2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ഷേറെ മില്ലത്ത് ഷാജി സാഹിബ്‌ .: "ആയിരം ജയരാജന് അര ഷാജി "



ആഫ്രിക്കന്‍ കൊടും കാടുകളില്‍ " കോമ്പാറ" എന്നൊരു പ്രത്യേക തരം പാമ്പ് ഉണ്ട് .ആ പാമ്പ് ശത്രുവിനെ തന്‍റെ കൊടിയ വിഷമുള്ള പല്ല് കൊണ്ടുകടിച്ചതിനു ശേഷം ഒരു മരത്തില്‍ കയറി മരകമ്പില്‍ വാല്‍ ചുറ്റി തല കീഴ്പോട്ടാക്കി തന്‍റെ ശത്രു പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നോക്കി കണ്ട് ആ പാമ്പ് ആഹ്ലാദിക്കും .
പാവപെട്ട ഒരു മല്‍സ്യ തൊഴിലാളിയുടെ മകനും വിദ്യാര്‍ത്ഥിയുമായ പ്രിയ ശുകൂര്‍ നെ വിഷ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയറക്കി പിടഞ്ഞ് പിടഞ്ഞ് മരികുമ്പോള്‍" കോമ്പാറാ പാമ്പിനെ പോലെ" കൊല്ലാന്‍ ആഹ്ലാനം ചെയ്ത് ദൂരെ നിന്ന് ആസ്വദിച്ചവരെ നിയമത്തിന് മുമ്പിലേക്ക് കൊണ്ട് വരാന് ധീരനായ" ഷേര്‍ മില്ലത്ത്‌ ന് സാദിക്കുകയും ,അവരെ ജയിലില്‍ അടക്കാനും കഴിഞ്ഞു . കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ഷാജി സാഹിബ് ധീരമായി പോരാടിയപ്പോള്‍ അദ്ദേഹത്തെ ഒറ്റപെടുത്തി ആക്രമിക്കാന്‍ നോക്കുന്നവരെ നിങ്ങള്‍ ഒന്ന് മനസിലാക്കുക മുഖത്തേക്ക് ആസിഡ്‌ ബോംബ് എറിഞ്ഞ് കൊല്ലാന്‍ നോക്കിയിട്ടും പതറാതെ കേരള ജനതയക്ക്‌ വേണ്ടി പോരാടിയ മഹാനായ സിഎച്ച് മുഹമ്മെദ്‌ കോയ സാഹിബ് ന്‍റെ ആദര്‍ശം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന ഷേര്‍ മില്ലത്തിനെ നിങ്ങളുടെ കള്ള പ്രചരണങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ട് പിന്തിരിപ്പിക്കാന് സാദിക്കില്ല .പിന്തിരിപ്പിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നതങ്കില്‍ നിങ്ങള്‍ക്ക് തെറ്റി .ഇത് ആക്രമികളുടെ ചുവപ്പ്‌ കോട്ടയെ തകര്‍ത്ത് അവിടെ സമാധാനത്തിന്‍റെ പച്ച കൊടി പാറിപിച്ച ഞങ്ങളുടെ ആവേശമായ നീതി ക്കുവേണ്ടി ഗര്‍ജ്ജിക്കുന്ന സിംഹമാണ് .ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ് അങ്ങ് ധീരമായി പോരാടുക .രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ ഇനിയൊരു കൊലപാതകം നടക്കാതിരിക്കണമെങ്കില്‍ പ്രവര്‍ത്തകരെ കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന നേതാക്കളെ ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന കഠിന ശിക്ഷ വാങ്ങികൊടുക്കണം .
നീതിക്ക് വേണ്ടി അങ്ങ് പോരാടുമ്പോള്‍ ശത്രുക്കള്‍ കൈകോര്‍ത്തു കൊണ്ട് അങ്ങെയേ ഒറ്റപെടുത്താന്‍ ശ്രമിക്കും .അങ്ങേക്കെതിരെ കള്ള പ്രചാരണവും അവര്‍ ഒറ്റകെട്ടായി നടത്തും .എന്നാല്‍ അങ്ങെയേ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ നിദാന്ത ജാഗൃത പുലര്‍ത്തി കൊണ്ട് ആ ആരോപണങ്ങളുടെ കള്ളത്തരം പൊളിച്ച് കൊണ്ട് ജനങ്ങളിലേക്ക് സത്യം വിളിച്ചു പറയാന് നിസ്വാര്‍ത്ഥ സേവകരായി കേരളത്തില്‍ അങ്ങേക്കും ,ലീഗ് നും വേണ്ടി പ്രവര്‍ത്തിക്കുന്ന ലക്ഷ കണക്കിന് ലീഗ് പ്രവര്‍ത്തകരും ,കേരളത്തില്‍ സമധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന പൊതു സമൂഹവുമുണ്ട് . കൊലപാതകം ഇല്ലാത്ത ശാന്ത സുന്ദരമായ കേരളം സ്വപ്നം കണ്ട് കൊണ്ട് ..ഷാജി സാഹിബ് നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഫിറോസ്‌ കല്ലായ് ...ജയ് മുസ്ലീംലീഗ് ..ജയ് ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ് .FIROZ KALLAI

2013, ഏപ്രിൽ 28, ഞായറാഴ്‌ച

തീവ്രവാദവും ,വര്‍ഗീയ വാദവും സമുദായത്തിന് രക്ഷകയോ വിപത്തോ ?


" 'എന്‍ മലരേ നമ്മള്‍ എല്ലാം ഈ രാജ്യക്കാരല്ലേ ,എന്നൊരു വിജാരവും സന്തോഷവും നമുക്ക് ഇല്ലേ "

ഇന്ത്യയെ ലോകത്തിന് മുമ്പില്‍ മഹത്വമാക്കുന്നത് ലോകത്തിന് മാതൃക യായ മതേതരത്വവും ,ജനാധിപത്യവുമാണ് .കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചില വിള്ളലുകള്‍ ഉണ്ടായിട്ട് ഉണ്ടങ്കിലും ഇപ്പോളും ഭാരതത്തിന്‍റെ മുഖമുദ്ര മതേതരത്വവും ,ജനാധിപത്യ വും തന്നെയാണ് .ലോകത്തിന്‍റെ വിവിത ഭാഗങ്ങളില്‍ നിങ്ങള്‍ സഞ്ചരിച്ചാല്‍ ചിലപ്പോള്‍ പണം കൊണ്ട് അറ്മാധിക്കുന്ന ജനവിഭാഗങ്ങളെ കാണാന് സാധിക്കും .പക്ഷെ പട്ടിണി ആണങ്കിലും കൂരയില്ലാതെ മഴയും ,വെയിലും കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുനതങ്കിലും "റഹീമും ,രാമനും ,ജോസഫും ,ഹിന്ദുവും ,മുസല്‍മാനും ,ക്രിസ്ത്യനും ,പാര്സിയും ,ജൈനനും ,ബുദ്ധ ,സിക്കും ,മതം ഉള്ളവനും ഇല്ലാത്തവനും ഏക സഹോദരങ്ങളെ പോലെ കഴിയുന്നത് കാണണം എങ്കില്‍ അത് നമ്മുടെ ഇന്ത്യയില്‍ മാത്ര മാണ് .നമ്മള്‍ ദേശ മത രാഷ്ട്രീയ ഭാഷ വ്യത്യാസത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലുക യാണങ്കില്‍ നമ്മള്‍ മനസിലാകുക ,ലോകത്തിന് മാതൃകയായ ഭാരതത്തിന്‍റെ യശസ്സ് ഇല്ലാതാക്കുന്നവര്‍ ആണ് എന്ന് .

ആയുധമോ ,ആയുധ പരിശീലനമോ അല്ല സമുദായ രക്ഷക്ക് വേണ്ടത്‌ .ഓരോ ഇന്ത്യക്കാരന്റെയും,സമുദായത്തിന്റെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ മാര്‍ഗത്തില്‍ ,മതേതര ജിന്താഗതിയോടെ രാഷ്ട്രീയം മായി സംഘടിച്ച് കൊണ്ടാകണം .ബാബറിമസ്ജിദ് പോളിച്ചപ്പോളും ,ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായപ്പോളും ,അതിനെ ചെറുക്കാനും ,കൊലപാതകികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങള്‍ നടത്തിയ പോരാട്ടം പ്രശംസീനിയവും ,മതേതരത്വ ത്തിന് പൊന്‍തൂവലായി എന്ന് നിലനില്‍ക്കും .

ചരിത്ര പരമായ കാരണത്താല്‍ ഏറെ പിന്നോക്കം നിന്ന സമുദായമായിരുന്നു കേരളത്തിലെ മുസ്ലീം സമുദായം .എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന് ജനാധിപത്യ മാര്‍ഗത്തില്‍ മതേതര രീതിയില്‍ നേടിയെടുക്കാന്‍ സാധിച്ചു .ആയുധം കൊണ്ടായിരുന്നില്ല മുസ്ലീംലീഗ് ഇതല്ലാം നേടിയെടുത്തത്‌ .ഇതര സമുദായത്തെ കൂടി കുട്ടു പിടിച്ച് അവരെ സമൂഹത്തില്‍ വിദ്യാഭ്യാസ പരമായും ,സാമൂഹിക പരമായും ഉയര്‍ത്തി കൊണ്ട് വാരാന്‍ സാധിച്ചത് ലീഗ് ന്‍റെ ജനാധിപത്യ മതേതര വിജയമാണ് .ലീഗ് ന്‍റെ ലക്ഷ്യം ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സമത്വ തുല്യമായ സാമൂഹിക പുരോഗതി നേടികൊടുക്കുക എന്നതാണ് .അതില്‍ വലിയ ഒരു വിജയം ലീഗ് ന് ഉണ്ടാക്കാനും സാധിച്ചു .

മുസ്ലീംലീഗ് എല്ലാ അവകാശങ്ങളും നേടിയെടുത്തത്‌ ആയുധ പരമായോ ,കായിക പരമായോ സംഘടിച്ചത് കൊണ്ടല്ല .ജനധിപത്യ ത്തിന്‍റെ വജ്രായുധമായ വോട്ടിലൂടെ തിരഞെടുക്കപെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടി കൊണ്ടാണ് .എന്നാല്‍ ചിലര്‍ ശത്രുവിന്‍റെ ഇല്ലാത്ത ശക്തി പെരുപിച്ചു കാണിച്ചു ,വയ്കാരികമായി സംഘടിപ്പിച്ച് ,ആരോഗ്യ ക്ലാസുകളുടെ പേര് പറഞ്ഞ് ആയുധ പരിശീലനം നടത്തി സമൂഹത്തില്‍ സമാധാനം തകര്‍ക്കാന് നോക്കുകയാണ് .തീര്‍ച്ചയായും അതിനെ എതിര്‍ക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് .നാറത്തില്‍ ഇത്തരക്കാര്‍ ആയുധ ക്ലാസ്സ് നായി സംഘടിച്ചപ്പോള്‍ അതിനെ ലീഗ് നിയമ പരമായി എതിര്‍ക്കുക തന്നെ ചെയ്തു .അത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കടമയാണ് .ലീഗ് ന്‍റെ ചുണ കുട്ടി കള്‍ ഉണര്‍ന്നിരിക്കുന്നു .എന്‍ ഡി എഫ് കാര നിങ്ങള്‍ എവിടെ മതേതരത്വ ത്തിന് വിള്ളല്‍ ഉണ്ടാക്കുന്ന രൂപത്തില്‍ സംഘടിച്ചാല്‍ അവിടെ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന് ലീഗ് മുന്‍പന്തിയില്‍ ഉണ്ടാകും .അതിനെ നിങ്ങള്‍ ഞങ്ങളെ "ഒറ്റുകാര്‍ "എന്നാണു വിളിക്കുന്നതങ്കില്‍ ഞങ്ങള്‍ അത് സ്വീകരിക്കുന്നു .കാരണം വര്‍ഗീയതക്കും ,തീവ്രവാദ ത്തിനും കൂട്ട് നില്‍ക്കാന് മുസ്ലീംലീഗ് നോ ,പാര്‍ട്ടി യുടെ നേതാക്കള്‍ക്കോ ,പ്രവര്‍ത്തകര്‍ക്കോ ,സാധിക്കില്ല ..ഞങ്ങള്‍ മുഷ്ടി ചുരുട്ടി മാനത്തേക്ക് കൈ കള്‍ ഉയര്‍ത്തി വിളിക്കുന്നു "വര്‍ഗീയത തുലയെട്ടെ ,തീവ്രവാദം തകരട്ടെ "..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീം ലീഗ് ...

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന സാമുദായിക നേതാക്കളുടെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍

പണ്ടൊരു വൃദ്ധന്‍ ചന്തയില്‍ നിന്ന് ഒരു ആടിനെ വാങ്ങി വഴിയിലുടെ വരുന്നത് കണ്ട കവലച്ചട്ടംബികള്‍ ആ ആടിനെ പിടിച്ചെടുക്കാന്‍ തീരുമാനിച്ചു .വഴിയിലുടെ ആടുമായി പോകുന്ന നിഷ്കളങ്കനായ വൃദ്ധനോട് ഒരു സ്ഥലത്ത് വെച്ച് ഒരു ചട്ടമ്പി ചോദിച്ചു അപ്പൂപ്പാ ഈ പട്ടിയെ എവിടെ കൊണ്ടുപോകുന്നു ?അടുത്ത കവലയില്‍ എത്തിയപ്പോള്‍ പിന്നെയും മറ്റ്‌ ഒരു ചട്ടമ്പി ചോദിച്ചു "അല്ല പട്ടിയെ കൊണ്ട് എവിടെക്കാ 'കവലയുടെ മറ്റെരു ദിക്കിലെത്തിയപ്പോള്‍ മുനാമാത്തെ ചട്ടമ്പി ചോദിച്ചു 'എന്തിനാ പട്ടിയെ കാവല്‍ നിര്‍ത്താനാണോ ?ഈ ചോദ്യങ്ങള്‍ പലരില്‍ നിന്നും ആവര്‍ത്തിച്ചപ്പോള്‍ സാധുവായ വൃദ്ധന്‍ തന്റെ കൈലുള്ള ആട് പട്ടിയാനന്നു കരുതി ആടിനെ അഴിച്ചു വിട്ടു .കവല ചട്ടമ്പികള്‍ ആ ആടിനെ അറുത്ത് തിന്നുകയും ചെയ്തു .

           താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ചില സാമുദായിക നേതാക്കളുടെ പ്രസ്താവന കാണുമ്പോള്‍ നിഷ്പക്ഷമതികള്‍ മനസിലാക്കുന്നത് അവര്‍ക്ക്ചട്ടമ്പികള്‍ വൃദ്ധന്‍റെ ആടിനെ തട്ടി ഇടുക്കാന് വേണ്ടി നടത്തിയ ഒരു ഗൂഡാലോചന ഇവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടന്നാണ് .ഒരു സമുദായ  നേതാവ് തന്‍റെ മകളെ വി സി യാക്കാന്‍ ശ്രമം നടത്തി പരാജയപെട്ട് പൊതു സമൂഹത്തിനിടയില്‍ പരാജയപെട്ടത് കേരള സമൂഹം കണ്ടതാണ് .ഇത്തരം വ്യക്തി താല്‍പ്പര്യം  നേടിയെടുക്കാനകരുത് തങ്ങളുടെ സ്ഥാനങ്ങള്‍ ഉപയോഗിക്കേണ്ടത് .അതത് സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അതത് സമുദായ സംഘടനകള്‍ക്ക് കേരളത്തില്‍ സാധിച്ചിരുന്നു .എന്നാല്‍ അഭിനവ സാമുദായിക നേതാക്കള്‍ അവരവരുടെ സമുദായത്തെ വഞ്ചിച്ച് സ്വന്തം താല്പര്യങ്ങള്‍ക്ക് തങ്ങളുടെ ശക്തി ഉപയോഗിക്കുന്നത് കേരള ജനത പരിഹാസത്തോടെ യാണ് നോക്കി കാണുന്നത്  .

. സാമുദായിക നേതാക്കളുടെ മതേതരത്വത്തിനു വിള്ളല്‍ ഉണ്ടാക്കുന്ന പ്രസ്ഥാവനകള്‍ നിരന്തരം നടത്തുന്നത് കൊണ്ട് തന്നെ ഇവര്‍ വായ തുറക്കുന്നത് തന്നെ ഇപ്പോള്‍ കേരള സമൂഹം ഭയത്തോടെ യാണ് വീക്ഷിക്കുന്നത്  .എല്ലാ സാമുദായിക സംഘടനകളും നിലകൊള്ളുന്നത് അവരവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരിക്കണം അല്ലാതെ മറ്റുള്ളവര്‍ക്ക് കിട്ടേണ്ട അവകാശത്തെ അനര്‍ഹമായി നേടുന്നു എന്ന് പറഞ്ഞു അവരുടെ അവകാശങ്ങള്‍ തടയലാകരുത് ." ജനകീയ പാര്‍ട്ടി കളും ജന നേതാക്കളും അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ജാതി പറഞ്ഞു ഭരിക്കാനുള്ള ഭരണഘടനാ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന സാമുദായിക നേതാക്കളെ സമൂഹത്തില്‍ ഒറ്റപെടുത്തുക തന്നെ വേണം എന്നാലെ ഗാന്തിജി സ്വപ്നം കണ്ട ഭാരതത്തെ പടുത്തയുര്‍ത്താന്‍ സാധിക്കു .ഭാരത മതേതരത്വത്തിന് കേരളം മാതൃക താമരപൂവിന്റെ തേന്‍ നുകരാന്‍ ദൂരെ ദിക്കില്‍ നിന്നുപോലും ആളുകള്‍ വരുമ്പോള്‍ താമരപൂവിന്റെ ചുവട്ടില്‍ കിടക്കുന്ന തവളകള്‍ക്ക് അത് നുകരാന്‍ സാധ്യക്കാതെ വരുന്നത് നിര്‍ഭാഗ്യമാന് ".നമുക്ക് കൈകോര്‍ക്കാം ഒറ്റകെട്ടായി ജനാധ്യപത്യ മതേതര ജിന്ധാഗതിക്കായി ..ഭാരതമാകുന്ന പൂങ്കാവനത്തിലെ റോസാ പൂവായി കേരളം നിലനില്കെട്ടെ ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീ

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

എം എസ് എഫ് ന്‍റെ മഹത്വം :പഠിപ്പ് മുടക്കുകയല്ല .പഠിപ്പ് നടത്തുകയാണ് വിദ്യാര്‍ഥി സംഘടനകള്‍ ചെയ്യേണ്ടത്‌ . .


കേരളത്തില്‍ ഒട്ടേറെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഉണ്ട് .അവരുടെയല്ലാം നിലനില്‍പ്പ് പഠിപ്പ് മുടക്ക് സമരങ്ങളുമായി ബന്ധപെട്ടാണ്.സമരങ്ങള്‍ നടത്തിയാല്‍ മാത്രമേ സംഘടന ശക്തി പെടു എന്ന മിഥ്യധാരണ യാണ് അവരെ നീണ്ട പഠിപ്പ് മുടക്ക് സമരങ്ങളിലേക്ക് നയിക്കുന്നത് .

എം എസ് എഫിനെ മറ്റുള്ള വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് പഠിപ്പ് മുടക്കില്‍ താല്‍പര്യമില്ലാത്ത ,പഠിപ്പില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥി സംഘടനയാണ് എന്നുള്ളതാണ് .എം എസ് എഫ് ശക്തിയുള്ള കലാലയങ്ങളില്‍ സമാധാനത്തോടെ പഠിക്കാനുള്ള സാഹജര്യം എം എസ് എഫ് ഉണ്ടാക്കുന്നത് കൊണ്ട് തന്നെയാണ് കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളില്‍ രണ്ടാം ശക്തിയായി വിദ്യാര്‍ഥി സമൂഹം എം എസ് എഫിനെ മാറ്റിയെടുത്തത് .വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ പാവപെട്ട വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ട് ഒട്ടേറെ മഹത്തായപരിപാടികള്‍ ആവിഷ്കരിച്ച് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതും എം എസ് എഫിന്‍റെ മഹത്വം കൂട്ടുന്നു .

ഒരിക്കല്‍ എംഎസ്എഫിന്‍റെ പ്രവര്‍ത്തകരെ നോക്കികൊണ്ട് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞു എംഎസ്എഫ് ന് പ്രവര്‍ത്തിക്കാന്‍ മുസ്ലീംലീഗ് ഒരു വൃത്തം വരിച്ചിട്ടുണ്ട് .നിങ്ങള്‍ ഒരു കുറ്റിയില്‍ കെട്ടിയ ആട്ടിന്‍ കുട്ടി യെ പോലെയാണ് .ആ ആട്ടിന്‍ കുട്ടി ഏതു വൃത്തതിലാണോ സഞ്ചരിക്കുക ആ വൃത്തത്തിനുള്ളിലുള്ള പ്രവര്‍ത്തനമാണ് നിങ്ങള്‍ക്കുള്ളത് .നിങ്ങള്‍ പഠിപ്പ് മുടക്കേണ്ടവരല്ല ,പഠിപ്പ് നടത്തേണ്ടവരാണ് .നിങ്ങള്‍ മത ചര്‍ച്ചകള്‍ ,വായനശാലകള്‍ ,ലഘുലേഖകള്‍ ,എന്നിവ നിങ്ങള്‍ നടത്തണം .ഏതങ്കിലും ഒരു കുട്ടി ഒന്നാമതായി പാസായാല്‍ അവനെ സ്വീകരിക്കുകയും ,ആദരിക്കുകയും വേണം .നിങ്ങള്‍ പാവപെട്ട വിദ്യാര്‍ത്ഥി കളെ കണ്ടത്തി അവര്‍ക്ക് പഠിക്കാനുള്ള അവസരം നിങ്ങള്‍ നല്‍കണം .ഒരു വിദ്യാര്‍ഥി സാമ്പത്തിക പ്രയാസമൂലം പഠിപ്പ് അവസാനിപ്പികേണ്ടി വന്നിട്ടുണ്ടങ്കില്‍ ആ പ്രദേശത്ത് എം എസ് എഫ് യുണിറ്റ് ഉണ്ടങ്കില്‍ അവിടെയുള്ള എംഎസ് എഫിനെ പിരിച്ച് വിടുക .നിങ്ങള്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ സമരത്തെക്ക് വരേണ്ടവരല്ല .നിങ്ങള്‍ പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക .

മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ വാക്കുകള്‍ ഏറ്റെടുത്തു എം എസ് എഫ് പ്രവര്‍ത്തിച്ചപ്പോള്‍ സാധാരണ താഴെ കിടയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മുതല്‍ ഉന്നതമായ ഐ എ എസ് ,ഐ പി എസ് . ഐ എഫ് എസ് ..വരെ പഠിക്കുന്ന പാവ പെട്ട വിദ്യാര്‍ഥികള്‍ ക്ക് പഠിക്കാനുള്ള അവസരം എം എസ് എഫ് ന്‍റെ സാമ്പത്തിക പഠന സഹായത്തിലൂടെ സാധിച്ചു . പഠിപ്പ് മുടക്കുന്ന സമരമല്ല വിദ്യാര്‍ഥി ജീവിതം .പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥിക്ക് വേണ്ടത്‌ .കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കാനാകരുത്‌ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ .പഠിക്കാനുള്ള അവസരങ്ങള്‍ കലാലയങ്ങള്‍ ഉണ്ടാക്കാന് ആകണം വിദ്യാര്‍ഥി സംഘടനകളുടെ ലക്ഷ്യവും പ്രവര്‍ത്തനവും .സമാധാനവും ശാന്തിയും സമരങ്ങള്‍ ഇല്ലാത്ത ഒരു കലാലയം ഉണ്ടാക്കാന്‍ നമുക്ക് കൈ കോര്‍ക്കാം .അതിനു എംഎസ് എഫില്‍ അണിചേരു .എംഎസ് എഫിനെ ശക്തി പെടുത്തു ..ജയ് എം എസ് എഫ് ..ഫിറോസ്‌ കല്ലായ്
 
എം എസ് എഫിനെ മറ്റുള്ള വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് പഠിപ്പ് മുടക്കില്‍ താല്‍പര്യമില്ലാത്ത ,പഠിപ്പില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥി സംഘടനയാണ് എന്നുള്ളതാണ് .എം എസ് എഫ് ശക്തിയുള്ള കലാലയങ്ങളില്‍ സമാധാനത്തോടെ പഠിക്കാനുള്ള സാഹജര്യം എം എസ് എഫ് ഉണ്ടാക്കുന്നത് കൊണ്ട് തന്നെയാണ് കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളില്‍ രണ്ടാം ശക്തിയായി വിദ്യാര്‍ഥി സമൂഹം എം എസ് എഫിനെ മാറ്റിയെടുത്തത് .വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ പാവപെട്ട വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ട് ഒട്ടേറെ മഹത്തായപരിപാടികള്‍ ആവിഷ്കരിച്ച് വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതും എം എസ് എഫിന്‍റെ മഹത്വം കൂട്ടുന്നു .
ഒരിക്കല്‍ എംഎസ്എഫിന്‍റെ പ്രവര്‍ത്തകരെ നോക്കികൊണ്ട് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞു എംഎസ്എഫ് ന് പ്രവര്‍ത്തിക്കാന്‍ മുസ്ലീംലീഗ് ഒരു വൃത്തം വരിച്ചിട്ടുണ്ട് .നിങ്ങള്‍ ഒരു കുറ്റിയില്‍ കെട്ടിയ ആട്ടിന്‍ കുട്ടി യെ പോലെയാണ് .ആ ആട്ടിന്‍ കുട്ടി ഏതു വൃത്തതിലാണോ സഞ്ചരിക്കുക ആ വൃത്തത്തിനുള്ളിലുള്ള പ്രവര്‍ത്തനമാണ് നിങ്ങള്‍ക്കുള്ളത് .നിങ്ങള്‍ പഠിപ്പ് മുടക്കേണ്ടവരല്ല ,പഠിപ്പ് നടത്തേണ്ടവരാണ് .നിങ്ങള്‍ മത ചര്‍ച്ചകള്‍ ,വായനശാലകള്‍ ,ലഘുലേഖകള്‍ ,എന്നിവ നിങ്ങള്‍ നടത്തണം .ഏതങ്കിലും ഒരു കുട്ടി ഒന്നാമതായി പാസായാല്‍ അവനെ സ്വീകരിക്കുകയും ,ആദരിക്കുകയും വേണം .നിങ്ങള്‍ പാവപെട്ട വിദ്യാര്‍ത്ഥി കളെ കണ്ടത്തി അവര്‍ക്ക് പഠിക്കാനുള്ള അവസരം നിങ്ങള്‍ നല്‍കണം .ഒരു വിദ്യാര്‍ഥി സാമ്പത്തിക പ്രയാസമൂലം പഠിപ്പ് അവസാനിപ്പികേണ്ടി വന്നിട്ടുണ്ടങ്കില്‍ ആ പ്രദേശത്ത് എം എസ് എഫ് യുണിറ്റ് ഉണ്ടങ്കില്‍ അവിടെയുള്ള എംഎസ് എഫിനെ പിരിച്ച് വിടുക .നിങ്ങള്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ സമരത്തെക്ക് വരേണ്ടവരല്ല .നിങ്ങള്‍ പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക .
മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ വാക്കുകള്‍ ഏറ്റെടുത്തു എം എസ് എഫ് പ്രവര്‍ത്തിച്ചപ്പോള്‍ സാധാരണ താഴെ കിടയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മുതല്‍ ഉന്നതമായ ഐ എ എസ് ,ഐ പി എസ് . ഐ എഫ് എസ് ..വരെ പഠിക്കുന്ന പാവ പെട്ട വിദ്യാര്‍ഥികള്‍ ക്ക് പഠിക്കാനുള്ള അവസരം എം എസ് എഫ് ന്‍റെ സാമ്പത്തിക പഠന സഹായത്തിലൂടെ സാധിച്ചു . പഠിപ്പ് മുടക്കുന്ന സമരമല്ല വിദ്യാര്‍ഥി ജീവിതം .പഠിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥിക്ക് വേണ്ടത്‌ .കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കാനാകരുത്‌ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ .പഠിക്കാനുള്ള അവസരങ്ങള്‍ കലാലയങ്ങള്‍ ഉണ്ടാക്കാന് ആകണം വിദ്യാര്‍ഥി സംഘടനകളുടെ ലക്ഷ്യവും പ്രവര്‍ത്തനവും .സമാധാനവും ശാന്തിയും സമരങ്ങള്‍ ഇല്ലാത്ത ഒരു കലാലയം ഉണ്ടാക്കാന്‍ നമുക്ക് കൈ കോര്‍ക്കാം .അതിനു എംഎസ് എഫില്‍ അണിചേരു .എംഎസ് എഫിനെ ശക്തി പെടുത്തു ..ജയ് എം എസ് എഫ് ..ഫിറോസ്‌ കല്ലായ് 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഒരു നേതാവിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടി യോ ?

ഷേറേ മില്ലത്ത് ഷാജി സാഹിബ് .
" S haji D ifence P arty of I ndia"


ഇന്ത്യയില്‍ ഒട്ടേറെ സംഘടനകള്‍ ഉണ്ടായിട്ടുണ്ട് .അവര്‍ക്ക് എല്ലാം അവകാശ പെടാന്‍ ഒരു ചരിത്രവും , ചില ഉദ്ദേശലക്ഷ്യങ്ങളും ,ആ സംഘടനകള്‍ക്ക് ചൂണ്ടി കാണിക്കാന് സംഘടനയെ ഉണ്ടാക്കിയ ഒരു വ്യക്തിയും ഉണ്ടാകും . ഈ ഗുണങ്ങളാണ് ഓരോ പാര്‍ട്ടി യും ശക്തി പെടുത്തുന്നത്തിന്റെ യും , നിലനില്ക്ക്കുന്നതിന്റെയും മുഖ്യ ഘടകം .
എന്നാല്‍ ഇവിടെ ഒരു സംഘടന ഡാര്‍വിന്‍
റെ പരിണാമ സിദ്ധാന്തം പോലെ പല നാളില്‍ പല രൂപത്തില്‍ പ്രത്യക്ഷ പെട്ടു !അവര്‍ക്ക് അവകാശ പെടാന് ഒരു ചരിത്രമോ ,ചൂണ്ടി കാണിക്കാന്‍ ഒരു സംഘടനശില്പിയോ ഇല്ല !ഇരുട്ടിന്‍റെ മറവില്‍ എന്ഡിഎഫ് എന്ന സംഘടന ശുന്യതയില്‍ നിന്ന് ഉടലെടുക്കയും പിന്നെ ഒരു വ്യക്തിക്കെതിരെ Shaji Difence Party of India എന്ന രൂപത്തിലേക്കു മാറുകയും ചെയ്തു .ആ പാര്‍ട്ടി യുടെ പത്രവും ,പ്രസംഗങ്ങളും ,പ്രവര്‍ത്തകരും ,നേതാക്കള്‍ എല്ലാം കൂടുതല്‍ സമയം ചിലവഴിക്കുന്നതു മുസ്ലീംലീഗ് നെതിരെയും , ഷാജി സാഹിബ് നെതിരെയും നിരന്തരം കള്ള പ്രചരണങ്ങള്‍ അഴിച്ച് വിടാനാണ് .
ഷേര്‍ മില്ലത്ത് ഷാജി സാഹിബ് ന്റെ പ്രസംഗങ്ങള്‍ കേരള ജനത വളരെ ആവേശപൂര്‍വമാണ് എതിരേല്‍ക്കുന്നത് .അത് കൊണ്ട് തന്നെ ഏതൊരു പാര്‍ട്ടി യുടെ ഒളിഞ്ഞിരിക്കുന്ന ദുഷ് ചിന്തകള്‍ ഷാജി സാഹിബ്‌ തന്‍റെ മനോഹരമായ പ്രസംഗത്തിലൂടെ പുറത്ത് കൊണ്ട് വരാറുണ്ട് .അതുകൊണ്ട് തന്നെ എന്ഡിഎഫ് നാടിനും സമൂഹത്തിനും സമുദായത്തിനുമെതിരാണ ന്നു മറ്റുള്ളവര്‍ പറയുന്നതിന് മുമ്പേ മുസ്ലീംലീഗും,ഷാജി സാഹിബും കേരള ജനതയോട് വിളിച്ച് പറഞ്ഞ് ആ സംഘടനയെ പൊതു സമൂഹത്തില്‍ തുറന്ന് കാട്ടി തകര്‍ത്ത് കളഞ്ഞു .അതിനെ പ്രധിരോധിക്കാന്‍ പിന്നീട് അവര്‍ Shaji Difence Party of India എന്ന പേരില്‍ ഒരു നേതാവിനെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത രൂപത്തില്‍ ഒരു സംഘടന ഉണ്ടാക്കി .ഇപ്പോള്‍ ആ സംഘടനയുടെ മുഖ്യ പ്രചരണം ഷേര്‍ മില്ലതിനെതിരെ കളവു പ്രചരിപിക്കുക എന്നത്തിലേക്ക് മാത്രം ചുരുങ്ങി .


മോഡിയെ നരഭോജി എന്ന് ചങ്കൂറ്റത്തോടെ വിശേഷിപിക്കുകയും ,മോഡിയുടെ ബിസനസ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കി കുത്തക മുതലാളി മാരെ സഹായിക്കാന്‍ വേണ്ടി ഹിന്ദു ക്കളെയും ,മുസ്ലീംങ്ങലെയും തമ്മില്‍ അടുപിച്ചനീചമായ മോഡിയുടെ പ്രവര്‍ത്തനത്തെ പൊതു സമൂഹത്തില്‍ തുറന്ന് കാട്ടിയപ്പോള്‍ അത് മോഡിയെ പ്രശംസിചതാണ് എന്ന് അവര്‍ അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു .പക്ഷെ ഷേര്‍ മില്ലത്തിനെയും ,മുസ്ലീം ലീഗ് നെയും ആത്മാര്‍ത്ഥ മായി സ്നേഹിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചു .ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്നവരെ നിങ്ങളെ ആയിരം തവണ ഷേര്‍ മില്ലത്ത്‌ വെല്ലു വിളിച്ചില്ലേ ഒരു തവണയങ്കിലും ആ വെല്ലുവിളി സ്വീകരിക്കു .വിവാദമുണ്ടാക്കി ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ് നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജന മധ്യത്തില്‍ തുറന്ന് കാട്ടില്ലന്നാണോ നിങ്ങള്‍ കരുതുന്നത് എങ്കില്‍ നിങ്ങള്ക്ക് തെറ്റി !ഇത് സമുദായത്തിന് വേണ്ടി ഗര്‍ജ്ജിക്കുന്ന സിംഹമാണ് .ഈ സിംഹ ഗര്‍ജ്ജനത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്ക്ക് സാധിക്കില്ല .ജയ് മുസ്ലീംലീഗ് ,ജയ് ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ്..

ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ് അങ്ങേക്ക് പവിഴങ്ങളുടെ നാട്ടിലേക്ക് സ്വാഗതം

.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യതയില്ലാത്ത സംഭാവന നല്‍കിയ വയനാട് മുസ്ലീം യതീംഖാന ഈ മാസം ഒമ്പതിന് വിപുലമായ സമൂഹവിവാഹം നടത്തുകയാണ് .മാതാ പിതാക്കള്‍ നഷ്ടമായി ദാര...ിദ്ര്യത്തിന്റെ പട്കുഴിയില്‍ ജീവിതം കഴിച്ച്കൂട്ടേണ്ടി വരുമായിരുന്ന കുട്ടി കള്‍ക്ക് സംരക്ഷണം നല്‍കുകയും അവര്‍ക്ക് ഭൗതിക ആത്മീയ വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ട് വന്നു രാജ്യത്തിന് ഗുണകരമാകുന്ന രൂപത്തില്‍ അവരെ മാറ്റിയെടുക്കാന്‍ വയനാട് യത്തീംഖാന ക്ക് സാധിച്ചത് വളരെയധികം പ്രശംസ പിടിച്ച് പറ്റിയതാണ് .
സമൂഹത്തില്‍ വിവാഹ പ്രായം കഴിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹ ജീവിതം നിഷേധിക്കപെട്ട പെണ്‍കുട്ടികളെ കണ്ടത്തി അവര്‍ക്ക് വിവാഹ സഹായം നല്‍കി വൈവാഹിക ജീവിത സ്വപ്ന സാക്ഷാല്‍കാരം നല്‍കുന്ന സമൂഹ വിവാഹവും വയനാട് യത്തീംഖാന എട്ട് പ്രാവശ്യമായി വിജയകരമായിനടത്തി പോരുന്നു .രാഷ്ട്രീയ ജാതി മത ഭേതമന്യേ അഞ്ഞൂറ്റി എഴുപത്തി നാല് ജോടികളെ വിവാഹം നടത്താന്‍ വയനാട്‌ യത്തീംഖാനക്ക് സാധിച്ചത് ആ പ്രസ്ഥാനത്തിന്‍റെ മഹത്വം വിളിച്ചോതുന്നു.


ഈ വര്‍ഷവും വിപുലമായ രീതിയില്‍ മെയ്‌ ഒമ്പത് ന് സമൂഹ വിവാഹം നടത്താനു യത്തീംഖാന തീരുമാനിച്ചു .എണ്‍പതോളം പാവപെട്ട പെണ് കുട്ടി കളുടെ വിവാഹ സ്വപ്ന സാക്ഷാല്‍ക്കാരത്തിനു വേണ്ടി നമുക്കും പങ്കാളികള്‍ ആകാം .ഈ മഹത്തായ പരിപാടിയുടെ പ്രചരണാര്‍ത്ഥം ഏപ്രില്‍ ഇരുപത്തിഒമ്പതിന് ബഹ്‌റൈന്‍ ചാപ്റ്റര്‍ "സ്നേഹ സംഗമം "പാക്കിസ്ഥാന്‍ ക്ലബില്‍ വെച്ച് നടക്കുന്നു .

ബഹറിനില്‍ വെച്ച് നടക്കുന്ന സ്നേഹ സംഗമത്തിന് ഷാജി സാഹിബ് എം എല്‍ എ ,ഡബ്ലിയു എം ഒ ജനറല്‍സെക്രട്ടറി എം എ മുഹമ്മദ്‌ ജമാല്‍ ,മായന്‍ മണിമ ,പ്രൊഫസര്‍ നജ്മുദ്ദീന്‍ ബഹറൈനിലെ നിരവധി പൌരപ്രമുഖരും പങ്കെടുക്കുമെന്ന് സ്വാഗത കമ്മറ്റി അറിയിച്ചു .എല്ലാവരും ഈ നന്മയില്‍ പങ്കാളികള്‍ ആകാന്‍ അന്നെ ദിവസം പരിപാടിയില്‍ പങ്കെടുക്കണമെന്ന് കമ്മറ്റി അഭ്യര്‍ഥിച്ചു .
See more

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ദേശക്കൂര്‍ ചോദ്യം ചെയ്യുന്നവരോട് "


ഒരു മനോഹരമായ തടാകത്തില്‍ ഒരു ആട്ടിന്‍കുട്ടി വെള്ളം കുടിച്ചുകൊണ്ടിരികുമ്പോള്‍ ഒരു ചെന്നായ കടന്ന് വന്ന് പറഞ്ഞു ,നിന്നെ ആക്രമിച്ച്‌കൊലപെടുത്താന് പോകുകകയാണ് !ഇത് കേട്ട ആട്ടിന്‍കുട്ടി വളരെ ഭയന്ന് വിറച്ചുകൊണ്ട് ചെന്നായയോട് ചോദിച്ചു ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് ആക്രമിക്കുന്നതും,കൊലപെടുത്താന്‍ പോകുന്നതും !നീയല്ലേ ഈ തടാകം കലക്കിയത്‌ എന്ന ചെന്നായയുടെ ചോദ്യത്തിന് ഞാന്‍ വരുന്നതിനു മുമ്പേ നീയാണല്ലോ വെള്ളം കുടിച്ചു കൊണ്ടിരുന്നതന്ന ആട്ടിന്‍ കുട്ടി യുടെ മറുപടി കേട്ട ചെന്നായ ,എന്നാല്‍ നിന്‍റെ മുന്‍ഗാമികള്‍ ഈ തടാകം കലക്കിയതന്നു പറഞ്ഞു ആ ആട്ടിന്‍ കുട്ടിയെ ആക്രമിച്ചു കൊലപെടുത്തി !!!

ഇന്ന് നമ്മുടെ മഹത്തായ ഇന്ത്യയില്‍ എവിടെ കലാപമോ ,സ്ഫോടനമോ നടന്നാല്‍ ഒരു മുന്‍വിധിയോടെ (ചെന്നായ ആട്ടിന്‍കുട്ടി യോടെ പറഞ്ഞത്‌ പോലെ ) ഭരണാധികാരികളും ,വാര്‍ത്ത‍ മാധ്യമങ്ങളും ഒരു സമുദായത്തിന്‍റെ മേലേക്ക് കുറ്റം ആരോപിക്കുന്നത് വളരെ വേദനയുളവാക്കുന്നതാണ്.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അവരെ ഒറ്റകെട്ടായി എതിര്‍ക്കുന്നതിനു പകരം ,ഒരു മതത്തിന്‍റെ തലയിലേക്ക് കെട്ടി വെക്കുമ്പോള്‍ യഥാര്‍ത്ഥ തീവ്രവാദികള്‍ രക്ഷപെട്ടുപോകുകയാണ് ചെയ്യുന്നത് !തീവ്രവാദികള്‍ക്ക് ഒരു മതമേ ഒള്ളു അത് നിരപരാധികളെ കൊല്ലുക !!അത്തരം ആളുകളെ കണ്ടത്തി അവരെ സമുഹത്തില്‍ ഒറ്റപെടുത്തുകയും അവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുകയും വേണം ,തീവ്രവാദികള്‍ സമൂഹത്തിനും ,രാജ്യതിനുമെതിരെ ആയത് കൊണ്ട് തന്നെ പൊതു സമൂഹം അവരെ എതിര്‍ത്ത് തോല്‍പിക്കുകതന്നെ വേണം .ഇന്ത്യ യുടെ ആഭ്യന്തരമന്ത്രി പറഞ്ഞ ഭീകര സംഘടനകളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ട് വന്ന് അവരുടെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍ പുറത്ത്‌ കൊണ്ടുവരുക തന്നെ ചെയ്യണം .അതിനുള്ള ചങ്കൂറ്റം നമ്മുടെ ഭരണാധികാരികള്‍ കാണിക്കുമെന്ന് വിശ്വസിക്കുന്നു .

മുസ്ലീംലീഗ് ഉണ്ടായ കാലം മുതലേ ഈ മഹത്തായ പാര്‍ട്ടി യെ തകര്‍ക്കാന്‍ എതിരാളികള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് .ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് നടക്കുന്ന കാലം .എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും ഒറ്റകെട്ടായി ശത്രു രാജ്യത്തിനെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു .കലക്ക് വെള്ളത്തില്‍ മീന് പിടിക്കാന്‍ ചിലര്‍ ശ്രമം നടത്തി .അത്തരം ആളുകള്‍ക്ക് വേണ്ടത്‌ , ശത്രു രാജ്യത്തിനെതിരെ നടക്കുന്ന മഹത്തായ യുദ്ധം ലീഗ് നെ നോവിക്കാന്‍ സാധിക്കുമോ എന്നാണു !ലീഗ് ഈ യുദ്ധത്തില്‍ ആരുടെ കൂടെ നില്‍ക്കുമെന്നുള്ള ചോദ്യങ്ങള്‍ വന്നു . മുസ്ലീംലീഗ് നേതാവ് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ആ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ തുടങ്ങി .
"നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയില്‍ അകപെടുമ്പോള്‍ ഒറ്റകെട്ടായി ഐക്യത്തോടെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം .ചില ആളുകള്‍ ഇവിടെ ചോദ്യച്ചത് കേട്ടു ലീഗ് ആരുടെ കൂടെയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്ന് .എനിക്ക് അത്തരക്കാരോട് പറയാനുള്ളത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ പകുതിയാണ് രാജ്യസ്നേഹം .ആ സ്നേഹമാണ് ഇന്ത്യ ചൈന യുദ്ധ സമയത്ത് തന്‍റെ ഒരേയൊരു മകന്‍ മിയാന്‍ ഖാനെ ശത്രു രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പട്ടാളത്തിലേക്ക് വിട്ട് തരാമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നഹറുവിന് കത്ത്‌ എഴുതാനും,തന്‍റെ ശമ്പളം പൊതു ഖജനാവിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപിച്ചതും .:ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു പാക്കിസ്ഥാനല്ല ലോക മുസ്ലീങ്ങളുടെ ആസ്ഥാനമായ മക്ക സ്ഥിതി ചെയ്യുന്ന സൗദിഅറേബ്യ തന്നെ ഇന്ത്യ യെ ആക്രമിച്ചാലും അവര്‍ക്കെതിരെ പോരാടാന്‍ ആദ്യം ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുന്നില്‍ ഉണ്ടാകും എന്നുള്ള സിഎച്ച് ന്റെ ഗര്‍ജ്ജനം കേട്ട് എതിരാളികള്‍ പോലും സിഎച്ച് ന്റെ ദേശ സ്നേഹത്തിനു മുമ്പില്‍ നിശബ്ദരായി ..
മറ്റൊരിക്കല്‍ സിഎച്ച് പറഞ്ഞു ;വര്‍ഗീയ മുദ്ര കുത്തിയും ,വൈദേശിക ക്കൂര്‍ ആരോപിച്ചും വിമര്‍ശിക്കുന്നവരെ നിങ്ങള്‍ ഏറ നാട്ടിലെയും ,വള്ളുവനാട്ടിലെയും വയലേലകളിലും ,കുന്നിന്‍ പ്രദേശങ്ങളിലുമുള്ള ഒരു പിടി മണ്ണ് വാരി മണത്ത് നോക്കുക ,സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പിറന്ന മണ്ണിന്‍റെ സ്വതന്ത്രത്തിനു വേണ്ടി സമരം ചെയ്ത് വീരമൃത്യവരിച്ച ധീര ദേശാഭിമാനികളായ മാപ്പിള മക്കളുടെ ചുടു ചോരയുടെ മണം അതില്‍ നിന്ന് കിട്ടും .ആ മഹാനയായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ പാര്‍ട്ടി യുടെ പ്രവരതകനാകാന്‍ സാധിച്ചതില്‍ അഭിമാനത്തോടെ ഫിറോസ്‌ കല്ലായ്‌ 

നല്ല നാളയുടെ നല്ല കോഴികോട് കാരാ അങ്ങേക്ക് അഭിവാദ്യങ്ങള്‍


:

മാഹനായ പിതാവ് ന്‍റെ മക്കളായി ജനിക്കുക എന്നത് മഹാ ഭാഗ്യമാണ് .അതിലും വലിയ ഭാഗ്യമാണ് മഹാനായ പിതാവ് ന്‍റെ മകന്‍ മഹാനാകുമ്പോള്‍ .രാഷ്ട്രീയകാരന്‍ ,പത്ര,ദ്രിശ്യമാധ്യമ പ്രവര്‍ത്തകന്‍ ,സാമൂഹിക സാംസാരിക പ്രവര്‍ത്തകന്‍ ,ഗായകന്‍ ,ചിത്രകാരന്‍ ,വികസന നായകന്‍ , എഴുത്ത് കാരന്‍ ഇങ്ങനെ തൊട്ടതില്‍എല്ലാം വിജയം കൈവരിച്ച നേതാവിന് കൊഴികോട്ടുകാര്‍ അദ്ദേഹത്തിന്‍റെ വികസന മുന്നേറ്റത്തിനു സ്നേഹത്തോടെ പേര് നല്‍കി "നല്ല നാളയുടെ നല്ല കോഴിക്കോട് കാരന്‍ "
നായനാര്‍ സര്‍ക്കാര്‍ ന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിലെ പൊതു സമൂഹത്തെ ആവേശ കടലിലാക്കികൊണ്ട് യുവജന യാത്ര നടത്തി ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ,മുസ്ലീം യുത്ത് ലീഗ് ന് പുതിയ രൂപവും ആവേശവും നല്‍കി രാഷ്ട്രീയ കേരളത്തിലേക്ക് കടന്ന് വന്ന യുവ നേതാവ് .1991കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിച്ച് വിജയിച്ച് നിയമ സഭയിലേക്ക് . പിന്നീട് രണ്ട് പ്രാവശ്യം മലപ്പുറം ജില്ലയില്‍ നിന്നും ഇപ്പോള്‍ കോഴിക്കോട് സൗത്തില്‍ നിന്നും വിജയം ആവര്‍ത്തിച്ചു .
അഞ്ച് വര്‍ഷം പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത സമയം കേരളത്തിലെ റോഡ്‌ കളുടെ സുവര്‍ണ്ണ കാലമായി മാറ്റപെട്ടു. യുഡിഎഫ് മന്ത്രി സഭയില്‍ ഇപ്പോള്‍ സാമൂഹിക പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നു .ഈ കുറഞ്ഞകാലം കൊണ്ട് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പിലൂടെ അദ്ദേഹം നടത്തി .മാരക രോഗം ബാധിച്ച കുട്ടി കള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സ സഹായം ,കേള്‍വി തകരാറുള്ള കുട്ടികള്‍ക്ക് കേള്‍വി തിരിച്ച് കിട്ടാന്‍ സൗജന്യചികിത്സ ,വയോ മിത്രം ഇങ്ങനെ ഒട്ടേറെ ജന ഉപകാരമായ പ്രവര്‍ത്തികള്‍ നടത്താന് അദ്ദേഹത്തിനു സാധിച്ചു .


തന്‍റെ മണ്ഡലത്തില്‍ വികസന മുന്നേറ്റം ഉണ്ടാക്കാന്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മുനീര്‍ സാഹിബ് ന് സാധിച്ചു .കൊച്ചി ക്ക് ഒരു മെട്രോ ഉണ്ടായപ്പോള്‍ കോഴിക്കോട് ന് മോണോ മുനീര്‍ സാഹിബ് സമ്മാനിച്ചു .പന്നിയങ്കര മേല്‍പാലം ,പുതിയ പാലത്ത് ഒരു പുതിയ പാലം ,കൊതിപാലത്ത് അപ്രോച്ച് റോഡ്‌ ,ബീച്ച് റോഡ്‌,വലിയ അങ്ങാടി റോഡ്‌ പുനരുദ്ധാരണം,കല്ലായ് വി കെ കെ മേനോന് റോഡ്‌ നവീകരണം ,കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണം ,സര്‍ക്കാര്‍ സ്കൂള്‍ കള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ "കയ്യില്‍ ഒരു കോടി"......ഇനിയും ഉണ്ട് മുനീര്‍ സാഹിബ് ന്‍റെ വികസന നേട്ടങ്ങള്‍ കോഴികൊട്ടുകാര്‍ക്ക് പറഞ്ഞ് നടക്കാന് ....

:"നല്ല നാളയുടെ നല്ല കോഴിക്കോട് കാരന് കോഴികോട് ക്കാരുടെ അഭിനന്തനങ്ങള്‍ "ജയ് മുസ്ലീം ലീഗ് ,ജയ് മുനീര്‍ സാഹിബ് ....
ഫിറോസ്‌ കല്ലായ് ..

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

മുസ്ലീംലീഗ് നെ ആക്ഷേപിക്കുന്നവരോട്



ങ്ങളുടെ നാട്ടിലെ കുഞ്ഞാക്ക അങ്ങെനെയാണ് !ഏത് കല്യാണത്തിനോ ,സല്‍ക്കാരത്തിനോ,പരിപാടിക്കോ പോയാല്‍ ആദ്ദേഹം എന്തങ്കിലും കുറ്റം കണ്ട് പിടിക്കും .കുഞ്ഞാക്ക വീട്ട്കുടില്‍ ന് വന്നതാണ് . മനോഹരമായ വീട് .നല്ല രുചിയുള്ള ഭക്ഷണം .ഭക്ഷണത്തിന് ശേഷം കഴിച്ച പൂവന്‍ പഴത്തിലും കുറ്റം പറയാന്‍ കഴിയുന്നില്ല .അവസാനം കുഞ്ഞാക്ക പല്ലില്‍ കുത്തി കൊണ്ട് പുതിയ വീട് നോക്കി കൊണ്ട് പറഞ്ഞു .ഈ വീട് ഉണ്ടാക്കിയ വീട്ടുക്കാരന്‍ ഇത്ര വിവരമില്ലാത്ത ആളായി പോയല്ലോ ?കുഞാക്കയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് എല്ലാവരും ഒന്ന് അമ്പരന്ന് ചോദിച്ചു !എന്താ കുഞ്ഞാക്ക !! "ഈ വീട് ഉണ്ടാക്കിയത് നോക്കു ,ഏതെങ്കിലും കാലത്ത് ഈ വീട് ഒന്ന് പൊളിക്കേണ്ടി വന്നാല്‍ എങ്ങെനെ പൊളിക്കും അത്രയ്ക്കും ഉറപ്പില്‍ അല്ലേ ഈ വീട് ഉണ്ടാക്കിയത് !!! "

അമേരിക്ക ഇറാക്കിനെ ആക്രമിച്ചു ,ഇസ്രായില്‍ ഫലസ്തീനിലെ നിരപരാധികളെ കൂട്ടകൊല ചെയ്യുന്നു ,അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം ,പെട്രോളിന് വില വര്‍ദ്ധിപിച്ചു ,ഗുജറാത്തില്‍ കൂട്ടകൊല ,മദനിക്ക് ജാമ്യമില്ല ,അദ്ധ്യാപിക പച്ച ബ്ലൗസ്‌ ഇട്ടു !,എന്ന് വേണ്ട കല്ലായ്‌പുഴയില്‍ വെള്ളം വറ്റിയാല്‍ വരെ ലീഗ് ന്‍റെ മേല്‍ കുഞ്ഞാക്ക കണ്ട പോലെയുള്ള കുറ്റവുമായി ലീഗ് വിരോധികള്‍ വരും !

സമുദായത്തിലെ മേസ്തിരി പണിഎടുക്കുന്ന ചില സംഘടനകള്‍ ഉണ്ട് .അവര്‍ ലീഗ് എന്ത് ചെയ്യണം എന്ന് നിര്‍ദ്ദേശിക്കും ,ലീഗ് നോട് ചില ചോദ്യങ്ങള്‍ ചോദിക്കും ,ലീഗ് ന്‍റെ പ്രവര്‍ത്തനങ്ങളില്‍ കുറ്റങ്ങള്‍ മാത്രം കാണും !,ലീഗ് നെ എങ്ങേനെയല്ലാം തകര്‍ക്കാന്‍ കഴിയുമോ അതിനുള്ള ശ്രമം അവര്‍ നടത്തും ,ഇലക്ഷന്‍ വരുമ്പോള്‍ ലീഗ് നെ തോല്‍പ്പിക്കാന് പ്രവര്‍ത്തിക്കും .ലീഗ് ജയിച്ചാല്‍ പിന്നീട് കുഞ്ഞാക്ക കണ്ട് പിടിക്കുന്ന കുറ്റങ്ങള്‍ കണ്ടത്തി ലീഗ് ന്‍റെ പഞ്ചായത്ത് മെമ്പര്‍ മുതല്‍ ,കേന്ദ്ര മന്ത്രി വരെ രാജിവെക്കണമെന്ന് പറഞ്ഞ് പ്രസ്ഥാവന ഇറക്കും .എന്നാല്‍ അത്തരക്കാരോട് മുസ്ലീംലീഗ് മാന്യമായി "നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ രാജ്യത്തിനും ,സമൂഹത്തിനും ,സമുദായത്തിനും ചെയ്തത് എന്നുള്ള ചോദ്യം ഉന്നയിച്ചാല്‍ " അവര്‍ പൊട്ടന്‍ ആമയെ കണ്ട കളി കളിക്കും .അത്തരം സമുദായ മേസ്തിരിമാരോട് വിനയപൂര്‍വ്വം പറയാനുള്ളത്‌ "ലീഗ് എന്ത് ചെയ്യുന്നു എന്ന് അന്വേഷിച്ച് നടക്കുന്ന ഇത്തരം മേസ്തിരിമാരെ ലീഗ് ന് ആവശ്യമില്ല ".നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിക്കുക .നിങ്ങള്‍ എന്ത് നേട്ടങ്ങളാണ് പൊതു സമൂഹത്തിന് ഉണ്ടാക്കിയത് എന്ന് കാണിച്ച് തരുക .മേസ്തിരിമാരെ നിങ്ങള്‍ക്ക് മറുപടി പറയാന് ലീഗ് ന് സമയമില്ല .ലീഗ് ന്‍റെ മാതൃക പ്രവര്‍ത്തികളിലാണ് .കേരള പൊതു സമൂഹത്തില്‍ അറുപത്തിയഞ്ച് കൊല്ലാമായി ലീഗ് പ്രവര്‍ത്തിക്കുന്നു .പാര്‍ട്ടി യെ തകര്‍ക്കാമെന്ന് സോപ്പ് കുമിളകളുടെ ആയുസുള്ള പാര്‍ട്ടി കള്‍ സ്വപനം കാണേണ്ട .ലീഗ് ന്‍റെ ആദര്‍ശം പാറകെട്ടുകള്‍ പോലെ ഉറച്ചതാണ് ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ്
..ഫിറോസ്‌ കല്ലായ്‌ ...

ജനഹൃദയങ്ങളിലെ സുല്‍ത്താൻ ..."പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക "




തൊരു സമൂഹത്തിന്‍റെയും സാമൂഹിക ,സാംസ്കാരിക മുന്നേറ്റത്തിനും ,രാജ്യത്തിന്‍റെ പുരോഗതിക്കും വിദ്യാഭ്യാസം പ്രധാന ഘടകമാണ് .ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ കേരളം വിദ്യാഭ്യാസ പരമായി മുന്നേറാന്‍ സാധിച്ചുടുണ്ട് .
1957 ല്‍ അധികാരത്തില്‍ കയറിയ സഖാവ് ഇ എം എസ്സിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം പൊട്ടി പുറപെട്ടു .കേരളത്തിലെ വിമോചനസമരം എന്നറിയപെടുന്ന ആ കാലത്ത് ചില രാഷ്ട്രീയ പാര്‍ട്ടിയിലേയും ,സാമുദായിക സംഘടനയിലെ നേതാക്കളും വിദ്യാര്‍ത്ഥികളെ സമര രംഗത്തേക്ക് കൊണ്ട് വരാനുള്ള ശ്രമം തടഞ്ഞു കൊണ്ട് ,വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ വിഷയങ്ങളില്‍ പഠിപ്പ്മുടക്കാന്‍ അനുവദിക്കില്ലെന്ന് സിഎച്ചും ,സീതിസാഹിബും പ്രഖ്യാപിച്ചു ,സമര കാലഘട്ടത്തില്‍ പോലും വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള അവസരമുണ്ടാക്കിയതും ലീഗ് ന്‍റെ നേരായ വിദ്യാഭ്യാസ കാഴ്ച്ചപാടാണ് ഇവിടെ വ്യക്തമാകുന്നത് .
ഒരിക്കല്‍ എം എസ് എഫ് ന്‍റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത്കൊണ്ട് മഹാനയായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് പറഞ്ഞു കുട്ടികളെ ,ഞാന്‍ സഞ്ചരിക്കുന്ന മയ്യത്താണ് .മുസ്ലീംലീഗ് ന്‍റെ പാവനമായ പതാകയും ,സമുദായത്തിന്‍റെ നേതൃത്വവും നിങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പഠിച്ച് മിടുക്കന്മാരായ ഒരു തലമുറയെ ഏല്പിച്ചു വേണം എനിക്ക് യാത്രയാക്കാന്‍ .എം എസ്‌ എഫ് എന്ന മഹത്തായ വിദ്യാര്‍ഥി സംഘടന വിദ്യാലയങ്ങളിലെ പഠിപ്പ് മുടക്കാന് കൂട്ട് നില്‍ക്കരുത്‌ .നിങ്ങള്‍ പഠിപ്പ് നടത്തുകയാണ് വേണ്ടത്‌ പഠിപ്പ് മുടക്കുകയല്ല . വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് കുതിച്ചുചാടി വിദ്യാഭ്യാസ കാലം സമരങ്ങള്‍ക്കും ,പ്രക്ഷോഭങ്ങളും നടത്തി നിങ്ങളുടെ ജീവിതം പാഴാക്കരുത് .നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വീകരണം കൊടുക്കുന്ന നേരം കൊണ്ട് പഠനത്തില്‍ ഒന്നാം സ്ഥാനത്ത് നേടിയവര്‍ക്ക് സ്വീകരണം നല്‍ക്കുക . അത് മറ്റുള്ള കുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് വരാന്‍ പ്രചോദനമാകും .രാഷ്ട്രീയ നേതൃത്വത്തില്‍ വരാനും ,രക്തസാക്ഷിയാവനും ബുദ്ധിശക്തി വേണമെന്നില്ല .അതെ സമയം ബുദ്ധിപരമായി നേതൃത്വം കൊടുക്കുന്ന ആള്‍ക്ക് ബുദ്ധി തന്നെ വേണം .
വളരെ ദാരിദ്ര്യവും ,പ്രയാസങ്ങളും സഹിച്ചാണ് രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാന്‍ അയക്കുന്നത് .വിദ്യാര്‍ത്ഥികളെ നിങ്ങള്‍ നിങ്ങളുടെ കടമ മറക്കരുത് .എന്തെങ്കിലും പ്രശങ്ങളുടെ പേരില്‍ സമരവും ,ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിഞ്ഞും നശീകരണവുമായി വിദ്യാര്‍ഥി ജീവിതം കടന്ന്പോവുകായണങ്കില്‍ ഭാവി തലമുറയുടെ കാര്യം വളരെ അപകടകരമായ നിലയിലാകുമെന്നുഎല്ലാവരും ഓര്‍ക്കേണ്ടതാണ് .(ഇപ്പോള്‍ സമരത്തിലേക്ക് പാവപെട്ട വിദ്യാര്‍ത്ഥികളെ ചാടിപിക്കുന്ന സിപിഎം നേതാക്കളുടെ മക്കളെ ,ലണ്ടനിലും ,വളരെ ചിലവേറിയതും ,സമരങ്ങള്‍ ഇല്ലാത്തതുമായ സ്വാശ്രയ കോളെജിലും പഠിക്കാന്‍ വിടുന്നു .പാവപെട്ടവന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ കള്‍ അനാവശ്യ സമരമൂലം നിലവാരം താഴുകയും ചെയ്യുന്നു ).
എം എസ് എഫ് ന്‍റെ നേതാക്കളെ ,പ്രവര്‍ത്തകരെ നിങ്ങള്‍ പാവപെട്ട വിദ്യാര്‍ത്ഥികളെ കണ്ടത്തി അവര്‍ക്ക് പുസ്തകവും ,പഠിക്കാനുള്ള ചിലവും നിങ്ങള്‍ നല്‍കുക . .എം എസ് എഫ് ഉള്ള ശാഖയില്‍ ഏതങ്കിലും വിദ്യാര്‍ഥി പൈസഇല്ലാത്ത കാരണത്താല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണങ്കില്‍ അവിടെ യുള്ള എം എസ് എഫ് പിരിച്ച് വിടണം .നിങ്ങള്‍ കലാലയങ്ങളില്‍ സ്നേഹത്തിന്‍റെ വിത്ത്‌പാകുക .നിങ്ങള്‍ കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കാതിരിക്കുക .
എന്‍റെ പ്രിയപെട്ട മക്കളെ :നിങ്ങള്‍ ആരുടേയും അടിമകള്‍ ആകതിരിക്കുക ,ആരുടേയും വിറകു വെട്ടികളും ,വെള്ളം കോരികലുമാകതിരിക്കണമെങ്കില്‍ നിങ്ങള്‍ "പഠിക്കുക ,പഠിക്കുക ,വീണ്ടും പഠിക്കുക "..മഹാനായ സിഎച്ച് നെ ഓര്‍ത്ത് കൊണ്ട് ഫിറോസ്‌ കല്ലായ് ..

വിടരും മുമ്പേ വെട്ടേറ്റു വീണ പ്രിയ ശുകൂര്‍


ആഫ്രിക്കന്‍ കൊടും കാടുകളില്‍ വസിക്കുന്ന നരഭോജികളെ പോലും നാണിപ്പിക്കുന്ന രൂപത്തില്‍ രക്ത ദാഹികളായ രാക്ഷസന്മാര്‍ ഉറഞ്ഞു തുള്ളിയ്യപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ട്ടപെട്ടത് ഞങ്ങളുടെ പ്രിയ സഹോദരനെയും ,കേരളത്തിനു നഷ്ട്മായാത് സമദാന രാഷ്ട്രീയം എന്നുള്ള നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് .ശുക്കൂര്‍ നീ ഒരു അക്രമകാരനോ ,കലാപത്തിനു നേത്രത്വം കൊടുത്തുവനോ ,ഒരു കേസിലെ പ്രതി പോലുമായിരുന്നില്ല എന്നിട്ടും നിന്നെ നിന്റെ പ്രദേശത്തെ മാര്‍കിസ്റ്റ് കാര്‍ നിന്നെ ഭയപെട്ടു .കാരണം നീ അരയില്‍ പ്രദേശത്ത് മുസ്ലീംലീഗ് ന്റെ ആദര്‍ശം മുറുകെ പിടിച്ചു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹിക നമയക്ക്‌ എന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രക പ്രവര്‍ത്തനം നടത്തിയപ്പോള്‍ നിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ യുവ ജനത മുന്നോട്ട് വന്നു നീ പഠിച്ച കോളജിലെ അധ്യാപകന്മാര്‍ പറയുന്നു നീ കാമ്പസില്‍ വൃക്ഷ തൈകള്‍ നട്ട് കൊണ്ട് നീ കാമ്പസിനെ ഹരിതമാകിയന്നു ,ചരല്‍ കല്ലുകള്‍ കൊണ്ട് നിറഞ്ഞ അരയില്‍ ഇടവഴികളില്‍ നീ ബദാം ,കാറ്റാടി തൈകളും നട്ട് വളര്‍ത്തി ഹരിത രാഷ്ട്രീയം നീ സ്ഥാപിച്ചു എന്ന് നിന്റെ നാട്ടുകാര്‍ പറയുന്നു ,പ്രദേശത്തെ എസ് എസ് എല്‍ സി ക്ക് നല്ല മാര്‍ക്കോട്കൂടി പാസ്സായ പാവപെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു ഞങ്ങള്‍ക്ക് സൌജന്യമായി ട്യുഷന്‍ ശുക്കൂര്‍ ന്റെ നേത്രത്തില്‍ കിട്ടിയത് കൊണ്ടാണ് ഉയര്‍ന്ന വിജയം നേടാന്‍ സാധിച്ചതന്നു ,ആ പ്രദേശത്തെ പാവപെട്ട ഇരുപത് കുടുംബങ്ങള്‍ നിന്നെ സ്മരിക്കുന്നത് നീ എല്ലാ മാസവും അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ നിന്റെ നേത്രത്വത്തില്‍ സ്വരൂപിച്ച പൈസയുമായി ഇളം പുഞ്ചിരി തൂങ്ങി വരുന്ന 
സാമുഹിക പ്രവര്‍ത്തകനെയാണ് ശുകൂര്‍ നീ നാട്ടുകാരുടെ കണ്ണിലുണ്ണിയായിട്ടും നിന്നെ അവര്‍ ഭയപെട്ടു നീ വള്ളുവന് കടവിലൂടെ കടവ്കടന്നു പോകുമ്പോളും നീ അറിയാതെ അവര്‍ നിന്നെ പിന്തുടര്‍ന്ന് നിന്നെ പാടത്തിലൂടെ ഓടിച്ചു ഒളിഞ്ഞിരിക്കുന്ന ജഡ്ജിയുടെ വിധി നടപ്പിലാക്കാന്‍ എത്തിയ ആരാച്ചാരുടെ മുമ്പിലും ,നിന്നെ കത്തികൊണ്ട് കുത്തി ശരീരത്തില്‍ നിന്ന് പുറത്തേക്കു നിര്‍ഗളിക്കുന്ന ചുടു ചൂര കണ്ടു ആസ്വദിക്കാന്‍ വന്ന ഭീകരന്മാരുടെ മുമ്പിലും ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും നിനക്ക് ജീവന്‍ തിരിച്ചു തരാന്‍ മനുഷ്യത്വം ഇല്ലാത്ത കാപാലിക നരഭോജികളുടെ തെയ്യാരായില്ല .മാലാല യുസഫ് നു വേണ്ടി കവിത എഴുതിയ സാംസ്കാരിക നായകന്മാര്‍ നീ ഒരു വിധ്യാര്‍ത്ഥിയായിട്ടും നിനക്ക് വേണ്ടി തുലിക ചലിപ്പിക്കാന്‍ തെയ്യാരയില്ല അവര്‍ക്ക് സ്ഥാനങ്ങള്‍ നഷ്പെടും എന്നുള്ളത് കൊണ്ട് അവര്‍ നിനക്ക് വേണ്ടി ശബ്ദിക്കാന്‍ തെയ്യരല്ല .ഭീഷണിപെടുത്തി സാക്ഷികളെ കൂര്‍മാറ്റി രക്ഷപെടാന്‍ നോക്കുന്ന നേതാക്കളെ നിങ്ങളെ കേരള പൊതു സമൂഹം കാണുന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായിട്ടാണ് കേരള ജനത നിങ്ങള്ക്ക് ഇതിനുള്ള മറുപടി ജനാധിപത്യത്തിന്റെ വജ്രായുദമായ വോട്ടിലൂടെ നല്‍കുക തന്നെ ചെയ്യും .പ്രിയ ശുക്കൂര്‍ നീ ഞങ്ങളോട് വിട്ടു പിരിഞ്ഞു ഒരു വര്‍ഷമായി എന്നാലും നീ ജന ലക്ഷങ്ങളുടെ മനസ്സില്‍ എന്നന്നും ജീവിക്കുക തന്നെ ചെയ്യും .ഷുക്കൂറിന്റെ ഓര്‍മകള്‍ക്ക് മുമ്പില് കണ്ണീരോടെ മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഫിറോസ്‌ കല്ലായ് ..ജയ് മുസ്ലീം ലീഗ്

സാമുഹിക പ്രവര്‍ത്തകനെയാണ് ശുകൂര്‍ നീ നാട്ടുകാരുടെ കണ്ണിലുണ്ണിയായിട്ടും നിന്നെ അവര്‍ ഭയപെട്ടു നീ വള്ളുവന് കടവിലൂടെ കടവ്കടന്നു പോകുമ്പോളും നീ അറിയാതെ അവര്‍ നിന്നെ പിന്തുടര്‍ന്ന് നിന്നെ പാടത്തിലൂടെ ഓടിച്ചു ഒളിഞ്ഞിരിക്കുന്ന ജഡ്ജിയുടെ വിധി നടപ്പിലാക്കാന്‍ എത്തിയ ആരാച്ചാരുടെ മുമ്പിലും ,നിന്നെ കത്തികൊണ്ട് കുത്തി ശരീരത്തില്‍ നിന്ന് പുറത്തേക്കു നിര്‍ഗളിക്കുന്ന ചുടു ചൂര കണ്ടു ആസ്വദിക്കാന്‍ വന്ന ഭീകരന്മാരുടെ മുമ്പിലും ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും നിനക്ക് ജീവന്‍ തിരിച്ചു തരാന്‍ മനുഷ്യത്വം ഇല്ലാത്ത കാപാലിക നരഭോജികളുടെ തെയ്യാരായില്ല .മാലാല യുസഫ് നു വേണ്ടി കവിത എഴുതിയ സാംസ്കാരിക നായകന്മാര്‍ നീ ഒരു വിധ്യാര്‍ത്ഥിയായിട്ടും നിനക്ക് വേണ്ടി തുലിക ചലിപ്പിക്കാന്‍ തെയ്യാരയില്ല അവര്‍ക്ക് സ്ഥാനങ്ങള്‍ നഷ്പെടും എന്നുള്ളത് കൊണ്ട് അവര്‍ നിനക്ക് വേണ്ടി ശബ്ദിക്കാന്‍ തെയ്യരല്ല .ഭീഷണിപെടുത്തി സാക്ഷികളെ കൂര്‍മാറ്റി രക്ഷപെടാന്‍ നോക്കുന്ന നേതാക്കളെ നിങ്ങളെ കേരള പൊതു സമൂഹം കാണുന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായിട്ടാണ് കേരള ജനത നിങ്ങള്ക്ക് ഇതിനുള്ള മറുപടി ജനാധിപത്യത്തിന്റെ വജ്രായുദമായ വോട്ടിലൂടെ നല്‍കുക തന്നെ ചെയ്യും .പ്രിയ ശുക്കൂര്‍ നീ ഞങ്ങളോട് വിട്ടു പിരിഞ്ഞു ഒരു വര്‍ഷമായി എന്നാലും നീ ജന ലക്ഷങ്ങളുടെ മനസ്സില്‍ എന്നന്നും ജീവിക്കുക തന്നെ ചെയ്യും .ഷുക്കൂറിന്റെ ഓര്‍മകള്‍ക്ക് മുമ്പില് കണ്ണീരോടെ മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഫിറോസ്‌ കല്ലായ് ..ജയ് മുസ്ലീം ലീഗ്

2013, ഏപ്രിൽ 20, ശനിയാഴ്‌ച

NDF +PF= SDPI ക്കാരോട് മാന്യമായ ഏഴ് ചോദ്യങ്ങള്‍ ?




ഒന്ന് ; ഇന്ത്യയില്‍ ഓരോ സംഘടനകളും ഉണ്ടാക്കുമ്പോള്‍ ആ സമയത്ത് സംഘടനകള്‍ ഉണ്ടാകാന്‍ സവിശേഷമായ സാഹജര്യവും , പൊതു സമൂഹത്തെ സ്വാദീനിക്കുന്ന ഉന്നതരായ നേതാക്കളുടെ പ്രവര്‍ത്തനവും തീരുമാനവുമുണ്ടാകും .ഒരു സംഘടന ഉണ്ടാക്കിയ ഒരു നേതാവിനെയും കാണാന്‍ സാധിക്കും . എ
ന്നാല്‍ ഏതു സാഹജര്യത്തില്‍ ,ഏതു നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ,ഏതു നേതാവിന്‍റെ കീഴിലാണ് ഈ സംഘടനകള്‍ ഉണ്ടായത്‌ ?

രണ്ട് ; ഓരോ സംഘടനകളും ശക്തിപെടുത്തുന്നത് അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ശത്രുക്കളുടെ ഇല്ലാത്ത ശക്തിയെ പെരിപിച്ച്കാണിച്ചാണ് സംഘടനയിലേക്ക്‌ ആളുകളെ കൊണ്ടുവരുന്നത് !എന്ത് കൊണ്ടാണ് ഇത്തരം ഒരു മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുന്നത് ?

മൂന്ന് ;ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം പോലെ പല നാളില്‍ പല പേരിലായി രൂപാന്തര പെടാനുള്ള കാരണം എന്ത് ?(കയമയും ,മയമയും ,തായമയും,എന്‍ ഡി എഫും ,പിഎഫും .....)

നാല് .ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ രാജ്യത്തിനോ ,സമൂഹത്തിനോ ,സമുദായത്തിനോ ഗുണകരമായിട്ടുള്ള നൂര്‍ എണ്ണം വേണ്ട ഒന്നങ്കിലും നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ ?

അഞ്ച് :കേരളത്തിലെ മുസ്ലീം സാംസ്‌കാരിക സംഘടനകള്‍ എല്ലാവരും ഒറ്റ കെട്ടായി നിങ്ങളെ എതിര്‍ക്കുകയും ,നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈകാരികമായ പ്രവര്‍ത്തനങ്ങളാണ് എന്നും ,നിങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനിസ്ലാമികമാനന്നും വിലയിര്ത്തപെടുന്നു എന്തുകൊണ്ട് ?

ആര്‍ :മുസ്ലീം ലീഗ് നെ എതിര്‍ക്കുക എന്നതില്‍ കവിഞ്ഞ് നിങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടോ ?നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ,പ്രസംഗം ,പത്രം ,മറ്റെല്ലാം കൂടുതല്‍ സമയം ചിലവയിക്കുന്നത് ലീഗ് നെ എതിര്‍ക്കുക എന്നത് മാത്രമാണ് !

ഏഴ് : നിങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍ ആരല്ലാം ?അവര്‍ക്ക് എന്ത് യോഗ്യതകലാണ് ? പൊതു സമൂഹത്തില്‍ അവര്‍ക്കുള്ള സ്വീകാര്യതയും ,സ്ഥാനവും എന്തല്ലാം ?

മാന്യമായ ചോദ്യങ്ങളാണ് .ഇതിനല്ലാം മാന്യമായ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു ,മറു ചോദ്യങ്ങള്‍ അല്ല .

രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹ നന്മയക്ക്‌"



വിശക്കുന്നവന്റെ മുന്ബില്‍ അപ്പമായിട്ടാണ് ദൈവം വരിക എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട് എന്നാല്‍ രോഗിയുടെ മുന്ബില്‍ സിഎച്ച് സെന്റര്‍ ആയി വരുമെന്ന് ഞാന്‍ ഇപ്പോള്‍ കണ്ടറിയുകയുംചെയ്തു!! കേരളത്തിന്റെ മുന്‍ സ്പീക്കറും സിപിഎം ന്റെ സമുന്നത നേതാവുമായ സഖാവ് വിജയരാഘവന്‍ തിരുവനന്തപുരം സിഎച്ച് സെന്റെറിന്റെ ഉദ്ഘാടനത്തിന് പറഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തത് .കേവലം ഇലെക്ഷനില്‍ മത്സരിക്കുക എന്നുള്ളത് മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ കണ്ണീര്‍ ഒപ്പാനും കൂടി എന്ന് മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് മാതൃക കാണിക്കാന്‍ മുസ്ലീംലീഗ് നു സാദിച്ചു .വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു ബൈത്തുല്‍ റഹമ മാതൃക കാണിച്ചപ്പോള്‍ വീട് ഇല്ലാത്ത ഒരു കുടുംബം വീടിനു വേണ്ടി മലപ്പുറം ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത് ആ അപേക്ഷ മലപ്പുറം ജില്ല മുസ്ലീംലീഗ് ലേക്ക് കൈമാറ്റം ചെയ്യാന്‍ കലക്ടരെ പ്രേരിപിച്ചതും ലീഗ് ന്റെ സാമൂഹ്യക സേവനം അദ്ദേഹം മനസിലാക്കിയത് കൊണ്ടാണ് .ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് റഷ്യയിലേക്ക് നോക്ക് ചൈനയിലേക്കും ,ബംഗാളിലേക്കും ,പോളണ്ട് ലേക്ക് നോക്കാന്‍ പറഞ്ഞില്ല .ഞങ്ങളെ ലീഗ് പഠിപ്പിച്ചത് നിങ്ങളുടെ അയല്‍വാസി പട്ടിണി കിടക്കുന്നുണ്ടോ ,വീടില്ലാതെ വിഷമിക്കുനുണ്ടോ ,കുടിവെള്ളം കിട്ടാതെ നരകികുനുണ്ടോ മനുഷ്യ ജീവിതത്തില്‍ വല്ല പ്രയാസങ്ങളും അനുഭവിക്കുനുണ്ടാങ്കില്‍ അവര്‍ക്ക് നിങ്ങള്‍ പരിഹാരം ഉണ്ടാക്കികൊടുക്കാന്‍ ആഹ്ലാനം ചെയ്തപ്പോള്‍ സിഎച്ച് സെന്റെരുകളും ,ബൈത്തുല്‍ രഹമയും ,ആയിരം കിണര്‍ പദ്ധതിയും വിവാഹ സഹായങ്ങളും വാര്ദ്ധക്യത്തിലുള്ളവരെ ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്തി ലീഗ് പ്രവര്‍ത്തകര്‍ക്ക് മാത്രക കാണിക്കാന്‍ സാദിച്ചു .വരൂ സോദരരെ നമുക്ക് മുസ്ലീംലീഗ് ന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ജാതി മത ഭേദമന്യേ പങ്കാളിയാകാം .ജയ് ഹിന്ദ്‌ ,ജയ് മുസ്ലീംലീഗ് .

മുസ്ലീംലീഗ് എന്ന തണല്‍ വൃക്ഷം

ഭൂമിയുടെ ആഴങ്ങളിലേക്ക് വേരുകള്‍ ഇറങ്ങുകയും ,ഭൂമിയുടെ മുകളിലേക്ക് ചില്ലകള്‍ വളര്‍ന്ന് പന്തലിച്ച് ജീവ ചാലകങ്ങള്‍ക്ക് ഉപകാരമാകുകയും ,നല്ല ഫലം തരുകയും ചെയ്യുന്ന വന്‍ വൃക്ഷ ത്തെ പോലെയാണ് മുസ്ലീംലീഗ് എന്ന രാഷ്ട്രീയ സംഘടന .എല്ലാ ജീവജാലകങ്ങള്‍ക്കും മരം ഗുണകരമാകുമ്പോള്‍ ,ലീഗ് ന്‍റെ ശക്തി എവിടേക്ക് നീണ്ടാലും അവിടെയല്ലാം സമൂഹത്തിനു നന്മ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ് .ഏതല്ലാം മേഘലകളില്‍ ലീഗ് ന്‍റെ സാനിധ്യം ഉണ്ടോ അവിടങ്ങളില്‍ എല്ലാം പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും .


ജീവിക്കാനുള്ള പ്രയാസമൂലം പ്രവാസ ജീവിതം നയികേണ്ടി വന്ന ഗള്‍ഫ് പ്രവാസികള്‍ ,മണലാരണ്യത്തിലെ ചൂടും ,തണുപ്പും വകവെക്കാതെ അവര്‍ ജീവിതവുമായി മല്ലിട്ട് കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ നോക്കി .പക്ഷെ അവര്‍ തൃപ്തരല്ലായിരുന്നു .സമൂഹത്തിന്‍റെയും നാടിന്‍റെയും നനമയക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള ബോധം അവരുടെ മനസുകളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി .കുട്ടികാലം മുതല്‍ നെഞ്ചിലേറ്റിയ ഹരിത പതാക യുടെ മഹത്തായ ആദരഷവും ആവേശവും പ്രവാസിക്ക് സംഘ ബോധം നല്‍കി .അത് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ കെ എം സി സി എന്ന മഹത്തായ സംഘടന അവര്‍ രൂപീകരിച്ചു .









ഞങ്ങള്‍ നാട്ടില്‍ പോയാല്‍ അഭിമാനം തോനാറുണ്ട് പ്രവാസി എന്നറിഞ്ഞാല്‍ നിങ്ങള്‍ "ഏതു രാജ്യത്തിലെ കെ എം സി സി പ്രവര്‍ത്തകരാണ് "എന്ന് സമൂഹം ചോദ്യക്കുമ്പോള്‍ .കാരണം പാവപെട്ടവര്‍ക്ക് വല്ല രോഗവും ഉണ്ടായാല്‍ രോഗി ക്ക് ചികില്‍സ സഹായം നല്‍കാന്‍ ,വീട് ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ,വിവാഹ സഹായം ചെയ്യാന്‍ ,കുടിവെള്ളം ഇല്ലാത്തവര്‍ക്ക് പൊതു കിണര്‍ നിര്‍മിക്കാന്‍ ,പാവപെട്ട രോഗികള്‍ക്ക് സഹായകരമാകുന്ന സൌജന്ന്യ ആംബുലന്‍സ് ,മാതാ പിതാ നഷ്ടപെട്ട കുട്ടികളെ സംരക്ഷിക്കുന്നത് .അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആശ്വാസ നടപടികള്‍ ,വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുത്തും ,സമൂഹത്തിന്‍റെ അവശതകള്‍ക്ക് മോജനവും ആശ്വാസവും നല്‍കുന്ന ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ എം സി സി നടത്തുന്നത് പൊതു സമൂഹം കാണുന്നത് കൊണ്ട് തന്നെ യാണ് പ്രവാസിയെ കാണുമ്പോള്‍ നിങ്ങള്‍ ഏതു രാജ്യത്തെ കെ എം സി സി പ്രവര്‍ത്തകനാണ് എന്ന് അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത് .

സോഷ്യല്‍ നെറ്റ് വര്‍ക്കിലും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നേറി കഴിഞ്ഞു . . ബയലെക്സിലും ലീഗ് പ്രവര്‍ത്തകരുടെ കൂട്ടയമായ കെ എം സി സി നെറ്റ് സോണ് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു . ലീഗ് ന്‍റെ പ്രാദേശിക കൂട്ടായ്മ മുതല്‍ ദേശീയ പ്രവര്‍ത്തകരെ വരെ കോര്‍ത്തിണക്കുന്ന ഒട്ടേറെ ലീഗ് പ്രവര്‍ത്തകരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ നമുക്ക് കാണാന് സാധിക്കും .ഇങ്ങേനെ നിസ്വാര്‍ത്ഥ സേവകരായി സ്വയം സംഘടിക്കാനുള്ള പ്രേരണയാകുന്നത് മുസ്ലീംലീഗ് ല്‍ നിന്ന് കിട്ടിയ സംഘബോധമാണ് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കുട്ടായ്മകളും ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിച്ചു .നാല് ലീഗ് പ്രവര്‍ത്തകര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത്‌ ഒരുമിച്ചാലും അവര്‍ സംഘടിക്കുകയും നാട്ടിലെ പാവപെട്ടവരുടെ കണ്ണുനീര്‍ ഒപ്പുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു .


ജീവിക്കാനുള്ള പ്രയാസമൂലം പ്രവാസ ജീവിതം നയികേണ്ടി വന്ന ഗള്‍ഫ് പ്രവാസികള്‍ ,മണലാരണ്യത്തിലെ ചൂടും ,തണുപ്പും വകവെക്കാതെ അവര്‍ ജീവിതവുമായി മല്ലിട്ട് കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ നോക്കി .പക്ഷെ അവര്‍ തൃപ്തരല്ലായിരുന്നു .സമൂഹത്തിന്‍റെയും നാടിന്‍റെയും നനമയക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള ബോധം അവരുടെ മനസുകളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി .കുട്ടികാലം മുതല്‍ നെഞ്ചിലേറ്റിയ ഹരിത പതാക യുടെ മഹത്തായ ആദരഷവും ആവേശവും പ്രവാസിക്ക് സംഘ ബോധം നല്‍കി .അത് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ കെ എം സി സി എന്ന മഹത്തായ സംഘടന അവര്‍ രൂപീകരിച്ചു .

ഞങ്ങള്‍ നാട്ടില്‍ പോയാല്‍ അഭിമാനം തോനാറുണ്ട് പ്രവാസി എന്നറിഞ്ഞാല്‍ നിങ്ങള്‍ "ഏതു രാജ്യത്തിലെ കെ എം സി സി പ്രവര്‍ത്തകരാണ് "എന്ന് സമൂഹം ചോദ്യക്കുമ്പോള്‍ .കാരണം പാവപെട്ടവര്‍ക്ക് വല്ല രോഗവും ഉണ്ടായാല്‍ രോഗി ക്ക് ചികില്‍സ സഹായം നല്‍കാന്‍ ,വീട് ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ,വിവാഹ സഹായം ചെയ്യാന്‍ ,കുടിവെള്ളം ഇല്ലാത്തവര്‍ക്ക് പൊതു കിണര്‍ നിര്‍മിക്കാന്‍ ,പാവപെട്ട രോഗികള്‍ക്ക് സഹായകരമാകുന്ന സൌജന്ന്യ ആംബുലന്‍സ് ,മാതാ പിതാ നഷ്ടപെട്ട കുട്ടികളെ സംരക്ഷിക്കുന്നത് .അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആശ്വാസ നടപടികള്‍ ,വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുത്തും ,സമൂഹത്തിന്‍റെ അവശതകള്‍ക്ക് മോജനവും ആശ്വാസവും നല്‍കുന്ന ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ എം സി സി നടത്തുന്നത് പൊതു സമൂഹം കാണുന്നത് കൊണ്ട് തന്നെ യാണ് പ്രവാസിയെ കാണുമ്പോള്‍ നിങ്ങള്‍ ഏതു രാജ്യത്തെ കെ എം സി സി പ്രവര്‍ത്തകനാണ് എന്ന് അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത് .



















സോഷ്യല്‍ നെറ്റ് വര്‍ക്കിലും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നേറി കഴിഞ്ഞു . . 
ബയലെക്സിലും ലീഗ് പ്രവര്‍ത്തകരുടെ കൂട്ടയമായ കെ എം സി സി നെറ്റ് സോണ് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു . ലീഗ് ന്‍റെ പ്രാദേശിക കൂട്ടായ്മ മുതല്‍ ദേശീയ പ്രവര്‍ത്തകരെ വരെ കോര്‍ത്തിണക്കുന്ന ഒട്ടേറെ ലീഗ് പ്രവര്‍ത്തകരുടെ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ നമുക്ക് കാണാന് സാധിക്കും .ഇങ്ങേനെ നിസ്വാര്‍ത്ഥ സേവകരായി സ്വയം സംഘടിക്കാനുള്ള പ്രേരണയാകുന്നത് മുസ്ലീംലീഗ് ല്‍ നിന്ന് കിട്ടിയ സംഘബോധമാണ് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കുട്ടായ്മകളും ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിച്ചു .നാല് ലീഗ് പ്രവര്‍ത്തകര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത്‌ ഒരുമിച്ചാലും അവര്‍ സംഘടിക്കുകയും നാട്ടിലെ പാവപെട്ടവരുടെ കണ്ണുനീര്‍ ഒപ്പുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു .
മുസ്ലീം ലീഗ് നെ തകര്‍ക്കാന് നോക്കുന്നവരെ നിങ്ങള്‍ക്ക് അതിന് സാധിക്കില്ല .കാരണം മുസ്ലീംലീഗ് രാജ്യത്ത് നിലനില്കേണ്ടത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി സമൂഹം കാണുന്നില്ല .ലീഗ് ശക്തിപെട്ടാല്‍ സമൂഹത്തിനറിയാം അവിടങ്ങളില്‍ എല്ലാം തുല്യതയില്ലാത്ത സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഉണ്ടാകുമെന്ന് .വരൂ സോദരരെ നമുക്ക് മുന്നിട്ട് ഇറങ്ങാം പാവപെട്ടവരുടെ ജീവിത ദുരിതത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ .നിങ്ങള്‍ അണിചേരുക ഈ ഹരിത ജീവകാരുണ്യ രാഷ്ട്രീയത്തില്‍ .നമുക്ക് കൈ കോര്‍ക്കാം ലീഗ് നെ ശക്തി പെടുത്താന്‍ ..ജയ് മുസ്ലീംലീഗ് ...ഫിറോസ്‌ കല്ലായ്‌ ..

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ്



"എന്‍റെ സമുദായത്തിന്‍അര്‍ഹത പെട്ട അവകാശത്തിന്‍റെ ഒരു മുടിനാര് ഇഴ വിട്ട് കൊടുക്കാന്‍ ഞാന്‍ തെയ്യാര്‍ല്ല ,അത് പോലെ അന്യസമുദായത്തിന്‍റെ തല നാര് ഇഴ കവര്‍ന്നെടുക്കാന്‍ ഞാന്‍ തെയ്യാറുമല്ല".

തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക്‌ വല്ല വൈകല്യവും ഉണ്ടങ്കില്‍ ആ കുട്ടി യോട് വല്ലത്തൊരു സ്നേഹവും ,പരിഗണയും ,ലാളനയും മാതാപിതാക്കളും ,കുടുംബവും ,സമൂഹവും കൊടുക്കും .അതിന്‍റെ കാരണം വൈകല്യമുള്ള കുട്ടി മറ്റുള്ളവരെ പോലെ ഉയര്‍ന്നുവരാനും അവന്‍റെ മനസില്‍ അപകര്‍ഷതബോധം ഉണ്ടാകതിരിക്കാന്മാണ് .ഇന്ത്യയിലെ വിവിധസമുദായക്കാര്‍ ചരിത്ര പരമായ കാരണത്താല്‍ വളരേയധികം വിദ്യാഭ്യാസ ,ഉദ്ദ്യോഗ മേഘലകളില്‍ പിന്നോക്കം പോയിട്ടുണ്ട് . അത്കൊണ്ട് തന്നെ ലോകത്തിന് മാതൃകയായ ഇന്ത്യയുടെ ഭരണഘടന അവരേയല്ലാം സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ട് വരുന്നതിന് അത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണ ആനുകൂല്യം നല്‍കിയിട്ടുണ്ട് .ഇത്രെയേറെ ന്യുനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ ഒരു ഭരണഘടന ലോകത്ത് മറ്റൊന്ന് കാണാന് സാധിക്കില്ല !പക്ഷെ ഖേദകരംമെന്ന് പറയട്ടെ ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെകിടയിലേക്ക് എത്താതിരിക്കുകയും അവകാശങ്ങള്‍ വെറും കടലാസ് രേഗയായി നിലനില്‍ക്കുകയും ചെയ്യുന്നു .

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്തത് പ്രധാനമായും അവഗണിക്ക പെട്ട സമൂഹത്തിന് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന് സ്വതന്ത്രമായി അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതെ പോകുന്നത് കൊണ്ടാണ് .ഇവിടെയാണ്‌ മുസ്ലീംലീഗ് ന്‍റെ പ്രസക്തി ജനാധിപത്യ സമൂഹം ആവേശ പൂര്‍വ്വം നോക്കി കാണുന്നത് .ലീഗ് ജനാധിപത്യ മാര്‍ഗത്തില്‍ മതേതര ചിന്താഗതിയോടെ ഒരളവോളം ഭരണഘടന നല്‍കിയ അവകാശങ്ങള്‍ അര്‍ഹത പെട്ടവര്‍ക്ക് നേടി കൊടുക്കാന്‍ സാധിച്ചു എന്നുള്ളത് ലീഗ് ന്‍റെ രാഷ്ട്രീയ വിജയമായാണ് പൊതു സമൂഹം കാണുന്നത് .
മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹം നല്ലൊരു സമയവും ചിലവയിച്ചത് അവഗണിക്ക പെട്ട സമൂഹത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടികൊടുക്കാനാണ് .അത്തോളിയെന്ന ഓണം കേറമൂലയില്‍ ജനിച്ച സിഎച്ച് ന്‍റെ ദീര്‍ഘവീക്ഷനതോടുള്ള പ്രവര്‍ത്തനഫലമായി പിന്നോക്കം നിന്ന സ്ഥലങ്ങളും സമുദായവും വിദ്യഭ്യാസ,ഉദ്ദ്യോഗ തലങ്ങളില്‍ മുന്നേറുകയുണ്ടായി.ഇതിനെ തടയിടാനു പലരൂപത്തിലും ശത്രുക്കള്‍ ആരോപണം ഉന്നയിച്ചു .പക്ഷെ കേരളം കണ്ട ഏറ്റവും ധീരനായ രാഷ്ട്രീയ നേതാവിനെ തടയിടാനു ശത്രുക്കളുടെ കുതന്ദ്രങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ സാധിച്ചില്ല .


വാദ്യമേളങ്ങള്‍ ,താലപ്പൊലിഏന്തിയ തരുണിമണികള്‍ ,കൊട്ടും കുരവയും എന്‍ എസ് എസ് ആസ്ഥാനത് ആഘോഷത്തിന്‍റെ പൊടിപൂരം.സിഎച്ച് നെ ഹൃദ്ദ്യമായ വരവേല്‍പ്പ് നല്‍കി സ്റ്റേജിലേക്ക് ആനയിച്ച് എന്‍ എസ് എസ് നേതാകള്‍ കൊണ്ട് പോയി .മഹാനായ സിഎച്ച് നെ ഭരണ കാര്യങ്ങളിലെ മികവിനെ പുകയ്ത്തി കൊണ്ടുള്ള സ്വാഗത പ്രസംഗം,സംവരണ വിഷയങ്ങളും എന്‍ എസ് എസ് നേതാക്കളുടെ പ്രസംഗത്തില്‍ കടന്ന് വന്നു .സിഎച്ച് നെ മൈകിലേക്ക് ക്ഷണിച്ചു .തന്‍റെ അനര്‍ഗം നിര്‍ഗളിക്കുന്ന വാക്കുകള്‍ കൊണ്ട് സദസിനെ നിശബ്ദമാക്കി .സദസിലും വേദിയിലും ഇരിക്കുന്നവര്‍ സിഎച്ച് ന്‍റെ പ്രസംഗം ആവേശ പൂര്‍വ്വം കേട്ട് കൊണ്ടിരുന്നു .മഹാനായ സിഎച്ച് പറഞ്ഞ് തുടങ്ങി .എനിക്ക് മനോഹരമായ വരവേല്‍പ്പ് ആണ് നിങ്ങള്‍ നല്‍കിയത് ഈ സ്നേഹത്തിനു ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു .നിങ്ങളുടെ ഈ സ്വീകരണം കൊണ്ടുള്ള ഉദ്ദേശം ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണഅവകാശത്തില്‍ നിന്ന് എന്‍റെ പാര്‍ട്ടി യും ,ഞാനും പിന്മാറന് വേണ്ടിയാനങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു "എന്‍റെ സമുദായത്തിന് അര്‍ഹത പെട്ട അവകാശത്തിന്‍റെ ഒരു മുടി നാര് ഇഴവിട്ട് തരാന് ഞാന്‍ തെയ്യാര്‍ അല്ല ,അന്യ സമുദായത്തിന്‍റെ അവകാശങ്ങള്‍ ഒരു തല നാര് ഇഴ കവര്‍ന്നെടുക്കാനും ഞാന്‍ തെയ്യാര്‍ അല്ല "ഇത് പറഞ്ഞ് സിഎച്ച് പ്രസംഗം അവസനിപിച്ചു .

സിഎച്ച് നെ ഗംഭീര സ്വീകരണം കൊടുത്ത് ആനയിച്ച് കൊണ്ട് പോയവര്‍ ,സിഎച്ച് നെ തിരിച്ച്അയക്കാന്‍ ആരും കൂടെ ഉണ്ടായില്ല .സിഎച്ച് ഒറ്റയ്ക്ക് തന്‍റെ വാഹനത്തിലേക്ക് നടന്ന് നീങ്ങി. കാറിലേക്ക് കയറി ഡ്രൈവറോട് കാര്‍ വിടാനു പറാഞ്ഞു .കാര്‍ മുന്നോട്ടു നീങ്ങി .സിഎച്ച് കാര്‍ ഡ്രൈവറോട് പറഞ്ഞു എന്നെ സ്വീകരിച്ചു സ്റ്റെജിലേക്ക് കൊണ്ട് പോകുമ്പോള്‍ എത്ര ഗംബീരമായിരുന്നു ,എന്നാല്‍ എന്നെ യാത്ര അയക്കാന് ആരും വന്നില്ല .അതിന്‍റെ കാരണം ഞാന്‍ പറഞ്ഞ് തരാം "നരിയെ ഞാന്‍ നരിമാടത്ത് പോയി വെടി വെച്ചു "
സംവരണം എന്ന മുരിങ്ങാകമ്പ് പിടിച്ചു കുറെച്ചങ്കിലും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് ഉയര്‍ന്നു വരാന്‍ സാധിച്ചിട്ടുണ്ട് .അതിനെ എതിര്‍ക്കുമ്പോള്‍ നിങ്ങള്‍ മനസിലാക്കുക .നിങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങളെയാണ് .നമുക്ക് പോരാടാം സമത്വ തുല്ല്യമായ ഭാരതത്തിനു വേണ്ടി .അതിനു ലീഗ് നെ ശക്തിപെടുത്തു ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

മുസ്ലീം ലീഗ് നെ വര്‍ഗീയ പാര്‍ട്ടി എന്ന് വിളിക്കുന്നവരോട് .



"മുല്ലപൂവിനെ എന്ത് പേരിട്ട് വിളിച്ചാലും അതിന്‍റെ സൌന്ദര്യമോ ,സൌരഭ്യമോ നഷ്ടപെട്ട് പോകില്ല" .മുസ്ലീംലീഗ് ഉണ്ടായ കാലംമുതല്‍ ലീഗ് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതാണ് മുസ്ലീം എന്ന പേരുള്ളത്‌ കൊണ്ട് തന്നെ അത് വര്‍ഗീയ സംഘടനയാണ് എന്ന് .അത്തരക്കാരോട് ഞങ്ങള്‍ക്ക് വിനയപൂര്‍വ്വം പറയാനുള്ളത്‌ ഒരു സംഘടനയുടെ പേരില്‍ അല്ല സംഘടന വര്‍ഗീയമാണോ ,മതേതരമാണോ എന്ന് വിലയിരുത്തേണ്ടത് ,ആ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് ഏതു രൂപത്തിലുള്ള സംഘടനയാണ് എന്ന് വിലയിരുത്തേണ്ടത് .ലീഗ് വര്‍ഗീയ പാര്‍ട്ടി യാണ് എന്ന് വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ ലീഗ് ന്‍റെ അറുപത്തിയഞ്ച് കൊല്ലത്തെ ചരിത്രത്തിനടയില്‍ ഒരു പ്രാവശ്യമെങ്കിലും പാര്‍ട്ടി യോ ,ലീഗ് നേതാക്കളോ വര്‍ഗീയ പ്രവര്‍ത്തനം നടത്തിയെന്ന് ഇത് വരെ തെളിവ് സഹിതം ചൂണ്ടി കാണിക്കാന്‍ സാധിച്ചിട്ടില്ല !!.

"ദി ഹിന്ദു എന്ന ദേശീയ പത്രം" അതിന്‍റെ പേര് നോക്കി അത് വര്‍ഗീയ പത്രമാണ് എന്ന് ആരും വിലയിരുത്തുകയില്ല കാരണം ആ പത്രത്തിന്‍റെ പ്രവര്‍ത്തനം വര്‍ഗീയം അല്ലാത്തത് കൊണ്ട് തന്നെ .ആര്‍ എസ് എസും ,എന്ഡിഎഫ് വര്‍ഗീയ സംഘടനയന്നു പറയുന്നത് അത് ന്‍റെ പേരില്‍ വര്‍ഗീയത ഉണ്ടായത്‌ കൊണ്ടല്ല ,മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗീയത കാണുന്നത് കൊണ്ട് തന്നെയാണ്."വിരൂഭിയായ ഒരു പെണ്ണിനെ സുന്ദരി എന്ന പേരിട്ടാല്‍ അവളുടെ വൈരൂപ്യം മാറുകയില്ല "അത് കൊണ്ട് തന്നെ ഇത്തരം സംഘടനകള്‍ എത്ര മനോഹരമായ പേര് സ്വീകരിച്ചാലും ഇവരുടെ വര്‍ഗീയ കറകള്‍ മാറുകയില്ല .

ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ രാജ്യത്തിന്‍റെ ഐക്യം മുറുകെ പിടിച്ച് രാജ്യനമയില്‍ ഊന്നികൊണ്ട് വകാശപെട്ടത് നേടിയെടുക്കാനാണ് മുസ്ലീംലീഗ് എന്നും നിലകൊള്ളുന്നത് .അത് ആരുടേയും അവകാശം കവര്‍ന്നെടുക്കാനല്ല മറിച്ച് സമത്വ തുല്യമായ ഭാരതം കെട്ടിപടുക്കാന്‍ വേണ്ടി മാത്രം .നമുക്ക് പ്രവര്‍ത്തിക്കാം സമത്വതുല്യമായ ഒരു ഭാരതത്തിന് വേണ്ടി ..വരൂ സോദരരെ ലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

വിടരും മുമ്പേ വെട്ടേറ്റുവീണ പ്രിയ ശുകൂര്‍

   

"മനസ്സില്‍ നിന്ന് മായുന്നില്ല പൊന്നു ശുക്കൂര്‍ നിന്റെ നിഷ്കളങ്ക മുഖം !!! ഉമ്മ വീണ്ടും വീടിനു പുറത്ത് വന്നു നോക്കി ചോറ് തിന്നാന്‍ സമയമായിട്ടും മോനെ കാണുന്നില്ലലോ! പാവങ്ങളുടെ വല്ല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ പോയതായിരിക്കുമെന്ന് ഉമ്മ മനസ്സില്‍ പറഞ്ഞു .ഉമ്മ അഭിമാനം കൊള്ളാറുണ്ട്‌ അയല്‍വാസികളും ,നാട്ടുകാരല്ലാം ശുകൂര്‍ ചെയ്ത തന്ന ഉപകാരങ്ങളെപറ്റി ഉമ്മയോട് പറയുമ്പോള്‍ .എതരു ഉമ്മക്കും തങ്ങളുടെ മക്കളെ പറ്റി നല്ലത് കേള്‍കുമ്പോള്‍ മനസിന്‌ വല്ലാത്ത സന്തോഷം തോന്നുന്നത് സ്വാഭാവികം.

സമയം ഉച്ച കഴിഞ്ഞു മോനെ കാണുനില്ലലോ ? ഉമ്മ പുറത്തേക്ക് വന്നു ദാവൂദ് നോട് പറഞ്ഞു നീ ഒന്ന് ശുകൂരിനെ വിളിച്ചു നോക്ക് ,അവനോടു ചോറ് തിന്നിട്ടു പോകാന്‍ പറയുക ഞാന്‍ അവന്റെ കൂടെ ചോറ് തിന്നാം എന്ന് കരുതി നില്‍ക്കുകയാണു .ഉമ്മ ചോറ് തിന്നോ ശുകൂര്‍ കുറച്ചു കഴിഞ്ഞേ വരുക എന്ന് ഇടറിയ ശബ്ദത്തില്‍ ദാവൂദ് ഉമ്മയോട് പറഞ്ഞു .മോനെ നിനക്ക് എന്തെ സുഗമില്ലേ മോന്റെ മുഖം വല്ലാതെ ഇരിക്കുന്നു ,ഞാന്‍ ശുകൂര്‍ വന്നിട്ടേ ചോറ് തിന്നു എന്ന് പറഞ്ഞു ഉമ്മ വീട്ടിന്‍ ഉള്ളിലേക്ക് പോയി .ദാവൂദിന്റെ കണ്ണുകളില്‍ ചോര തുടിക്കുന്നുണ്ടായിരുന്നു ,തല കറങ്ങുന്നത് പോലെ ,ചുറ്റപാടും കൂര കുരിരുട്ടു അനുഭവപെടുന്നത്പോലെ ദാവൂദിന് തോനീ !!ആരെ വിളിക്കണം ശുകൂരിനെ രക്ഷപെടുത്താന്‍ ,ദാവുദ് തനിക്കറിയാവുന്ന സിപിഎം നേതാക്കളെ എല്ലാം വിളിച്ചു ,ചെറുപ്പത്തിലെ സഖാക്കളേ ശുക്കൂര്‍ ന്റെ ഉമ്മക്കും ജേഷ്ട്ടനും എല്ലാം അറിയാം ,ഉപ്പ അറിയപെടുന്ന സിപിഎം പ്രവര്‍ത്തകനായത് കൊണ്ട് തന്നെ ഉപ്പ മരിക്കുന്നതിനു മുന്പ് സഖാക്കള്‍ എല്ലാം വീട്ടില്‍ വരുമ്പോള്‍ അവരെയല്ലാം കാനുരുള്ളത് കൊണ്ട് തന്നെ അവരെ വിളിച്ചു പറഞ്ഞാല്‍ ശുകൂര്‍ നെ രക്ഷപെടുത്തും എന്ന് ദാവൂദ് കരുതി .എന്നാല്‍ വിളിച്ചവര്‍ ആരും രക്ഷ പെടുത്താം എന്ന് പറഞ്ഞില്ലാന്നു മാത്രമല്ല ശുകൂര്‍ കൊല്ലപെടനം എന്നാ രീതിയിലാണ് അവരുടെയല്ലാം മസില്‍ എന്ന് ദാവൂദിന് മനസിലായി .ഈ സമയങ്ങളില്‍ എല്ലാം പാര്‍ട്ടി കോടതിയുടെ വിജാരണ നേരിടുകയാണ് .എന്താണ് ഞാന്‍ ചെയ്ത കുറ്റമെന്ന് ശുകൂര്‍ ചോദിക്കുന്നുണ്ടായിരുന്നു .ഒരാള്‍ ശുകൂര്‍ ന്റെയും കൂട്ടുകാരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി എം എം എസ വഴി അക്ഞാധ കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തു .!!സ്ത്രീകള്‍ അടക്കമുള്ള മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആ ക്രൂര കൃത്യതിന്റെ കാഴ്ച കാണാന് ആകാംഷയോടെ കാത്തിരിക്കുകയാണ് !!!ആരചാരും എത്തി .അയാളുടെ കൈല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോലിക്ക് സംവിടാനമുള്ള മൂര്‍ച്ചയുള്ള കത്തിയുമുണ്ടായിരുന്നു .ജഡ്ജിയുടെ വിധി വന്നു പാവം ശുക്കൂര്‍ ശരീരം പേടിച്ചു വിറച്ചു കണ്ണുകളിലൂടെ രക്തം കണ്ണുനീരായി ,കൈ കൂപ്പി തന്റെ വിലപെട്ട ജീവന്‍ തിരിച്ചു തരണമെന്ന് അപേക്ഷിച്ചിട്ടും രക്തം കുടിക്കുന്ന കാട്ടാള രാക്ഷസന്‍ മാര്‍ ശുകൂര്‍ ന്റെ ജീവന്‍ തിരിച്ചു കൊടുക്കാതെ ആ മൂര്‍ച്ചയുള്ള കത്തി ആ ഇളം പൈതലിന്റെ മൃതുലമായ ശരീരത്തിലേക്ക് കുത്തിയിറക്കി ,നെല്‍ കതിര് പുത്തു മനോഹാരമാകുന്ന നെല്പാടം ശുകൂര്‍ ന്റെ ശരീരത്തില്‍ നിന്ന് വരുന്ന ചുടു ചോരകൊണ്ട് ചെങ്ക്കടലായി മാറി .ഭൂമി പോലും വിറങ്ങലിച്ചു പോകുന്ന രൂപത്തില്‍ രക്തം വാര്‍ന്നു ഒഴുകി ശുകൂര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു !!!!

പാവപെട്ട ആ ഉമ്മ ചോറ് വിളമ്പി പോന്നു മോനെ കാത്തിരിക്കുകയാണ് .പുറത്തു ആളുകളുടെ ശബ്ദം കേട്ട് ഉമ്മ പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ ഉമ്മ തലകറങ്ങി വീഴുന്നത് പോലെ തോനീ .തനിക്കു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു മെല്ലെ മെല്ലെ നടന്നു അകന്നു പോയ മോനെ ഇപ്പോള്‍ നാല് ആളുകള്‍ മയ്യിത്തും കട്ടിലില്‍ ചുമന്നു കൊണ്ട് വരുന്നത് കാണാന് ആ ഉമ്മാക്ക് കഴിയുമായിരുന്നില്ല . ദാവൂദിനെ കെട്ടി പിടിച്ചു ഉമ്മ ആര്‍ത്തു കരഞ്ഞു .കണ്ടു നിന്നവരുടെ എല്ലാം മനസ് പൊട്ടികൊണ്ട് അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി .എല്ലാവരും അവസാനമായി തങ്ങള്‍ക്കു നിറയെ സ്നേഹം തന്ന ശുകൂരിനെ ഒരു നോക്ക് കണ്ടു എല്ലാവരും നടന്നു അകന്നു ... എന്നാല്‍ ഉമ്മാക്ക് ഇപ്പോളും ഉറങ്ങാന്‍ സാദിക്ക്ന്നില്ല ഉറങ്ങാന്‍ കിടകുംബോലും ആ ഉമ്മയുടെ കണ്ണുകളിലും ,മനസിലും ശുകൂര്‍ ന്റെ സ്നേഹം തുടിക്കുന്ന മുഖം വരും .ഉമ്മയുടെ ഉറക്കമില്ലാത്ത രാത്രികള്‍ .....ശുകൂര്‍ നെ കൊന്നവരും കൊല്ലാന്‍ വിധി നല്‍കിയവരും ഈ ഉമ്മയുടെ ഉറക്കമില്ലാത്ത രാത്രിയിലെ പ്രാര്‍ത്ഥനകള്‍ ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സാദിക്കില്ല .നിങ്ങള്ക്ക് വരാന്‍ പോകുന്നത് ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ നിയമ ശിക്ഷയായിരിക്കും ..ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും ശുകൂര്‍ നെ കണ്ടിട്ടില്ലാത്ത എന്നാല്‍ ഞങ്ങളുടെ മനസിന്‌ വേദന സമ്മാനിച്ചു കടന്നു പോയ പ്രിയപ്പെട്ട ശുകൂര്‍ ന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കണ്ണ് നീര്‍ പൊടിഞ്ഞു കൊണ്ട് 

ഫിറോസ്‌ കല്ലായ് 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കൂടെ.....

എന്‍റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒട്ടേറെ സ്നേഹഅനുഭവങ്ങള്‍ സമ്മാനിച്ചരു ദിവസമായിരുന്നു.കാണാന്‍ കൊതിച്ച ആ പവിത്രമായ പാണക്കാട്തറവാട്ടില്‍ എനിക്കും പോകാന്‍ ഭാഗ്യമുണ്ടായി.ബഹുമാന്യനായ ഹൈദരലി തങ്ങളുടെ വീട്ടില്‍ എത്തിയ നിമിഷം മനസിന്‌ വല്ലത്തരു ശാന്തതയും,സന്തോഷവും അനുഭവപെടുന്നതായി എനിക്ക് തോനി.ഇവിടേക്ക് മെല്ലെ മെല്ലെ വന്ന ഇളംകാറ്റിന് പോലും ആ ശാന്തത ഉള്ളതായി എനിക്ക് അനുഭവപെട്ടു.എനിക്ക് അത്ഭുതംതോനി വളരെ തിരക്കുള്ള ജീവിതം എന്നിട്ടും വരുന്നവരോട് കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കാനുള്ള ഹൈദരലി തങ്ങളുടെ ക്ഷമയോട്കൂടിയുള്ള അദ്ധേഹത്തിന്റെ പെരുമാറ്റം ഏതു എതിരാളികളെയും വിസ്മരിപ്പിക്കുക തന്നെ ചെയ്യും..

അണി ചേരൂ ഈ ഹരിത പടയണിയിൽ...

ഒരു കാലം വരും അന്ന് ഹിമാലയത്തിന്റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്റെ "മുസ്ലീം ലീഗ് " എന്ന് വിളിച്ചാല്‍ ,കന്യാകുമാരിയുടെ തീരത്ത് നിന്ന് മീന്‍ പിടിത്ത ക്കാര്‍ "സിന്ദാബാദ് "എന്ന് വിളിക്കും .
മഹനായ സിഎച്ച് പറഞ്ഞ വാക്കുകള്‍ സഫലമാക്കാന്‍ നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മക്ക് ഒരു പരിതി വരെ സാധിക്കും .മുസ്ലീം ലീഗ് നെ അറിഞ്ഞവര്‍ അറിയാത്തവര്‍ക്ക് എത്തിച്ച് കൊടുക്കുക .ലീഗ് നെ അറിയാത്തവര്‍ക്ക് അറിയാനുള്ള അവസരം നാം ഉണ്ടാക്കി കൊടുക്കുക .ലീഗ് ശക്തി പെടെണ്ടത് ഇന്ത്യക്ക് ആവശ്യമാണ്‌ .കാരണം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സമത്വ തുല്ല്യമായ ഭാരതം ഉണ്ടാകണമെങ്കില്‍ അവഗണിക്ക പെട്ട സമുദായത്തിന്‍റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഒരു സ്വതന്ത്ര ചിന്തയുള്ള ,രാജ്യ നന്മയക്ക്‌ വേണ്ടി നിലകൊള്ളുന്ന ,ഒരു മതേതര പാര്‍ട്ടി ആവശ്യമാണ് .അതാണ്‌ ഇന്ത്യന്‍ യുനിയന് മുസ്ലീം ലീഗ് .വിമര്‍ശകരെ നിങ്ങള്‍ വിലയിരുത്തുക ലീഗ് ശക്തിയുള്ള സ്ഥലങ്ങളില്‍ സമത്വ തുല്ല്യ അധികാരം നിലനികുന്നുണ്ടോ എന്ന് .അവിടെ മതേതരത്വം ഉണ്ടോ എന്ന് .അവിടെ വികസന മുന്നേറ്റം ഉണ്ടോ എന്ന് .അവിടെ മാനുഷ്യക മൂല്യങ്ങള്‍ സംരക്ഷിക്കുന്ണ്ടോ എന്ന് . നിങ്ങള്‍ ചിലപ്പോള്‍ പുറത്ത് പറയാന് മടിച്ചെക്കാം .പക്ഷെ നിങ്ങള്‍ മനസ്സില്‍ പറയും "അതെ മുസ്ലീം ലീഗ് ആണ് നൈതിക രാഷ്ട്രീയ ത്തിന്‍റെ "വക്താക്കള്‍ എന്ന് .

എന്‍റെ പ്രിയ ലീഗ് കര്‍മ ഭടന്മാരെ .നാം സ്വയം വിലയിരുത്തുക .നമുക്ക് കിട്ടിയ ഈ സോഷ്യല്‍ മീഡിയകളിലൂടെ കിട്ടിയ ശക്തി നാം എങ്ങെനെ വിനിയോഗിച്ചു എന്ന് .പുതിയ കാലഘട്ടത്തിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് ലീഗ് നെ ശക്തി പെടുത്താന്‍ പ്രവര്‍ത്തിച്ചാല്‍ നമുക്ക് വലിയ സ്ഥാനങ്ങളോ ,നേതാക്കളുടെയോ ,പാര്‍ട്ടി യുടെ യോ വലിയ അംഗീകാരം കിട്ടിയന്നു വരില്ല .പക്ഷെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരാള്‍ എങ്കിലും ഈ നേരിന്‍റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ലീഗ് ലെ ക്ക് വന്നാല്‍ അത് നിങ്ങള്‍ ഒരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ യായിരിക്കും .കാരണം രാമനും ,റഹീമും ,ജോസഫും ,ഹിന്ദുവും ,മുസ്ലീമും ,ക്രിസ്ത്യനും ,സിക്കും .ജൈനനും ,ഭുദ്ധനും ,ദളിതനും ,അവര്ണനും ,വിശ്വാസം ഉള്ളവനും ,ഇല്ലാത്തവനും ഒരേ പോലെ സാമൂഹിക അധികാര ,വിദ്യാഭ്യാസ മുന്നേറ്റം നടത്തെട്ടെ .അതാണ് നമ്മുടെ സ്വപ്ന സുന്ദര മായ ഭാരതം .അതിനാകട്ടെ നമ്മുടെ വരും കാലത്തെ പ്രവര്‍ത്തനം .

വരൂ സോദരരെ നമുക്ക് പ്രവര്‍ത്തിക്കാം മതേതര ഇന്ത്യ ക്ക് വേണ്ടി .സമത്വതുല്യമായ ഭാരതതിന് വേണ്ടി .നൈതിക രാഷ്ട്രീയ ത്തിന് വേണ്ടി .സാമൂഹിക നന്മയക്ക്‌ വേണ്ടി ,മാനുഷ്യക മൂല്യങ്ങള്‍ നിലനിര്‍ത്താന് വേണ്ടി ,ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി , സമൂഹത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ,അതെ അതിന് ഒരു ഉത്തരമേ സമൂഹത്തിന് നല്‍കാന് സാധിക്കു "ഇത് എല്ലാം ഉള്‍കൊള്ളുന്ന ഒരേയൊരു പാര്‍ട്ടി മുസ്ലീം ലീഗ് "....മുസ്ലീംലീഗ് നെ ശക്തിപെടുത്തെണ്ടത് ഓരോ മതേതര വാദിയുടെയും കടമയാണ് .നമുക്ക് കൈ കോര്‍ക്കാം ലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌