2013, ജൂലൈ 29, തിങ്കളാഴ്‌ച

സഖാക്കളേ!!! സരിതയക്ക്‌ എന്താ കൊമ്പ് ഉണ്ടോ ?

കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് ചരിത്രത്തില്‍ ഒട്ടേറെ  സമരങ്ങള്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .സമരങ്ങള്‍ ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ലന്നുള്ള തിരിച്ചറിവാണ് പലപ്പോഴും സമരങ്ങിലേക്ക് പാര്‍ട്ടി യെ നയിക്കുന്നത് !അങ്ങെനെയാണങ്കിലും സമരങ്ങളില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാവപെട്ടവരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയായിരുന്നു .എന്നാല്‍ ഇപ്പോള്‍ നടക്കുന്ന എല്‍ ഡി എഫ് ന്‍റെ സോളാര്‍ സമരങ്ങള്‍ തികച്ചും രാഷ്ട്രീയ തലപര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് എന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത് .

യുഡിഎഫ് ന്‍റെ കഴിഞ്ഞു പോയ രണ്ട് വര്‍ഷങ്ങള്‍ അവകാശപെടാന്‍ ഒട്ടേറെ നേട്ടങ്ങളുഉണ്ടാകിയാണ് കടന്നു പോയത് .മുടങ്ങി കിടന്നിരുന്ന മെട്രോ ,സ്മാര്‍ട്ട്‌സിറ്റി,വന്‍കിട പദ്ധതികള്‍ ,കുളമായി കിടന്ന റോഡുകളുടെ നവീകരണം ,പുതിയ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്,അപേക്ഷിച്ച അന്ന് തന്നെ റേഷന്‍കാര്‍ഡ്,മോണോ ട്രെയിന്‍ ,മലയാളം സര്‍വകലാശാല,ഒരു രൂപയക്കുള്ള അരി ,മാരക രോഗം ബാധിച്ച കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം ,എമര്‍ജിംഗ്കേരള ,സമരങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ,പതിനാല് ജില്ലകളില്‍ ജന സമ്പര്‍ക്ക പരിപാടി തുടങ്ങിയ എണ്ണിയാല്‍ ഒതുങ്ങാത്ത ജനോപകാരപ്രദമായ പലപ്രവര്‍ത്തികളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയെ തെടിയത്തിയപ്പോള്‍ എല്‍ ഡി എഫ് നു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
ഉമ്മന്‍ചാണ്ടിയുടെ ജനകീയ സര്‍ക്കാരിനു എതിരെ പല കള്ളആരോപണങ്ങള്‍ എല്‍ ഡി എഫ് ആരോപിച്ചങ്കിലും എല്ലാം കേരള പൊതു സമൂഹം തള്ളിക്കളഞ്ഞു.അപ്പോളാണ് സുര്യ താപം പോലെ ഒരു പുതിയ കഥാ പാത്രം വരുന്നത് .എല്ലാ കാലത്തും പെണ് വിഷയങ്ങള്‍ വരുമ്പോള്‍ എല്‍ ഡി എഫ് നും ,അതിലെ ചില നേതാക്കള്കും ആരോപണങ്ങള്‍ഉന്നയിക്കാന്‍ എന്നും ഊര്‍ജ്ജം കൂടുതലാണ് .നമ്മുടെ കഥയിലെ വില്ലത്തിയായിട്ടുള്ള സരിതാ നായര്‍ സമൂഹത്തിലെ പണചാക്കുകളെ വലയില്‍ വീശി സോളാര്‍ പാനല്‍ പേരും പറഞ്ഞു പണം തട്ടിയെടുത്തു .!!!അതില്‍ മുഖ്യമന്ത്രിയുടെ ചില സ്റ്റാഫും ഉണ്ടന്ന് അറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തു ,പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്തു .കേരളത്തില്‍ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ ഒട്ടേറെ നടന്നത് കൊണ്ട് തന്നെ കേരള ജനതയക്ക്‌ ഇത്തരം വാര്‍ത്തകള്‍ വലിയ നെട്ടലുകള്‍ ഉണ്ടാക്കാറില്ല .പക്ഷെ എല്‍ ഡി എഫ് നിരന്തരം സമരങ്ങള്‍ നടത്തുകയും ,നിയമസഭ കൂടുമ്പോള്‍ പാവപെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാതെ നിരന്തരം സോളാര്‍ വിഷയത്തില്‍ സഭമുടക്കുയാണ് ചെയ്തത് .കേരളത്തിലെ പൊതു സമൂഹത്തിനെ ബാധിക്കാത്ത പ്രശനമായിട്ടു പോലും സോളാറിന്റെ പേരില്‍ ഹര്‍ത്താലുകള്‍ നടത്തിയും ,പൊതുമുതല്‍ നശിപിച്ചും ,യുവാക്കളെ തെരിവില്‍ ഇറക്കിയും ,രാപകല്‍ സമരം നടത്തിയും എല്‍ ഡി എഫ് സമരം ചെയ്യുമ്പോള്‍ ഭൂരിപക്ഷംസഖാക്കള്‍ ചോദിച്ചു പോകുന്നു  ഈ സമരം ആര്‍ക്കു വേണ്ടുയാണ് ?സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടി ആളുകളെ പറ്റിച്ചു നടന്ന സരിതയക്ക്‌ വേണ്ടിയോ !അതോ പണം പെട്ടന്ന് ഇരട്ടിപ്പിക്കം എന്ന് കരുതി സോളാറില്‍ പണം നിക്ഷേപിച്ച ഭൂര്‍ഷ മുതലാളിമാര്‍ക്ക് വേണ്ടിയോ ?സരിതാ നായര്‍ വിഷയത്തില്‍ ഇത്രെയേറെ ചാനല്‍ ചര്‍ച്ചകളും ,സമരങ്ങളും .അവര്‍ക്ക് വേണ്ടിയുള്ള രാപ്പകല്‍ സമരങ്ങളും കാണുമ്പോള്‍ പാവം ജനം അറിയാതെ ചോദിച്ചു പോകുന്നു "സരിതയ്ക്ക് എന്താ കൊമ്പ് ഉണ്ടോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ