പണ്ട് പണ്ട് ഒരു രാജാവിന്‍റെ മുന്നിലേക്ക് വളരെ വിവാദമായ ഒരു പരാധിവന്നു . .രണ്ട് സ്ത്രീകളും അവരവരുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു .അതില്‍ ഒരു സ്ത്രീ രാജാവിനെ ബോധിപിച്ചു ഈ കുട്ടി തന്‍റെതാണ്.ആ വാദത്തെ ചോദ്യം ചെയ്തു കൊണ്ട് മറ്റേസ്ത്രീയും പറഞ്ഞു ഈ കുട്ടി തന്‍റെതാണ് .രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നിന്നു.കൊട്ടാരത്തില്‍ ഉണ്ടായിരുന്ന പണ്ഡിതന്‍മാര്‍ അടങ്ങിയ രാജ സദസിന് ഇവരുടെ വാദങ്ങളില്‍ ഒരു തീരുമാനം പ്രക്യാപിക്കാന്‍ കഴിയുന്നില്ല .എല്ലാവരും രാജവിലേക്ക് ഉറ്റു നോക്കുകയാണ് .എന്താകും രാജാവ് വിധി പറയുക .രാജാവ് വിധിപറയാന്‍ തീരുമാനിച്ചു .രണ്ട് സ്ത്രീകളോടും അടുത്ത് വരാന്‍ പറഞ്ഞു .രണ്ട് സ്ത്രീകളോടും രാജാവ് ചോദിച്ചു,നിങ്ങള്‍ രണ്ടാളും കുട്ടിയുടെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നത് കൊണ്ട് തന്നെ ഞാന്‍ ഈ കുട്ടി യെ രണ്ടായി മുറിക്കാന്‍ പോകുകയാണ് .രണ്ട് പേരും തുല്യമായി ഓരോ കഷ്ണം ഇടുക്കുക .ഈ വിധി കേട്ടപ്പോള്‍ പരാധിയുമായി വന്ന ഒരു സ്ത്രീ ഈ തീരുമാനത്തെ അംഗീകരിച്ചു .എന്നാല്‍ മറ്റൊരു സ്ത്രീ രാജാവിന്‍റെ ഈ തീരുമാനം കേട്ട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു കുട്ടി യെ രണ്ടായി മുറികേണ്ട.കുഞ്ഞിനെ മറ്റേ സ്ത്രീക്ക് കൊടുക്കാന്‍ രാജാവിനോട് പറഞ്ഞു.രാജാവ് ഈ സ്ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കുട്ടി യുടെ യഥാര്‍ത്ഥ അവകാശി ആരാണന്നു തിരിച്ചറിയുകയും കുട്ടി യെ മുറിക്കരുത് എന്ന് പറഞ്ഞ സ്ത്രീക്ക് കുഞ്ഞിനെ വിട്ട് കൊടുക്കാന്‍ രാജാവ് ഉത്തരവ് ഇടുകയും ചെയ്തു .
38എം എല്‍ എ ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രിയും ,സ്പീക്കറും ,ഡെപ്യുട്ടി സ്പീകര്‍,പകുതി മന്ത്രി സ്ഥാനവും ഉണ്ടായിട്ടും 20 എം എല്‍ എ മാര്‍ ഉള്ള ലീഗ് ന് അവകാശപെട്ട ഉപ മുഖ്യമന്ത്രി സ്ഥാനവും ചോദിച്ച് വരുന്ന ചിലരോട് വിനയപൂര്‍വ്വം പറയാനുള്ളത് കുട്ടി യെ നെടുകെ പിളര്‍ക്കാന്‍ പറഞ്ഞ സ്ത്രീയെ പോലെയാകരുത് . ഇന്ന് കേരള രാഷ്ട്രീയത്തില്‍ വളരെ വിവാദമാകുകയാണ് ശ്രീ രമേശ് ചെന്നിത്തലയുടെ മന്ത്രി പ്രവേശനത്തിലുള്ള കളികള്‍ .കെ പി സി സി യുടെ ആദരണീയനായ പ്രസിഡന്റ് മന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില്‍ സാമുദായിക നേതാക്കളുടെ വര്‍ഗീയ പ്രസ്ഥാവനവേണം എന്നുള്ള രൂപത്തിലേക്ക് രാഷ്ട്രീയത്തെ മാറ്റിയത് ഏറെ ദുഃഖകരമാണ്.ലീഗ് ന്‍റെ തീര്‍ത്തും രാഷ്ട്രീയ അവകാശമായ അഞ്ചാം മന്ത്രി സ്ഥാനത്തെ കേരളത്തില്‍ ഇന്ന് വരെ ഇല്ലാത്ത രൂപത്തില്‍ മന്ത്രിയുടെ സമുദായം നോക്കി ലീഗ് ന് സമൂഹത്തില്‍ ഒറ്റപെടുത്താന്‍ നോക്കിയവര്‍ ഇപ്പോള്‍ പുതിയ വിവാദവുമായി വന്നിരിക്കുകയാണ് .മുഖ്യമന്ത്രി സ്ഥാനം മുന്നണിയിലെ ഒന്നാം കക്ഷി മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി മുന്നണിയിലെ രണ്ടാം കക്ഷി ക്കാണ് ഉപമുഖ്യ മന്ത്രി സ്ഥാനം ഉണ്ടങ്കില്‍ കിട്ടേണ്ടത്.അതാണ് മുന്‍കാലങ്ങളിലെ കേരള രാഷ്ട്രീയ ചരിത്രം .എന്നാല്‍ മുഖ്യമന്ത്രിയുടെ മതം നോക്കി തൊട്ടു താഴെ സമുദായത്തിന്‍റെ പേര് പറഞ്ഞ് സ്ഥാനങ്ങള്‍ നേടി എടുത്താല്‍ കാലം നിങ്ങളെ മുദ്ര കുത്തും .സ്ഥാനങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ സാമുദായിക നേതാക്കളെ കൊണ്ട് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കിയ നേതാവ് എന്ന് .നമുക്ക് പ്രവര്‍ത്തിക്കാം മതേതര കേരളത്തിന് വേണ്ടി .മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീംലീഗ് ..ഫിറോസ് കല്ലായ് ..
നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂകേരളത്തില് മുസ്ലിം ലീഗ് എന്ന വര്‍ഗിയരാഷ്ട്രിയ പാര്‍ട്ടി (അല്ലാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല, വര്‍ഗിയം തന്നെയാണ് ലീഗ്) എന്ത് പറഞ്ഞാലും കേരളത്തില്‍ മതം തിരിച്ചുള്ള ഒരു ചേരി തിരിവ് ഉണ്ടാക്കിയത് ലീഗ് തന്നെയാണ. മുസ്ലിംലീഗ് ഇന്‍റെ അന്ജമത്തെ മന്ത്രി സ്ഥാനം ആണ് കേരളത്തില്‍ ഇനി ബി ജെ പി എന്ന പാര്‍ട്ടിയുടെ ആവശ്യം കേരളത്തിലെ മുസ്ലിം അല്ലാത്ത ജനങള്‍ക്ക് ബോധ്യപെട്ടത്!! കോണ്‍ഗ്രസ് എന്ന രാഷ്ട്രിയ പാര്‍ട്ടിക്ക് അസ്ഥിതം തന്നെ ലീഗ് ആയുള്ള ബന്ധം കാരണം നഷ്ടം ആയി!! ഞാന്‍ പാരമ്പര്യം ആയി ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചതാണ്! ഇനി ഞാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഇനു മുസ്ലിം ലീഗ് കൂടെ ഉണ്ടെങ്കില്‍ വോട്ട് ചെയില്ല!! ഇങ്ങനെഉള്ള അവസ്ഥയില്‍ ആണ് നരേന്ദ്രമോഡിയെ പോലുള്ളവരുടെ പ്രസക്തി!!
മറുപടിഇല്ലാതാക്കൂആറാമതയി ഒരു മുസ്ലീം മന്ത്രി വരന്‍ കേരളത്തില്‍ പാടില്ലാന്നു വിചാരിക്കുന്നവരാണ് യഥാര്‍ത്തത്തില്‍ ശരിയായ വര്‍ഗീയ വാദികള്‍ .പിന്നെ ലീഗ് നു കേരളത്തിലെ നല്ലവരായ പൊതു സമൂഹം വോട്ടു ചെയ്തു കൊള്ളും.
മറുപടിഇല്ലാതാക്കൂആറാമതായി ഒരു മുസ്ലിം മന്ത്രി എന്നല്ല!!! ആറാമതായി ഒരു മുസ്ലിം ലീഗ് മന്ത്രി വരാന്‍ പാടില്ല എന്ന് വിചാരിക്കുന്നവര്‍!! ലീഗിനെതിരെ പറയുന്നത് ഒരിക്കലും അതു മുസ്ലിം സമുദായത്തിന് എതിരെ എന്ന് ചിത്രികരിക്കരുത്!! മുസ്ലിം സമുദായം അല്ലാ മുസ്ലിംലീഗ്!! എല്ലാ മുസ്ലിങ്ങളും ലീഗ് കാര്‍ അല്ലാ!!!! മുസ്ലിം ലീഗിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അതു മുസ്ലിം സമുദായത്തിനെ എതിരെ എന്ന് ചിത്രികരിക്കുന്നതിനെ ആണ് വര്‍ഗീയവാദം എന്ന് പറയുന്നത്!!!
മറുപടിഇല്ലാതാക്കൂലീഗ് നു അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കേരളം മുഴുവനും ചര്‍ച്ച കണ്ടതാണ് സാമുദായിക സന്തുതിലവസ്ഥ ഇവിടെ തകരാന്‍ പോകുന്നു എന്ന് .ഇതാണ് ശരിയായ വര്‍ഗീയത .ജനങ്ങള്‍ തിരഞ്ഞെടുത്തത് ഭരിക്കാനാണ് .അല്ലാതെ മതം നോക്കി അവരെ ഭരിക്കാനുള്ള അവകാശത്തെ തടയല്‍ അല്ല
മറുപടിഇല്ലാതാക്കൂ