2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

പാത്തുകുട്ടി

മരക്കാര്‍കാക്ക അകെ സങ്കടത്തിലാണ് .തന്‍റെ പ്രിയപ്പെട്ട ഭാര്യ മരിച്ചെന്നു ഡോക്ടറും വിധിഎഴുതി . അവസാനമായി ഒരു നോക്കും കൂടി മരക്കാര്‍ ക്കാക്ക പാത്തുകുട്ടിയുടെ മുഖത്തേക്ക് നോക്കി .ഇത്രയും കാലം തന്‍റെ സുഖ,ദുഃഖങ്ങളില്‍ പങ്കാളിയായ പാത്തുകുട്ടിയെ അല്ലേ പള്ളി കാട്ടിലേക്ക് കൊണ്ട് പോകുന്നത് .വിജനമായ വഴിയിലൂടെയാണ് പാത്തുകുട്ടിയുടെ മയ്യത്ത് മായി നാട്ടുകാര്‍ നടന്നു നീങ്ങുന്നത് .പെട്ടന്നാണ് അത് സംഭവിച്ചത് !!!അത്ര വലിയ മരം ഒന്നും അല്ല .എന്നിട്ടും ആ പുളിമരത്തിന്‍റെ കൊമ്പ് തട്ടിയപ്പോള്‍ മയ്യിത്തും കട്ടില്‍ നിലത്തു വീണു പാത്തുകുട്ടി തെറിച്ചു പുറത്തേക്ക് വീണു .എന്താണ് സംഭവിച്ചത് എന്ന് മാരക്കാര്‍ കാക്കയ്ക്ക് മനസിലായില്ല .എല്ലാം പെട്ടന്നായിരുന്നു.മയ്യിത്ത് ന്‍റെ കൂടെയുള്ളവര്‍ എല്ലാം നിലവിളിച്ചു ഓടുകയാണ് .മരക്കാരക്കക്ക് ഒന്നും മനസിലായില്ല .പെട്ടാന്നാണ് അങ്ങോട്ട്‌ നോക്കിയത് അതാ പാത്തുകുട്ടി നടന്ന് വരുന്നു .......ഒരു നെടു വീര്‍പ്പോടെ രണ്ട് പേരും വീട്ടിലേക്കു നടന്നു നീങ്ങി ......
കാലം പിന്നെയും നീങ്ങി .പാത്തുകുട്ടി വളരെ ക്ഷീണിതയാണ് .രോഗം മൂര്‍ജ്ജിച്ചു .കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പാത്തുതാത്ത ഈ ലോകത്തോട് വിട പറഞ്ഞു .മയ്യിത്തുമായി കബറടക്കാന്‍ കൊണ്ട് പോകുകയാണ് .ദുഃഖഭാരത്താല്‍ മരക്കാര്‍ കാക്ക മയ്യിത്തിന്റെ കൂടെ നടന്നു നീങ്ങുകയാണ് .അപ്പോളാണ് ,മരക്കാര്‍
[ ക്കാക്ക ആ പുളിമരം കണ്ടത് .ആ മരം കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ പെട്ടന്ന് തന്നെ മരക്കാര്‍ ക്കാക്കയുടെ മനസില്‍ ഓടി എത്തി .ആ മയ്യിത്തും കട്ടില്‍ പിടിച്ചവരോട് മരക്കാര്‍ ക്കാക്ക ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞു " അതാ ആ പുളി മരം എത്താന്‍ ആയി , മയ്യിത്തും കട്ടില്‍ പുളി മരത്തിന്‍റെ കൊമ്പ് തട്ടാതെ നോക്കണം ".......!!!!!!ഫിറോസ്‌ കല്ലായ്

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ലീഗ് പ്രവര്‍ത്തകരും നേതാക്കളുടെ വിനയവും .പാര്‍ട്ടിയുടെ വിജയ രഹസ്യവും .

ഏതൊരു സംഘടനക്കും ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍ പ്രവര്‍ത്തകരെയും ,സമൂഹത്തിനെയും വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന നേതാക്കളും ,നേതാക്കളെ അംഗീകരിക്കുന്ന പ്രവര്‍ത്തകരും ഉണ്ടാകുമ്പോളാണ്.

`````````````മുസ്ലീം ലീഗ് ന്‍റെ സംഘടന ശക്തി അറുപത്തിയഞ്ച്‌കൊല്ലം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന്‍റെ രഹസ്യവും മേല്‍ പറഞ്ഞ നേതാക്കളും അനുയായികളും തമ്മിലുള്ള പരസ്പര വിശ്വാസം കൊണ്ടാണ് .ഏതൊരു രാഷ്ട്രീയ പാര്‍ട്ടി യുടെ സംസ്ഥാന നേതാക്കളെ നേരിട്ട് കാണമെങ്കില്‍ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങേണ്ടത് ഉണ്ട് .എന്നാല്‍ മുസ്ലീം ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലി തങ്ങള്‍ ളുടെ വീട്ടില്‍ ഒരു സാധാരണ വ്യക്തി മുതല്‍ ,സമൂഹത്തില്‍ ഉയര്‍ന്നവര്‍ക്ക് വരെ ഒരേ അധികാരത്തില്‍ വന്ന്കാണാനും ,സംസാരിക്കാനും സാധിക്കും എന്നത് ലീഗ് നേതാക്കളുടെ മഹത്വമായി കാണാവുന്നതാണ് .


പ്രവര്‍ത്തകരുടെ ആവേശത്തിന് എന്നും ലീഗ് നേതാക്കള്‍ നിന്ന് കൊടുക്കാറുണ്ട് .നേതാക്കള്‍ സാധാരണ പ്രവര്‍ത്തകരുടെ ഇടയില്‍ ഇറങ്ങി ചെന്ന് കൊണ്ട് അവരുടെ ആവേശത്തില്‍ പങ്കാളിയായി കൊണ്ട് ,പ്രവര്‍ത്തകരില്‍ ഒരാളായി മാറുകയും ,ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക്നുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ലീഗ് നേതാക്കളെ സമൂഹം ജനകീയ നേതാക്കള്‍ എന്ന് വിളിക്കുന്നത് ./എത്ര തിരക്കിനിടയിലും പ്രവര്‍ത്തകരോടപ്പം ലീഗ് നേതാക്കളെ കാണാന് നിരന്തരം സാധിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകരുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലും ,സുപ്രധാന കാര്യങ്ങളില്‍ എല്ലാം ലീഗ് നേതാക്കളുടെ സാനിധ്യം ഉണ്ടാകണമെന്ന്  പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും ,നേതാക്കള്‍ നിറവേറ്റി കൊടുക്കുന്നതും .


പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ചര്‍ച്ച നടത്താന്‍ താലപര്യ പെടുന്ന നേതാക്കള്‍ ലീഗ് അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി യിലും കാണാന് സാധിക്കില്ല .പ്രവര്‍ത്തകരുടെ ഏതു അഭിപ്രായങ്ങളും ശ്രദ്ധയോടെ കേട്ട് അവരുടെ അഭിപ്രായത്തിനും കൂടി വില കല്‍പ്പിച്ചു കൊണ്ടാണ് ലീഗ് നേത്രത്വം തീരുമാനം ഇടുക്കല്‍.........,രാഷ്ട്രീയത്തില്‍ ജനകീയ നേതാക്കള്‍ ഇനിയും ഉണ്ടാകെട്ടെ .പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെല്ലാത്ത നേതാക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് രാജ്യത്തിനോ ,സമൂഹത്തിനോ ,സംഘടനകള്‍ക്കോ യാതൊരു ഗുണം ഉണ്ടാക്കാന്‍ സാധിക്കില്ലന്നു മാത്രമല്ല ,കാലഘട്ടത്തിന് അനുസരിച്ചുള്ള പുരോഗമന തീരുമാനം ഇടുക്കാനും സാധ്യമെല്ല.നമുക്ക് പ്രവര്‍ത്തിക്കാം ജനകീയ നേതാക്കള്‍ ഉണ്ടാകുന്നതിനു വേണ്ടി .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമാകുന്ന നേതാക്കള്‍ ഉണ്ടാകുന്നതിനു വേണ്ടി മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ...ജയ് മുസ്ലീം ലീഗ് ....ഫിറോസ്‌ കല്ലായ്

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

രൂപയുടെ മൂല്യവും പ്രവാസിയുടെ ആശ്വാസവും ..

എല്ലാവരും നാട്ടിലേക്ക് പൈസ അയക്കാനുള്ള തിരക്കിലാണ് .എക്സ്ചേഞ്ച്ല്‍ നല്ല നീണ്ട വരിയാണ് .കുറെ നേരം വരിയില്‍ നിന്നതിന് ശേഷമാണു മൊയ്തു പൈസ അയക്കുന്ന കൌണ്ടര്‍ അടുത്ത് എത്തിയത് .പക്ഷെ പിന്നെയും ആദ്യം ചെയ്തത് പോലെ മൊയ്തു വീണ്ടും വരിയുടെ പിന്നിലേക്ക്‌ നീങ്ങി നിന്ന് .ഇത് തുടരെ തുടരെ ആവര്‍ത്തിക്കുനത് കണ്ടപ്പോള്‍ മൊയ്തു വിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ആണ് കാര്യം മനസിലായത് .ഓരോ മണിക്കൂര്‍ കഴിയുമ്പോളും രൂപയുടെ മൂല്യം ഇടിയുന്നത് കൊണ്ട് തന്നെ കുറച്ചു കാത്തു നിന്നാല്‍ നാട്ടിലേക്ക് കൂടുതല്‍ പൈസ അയക്കമെല്ലോ !!!

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

കരികൊടി കാണിച്ച് ചെങ്കൊടി മറക്കുന്ന സഖാക്കള്‍ .


അധികാരമില്ലങ്കില്‍ കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ നിലനിക്കില്ലന്നുള്ള തിരിച്ചറിവാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനകീയ ഭരണകൂടങ്ങളെ താഴെ ഇറക്കാനുള അക്രമ ജനദ്രോഹ സമരങ്ങളിലേക്ക് കമ്യുണിസ്റ്റ്,മാര്‍കിസ്റ്റ് പാര്‍ട്ടി കളെ നയിക്കുന്നത് .

                 എഴുപത് വര്‍ഷത്തോളം അടക്കി ഭരിച്ച സോവിയറ്റ് റഷ്യയില്‍ ഭരണം നഷ്ട പെട്ടപോള്‍ കണ്ടു പിടിക്കാന് പൊടിപോലും ഇല്ല എന്ന രൂപത്തില്‍ കമ്യുണിസം ആ മണ്ണില്‍ നിന്ന് തുടച്ചു നീക്കപെട്ടു !!.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആദ്യ കാലങ്ങളില്‍ ഈ കാലഹരണ പെട്ട പ്രത്യയശാസ്ത്ര പാര്‍ട്ടി ഉണ്ടായിട്ടും ഇന്ന് ന്‍റെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേരളത്തിലും ,ത്രിപുരയിലും മാത്രം ഈ പാര്‍ട്ടി ഒതുങ്ങി പോയതും ,നീണ്ട മൂനര പതിറ്റാണ്ട് കാലം അതി ശക്തമായ ഭൂരിപക്ഷത്തില്‍ അടക്കി ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപെട്ടപ്പോള്‍ കമ്യുണിസ്റ്റ് നേതാക്കളെ കണ്ടാല്‍ ജനം ഓടിച്ചു അടിക്കുന്ന രൂപത്തിലേക്ക് ബംഗാള്‍ ജനത മാറിയതും ഇവര്‍ അധികാരത്തിലിരികുമ്പോള്‍ ജനദ്രോഹ നടപടിയെടുത്തതിന്റെ ഫലമാണ്‌ .ബംഗാളില് നീണ്ട മുനര പതിറ്റാണ്ട് കാലം അടക്കി ഭരിച്ച പാര്‍ട്ടി ,കേവലം അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാം ആ പാര്‍ട്ടി ഇല്ലാതകുന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ബംഗാളില്‍ ഈ അടുത്ത് കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത് .

         കേരളത്തില്‍ ഒരു ജനകീയ മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഇല്ലാത്ത രൂപത്തില്‍ അതിവേഗം ബഹുദൂരം ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി ,നാടിന്‍റെ വികസനത്തിന് ഉതകുന്ന രൂപത്തില്‍ ഭരണം നടത്തി പോകുമ്പോള്‍ അവിടെങ്ങളില്‍ എല്ലാം മുടന്തന്‍ വാദങ്ങളുമായി വരും നമ്മുടെ എല്‍ ഡി എഫ് .ഇതല്ലാം കേരള പൊതു സമൂഹം തള്ളികളയുന്നത് കണ്ടപ്പോളാണ് മാണിയെ പിടിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇടാനുള്ള കളികള്‍ എല്‍ ഡി എഫിലെ ചില അധികാര ഭ്രമം ഉള്ള നേതാക്കള്‍ ശ്രമിച്ചത് .പക്ഷെ എന്നും യുഡിഎഫ് ന്‍റെ ശക്തിക്ക് വേണ്ടി പ്രവര്‍ത്തിച്ചുള്ള മാണി സാര്‍ അത് തള്ളി കളയുകയാണ് ചെയ്തത് .ജനം പ്രതിപക്ഷത്ത് ഇരുത്തിയ എല്‍ ഡി എഫ് ന് അഞ്ച്കൊല്ലം പ്രതിപക്ഷത്ത് ഇരുന്നു ജനകീയ പ്രശനങ്ങളെ സര്‍ക്കാര്‍ ന്‍റെ മുമ്പില്‍ കൊണ്ട് വന്നു പരിഹാരം ഉണ്ടാക്കുന്നതിനു പകരം , ജനകീയ പ്രശ്നങ്ങള്‍ മറന്ന്പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നതു കേരള ജനത പരിഹാസ രൂപത്തിലാണ് നോക്കികാണുന്നത്.ജ നകീയ മുഖ്യമന്ത്രിയെയും ,മന്ത്രി മാരെയും പൊതു സ്ഥലങ്ങളില്‍ കരികൊടി കാണിച്ച് പൊതു സമൂഹത്തിനടയില്‍ പരിഹാസ്യകരകുകയാണ് .
   
          കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയ  സിപിഎം എല്ലാ സമരങ്ങളിലും അവരുടെ ചെങ്കൊടിയുമായിയാണ് സമരങ്ങളില്‍ പങ്കെടുക്കാറുള്ളത് .എന്നാല്‍ ഈ അടുത്ത കാലത്തായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയ അഭിനവ നേതാക്കള്‍ ചെങ്കൊടിയുടെ മഹത്വം മറന്ന് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരെ തെരുവില്റക്കി കരികൊടി വാഹകരായി സഖാക്കളേ മാറ്റി കളഞ്ഞു !!! കമ്യുണിസ്റ്റ് ,മാര്‍കിസ്റ്റ് നേതാക്കളോട് ഞങ്ങള്‍ക്ക് വിനയപൂര്‍വ്വം പറയാനുള്ളത് പ്രത്യയ ശാസ്ത്രം വില്പനയ്ക്ക് വെച്ച് അധികാരങ്ങളിലേക്ക് വരാന് കരികൊടി വാഹകരായി സഖാക്കളേ മാറ്റുമ്പോള്‍ ആദ്യ കാല നേതാക്കളുടെയും ,സഖാക്കളുടെയും ചുടു ചോര കൊണ്ട് ചെഞ്ചായം പൂശിയ ചെങ്കൊടി മറക്കരുതേ ...ഫിറോസ്‌ കല്ലായ്