2013, മേയ് 23, വ്യാഴാഴ്‌ച

മുസ്ലീം ലീഗ് സമുദായത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോടുള്ള വിനയ പൂര്‍വമുള്ള മറുപടി


ഇന്ത്യയില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടി ക്കും അതിന്‍റെതായ മഹത്വവും ,പ്രാധാന്യവുമുണ്ട് .മുസ്ലീംലീഗും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരേ പേരില്‍,കൊടി നിറം ,അടയാളം ,ആദര്‍ശം ,ഉദ്ദേശം മാറാതെ അറുപത്തിയഞ്ച് കൊല്ലമായി  പ്രവര്‍ത്തിക്കുന്നു .അത് കൊണ്ട് തന്നെ എതിരാളികള്‍  ലീഗ് കാരോട് ചോദിക്കുന്ന  ചോദ്യമാണ് നിങ്ങള്‍ സമുദായത്തിനുംഎന്ത് ചെയ്തു എന്ന് .

1.ലോകത്തിലെ ഏതൊരു ന്യുനപക്ഷതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുമോ എന്നുള്ള ഒരു ഭയപാട് ഉണ്ടാകും .അതില്‍ നിന്ന് മോജനം കിട്ടണമെങ്കില്‍ അവര്‍ക്ക് ജനസംഖ്യ അടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം കിട്ടണം .ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായ സ്ഥാനങ്ങളില്‍ വളരെ പിന്നോക്കമാണ് എന്ന്മാത്രമല്ല അധികാരം എന്നത് അവര്‍ക്ക് വിദൂര സ്വപനം മാത്രമാണ് എന്ന് .എത്രത്തോളം എന്നാല്‍ ആന്ധ്രാപ്രദേശ് ,അരുണാചല്‍ ,ചത്തീസ്ഗഡ് ,ഗോവ ,ഗുജറാത്ത്‌ ജാര്‍ഘണ്ട് ,കര്‍ണാടക ,മധ്യപ്രദേശ്,ഹിമാജല്‍ പ്രദേശ്‌  ,മഹാരാഷ്ട്ര ,മണിപ്പൂര്‍ ,മേഗാലയ,മിസോറം ,ഒറീസ്സ ,പഞ്ചാബ് ,രാജസ്ഥാന്‍ ,സിക്കിം ,തമിഴ്നാട് ,ത്രിപുര ,ഉത്തരാഞ്ചല്‍ ,ഡല്‍ഹി ,...തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളുടെയും ,കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  ലിസ്റ്റ് നോക്കിയാല്‍ (337എം പി മാരില്‍ വെറും രണ്ട് പേര് മാത്രമാണ് ഉള്ളത് ) മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള എണ്ണം നോകിയാല്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഉള്ളത് .എന്നാല്‍ കേരളത്തില്‍ മുസ്ലീംലീഗ് ഉള്ളത് കൊണ്ട് തന്നെ ഭരണ ഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം മുസ്ലീം സമൂഹത്തിന് കേരളത്തില്‍ കിട്ടുന്നുണ്ട്‌ .എത്രത്തോളം എന്നാല്‍ പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യയുടെ അധികാര സിരാ കേന്ദ്രമായ അങ്ങ് ദല്‍ഹിയില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ്‌ ന്‍റെ വലത് വശത്തിരുന്നു അധികാരത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ ഈ സമുദായത്തിന് സാധിക്കുകയും ചെയ്തു .

2.ഏതൊരു സമൂഹത്തിന്‍റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് എവിടെ സ്കൂള്‍ അവസാനിക്കുന്നുവോ അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്നാണ് .എന്നാല്‍ കേരളത്തില്‍ ലീഗ് വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലം കൈകാര്യം ചെയ്തത് കൊണ്ടുതന്നെ അവര്‍ക്കു അര്‍ഹത പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയും ,പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുകയും ചെയ്തു .അത് കൊണ്ട് തന്നെ കേരളത്തിലെ എല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലീംങ്ങളും വിദ്യാഭ്യാസ പുരോഗതി നേടി .സച്ചാര്‍ കമ്മറ്റി കണ്ടത്തിയ കാര്യം കേരളത്തില്‍ ഇല്ലന്ന് മാത്രമല്ല എവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണുന്നുവോ അവിടെ എല്ലാ സമുദായവും താമസിക്കുന്നു എന്ന് പറയേണ്ടി വരും .

3.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം റോഡ്‌ ,വൈദ്യുതി ,വെള്ളം ,ആശുപത്രി ,സ്കൂള്‍ ,മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുസ്ലീംങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളില്‍ വളരെ കുറവാണ് എന്ന് .എന്നാല്‍ കേരളത്തില്‍ ലീഗ് അത്തരം സ്ഥലങ്ങളില്‍ ശക്തമായത്‌ കൊണ്ട് തന്നെ അവിടെയങ്ങളില്‍ എല്ലാം വികസന കുതിച്ച് ചാട്ടം ഉണ്ട് .അതുകൊണ്ട് തന്നെ മറ്റുള്ള സമൂഹത്തെ പോലെ വളരെ നല്ല രീതിയില്‍ അടിസ്ഥാന സൗകര്യത്തോടെ അവര്‍ക്കും ജീവിക്കാന്‍ സാധിക്കുന്നു .

4.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം ഉദ്ദ്യോഗ തലങ്ങളിലുള്ള മുസ്ലീം പ്രാധിനിത്യം വളരെ ആശങ്ക പൂര്‍വമാണ് എന്ന് .എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ സാമുദായിക സംവരണം ലീഗ് ന്‍റെ ശ്രമ ഫലമായി കേരളത്തില്‍ കൊണ്ട് വരാന് സാധിച്ചത് കൊണ്ട് തന്നെ ഉദ്ദ്യോഗ തലങ്ങളില്‍ മാന്യമായ പ്രാധിനിത്യം കേരളത്തില്‍ കിട്ടുന്നുണ്ട്‌ .

5.എല്ലാ സംസ്ഥാനങ്ങളിലും തോല്പ്പിക്കാനുള്ള വോട്ട് ബാങ്കായി മുസ്ലീംങ്ങളെ കാണുമ്പോള്‍ കേരളത്തില്‍ അവരെ ജനാധിപത്യ മാര്‍ഗത്തില്‍ സംഘടിപ്പിച്ചത് കൊണ്ട് തന്നെ അവരെ വിജയിപ്പിക്കാനുള്ള വോട്ട് ബാങ്കായി മാറ്റപെട്ടു .അതുകൊണ്ട് തന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന് എല്ലാ കാലത്തും എല്ലാ പാര്‍ട്ടി കളും നിര്‍ബന്ധിതമായി .

6.ഏതൊരു സമൂഹത്തിനും സ്വീകാര്യരായ ,പക്കതയുള്ള നേതൃത്വം വേണം .എന്നാല്‍ വൈകര്യമായി സംഘടിക്കുക എന്നതല്ലാതെ ക്രിയതമാകമായി സാമുദായിക പുരോഗതിക്ക് കൊണ്ട് വരാനും ,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്ക പെടാനും മറ്റുള്ള സംസ്ഥാന മുസ്ലീം നേതാക്കള്‍ക്ക് സാധിക്കുന്നില്ല .എന്നാല്‍ കേരളത്തില്‍ ലീഗ് ന്‍റെ നേതാക്കള്‍ ഉള്ളത കൊണ്ട് തന്നെ ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ എല്ലാ അവകാശങ്ങളും ലീഗ് നേതാക്കള്‍ക്ക് നേടിയെടുക്കാന് സാധിക്കുകയും ,സമുദായത്തിന് ഒരു ദിശാബോധം നല്‍കാനുള്ള നേത്രത്വം ലീഗിലൂടെ ഉണ്ടാകുകയും ചെയ്തു .അത് കൊണ്ട് തന്നെ ആശയപരമായി ഭിന്നിച്ചു നില്‍ക്കുന്ന സംഘടനകളെ പോലും പൊതു കാര്യങ്ങളില്‍ ഒരു കുട കീഴില്‍ കൊണ്ട് വരാന് ലീഗ് നു സാധിച്ചു .

7.ലീഗ് സമുദായത്തിന് വേണ്ടി ഗര്‍ജ്ജിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ള പാര്‍ട്ടി കള്‍ സമുദായത്തിന് വേണ്ടി ശബ്ദിക്കുകയങ്കിലും ചെയ്യുന്നത് .അത് കൊണ്ട് തന്നെ അര്‍ഹത പെട്ട അവകാശങ്ങള്‍ വക വെച്ച് കൊടുക്കാന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും നിര്‍ബന്ധിതമാകുന്നു .
8.ഇന്ത്യയിലെ വിവിത സംസ്ഥാനങ്ങളിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായി വളരെ ശക്തമായി ഇടപെട്ടു ജീവിക്കുനില്ല .എന്നാല്‍ സമുദായത്തെ ശരീരത്തില്‍ മാംസവും ,രക്തവും ഇടകലര്‍ന്നത് പോലെ കേരളത്തിലെ മുസ്ലീം സമുദായത്തെ ജനാധിപത്യ സംവിധാനത്തില്‍ കൂട്ടിയോജിപ്പിക്കാന്‍ ലീഗ് ന് സാധിച്ചു .

8.ലോക സഭയില്‍ പല കാലഘട്ടങ്ങളില്‍ മുസ്ലീംങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന രൂപത്തില്‍ പല നിയമങ്ങളും കൊണ്ട് വരാനുള്ള ശ്രമം നടന്നു (സ്പെഷല്‍ മാരേജ് ആക്റ്റ്‌ ,ഏക സിവില്കോട് ,ആരാധനാലയങ്ങളുടെ സ്റ്റാറ്റ്സ്കോ ,ശരിയത്ത്‌ നിയമ വിവാദം ,ഈ അടുത്ത കാലത്തായി നടന്ന മുസ്ലീം ചെറുപ്പക്കാര്‍ ആകരാനമായി ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥ ..ഇങ്ങേനെ ഒട്ടേറെ കാര്യങ്ങളില്‍ )എന്നാല്‍ അതിനെ ലീഗ് ന്‍റെ എം പി മാര്‍ക്ക് തടയാനു സാധിച്ചു .അത് അംഗ ബലം കൊണ്ടല്ല ,മറിച്ചു ലീഗ് ന്‍റെ ശബ്ദം ഇന്ത്യയിലെ മുസ്ലീം ങ്ങളുടെ ശബ്ദമാണ് എന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞത്‌ കൊണ്ടും ,നമുടെ മഹത്തായ മതേതരത്വം സംരക്ഷിക്കാന് ഭരണ കൂടങ്ങള്‍ ബാധ്യസ്ഥരായത് കൊണ്ടും ,ലീഗ് ന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കുകയും ,ഉചിതമായ തീരുമാനം ഭരണാധികാരികള്‍ കൈ കൊള്ളുകയും ചെയ്തു .

9.ഒരു സമുദായത്തിന്‍റെ അവകാശങ്ങള്‍ പറയുമ്പോള്‍ അവിടെ വര്‍ഗീയ ദൃവീകാരണം നടക്കാന് സാധ്യതയുണ്ട് .മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം അവസ്ഥയില്‍ വര്‍ഗീയ കലാപങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് .എന്നാല്‍ കേരളത്തില്‍ മുസ്ലീംങ്ങളുടെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലീഗ് ശ്രമികുംബോളും ഇതര സമുദായത്തെ ബോദ്ധ്യപെടുത്തിയതിനു ശേഷമാണു ലീഗ് അവകാശങ്ങള്‍ നേടിയെടുക്കുന്നത് .അത് കൊണ്ട് തന്നെ കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ സമുദായം മുന്നോട്ടു പോകുമ്പോളും വര്‍ഗീയ ദൃവീകരണം ഇല്ലാതെ ജീവിക്കുന്നു സമൂഹമായി കേരളം മാറ്റ പെട്ടു 
 .
10.മുസ്ലീം സമൂഹത്തെ വൈകാര്യകമായി ബാധിക്കുന്ന വിഷയങ്ങളില്‍ നേതൃത്വ ത്തിന്‍റെ പോരയമകൊണ്ട് ചില സമയങ്ങളില്‍ അതിര്‍ വിടുമ്പോള്‍ കേരളത്തില്‍ മുസ്ലീം സമൂഹം അതിനെ വിവേക പൂര്‍വം കൈകാര്യം ചെയ്യാനു സാധിക്കുന്നത് ലീഗ് നേത്രത്വ ത്തിന്‍റെ സംയമന പാത സ്വീകരിക്കുന്നത് കൊണ്ടാണ് .ഇത്തരം വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കാരുല്ലത് ജനാധിപത്യ ,മതേതര മാര്‍ഗത്തിലാണ് .മതേതരം നഷ്ട പെടാതെ മുസ്ലീം സമൂഹത്തിന്‍റെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന് സാധിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങള്‍ക്കും മാതൃകയായി കേരളം മതേതരത്വത്തില്‍ മുന്നിട്ട് നില്‍കുന്നു .

11.ഒരു വാഹനം സുകരമായി സഞ്ചരിക്കണം എങ്കില്‍ അതിന്‍റെ എല്ലാ ചക്രവും ഒരു പോലെ ശക്തവും ,പ്രവര്‍ത്തിക്കുന്നതും ആകണം .ഏതങ്കിലും ഒന്നിന് കോട്ടം തട്ടിയാല്‍ ആ വാഹനത്തിന്‍റെ സുകരമായ യാത്രക്ക് തടസം നേരിടും .ഇന്ത്യ ഇന്ന് വളരെയതികം പുരോഗതിയില്‍ കുതിക്കുന്ന രാജ്യമാണ്.എല്ലാ വിഭാഗങ്ങളും ഒരു പോലെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായാലേ പൂര്‍ണതയിലുള്ള മുന്നേറ്റം നടത്താനു ഇന്ത്യക്ക് സാധിക്കു  .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് മുസ്ലീംങ്ങള്‍ ആദിവാസികളെ ക്കാളും പിന്നോക്കമാണ് എന്നാണ് .എന്നാല്‍ കേരളത്തിലെ മുസ്ലീംങ്ങള്‍ അഭിമാന ബോധത്തോടെ ,അഭിമാനകരയമായ അസ്തിത്വം മുറുകെ പിടിച്ച് അന്തസായി ,വിദ്യാഭ്യാസ,സാമൂഹിക ,സാമ്പത്തിക മേഗലകളില്‍ സമൂഹത്തിലെ  മറ്റുള്ള വരെ പോലെ അന്തസോടെ ജീവിക്കുന്നു .തീര്‍ച്ചയായും അത് ലീഗ് നേടികൊടുത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിലാണ് .

 നമുക്ക് മതേതരത്വം ശക്തി പെടുത്താം ,ഇന്ത്യയുടെ ഭരണഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം നേടിയെടുക്കാം ,സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം നേടി കൊടുക്കാം അതിനു വരൂ സോദരരെ മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ്‌ 

19 അഭിപ്രായങ്ങൾ:

  1. ജയ് മുസ്ലീം ലീഗ്..
    ജയ് മുസ്ലീം ലീഗ്..
    ജയ് മുസ്ലീം ലീഗ്..
    >>>> IUML ZINDHA BADH..<<<<<<<

    മറുപടിഇല്ലാതാക്കൂ
  2. വളരെ വിശദമായ ഒരു പഠനം താങ്കളുടെ ഈ കുറിപ്പിന് ആധാരമായിടുണ്ട് ,ഇത് ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു .,അസ്സലാമു അലൈക്കും

    മറുപടിഇല്ലാതാക്കൂ
  3. ഇതില്‍ ഏതങ്കിലും ഒന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുണം ചെയ്യുകയാനങ്കില്‍ അതാണ്‌ എനിക്ക് സന്തോഷം

    മറുപടിഇല്ലാതാക്കൂ
  4. ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  5. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരിയായിരിക്കാം. അത് മഹാനായ CH ഉം അത്പോലുള്ള പണ്ടുകാല നേതാക്കളും ലീഗിനെ നയിക്കുന്ന കാലത്ത് സംഭവിച്ചതാണ്...
    MK മുനീറും KM ഷാജിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന ഇപ്പോളത്തെ ലീഗിന് സമുദായത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം മുസ്ലിം ലീഗ് എന്നതിലെ 'മുസ്ലിം' എന്നാ പദം ഒഴിവാക്കുക എന്നതാണ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്നും ഇന്ന് മുനീറും ഷാജിയും കേൾക്കുന്ന ഈ ഡയലോഗുകൾ കേട്ടവരാണ് CHഉം പണ്ടുകാല പണ്ഡിതരും, തരംപോലെ ഒരു ലീഗ്വിരോധി ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വാക്കുകളാണിത്

      ഇല്ലാതാക്കൂ
  6. അബ്ദുല്‍ കരീം ..മഹാനായ സിഎച്ചും പഴേ കാല നേതാക്കളും ജീവിച്ചിരുന്ന കാലത്ത് നിങ്ങളെ പോലെ തന്നെ അന്നും ഒന്നും ലീഗ് ചെയ്തില്ലന്നു ആക്ഷേപം ഉന്നയിച്ചവര്‍ കുറെ ഉണ്ടായിരുന്നു .അത് എല്ലാ കാലത്തും അത്തരക്കാര്‍ ഉണ്ടാകും ..ഇനി നിങ്ങള്‍ പറയു കേരളത്തില്‍ ഉള്ള പോലെ മുസ്ലീം സമൂഹത്തിനു മുന്നേറ്റം ഉണ്ടായ ഒരു സംസ്ഥാനം പറയു

    മറുപടിഇല്ലാതാക്കൂ
  7. കോഴിക്കോട്: ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജന ( ഐ.എ.വൈ) ന്യൂനപക്ഷ വിഹിതം അട്ടിമറിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത. പദ്ധതിയില്‍ ന്യൂനപക്ഷ, പട്ടികജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്ക് 47 ശതമാനം വീതം വിഹിതം നല്‍കണമെന്ന കേന്ദ്ര ഗ്രാമവികസന വകുപ്പിന്‍െറ മാര്‍ഗനിര്‍ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉടക്കു വെച്ചതോടെ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് ഇപ്രകാരം പദ്ധതി നടപ്പാക്കാനാവില്ലെന്ന് തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ന്യൂനപക്ഷ വിഹിതം 15 ശതമാനമായി വെട്ടിക്കുറച്ച് ഉത്തരവിറക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ഇതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട വീടുകളുടെ എണ്ണം 21,588 ല്‍നിന്ന് 6861 ആയി ചുരുങ്ങും. 14727 അര്‍ഹരാണ് പുറത്താവുക. ജനസംഖ്യ, പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചാണ് ഉപഭോക്തൃ വിഹിതം കണക്കാക്കേണ്ടതെന്ന് ഇത് സംബന്ധമായ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
    സാമൂഹിക-സാമ്പത്തിക-ജാതി സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിഹിതം നിര്‍ണയിച്ചത്. രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ ദലിതരേക്കാള്‍ താഴ്ന്ന നിലയിലാണെന്ന് സച്ചാര്‍സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലും വലിയ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി . കഴിഞ്ഞ എല്.ഡി.എഫ്. സര്‍ക്കാറിന്‍െറ കാലത്ത് നിയോഗിച്ച പാലോളികമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, ഭവനപദ്ധതി ന്യൂനപക്ഷ വിഹിതം സംബന്ധിച്ച പ്രതിഷേധം പടരുമ്പോഴും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറോ ഭരണകക്ഷി പാര്‍ട്ടികളോ രംഗത്തുവന്നിട്ടില്ല. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷോഭമുയര്‍ത്തുന്നില്ല. വിഷയം സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞു മാറുകയാണ് ഗ്രാമവികസന മന്ത്രി കെ. സി. ജോസഫ് ചെയ്തത്. ഉത്തരവാദിത്തം ഗ്രാമവികസന വകുപ്പിനാണെന്നു പറഞ്ഞ് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീറും ഒഴിഞ്ഞു. വിഷയം പഠിക്കട്ടെ എന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രതികരിച്ചത്.
    സര്‍ക്കാര്‍ നിലപാടിനെതിരെ ഐ.എന്‍.എല്‍, സമസ്ത ഇ.കെ-എ.പി. വിഭാഗങ്ങള്‍, കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുസ്ലിംലീഗും ഇതിനെതിരെ പ്രതികരിക്കാന്‍ സി.പി.എം അടക്കമുള്ള പ്രതിപക്ഷ സംഘടനാ നേതൃത്വവും രംഗത്തിറങ്ങാത്തത് ദുരൂഹമാണെന്ന് ഐ.എ.വൈ ഭവന പദ്ധതിഅട്ടിമറിക്കെതിരായ ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ ആരോപിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ റഹീം..അന്തമായ ലീഗ് വിരോധം കൊണ്ട് സത്യങ്ങള്‍ കാണാതെ പോകരുത് ..സച്ചാര്‍ കമ്മറ്റി പറഞ്ഞത് ഇന്ത്യ യിലെ മുസ്ലീം ങ്ങളുടെ അവസ്ഥ ആദിവാസി കളെക്കാള്‍ പിന്നോക്കം ആണങ്കിലും കേരളത്തില്‍ മാത്രമാണ് വിദ്യാഭ്യാസ,സാമൂഹിക ,ജനാധിപത്യ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത് എന്ന് .
    സച്ചാര്‍ കമ്മറ്റി പറയുന്നു എവിടെ സ്കൂള്‍ ,ആശുപത്രി,വൈദ്യുതി,റോഡ്‌ മറ്റു മനുഷ്യന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അവസാനിക്കുന്നുവോ അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്നാണ് ..എന്നാല്‍ കേരളത്തില്‍ ആ സ്ഥിതി ഉണ്ടോ ?കേരത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ തിങ്ങി താമസിക്കുന്ന മലപ്പുറം ജില്ല തന്നെ നോക്കുക ,,,,എയര്‍പോര്‍ട്ട് ,പാസ്പോര്‍ട്ട് ഓഫീസ് ,റോഡ്‌ ,അഞ്ചു സര്‍വകലാശാലയ,സ്കൂള്‍ സ്ഥാപനങ്ങള്‍ ,മറ്റുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം മറ്റുള്ള ജില്ലയുമായി ഒന്ന് താരതമ്യം ചെയ്യുക

    മറുപടിഇല്ലാതാക്കൂ
  9. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ മുസ്ലിംകൾ വളരെ മുന്നിലാണ്. എന്നാൽ കേരളത്തിലെ മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുസ്ലിംകളുടെ സൗകര്യം എവിടെ നില്ക്കുന്നു?? മലപ്പുറം ജില്ലയിലെ സർവകലാശാലകളുടെയും സ്കൂള്ന്റെയും കണക്കെടുക്കുന്നതിനോടൊപ്പം മലപ്പുറം ജില്ലയിലെ ജനസാന്ദ്രതയും, പിന്നെ ജനസാന്ദ്രതയും സ്കൂളുകളും തമ്മിലുള്ള അനുപാദവും ചെക്ക്‌ ചെയ്തു നോക്ക് ഫിറോസ്കാ..

    മറുപടിഇല്ലാതാക്കൂ
  10. കാരുണ്യ ഭവനം നിർമ്മിക്കുന്നവർ കരുണ കാണിക്കുമേ....?

    മുസ്ലിം ലീഗ്‌ നാടുമുഴുവൻ കാരുണ്യ ഭവന (ബൈത്തു റഹ്മ) തിന്റെ ബോർഡ്‌ വെച്ച്‌ നടകുകയാണു ഇപ്പോൾ...മുസ്ലിം ലീഗ്‌ നേതാക്കൾ എല്ലാവരും പറയുന്നത്‌ ഇത്‌ ലോക ത്തിന്ന് മാത്രുകയാണെന്നാണു.....അതിന്റെ പേരിൽ അവർ നാട്ടുക്കാരിൽ നിന്നും പ്രവാസികളീൽ നിന്നും വൻ തേതിൽ പണം പിരികുന്നു....ബൈത്തി റഹ്മ പ്രകാരം 1000 വീട്‌ നിർമ്മിച്ച്‌ നൽകും എന്നാണു പറയപെടുന്നത്‌...

    എന്നാൽ നിങ്ങൾ അറിയണം നാട്ടുകാർക്കേ..പ്രവാസികൾക്കേ..ആർക്കും തന്നെ ഒരു പ്രയാസവും ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ ഫണ്ട്‌ ഉപയേഗിച്ച്‌ കേരള ത്തിലെ പാവപ്പെട്ട വന്ന് അനുവദിച്ച 14727 വീട്‌ നഷ്‌ ട്ട പെടുത്തിയവരാണു ഇവൻ മാർ....ഇന്തിരാ ആവാസ്‌ യേജന സ്കീം 49% ആക്കിയത്‌ 15% മതി എന്ന് കേന്ദ്ര സർക്കാരിനേട്‌ ആവശ്യ പെട്ട രണ്ടു സംസ്താനങ്ങൾ ഒന്ന് മൊദി ഭരിക്കുന്ന ഗുജറാത്തും,മ റ്റെന്ന് നൂനപക്ഷങ്ങൾ ഭരിക്കുന്ന ഭൈവത്തിന്റെ സ്വന്തം നാടുമാണു.....മുസ്ലിം സമുദായം തിരിച്ചറിയുക ഈ സമുദായ വജ്ജകരെ.....

    മറുപടിഇല്ലാതാക്കൂ
  11. ഞാൻ ഇതൊക്കെ പറയുന്നത് ലീഗ് വിരുദ്ധത കൊണ്ടോ, താങ്കളെ വിമർശിക്കാൻവേണ്ടിയോ അല്ല. സ്വന്തം തലച്ചോറ് ആര്ക്കും പണയം വെക്കാതവരുന്ടെങ്കിൽ ചിന്തിക്കാന് വേണ്ടിയാണ്...

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ കരീം ..എങ്ങെനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി യുടെ വിജയം തീരുമാനിക്കല്‍ .നിങ്ങള്‍ നോക്കുക മുസ്ലീം ലീഗ് ഇല്ലാത്ത സംസ്ഥാനങ്ങളിലെ മുസ്ലീം ങ്ങളുടെ സാമൂഹിക ,വിദ്യാഭ്യാസ പുരോഗതിയും ,ലീഗ് ശക്തമായിട്ടുള്ള കേരളത്തിലെ മുസ്ലീം ങ്ങളുടെ അവസ്ഥയും .ലീഗ് വിരോധം മാറ്റി നിര്‍ത്തി നിഷ്പക്ഷമായി വിലയിരുത്തിയാല്‍ കാര്യങ്ങള്‍ പെട്ടന്ന് മനസിലാകും

    മറുപടിഇല്ലാതാക്കൂ
  13. ഞാൻ ഇവിടെ ലീഗിന്റെ വിജയവും പരാജയവും പരിശോതിച്ചതല്ല. മുസ്ലിൽ ലീഗിന്റെ വിജയത്തിന് പ്രദാന കാരണം മുസ്ലിംകൾക്ക് മറ്റൊരു ശക്തമായ ബദൽ സംവിദാനമില്ല എന്നതാണ്.
    കേരളത്തിലെ മുസ്ലിംകളുടെ ഇപ്പോളത്തെ പുരോഗതിക്ക് പ്രദാന കാരണം ഗൾഫ്‌ രാജ്യങ്ങളാണ്. പിന്നെ.., പിന്നോക്കം നിന്നിരുന്ന മുസ്ലിം സമൂഹത്തെ കൈപിടിച്ച് ഉയർത്തിയത് ലീഗ് തന്നെയാണ്. അതിൽ യാതൊരു സംശയവും ഇല്ല. പക്ഷെ അത് ഞാൻ നേരത്തെ പറഞ്ഞത് പോലെ CH നെപ്പോലെയുള്ള നട്ടെല്ലുള്ള നേതാക്കളുടെ കാലത്തായിരുന്നു. നേതാക്കന്മാർക്ക് അനുസരിച്ച് പാർട്ടിയുടെ സ്വഭാവവും മാറുമല്ലോ.. ഞാൻ പറയുന്നത് ഇപ്പോളത്തെ ലീഗ് സമുദായത്തിന് വേണ്ടി എന്ട് ചെയ്തു എന്നതാണ്.

    മറുപടിഇല്ലാതാക്കൂ
  14. പ്രിയ കരീം ...ലീഗ് പഴേ ലീഗ് പുതിയ ലീഗ് എന്ന് ഒന്ന് ഇല്ല .കാരണം അറുപത്തിയഞ്ചു കൊല്ലമായി ഒരേ കൊടി,ഒരു അടയാളം ,ഒരേ പേരില്‍ ഒരേ ആദര്‍ശത്തില്‍ മുന്നോട്ടു പോകുന്ന ഏക പാര്‍ട്ടി മുസ്ലീം ലീഗ് ആണ് .മുസ്ലീം ലീഗ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നതിനു പകരം എന്ത് ചെയ്തില്ല എന്ന് താങ്കള്‍ പറയുക ...ഒരറ്റ കാര്യം പറയാം മുസ്ലീം ങ്ങള്‍ ന്യുനപക്ഷ മായിട്ടുള്ള ഏതങ്കിലും സംസ്ഥാനത്തില്‍ ജന സംഘ്യ അടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം കേരളം അല്ലാതെ മറ്റൊരു സംസ്ഥാനം താങ്കള്‍ക്ക് ചൂണ്ടി കാണിക്കാമോ ?എവിടെ സ്കൂള്‍ ....അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്ന് കണ്ടത്തിയ സച്ചാര്‍ കമ്മറ്റി തന്നെ പറയുന്നു അതിനു ഏക ആശ്വസം കേരളത്തില്‍ മാത്രമണ്‌

    മറുപടിഇല്ലാതാക്കൂ
  15. മുകളില്‍ കൊടുത്ത പോസ്റ്റ് ഒന്നും കൂടി മനസ് ഇരുത്തി വായിച്ചാല്‍ ലീഗ് എന്ത് ചെയ്തു എന്ന് ഉള്ളതിന് മറുപടി കിട്ടും

    മറുപടിഇല്ലാതാക്കൂ
  16. സ്വകാര്യതയ്ക്കുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തിലേക്കു കടന്നുകയറി, അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പോലിസ്-ഭരണകൂടനീക്കത്തില്‍ തികച്ചും പ്രതിരോധത്തിലായ മുസ്‌ലിംലീഗെന്ന 'സമുദായപ്പാര്‍ട്ടി' സ്വന്തം നഗ്നത മറയ്ക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തില്‍ മുസ്‌ലിംവേട്ട നടക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം സാമുദായികസ്പര്‍ധ സൃഷ്ടിക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ വേലകളാണെന്നുമാണ് ലീഗ് അധ്യക്ഷനും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പിച്ചുപറയുന്നത്. സമുദായത്തെ മൊത്തം ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ തങ്ങളുടെ നിലപാടുകളിലെ സമുദായവഞ്ചനയ്ക്കു മറയിടാന്‍ എന്നും എടുത്തണിയാറുള്ള രക്ഷകവേഷത്തിലേക്കു മാറാന്‍, ആത്മനിന്ദ അലങ്കാരമായി തോന്നുന്ന ലീഗിന് ഒട്ടും ആലോചിക്കേണ്ടിവന്നിട്ടുണ്ടാവില്ല.

    മുസ്‌ലിംലീഗ് അധികാരത്തിലിരിക്കുമ്പോള്‍ എല്ലാം സുരക്ഷിതവും ഭദ്രവുമാണെന്നും സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്നുമുള്ള വീരവാദം ഇതു പുതിയതല്ല. സമുദായമെന്നാല്‍ ലീഗാണെന്നും ലീഗിന്റെ നില ഭദ്രമാണെങ്കില്‍ എല്ലാം സുരക്ഷിതമാണെന്നുമുള്ള അശ്ലീല സമവാക്യമാണിത്. എന്നാല്‍, ലീഗ് എപ്പോഴൊക്കെ അധികാരത്തിലിരുന്നിട്ടുണ്ടോ അപ്പോഴൊക്കെ നേതാക്കളുടെ നട്ടെല്ലില്ലായ്മയ്ക്കും അധികാരമോഹത്തിനും സമുദായം കനത്ത വില നല്‍കേണ്ടിവന്നിട്ടുണ്ടെന്ന യാഥാര്‍ഥ്യം വെറും വിടുവായത്തംകൊണ്ടു മറച്ചുപിടിക്കാന്‍ ഇനിയും അവര്‍ക്കാവുമെന്നു തോന്നുന്നില്ല.

    ബാബരി മസ്ജിദ് ധ്വംസനം, മാറാട് കലാപം ഉള്‍പ്പെടെയുള്ള വര്‍ഗീയസംഘര്‍ഷങ്ങള്‍, സംവരണനിഷേധം പോലുള്ള ഭരണവര്‍ഗത്തിന്റെ ഗൂഢാലോചനകള്‍, ഒടുവില്‍ ഇ-മെയില്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്റെ രണ്ടുംകെട്ട നിലപാടുകള്‍ സമുദായത്തിനു ശാപമായിത്തീരുന്നതാണു നാം കണ്ടത്. ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കാനുള്ള ഫാഷിസ്റ്റ് ഗൂഢാലോചനയില്‍ പങ്കാളികളായ കോണ്‍ഗ്രസ്സിനൊപ്പം ഭരണത്തില്‍ തുടരാന്‍ ആത്മസംയമനത്തിന്റെ മാളത്തിലൊളിച്ച പാരമ്പര്യമാണ് അവരുടേത്. ലീഗിന്റെ ഈ നിലപാടുമൂലമാണ് ബാബരി മസ്ജിദിനുശേഷം കേരളം കലാപകലുഷിതമാവാതെ രക്ഷപ്പെട്ടതെന്ന വാദം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതു കേള്‍ക്കുമ്പോള്‍ ഓക്കാനം വരും. മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിലും അക്കാലത്തുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കു കാരണം ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നു മുസ്‌ലിംകള്‍ അക്രമാസക്തരായതാണെന്നാണു ലീഗിന്റെ വാദം കേട്ടാല്‍ തോന്നുക. രഥയാത്രകൡലൂടെയും ഏകതായാത്രകളിലൂടെയും അഡ്വാനിമാരും ജോഷിമാരും ഉണ്ടാക്കിയെടുത്ത വര്‍ഗീയ ചേരിതിരിവ് മുതലെടുത്ത്, ബാബരി ധ്വംസനത്തിനുശേഷം സംഘപരിവാരശക്തികള്‍ നാട്ടിലെങ്ങും കലാപങ്ങള്‍ അഴിച്ചുവിടുകയാണുണ്ടായതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആയിരങ്ങളെ കൂട്ടക്കൊല ചെയ്തും മുസ്‌ലിംസ്ത്രീകളെ തെരുവുകളില്‍ കൂട്ടബലാല്‍സംഗങ്ങള്‍ക്ക് ഇരയാക്കിയും അവരത് ആഘോഷിക്കുകയും ചെയ്തു. വാളും ബോംബുമായി വരുന്ന ഫാഷിസ്റ്റ് വിഭാഗങ്ങളെ ആത്മസംയമനത്തിനും ക്ഷമയ്ക്കുമുള്ള പ്രസ്താവനകളിലൂടെ തങ്ങള്‍ തടുത്തുനിര്‍ത്തി കേരളത്തെ രക്ഷപ്പെടുത്തിയെന്ന ലീഗിന്റെ അവകാശവാദം തലച്ചോറ് പണയത്തിനു നല്‍കിയ സ്വന്തം അനുയായികള്‍ക്കു ബോധിക്കുമായിരിക്കും. സമുദായത്തെയും ലീഗിനെയും ഷണ്ഡീകരിക്കാന്‍ ശത്രുക്കള്‍ അവസരത്തിലും അനവസരത്തിലും ചൊല്ലിപ്പാടുന്ന ഈ 'മദ്ഹ്ഗാനം' കേട്ടു കൈയടിക്കാനും അത് ഏറ്റുപാടാനും വിധിക്കപ്പെട്ട നേതൃത്വം, തങ്ങള്‍ക്കു കീഴില്‍ സമുദായം വേട്ടയാടപ്പെടില്ലെന്നു കട്ടായം പറയുമ്പോള്‍ ആ ഫലിതം കേട്ടു കരച്ചിലടക്കാന്‍ അല്‍പ്പം പാടുപെടേണ്ടിവരും.

    രാജ്യത്തെ ഭരണകൂടത്തിലും നീതിന്യായ-നിയമപാലന സംവിധാനങ്ങളിലും വിശ്വാസമര്‍പ്പിച്ച മുസ്‌ലിംകളെ നടുക്കിക്കൊണ്ട് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നിലംപൊത്തിയപ്പോള്‍, അതിന്റെ വേദനയില്‍ കഴിയുന്ന സമുദായത്തിനെതിരേ മലപ്പുറത്തടക്കമുള്ള പ്രദേശങ്ങളില്‍ സംഘപരിവാരം കഠാരയൂരി രംഗത്തുവന്നിരുന്നുവെന്ന കാര്യം മറവിരോഗം ബാധിച്ചിട്ടില്ലാത്തവര്‍ക്കു നിഷേധിക്കാനാവില്ല. ഊരിയ കത്തികള്‍ ഉറയില്‍ തന്നെ വയ്ക്കാന്‍ വെറുപ്പിന്റെ ഉപാസകരെ നിര്‍ബന്ധിതരാക്കിയത് ഏതു സാഹചര്യമാണെന്നു സാമൂഹികനിരീക്ഷകര്‍ ഇതിനകം മനസ്സിലാക്കിയതാണ്. ഇതിനിടയില്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന മുസ്‌ലിംലീഗ്, സ്വന്തം പരാജയം മൂടിവയ്ക്കാനുള്ള വൃഥാശ്രമത്തിലാണെന്ന കാര്യം സമുദായം എന്നേ തിരിച്ചറിഞ്ഞതുമാണ്.

    മറുപടിഇല്ലാതാക്കൂ
  17. രാജ്യത്തെ മുസ്‌ലിംകള്‍ക്കു രക്ഷ മുസ്‌ലിംലീഗാണെന്നു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍, അവര്‍ ഉദ്ദേശിച്ചിരിക്കുക വി എസ് അച്യുതാനന്ദന്‍ തന്റെ കുപ്രസിദ്ധമായ ഡല്‍ഹി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ, 'മലപ്പുറം രാഷ്ട്ര'ത്തെയാവും. മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തിലെ മുസ്‌ലിംകളില്‍ തന്നെ ഏതൊക്കെ വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ലീഗിനാവുന്നുണ്ടെന്ന് ഇപ്പറയുന്ന നേതാക്കള്‍ ഒരാവര്‍ത്തിയെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ? കൈവിരലുകള്‍ നിവര്‍ത്തിപ്പിടിച്ച് എത്ര വിഭാഗം അകത്തും എത്ര വിഭാഗം പുറത്തുമെന്ന് ഒന്നു കൂട്ടിനോക്കിയാല്‍ തന്നെ, സമുദായമെന്നാല്‍ ലീഗെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവും. ബാബരി മസ്ജിദ് ധ്വംസനത്തില്‍ ലീഗ് കൈക്കൊണ്ട വഞ്ചനാത്മകമായ നിലപാടാണ് സമുദായത്തില്‍ തുടര്‍ന്നുണ്ടായ സാമൂഹികവും രാഷ്ട്രീയവും ചിന്താപരവുമായ മാറ്റങ്ങള്‍ക്കു നിമിത്തമായതെന്ന് കിണറ്റിലെ തവളകള്‍ക്കു മനസ്സിലാവുന്നുണ്ടാവില്ല. കൊടിവച്ച കാറുകള്‍ക്കും കോര്‍പറേഷന്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാനുള്ള അധികാരത്തിനും വേണ്ടി അവര്‍ പണയംവച്ച ആത്മാഭിമാനം തിരികെയെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള നാളുകളില്‍ സമുദായം നടത്തിയത്.

    തിരഞ്ഞെടുപ്പിലെ വിജയമാണ് സമുദായപ്രാതിനിധ്യത്തിന്റെ മാനദണ്ഡമെങ്കില്‍ ലീഗ് അധികാരത്തിലിരിക്കുന്ന ഓരോ അഞ്ചുവര്‍ഷത്തിനുശേഷവും സമുദായം അവരെ കൈയൊഴിയുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ? നിവൃത്തികേടുകൊണ്ടാണ് സമുദായം ഈ ഭാരം ചുമലിലേറ്റുന്നതെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് ഇനിയുമുണ്ടായിട്ടില്ലെന്നതാണു പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഉറങ്ങിക്കിടക്കുന്ന സിംഹമല്ല, ചത്ത കുതിരയായി സമുദായത്തെ മാറ്റാന്‍ പെടാപ്പാടുപെടുന്നവരും ചില മുത്തശ്ശിപ്പത്രങ്ങളും ചേര്‍ന്നു കെട്ടിയേല്‍പ്പിച്ച ചങ്ങലക്കെട്ടുകള്‍ അറുത്തുമാറ്റാന്‍ വരുന്നവരോട്, അയ്യോ, അതു കൊണ്ടുപോവരുത്, ചങ്ങല എന്റേതാണെന്നു പറയുന്ന വിധേയന്‍മാരായി തുടരാന്‍തന്നെയാണു ലീഗ്‌നേതാക്കളുടെ ഭാവം. മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സുലൈമാന്‍ സേട്ടുസാഹിബ് നടത്തിയ അത്തരമൊരു ശ്രമത്തെ അവര്‍ നേരിട്ടതെങ്ങനെയാണെന്നു ലോകം കണ്ടതാണ്. സേട്ടുസാഹിബിന്റെ 'ശര്‍റില്‍'നിന്ന് രക്ഷപ്പെടാന്‍ അഖിലേന്ത്യാ പാര്‍ട്ടി കേരള സംഘടനയായി മാറിയതിന്റെ സ്വയംകൃതാനര്‍ഥത്തില്‍നിന്നു രക്ഷനേടാന്‍ ഇനിയും ലീഗിനായിട്ടില്ല.

    മുസ്‌ലിംലീഗ് അധികാരത്തിലിരുന്നപ്പോള്‍ തന്നെയായിരുന്നു മാറാട് കലാപങ്ങളും തുടര്‍ന്നുണ്ടായ ഭീകരമായ മുസ്‌ലിംവേട്ടയുമെന്ന കാര്യവും ആര്‍ക്കും മറക്കാനാവില്ല. രണ്ടാം മാറാട് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സംശയങ്ങള്‍, സര്‍ക്കാരിന്റെ തന്നെ അറിവോടെയായിരുന്നു എല്ലാം നടന്നതെന്ന സൂചനയാണു നല്‍കുന്നത്. ഒമ്പതുപേര്‍ കൊല്ലപ്പെടാനിടയായ ദാരുണസംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പ്രദേശവാസികളായ മുസ്‌ലിംകള്‍ മാറാട്ടുനിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോഴും ലീഗ്തന്നെയായിരുന്നു അധികാരത്തില്‍. ചെയ്യാത്ത കുറ്റത്തിനു കുടിയിറക്കപ്പെട്ട സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്നു മാത്രമല്ല, അതിനു മുന്നിട്ടിറങ്ങിയവരെ ഭീകരരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു. ഭരണകൂടത്തെയും നിയമപാലനസംവിധാനത്തെയും വെല്ലുവിളിച്ച് ആര്‍.എസ്.എസുകാര്‍ മാറാട് പ്രദേശത്തു സ്വയംഭരണം പ്രഖ്യാപിക്കുകയും മുസ്‌ലിംകളെ ആട്ടിപ്പായിച്ചശേഷം വീടുകള്‍ കൊള്ളചെയ്യുകയും അടിച്ചുതകര്‍ക്കുകയും പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോള്‍, എവിടെയായിരുന്നു ഈ രക്ഷകപ്പാര്‍ട്ടി?

    തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ മുസ്‌ലിംവേട്ടയുണ്ടാവില്ലെന്നു വീമ്പിളക്കുന്ന 'പുലി'കളുടെ പാര്‍ട്ടി, അന്നു വേട്ടക്കാര്‍ക്കു കഞ്ഞിവയ്ക്കുന്നതായിരുന്നു നാം കണ്ടത്. നിയമനടപടിയുടെ പേരില്‍ കുട്ടികളും മനോരോഗികളുമടക്കം നിരപരാധികളായ നൂറിലേറെ പേര്‍ ജയിലിലടയ്ക്കപ്പെടുകയും പോലിസ് സ്‌റ്റേഷനുകളില്‍ ക്രൂരപീഡനത്തിന് ഇരയാവുകയും ചെയ്തപ്പോഴും ഭയന്നുവിറച്ച് മാളത്തിലൊളിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ചിലര്‍ ചേര്‍ന്നു നടത്തിയ മനുഷ്യത്വരഹിതവും കിരാതവുമായ നടപടികളില്‍പ്പെട്ടു സ്വന്തം സമുദായം നെടുവീര്‍പ്പിട്ടപ്പോഴും മുന്നിലും പിന്നിലും പോലിസ്‌വാഹനങ്ങളുമായി തങ്ങളുടെ മന്ത്രിപുംഗവന്‍മാര്‍ ചീറിപ്പായുന്നതിന്റെ ആത്മസായൂജ്യത്തിലായിരുന്നു 'സമുദായപ്പാര്‍ട്ടി.'ഇടതുപക്ഷസര്‍ക്കാര്‍ ഔദ്യോഗികതീരുമാനത്തിന്റെ ഭാഗമായി നടപ്പാക്കിയ മുസ്‌ലിംവിരുദ്ധ നടപടികളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു പാര്‍ട്ടി തുടര്‍ന്നത്.

    മറുപടിഇല്ലാതാക്കൂ