2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

നിര്‍ത്തൂ സഖാക്കളെ ഈ റൌഡിസം !!!!!

അധികാരമില്ലങ്കില്‍ കമ്മ്യൂണിസം തകരുമെന്നുള്ള ഭയമാണ് അധികാരം നഷ്ടപെടുമ്പോള്‍ സഖാക്കളേ അക്രമം ചെയ്യാന്‍ നേതാക്കള്‍ പ്രേരിപ്പിക്കുന്നത് !!!!
പോലീസ് കായിക മേളയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രിയെ ഒരു കൂട്ടം സഖാക്കള്‍ മുഖ്യമന്ത്രി സഞ്ചരിച്ച കാര്‍ എറിഞ്ഞ്തകര്‍ക്കുകയും ,കല്ലേറില്‍ മുഖ്യമന്ത്രിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു .ലോക സഭ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ഇത്തരം ആക്രമം നടത്തി കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കൂത്തുപറമ്പ് മോഡല്‍ രക്ത സാക്ഷികളെ ഉണ്ടാക്കാനുള്ള ഗൂഡശ്രമം ഈ ആക്രമത്തിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന് കേരള സമൂഹം സംശയിക്കുന്നു.

        എല്ലാ കാലത്തും അധികാരം നഷ്ടപെടുമ്പോള്‍ സിപിഎം ഇത്തരം അക്രമ സമരങ്ങള്‍ നടത്താറുണ്ട്‌ .അധികാരമില്ലങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കില്ലന്നുള്ള ഭയമാണ് ഇത്തരം ആക്രമ സമരങ്ങളിലേക്ക് നയിക്കുന്നത് .ഏഴ്പതിറ്റാണ്ട് കാലത്തോളം റഷ്യഅടക്കി ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പൊടിപോലും ഇല്ല കണ്ട്പിടിക്കാന്‍ എന്ന രൂപത്തില്‍ മാറ്റപെട്ടു,ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി യായും ,ബംഗാളില്‍ നാല്‍ പതിറ്റാണ്ട് കാലത്തോളം അടക്കി ഭരിച്ചിട്ടും അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാംകമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തുടച്ച് നീക്കപെട്ടു .ഈ തിരിച്ചറിവില്‍ നിന്നാണ് എല്ലാ കാലത്തും സിപിഎം പ്രതിപക്ഷമാകുമ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന രൂപത്തില്‍ വലിയ ആക്രമ സമരങ്ങള്‍ നടത്തുന്നത് .
പാവപെട്ട ജനങ്ങലോടപ്പമാണ് എപ്പോഴും ജനകീയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി യെ കേരള ജനത കാണാറുള്ളത്.പതിനാല്‍ജില്ലയില്‍ ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചപ്പോള്‍  ഐക്യരാഷ്ട്രസഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അത് കേരളത്തിന് മാത്രമെല്ല ഇന്ത്യക്കും കൂടി ലോകത്തിന്മുമ്പില്‍  അഭിമാനം നല്‍കി .ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വീകാര്യത ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു എന്ന് മനസിലാക്കിയ എല്‍ ഡി എഫ് യുഡിഎഫ്‌ ന്അധികാരം കിട്ടയത് മുതല്‍  ഒട്ടേറെ ജനദ്രോഹ സമരങ്ങള്‍ നടത്തുകയും അതിന് പൊതുസമൂഹത്തില്‍ നിന്ന് പിന്തുണ കിട്ടാതിരുന്നപ്പോള്‍ സമരങ്ങള്‍ പരാജയപെടുകയും ചെയ്തു .ആദ്യകാലങ്ങളില്‍ സിപിഎം നടത്തുന്ന സമരങ്ങളില്‍ ജനകീയ പിന്തുണ കിട്ടിയിരുന്നു .അതിനു കാരണം അവര്‍ നടത്തിയിരുന്ന സമരങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു .എന്നാല്‍ ഈ അടുത്ത കാലത്ത് ആ പാര്‍ട്ടിയിലെ നേത്രത്വം അധികാരത്തിനും ,പണത്തിനും വേണ്ടി ആദര്‍ശം മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ആ പാര്‍ട്ടി പാവപെട്ടവരുടെ സാധാരണപ്രശ്നങ്ങളില്‍ നിന്ന് അകന്ന് ഭൂര്‍ഷാമുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി യെ ബലികയിപ്പിച്ചു.
        സഖാക്കളേ നിങ്ങള്‍ മനസിലാക്കുക ഒരു കല്ല്‌ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതെല്ല ശ്രീമാന്‍ ,ഉമ്മന്‍ചാണ്ടി യുടെ ജനപിന്തുണയും ,നിശ്ചയദാര്‍ഢ്യവും .ജനകീയ നേതാക്കള്‍ക്കെതിരെ നിങ്ങള്‍ എറിയുന്ന കല്ലുകള്‍ ജനാധിപത്യത്തിന്‍റെ വജ്രായുധമായ "വോട്ടിലൂടെ " ജനങ്ങള്‍ നിങ്ങള്‍ക്ക് ശക്തമായ മറുപടി നല്കപെടുക തന്നെ ചെയ്യും ....ഫിറോസ്‌ കല്ലായ് ..

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

തുല്യത ഇല്ലാത്ത നേതാവ് സിഎച്ച്

തന്‍റെ ജീവിതം കൊണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വസന്തകാലം തീര്‍ത്ത മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ കോഴിക്കോട് നടക്കാവിലെ വസതി ക്രേസന്‍റെഹൗസാണ് ഇത് .രാഷ്ട്രീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മഹാനായ സിഎച്ച് ന്‍റെ വീട് ഈ വീടാണ് അദ്ദേഹത്തിന്‍റെ കാല ശേഷം ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് ഉദ്ദ്യോഗസ്ഥന്‍മാര്‍ വന്നത് . വരുമ്പോള്‍ അവരക്കരിയില്ലായിരുന്നു ഇത് കേരളത്തിന്‍റെ"മുഖ്യമന്ത്രി,അഭ്യന്തരം ,വിദ്യാഭ്യാസം ,പൊതുമരാമത്ത്,സ്പീക്കര്‍,........എം എല്‍ എ ,എം പി തുല്യതയില്ലാത്ത ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച മലയാള ക്കര സിഎച്ച് എന്ന ഓമന പ്പേരില്‍ വിളിച്ച മഹാന്‍റെ വീടായിരുന്നു എന്ന് .അഴിമതിയുടെ കറപുരളാത്ത മഹാന്‍ അതാണ്‌ സിഎച്ച് .

അതെ ആദ്യമായി 1967ഇ എം സ് മന്ത്രി സഭയില്‍ സിഎച്ച് ന്‍റെ പേര് മന്ത്രി സഭയില്‍ ഉണ്ടാകും എന്ന് ബാഫഖി തങ്ങള്‍ പ്രക്യാപിച്ചപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരെ നോക്കി കൊണ്ട് സിഎച്ച് പറഞ്ഞു "ഞങ്ങള്‍ ചിലപ്പോള്‍ മന്ത്രി എന്ന നിലയില്‍ അപ്രയോഗ്യര്‍ എന്ന് നിങ്ങള്‍ കേട്ടേക്കാം ,പക്ഷെ ഒരിക്കലും ഞങ്ങള്‍ അഴിമതിക്കാരെന്ന് കേട്ട് ലീഗ് പ്രവര്‍ത്തകര്‍ തല കുനിക്കേണ്ടി വരില്ലെന്ന് സിഎച്ച് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട് ജനങ്ങള്‍ ഇളകി മറിഞ്ഞു .

അതെ നേതാവേ അങ്ങ് മരണപെട്ടിട്ടും അങ്ങെയേ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ലന്നു മാത്രമെല്ല ഞങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും അഭിമാനം കൊള്ളാറുണ്ട്‌ അങ്ങ് നേതാവായിരുന്ന ഒരു പാര്‍ട്ടി യിലെ പ്രവര്‍ത്തകരാകാന്‍ സാധിച്ചതില്‍ .

തലമുറകള്‍ ഇനിയും വന്നേക്കാം ,മഹത്തായ ഇന്ത്യ ഇനിയും പുരോഗതി നേടിയേക്കാം ,ജനകീയ നേതാക്കള്‍ ഇനിയും ഉണ്ടായേക്കാം ,പക്ഷെ എന്‍റെ പൊന്ന് സിഎച്ച് ന് പകരം വെക്കാന്‍ സിഎച്ച് മാത്രം ...പ്രാര്‍ത്ഥനകളോടെ ഫിറോസ്‌ കല്ലായ്
 —

നിര്‍ത്തു സുടാപ്പികളെ ഷേറെ മില്ലത്തിനെത്തിരെയുള്ള വ്യാജ പ്രചരണങ്ങള്‍!!!

യോഗ്യന്മാരായ നേതാക്കളാണ് എല്ലാ കാലഘട്ടത്തിലും ലീഗ് ന്‍റെ ശക്തി .അവര്‍ സമൂഹത്തില്‍ നിരന്തരം പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാക്കള്‍ എന്ന് .അത്തരം നേതാക്കളുടെ ആയുധം എന്ന് പറയുന്നത് ആദര്‍ശംമായിരിക്കും .വാള്‍കൊണ്ട് വെട്ടാന്‍ പോകുന്നവരെ പോലും ആദര്‍ശം കൊണ്ട് നേരിടാന്‍ അത്തരം നേതാക്കള്‍ക്ക് സാധിക്കും .

            സമുദായത്തിലെ ക്ഷുഭിതയൌവ്വനം ചൂഷണം ചെയ്യാന്‍ ചില തീവ്രവാദ സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍ ആ സംഘടനകളെ  ഷേര്‍ മില്ലത്ത്ഷാജി സാഹിബ് തന്‍റെ  നാവ്കൊണ്ട് തകര്‍ത്ത്തരിപ്പണമാക്കി അറബി കടലിന്‍റെ ആഴങ്ങളിലേക്ക് താഴ്ത്തികെട്ടിയപ്പോള്‍  അദ്ദേഹത്തെ തകര്‍ക്കാന്‍ ഇത്തരം സംഘടനകള്‍ നിരന്തരം ശ്രമം നടത്തി കൊണ്ടേ ഇരുന്നു .അതിന് സിഎച്ച് ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കല്ല്‌ കരട് കാഞ്ഞിരകുറ്റി മുതല്‍ ,മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് വരെ അവര്‍ കൂട്ട് പിടിച്ചു.പക്ഷെ അതിനെയല്ലാം നേരിടാന്‍,അതിലെ സത്യാവസ്ഥ പൊതു സമൂഹത്തെ ഭോദ്യപെടുത്താന്‍  മുസ്ലീം ലീഗ് ന്‍റെ ചുണകുട്ടികള്‍ക്ക് സാധിക്കുന്നത് കൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ നിമിഷ നേരെത്തെ ആയുസേ ഉണ്ടാവുക .

                എല്ലാ വര്‍ഷത്തിലും നിയമ സഭ കമ്മറ്റി കള്‍  വര്‍ഷത്തില്‍ സര്‍ക്കാര്‍ യാത്രകള്‍ നടത്തും .ജോസഫന്‍ വാഴക്കന്‍ ചെയര്‍മാനായ വെല്‍ഫയര്‍ ഓഫ് യൂത്ത് ,യൂത്ത് അഫയെരെസ് കമ്മറ്റി നടത്തിയൊരു യാത്രയില്‍ കെ എം ഷാജി സാഹിബ് ,ഷാഫി പറമ്പില്‍ ,ആര്‍ രാജേഷ്‌ ,ടിവി രാജേഷ്‌ ,അന്‍വര്‍ സാദത്ത്‌,എന്നിവരാണ്‌ ഇതിലെ അംഗങ്ങളും ,യാത്രയില്‍ ഉണ്ടായവരും .
ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന നാഷണല്‍ ഗയിംസ്മായി ഭന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹിമാജല്‍ പ്രദേശ്‌ ,ഹരിയാന ,പഞ്ചാബ് എന്നി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി .സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഹിമാജല്‍ കമ്മറ്റി യുമായി ചര്‍ച്ച നടത്താന്‍ ട്രെയിന്‍ യാത്രയില്‍ കുറച്ചു നേരം വിശ്രമിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഇരുന്നപ്പോള്‍ ഇടുത്ത ഒരു ഫോട്ടോ യാണ് ലീഗ് ,ഷാജി വിരോധികള്‍ വിവാധമാക്കുന്നത് .

ഈ വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം ഷാജി സാഹിബ് നെ കല്ലരിഞ്ഞു ലീഗ് നെ തകര്‍ക്കുക എന്നതാണ് .എന്നാല്‍ ലീഗ് വിരോധികളെ നിങ്ങള്‍ മനസിലാക്കുക ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ മേലെ എറിയുന്ന കല്ലുകള്‍ തടുക്കാന്‍ ചൈനാ വന്മതിലിനേക്കാള്‍ ശക്തിയോടെ ലക്ഷ കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരുടെ വലയം ഈ നേതാക്കള്‍ക്ക് ഉണ്ട് എന്ന് .
           രാഷ്ട്രീയം എന്ന് പറയുന്നത് കണ്ടാല്‍ മിണ്ടരുത് എന്നോ ,കൂടെ ഇരിക്കരുത് എന്നോ എന്നെല്ല .മറിച്ച് താന്‍ മുറുകെ പിടിച്ച ആദര്‍ശം എത്ര എതിര്‍പ്പുകള്‍ നേരിട്ടാലും അതില്‍ അണുമണി തൂക്കം വിട്ടു വീഴ്ച ചെയ്യാതെ പ്രവര്‍ത്തിക്കുക എന്നതാണ് .കേരള രാഷ്ട്രീയ ചരിത്രര്‍ത്തില്‍ ആദ്യമായി സിപിഎം എന്‍റെ ജില്ലാ സെക്രട്ടറി(അതും കണ്ണൂര്‍ ന്‍റെ )യെയും ,അവരുടെ എം എല്‍ എ യെയും 27ദിവസം ജയിലില്‍ അടക്കാന്‍ സാധിച്ചത് ഷാജി സാഹിബ് ന്‍റെയും ലീഗ് നേതാക്കളുടെയും ശക്തമായ  നീതി മുറുകെ പിടിച്ചുള്ള നിയമ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് .ഷാജി സാഹിബ് ന്‍റെ ആ ധീരതയക്ക്‌ മലയാള ക്കര യിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്‍ കിരീടം ചാര്‍ത്തി "സമുദായത്തി ന്‍റെ ഗര്‍ജ്ജിക്കുന്ന സിംഹം ..ഷേര്‍ മില്ലത്ത് എന്ന് "

ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ കള്ള പ്രചാരണ ങ്ങളുമായി മുന്നോട്ടു പോകുക .അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലീഗ് ചുണ കുട്ടികള്‍ ലൈവായി ഉണ്ട് ..ജയ് മുസ്ലീം ലീഗ് ...ഫിറോസ്‌ കല്ലായ് ..