2013, മേയ് 30, വ്യാഴാഴ്‌ച

ഉപമുഖ്യമന്ത്രി സ്ഥാനവും ഒളിഞ്ഞിരിക്കുന്ന അജണ്ടകളുംപണ്ട് പണ്ട് ഒരു രാജാവിന്‍റെ മുന്നിലേക്ക്‌ വളരെ വിവാദമായ ഒരു പരാധിവന്നു . .രണ്ട് സ്ത്രീകളും അവരവരുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു .അതില്‍ ഒരു സ്ത്രീ രാജാവിനെ ബോധിപിച്ചു ഈ കുട്ടി തന്‍റെതാണ്.ആ വാദത്തെ ചോദ്യം ചെയ്തു കൊണ്ട് മറ്റേസ്ത്രീയും പറഞ്ഞു ഈ കുട്ടി  തന്‍റെതാണ് .രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നിന്നു.കൊട്ടാരത്തില്‍ ഉണ്ടായിരുന്ന പണ്ഡിതന്‍മാര്‍ അടങ്ങിയ രാജ സദസിന് ഇവരുടെ വാദങ്ങളില്‍ ഒരു തീരുമാനം പ്രക്യാപിക്കാന്‍ കഴിയുന്നില്ല .എല്ലാവരും രാജവിലേക്ക് ഉറ്റു നോക്കുകയാണ് .എന്താകും രാജാവ്‌ വിധി പറയുക .രാജാവ് വിധിപറയാന്‍ തീരുമാനിച്ചു .രണ്ട് സ്ത്രീകളോടും അടുത്ത് വരാന്‍ പറഞ്ഞു .രണ്ട് സ്ത്രീകളോടും രാജാവ് ചോദിച്ചു,നിങ്ങള്‍ രണ്ടാളും കുട്ടിയുടെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നത് കൊണ്ട് തന്നെ ഞാന്‍ ഈ കുട്ടി യെ രണ്ടായി മുറിക്കാന്‍ പോകുകയാണ് .രണ്ട് പേരും തുല്യമായി ഓരോ  കഷ്ണം ഇടുക്കുക .ഈ വിധി കേട്ടപ്പോള്‍ പരാധിയുമായി വന്ന ഒരു സ്ത്രീ ഈ തീരുമാനത്തെ അംഗീകരിച്ചു .എന്നാല്‍ മറ്റൊരു സ്ത്രീ രാജാവിന്‍റെ ഈ തീരുമാനം കേട്ട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു കുട്ടി യെ രണ്ടായി മുറികേണ്ട.കുഞ്ഞിനെ മറ്റേ സ്ത്രീക്ക് കൊടുക്കാന്‍ രാജാവിനോട് പറഞ്ഞു.രാജാവ്‌ ഈ സ്ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കുട്ടി യുടെ യഥാര്‍ത്ഥ അവകാശി ആരാണന്നു തിരിച്ചറിയുകയും കുട്ടി യെ മുറിക്കരുത് എന്ന് പറഞ്ഞ സ്ത്രീക്ക് കുഞ്ഞിനെ വിട്ട് കൊടുക്കാന്‍ രാജാവ്‌ ഉത്തരവ് ഇടുകയും ചെയ്തു .

  38എം എല്‍ എ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടി മുഖ്യമന്ത്രിയും ,സ്പീക്കറും ,ഡെപ്യുട്ടി സ്പീകര്‍,പകുതി മന്ത്രി സ്ഥാനവും ഉണ്ടായിട്ടും 20 എം എല്‍ എ മാര്‍ ഉള്ള ലീഗ് ന് അവകാശപെട്ട ഉപ മുഖ്യമന്ത്രി സ്ഥാനവും ചോദിച്ച് വരുന്ന ചിലരോട് വിനയപൂര്‍വ്വം പറയാനുള്ളത് കുട്ടി യെ നെടുകെ പിളര്‍ക്കാന്‍ പറഞ്ഞ സ്ത്രീയെ പോലെയാകരുത്  . ഇന്ന് കേരള രാഷ്ട്രീയത്തില്‍ വളരെ വിവാദമാകുകയാണ് ശ്രീ രമേശ്‌ ചെന്നിത്തലയുടെ മന്ത്രി പ്രവേശനത്തിലുള്ള കളികള്‍ .കെ പി സി സി യുടെ ആദരണീയനായ പ്രസിഡന്റ് മന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില്‍ സാമുദായിക നേതാക്കളുടെ വര്‍ഗീയ പ്രസ്ഥാവനവേണം എന്നുള്ള രൂപത്തിലേക്ക് രാഷ്ട്രീയത്തെ മാറ്റിയത് ഏറെ ദുഃഖകരമാണ്.ലീഗ് ന്‍റെ തീര്‍ത്തും രാഷ്ട്രീയ അവകാശമായ അഞ്ചാം മന്ത്രി സ്ഥാനത്തെ കേരളത്തില്‍ ഇന്ന് വരെ ഇല്ലാത്ത രൂപത്തില്‍ മന്ത്രിയുടെ സമുദായം നോക്കി ലീഗ് ന് സമൂഹത്തില്‍ ഒറ്റപെടുത്താന്‍ നോക്കിയവര്‍ ഇപ്പോള്‍ പുതിയ വിവാദവുമായി വന്നിരിക്കുകയാണ് .മുഖ്യമന്ത്രി സ്ഥാനം മുന്നണിയിലെ ഒന്നാം കക്ഷി മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി മുന്നണിയിലെ രണ്ടാം കക്ഷി ക്കാണ് ഉപമുഖ്യ മന്ത്രി സ്ഥാനം ഉണ്ടങ്കില്‍ കിട്ടേണ്ടത്.അതാണ്‌ മുന്‍കാലങ്ങളിലെ കേരള രാഷ്ട്രീയ ചരിത്രം .എന്നാല്‍ മുഖ്യമന്ത്രിയുടെ മതം നോക്കി തൊട്ടു താഴെ സമുദായത്തിന്‍റെ പേര് പറഞ്ഞ് സ്ഥാനങ്ങള്‍ നേടി എടുത്താല്‍ കാലം നിങ്ങളെ മുദ്ര കുത്തും .സ്ഥാനങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ സാമുദായിക നേതാക്കളെ കൊണ്ട് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കിയ നേതാവ് എന്ന് .നമുക്ക് പ്രവര്‍ത്തിക്കാം മതേതര കേരളത്തിന്‌ വേണ്ടി .മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

    

2013, മേയ് 27, തിങ്കളാഴ്‌ച

ആരാണ് യഥാര്‍ത്ഥ മുസ്ലീം ലീഗ് കാരന്‍

         ,സമുദായത്തിനും ,പാവപെട്ടവര്‍ക്കും വേണ്ടി നിങ്ങള്‍ പ്രവര്‍ത്തികുമ്പോള്‍ സമൂഹം നിങ്ങളെ വിളിക്കും മുസ്ലീംലീഗ് ന്‍റെ പ്രവര്‍ത്തകന്‍ എന്ന് .
           ഏതങ്കിലും നാട്ടില്‍ വല്ലവരും നിങ്ങള്‍ തേടി സഹായം അഭ്യര്‍ഥിച്ചു നിങ്ങള്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്‌താല്‍ അവര്‍ പറയും നിങ്ങള്‍ നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ ആണ് എന്ന് .
               സമൂഹം  നിങ്ങളോട് മാത്രം ഒരു സഹായം തേടി സമീപിക്കുകായണങ്കില്‍ സഹായം ആവശ്യപെട്ടാല്‍ നിങ്ങള്‍ അത് നിറവേറ്റി കൊടുക്കും എന്നുള്ള പ്രതീക്ഷ സമൂഹം നിങ്ങളില്‍ പുലര്‍ത്തുകയും ചെയ്‌താല്‍ സമൂഹം വിലയിരുത്തും അദ്ദേഹം ലീഗ് ന്‍റെ നേതാവാണ്‌ എന്ന് .
              നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ എന്ന് ലീഗ് നിങ്ങളെ വിലയിരുത്തണമെങ്കില്‍ നിങ്ങള്‍ നല്ലൊരു രാജ്യ സ്നേഹിയാകണം ,നല്ലൊരു മതേതര വാദിയാകണം,കുടുംബത്തിനും ,സമൂഹത്തിനും നന്മ ചെയ്യുന്നവന്‍ ആകണം ,സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവന്‍ ആകണം ,പാവാപെട്ടവന്റെ കണ്ണീര്‍ ഒപ്പാന്‍ കഴിയണം ,ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവന്‍ ആകണം ,സമൂഹത്തില്‍ മാതൃക യുള്ള വ്യക്തിത്വം ആകണം ,സംയമന,വിട്ട് വീഴ്ച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നവന്‍ ആകണം .അപ്പോള്‍ പാര്‍ട്ടി നിങ്ങളെ വിലയിരുത്തും അതെ നിങ്ങള്‍ നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ ആണ് എന്ന് .

         അതെ നിങ്ങളെ സമൂഹം ലീഗ് കാരന്‍ എന്ന് വിലയിരുത്തിയാല്‍ പിന്നെ നിങ്ങള്‍ ക്ക് അഭിമാനത്തോടെ നടക്കാം .കാരണം നിങ്ങള്‍ പിന്നെ രാജ്യ സ്നേഹിയാണ് ,മതേതര വാദിയാണ് ,ജീവകാരുണ്യ പ്രവര്‍ത്തകനാണ് ,സമുദായ സ്നേഹിയാണ് ,വിട്ട് വീഴച്ചയോടെ പ്രവര്‍ത്തിക്കുന്നവനാണ്,നിങ്ങളെ സമൂഹം പ്രതീക്ഷയോടെ കാണുന്ന വ്യക്തിത്വം ആണ് .ഇനി നിങ്ങള്‍ തീരുമാനിക്കുക നിങ്ങള്‍ രാജ്യ സ്നേഹിയാണോ ,മതേതരവാദിയാണോ ,ജീവകാരുണ്യ പ്രവര്‍ത്തകനാണോ,സമൂഹം നിങ്ങളില്‍ പ്രതീക്ഷ അറുപ്പിക്കണോ ഈ എല്ലാ ഗുണങ്ങളും നിങ്ങളില്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ വരുക .ഈ ഹരിത കൊടിയേന്തി സമൂഹത്തില്‍ പ്രവര്‍ത്തിക്കുക .സമൂഹം നിങ്ങളെ വിലയിരുത്തും അതെ നമയുടെ രാഷ്ട്രീയ കാരന്‍ അവനാണ് ലീഗ് കാരന്‍ ..വരൂ സോദരരെ നമുക്ക് പ്രവര്‍ത്തിക്കാം അഭിമാനത്തോടെ മുസ്ലീം ലീഗില്‍ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

2013, മേയ് 23, വ്യാഴാഴ്‌ച

മുസ്ലീം ലീഗ് സമുദായത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോടുള്ള വിനയ പൂര്‍വമുള്ള മറുപടി


ഇന്ത്യയില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടി ക്കും അതിന്‍റെതായ മഹത്വവും ,പ്രാധാന്യവുമുണ്ട് .മുസ്ലീംലീഗും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരേ പേരില്‍,കൊടി നിറം ,അടയാളം ,ആദര്‍ശം ,ഉദ്ദേശം മാറാതെ അറുപത്തിയഞ്ച് കൊല്ലമായി  പ്രവര്‍ത്തിക്കുന്നു .അത് കൊണ്ട് തന്നെ എതിരാളികള്‍  ലീഗ് കാരോട് ചോദിക്കുന്ന  ചോദ്യമാണ് നിങ്ങള്‍ സമുദായത്തിനുംഎന്ത് ചെയ്തു എന്ന് .

1.ലോകത്തിലെ ഏതൊരു ന്യുനപക്ഷതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുമോ എന്നുള്ള ഒരു ഭയപാട് ഉണ്ടാകും .അതില്‍ നിന്ന് മോജനം കിട്ടണമെങ്കില്‍ അവര്‍ക്ക് ജനസംഖ്യ അടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം കിട്ടണം .ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായ സ്ഥാനങ്ങളില്‍ വളരെ പിന്നോക്കമാണ് എന്ന്മാത്രമല്ല അധികാരം എന്നത് അവര്‍ക്ക് വിദൂര സ്വപനം മാത്രമാണ് എന്ന് .എത്രത്തോളം എന്നാല്‍ ആന്ധ്രാപ്രദേശ് ,അരുണാചല്‍ ,ചത്തീസ്ഗഡ് ,ഗോവ ,ഗുജറാത്ത്‌ ജാര്‍ഘണ്ട് ,കര്‍ണാടക ,മധ്യപ്രദേശ്,ഹിമാജല്‍ പ്രദേശ്‌  ,മഹാരാഷ്ട്ര ,മണിപ്പൂര്‍ ,മേഗാലയ,മിസോറം ,ഒറീസ്സ ,പഞ്ചാബ് ,രാജസ്ഥാന്‍ ,സിക്കിം ,തമിഴ്നാട് ,ത്രിപുര ,ഉത്തരാഞ്ചല്‍ ,ഡല്‍ഹി ,...തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളുടെയും ,കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  ലിസ്റ്റ് നോക്കിയാല്‍ (337എം പി മാരില്‍ വെറും രണ്ട് പേര് മാത്രമാണ് ഉള്ളത് ) മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള എണ്ണം നോകിയാല്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഉള്ളത് .എന്നാല്‍ കേരളത്തില്‍ മുസ്ലീംലീഗ് ഉള്ളത് കൊണ്ട് തന്നെ ഭരണ ഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം മുസ്ലീം സമൂഹത്തിന് കേരളത്തില്‍ കിട്ടുന്നുണ്ട്‌ .എത്രത്തോളം എന്നാല്‍ പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യയുടെ അധികാര സിരാ കേന്ദ്രമായ അങ്ങ് ദല്‍ഹിയില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ്‌ ന്‍റെ വലത് വശത്തിരുന്നു അധികാരത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ ഈ സമുദായത്തിന് സാധിക്കുകയും ചെയ്തു .

2.ഏതൊരു സമൂഹത്തിന്‍റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് എവിടെ സ്കൂള്‍ അവസാനിക്കുന്നുവോ അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്നാണ് .എന്നാല്‍ കേരളത്തില്‍ ലീഗ് വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലം കൈകാര്യം ചെയ്തത് കൊണ്ടുതന്നെ അവര്‍ക്കു അര്‍ഹത പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയും ,പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുകയും ചെയ്തു .അത് കൊണ്ട് തന്നെ കേരളത്തിലെ എല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലീംങ്ങളും വിദ്യാഭ്യാസ പുരോഗതി നേടി .സച്ചാര്‍ കമ്മറ്റി കണ്ടത്തിയ കാര്യം കേരളത്തില്‍ ഇല്ലന്ന് മാത്രമല്ല എവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണുന്നുവോ അവിടെ എല്ലാ സമുദായവും താമസിക്കുന്നു എന്ന് പറയേണ്ടി വരും .

3.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം റോഡ്‌ ,വൈദ്യുതി ,വെള്ളം ,ആശുപത്രി ,സ്കൂള്‍ ,മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുസ്ലീംങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളില്‍ വളരെ കുറവാണ് എന്ന് .എന്നാല്‍ കേരളത്തില്‍ ലീഗ് അത്തരം സ്ഥലങ്ങളില്‍ ശക്തമായത്‌ കൊണ്ട് തന്നെ അവിടെയങ്ങളില്‍ എല്ലാം വികസന കുതിച്ച് ചാട്ടം ഉണ്ട് .അതുകൊണ്ട് തന്നെ മറ്റുള്ള സമൂഹത്തെ പോലെ വളരെ നല്ല രീതിയില്‍ അടിസ്ഥാന സൗകര്യത്തോടെ അവര്‍ക്കും ജീവിക്കാന്‍ സാധിക്കുന്നു .

4.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം ഉദ്ദ്യോഗ തലങ്ങളിലുള്ള മുസ്ലീം പ്രാധിനിത്യം വളരെ ആശങ്ക പൂര്‍വമാണ് എന്ന് .എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ സാമുദായിക സംവരണം ലീഗ് ന്‍റെ ശ്രമ ഫലമായി കേരളത്തില്‍ കൊണ്ട് വരാന് സാധിച്ചത് കൊണ്ട് തന്നെ ഉദ്ദ്യോഗ തലങ്ങളില്‍ മാന്യമായ പ്രാധിനിത്യം കേരളത്തില്‍ കിട്ടുന്നുണ്ട്‌ .

5.എല്ലാ സംസ്ഥാനങ്ങളിലും തോല്പ്പിക്കാനുള്ള വോട്ട് ബാങ്കായി മുസ്ലീംങ്ങളെ കാണുമ്പോള്‍ കേരളത്തില്‍ അവരെ ജനാധിപത്യ മാര്‍ഗത്തില്‍ സംഘടിപ്പിച്ചത് കൊണ്ട് തന്നെ അവരെ വിജയിപ്പിക്കാനുള്ള വോട്ട് ബാങ്കായി മാറ്റപെട്ടു .അതുകൊണ്ട് തന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന് എല്ലാ കാലത്തും എല്ലാ പാര്‍ട്ടി കളും നിര്‍ബന്ധിതമായി .

6.ഏതൊരു സമൂഹത്തിനും സ്വീകാര്യരായ ,പക്കതയുള്ള നേതൃത്വം വേണം .എന്നാല്‍ വൈകര്യമായി സംഘടിക്കുക എന്നതല്ലാതെ ക്രിയതമാകമായി സാമുദായിക പുരോഗതിക്ക് കൊണ്ട് വരാനും ,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്ക പെടാനും മറ്റുള്ള സംസ്ഥാന മുസ്ലീം നേതാക്കള്‍ക്ക് സാധിക്കുന്നില്ല .എന്നാല്‍ കേരളത്തില്‍ ലീഗ് ന്‍റെ നേതാക്കള്‍ ഉള്ളത കൊണ്ട് തന്നെ ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ എല്ലാ അവകാശങ്ങളും ലീഗ് നേതാക്കള്‍ക്ക് നേടിയെടുക്കാന് സാധിക്കുകയും ,സമുദായത്തിന് ഒരു ദിശാബോധം നല്‍കാനുള്ള നേത്രത്വം ലീഗിലൂടെ ഉണ്ടാകുകയും ചെയ്തു .അത് കൊണ്ട് തന്നെ ആശയപരമായി ഭിന്നിച്ചു നില്‍ക്കുന്ന സംഘടനകളെ പോലും പൊതു കാര്യങ്ങളില്‍ ഒരു കുട കീഴില്‍ കൊണ്ട് വരാന് ലീഗ് നു സാധിച്ചു .

7.ലീഗ് സമുദായത്തിന് വേണ്ടി ഗര്‍ജ്ജിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ള പാര്‍ട്ടി കള്‍ സമുദായത്തിന് വേണ്ടി ശബ്ദിക്കുകയങ്കിലും ചെയ്യുന്നത് .അത് കൊണ്ട് തന്നെ അര്‍ഹത പെട്ട അവകാശങ്ങള്‍ വക വെച്ച് കൊടുക്കാന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും നിര്‍ബന്ധിതമാകുന്നു .
8.ഇന്ത്യയിലെ വിവിത സംസ്ഥാനങ്ങളിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായി വളരെ ശക്തമായി ഇടപെട്ടു ജീവിക്കുനില്ല .എന്നാല്‍ സമുദായത്തെ ശരീരത്തില്‍ മാംസവും ,രക്തവും ഇടകലര്‍ന്നത് പോലെ കേരളത്തിലെ മുസ്ലീം സമുദായത്തെ ജനാധിപത്യ സംവിധാനത്തില്‍ കൂട്ടിയോജിപ്പിക്കാന്‍ ലീഗ് ന് സാധിച്ചു .

8.ലോക സഭയില്‍ പല കാലഘട്ടങ്ങളില്‍ മുസ്ലീംങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന രൂപത്തില്‍ പല നിയമങ്ങളും കൊണ്ട് വരാനുള്ള ശ്രമം നടന്നു (സ്പെഷല്‍ മാരേജ് ആക്റ്റ്‌ ,ഏക സിവില്കോട് ,ആരാധനാലയങ്ങളുടെ സ്റ്റാറ്റ്സ്കോ ,ശരിയത്ത്‌ നിയമ വിവാദം ,ഈ അടുത്ത കാലത്തായി നടന്ന മുസ്ലീം ചെറുപ്പക്കാര്‍ ആകരാനമായി ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥ ..ഇങ്ങേനെ ഒട്ടേറെ കാര്യങ്ങളില്‍ )എന്നാല്‍ അതിനെ ലീഗ് ന്‍റെ എം പി മാര്‍ക്ക് തടയാനു സാധിച്ചു .അത് അംഗ ബലം കൊണ്ടല്ല ,മറിച്ചു ലീഗ് ന്‍റെ ശബ്ദം ഇന്ത്യയിലെ മുസ്ലീം ങ്ങളുടെ ശബ്ദമാണ് എന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞത്‌ കൊണ്ടും ,നമുടെ മഹത്തായ മതേതരത്വം സംരക്ഷിക്കാന് ഭരണ കൂടങ്ങള്‍ ബാധ്യസ്ഥരായത് കൊണ്ടും ,ലീഗ് ന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കുകയും ,ഉചിതമായ തീരുമാനം ഭരണാധികാരികള്‍ കൈ കൊള്ളുകയും ചെയ്തു .

9.ഒരു സമുദായത്തിന്‍റെ അവകാശങ്ങള്‍ പറയുമ്പോള്‍ അവിടെ വര്‍ഗീയ ദൃവീകാരണം നടക്കാന് സാധ്യതയുണ്ട് .മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം അവസ്ഥയില്‍ വര്‍ഗീയ കലാപങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് .എന്നാല്‍ കേരളത്തില്‍ മുസ്ലീംങ്ങളുടെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലീഗ് ശ്രമികുംബോളും ഇതര സമുദായത്തെ ബോദ്ധ്യപെടുത്തിയതിനു ശേഷമാണു ലീഗ് അവകാശങ്ങള്‍ നേടിയെടുക്കുന്നത് .അത് കൊണ്ട് തന്നെ കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ സമുദായം മുന്നോട്ടു പോകുമ്പോളും വര്‍ഗീയ ദൃവീകരണം ഇല്ലാതെ ജീവിക്കുന്നു സമൂഹമായി കേരളം മാറ്റ പെട്ടു 
 .
10.മുസ്ലീം സമൂഹത്തെ വൈകാര്യകമായി ബാധിക്കുന്ന വിഷയങ്ങളില്‍ നേതൃത്വ ത്തിന്‍റെ പോരയമകൊണ്ട് ചില സമയങ്ങളില്‍ അതിര്‍ വിടുമ്പോള്‍ കേരളത്തില്‍ മുസ്ലീം സമൂഹം അതിനെ വിവേക പൂര്‍വം കൈകാര്യം ചെയ്യാനു സാധിക്കുന്നത് ലീഗ് നേത്രത്വ ത്തിന്‍റെ സംയമന പാത സ്വീകരിക്കുന്നത് കൊണ്ടാണ് .ഇത്തരം വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കാരുല്ലത് ജനാധിപത്യ ,മതേതര മാര്‍ഗത്തിലാണ് .മതേതരം നഷ്ട പെടാതെ മുസ്ലീം സമൂഹത്തിന്‍റെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന് സാധിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങള്‍ക്കും മാതൃകയായി കേരളം മതേതരത്വത്തില്‍ മുന്നിട്ട് നില്‍കുന്നു .

11.ഒരു വാഹനം സുകരമായി സഞ്ചരിക്കണം എങ്കില്‍ അതിന്‍റെ എല്ലാ ചക്രവും ഒരു പോലെ ശക്തവും ,പ്രവര്‍ത്തിക്കുന്നതും ആകണം .ഏതങ്കിലും ഒന്നിന് കോട്ടം തട്ടിയാല്‍ ആ വാഹനത്തിന്‍റെ സുകരമായ യാത്രക്ക് തടസം നേരിടും .ഇന്ത്യ ഇന്ന് വളരെയതികം പുരോഗതിയില്‍ കുതിക്കുന്ന രാജ്യമാണ്.എല്ലാ വിഭാഗങ്ങളും ഒരു പോലെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായാലേ പൂര്‍ണതയിലുള്ള മുന്നേറ്റം നടത്താനു ഇന്ത്യക്ക് സാധിക്കു  .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് മുസ്ലീംങ്ങള്‍ ആദിവാസികളെ ക്കാളും പിന്നോക്കമാണ് എന്നാണ് .എന്നാല്‍ കേരളത്തിലെ മുസ്ലീംങ്ങള്‍ അഭിമാന ബോധത്തോടെ ,അഭിമാനകരയമായ അസ്തിത്വം മുറുകെ പിടിച്ച് അന്തസായി ,വിദ്യാഭ്യാസ,സാമൂഹിക ,സാമ്പത്തിക മേഗലകളില്‍ സമൂഹത്തിലെ  മറ്റുള്ള വരെ പോലെ അന്തസോടെ ജീവിക്കുന്നു .തീര്‍ച്ചയായും അത് ലീഗ് നേടികൊടുത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിലാണ് .

 നമുക്ക് മതേതരത്വം ശക്തി പെടുത്താം ,ഇന്ത്യയുടെ ഭരണഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം നേടിയെടുക്കാം ,സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം നേടി കൊടുക്കാം അതിനു വരൂ സോദരരെ മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ്‌ 

2013, മേയ് 19, ഞായറാഴ്‌ച

2006ലെ തോല്‍വിയും മുസ്ലീംലീഗും .(ഫിനിക്സ് പക്ഷി )


രണ്ട് ചിറകും അറിഞ്ഞ് തീയില്‍ ഇട്ട് ദഹിപ്പിച്ച് ചാരമാക്കിയാലും ആ ചാരത്തില്‍ നിന്ന് പൂര്‍വ്വധിക്യം ശക്തിയോടെ പറന്ന് ഉയരുന്ന ഈജിപ്ഷന്‍ ഇതിഹാസത്തിലെ "ഫിനിക്സ് "പക്ഷി യെ പോലെ 2006ലെ ലീഗ് ന്‍റെ  ചരിത്രത്തില്‍ ഇല്ലാത്ത തോല്‍‌വിയില്‍ നിന്ന് തുല്യതയില്ലാത്ത ശക്തിയോടെ മുസ്ലീംലീഗ് ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത രൂപത്തില്‍ ശക്തമായി തിരിച്ച് വന്നു .

           സിദ്ധീക്ക് കാക്ക (കല്ലായ്  മുന്‍ മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ്)അബുദാബി റോഡിലൂടെ വണ്ടി ഓടിച്ചു പോകുകയാണ് .ജോലി തേടി അബുദാബിയില്‍ എത്തിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി .എന്നാലും ലീഗ് എന്ന് പറഞ്ഞാല്‍ ഇന്നും അദ്ദേഹത്തിന്(എല്ലാ ലീഗ് പ്രവര്‍ത്തകരെയുംപോലെ )ആവേശമാണ് .വണ്ടി ഓടിക്കുമ്പോളുംനാട്ടിലെ തിരഞ്ഞെടുപ്പ് ഫലം  റേഡിയോവാര്‍ത്ത യിലൂടെ കേള്‍ക്കുകയാണ് . 2006ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആകെ തകര്‍ന്ന് വലിയ തോല്‍വികള്‍ ഏറ്റു വാങ്ങുന്നു .എല്‍ ഡി എഫ് ശക്തമായി വിജയം കൈ വരിക്കുന്നു.മുനീര്‍ സാഹിബും ,ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബും തോറ്റു .സിദ്ധീക്ക് കാക്ക ആകെ അസ്വസ്ഥനായി .അടുത്തത് കുറ്റിപ്പുറം മണ്ഡലം .അവിടെയും വോട്ട് എണ്ണല്‍ പുരോഗമിക്കുന്നു .അതാ കേരള ജനതയെ അമ്പരിപ്പിച്ചു കൊണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ പുലി കുട്ടി കുറ്റിപ്പുറം മണ്ഡലത്തില്‍ തോറ്റിരിക്കുന്നു.സിദ്ദീക്ക് കാക്ക്‌ സഹിക്കാവുന്നതിലും അപ്പുറം മായിരുന്നു .വണ്ടി നിയന്ദ്രണം വിട്ടു.ആക്സിടണ്ട് ആയി .(അള്ളാഹു വിന്‍റെ അനുഗ്രഹം കൊണ്ട് അദ്ദേഹത്തിന്  പരിക്കുകള്‍ ഇല്ലാതെ രക്ഷ പെട്ടു ).

        കേരളത്തിലെ ലീഗ് പ്രവര്‍ത്തകരുടെ മനസില്‍ വല്ലാത്ത ദുംക്കം .ലീഗ് വിരോധികളുടെ പരിഹാസം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു .ലീഗ് ന്‍റെ കോട്ട കൊത്തളങ്ങളെ തരിപ്പണമാക്കി എല്‍ ഡി എഫ് മലപ്പുറം ജില്ലയില്‍ വലിയ വിജയങ്ങള്‍ നേടി .കല്ല്‌ കരട്,കാഞ്ഞിര കുറ്റി മുതല്‍ ,മുള്ള് മുരട്‌ മൂര്‍ക്കന് പാമ്പ് വരെ ലീഗ് നെ തോല്‍പ്പിക്കാന് ഒറ്റകെട്ടായി കൈ കോര്‍ത്തപ്പോള്‍ ലീഗ് ന് പരാജയം സമ്മതിക്കേണ്ടി വന്നു .
                   

    മുസ്ലീംലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ആകെ പ്രയാസത്തില്‍ ആയിരുന്നു .അവര്‍ ജീവതുല്ല്യം  സ്നേഹിക്കുന്ന തങ്ങളുടെ നേതാക്കള്‍ എല്ലാം പരാജയപെട്ടു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളുടെ തീരുമാനത്തിനായി കാത്തിരിക്കുയാണ് .പത്ര ക്കാരെ കാണാന് കുഞ്ഞാപ്പയും,ഇ ടി യും പ്രത്യക്ഷപെട്ടു .നേതാക്കളുടെ  മുഖത്ത് നിരാശ കാണാമായിരുന്നു .പക്ഷെ ആ കണ്ണുകളില്‍ ഉറച്ച വിശ്വാസത്തിന്‍റെ തിളക്കം കാണാമായിരുന്നു .അതെ ഞങ്ങള്‍ തിരിച്ച് വരും ,പൂര്‍വാധികം ശക്തിയോടെ മുസ്ലീംലീഗ് തിരിച്ച് വരും എന്ന് നേതാക്കള്‍ സംശയത്തിന് ഇടയില്ലാതെ പറഞ്ഞു.പ്രവര്‍ത്തകര്‍ക്ക് അത് മതിയായിരുന്നു .അവര്‍ക്ക് നേതാക്കളുടെ വാക്കുകളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു .നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ചിട്ടയോടെ പ്രവര്‍ത്തിച്ചു .നേതാക്കളും ,പ്രവര്‍ത്തകരും തോളോട് തോള്ചേര്‍ന്ന് പ്രവര്‍ത്തിച്ച് താഴെകിടയില്‍ നിന്ന് തന്നെ ലീഗ് നെ ശക്തി പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടാത്തി .പഞ്ചായത്ത് ,മുനിസിപ്പല്‍ തിരഞ്ഞടുപ്പില്‍ ലീഗ് ന് ചരിത്രത്തില്‍ ഇല്ലാത്ത വിജയങ്ങള്‍ ഉണ്ടായി .ലീഗ് ന്‍റെ അറുപത്തിയഞ്ച്‌ കൊല്ലത്തെ ചരിത്രത്തിനടയില്‍ ഇല്ലാത്ത വലിയ വിജയങ്ങള്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ കേരള ജനത ലീഗ് ന് സമ്മാനിച്ചു.

       ഇല്ല ലീഗ് വിരോധികളെ നിങ്ങള്‍ക്ക് ആകില്ല മുസ്ലീംലീഗ് നെ തകര്‍ക്കാന് കഴിയില്ല .കാരണം ലീഗ് പ്രവര്‍ത്തിക്കുന്നത് സ്മാരകങ്ങളിലോ,സമരങ്ങളിലോ അല്ല .മറിച്ച്‌ കേരളത്തിലെ ജനലക്ഷങ്ങളുടെ മനസിലാണ് .ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് 
          

2013, മേയ് 16, വ്യാഴാഴ്‌ച

ഞാന്‍ ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുന്നു


 1. ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായ ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രമാണ് .അത് കൊണ്ട് തന്നെ ഞാന്‍ ഒരു ഇന്ത്യ ക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു .
  ജനാധിപത്യത്തെ പ്രാവര്‍ത്തികമാക്കുന്നത് തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ ഓരോ വ്യക്തിയും അവരവരുടെ കണ്ടത്തലുകള്‍ക്ക് അനുസരിച്ച് ഓരോ പാര്‍ട്ടി യിലും പ്രവര്‍ത്തിക...
  ്കുന്നു .അത് മറ്റുള്ള പാര്‍ട്ടി മോശമായത് കൊണ്ടല്ല .വ്യക്തി പരമായ ചിന്തകള്‍ പലത് ആയത് കൊണ്ടാണ് പലരും പല പാര്‍ട്ടി യില്‍ പ്രവര്‍ത്തിക്കുന്നത്‌ .ഓരോ രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും അതിന്‍റെതായ പ്രത്യേകതകളും ,മഹത്വവും ഉണ്ട് .

  എല്ലാ മത വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന് സാധിക്കുന്ന രാജ്യമാണ് ഇന്ത്യ .ഇന്ത്യയെ പോലെ മത സ്വതന്ത്രവും ,മതേതരത്വവും ഉള്ള ഒരു രാജ്യം ലോകത്ത്‌ മറ്റൊന്ന് ഉണ്ട് എന്ന് എനിക്ക് മനസിലാക്കാന് സാധിച്ചിട്ടില്ല .ജനസംഖ്യയില്‍ വെറും ഒന്നര ശതമാനം വരുന്ന ഒരു സമുദായത്തില്‍ നിന്ന് ഇന്ത്യയെ ഭരിക്കാന്‍ സാധിക്കുന്ന പ്രധാനമന്ത്രി യായി മന്‍മോഹന്‍സിങ്‌ ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കാന് സാധിച്ചിട്ടുണ്ടങ്കില്‍ അത് ഇന്ത്യയില്‍ അല്ലാതെ ലോകത്ത്‌ മറ്റൊരു രാഷ്ട്രത്തും കാണാന്‍ സാധിക്കില്ല .

  രാമനും ,റഹീമും ,ജോസഫും ,സിക്കും ,പാര്‍സിയും ,ഭുദ്ധനും ,ജൈനനും ,വിശ്വാസമുള്ളവനും ,വിശ്വാസം ഇല്ലാത്തവനും ദാരിദ്രനനും ,പണക്കാരനും ,വിദ്യാഭ്യാസം ഉള്ളവനും ,ഇല്ലാത്തവനും ,പണ്ഡിതനും ,പാമരനും ,പുരുഷനും ,സ്ത്രീക്കും ,സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ നിയമപരമായ പരിരക്ഷ കിട്ടുന്ന രാജ്യം ഏതാണ് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് എന്‍റെ ഇന്ത്യയാണ് .

  "എന്മലരേ നമ്മള്‍ എല്ലാം ഒരു രാജ്യക്കാരല്ലേ ,എന്നൊരു വിജാരവും സന്തോഷവും നമുക്ക് ഇല്ലേ "

  "ഒരു പൂങ്കാവനത്തിലെ വിവിത നിറത്തിലുള്ള പൂക്കള്‍ ആ ഉദ്യാനത്തിന് എത്ര മനോഹാരിത നല്‍കുന്നുവോ അതിനേക്കാള്‍ മനോഹരമാണ് ഇന്ത്യയുടെ വൈവിധ്യങ്ങളും ,വിവിത മതക്കാരും "

  സാരെ ജഗാസേ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാര ...ഫിറോസ്‌ കല്ലായ്‌

2013, മേയ് 14, ചൊവ്വാഴ്ച

മുസ്ലീംലീഗ് എന്ന നൗക
അവര്‍  ആരാന്‍റെ വിറക് വെട്ടികളും ,വെള്ളം കോരികളുമായി കാലം കഴിച്ച് കൂട്ടി .അവര്‍ക്ക് ജീവിതങ്ങളെ കുറിച്ച് ഒരു സ്വപനങ്ങളും ഇല്ലായിരുന്നു .സമൂഹത്തില്‍ സമുദായത്തെ അപരിഷ്കൃതരായി ചിത്രീകരിക്ക പെട്ടു.സിനിമയിലെ കഥാപാത്രങ്ങളില്‍ അവര്‍ സ്ഥാനം പിടിച്ചത് എഴുതാനും ,വായിക്കാനും അറിയാത്തവനായി ,നേരാ വണ്ണം അക്ഷരങ്ങള്‍ ഉച്ചരിക്കാന് കഴിയാത്തവരായി ,കൊള്ളക്കാരനായി ,ക്രൂരനായിട്ടുള്ള ഒരു വിഭാഗമായിട്ടാണ് .നോവലുകളിലും ,നാടകങ്ങളിലും മുസ്ലീം കഥാപാത്രങ്ങളെ സാഹിത്യ കാരനമാര്‍ സംസ്കാര ശൂന്യരായി  ബോധ പൂര്‍വ്വം ചിത്രീകരിക്കപെട്ടു .എല്ലാ കാലത്തും അവരുടെ മേലില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് അവരെ ഇത്തരത്തില്‍ പരിഹസിക്കുക എന്നത് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്  അവരുടെ തൂലികയും ,സാഹിത്യവും ,സര്‍ഗാത്മകത കഴിവുകളും വിനിയോഗിച്ചു .

                        താജ്മഹലും,കുത്തബ്മിനാറും ,ചെങ്കോട്ടയും , പടുത്തുയര്‍‍ത്തിയവരുടെ പിന്മുറക്കാര്‍ ,ക്ലോക്കും ,കടലാസും കണ്ട് പിടിച്ചവരുടെ മക്കള്‍ ,ലോകം അന്ധകാരത്തില്‍ ആണ്ട്കിടന്ന സമയത്ത് അവര്‍ക്ക് വിജ്ഞാനത്തിന്‍റെ വെളിച്ചം നല്കിയ ഉത്തമ  സമുദായത്തിന്‍റെ വക്താക്കള്‍ അജഞ്ഞതയുടെ ചളികുണ്ടില്‍,ദാരിദ്ര്യത്തി ന്‍റെ അഴുക്ക് ചാലില്‍ പുഴുക്കളെ പോലെ കഴിഞ്ഞ്കൂടുകയായിരുന്നു .അവര്‍ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു .വെള്ള പൊക്കത്തില്‍ പൊങ്ങി കിടക്കുന്ന മരത്തടികളെ പോലെ ഒഴുകി പോകുകയാണ് .            അവിടെ യാണ് സമുദായ സ്നേഹികളായ ,നിസ്വാര്‍ത്ഥ സേവകരായ നേതാക്കള്‍   ഒരു പ്രതീക്ഷയുടെ  നൗകയുമായി  പ്രത്യക്ഷപെട്ടത് .കപ്പിത്താനും ,നൗകയിലെ ജീവനക്കാരുംആ നൗകയിലേക്ക് സമുദായത്തിലെ എല്ലാവരെയും   ക്ഷണിച്ചു .    പക്ഷെ പ്രമാണിമാര്‍ അതില്‍ കയറാന് വന്നില്ല  .കാരണം അവര്‍ സുഖലോലുപരായി കഴിയുകയായിരുന്നു .അവര്‍ പാവപെട്ടവരെ ആഴ കടലില്‍ നിന്ന് രക്ഷപെടുത്താന് വന്ന നൗക യില്‍ കയറാന് തെയ്യാര്‍ ആയിരുന്നില്ല .പക്ഷെ സമുദായത്തിലെ  ഏറ്റവും താഴെകിടയിലുള്ള പട്ടിണി പാവങ്ങള്‍ നൗകയില്‍ കയറാന് മുന്നോട്ട് വന്നു .അവര്‍ക്ക് അറിയാമായിരുന്നു നൗകയെ ശരിയായ രൂപത്തില്‍ കൊണ്ട് പോകാന് ഇവര്‍ക്ക് സാധിക്കും എന്ന് .കൊടുകാറ്റുകളും,വെള്ള പൊക്കവും ,ആര്‍ത്തിഇരുമ്പി വരുന്ന തിരമാലകളിലും പെട്ടു നൗക ആടിഉലയുന്നത് കണ്ട് ചിലര്‍ നൗകയില്‍ നിന്ന് രക്ഷ പെട്ടു .പക്ഷെ ജീവിതത്തില്‍ ഏറ്റവും താഴെകിടയില്‍ ഉള്ളവര്‍ അവര്‍ സ്വയം നൗകയില്‍ നിന്ന് രക്ഷപെടാന് തെയ്യാര്‍ ആയിരുന്നില്ല .അവര്‍ക്ക് അവരുടെ നേതാക്കളെ വിശ്വാസമായിരുന്നു .അവര്‍ക്ക് അറിയാമായിരുന്നു ഈ നൗകയില്‍ അടിയുറച്ചു നിന്നാല്‍ തങ്ങളുടെ അടുത്ത തലമുറക്ക്ങ്കിലും രക്ഷ പെടാന് സാധിക്കും എന്ന് .

                        കാറ്റിലും,കോളിലും പെടാതെ നൗകയെ പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ നൗകയെ നയിച്ചവര്‍ക്ക് സാധിച്ചു .അവര്‍ക്കും ,അവരുടെ തലമുറക്കും സമത്വ തുല്ല്യമായ അംഗീകാരം വാങ്ങികൊടുക്കാന്‍ നൗകയെ നയിച്ചവര്‍ക്ക് സാധിച്ചപ്പോള്‍ സമുദായം നൗകയെ "മുസ്ലീംലീഗ് "എന്ന് വിളിച്ചു .അവര്‍ക്ക് നഷ്ട പെട്ട അഭിമാനം വീണ്ട്കിട്ടി .അഭിമാനകരമായ അസ്ഥിത്വം ഉണ്ടായി .അവര്‍ക്ക് അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു .അധികാരം സ്വപ്നമായി കൊണ്ട് നടന്നവര്‍ അധികാരത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി .അവര്‍ ക്ക് ഇന്ത്യയുടെ അധികാരസിംഹാസനത്തില്‍ ഇരിക്കാന് സാധിച്ചു .നൗകയില്‍ കയറിയവര്‍ സമുദായത്തില്‍ വിദ്യാഭ്യാസ ,സാമൂഹിക ,സാംസ്‌കാരിക ,ജനാധിപത്യ ,മതേതര വിപ്ലവം ഉണ്ടാക്കി .ലോക മുസ്ലീംങ്ങള്‍ക്ക് മാത്രകയാകുന്ന രൂപത്തില്‍ കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ത്ത പെട്ടു .സമുദായം അറുപത്തിയഞ്ചു കൊല്ലമായി ഈ നൗകയില്‍ യാത്ര ചെയ്യുകയാണ് .ഈ നൗകയെ നശിപ്പിക്കാന് ശത്രുക്കള്‍ സുന്ദരമായ കപ്പലുകള്‍ മായി വന്നു .അവരോട് സമുദായം പറഞ്ഞു ഞങ്ങളുടെ പൂര്‍വികരെ കാറ്റിലും ,കോളിലും പെടാതെ സംരക്ഷിച്ച ഈ മുസ്ലീംലീഗ് എന്ന നൗകയില്‍ അല്ലാതെ മറ്റൊന്നിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല .കാണാന് സുന്ദരമാണങ്കിലും അത് പൊള്ളയായ പുറം മോടിമാത്രമാണ് ആ കപ്പലില്‍ കയറിയാല്‍ ആഴകടലിലേക്ക് മുങ്ങി പോകും എന്ന് സമുദായം തിരിച്ചറിഞ്ഞത് കൊണ്ട് മുസ്ലീം ലീഗ് എന്ന ശക്തമായ നൗകയെ തകര്‍ക്കാനു വന്ന പുറം മോടി യുമായി വന്ന പൊള്ളയായ കപ്പലില്‍ കയറാന് സമുദായം തെയ്യാര്‍ അല്ല .

                                     പൂര്‍വികരായ മഹാന്മാരായ നേതാക്കള്‍ ശരിയായ ദിശയിലേക്കു നയിച്ച്‌ കൊണ്ട് പോയ മുസ്ലീംലീഗ് എന്ന നൗകയില്‍ കയറാം നമുക്ക് .ഓരോ കാലത്തും കപ്പിത്താന്‍ മാറി മാറി വരും .പക്ഷെ അവര്‍ക്കല്ലാം സമുദായത്തെ ശരിയായ ദിശയിലേക്കു നയിക്കാന് സാധിക്കും .കാറ്റും ,കോളും,വെള്ളപോക്കവും ,ഇനുയുമുണ്ടാകാം.പക്ഷെ പരിക്ക് പറ്റാതെ ,ആടി ഉലയാതെ ,സമുദായത്തെ സംരക്ഷിക്കാന് മുസ്ലീംലീഗ് ന്‍റെ നൗക ക്ക് മാത്രമേ സാധിക്കു .വരൂ സോദരരെ നമുക്ക് ഈ നൗകയില്‍ കയറാം ..മുസ്ലീംലീഗ് സിന്ദാബാദ്..ഫിറോസ്‌ കല്ലായ് ...

                  

                                         

                           

2013, മേയ് 13, തിങ്കളാഴ്‌ച

മുസ്ലീംലീഗും സാമൂഹിക സംസ്കാരവും

 


ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സംഘടനകള്‍ ഉള്ള രാജ്യമാണ് നമ്മുടെ മഹത്തായ ഇന്ത്യ .എല്ലാ സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന് കഴിയുന്നതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ മഹത്വം .

       
           മുസ്ലീംലീഗും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന് തുടങ്ങിയിട്ട് ആറര പതിറ്റാണ്ട് പിന്നിടുകയാണ് .കേരളത്തിലെ രാഷ്ട്രീയ സംഘടനകളില്‍ മുനാമത്തെ ശക്തിയായി ലീഗ് നിലകൊള്ളുന്നു .ലീഗിനെ മറ്റുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് ലീഗ് നെ വ്യത്യസ്ഥമാക്കുന്നത് ലീഗ് കേവലം ഒരു രാഷ്ട്രീയ ബോധം മാത്രം പാര്‍ട്ടി  പ്രവര്‍ത്തകരില്‍  ഉണ്ടാക്കുന്നു എന്നതല്ല ,മറിച്ച് അവരില്‍ ഒരു മഹത്തായ ജീവകാരുണ്യ സംസ്കാരം കൂടി ഉണ്ടാക്കുന്നു എന്നതാണ് ലീഗ് നെ മറ്റുള്ള പാര്‍ട്ടി കളില്‍ നിന്ന് മഹത്വ പെടുത്തുന്നത് .അത് കൊണ്ട് തന്നെ ലീഗ് പ്രവര്‍ത്തകര്‍ നിരന്തരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ഇരിക്കുന്നു.

               അവരവരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന് മലയാളികള്‍ പ്രവാസ ജീവിതം തേടി ലോകത്തിന്‍റെ വിവിത ഭാഗങ്ങളില്‍ ജോലി തേടി പോയി .ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇങ്ങെനെ പ്രവാസ ജീവിതം നയിക്കുനുണ്ടങ്കിലും ,ജോലി പരമായ പ്രയാസത്തിനടയിലും ലീഗ് പ്രവര്‍ത്തകര്‍ വിദേശത്ത് മാതൃക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി .വിദേശ രാജ്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന ജോലി ഉണ്ടായത് കൊണ്ടല്ല ,മറിച്ച് കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പാവപെട്ടവരുടെ നാണയ തുട്ടുകള്‍ ശേകരിച്ചു അവര്‍ മഹത്തായ തുല്യതയില്ലാത്ത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി .പാവപെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സഹായങ്ങള്‍ ,പാര്‍പ്പിട നിര്‍മാണം ,കിണര്‍ നിര്‍മിച്ച് കൊടുക്കല്‍ ,വിവാഹ സഹായം ,പാവപെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സഹായം ,സ്വയം തൊഴില്‍ കണ്ടത്തല്‍ പദ്ധതികള്‍ ഇങ്ങെനെ സമൂഹത്തില്‍ അനുഭവിക്കുന്ന അവശതകള്‍ക്ക് പരിഹാരം ഉണ്ടാക്കി കൊടുക്കാന് ലീഗ് പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് ലീഗ് അവരില്‍ ഉണ്ടാക്കിയ സംസ്കാരമാണ് .
                                  
                                   മത രാഷ്ട്രീയ  ജാതി ഭേതമന്യേ ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് ലീഗ് ന്‍റെ രാഷ്ട്രീയ മഹത്വം .ലീഗ് ആര്‍ക്കങ്കിലും സഹായം ചെയ്യുന്നത് അവരുടെ വോട്ട് കിട്ടും എന്ന് നോക്കിയല്ല .മറിച്ച് അവന് സഹായം വാങ്ങാന് അര്‍ഹത ഉണ്ടോ എന്ന് നോക്കിയാണ് .
സിഎച്ച് നാമത്തിലുള്ള സൗജന്യ ടയാലിസ് സെന്‍ററുകള്‍ ,കുടി വെള്ള പദ്ധതികള്‍ ,ബൈത്തുല്‍ രഹമ ,പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍...ഇങ്ങെനെയുള്ള ഒട്ടേറെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായതും ലീഗ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കി ഇടുത്ത സംസ്കാരമാണ് .ലീഗില്‍ ഏറ്റവും നല്ല പാര്‍ട്ടി നേതാവോ ,പ്രവര്‍ത്തകനോ ആകുന്നതിന്‍റെ യോഗ്യത  അവന് നല്ല ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആകുമ്പോ ള്‍ മാത്രമാണ് .

                              മറ്റൊന്ന് ലീഗ് പ്രവര്‍ത്തകരില്‍ പാര്‍ട്ടി ഉണ്ടാക്കിയ മാറ്റം സംയമനം മാര്‍ഗം സ്വീകരിക്കുക എന്നതാണ് .ഏതു വൈകാരികമായ പ്രശ്നങ്ങളിലും പ്രവര്‍ത്തകരും ,ലീഗ് നേതാക്കളും സമാധാനത്തിന്‍റെ വെള്ള പതാക അവിടെ കൊണ്ട് വരും .അത് നാടിന്‍റെ സമാധാനത്തിനും ,രാജ്യ ത്തിന്‍റെ നമയക്കും ഗുണം ചെയ്യും .നൈതിക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ലീഗ് ആ പാര്‍ട്ടി യുടെ പ്രവര്‍ത്തകരിലും ആ മാറ്റം ഉണ്ടാക്കി എന്നതും കൂടി ലീഗ് നെ ഇതര രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്ത മാക്കുന്നു .തുല്യതയില്ലാത്ത ജീവകാരുണ്യ ,സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്ലീംലീഗ് നെ സമൂഹം ഒറ്റ കെട്ടായി പറയുന്നു ലീഗ് വെറും രാഷ്ട്രീയ സംഘടന മാത്രമല്ല .ലീഗ് നല്ലൊരു സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടി നടത്തുന്ന മഹത്തായ നൈതിക രാഷ്ട്രീയ സംഘടനയാണ് എന്ന് ....ജയ് മുസ്ലീംലീഗ് ....ഫിറോസ്‌ കല്ലായ് 

2013, മേയ് 12, ഞായറാഴ്‌ച

മുസ്ലീംലീഗും മഹാന്മാരായ നേതാക്കളും

                                                 
പൊതു  സമൂഹം സ്വീകരിക്കുന്ന സത്യസന്ധതരായിട്ടുള്ള  നേതാക്കള്‍ ഉണ്ടാകുക എന്നുള്ളത് ആ സംഘടനയുടെ വളര്‍ച്ചക്കും മഹത്വം വര്‍ദ്ധിപ്പിക്കാനും കാരണമാകും .മറ്റുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് മുസ്ലീംലീഗ് ന് അവകാശപെടാനുള്ളതും മഹാന്മാരായ ഒട്ടേറെ നേതാക്കള്‍ ലീഗ് ന് ഉണ്ടായിരുന്നു എന്നും ,ഇപ്പോള്‍ ഉണ്ടും എന്നുള്ളതാണ് .അത് കൊണ്ട് തന്നെയാണ് മുസ്ലീംലീഗ് തുടക്കത്തില്‍ ഉള്ളതിനേക്കാളും ശക്തമായി മുസ്ലീംലീഗ് കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് .

                                     ഉന്നതരായ നേതാക്കള്‍ അവരുടെ ജീവിതം മുഴുവനും മുസ്ലീംലീഗ് ന് വേണ്ടി ചിലവഴിച്ചു .ജീവിതത്തില്‍ വഹിച്ച വലിയ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചാണ് അവരല്ലാം മുസ്ലീംലീഗ് ന് വേണ്ടി പ്രവര്‍ത്തിച്ചത് .രാജാജി ഹാളില്‍ മുസ്ലീംലീഗ് ഉണ്ടാക്കുന്ന സമയത്ത് ചരിത്രത്തില്‍ അടയാളപെടുത്തിയ ഇസ്മായില്‍ സാഹിബ് ന്‍റെ ഒരു പ്രസംഗം ഉണ്ട് .ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ വല്ല സ്ഥാനങ്ങളും കിട്ടും എന്ന് കരുതിയാണ് ഇവിടെ നിങ്ങള്‍ വന്നതങ്കില്‍ അവര്‍ക്ക് ഇവിടെ വിട്ട് പോകാം .അതല്ല മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ നിസ്വാര്‍ത്ഥ സേവകരായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന് കഴിയും എന്നുള്ള വിശ്വാസത്തോടെയാണ് ഇവിടെ വന്നതങ്കില്‍ അവര്‍ക്ക് ഇവിടെ ഇരിക്കാം .രാവും പകലും അവര്‍ സമുദായത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചു .

                                  ഒരു പഞ്ചായത്ത് മെമ്പര്‍ ആകാന് പോലും കഴിയില്ല എന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു നേതാക്കള്‍ ലീഗില്‍ പ്രവര്‍ത്തിച്ചത് .പക്ഷെ അവര്‍ക്ക് ഒന്നറിയാമായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ  ലീഗ് ശക്തിപെട്ടാല്‍ സമുദായം ശക്തി പെടും എന്ന് .പീടിക കോലായില്‍ അന്തി ഉറങ്ങിയും ,വിശപ്പ്‌ സഹിച്ചും ,മൈലുകളോളം നടന്ന് കൊണ്ടും ,പ്രസംഗിച്ചും ,സമുദായത്തെ ബോധവല്‍ക്കരിച്ചും ത്യാഘോജ്ജലമായ ജീവിതം നയിച്ചുകൊണ്ട് മുസ്ലീം ലീഗ് എന്ന മഹത്തായ പ്രസ്ഥാനത്തെ അവര്‍ കെട്ടി പടര്‍ത്തി.

                                  ലീഗ് ന്‍റെ ആദികാല നേതാക്കള്‍ നമ്മളില്‍ നിന്ന് വിട്ട് പിരിഞ്ഞിട്ട് വര്‍ഷങ്ങളും ,പതിറ്റാണ്ടുകള്‍ ആയിട്ടും സമൂഹവും ,രാജ്യവും ,സമുദായവും ഇന്നും അവരെ ഓര്‍ക്കപെടുന്നു എന്നുള്ളത് അവരുടെ ,മഹത്വം കൂട്ടുന്നു.ആ നേതാക്കള്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമയത്തും മതേതരത്വം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന് കഴിഞ്ഞു എന്നതാണ് അവരില്‍ പൊതു സമൂഹം കാണുന്ന നന്മ .അവഗണിക്ക പെട്ട സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന് ഈ നേതാക്കള്‍ സാധിച്ചത് കൊണ്ട് തന്നെ സമുദായം ലീഗ് നേതാക്കളെ വിലയിരുത്തി "ഇവര്‍ കാലത്തിന് മുമ്പേ നടന്നവര്‍ "

                ഇസ്മാഹില്‍ സാഹിബ് ,ഉപ്പി സാഹിബ് ,പോക്കര്‍ സാഹിബ് ,ബാഫഖി തങ്ങള്‍ ,സീതി സാഹിബ് ,പാണക്കാട് പൂക്കോയ തങ്ങള്‍ ,സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ,ഉമര്‍ ബാഫഖി തങ്ങള്‍ ,ശിഹാബ് തങ്ങള്‍ ,സീതി ഹാജി ,കൊരമ്പയില്‍ അഹമെദ്‌ ഹാജി ,സേട്ട് സാഹിബ്‌ ,ബനാത്ത് വാല ...ഇങ്ങെനെ എത്രയത്ര മഹാനാമാരായ നേതാക്കന്മാരാണ് മുസ്ലീംലീഗ് ലൂടെ കടന്ന് പോയത് .ആ മഹാന്മാരായ നേതാക്കള്‍ അന്ന് സമുദായത്തിന് വേണ്ടി പാകിയ വിത്തുകളാണ് ഇന്ന് ഫലം കായ്ക്കുന്ന വന്‍മരങ്ങളായി സമുദായത്തിന് തണലേകി നിക്കുന്നത് .നാഥാ ഞങ്ങളുടെ മണ്മറഞ്ഞ നേതാക്കളുടെ കബറിടം നീ സ്വര്‍ഗ്ഗ പൂങ്കാവനം ആക്കണേ ..ആമീന്‍
                                            

2013, മേയ് 11, ശനിയാഴ്‌ച

കഞ്ഞിയില്‍ തുടങ്ങുന്ന പ്രവാസിയുടെ പ്രയാസം

 അലാറം കേട്ട്പൂ ര്‍ണമായി ഉണര്‍ന്ന് എന്ന് പറയാന് കഴിയില്ല .അര്‍ദ്ധ മയക്കത്തില്‍ ആദ്യത്തെ അലാറം ഓഫ്‌ ചെയ്തു .കാരണം രണ്ടാമത്തെ അലാറം അടിക്കുമെന്നുള്ള പ്രതീക്ഷയില്‍ വീണ്ടും ഉറക്കത്തിലേക്ക് ആഴ്ന്ന്ഇറങ്ങി 

 ...കുറച്ച് കഴിഞ്ഞ് വീണ്ടും രണ്ടാമത്തെ  അലാറം അടിഞ്ഞു ,എല്ലാ ദിവസത്തെയും പോലെ കുറച്ച്നേരം കൂടി കിടക്കാം എന്ന് കരുതി അലാറം ഓഫ്‌ ചെയ്തു വീണ്ടും ഒന്ന് കിടന്നു .കുറച്ച് കഴിഞ്ഞു പെട്ടന്നാണ് ഞാന്‍ ഉണര്‍ന്നത് ,ചാടി എണീറ്റ്‌ കിച്ചനിലേക്ക് ഓടി പോയി ഗ്യാസ് ഓഫ്‌ ചെയ്തു ചോറ് വെന്തോ എന്ന് നോക്കി ,അപ്പോഴെക്കും  .എല്ലാ ദിവസത്തെ പോലെ ഇന്നും അത് സംഭവിച്ചു . പാത്രത്തില്‍ ചോറിനെ അവസാനാ ത്തെ പരിണാമമായ "കഞ്ഞി "യിലേക്ക് മാറ്റപെട്ടിരുന്നു.

          തുണി കടയില്‍ ചോലി ചെയ്യുന്നത് കൊണ്ട് തന്നെ ഉച്ചക്ക് വന്ന് ചോറ് ഉണ്ടാക്കാന് സമയം കിട്ടാറില്ല .റൂമില്‍ ഉള്ളവര്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ അരി കഴുകി അടുപ്പില്‍ വെച്ചു അവര്‍ ജോലിക്ക് പോകും .പിന്നെ എന്‍റെ ഊഴമാണ് .ഞാന്‍ വേണം കൃത്യ സമയത്ത് എഴുനേറ്റു ചോറ് വെന്തതിനു ശേഷം  വെള്ളം ഊറ്റി വെക്കാന്‍  .എനിക്ക് എന്നെ തന്നെ ആ കാര്യത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ട് എഴ്നെല്‍ക്കാന്‍ ദിവസവും രണ്ട് അലാറം വെക്കും .പക്ഷെ അലാറത്തിന് പോലും എന്നെ തോല്‍പ്പിക്കാന്‍ കഴിയാത്ത് കൊണ്ട് ചോറ് കഞ്ഞിയാകാറാണ് പതിവ് .

         റൂമില്‍ ഉള്ളവര്‍ വളരെ ഉത്സഹത്തോടെയാണ് കൈ കഴുകി ചോറ് തിന്നാനു വന്നിരിക്കുന്നത് .അവര്‍ക്ക് അറിയില്ലാലോ ഡാര്‍വിന്‍ ന്‍റെ പരിണാമ സിദ്ധാന്തം പോലെ നെല്ല് കുത്തിയാല്‍ അരിയാകും,അരി വെന്താല്‍ ചോറ് ആകും ,ചോറ് ന്‍റെ അവസാനത്തെ പരിണാ മം കഞ്ഞി യാണ് അവര്‍ക്ക് ഞാന്‍ കൊടുക്കാന്‍ പോകുന്നത് എന്ന് .ഗ്ലാസ് കയ്കുന്ന ശബ്ദം കേട്ടാല്‍ അവര്‍ക്ക് മനസിലാകും ഇന്നും ഈ" കഞ്ഞി " തന്നെ കുടിക്കാനാണ് യോഗം .

     ഇനി നിങ്ങള്‍ പറയു എന്നെ വിശ്വസിച്ചു അരി ഇടുന്ന എന്‍റെ റൂമില്‍ഉള്ളവര്‍ ക്ക് ഞാന്‍ നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ അടയാളം ആയ കഞ്ഞി യെല്ലേ കുടിക്കാന് കൊടുക്കേണ്ടത് ?ഞാന്‍ ചെയ്യുന്നതില്‍ വല്ല തെറ്റും ഉണ്ടോ ?അന്യം നിന്ന് പോകുന്ന ഇത്തരം ഭക്ഷണം നിങ്ങള്‍ക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ താമസിക്കുന്ന റൂമിലേക്ക് നിങ്ങള്‍ താമസം മാറ്റുക .നിങ്ങള്‍ക്ക് വേണമെങ്കില്‍ കഞ്ഞിയെ അരി സൂപ്പ് എന്ന് പേര് മാറ്റാം .ദഹന കുറവ് ന്‍റെ പ്രശനവും പരിഹരിക്ക പെടും !!!!

വിജയ കിരീടമണിഞ്ഞു പാവനമായ ഹരിത കൊടി                            

ഉറങ്ങി  കിടക്കുകയായിരുന്നു സമുദായം .ഉണര്‍ത്ത് പാട്ടുമായി ആരും 

വന്നില്ല .കിട്ടേണ്ട അവകാശങ്ങള്‍ എല്ലാം ഹനിക്കപെട്ടിരുന്നു പക്ഷെ അവകാശങ്ങള്‍ നേടി കൊടുക്കാന്‍ ഒരാളെയും കണ്ടില്ല .ഇടയന്‍ ഇല്ലാത്ത ആട്ടിന്‍ പറ്റത്തെ പോലെ ദിശ തെറ്റി സഞ്ചരിച്ചുകൊണ്ടേയിരുന്നു സമുദായം .എന്നാല്‍ അവര്‍ക്ക് ദിശാബോധം നല്കാന് ആരും മുന്നോട്ട് വന്നില്ല !.
ഉണര്‍ത്ത് പാട്ടുമായി ,അര്‍ഹത പെട്ട അവകാശങ്ങള്‍ നേടികൊടുക്കാന് , ദിശ തെറ്റി സഞ്ചരിച്ചിരുന്ന സമുദായത്തിന് ദിശാബോധം നല്കാന് ഹരിത കൊടിയുമായി മദിരാശിയിലെ  ദയാ മന്‍സില്‍ നിന്ന് കറുത്ത കോട്ടിട്ട തുര്‍ക്കി തൊപ്പി വെച്ച ഒരു മനുഷ്യന്‍ നിസ്വാര്‍ത്ഥ സേവകനായി "പാവനമായ ഹരിത കൊടിഏന്തി  , നെഞ്ചോട്‌ ചേര്‍ത്ത് "ഒരാള്‍ മുന്നോട്ട് വരുകയാണ് .ആരാണ് ഈ മഹാന് എന്നറിയുമോ ?പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സമ്മതിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നിലപാടുകള്‍ ക്കെതിരെ പ്രധിശേതിക്കാന് വിദ്യാര്‍ത്ഥിക്കളോട് കോളേജ് ബഹിഷ്ക്കരിക്കാന് മഹാത്മാഗാന്ധിജിയും ,അലി സഹോദരന്മാരും ആവശ്യപെട്ട സമയത്ത്‌ തന്‍റെ ബി എ പഠനം വലിച്ചറിഞ്ഞു കൊണ്ട് സ്വാതന്ത്ര്യ സമരത്തിലേക്ക് ഇടുത്ത് ചാടി കൊണ്ട് തന്‍റെ ദേശകൂര്‍ വളരെ ചെറു പ്രായത്തില്‍ തന്നെ പ്രകടിപ്പിക്കുകയും ,ഇന്ത്യ സ്വതന്ത്ര മായ സമയത്ത്‌ ഇന്ത്യയുടെ ഭരണഘടന നിറമാണത്തില്‍ വലിയ പങ്കു വഹിച്ച ഉന്നത സ്ഥാനങ്ങള്‍ വഹിച്ച മഹാനായ ഇസ്മായില്‍ സാഹിബ്‌ ആയിരുന്നു ആ ഹരിത കൊടിയുമായി ജനങ്ങളിലേക്ക് ഇറങ്ങി വന്നത് .
                 ഈ ഹരിത കൊടി കണ്ട് അതിനെ തടയാന് ഭരണകൂടവും ,അധികാര സ്വാപനങ്ങളില്‍ വിരാജിക്കുന്നവരും ഇസ്മായില്‍ സാഹിബ് നെ തേടിയെത്തി മോഹവാഗ്ദാനങ്ങള്‍ നല്‍കി .ആ കൂട്ടരോട് കാഹിദെ മില്ലത്ത്‌ പറഞ്ഞു എനിക്ക് വല്ല ഉന്നതമായ സ്ഥാനം കിട്ടാന് വേണ്ടിയല്ല ഞാന്‍ ഈ ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്‌ .മറിച്ച് മുസ്ലീംസമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ ഞാന്‍ ഈ കൊടിയെ ജനങ്ങളിലേക്ക് എത്തിച്ചേ മതിയാകു .വന്നവര്‍ ചോദിച്ചു എന്താണ് ഇസ്മായില്‍ സാഹിബ് അഭിമാനകരമായ അസ്ഥിത്വം ?"പിറന്ന മണ്ണില്‍ സമത്വ തുല്യമായ സ്വതന്ത്രത്തോട് കൂടി ജീവിക്കാനുള്ള അവകാശം ".ഈ നിസ്വാര്‍ത്ഥ സേവകന്‍റെ മുമ്പില്‍ അവര്‍ക്ക് അടിയറവ് പറഞ്ഞു പോകേണ്ടി വന്നു .
                 പാവനമായ കൊടിയുമായി കാഹിദെ മില്ലത്ത്‌ ഇന്ത്യ മുഴുവനും സഞ്ചരിച്ചു .പൂക്കള്‍ നിറഞ്ഞ വഴികലൂടെ ആയിരുന്നില്ല ,മറിച്ച് കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധി നിറഞ്ഞ ദുര്‍ഘട വഴികലൂടെയായിരുന്നു കാഹിദെ മില്ലത്ത്‌ സഞ്ചരിച്ചത് .പരിഹാസിച്ചും ,കരിങ്കൊടി കാണിച്ചും ഇസ്മായില്‍ സാഹിബ് നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് നോക്കി .ഉത്തര ഇന്ത്യയിലെ മുസ്ലീംങ്ങളോട് ഹരിത കൊടി വാങ്ങാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു തൊള്ളായിരം വര്‍ഷം ഇന്ത്യ ഭരിച്ച ,കുത്തബ് മിനാറും ,താജ്മഹലും ,ചെങ്കോട്ടയും പണിത മുകള്‍ ചക്രവര്‍ത്തിയുടെ പിന്മുറക്കാരയ ഞങ്ങള്‍ക്ക് വല്ലതും നേടിയെടുക്കണമെങ്കില്‍ ഈ ഹരിത കൊടിയുടെ ആവശ്യം ഇല്ല .ലോക പ്രശസ്തമായ വ്യാപാരം നടത്തുന്ന ഗുജറാത്തിലെ മുസ്ലീം ങ്ങളും ഇസ്മായില്‍ സാഹിബ് ന്‍റെ കൊടി നെഞ്ചിലേറ്റാന്‍ മുന്നോട്ടു വന്നില്ല !എല്ലാവരും ഒറ്റകെട്ടായി ഇസ്മായില്‍ സാഹിബ് ന്‍റെ ഹരിത കൊടിവാഹകരകാന് തെയ്യാറായില്ല .

   ഇന്ത്യയുടെ തെക്ക്‌ അറ്റത്തുള്ള മലബാറിലേക്ക് ഹരിത പതാകയുമായി വന്നു .മുസ്ലീം പ്രമാണിമാര്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം നഷ്ടപെടും എന്നുള്ള ഭയം മൂലം അവര്‍ ഇസ്മായില്‍ സാഹിബ് കൊണ്ട് വന്ന ആദര്‍ഷത്തെയും ,ഹരിതപതാകയേയും തള്ളി പറഞ്ഞു .അവര്‍ ഇസ്മായില്‍ സാഹിബ് നെ കരിങ്കൊടി യുമായി സ്വീകരിക്കാന് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നു .പക്ഷെ ഇസ്മായില്‍ സാഹിബ് പിന്മാറാന്‍ തെയ്യാര്‍ ആയിരുന്നില്ല ."നിനക്ക് ഇബ്രാഹിം നബിയുടെ (അ )ഇമാന് ഉണ്ടങ്കില്‍ നമ്രൂദ്‌ ന്‍റെ തീ കുണ്ടാരത്തിലേക്ക് കടന്ന് ചെല്ലാം തീ നിന്‍റെ മേല്‍ പരിക്കെല്‍പ്പിക്കില്ലന്നു "പാടിയ അല്ലാമ ഇക്ക്ബാല്‍ ന്‍റെ കാവ്യവാക്ക്യം ഇസ്മായില്‍ സാഹിബ് ലൂടെ പ്രാവര്‍ത്തികമാകുന്നത് ഇന്ത്യ ദര്‍ശിച്ചു .എല്ലാ പ്രതിസന്ധി കളെയും തരണം ചെയ്തു ഹരിത കൊടിയുമായി മലബാറില്‍ അദ്ദേഹം കാല്‍ കുത്തി .
          
          ആവേശ പൂര്‍വമായിരുന്നു ഇസ്മായില്‍ സാഹിബ് നെ മലബാറിലെ മുസ്ലീംങ്ങള്‍ എതിരേറ്റത്  .പാടത്തും പറമ്പത്തും പണിയെടുക്കുന്നവര്‍ ,മീന്‍ പിടിത്തക്കാര്‍ ,മല്‍സ്യ തൊഴിലാളികള്‍ ,ചുമട്ടുതൊഴിലാളി കള്‍ ,കൈ വണ്ടി വലിക്കുന്നവര്‍ ,റിക്ഷ വലിക്കുന്നവര്‍ അര്‍ദ്ധ പട്ടിണിക്കാര്‍ ,സമൂഹത്തില്‍ ഏറ്റവും താഴെ കിടയില്ലുള്ള പട്ടിണി പാവങ്ങള്‍ ഇസ്മായില്‍ സാഹിബ് കൊണ്ട് വന്ന "പാവനമായ ഹരിത കൊടി "നെഞ്ചേറ്റി ആദര്‍ശം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന് തുടങ്ങി .അവര്‍ക്ക് ഒന്നും നേടാനായിരുന്നില്ല ഹരിത കൊടിയെന്തിയത് .അവര്‍ക്ക് അവരുടെ നേതാക്കളില്‍ വിശ്വാസമായിരുന്നു .അജ്ഞതയുടെ അന്ധകാരത്തില്‍ ആണ്ട് കിടന്ന സമൂഹം ഹരിതകൊടി വാഹകര്‍ ആയപ്പോള്‍ അവര്‍ വിജഞാനതിന്റെ വെളിച്ചത്തിലേക്ക് മെല്ലെ മെല്ലെ നടന്ന് കയറി .പരിഹസിക്ക പെട്ടിരുന്ന ഒരു സമുദായത്തെ പ്രശംസിക്കാന് ആളുകള്‍ മുന്നോട്ടു വന്നു .അധികാരം വിദൂരമായ സ്വപ്നമായി കണ്ടവര്‍ അധികാരത്തിലേക്ക് കടന്ന് വരാന് തുടങ്ങി എത്രത്തോളം എന്നറിയുമോ "പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യയുടെ അധികാര സിരാകേന്ദ്രമായ അങ്ങ് ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ .മന്‍മോഹന്‍സിങ്‌ ന്‍റെ വലത് വശത്ത് ഇരുന്ന് അധികാര ത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന് ഒരു സമുദായത്തെ പ്രാപ്തരാക്കാന് ഈ പാവനമായ ഹരിത കൊടിക്ക് സാധിച്ചു .

ഇന്ത്യ സ്വതന്ത്ര മായ സമയത്ത്‌ മുസ്ലീം സമുദായം
വല്ലാത്തൊരു പ്രതിസന്ധി നേരിട്ടിരുന്നു . അതിനെ നേരിടാന് ഇസ്മായി സാഹിബ് 
സമുദായത്തോട്‌ ആയുദം കൊണ്ട് നടക്കാന് 
പറഞ്ഞില്ല .അവരെ ജനാധിപത്യ ത്തിന്‍റെ 
വജ്രായുധമായ വോട്ടു ഒരു കൊടികീഴില്‍ 
ഏകീകരിക്കാന്‍ പറഞ്ഞു .മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ മാര്‍ഗത്തില്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു .സമധാന ,സംയപന നിലപാടിനു ,നിലനിപ്പും ,ജനങ്ങളുടെ സ്വീകാര്യതയും ,ശക്തിയും ഉണ്ടാകുമെന്ന് ഈ ഹരിത പതാകയുടെ അറുപത്തിയഞ്ച് കൊല്ലത്തെ ചരിത്രം കൊണ്ട് തെളിയിക്കാന് സാധിച്ചു...ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് .
              പാറി പറക്കട്ടെ ഹരിത പതാക വാനിലേക്ക് .....ഫിറോസ്‌ കല്ലായ്‌ 

2013, മേയ് 9, വ്യാഴാഴ്‌ച

ചാനലില്‍ നിന്ന് വന്ന "വിഷ കാറ്റ് "ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങള്‍ക്കും , പാവപെട്ടവരുടെ അവകാശങ്ങള്‍ ക്കും വേണ്ടി നിലനില്‍ക്കെണ്ടവര്‍ ആണ് വാര്‍ത്ത‍ മാധ്യമ പ്രവര്‍ത്തകര്‍ .എന്നാല്‍ ദുഃഖകരം എന്ന് പറയെട്ടെ നമ്മുടെ കൊച്ചു കേരളത്തില്‍ ദ്രിശ്യ മാധ്യമങ്ങളുടെ ആവശ്യത്തില്‍ കൂടുതലുള്ള കടന്ന് കയറ്റം അവരവരുടെ നിലനില്‍പ്പിന് വേണ്ടി പൊതു സമൂഹത്തിന് ഗുണകരമല്ലാത്ത വാര്‍ത്തകള്‍ ശ്രിഷ്ടി ക്കപെടുകയാണ് ചെയ്യുന്നത് .

മാന്യമായ വസ്ത്രധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമാണ് .കാരണം അത് അവര്‍ക്ക് സുരക്ഷിത ബോധം നല്‍കും .ലോകത്ത് ഓരോ കാലഘട്ടത്തില്‍ മാറ്റങ്ങള്‍ ക്ക് അനുസരിച്ച് മനുഷ്യന്‍റെ വസ്ത്ര ഉപയോഗിക്കുന്നതില്‍ മാറ്റങ്ങള്‍ വരാറുണ്ട് .ഇന്ന് മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും മാന്യത നല്‍കുന്ന പര്‍ദ്ദ ഉപയോഗിക്കാറുണ്ട് .പല ഫാഷനുകളിലുള്ള പര്‍ദ്ദ മാര്‍ക്കറ്റില്‍ സുലഭമാണ് .പെട്ടന്ന് ഉപയോഗിക്കാന് കഴിയുന്നതും ,സുരക്ഷിത ബോധം നല്‍കുന്നത് കൊണ്ടും ,ആയാസമുള്ള വസ്ത്രം മായത് കൊണ്ടും മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കാന് കൂടുതല്‍ ഇഷ്ടപെടുന്നു .അത് ആരുടേയും നിര്‍ബന്ധം കൊണ്ടല്ല .മാന്യമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവരവരുടെ അവകാശം അവര്‍ സ്വീകരിച്ചു എന്ന് മാത്രം .
തീര്‍ത്തും വ്യക്തികളുടെ അവകാശമായ മാന്യമായ വസ്ത്ര ധാരണ രീതി ഇവിടെ ഇന്ത്യ വിഷന്‍ ചോദ്യം ചെയ്യപെടുകയാണ് .ലോക മുസ്ലീംസ്ത്രീകളില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദയെ പ്രാകൃതം എന്ന് പറഞ്ഞു സമൂഹത്തില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാകാനുള്ള ചാനലിന്‍റെ ശ്രമം കേരള പൊതു സമൂഹം വളരെ അവജഞ്ഞയോടെ തള്ളി കളഞ്ഞു .

സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടെണ്ട വാര്‍ത്ത ചാനലുകള്‍ അവരുടെ ലക്‌ഷ്യം മറന്ന് ബ്രക്കിംഗ് ന്യൂസ്‌ കള്‍ക്ക് വേണ്ടി വിവാദ വാര്‍ത്തകള്‍ സൃഷ്ടിക്ക പെടുകയാണ് .ചാനലുകള്‍ക്ക് ആവശ്യമുള്ളത് കിട്ടാന് ലഹരി കൊടുത്ത് ലഹരിയില്‍ വിളിച്ച് പറയുന്നത് പോലും ദിവസങ്ങളോളം വാര്‍ത്ത യാക്കിയ അങ്ങേയറ്റം നീജമായ പ്രവണതകള്‍ നമ്മുടെ പ്രബുദ്ധ കേരളത്തില്‍ കണ്ടതാണ് . 

എല്ലാകാലത്തും ചോദ്യം ചെയ്യപെടാത്തവര്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ .എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ വരവോടു കൂടി വാര്‍ത്ത മാധ്യമങ്ങളുടെ അപജയങ്ങള്‍ ചൂണ്ടികാണിക്കാന് പൊതു സമൂഹത്തിന് സാധിച്ചു .അവര്‍ക്ക് ആരെ കുറിച്ചും,എന്തിനെ പറ്റിയും എന്തും പറയാം എന്നുള്ള അവസ്ഥ ഇതോടെ മാറ്റപെട്ടു .പര്‍ദ്ദ പ്രാകൃതമാണ് എന്നുള്ള ഈ ചാനലിന്‍റെ കണ്ടത്തലുകളെ സൈബര്‍ പോരാളികള്‍ ഒന്നടക്കം അപലപിക്കുകയും ,തെറ്റ് മനസിലാക്കിയ ചാനല്‍ അവരുടെ വിശതീകരണ കുറിപ്പ് ഇറക്കുകയും ചെയ്തു .തീര്‍ച്ചയായും അത് സ്വാഗതാര്‍ഹമാണ് .തെറ്റുകള്‍ വരുക മനുഷ്യ സഹജമാണ് .അത് തിരിച്ചറിഞ്ഞു തിരുത്തുമ്പോള്‍ ആണ് മഹത്വം കൂടുന്നത് .പക്ഷെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് അത് മനസിലാക്കാന് കാരണകാരായ സോഷ്യല്‍ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നുള്ള ഭീഷണി തീര്‍ത്തും പരിഹാസ്യമായിട്ടാണ് പൊതു സമൂഹം വിലയിരുത്തുന്നത് .അങ്ങെനെ ഉണ്ടായാല്‍ തീര്‍ത്തും നിങ്ങള്‍ വിമര്‍ശിക്കപ്പെടാന് പാടില്ല എന്നുള്ള ഒരു വിചാരം ആണ് അതില്‍ നിന്ന് പുറത്ത് വരുന്നത് എന്ന് മനസിലാക്കാന് സാധിക്കും .അത് ഒരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാന് സാധിക്കുകയില്ല .അപജയങ്ങളെ ചൂണ്ടി കാണിക്കുന്നത് തെറ്റാണു എന്നാണ് നിങ്ങള്ക്ക് തോനുന്നതങ്കില്‍ ഒരു കാര്യം പറയാം നിങ്ങള്‍ നൂര്‍ കേസില്‍ കുടിക്കിയാലും സാമൂഹിക നീതിക്ക് വേണ്ടി ആയിരം തവണ ഞങ്ങള്‍ ആ തെറ്റ് (ശരി ) ആവര്‍ത്തിക്കും ..ജയ് ഹിന്ദ്‌ .

2013, മേയ് 7, ചൊവ്വാഴ്ച

എന്‍റെ അഭിമാനം ." ഞാന്‍ ഒരു മുസ്ലീം ആയതില്‍ അഭിമാനം കൊള്ളുന്നു" . കാരണം എനിക്ക് അതില്‍ സത്യവും ,കരുണയും ,സമാദാനവും,സ്നേഹവും ,മാര്‍ഗവും ,ലക്ഷ്യവും ,വിശ്വാസവും ,പരിശുദ്ധിയും, കാണാന് സാധിക്കുന്നു .

"ഞാന്‍ ഒരു ഇന്ത്യക്കാരനയാതില്‍ അഭിമാനിക്കുന്നു ". കാരണം ഞാന്‍ അറിഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ മഹത്തായ ഒരു രാജ്യം എനിക്ക് അറിയാന്‍ സാധിച്ചിട്ടില്ല .വൈവിദ്ധ്യങ്ങളാണ് എന്‍റെ രാജ്യത്തിന്‍റെ സൌന്ദര്യം.മതേതരത്വമാണ് എന്‍റെ രാജ്യത്തിന്‍റെ മുഖമുദ്ര.അഹിംസയാണ് എന്‍റെ രാജ്യത്തിന്‍റെ പാരമ്പര്യം.ജനാധിപത്യമാണ് എന്‍റെ രാജ്യത്തിന്‍റെ മഹത്വം .

"ഞാന്‍ ഒരു മുസ്ലീംലീഗ് കാരനയതില്‍ അഭിമാനിക്കുന്നു ".കാരണം അതില്‍ എനിക്ക് നേരിന്‍റെ രാഷ്ട്രീയവും ,മതേതരത്വം ,ജീവകാരുണ്യ പ്രവര്‍ത്തനം,,മഹാന്മാരായ നേതാക്കള്‍ , മഹത്തായ പാരമ്പര്യം ,പ്രവര്‍ത്തനത്തിലുള്ള മികവ്,പരസ്പര സ്നേഹം ,നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം,ഉദ്ദേശ ലക്ഷ്യങ്ങലെക്കുള്ള പ്രവര്‍ത്തന ശൈലി ,എനിക്ക് കാണാന് സാധിക്കുന്നു .

2013, മേയ് 5, ഞായറാഴ്‌ച

നാറാത്ത് സമധാനം തകര്‍ക്കാന് നോക്കുന്നവരെ നിങ്ങള്‍ക്ക് പൊതു സമൂഹം മാപ്പ് തരില്ല .......മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് നാറാത്ത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ മനോഹരമായ ഒരു പുഴയും ,കണ്ണിന് കുളിര്‍മ നല്കുന്ന നെല്പാടങ്ങളും ,മുസ്ലീം മത വിശ്വാസികള്‍ക്ക് ആരാധന നിര്‍വഹിക്കാന് പള്ളികളും ,ഹിന്ദു സഹോദരങ്ങളുടെ പൗരാണിക ക്ഷേത്രങ്ങളും നമുക്ക് നാറാത്ത് കാണാന് സാധിക്കും .അവിടെയുള്ള എല്ലാ മത വിശ്വാസികളും സ്നേഹത്തോടെ കഴിഞ്ഞിരുന്നത് .ഗ്രാമ വാസികളുടെ നിഷ്കളങ്കത ആ പ്രദേശ വാസികളില്‍ കാണാമായിരുന്നു .അവിടെയുള്ളവര്‍ ലീഗ് ,സിപിഎം ,കോണ്‍ഗ്രസ്‌ എന്നീ രാഷ്ട്രീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കുന്നു എങ്കിലും ചില സമയങ്ങളില്‍ രാഷ്ട്രീയ വ്യത്യസ ത്തിന്‍റെ പേരില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടകാറുണ്ടങ്കിലും അതല്ലാം താല്‍കാലികമാത്രം നിലനിക്കുന്നതയിരുന്നു .
.എന്നാല്‍ ചില അഭിനവ സംഘടനകള്‍ അവരുടെ സ്വാര്‍ത്ഥ താലപര്യങ്ങള്‍ക്ക് വേണ്ടി മതത്തിന്‍റെ പേര് പറഞ്ഞു ആ പ്രദേശത്ത്‌ കാര്‍ അല്ലാത്തവര്‍ വന്ന് രഹസ്യമായി പരിശീലനംനടത്തി അവിടെയുള്ള സമാധാനത്തിന് ഭീഷണിയാകും എന്ന് മനസിലാക്കിയ പ്രദേശ വാസികള്‍ പോലീസ് നെ വിവരം അറിയിച്ചു .പോലീസ് നെ കണ്ട നേതാക്കള്‍ ഓടി രക്ഷപെടുകയും,പ്രവര്‍ത്തകരെ പോലീസ് പിടിക്കുകയും ചെയ്തു പാവപെട്ട കുടുംബങ്ങളിലെ ചെറുപ്പക്കാരെ വൈകാരികത പറഞ്ഞു അവരെ സംഘടിപിച്ചു പോലീസ് പിടിച്ചാല്‍ ഇവരുടെ ഭാവി നഷ്ട പെടുന്ന രൂപത്തിലുള്ള എന്ത് പ്രവര്‍ത്തനമാണ് ഈ സംഘടനകള്‍ ചെയ്തത് എന്നതാണ് ഏതൊരു വ്യക്തിയെയും ഭയപെടുത്തുന്നത് . നിങ്ങള്‍ വ്യക്തമാക്കുക എങ്ങനയാണ്‌ നിങ്ങളുടെ സംഘടനകളില്‍ ആളുകള്‍ പ്രവര്‍ത്തിക്കുക .പോലീസ് പിടിച്ചാല്‍ അവരുടെ ഭാവി ജീവിതം നഷ്ട പെടുന്ന രൂപത്തിലാണ് നിങ്ങളുടെ സംഘടന സംവിധാനം എങ്കില്‍ എന്ത് സുരക്ഷയാണ് ആ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുക .

സമാധാനത്തോടെ കഴിഞ്ഞിരുന്ന നാറാത്ത് നിവാസികള്‍ ഇപ്പോള്‍ എന്ഡിഎഫ് ന്‍റെയും സംഘപരിവാറിന്റെ പ്രതിഷേധ മാര്‍ച്ചും തടയലും എന്നുള്ള ഭീഷണി മൂലം കുറച്ച് ദിവസത്തേക്ക് നിരോധനാജ്ഞ മൂലം അവിടെയുള്ള ജനങ്ങള്‍ക്ക്‌ സമാധാനത്തോടെ പുറത്ത് പോകാന് സാധിക്കാത്ത അവസ്ഥയാണ്‌ ഉള്ളത് .ഒരു നാടിന്‍റെ സമധാനം തകര്‍ക്കുന്ന ഈ രണ്ട് സംഘടനകളെയും പൊതു സമൂഹം ഒറ്റപെടുത്തുക .കാരണം ഇവര്‍ ശക്തി പെട്ടാല്‍ അവിടെ നഷ്ട പെടുന്നത് സമധാനവും ,നാട്ടിലെ നന്മയും ,പരസ്പര സ്നേഹവുമായിരിക്കും ...മതേതരത്വം പുലരട്ടെ ..തീവ്രവാദവും വര്‍ഗീയതയും തുലയെട്ടെ ..ഫിറോസ്‌ കല്ലായ്‌2013, മേയ് 4, ശനിയാഴ്‌ച

മുസ്ലീംലീഗ് ന്‍റെ വിദ്യാഭ്യാസ നിലപാടുകള്‍ :വര്‍ഗീയമെന്നും ,രാഷ്ട്രബോധമില്ലാത്തവരുടെയും കൂട്ടമെന്നും പരക്കെ ആദ്യ കാലങ്ങളില്‍ ആക്ഷേപിക്കപ്പെട്ട ഒരു പാര്‍ട്ടിക്ക് രാഷ്‌ട്ര പുനര്‍ നിര്‍മാണത്തില്‍ പങ്കാളിത്വം വഹിക്കാനും ,പിന്നോക്കം തള്ളപ്പെട്ട ഒരു ന്യുനപക്ഷ സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുകയും ,മറ്റുള്ളവരുടെ അംഗീകാരം നേടി അഭിമാനത്തോടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തില്‍ ലീഗ് ന്‍റെ വിജയം .   
കേരളത്തില്‍ മുസ്ലീംലീഗ് നോളം ഏറെ കാലം ഭരണ പങ്കാളിത്വം വഹിച്ച രാഷ്ട്രീയ പാര്‍ട്ടി മറ്റൊന്ന് കേരളത്തില്‍ ഉണ്ടാകുമെന്ന് തോനുന്നില്ല ! ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ കേരളത്തെ വിദ്യാഭ്യാസ മുന്നേറ്റ സംസ്ഥാനമാക്കി മാറ്റിയതില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാരുടെ പങ്ക് അഭിനന്താര്‍ഹാമാണ് .സപ്തകക്ഷി മുന്നണിയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടിട്ടും മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ കുതിപ്പിന് പ്രേരണയായ കാലികറ്റ് സര്‍വകലാശാല സ്ഥാപിക്കാന്‍ സാദിച്ചത് മുസ്ലീംലീഗ് ന്‍റെ എക്കാലത്തെയും വിദ്യാഭ്യാസ നെട്ടാമായാണ് വിദ്യാഭ്യാസ നിരീക്ഷകര്‍ കണക്കാക്കുന്നത് .പിന്നീട് കൊച്ചി സര്‍വകലാശാല,കണ്ണൂരിലെ മലബാര്‍ സര്‍വകലാശാല ,സംസ്കൃത സര്‍വകലാശാല ,അലിഗഡ്,ഇഫ്ലു ,കോഴിക്കോട് ലോ കോളേജ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ വിപ്ലവം ശ്രിഷ്ടിച്ച ഒട്ടേറെ സ്ഥാപനങ്ങള്‍ കൊണ്ട് വരാന്‍ ലീഗ് ന്‍റെ മന്ത്രിമാര്‍ക്ക് സാധിച്ചു .ഇന്ത്യയില്‍ തന്നെ ആദ്യമായി സര്‍വകലാശാല സിണ്ടിക്കേറ്റ് ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധിനിധ്യം നല്‍കിയതും മഹാനായ സിഎച്ച് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് എന്നുള്ളത് പ്രത്യേകം ഇടുത്തു പറയേണ്ടതാണ് .
ഏതൊരു സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പ് ഒരു തലവേദനയാണങ്കില്‍ എന്‍റെ സര്‍ക്കാരിന് വിദ്യാഭ്യാസ വകുപ്പ് അലങ്കാരാമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞത് ലീഗ് നേതാവ് അബ്ദുല്‍ റബ്ബ് സാഹിബ് നു കിട്ടിയ ഒരു അംഗീകാരമാണ് . വിവാദങ്ങള്‍ ബാക്കി വെച്ച് പോയ സഖാവ് എം എ ബേബി സാറില്‍ നിന്ന് അബ്ദു റബ്ബ് സാഹിബ് വിദ്യാഭ്യാസം ഏറ്റെടുകുമ്പോള്‍ പരിഹസിച്ചവര്‍ പോലും അദ്ദേഹത്തിന്‍റെ കഴിവുകളെ പിന്നീട് പ്രശംസിക്കുന്നു .സ്കൂള്‍ തുറന്നാല്‍ പുസ്തകങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന കാലം ഉണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് .എന്നാല്‍ ഇപ്പോള്‍ പുസ്തകങ്ങള് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിച്ചത് തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ വകുപ്പിലെ മികവ് തന്നെയാണ് .സമരങ്ങള്‍ ഇല്ലാത്ത ഒരു കലാലയ അന്തരീക്ഷം ശ്രിഷ്ടിക്കാന്‍ കഴിഞ്ഞതും ,പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍ ചടുലമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ച വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ലീംലീഗ് നേതാക്കളെ മാറ്റി നിര്‍ത്തി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം എഴിതുവാന്‍ കഴിയില്ല ....ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ ..


2013, മേയ് 3, വെള്ളിയാഴ്‌ച

51 വെട്ടിന്‍റെ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം"അവനവന് വേണ്ടി അല്ലാതെ ചുടു ചോര ചിന്തുന്നവന്‍ രക്ത സാക്ഷി "

                    
               ഒഞ്ചിയത്തെ   മണ്ടോടി കണ്ണന്‍റെയും ,മറ്റ് എട്ട് രക്ത സാക്ഷികളുടെയും ചുടു ചോര കൊണ്ട് ചെഞ്ചായം തീര്‍ത്ത  മണ്ണില്‍ നിന്ന് ഉയര്‍ന്ന് വന്ന ചാമരം നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച് പ്രവര്‍ത്തിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു സഖാവ് ടിപി എന്ന ഓമന പേരില്‍ വിളിക്കുന്ന ടിപി ചന്ദ്ര ശേഖരന്‍ .
                     ബാലസംഗത്തിലൂടെ ചുവപി ന്‍റെ രാഷ്ട്രീയത്തില്‍ കടന്ന്  പതിനട്ടാം വയസില്‍ ബ്രാഞ്ച് സെക്രട്ടറി പിന്നെ എസ് എഫ് ഐ ,ഡി വൈ എഫ് ഐ പാര്‍ട്ടി യുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയപ്പോഴും  മാനുഷ്യക മൂല്യങ്ങള്‍ കൈ വിടാതെ ജനങ്ങളുടെ ഇടയില്‍ ജനകീയനായി പ്രവര്‍ത്തിച്ചു .
                     
                മാര്‍ക്കിസ്റ്റ് പാര്‍ട്ടി യിലെ നേതാക്കള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിപാര്‍ട്ടി യെ  ദുരുപയോഗം  ചെയ്യുന്നത് കണ്ട് അതിനെ ചോദ്യം ചെയ്ത ടിപിയെ പാര്‍ട്ടി പുറത്താക്കി .പക്ഷെ ടിപി ഒരു വ്യക്തി മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട് ഒരു പ്രസ്ഥാനം ആയി ടിപി വളര്‍ന്നിരുന്നു .ഒഞ്ചിയത്തെ സഖാക്കള്‍ ടിപി യുടെ നേത്രത്വത്തില്‍ ആര്‍ എം പി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു .മണ്ടോഡി കണ്ണന്‍റെ മണ്ണില്‍ ആദ്യമായി മാര്‍കിസ്റ്റ് പാര്‍ട്ടി ക്ക് കാലിടറി.പഞ്ചായത്ത് ഭരണം മുതല്‍ ,വടകര ലോകസഭ വരെ സിപിഎം ന് നഷ്ടമായി .
.ടിപിയുടെ  ബൈക്ക് കുഴി നിറഞ്ഞ റോഡിലൂടെ മെല്ലെ മെല്ലെ പോകുകയാണ് . റോഡ്‌ വിജനമാണ് .കൂരാ കൂരിരുട്ട് ചിവീട് ന്‍റെ ഇടക്കിടക്കുള്ള കരച്ചില്‍ കേള്‍ക്കാം .നിശബ്ദതരാത്രിയില്‍ ലയിച്ചത് പോലെ .നീടൂല ന്‍റെ പേടിപ്പിക്കുന്ന പാട്ടും വന്നു .വല്ലതും സംഭവിക്കും എന്ന് മനാസിലാക്കിയാണോ എന്നറിയില്ല അന്ന് മിന്നാമിനുങ്ങുകള്‍ ഇരുട്ടില്‍ ചെറിയ വെട്ടം തീര്‍ക്കാന് വന്നില്ല .പെട്ടന്ന് ആണ് അത് സംഭവിച്ചത് .ചീറി പാഞ്ഞു വരുന്ന ഒരു ഇന്നോവ കാര്‍ ചന്ദ്ര ശേഖരന്‍റെ ബൈക്കില്‍ ഇടിച്ചു തെറുപ്പിച്ചു .ഇരുട്ടിന്‍റെ മറവില്‍ ഏഴംഗ കൊലയാളി സംഗം ഇറങ്ങി വാള്കൊണ്ടും ,മഴുകൊണ്ടും ,കത്തികൊണ്ടും യുദ്ധത്തില്‍ എന്നെ പോലെ പാവപെട്ട ഒരു വ്യക്തിയെ തുടരെ തുടരെ ആഞ്ഞ്ആഞ്ഞു വെട്ടി .ശത്രു വിനെ വധിക്കുമ്പോള്‍ മുഖത്ത് പരിക്കേല്‍പ്പിക്കരുറത് എന്ന യുദ്ധ നീതി പോലും കാറ്റില്‍ പറത്തി കഴുത്തിനു മുകളില്‍ മാത്രം മുപ്പത്തിയഞ്ച് വെട്ടു വെട്ടി .ശരീരം മുഴുവനും വികൃതമാക്കി .ടിപിയെ തുരതുര വെട്ടുന്നത് കണ്ട് വള്ളിക്കാട് ബ്രദേര്‍സ് ക്ലബ്ബില്‍ ഉള്ളവര്‍ ഓടിയെത്തി . ടിപിയെ കൊല്ലാന്‍ വന്ന ക്രിമിലനലുകള്‍ നാടന്‍ ബോംബ്‌ എറിഞ്ഞു ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി . അമ്പത്തിഒന്ന് വെട്ടിന്റെ പുതിയ രാഷ്ട്രീയം ആ കാട്ടാളന്‍ മാര്‍ കേരളത്തില്‍ ഉണ്ടാക്കി .ആദര്‍ശത്തില്‍ ടിപിയെ തോല്‍പ്പിക്കാന് കഴിയാത്തവര്‍ ആയുധം കൊണ്ട് ധീ രനായ സഖാവിനെ തോല്പിച്ചു.


മാഷ അള്ളാഹു 


ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌ കള്‍ മിന്നി മറിയാനുതുടങ്ങി .മുസ്ലീം പള്ളിയുടെ അടുത്ത്,മാഷ അല്ലാഹ്എന്ന സ്റ്റിക്കര്‍ ഒട്ടിച്ച  കാറില്‍ വന്ന മുസ്ലീം തീവ്ര വാദികള്‍ ടിപിയെ കൊന്നു.മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് കൊട്ടേഷന്‍ സംഗം ടിപിയെ കൊല്ലാന്‍ വാങ്ങിയത് എന്നും ഒരു ചാനല്‍ പുറത്ത് വിട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്ഥാവാനയും ഇതിന് സമാനമായി വന്നു .പോലീസ് ന് പോലും പെട്ടന്ന് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയാതിരുന്ന സമയത്ത് ടിപിയെ കൊലപെടുത്തിയ മണികൂറുകള്‍ക്കകം ഇവര്‍ക്ക് എവിടുന്ന് അറിവ് കിട്ടി എന്ന് മാത്രം ആരും ചോദിക്കരുത് .പത്തായത്തിലും അച്ഛന്‍ ഇല്ലന്ന് പറഞ്ഞ കുട്ടിയുടെ ............???

                                  കോഴിക്കോട് മെഡിക്കല്‍കോളേജ് ല്‍ ഡോക്ടര്‍മാര്‍ പാടുപെടുകയാണ് . ടിപിയെ വെട്ടി വെട്ടി വികൃത മാക്കിയ മുഖം ഒന്ന് തുന്നി ചേര്‍ത്ത് ടിപിയെ സ്നേഹിക്കുന്നവര്‍ക്ക് അവസാനമായി  കാണാന് കഴിയുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനം ഡോക്റ്റര്‍മാര്‍ നടത്തികൊണ്ടിരിക്കുന്നു .ഇത് ഒന്നും അറിയാതെ ടിപിയെ കാത്തിരിക്കുകയാണ് ഭാര്യ രമയും ,വാര്‍ദ്ധക്യത്തിന്‍റെ അവശത അനുഭവിക്കുന്ന അമ്മയും .ജന ലക്ഷങ്ങള്‍ ഒഞ്ചിയത്തിന്റെ മണ്ണിലേക്ക് കുതിക്കുകയാണ് .ടിപിയെ അറിയുന്നവരും ,അറിയാത്തവരും എല്ലാം അവസാനമായി ഒന്ന് കാണാന് ..എല്ലാ വീടുകളില്‍ നിന്നും വാവിട്ടു കരയുകയാണ് സ്ത്രീകള്‍ .അവരവരുടെ വീട്ടില്‍ സ്വന്തക്കാര്‍ മരണ പെട്ടതാണോ എന്ന് പോലും പുറത്ത് നിന്ന് വന്നവര്‍ സംശയിച്ചു .ടിപിയുടെ നാട്ടുകാര്‍ക്ക് അങ്ങെനെയാണ് ടിപി സ്വന്തം സഹോദരന്‍ ആയിരുന്നു .ധീരനായ സഖാവിനെ വഹിച്ചുള്ള ആംബുലന്‍സ് തിങ്ങിനിറഞ്ഞ ജനകൂട്ടത്തിടയില്ലൂടെ മെല്ലെ മെല്ലെ കടന്ന് വന്നു .ടിപിയുടെ സഹപ്രവര്‍ത്തകര്‍ തൊണ്ട പൊട്ടുമാര്‍ മുഷ്ടി ചുരുട്ടി കൈകള്‍ വാനിലേക്ക് ഉയര്‍ത്തി വിളിച്ചു "ഇല്ല ഇല്ല മരിക്കുകയില്ല ടിപി ചന്ദ്ര ശേഖരന്‍ മരിക്കുകയില്ല .ജീവിക്കുന്നു ഞങ്ങളിലൂടെ 

       എല്ലാവരുടെയും കണ്ണുനീരില്‍ കുതിര്‍ന്ന കണ്ണുകള്‍ രമയുടെ മുഖത്തെക്കാണ്.തന്നോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് പോയ പ്രാണന് ഇപ്പോള്‍ ഇതാ ജീവന്‍ ഇല്ലാതെ കിടക്കുന്നു . ഭര്‍ത്താവിന്അന്ത്യ ചുംബനം പോലും കൊടുക്കാന്‍ കഴിയാത്ത രൂപത്തില്‍ മുഖം കാട്ടാളന്‍ മാര്‍ വികൃതം മാക്കിയിരിക്കുന്നു .കണ്ട് നിന്നവര്‍ പൊട്ടി പൊട്ടി കരഞ്ഞു .അതാ ധീരനായ സഖാവിന്‍റെ ധീരയായ ഭാര്യ യുടെ ശബ്ദം പുറത്തേക്ക് വന്നു "കൊല്ലാം പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല ...   ....

ഫിറോസ്‌ കല്ലായ് 
2013, മേയ് 2, വ്യാഴാഴ്‌ച

അറബ് വസന്തവും ,മുസ്ലീംലീഗ് ന്‍റെ ആറര പതിറ്റാണ്ടും ;അമേരിക്ക ഇറാഖ് നെ ആക്രമിച്ചു ,അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം ,ഫലസ്തീനില്‍ ഇസ്രായില്‍ കടന്ന് കയറ്റം ,ഇറാനില്‍ അമേരിക്കന്‍ ഉപരോധം മുസ്ലീംലീഗ് മന്ത്രിമാര്‍ രാജിവെക്കണം .അന്താരാഷ്ട്ര മുസ്ലീംങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഒരു കാലത്ത് മുസ്ലീംലീഗ് മായി ബന്ധപെടുത്തി രാഷ്ട്രീയ പ്രചരണം നടത്തുന്ന മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടി യും ,ലീഗ് വിരോധികളും മുല്ലപ്പൂവിപ്ലവത്തിലൂടെ അറബ് നാട്ടില്‍ ജനാധിപത്യം സൃഷ്‌ടിച്ച അറബ് വസന്തത്തെ ഇത്തരം പാര്‍ട്ടി കള്‍ എന്തെ കേരളത്തില്‍ ചര്‍ച്ച ചെയ്യാതെ പോകുന്നത് ?.അറബ് വസന്തം ചര്‍ച്ച ചെയ്‌താല്‍ കാഹിദെ മില്ലത്ത്‌ ഇസ്മായില്‍ സാഹിബ് ഉണ്ടാക്കിയ മുസ്ലീംലീഗ് ആറര പതിറ്റാണ്ടുകാലം കൊണ്ട് ഇന്ത്യയിലെ ജനാധിപത്യ മാര്‍ഗത്തിലൂടെ പിന്നോക്കം നിന്നിരുന്ന ഒരു സമുദായത്തെ അധികാര പങ്കാളിത്തതോടെ , ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ മതേതരത്വത്തില്‍ ഊന്നി കൊണ്ട് സമുദായത്തിന് നേടികൊടുത്ത് അവര്‍ക്ക് അഭിമാനകരമായ അസ്തിത്വം ഉണ്ടാക്കി കൊടുത്ത ലീഗ് ന്‍റെ ജനാധിപത്യ വിജയം ഇവര്‍ക്ക് ചര്‍ച്ച ചെയ്യാതെ പോകാന് സാധിക്കില്ല .അതുകൊണ്ട് തന്നെയാണ് ലീഗ് വിരോധികള്‍ അറബ് വസന്തത്തെ കേരളത്തില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാത്തത് .

1948 march 10 ന് മദ് രാശിയിലെ രാജാജി ഹാളില്‍ മുസ്ലീംലീഗ് എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം രൂപീകൃതമായപ്പോള്‍ ലീഗ് നെ തകര്‍ക്കാന് പലരും പലവിധത്തിലും ശ്രമം നടത്തി .ജനാധിപത്യ മാര്‍ഗം അനിസ്ലാമികം ആണന്ന് ഒരു വിഭാഗം , ലീഗ് ഉള്ളത് കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ലന്നും ,അത് കൊണ്ട് സമുദായം ദേശീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കണം എന്ന് മറ്റൊരു വിഭാഗം ,ലീഗ് വര്‍ഗീയ പാര്‍ട്ടി യാണ് എന്ന് ലീഗ് വിരോധികള്‍ പ്രചരിപിച്ചു ,ഭരണകൂടം അറസ്റ്റ് ചെയ്തും ,തുറങ്കില്‍ അടച്ചും ലീഗ് നേതാക്കളുടെയും ,പ്രവര്‍ത്തകരുടെയും ആത്മ വീര്യം തകര്‍ക്കാന് നോക്കി .ലീഗ് ചത്ത കുതിരയന്നുള്ള പരിഹാസം ,ലീഗ് നെ ഭരണത്തില്‍ കൂട്ടില്ലന്നു ദേശീയ പാര്‍ട്ടി .പക്ഷെ ലീഗ് ക്ഷമയോടെ കാത്തിരുന്നു ,എതിരാളികള്‍ക്ക് അവരുടെ ഭാഷയില്‍ ലീഗ് മറുപടി പറഞ്ഞില്ല .ലീഗ് ക്ഷമയോടെ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ചു .മുസ്ലീംലീഗ് ന് അറിയാമായിരുന്നു ഒരു "മുല്ലപൂവ് വിപ്ലവം ഇന്ത്യന്‍ ജനാധിപത്യ മാര്‍ഗത്തില്‍ "ലീഗ് ന് സൃഷ്ടിക്കാന് സാധിക്കുമെന്ന് .

എത്രയെത്ര ലീഗ് ന്റെ മഹാന്‍ മാരായ നേതാക്കള്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ പൊതു സമൂഹം അവരെ വിലയിരുത്തി "അവര്‍ കാലത്തിന് മുമ്പേ നടന്നവര്‍ "എന്ന് .ലീഗ് ന്‍റെ ആത്മാര്‍ത്ഥത യുള്ള പ്രവര്‍ത്തകരെ നിങ്ങള്‍ ലീഗ് ന് വേണ്ടി പോരാടുമ്പോള്‍ പരിഹാസവും ഭീഷണിയും ,ഏഷണിയും നേരിട്ടന്നു വരാം .പക്ഷെ അതെ മാര്‍ഗത്തില്‍ നിങ്ങള്‍ അവരോട് പ്രവര്‍ത്തിക്കരുത് .കാരണം ലീഗ് ന്‍റെ മഹാന്മാര്‍ കാണിച്ച് തന്ന സംയമനത്തിന്‍റെ പാത പിന്തുടരുക .കാരണം നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മൂല്യങ്ങളുടെയും ,നേരിന്‍റെ യും മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആണ് .അന്തിമ വിജയം മുസ്ലീംലീഗ് ന്‍റെ ത് ആണ് ..നമുക്ക് കൈകോര്‍ക്കാം മതേതരം ഉയര്‍ത്തി പിടിക്കാം ,മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ 

2013, മേയ് 1, ബുധനാഴ്‌ച

എന്‍ ഡി എഫ് കാരെ സമുദായം നിങ്ങള്‍ക്ക് മാപ്പ് തരില്ല .;എതിരാളികളുടെ ഇല്ലാത്ത ശക്തി കാണിച്ചുകൊണ്ടാകരുത്‌ ഏതൊരു സംഘടനയും ശക്തി പെടേണ്ടത് .അത് ഫാസിസം ആണ് .അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് ജനാധിപത്യ ,മതേതര മാര്‍ഗത്തിലായിരിക്കണം. ന്യുനപക്ഷ ങ്ങള്‍ എവിടെയങ്കിലും അവഗണ അനുഭവിക്കുന്നുണ്ടങ്കില്‍ ആ അവഗണ നേരിടേണ്ടത് ആയുദപരമായും ,വൈകാരികപരമായും സംഘടിച്ച് കൊണ്ടാകരുത്‌ .കാരണം ന്യുനപക്ഷ ങ്ങള്‍ക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച ഭരണഘടനയാണ് ഇന്ത്യന്‍ ഭരണ ഘടന .
നാറാത്ത് ഇരുപത്ത് ഒന്ന് യുവാക്കളെ പോലീസ് പിടിക്കപെട്ടപ്പോള്‍ അവരുടെ ഭാവി നഷ്ടപെടുന്ന രൂപത്തിലാണ് എന്‍ ഡി എഫ് കാര നിങ്ങള്‍ സമുദായത്തിനെ സംഘടിപ്പിക്കുന്നതങ്കില്‍ എവിടെയാണ് നിങ്ങള്ക്ക് സമുദായത്തിന് രക്ഷ കൊടുക്കാന്‍ കഴിയുന്നത് . ഒരു കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെ യും പ്രതീക്ഷയകുന്ന യുവാക്കളെ ആയുഷ് കാലം മുഴുവനും ജയില്‍ ലേക്ക് അയക്കുന്ന നിങ്ങളുടെ ഈ സംഘടന രീതി ഒരിക്കലും സമുദായത്തിനോ ,സമൂഹത്തിനോ ,രാജ്യത്തിനോ ഗുണകരമല്ല 
. മുസ്ലീം ചെറുപ്പക്കാരെ വൈകാരിക മായി സംഘടിപിച്ച് കൊണ്ട് ആര്‍ എസ് എസ് ആയുദ പരിശീലനം നടത്തുന്നത് കൊണ്ട് സമുദായവും അത്തരത്തില്‍ സംഘടിക്കണം എന്നുള്ള ചിന്താഗതി ഒരിക്കലും ഒരു മതേതര രാജ്യത്ത് ഗുണം ചെയ്യില്ല .അവര്‍ ട്രൌസര്‍ ഇടുന്നത് കൊണ്ട് ഞങ്ങളും അത്തരത്തില്‍ ട്രൌസര്‍ ഇടണം എന്നുള്ള പരിഹാസ നിലപാട് ഒരു മുസ്ലീം മിനും അംഗീകരിക്കാന് സാധിക്കില്ല .കാരണം ആര്‍ എസ് എസ് എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല സമുദായം നിലകൊള്ളുന്നത് .അത്തരത്തിലുള്ള വര്‍ഗീയ സംഘടനകള്‍ കേരളത്തില്‍ ശക്തി പെടാതെ പോകുന്നത് ന്യുനപക്ഷം ആയുദപരമായി സംഘടിച്ചത് കൊണ്ടല്ല .മറിച്ച് നല്ലവരയായ ഹിന്ദു സഹോദരങ്ങള്‍ തന്നെ ആര്‍ എസ് എസ് നെ ആശയപരമായി നേരിട്ട് പൊതു സമൂഹത്തില്‍ തുറന്ന് കാട്ടിയത് കൊണ്ടാണ് .

ഇവിടെയാണ്‌ മുസ്ലീംലീഗ് ന്‍റെ പ്രസക്തി പൊതു സമൂഹം കാണേണ്ടത് .നീണ്ട അറുപത്തിയഞ്ച് കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് ഒരു സമൂഹത്തെ ജനാധിപത്യ ,മതേതര മാര്‍ഗത്തില്‍ രാഷ്ട്രീയമായി സംഘടിപ്പിച്ചു കൊണ്ട് അവരെ സാമൂഹികപരമായും ,വിദ്യാഭ്യാസപരമായും ,അധികാരപരമായും രാജ്യത്തിന് ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കാന് കഴിഞ്ഞത് മുസ്ലീംലീഗ് ന്‍റെ രാഷ്ട്രീയ പരമായ വിജയമാണ് .നമുക്ക് ഭാരതത്തിന്‍റെ പുരോഗതിയില്‍ പങ്കാളികള്‍ ആകാം .ഭാരതത്തിന്‍റെ മതേതരത്വം ലോകത്തിന് മാതൃക ആകട്ടെ ..വരൂ സോദരരെ മതേതരത്വം മുറുകെ പിടിക്കാം ,മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ ..