2013, മേയ് 9, വ്യാഴാഴ്‌ച

ചാനലില്‍ നിന്ന് വന്ന "വിഷ കാറ്റ് "



ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങള്‍ക്കും , പാവപെട്ടവരുടെ അവകാശങ്ങള്‍ ക്കും വേണ്ടി നിലനില്‍ക്കെണ്ടവര്‍ ആണ് വാര്‍ത്ത‍ മാധ്യമ പ്രവര്‍ത്തകര്‍ .എന്നാല്‍ ദുഃഖകരം എന്ന് പറയെട്ടെ നമ്മുടെ കൊച്ചു കേരളത്തില്‍ ദ്രിശ്യ മാധ്യമങ്ങളുടെ ആവശ്യത്തില്‍ കൂടുതലുള്ള കടന്ന് കയറ്റം അവരവരുടെ നിലനില്‍പ്പിന് വേണ്ടി പൊതു സമൂഹത്തിന് ഗുണകരമല്ലാത്ത വാര്‍ത്തകള്‍ ശ്രിഷ്ടി ക്കപെടുകയാണ് ചെയ്യുന്നത് .

മാന്യമായ വസ്ത്രധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമാണ് .കാരണം അത് അവര്‍ക്ക് സുരക്ഷിത ബോധം നല്‍കും .ലോകത്ത് ഓരോ കാലഘട്ടത്തില്‍ മാറ്റങ്ങള്‍ ക്ക് അനുസരിച്ച് മനുഷ്യന്‍റെ വസ്ത്ര ഉപയോഗിക്കുന്നതില്‍ മാറ്റങ്ങള്‍ വരാറുണ്ട് .ഇന്ന് മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും മാന്യത നല്‍കുന്ന പര്‍ദ്ദ ഉപയോഗിക്കാറുണ്ട് .പല ഫാഷനുകളിലുള്ള പര്‍ദ്ദ മാര്‍ക്കറ്റില്‍ സുലഭമാണ് .പെട്ടന്ന് ഉപയോഗിക്കാന് കഴിയുന്നതും ,സുരക്ഷിത ബോധം നല്‍കുന്നത് കൊണ്ടും ,ആയാസമുള്ള വസ്ത്രം മായത് കൊണ്ടും മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിക്കാന് കൂടുതല്‍ ഇഷ്ടപെടുന്നു .അത് ആരുടേയും നിര്‍ബന്ധം കൊണ്ടല്ല .മാന്യമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവരവരുടെ അവകാശം അവര്‍ സ്വീകരിച്ചു എന്ന് മാത്രം .
തീര്‍ത്തും വ്യക്തികളുടെ അവകാശമായ മാന്യമായ വസ്ത്ര ധാരണ രീതി ഇവിടെ ഇന്ത്യ വിഷന്‍ ചോദ്യം ചെയ്യപെടുകയാണ് .ലോക മുസ്ലീംസ്ത്രീകളില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ ഉപയോഗിക്കുന്ന പര്‍ദ്ദയെ പ്രാകൃതം എന്ന് പറഞ്ഞു സമൂഹത്തില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാകാനുള്ള ചാനലിന്‍റെ ശ്രമം കേരള പൊതു സമൂഹം വളരെ അവജഞ്ഞയോടെ തള്ളി കളഞ്ഞു .

സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടെണ്ട വാര്‍ത്ത ചാനലുകള്‍ അവരുടെ ലക്‌ഷ്യം മറന്ന് ബ്രക്കിംഗ് ന്യൂസ്‌ കള്‍ക്ക് വേണ്ടി വിവാദ വാര്‍ത്തകള്‍ സൃഷ്ടിക്ക പെടുകയാണ് .ചാനലുകള്‍ക്ക് ആവശ്യമുള്ളത് കിട്ടാന് ലഹരി കൊടുത്ത് ലഹരിയില്‍ വിളിച്ച് പറയുന്നത് പോലും ദിവസങ്ങളോളം വാര്‍ത്ത യാക്കിയ അങ്ങേയറ്റം നീജമായ പ്രവണതകള്‍ നമ്മുടെ പ്രബുദ്ധ കേരളത്തില്‍ കണ്ടതാണ് . 

എല്ലാകാലത്തും ചോദ്യം ചെയ്യപെടാത്തവര്‍ ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ .എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ വരവോടു കൂടി വാര്‍ത്ത മാധ്യമങ്ങളുടെ അപജയങ്ങള്‍ ചൂണ്ടികാണിക്കാന് പൊതു സമൂഹത്തിന് സാധിച്ചു .അവര്‍ക്ക് ആരെ കുറിച്ചും,എന്തിനെ പറ്റിയും എന്തും പറയാം എന്നുള്ള അവസ്ഥ ഇതോടെ മാറ്റപെട്ടു .പര്‍ദ്ദ പ്രാകൃതമാണ് എന്നുള്ള ഈ ചാനലിന്‍റെ കണ്ടത്തലുകളെ സൈബര്‍ പോരാളികള്‍ ഒന്നടക്കം അപലപിക്കുകയും ,തെറ്റ് മനസിലാക്കിയ ചാനല്‍ അവരുടെ വിശതീകരണ കുറിപ്പ് ഇറക്കുകയും ചെയ്തു .തീര്‍ച്ചയായും അത് സ്വാഗതാര്‍ഹമാണ് .തെറ്റുകള്‍ വരുക മനുഷ്യ സഹജമാണ് .അത് തിരിച്ചറിഞ്ഞു തിരുത്തുമ്പോള്‍ ആണ് മഹത്വം കൂടുന്നത് .പക്ഷെ തെറ്റുകള്‍ ചൂണ്ടി കാണിച്ച് അത് മനസിലാക്കാന് കാരണകാരായ സോഷ്യല്‍ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നുള്ള ഭീഷണി തീര്‍ത്തും പരിഹാസ്യമായിട്ടാണ് പൊതു സമൂഹം വിലയിരുത്തുന്നത് .അങ്ങെനെ ഉണ്ടായാല്‍ തീര്‍ത്തും നിങ്ങള്‍ വിമര്‍ശിക്കപ്പെടാന് പാടില്ല എന്നുള്ള ഒരു വിചാരം ആണ് അതില്‍ നിന്ന് പുറത്ത് വരുന്നത് എന്ന് മനസിലാക്കാന് സാധിക്കും .അത് ഒരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാന് സാധിക്കുകയില്ല .അപജയങ്ങളെ ചൂണ്ടി കാണിക്കുന്നത് തെറ്റാണു എന്നാണ് നിങ്ങള്ക്ക് തോനുന്നതങ്കില്‍ ഒരു കാര്യം പറയാം നിങ്ങള്‍ നൂര്‍ കേസില്‍ കുടിക്കിയാലും സാമൂഹിക നീതിക്ക് വേണ്ടി ആയിരം തവണ ഞങ്ങള്‍ ആ തെറ്റ് (ശരി ) ആവര്‍ത്തിക്കും ..ജയ് ഹിന്ദ്‌ .

4 അഭിപ്രായങ്ങൾ:

  1. അപജയങ്ങളെ ചൂണ്ടി കാണിക്കുന്നത് തെറ്റാണു എന്നാണ് നിങ്ങള്ക്ക് തോനുന്നതങ്കില്‍ ഒരു കാര്യം പറയാം നിങ്ങള്‍ നൂര്‍ കേസില്‍ കുടിക്കിയാലും സാമൂഹിക നീതിക്ക് വേണ്ടി ആയിരം തവണ ഞങ്ങള്‍ ആ തെറ്റ് (ശരി ) ആവര്‍ത്തിക്കും ..ജയ് ഹിന്ദ്‌ .

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. മജീദ്‌ സാഹിബ് നിങ്ങളുടെ അഭിപ്രായത്തോട് ആയിരം തവണ ഞാന്‍ യോജിക്കുന്നു

    മറുപടിഇല്ലാതാക്കൂ