2014, ജനുവരി 26, ഞായറാഴ്‌ച

കാവികൊടി മങ്ങിയാല്‍ ചെങ്കൊടിയാകുമോ ?:::

       
          നീണ്ടകാലം ഒരു രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയും  ,ആ സംഘടനക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഒരു നേതാവിനും ,അതിലെ അണികള്‍ക്കും ആ സംഘടനകളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അപകടകരമാണ് എന്ന് മനസിലാക്കി  തള്ളിപറയാത്ത കാലത്തോളം എത്ര സംഘടനകളില്‍ മാറി മാറി പ്രവര്‍ത്തിച്ചാലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ച സംഘടനയുടെപ്രവര്‍ത്തന ഉദ്ദേശ ലക്ഷ്യവും   സ്വാദീനവും ഉണ്ടാകും എന്നുള്ളത് തീര്‍ച്ചയാണ് .

           കണ്ണൂര്‍ ജില്ലയിലെ ബിജെപിയുടെ പ്രസിഡന്റ് മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ്ശ്രീ , ഒ കെ വാസു വിന്‍റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ നമോവിചാര്‍ മഞ്ച് രൂപീകരിച്ചു .ഭാരതത്തിലെ മതേതരത്വ ത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുമോ എന്ന് ഭാരതത്തിലെ മതേതര സമൂഹം ഭയപ്പെടുന്ന "മോഡിയുടെ "പേരിലാണ് ഇവര്‍ തിരുത്തല്‍ സംഘടന രൂപീകരിച്ചത് എന്ന് ഇവിടെ ശ്രദ്ദേയമാണ് .ആ നമോ സംഘടനയുടെ ലക്ഷ്യം തീര്‍ത്തും ജില്ലാ പ്രസിഡന്റ് ന്‍റെ മാറ്റുക എന്നതിലുപരി യാതൊരു മതേതര ,സാമൂഹിക ,രാഷ്ട്ര താലപര്യവും അവര്‍ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലന്ന് മാത്രമെല്ല ഇതിലെ നേതാക്കളും ,പ്രവര്‍ത്തകരും നിരന്തരം 
 കണ്ണൂരിലെ സഖാക്കളുമായി പോരാട്ടങ്ങളും .സംഘട്ടനങ്ങളും  നടത്തുകയും ഇതിന്‍റെ ഫലമായി നിരവധി രക്ത സാക്ഷികള്‍ ഉണ്ടാകുകയും ചെയ്തു .തന്‍റെ പാര്‍ട്ടി ക്ക് വേണ്ടി ചുടു ചോര ചിന്തിയ പാര്‍ട്ടി സഖാക്കളേ മറന്ന് കൊണ്ടാണ് കേവലം വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു കാവി മങ്ങിയ ചെങ്കൊടി ക്ക് രൂപം നല്‍കാന്‍ കണ്ണൂര്‍ കമ്മ്യൂണിസ്റ്റുനേതാക്കള്‍ തുനിയുന്നത് .
            
              സംഘ പരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായി പ്രവര്‍ത്തനം തുടങ്ങിയ നമോ യിലെ അംഗങ്ങള്‍ ഇതുവരെ തങ്ങള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി യിലെ ആശയങ്ങളെ തള്ളിപറയാതെ കമ്മ്യൂണിസവും കൂടി ചേരുമ്പോള്‍ സ്വാഭാവികമായും സംഘപരിവാര്‍ ആശയങ്ങള്‍ കമ്മ്യൂണിസത്തില്‍ കൂടി ചേരും എന്നത് സത്യമാണ് .സിപിഎം സ്ഥാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് സഖാവ് വിയെസ് ന്‍റെ വാക്കുകളെ അവഗണിച്ച് മുന്നോട്ടു പോകുന്ന അഭിനവ കമ്മ്യുണിസ്റ്റ് നേതൃത്വമേ കേരളത്തിലെ മതേതര ജനത ലോക സഭ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കുക തന്നെ ചെയ്യും .

മങ്ങിയ കാവിയെ ചെങ്കൊടിയുമായി കൂട്ടികെട്ടിയാല്‍ രക്ത സാക്ഷിക്കളുടെ ചുടു ചോര കൊണ്ട് ചെഞ്ചായം തീര്‍ത്ത ചെങ്കൊടിയുടെ തിളക്കം കുറയും ............................................................................................................ഫിറോസ്‌ കല്ലായ് 







2014, ജനുവരി 13, തിങ്കളാഴ്‌ച

ലീഗിനെതിരെയുള്ള " സുടാപ്പികളുടെ സു ടു "തന്ത്രങ്ങള്‍ ::::::

അവകാശ പെടാന് ഒട്ടേറെ  ആദര്‍ഷമുള്ള ധീരരായ നേതാക്കള്‍ ഉണ്ടാകുക എന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടി ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് .മുസ്ലീം ലീഗ് രൂപീകരിച്ച കാലം മുതല്‍ ഈ കാലഘട്ടം വരെ അത്തരം സമൂഹത്തെ സ്വാദീനിക്കുന്ന ഒട്ടേറെ നേതാക്കള്‍ ലീഗിലൂടെ കടന്ന്പോയിട്ടുണ്ട് .എന്നാല്‍ ലീഗിനെതിരെ രൂപികരിച്ച സംഘടനകള്‍ക്കൊന്നും അത്തരം നേതാക്കളെ അവകാശപെടാന്‍ ഇല്ലാത്തത് കൊണ്ട് സമൂഹം അവരെ പെട്ടന്ന് തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്തു .
         
    ചരിത്രമുറങ്ങുന്ന കോഴിക്കോട് പട്ടണത്തെ പുളകമനിയിച്ചു കൊണ്ട് ജില്ലാ നേതൃത്വം നടത്തുന്ന ബോധന യാത്ര.കോഴിക്കോട് ജില്ലയുടെ എല്ലാ മുക്ക് മൂലകളിലും വലിയ സ്വീകരണം ഏറ്റു വാങ്ങികൊണ്ട് സമാപനം കുറിക്കാന്‍ പോകുകയാണ് .ലീഗ് ന്‍റെ അജയ്യമായ ശക്തി കണ്ട് വിറളി  പിടിച്ച ലീഗ് വിരോധികള്‍ ലീഗിനെതിരെ ഒന്നും സത്യസന്ധമായി  ആരോപിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്നലെ ചില എസ് ഡി പി ഐ പ്രവര്‍ത്തകര്‍കോഴിക്കോട് മുസ്ലീം ലീഗ് നടത്തുന്ന ബോധന യാത്രയുടെ പ്രാചാരണ ഫ്ലെക്സില്‍ ഒന്ന് കാണിച്ച്കൊണ്ട്  ലീഗ് നേതാക്കളുടെ ഫോട്ടോ യുള്ള ഫ്ലെക്സ് കാണിച്ച് അതില്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ ഫോട്ടോ ഇല്ല എന്ന രൂപത്തില്‍ ഒരു പ്രചരണം നടത്തുകയുണ്ടായി .പല ഭാഗങ്ങളിലും പല രീതിയിലുള്ള ഫ്ലെക്സ് വെക്കുന്നത് കൊണ്ട് തന്നെ ചില നേതാക്കളുടെ
ഫോട്ടോ അതില്‍ ഉണ്ടാകില്ല .ഈ പോസ്റ്റില്‍ ഇട്ട ഫോട്ടോയില്‍ തന്നെ മുസ്ലീം ലീഗിന്‍റെ ജനറല്‍സെക്രട്ടറി സെക്രട്ടറി യുടെ ഫോട്ടോ ഇതില്‍ ഇല്ല (ഇനി വേണമെങ്കില്‍ ഇതുംനിങ്ങള്‍ക്ക്  വിവാദമാക്കാം }.പക്ഷെ ഇവര്‍ ലീഗ് നെതിരെ കള്ള പ്രചരണം നടത്തുമ്പോളും ഇവര്‍ തന്നെ അറിയാതെ പറഞ്ഞു പോകുന്ന ലീഗ് നേതാക്കള്‍ അവകാശങ്ങള്‍ക്ക് വേണ്ടി നട്ടല്ല് വളക്കാതെ അത് നേടിയെടുക്കുന്നവരാണ് എന്ന് .ഇ ടി സാഹിബ് ന്‍റെ ഫോട്ടോ യില്ല എന്ന രൂപത്തില്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ അവര്‍ തന്നെ ഇ ടി സാഹിബ് ന്‍റെ മഹത്വം വിളിച്ചു പറയേണ്ടി വരുന്നു .അതാണ്‌ സുടാപ്പികളെ ലീഗ് ന്‍റെ മഹത്വം അവകാശ പ്പെടാന്‍ ലീഗ് എതിരാളികള്‍ പോലും സമ്മതിക്കുന്ന രൂപത്തിലുള്ള ഒട്ടേറെ നേതാക്കള്‍ ലീഗില്‍ ഉണ്ട് .എന്നാല്‍ നിങ്ങളുടെ പാര്‍ട്ടി യില്‍ സമൂഹത്തെ വേണമെന്നില പാര്‍ട്ടി പ്രവര്‍ത്തകരെയെങ്കിലും സ്വാദീനിക്കുന്ന ഒരു നേതാവി ന്‍റെ പേര് എങ്കിലും പറയാന്‍ സാധിക്കുമോ ?

 ലീഗ് നെതിരെ സു ടു തന്ത്രങ്ങള്‍ ഇറക്കുന്ന സുടാപ്പികളെ നിങ്ങള്‍ക്ക് ചിലപ്പോള്‍ നിമിഷ നേരത്തേക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കാം .പക്ഷെ നിങ്ങളുടെ പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ഉണ്ട് ലൈവ് ആയി അസത്യ വാര്‍ത്തകളുടെ സത്യാവസ്ഥ സമൂഹത്തെ ബോധ്യപെടുത്താന്‍ ...ഫിറോസ്‌ കല്ലായ് ..







2014, ജനുവരി 12, ഞായറാഴ്‌ച

പി ടി എ റഹീം സാഹിബ് ആപ്പിന് കേരളത്തില്‍ സ്കോപ്പില്ല.

എല്ലാ കാലത്തും മുസ്ലീം ലീഗില്‍ നിന്ന് സ്ഥാനങ്ങള്‍ കിട്ടാതിരികുമ്പോള്‍ ചില സ്വാര്‍ത്ഥ താലപര്യമുള്ള നേതാക്കള്‍ മറുകണ്ടം ചാടാറുണ്ട് .അത്തരം നേതാക്കള്‍ ലീഗില്‍ പ്രവര്‍ത്തികുമ്പോള്‍ തന്നെ അവരുടെ ഉദ്ദേശം ലീഗ് നെ ശക്തി പെടുത്തുക എന്നതെല്ല മറിച്ച് അവനവന്‍റെ സ്ഥാനങ്ങള്‍ ഉറപ്പിക്കുക എന്നതാണ് .അത്തരം നേതാക്കളെ സിപിഎം ലീഗ് നെ അടിക്കാനുള്ള വടിയായി എല്ല...ാ കാലത്തും കൊണ്ട് നടക്കാറുണ്ട് .അതില്‍ പെട്ട നേതാക്കളാണ് റഹീം സാഹിബും ,ജലീല്‍ സാഹിബും .
സിപിഎം സ്വതന്ത്രനായി രണ്ട് വട്ടം ജയിച്ചിട്ടും തങ്ങള്‍ക്കു വേണ്ട പോലെ പരിഗണിക്കുന്നില്ല എന്ന തോനലില്‍ നിന്നും ,കൂടുതല്‍ നല്ല സ്ഥാങ്ങള്‍ക്ക് വേണ്ടിയും ഇന്ന് ആം ആത്മി പാര്‍ട്ടി യുമായി റഹീം സാഹിബ് ചര്‍ച്ച നടത്തിയത് .കാരണം മറു കണ്ടം ചാടിയാല്‍ വലിയ സ്ഥാനങ്ങള്‍ കിട്ടും എന്നുള്ള വ്യാമോഹമാണ് ഇത്തരം നേതാക്കളെ പല നാളില്‍ പല പാര്‍ട്ടി യിലായി ചേക്കേ റാന് കാരണം .
മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പ്രത്യേകിച്ച് മലപ്പുറം ജില്ല യില്‍ ലീഗ് നു ഒരു കൊട്ട് കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഈ നേതാക്കള്‍ ആദര്‍ശം മറന്ന് അത്തരക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാറുണ്ട് .എന്നാല്‍ ലീഗ് കാരായ ഞങ്ങള്‍ക്ക് ഒന്നേ പറയാന് ഒള്ളു ലീഗ് കേരള പൊതു സമൂഹത്തില്‍ പാറകെട്ടുകളില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസം നിങ്ങളുടെ അയഞ്ഞ പേശികള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല ....

(റഹീം സാഹിബ് ആപ്പിന് കേരളത്തില്‍ സ്കോപ്പില്ല )ഫിറോസ്‌ കല്ലായ് ...
See more

2014, ജനുവരി 9, വ്യാഴാഴ്‌ച

നിങ്ങള്‍ക്ക് ;ലീഗ് ക്കാരന്‍ ആകണമെങ്കില്‍


നിങ്ങള്‍ക്ക് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍   പ്രവര്‍ത്തിക്കുക .
നിങ്ങള്‍ക്ക് ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകനാകുക .
നിങ്ങള്‍ക്ക് പ്രകൃതി സംരക്ഷണത്തിന്‍റെ വക്താവ് ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകനാകുക .
നിങ്ങള്‍ തിന്മക്കെതിരെ പ്രവര്‍ത്തിക്കുന്നവന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകാനുക .
നിങ്ങള്‍ക്ക് നൈതിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകാനുക.
നിങ്ങള്‍ സംയപനരാഷ്ട്രീയക്കാരന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ മതേതരവാദി ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ രാജ്യ സ്നേഹി ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ വര്‍ഗീയതക്കെതിരെ പോരടാന്നുവന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ നാടിന്‍റെ വികസന പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നവന്‍ ആകാണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക.
അതെ നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ സമൂഹം നിങ്ങളെ വിലയിരുത്തും നിങ്ങള്‍ നൈതിക രാഷ്ട്രീയത്തിന്‍റെ വക്താവാണ്‌ എന്ന് ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് .





2014, ജനുവരി 8, ബുധനാഴ്‌ച

ഫാസിസം തുലയെട്ടെ മതേതരത്വം പുലരട്ടെ .:


ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യക്ക് എന്നും തല ഉയര്‍ത്തി പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് മറ്റൊരു രാഷ്ട്രത്തിനും അവകാശപെടാന്‍ കഴിയാത്ത രൂപത്തില്‍ ഭാരതത്തിലെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കണാതെ അതിനെ അലങ്കാരമായി കൊണ്ട് നടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുന്നത് കൊണ്ടാണ് .
എന്നാല്‍ ഇന്ത്യന്‍ മതേതരത്വ ത്തിന്‍റെ തലയ്ക്കു മുകളില്‍ ടെമോക്ലാസി ന്‍റെ വാള്‍ പോലെ ഫാസിസവും ,വര്‍ഗീയതയും ഭാരതത്തെ വിഴ്ങ്ങാന്‍ തൂങ്ങിക്കിടക്കുന്നുണ്ട് .ഏകാധിപതികള്‍ക്ക് ഭരണം നേടിയെടുക്കാന്‍ അവര്‍ വര്‍ഗീയതയും ,ഫാസിസവും ഒരേ പോലെ ഉപയോഗപെടുത്തുകയാണ് .വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രണ്ട് ചോദ്യങ്ങളാണ് ഉള്ളത് .ഇന്ത്യകാലകലാങ്ങളായി മുറുകെ പിടിച്ച മതേതരത്വം സംരക്ഷിച്ചു കൊണ്ട് ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ മുന്നോട്ട് പോകണോ ,അതോ മോഡി നേത്രത്വം കൊടുക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ കൂട്ട് കെട്ടിനെ ഇന്ത്യ ഭരിക്കാന്‍ അനുവദിച്ചു ഇന്ത്യയുടെ മതേതര പൈതൃകം നഷ്ടപെടുത്തി ലോകത്തിന് മുമ്പില്‍ തലകുനിക്കണോ ?ഈ രണ്ട് ചോദ്യത്തിന് നാം ഉത്തരം കണ്ടത്തുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് ഇവിടെ രാമനും ,റഹീമും ,ജോസഫും ,ഹിന്ദു വും ,മുസ്ലിമും ,ക്രിസ്ത്യനും ,പാര്‍സിയും ,സിക്കും ,ജൈനനും ,ഭുദ്ധനും ,മതം ഉള്ളവനും ,ഇല്ലാത്തവനും ദേശ ,മത ,ഭാഷാ വ്യത്യാസമില്ലാതെ സഹോദരി ,സഹോദരന്മാരായി ഐക്യത്തോടെ മുന്നോട്ട്കൊ ണ്ട് പോകാന്‍ മതേതര പ്രസ്ഥാനങ്ങല്‍ക്കെ സാധിക്കൂ . അതെല്ല ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ കൈകളിലേക്ക് ഇന്ത്യ യുടെ അധികാരം കിട്ടിയാല്‍ ഗുജറാത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് വാദികള്‍ നടത്തിയത് പോലെ ഭാരതത്തിലെ പൗരന്മാരുടെ മനസില്‍ വര്‍ഗീയതയുടെ വിഷ തുള്ളികള്‍ കുത്തിവെച്ചു ജീവനോടെ മനുഷ്യരെ കത്തിച്ചു കൊല്ലുന്ന ഒരു അവസ്ഥ ഇന്ത്യയില്‍ അവര്‍ ശ്രിഷ്ടിചെടുക്കും .കാരണം അവരുടെ ലക്ഷ്യം ഇന്ത്യന് പൗരന്മാരെ പല തട്ടുകളിലാക്കി ഭരണം നിലനിര്‍ത്തുക എന്നത് മാത്രമാണ് . പോരാടാം മതേതര ഇന്ത്യക്ക് വേണ്ടി .മതേതര ഭാരതത്തില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി ഫേസ് ബുക്ക്‌ യൂത്ത് ലീഗ് കൂട്ടയമക്ക് അഭിവാദ്യം നല്‍കി കൊണ്ട് ഫിറോസ്‌ കല്ലായ് ..

2014, ജനുവരി 6, തിങ്കളാഴ്‌ച

ലീഗ് പോരാളികളെ മുന്നോട്ട് .:

"പൂക്കള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നില്ല മുസ്ലീം ലീഗും ,നേതാക്കളും ,പ്രവര്‍ത്തകരും സഞ്ചരിച്ചത് .പക്ഷെ അവര്‍ സഞ്ചരിച്ച വഴികളില്‍ എല്ലാം പൂന്തോട്ടം നിര്‍മിക്കാന്‍ അവര്‍ക്ക് സാധിച്ചു .,വരൂ ലീഗ് പോരാളികളെ ആ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയിക്കാനെങ്കിലും നമുക്കും സാധിക്കണം .

             1947 ആഗസ്റ്റ്‌ പതിനെഞ്ചിനു ഇന്ത്യന്‍ ജനതയുടെ അഹിംസ സമരത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ ബ്രിട്ടീഷ്‌കാര്‍ ക്ക് സാധിക്കാതെ ഇന്ത്യക്ക് സ്വതന്ത്ര മം നല്‍കാന്‍ ബ്രിട്ടീഷ് ക്കാര്‍ നിര്‍ബന്ധിതരായി . ..സ്വതന്ത്രത്തിന്‍റെ സുവര്‍ണ്ണ രശ്മികള്‍ ഭാരതം മുഴുവനും ഉദയം ചെയ്തിട്ടും ഒരു വിഭാഗത്തിന് മാത്രം ആ സന്തോഷത്തിന്‍റെ ദിനങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല .കാരണം അവരുടെ മേല്‍  ഭാരതത്തെ നെടുകെ പിളര്ത്തിയവരെന്നും ,വര്‍ഗീയ വാദികളെ ന്നും ചാര്‍ത്തപെട്ടിരുന്നു .പീടിപ്പിക്കപെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും മുന്നോട്ടു വന്നില്ല .കാരണം .ശബ്ദിച്ചാല്‍ അവരെയും വിഘടനവാദികള്‍ എന്ന് മുദ്രകുത്തും എന്ന് ദേശീയ നേതാക്കള്‍ ഭയപെട്ടു .ഉത്തരേന്ത്യയില്‍ ആ കാലങ്ങളില്‍ മുസ്ലീം എന്ന് പറഞ്ഞ് ധൈര്യത്തോടെ പുറത്തു ഇറങ്ങാന്‍ സാധിക്കാത്ത ഒരു അവസ്ഥ ആ കാലങ്ങളില്‍ ഉണ്ടായി ..
                       ഫാസിസ്റ്റ് കളില്‍ നിന്നും ,ഭരണകുടത്തില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ജനവിഭാഗത്തിന് സംരക്ഷണം നല്‍കാന്‍ മദിരാശി യിലെ രാജാജി ഹാളില്‍ വെച്ച് കൊണ്ട് അതാ തീരുമാനം വരുന്നു .മുസ്ലീം എന്ന് പറഞ്ഞു കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഒരു കാലത്ത് "മുസ്ലീം എന്ന പേരോട് കൂടി തന്നെ ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു ".നിങ്ങള്‍ക്ക് ഇബ്രാഹിം (അ )ഇമാന്‍ ഉണ്ടങ്കില്‍ നമ്രൂദ് ന്‍റെ തീ കുണ്ടാരത്തിലേക്ക് നടന്ന് ചെല്ലാന്‍ ഭയപെടെണ്ടില്ലന്നു പാടിയ അല്ലാമാ ഇക്ബാലി ന്‍റെ വരികളെ അനര്‍ത്ഥമാക്കി കൊണ്ടായിരുന്നു ഇസ്മയില്‍ സാഹിബ് ന്‍റെ മുസ്ലീം ലീഗ് ഉണ്ടാക്കാനുള്ള തീരുമാനം .ആ കാലത്തെ നൂറ്റാണ്ട് കണ്ട ഏറ്റവും ധീരനായ മുസ്ലീം നേതാവില്‍ നിന്ന് ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപെട്ട മുസ്ലീം ലീഗ് ഉണ്ടാക്കാനുള്ള തീരുമാനം വന്നപ്പോള്‍ ഭരണ കൂടത്തില്‍ നിന്നും ,ദേശീയ പാര്‍ട്ടി കളില്‍ നിന്നും ,എന്തിനേറെ മുസ്ലീം നേതാക്കളില്‍ നിന്ന് വരെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു .പക്ഷെ ദയാ മനസില്‍ ലെ കറുത്ത കോട്ടിട്ട ,തുര്‍ക്കി തൊപ്പി വെച്ച ,വെളുത്ത താടിക്കാരനായ ആ സ്വതന്ത്ര സമര സേനാനി  എന്തക്കെ എതിര്‍പ്പുകള്‍ നേരിട്ടാലും മുന്നോട്ടു വെച്ച കാല്‍ ഒരു ഇഞ്ച് പോലും പിന്നോട്ടടിക്കില്ലന്നു ഉറക്കെ പ്രക്യാപിച്ചു .

ഇസ്മായില്‍ സാഹിബ് ന് ശക്തി പകരാന്‍ ബാഫഖി തങ്ങളും ,സീതി സാഹിബും ,ഉപ്പി സാഹിബും ,പോക്കര്‍ സാഹിബും ,സിഎച്ച് മുഹമ്മദ്‌ കോയ സാഹിബും ,ബി വി അബ്ദുള്ള കോയ സാഹിബും ,തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ മുന്നോട്ട് വന്നു .മലബാറിലെ പട്ടിണി പാവങ്ങളായ പാടത്തും ,പറമ്പത്തും ,പണിയെടുക്കുന്ന കൃഷിക്കാര്‍ ,മീന്‍ പിടിത്തക്കാര്‍ ,ചുമട്ടു തൊഴിലാളികള്‍ ,കൈ വണ്ടി വലിക്കുന്നവര്‍ .റിക്ഷ വലിക്കുന്നവര്‍ ,തീര ദേശ വാസികള്‍ ,ചൂടി തൊഴിലാളികള്‍ ,കാളവണ്ടി വലിക്കുന്നവര്‍ സമൂഹത്തില്‍ ഏറ്റവും താഴെ കിടയിലുള്ള പട്ടിണി പാവങ്ങള്‍ മഹത്തായ ലീഗ് പ്രസ്ഥാനത്തിന് കീഴിയില്‍ അടിയുറച്ചു നിന്നു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒരു കൊടുംകാറ്റകാന്‍ അവര്‍ക്ക് സാധിച്ചു .എല്ലാ പ്രധിബന്ധങ്ങളെയും തട്ടി മാറ്റി ,എല്ലാ ലീഗ് വിരോധികളെയും വിസ്മയിപ്പിച്ചു കൊണ്ട് കാറ്റിലും കോളിലും പേമാരിയിലും പെടാതെ
ആ മഹാന്മാരായ നേതാക്കള്‍ നമുക്ക് കൈ മാറിയ അര്‍ദ്ധ ചന്ദ്ര താരങ്കിത ഹരിത പതാക നമ്മള്‍ ഏറ്റു പിടികുമ്പോള്‍ നാം സ്വയം ചിന്ധിക്കുക വരുന്ന തലമുറയ്ക്ക് ഈ ഹരിത കൊടി കൈമാറുമ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു വെച്ചു എന്ന് ?നമുക്ക് മൂല്യാതിഷ്ടിത ,ആദര്‍ശം മുറുകെ പിടിച്ച് കൊണ്ട് സോഷ്യല്‍ മീഡിയകളിലൂടെ മുസ്ലീം ലീഗ് ന്‍റെ നൈതിക രാഷ്ട്രീയത്തെ ശക്തി പെടുത്താം . .
നിങ്ങള്‍ ലീഗ് നു വേണ്ടി പോരാടുമ്പോള്‍ നിങ്ങളെ ആക്രമിക്കാന്‍ കല്ല്‌ ,കരട് ,കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് വരെ ഒറ്റകെട്ടായി മുന്നോട്ടു വരും .പക്ഷെ നിങ്ങള്‍ മുന്നോട്ടു വെച്ച കാല്‍ പിന്നോ ട്ട് വെക്കരുത് കാരണം ഇവരുടെയെല്ലാം കഴിഞ്ഞ് പോയ താത്വിക ആചാര്യന്‍ മാരുടെ മുന്നില്‍ ലീഗ് ന്‍റെ മുന്‍കാല നേതാക്കള്‍ ഭയപെട്ടിട്ടില്ല .പിന്നെയാണോ ഒരു മഴയ്ക്ക് ജീവന്‍ വെച്ച ഈ ഇയാം  പാറ്റകള്‍ .

   ആദര്‍ഷമാകണം ആയുധം ......നൈതികമാകണം രാഷ്ട്രീയം ....മതെതരമാകണം നിന്‍റെ പ്രവര്‍ത്തനം ....ഇന്ത്യന്‍ ഭരണഘടനയാകണം നിന്‍റെ ആശ്രയം .....ജീവകാരുണ്യ പ്രവര്‍ത്തനമാകണം നിന്‍റെ രാഷ്ട്രീയ മുഖമുദ്ര ...നിസ്വാര്‍ത്ഥ സേവനമാകണം നിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ...എന്നാല്‍ സമൂഹം നിന്നെ വിളിക്കും മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ എന്ന് ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ..






 

2014, ജനുവരി 2, വ്യാഴാഴ്‌ച

ശുക്കൂര്‍ .ന്‍റെ .ചോര കുടിച്ചവര്‍ മറുപടി പറയേണ്ടി വരുക തന്നെ ചെയ്യും ;;;

ഞങ്ങളുടെ ചങ്കില്‍ ചോര ഉള്ള കാലത്തോളം ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ഏതു അറ്റത്ത്‌ പോകേണ്ടി വന്നാലും ,ശുക്കൂര്‍ നെ കൊന്നവരെ ജയിലില്‍ അടക്കാതെ പിന്നോട്ട് പോകില്ല ..  .അതിനു വേണ്ടി ജീവിതം അവസാനിപ്പികേണ്ടി വന്നാലും . ജയരാജാ ഭയപെടെണ്ട  ഇരുട്ടിന്‍റെ മറവില്‍ കത്തിയുമായി ലീഗ് പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കില്ല .എന്നാല്‍ നിയമത്തിന്‍റെ ഇടനായില്‍ ഞങ്ങള്‍ കാത്ത് നില്‍ക്കുന്നുണ്ട് ....ഷേര്‍ മില്ലത്ത് ഷാജി സാഹിബ് .


  ആഫ്രിക്കന്‍ കൊടും കാടുകളിലെ നരഭോജികളെ പോലും നാണിപ്പിക്കുന്ന രൂപത്തില്‍ ഒരു പാവപെട്ട വിദ്യര്‍ത്ഥിയുടെ ചങ്കിലെ ചോര കുടിച്ച കാട്ടലന്മാരെ നിങ്ങള്‍ക്ക്സമൂഹം  മാപ്പ് തരില്ല .ഞങ്ങളുടെ പ്രിയ ശുകൂറിനെ കൊന്ന കൊലയാളികളെ നിങ്ങള്‍ നിയമത്തിന്മ മുമ്പില്‍ മറുപടി പറയേണ്ടി വരുക തന്നെ ചെയ്യും .ഇന്ത്യന്‍ നിയമാനുസൃതമായ ഏതു സാധ്യതകളും അതിന് ലീഗ് ഉപയോഗപെടുത്തും . .ചോരക്ക് ചോര ഞങ്ങളുടെ മറുപടിയെല്ല .കാരണം ലീഗ് വിശ്വസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയിലാണ് .ഇനിയുള്ള ദിവസം   ശുക്കൂര്‍ ന്‍റെ ചോര കുടിച്ചകാട്ടലന്മാരെ നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത ഭീകര രാത്രികളാണ് .കാരണം ഇന്ത്യയുടെ മഹത്തായ നിയമ വ്യവസ്ഥ നിങ്ങളെ പിടികൂടാന്‍ തൊട്ട്പിന്നില്‍  നില്‍ക്കുന്നുണ്ട് .

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് .കൊല്ലപെടുന്നവര്‍ ഭൂരിപക്ഷവും വല്ല രാഷ്ട്രീയ ആക്രമ കേസിലെ പ്രതിയോ ,അല്ലങ്കില്‍ വല്ല സംഘട്ടനത്തിലോ ആണ് കൊല്ലപെടാറുള്ളത്.പക്ഷെ പാവപെട്ട ശുക്കൂര്‍ ഒരു കേസിലെ പ്രതിയോ ,ഒരു കലാപത്തില്‍ പങ്കെടുത്ത ആളോ അല്ലായിരുന്നു  .അരയില്‍ പ്രദേശത്തെ രാഷ്ട്രീയ ,മത ഭേദ വ്യത്യസമില്ലാതെ എല്ലാവരും ഒറ്റകെട്ടായി പറയുന്നു :ശുക്കൂര്‍ നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ,പാവപെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയായിരുന്നു എന്ന് ."പിന്നെ എന്തിനാണ് സഖാക്കളെ ഞങ്ങളുടെ പ്രിയപ്പെട്ട ശുകൂര്‍ നെ നിങ്ങള്‍ കൊന്നത് "നിങ്ങള്‍ക്ക് അറിയാമായിരുന്നു ശുക്കൂര്‍ ന്‍റെ ആദര്‍ശത്തിന് മുന്നില്‍ നിങ്ങളുടെ പാര്‍ട്ടി അവിടെ ഇല്ലാതാകും എന്ന് .ശുകൂര്‍ ലീഗ് നെ വളര്‍ത്താന്‍ നാട്ടില്‍ ഉപയോഗിച്ചത് ആയുദമായിരുന്നില്ല .മറിച്ച് ലീഗ് ന്‍റെ മുഖമുദ്ര യായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങളായിരുന്നു.പാവപെട്ട വിദ്യാര്‍ത്ഥി കള്‍ക്ക് സൗജന്യമായി ട്യുഷന്‍ കൊടുത്തും ,രോഗികള്‍ക്ക് മരുന്ന് നല്‍കിയും ,പാവപെട്ട കുടുംബങ്ങള്‍ക്ക് പണം നല്‍കികൊണ്ടുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ശുകൂര്‍ മുന്നോട്ടു പോയപ്പോള്‍ അവന്‍റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആ നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു .മെല്ലെ മെല്ലെ ലീഗ് ന്‍റെ ശക്തി വര്‍ദ്ധിക്കുകയും യുവാക്കള്‍ ലീഗിലേക്ക് കൂടുതലായി അടുക്കുന്നു എന്ന് മനസിലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശുകൂര്‍ ന്‍റെ ആദര്‍ശത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശുകൂര്‍ നെ ആയുദം ഇടുത്ത് കൊലപെടുത്തുകയാണ് ചെയ്തത് .എന്നാല്‍ സഖാക്കളെ നിങ്ങള്‍ മനസിലാക്കുക ഭീഷണിക്കും ,കൊലപാതകത്തിനും ,അക്രമത്തിനും മുന്നില്‍ മുട്ട് മടക്കി പിന്നോട്ട് പോകുന്നവര്‍ അല്ല ഞങ്ങള്‍ .കാരണം നായനാര്‍ സര്ക്കാരി ന്‍റെ ചീറി പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരി മാര്‍ കാണിച്ചുകൊടുത്ത മജീദ്‌ ,കുഞ്ഞിപ്പ ,റഹ്മാന്‍ മാരുടെ പിന്മുറക്കാരാണ് ഞങ്ങള്‍ .ശുക്കൂര്‍ വധ കേസ് സിബിഐ ക്ക് വിട്ട യുഡിഎഫ് സര്‍ക്കാരിനും ,അതിനു വേണ്ടി പ്രവര്‍ത്തിച്ച ഷേര്‍ മില്ലത്ത് ഷാജി സാഹിബിനും ,മുസ്ലീം ലീഗ് മന്ത്രി മാര്‍ക്കും ,നേതാക്കള്‍ക്കും ലീഗ് ഫേസ് ബുക്ക്‌ കൂട്ടായ്മയുടെ അഭിനന്ദങ്ങള്‍ ..ഫിറോസ്‌ കല്ലായ്