2014, ജനുവരി 6, തിങ്കളാഴ്‌ച

ലീഗ് പോരാളികളെ മുന്നോട്ട് .:

"പൂക്കള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നില്ല മുസ്ലീം ലീഗും ,നേതാക്കളും ,പ്രവര്‍ത്തകരും സഞ്ചരിച്ചത് .പക്ഷെ അവര്‍ സഞ്ചരിച്ച വഴികളില്‍ എല്ലാം പൂന്തോട്ടം നിര്‍മിക്കാന്‍ അവര്‍ക്ക് സാധിച്ചു .,വരൂ ലീഗ് പോരാളികളെ ആ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയിക്കാനെങ്കിലും നമുക്കും സാധിക്കണം .

             1947 ആഗസ്റ്റ്‌ പതിനെഞ്ചിനു ഇന്ത്യന്‍ ജനതയുടെ അഹിംസ സമരത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ ബ്രിട്ടീഷ്‌കാര്‍ ക്ക് സാധിക്കാതെ ഇന്ത്യക്ക് സ്വതന്ത്ര മം നല്‍കാന്‍ ബ്രിട്ടീഷ് ക്കാര്‍ നിര്‍ബന്ധിതരായി . ..സ്വതന്ത്രത്തിന്‍റെ സുവര്‍ണ്ണ രശ്മികള്‍ ഭാരതം മുഴുവനും ഉദയം ചെയ്തിട്ടും ഒരു വിഭാഗത്തിന് മാത്രം ആ സന്തോഷത്തിന്‍റെ ദിനങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല .കാരണം അവരുടെ മേല്‍  ഭാരതത്തെ നെടുകെ പിളര്ത്തിയവരെന്നും ,വര്‍ഗീയ വാദികളെ ന്നും ചാര്‍ത്തപെട്ടിരുന്നു .പീടിപ്പിക്കപെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും മുന്നോട്ടു വന്നില്ല .കാരണം .ശബ്ദിച്ചാല്‍ അവരെയും വിഘടനവാദികള്‍ എന്ന് മുദ്രകുത്തും എന്ന് ദേശീയ നേതാക്കള്‍ ഭയപെട്ടു .ഉത്തരേന്ത്യയില്‍ ആ കാലങ്ങളില്‍ മുസ്ലീം എന്ന് പറഞ്ഞ് ധൈര്യത്തോടെ പുറത്തു ഇറങ്ങാന്‍ സാധിക്കാത്ത ഒരു അവസ്ഥ ആ കാലങ്ങളില്‍ ഉണ്ടായി ..
                       ഫാസിസ്റ്റ് കളില്‍ നിന്നും ,ഭരണകുടത്തില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ജനവിഭാഗത്തിന് സംരക്ഷണം നല്‍കാന്‍ മദിരാശി യിലെ രാജാജി ഹാളില്‍ വെച്ച് കൊണ്ട് അതാ തീരുമാനം വരുന്നു .മുസ്ലീം എന്ന് പറഞ്ഞു കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഒരു കാലത്ത് "മുസ്ലീം എന്ന പേരോട് കൂടി തന്നെ ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു ".നിങ്ങള്‍ക്ക് ഇബ്രാഹിം (അ )ഇമാന്‍ ഉണ്ടങ്കില്‍ നമ്രൂദ് ന്‍റെ തീ കുണ്ടാരത്തിലേക്ക് നടന്ന് ചെല്ലാന്‍ ഭയപെടെണ്ടില്ലന്നു പാടിയ അല്ലാമാ ഇക്ബാലി ന്‍റെ വരികളെ അനര്‍ത്ഥമാക്കി കൊണ്ടായിരുന്നു ഇസ്മയില്‍ സാഹിബ് ന്‍റെ മുസ്ലീം ലീഗ് ഉണ്ടാക്കാനുള്ള തീരുമാനം .ആ കാലത്തെ നൂറ്റാണ്ട് കണ്ട ഏറ്റവും ധീരനായ മുസ്ലീം നേതാവില്‍ നിന്ന് ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപെട്ട മുസ്ലീം ലീഗ് ഉണ്ടാക്കാനുള്ള തീരുമാനം വന്നപ്പോള്‍ ഭരണ കൂടത്തില്‍ നിന്നും ,ദേശീയ പാര്‍ട്ടി കളില്‍ നിന്നും ,എന്തിനേറെ മുസ്ലീം നേതാക്കളില്‍ നിന്ന് വരെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു .പക്ഷെ ദയാ മനസില്‍ ലെ കറുത്ത കോട്ടിട്ട ,തുര്‍ക്കി തൊപ്പി വെച്ച ,വെളുത്ത താടിക്കാരനായ ആ സ്വതന്ത്ര സമര സേനാനി  എന്തക്കെ എതിര്‍പ്പുകള്‍ നേരിട്ടാലും മുന്നോട്ടു വെച്ച കാല്‍ ഒരു ഇഞ്ച് പോലും പിന്നോട്ടടിക്കില്ലന്നു ഉറക്കെ പ്രക്യാപിച്ചു .

ഇസ്മായില്‍ സാഹിബ് ന് ശക്തി പകരാന്‍ ബാഫഖി തങ്ങളും ,സീതി സാഹിബും ,ഉപ്പി സാഹിബും ,പോക്കര്‍ സാഹിബും ,സിഎച്ച് മുഹമ്മദ്‌ കോയ സാഹിബും ,ബി വി അബ്ദുള്ള കോയ സാഹിബും ,തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ മുന്നോട്ട് വന്നു .മലബാറിലെ പട്ടിണി പാവങ്ങളായ പാടത്തും ,പറമ്പത്തും ,പണിയെടുക്കുന്ന കൃഷിക്കാര്‍ ,മീന്‍ പിടിത്തക്കാര്‍ ,ചുമട്ടു തൊഴിലാളികള്‍ ,കൈ വണ്ടി വലിക്കുന്നവര്‍ .റിക്ഷ വലിക്കുന്നവര്‍ ,തീര ദേശ വാസികള്‍ ,ചൂടി തൊഴിലാളികള്‍ ,കാളവണ്ടി വലിക്കുന്നവര്‍ സമൂഹത്തില്‍ ഏറ്റവും താഴെ കിടയിലുള്ള പട്ടിണി പാവങ്ങള്‍ മഹത്തായ ലീഗ് പ്രസ്ഥാനത്തിന് കീഴിയില്‍ അടിയുറച്ചു നിന്നു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒരു കൊടുംകാറ്റകാന്‍ അവര്‍ക്ക് സാധിച്ചു .എല്ലാ പ്രധിബന്ധങ്ങളെയും തട്ടി മാറ്റി ,എല്ലാ ലീഗ് വിരോധികളെയും വിസ്മയിപ്പിച്ചു കൊണ്ട് കാറ്റിലും കോളിലും പേമാരിയിലും പെടാതെ
ആ മഹാന്മാരായ നേതാക്കള്‍ നമുക്ക് കൈ മാറിയ അര്‍ദ്ധ ചന്ദ്ര താരങ്കിത ഹരിത പതാക നമ്മള്‍ ഏറ്റു പിടികുമ്പോള്‍ നാം സ്വയം ചിന്ധിക്കുക വരുന്ന തലമുറയ്ക്ക് ഈ ഹരിത കൊടി കൈമാറുമ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു വെച്ചു എന്ന് ?നമുക്ക് മൂല്യാതിഷ്ടിത ,ആദര്‍ശം മുറുകെ പിടിച്ച് കൊണ്ട് സോഷ്യല്‍ മീഡിയകളിലൂടെ മുസ്ലീം ലീഗ് ന്‍റെ നൈതിക രാഷ്ട്രീയത്തെ ശക്തി പെടുത്താം . .
നിങ്ങള്‍ ലീഗ് നു വേണ്ടി പോരാടുമ്പോള്‍ നിങ്ങളെ ആക്രമിക്കാന്‍ കല്ല്‌ ,കരട് ,കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് വരെ ഒറ്റകെട്ടായി മുന്നോട്ടു വരും .പക്ഷെ നിങ്ങള്‍ മുന്നോട്ടു വെച്ച കാല്‍ പിന്നോ ട്ട് വെക്കരുത് കാരണം ഇവരുടെയെല്ലാം കഴിഞ്ഞ് പോയ താത്വിക ആചാര്യന്‍ മാരുടെ മുന്നില്‍ ലീഗ് ന്‍റെ മുന്‍കാല നേതാക്കള്‍ ഭയപെട്ടിട്ടില്ല .പിന്നെയാണോ ഒരു മഴയ്ക്ക് ജീവന്‍ വെച്ച ഈ ഇയാം  പാറ്റകള്‍ .

   ആദര്‍ഷമാകണം ആയുധം ......നൈതികമാകണം രാഷ്ട്രീയം ....മതെതരമാകണം നിന്‍റെ പ്രവര്‍ത്തനം ....ഇന്ത്യന്‍ ഭരണഘടനയാകണം നിന്‍റെ ആശ്രയം .....ജീവകാരുണ്യ പ്രവര്‍ത്തനമാകണം നിന്‍റെ രാഷ്ട്രീയ മുഖമുദ്ര ...നിസ്വാര്‍ത്ഥ സേവനമാകണം നിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ...എന്നാല്‍ സമൂഹം നിന്നെ വിളിക്കും മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ എന്ന് ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ..


 

1 അഭിപ്രായം: