2013, മേയ് 3, വെള്ളിയാഴ്‌ച

51 വെട്ടിന്‍റെ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം"അവനവന് വേണ്ടി അല്ലാതെ ചുടു ചോര ചിന്തുന്നവന്‍ രക്ത സാക്ഷി "

                    
               ഒഞ്ചിയത്തെ   മണ്ടോടി കണ്ണന്‍റെയും ,മറ്റ് എട്ട് രക്ത സാക്ഷികളുടെയും ചുടു ചോര കൊണ്ട് ചെഞ്ചായം തീര്‍ത്ത  മണ്ണില്‍ നിന്ന് ഉയര്‍ന്ന് വന്ന ചാമരം നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച് പ്രവര്‍ത്തിച്ച ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു സഖാവ് ടിപി എന്ന ഓമന പേരില്‍ വിളിക്കുന്ന ടിപി ചന്ദ്ര ശേഖരന്‍ .
                     ബാലസംഗത്തിലൂടെ ചുവപി ന്‍റെ രാഷ്ട്രീയത്തില്‍ കടന്ന്  പതിനട്ടാം വയസില്‍ ബ്രാഞ്ച് സെക്രട്ടറി പിന്നെ എസ് എഫ് ഐ ,ഡി വൈ എഫ് ഐ പാര്‍ട്ടി യുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയപ്പോഴും  മാനുഷ്യക മൂല്യങ്ങള്‍ കൈ വിടാതെ ജനങ്ങളുടെ ഇടയില്‍ ജനകീയനായി പ്രവര്‍ത്തിച്ചു .
                     
                മാര്‍ക്കിസ്റ്റ് പാര്‍ട്ടി യിലെ നേതാക്കള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിപാര്‍ട്ടി യെ  ദുരുപയോഗം  ചെയ്യുന്നത് കണ്ട് അതിനെ ചോദ്യം ചെയ്ത ടിപിയെ പാര്‍ട്ടി പുറത്താക്കി .പക്ഷെ ടിപി ഒരു വ്യക്തി മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട് ഒരു പ്രസ്ഥാനം ആയി ടിപി വളര്‍ന്നിരുന്നു .ഒഞ്ചിയത്തെ സഖാക്കള്‍ ടിപി യുടെ നേത്രത്വത്തില്‍ ആര്‍ എം പി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു .മണ്ടോഡി കണ്ണന്‍റെ മണ്ണില്‍ ആദ്യമായി മാര്‍കിസ്റ്റ് പാര്‍ട്ടി ക്ക് കാലിടറി.പഞ്ചായത്ത് ഭരണം മുതല്‍ ,വടകര ലോകസഭ വരെ സിപിഎം ന് നഷ്ടമായി .
.ടിപിയുടെ  ബൈക്ക് കുഴി നിറഞ്ഞ റോഡിലൂടെ മെല്ലെ മെല്ലെ പോകുകയാണ് . റോഡ്‌ വിജനമാണ് .കൂരാ കൂരിരുട്ട് ചിവീട് ന്‍റെ ഇടക്കിടക്കുള്ള കരച്ചില്‍ കേള്‍ക്കാം .നിശബ്ദതരാത്രിയില്‍ ലയിച്ചത് പോലെ .നീടൂല ന്‍റെ പേടിപ്പിക്കുന്ന പാട്ടും വന്നു .വല്ലതും സംഭവിക്കും എന്ന് മനാസിലാക്കിയാണോ എന്നറിയില്ല അന്ന് മിന്നാമിനുങ്ങുകള്‍ ഇരുട്ടില്‍ ചെറിയ വെട്ടം തീര്‍ക്കാന് വന്നില്ല .പെട്ടന്ന് ആണ് അത് സംഭവിച്ചത് .ചീറി പാഞ്ഞു വരുന്ന ഒരു ഇന്നോവ കാര്‍ ചന്ദ്ര ശേഖരന്‍റെ ബൈക്കില്‍ ഇടിച്ചു തെറുപ്പിച്ചു .ഇരുട്ടിന്‍റെ മറവില്‍ ഏഴംഗ കൊലയാളി സംഗം ഇറങ്ങി വാള്കൊണ്ടും ,മഴുകൊണ്ടും ,കത്തികൊണ്ടും യുദ്ധത്തില്‍ എന്നെ പോലെ പാവപെട്ട ഒരു വ്യക്തിയെ തുടരെ തുടരെ ആഞ്ഞ്ആഞ്ഞു വെട്ടി .ശത്രു വിനെ വധിക്കുമ്പോള്‍ മുഖത്ത് പരിക്കേല്‍പ്പിക്കരുറത് എന്ന യുദ്ധ നീതി പോലും കാറ്റില്‍ പറത്തി കഴുത്തിനു മുകളില്‍ മാത്രം മുപ്പത്തിയഞ്ച് വെട്ടു വെട്ടി .ശരീരം മുഴുവനും വികൃതമാക്കി .ടിപിയെ തുരതുര വെട്ടുന്നത് കണ്ട് വള്ളിക്കാട് ബ്രദേര്‍സ് ക്ലബ്ബില്‍ ഉള്ളവര്‍ ഓടിയെത്തി . ടിപിയെ കൊല്ലാന്‍ വന്ന ക്രിമിലനലുകള്‍ നാടന്‍ ബോംബ്‌ എറിഞ്ഞു ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റി . അമ്പത്തിഒന്ന് വെട്ടിന്റെ പുതിയ രാഷ്ട്രീയം ആ കാട്ടാളന്‍ മാര്‍ കേരളത്തില്‍ ഉണ്ടാക്കി .ആദര്‍ശത്തില്‍ ടിപിയെ തോല്‍പ്പിക്കാന് കഴിയാത്തവര്‍ ആയുധം കൊണ്ട് ധീ രനായ സഖാവിനെ തോല്പിച്ചു.


മാഷ അള്ളാഹു 


ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌ കള്‍ മിന്നി മറിയാനുതുടങ്ങി .മുസ്ലീം പള്ളിയുടെ അടുത്ത്,മാഷ അല്ലാഹ്എന്ന സ്റ്റിക്കര്‍ ഒട്ടിച്ച  കാറില്‍ വന്ന മുസ്ലീം തീവ്ര വാദികള്‍ ടിപിയെ കൊന്നു.മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് കൊട്ടേഷന്‍ സംഗം ടിപിയെ കൊല്ലാന്‍ വാങ്ങിയത് എന്നും ഒരു ചാനല്‍ പുറത്ത് വിട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്ഥാവാനയും ഇതിന് സമാനമായി വന്നു .പോലീസ് ന് പോലും പെട്ടന്ന് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയാതിരുന്ന സമയത്ത് ടിപിയെ കൊലപെടുത്തിയ മണികൂറുകള്‍ക്കകം ഇവര്‍ക്ക് എവിടുന്ന് അറിവ് കിട്ടി എന്ന് മാത്രം ആരും ചോദിക്കരുത് .പത്തായത്തിലും അച്ഛന്‍ ഇല്ലന്ന് പറഞ്ഞ കുട്ടിയുടെ ............???

                                  കോഴിക്കോട് മെഡിക്കല്‍കോളേജ് ല്‍ ഡോക്ടര്‍മാര്‍ പാടുപെടുകയാണ് . ടിപിയെ വെട്ടി വെട്ടി വികൃത മാക്കിയ മുഖം ഒന്ന് തുന്നി ചേര്‍ത്ത് ടിപിയെ സ്നേഹിക്കുന്നവര്‍ക്ക് അവസാനമായി  കാണാന് കഴിയുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനം ഡോക്റ്റര്‍മാര്‍ നടത്തികൊണ്ടിരിക്കുന്നു .ഇത് ഒന്നും അറിയാതെ ടിപിയെ കാത്തിരിക്കുകയാണ് ഭാര്യ രമയും ,വാര്‍ദ്ധക്യത്തിന്‍റെ അവശത അനുഭവിക്കുന്ന അമ്മയും .ജന ലക്ഷങ്ങള്‍ ഒഞ്ചിയത്തിന്റെ മണ്ണിലേക്ക് കുതിക്കുകയാണ് .ടിപിയെ അറിയുന്നവരും ,അറിയാത്തവരും എല്ലാം അവസാനമായി ഒന്ന് കാണാന് ..എല്ലാ വീടുകളില്‍ നിന്നും വാവിട്ടു കരയുകയാണ് സ്ത്രീകള്‍ .അവരവരുടെ വീട്ടില്‍ സ്വന്തക്കാര്‍ മരണ പെട്ടതാണോ എന്ന് പോലും പുറത്ത് നിന്ന് വന്നവര്‍ സംശയിച്ചു .ടിപിയുടെ നാട്ടുകാര്‍ക്ക് അങ്ങെനെയാണ് ടിപി സ്വന്തം സഹോദരന്‍ ആയിരുന്നു .ധീരനായ സഖാവിനെ വഹിച്ചുള്ള ആംബുലന്‍സ് തിങ്ങിനിറഞ്ഞ ജനകൂട്ടത്തിടയില്ലൂടെ മെല്ലെ മെല്ലെ കടന്ന് വന്നു .ടിപിയുടെ സഹപ്രവര്‍ത്തകര്‍ തൊണ്ട പൊട്ടുമാര്‍ മുഷ്ടി ചുരുട്ടി കൈകള്‍ വാനിലേക്ക് ഉയര്‍ത്തി വിളിച്ചു "ഇല്ല ഇല്ല മരിക്കുകയില്ല ടിപി ചന്ദ്ര ശേഖരന്‍ മരിക്കുകയില്ല .ജീവിക്കുന്നു ഞങ്ങളിലൂടെ 

       എല്ലാവരുടെയും കണ്ണുനീരില്‍ കുതിര്‍ന്ന കണ്ണുകള്‍ രമയുടെ മുഖത്തെക്കാണ്.തന്നോട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് പോയ പ്രാണന് ഇപ്പോള്‍ ഇതാ ജീവന്‍ ഇല്ലാതെ കിടക്കുന്നു . ഭര്‍ത്താവിന്അന്ത്യ ചുംബനം പോലും കൊടുക്കാന്‍ കഴിയാത്ത രൂപത്തില്‍ മുഖം കാട്ടാളന്‍ മാര്‍ വികൃതം മാക്കിയിരിക്കുന്നു .കണ്ട് നിന്നവര്‍ പൊട്ടി പൊട്ടി കരഞ്ഞു .അതാ ധീരനായ സഖാവിന്‍റെ ധീരയായ ഭാര്യ യുടെ ശബ്ദം പുറത്തേക്ക് വന്നു "കൊല്ലാം പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല ...   ....

ഫിറോസ്‌ കല്ലായ് 
3 അഭിപ്രായങ്ങൾ:

  1. ഉയന്റെ കടവുല്ലെ നോക്കിയേ എത്ര ക്രൂരന്മാരാ സി പി ഐ എം വെറുതെ അല്ല അവരുടെ പത്തു അഞ്ഞൂറ് സഖാക്കളേ ഇഞ്ഞു ഇന്ജായി വെട്ടി കൊന്നത് ആ സുധീഷിനെ അമ്മയുടെ മടിയില്‍ ഇട്ടു അങ്ങനെ തന്നെ കൊല്ലനാം പിന്നെ കുനിയില്‍ നടന്നതും വളരെ നല്ലതാ അവരുടെ അമ്മേം പെങ്ങളും മക്കളും അനുഭവിക്കണം കമ്മ്യൂണിസ്റ്റ്‌ അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. ആദര്‍ശത്തില്‍ ടിപിയെ തോല്‍പ്പിക്കാന് കഴിയാത്തവര്‍ ആയുധം കൊണ്ട് ധീ രനായ സഖാവിനെ തോല്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. കമ്മ്യൂണിസ്റ്റ് ഹും, എന്താണെന്ന് മിണ്ടി പോകരുത്

    മറുപടിഇല്ലാതാക്കൂ