2013, മേയ് 4, ശനിയാഴ്‌ച

മുസ്ലീംലീഗ് ന്‍റെ വിദ്യാഭ്യാസ നിലപാടുകള്‍ :



വര്‍ഗീയമെന്നും ,രാഷ്ട്രബോധമില്ലാത്തവരുടെയും കൂട്ടമെന്നും പരക്കെ ആദ്യ കാലങ്ങളില്‍ ആക്ഷേപിക്കപ്പെട്ട ഒരു പാര്‍ട്ടിക്ക് രാഷ്‌ട്ര പുനര്‍ നിര്‍മാണത്തില്‍ പങ്കാളിത്വം വഹിക്കാനും ,പിന്നോക്കം തള്ളപ്പെട്ട ഒരു ന്യുനപക്ഷ സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുകയും ,മറ്റുള്ളവരുടെ അംഗീകാരം നേടി അഭിമാനത്തോടെ നിലയുറപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തില്‍ ലീഗ് ന്‍റെ വിജയം .



   
കേരളത്തില്‍ മുസ്ലീംലീഗ് നോളം ഏറെ കാലം ഭരണ പങ്കാളിത്വം വഹിച്ച രാഷ്ട്രീയ പാര്‍ട്ടി മറ്റൊന്ന് കേരളത്തില്‍ ഉണ്ടാകുമെന്ന് തോനുന്നില്ല ! ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ കേരളത്തെ വിദ്യാഭ്യാസ മുന്നേറ്റ സംസ്ഥാനമാക്കി മാറ്റിയതില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗ് മന്ത്രിമാരുടെ പങ്ക് അഭിനന്താര്‍ഹാമാണ് .സപ്തകക്ഷി മുന്നണിയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ടിട്ടും മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ കുതിപ്പിന് പ്രേരണയായ കാലികറ്റ് സര്‍വകലാശാല സ്ഥാപിക്കാന്‍ സാദിച്ചത് മുസ്ലീംലീഗ് ന്‍റെ എക്കാലത്തെയും വിദ്യാഭ്യാസ നെട്ടാമായാണ് വിദ്യാഭ്യാസ നിരീക്ഷകര്‍ കണക്കാക്കുന്നത് .പിന്നീട് കൊച്ചി സര്‍വകലാശാല,കണ്ണൂരിലെ മലബാര്‍ സര്‍വകലാശാല ,സംസ്കൃത സര്‍വകലാശാല ,അലിഗഡ്,ഇഫ്ലു ,കോഴിക്കോട് ലോ കോളേജ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ വിപ്ലവം ശ്രിഷ്ടിച്ച ഒട്ടേറെ സ്ഥാപനങ്ങള്‍ കൊണ്ട് വരാന്‍ ലീഗ് ന്‍റെ മന്ത്രിമാര്‍ക്ക് സാധിച്ചു .ഇന്ത്യയില്‍ തന്നെ ആദ്യമായി സര്‍വകലാശാല സിണ്ടിക്കേറ്റ് ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധിനിധ്യം നല്‍കിയതും മഹാനായ സിഎച്ച് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് എന്നുള്ളത് പ്രത്യേകം ഇടുത്തു പറയേണ്ടതാണ് .
ഏതൊരു സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പ് ഒരു തലവേദനയാണങ്കില്‍ എന്‍റെ സര്‍ക്കാരിന് വിദ്യാഭ്യാസ വകുപ്പ് അലങ്കാരാമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞത് ലീഗ് നേതാവ് അബ്ദുല്‍ റബ്ബ് സാഹിബ് നു കിട്ടിയ ഒരു അംഗീകാരമാണ് . വിവാദങ്ങള്‍ ബാക്കി വെച്ച് പോയ സഖാവ് എം എ ബേബി സാറില്‍ നിന്ന് അബ്ദു റബ്ബ് സാഹിബ് വിദ്യാഭ്യാസം ഏറ്റെടുകുമ്പോള്‍ പരിഹസിച്ചവര്‍ പോലും അദ്ദേഹത്തിന്‍റെ കഴിവുകളെ പിന്നീട് പ്രശംസിക്കുന്നു .സ്കൂള്‍ തുറന്നാല്‍ പുസ്തകങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന കാലം ഉണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് .എന്നാല്‍ ഇപ്പോള്‍ പുസ്തകങ്ങള് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിച്ചത് തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ വകുപ്പിലെ മികവ് തന്നെയാണ് .സമരങ്ങള്‍ ഇല്ലാത്ത ഒരു കലാലയ അന്തരീക്ഷം ശ്രിഷ്ടിക്കാന്‍ കഴിഞ്ഞതും ,പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍ ചടുലമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ച വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ലീംലീഗ് നേതാക്കളെ മാറ്റി നിര്‍ത്തി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം എഴിതുവാന്‍ കഴിയില്ല ....ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ ..














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ