2013, മേയ് 5, ഞായറാഴ്‌ച

നാറാത്ത് സമധാനം തകര്‍ക്കാന് നോക്കുന്നവരെ നിങ്ങള്‍ക്ക് പൊതു സമൂഹം മാപ്പ് തരില്ല .......



മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് നാറാത്ത്. കണ്ടല്‍ കാടുകള്‍ നിറഞ്ഞ മനോഹരമായ ഒരു പുഴയും ,കണ്ണിന് കുളിര്‍മ നല്കുന്ന നെല്പാടങ്ങളും ,മുസ്ലീം മത വിശ്വാസികള്‍ക്ക് ആരാധന നിര്‍വഹിക്കാന് പള്ളികളും ,ഹിന്ദു സഹോദരങ്ങളുടെ പൗരാണിക ക്ഷേത്രങ്ങളും നമുക്ക് നാറാത്ത് കാണാന് സാധിക്കും .അവിടെയുള്ള എല്ലാ മത വിശ്വാസികളും സ്നേഹത്തോടെ കഴിഞ്ഞിരുന്നത് .ഗ്രാമ വാസികളുടെ നിഷ്കളങ്കത ആ പ്രദേശ വാസികളില്‍ കാണാമായിരുന്നു .അവിടെയുള്ളവര്‍ ലീഗ് ,സിപിഎം ,കോണ്‍ഗ്രസ്‌ എന്നീ രാഷ്ട്രീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കുന്നു എങ്കിലും ചില സമയങ്ങളില്‍ രാഷ്ട്രീയ വ്യത്യസ ത്തിന്‍റെ പേരില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടകാറുണ്ടങ്കിലും അതല്ലാം താല്‍കാലികമാത്രം നിലനിക്കുന്നതയിരുന്നു .
.



എന്നാല്‍ ചില അഭിനവ സംഘടനകള്‍ അവരുടെ സ്വാര്‍ത്ഥ താലപര്യങ്ങള്‍ക്ക് വേണ്ടി മതത്തിന്‍റെ പേര് പറഞ്ഞു ആ പ്രദേശത്ത്‌ കാര്‍ അല്ലാത്തവര്‍ വന്ന് രഹസ്യമായി പരിശീലനംനടത്തി അവിടെയുള്ള സമാധാനത്തിന് ഭീഷണിയാകും എന്ന് മനസിലാക്കിയ പ്രദേശ വാസികള്‍ പോലീസ് നെ വിവരം അറിയിച്ചു .പോലീസ് നെ കണ്ട നേതാക്കള്‍ ഓടി രക്ഷപെടുകയും,പ്രവര്‍ത്തകരെ പോലീസ് പിടിക്കുകയും ചെയ്തു പാവപെട്ട കുടുംബങ്ങളിലെ ചെറുപ്പക്കാരെ വൈകാരികത പറഞ്ഞു അവരെ സംഘടിപിച്ചു പോലീസ് പിടിച്ചാല്‍ ഇവരുടെ ഭാവി നഷ്ട പെടുന്ന രൂപത്തിലുള്ള എന്ത് പ്രവര്‍ത്തനമാണ് ഈ സംഘടനകള്‍ ചെയ്തത് എന്നതാണ് ഏതൊരു വ്യക്തിയെയും ഭയപെടുത്തുന്നത് . നിങ്ങള്‍ വ്യക്തമാക്കുക എങ്ങനയാണ്‌ നിങ്ങളുടെ സംഘടനകളില്‍ ആളുകള്‍ പ്രവര്‍ത്തിക്കുക .പോലീസ് പിടിച്ചാല്‍ അവരുടെ ഭാവി ജീവിതം നഷ്ട പെടുന്ന രൂപത്തിലാണ് നിങ്ങളുടെ സംഘടന സംവിധാനം എങ്കില്‍ എന്ത് സുരക്ഷയാണ് ആ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുക .

സമാധാനത്തോടെ കഴിഞ്ഞിരുന്ന നാറാത്ത് നിവാസികള്‍ ഇപ്പോള്‍ എന്ഡിഎഫ് ന്‍റെയും സംഘപരിവാറിന്റെ പ്രതിഷേധ മാര്‍ച്ചും തടയലും എന്നുള്ള ഭീഷണി മൂലം കുറച്ച് ദിവസത്തേക്ക് നിരോധനാജ്ഞ മൂലം അവിടെയുള്ള ജനങ്ങള്‍ക്ക്‌ സമാധാനത്തോടെ പുറത്ത് പോകാന് സാധിക്കാത്ത അവസ്ഥയാണ്‌ ഉള്ളത് .ഒരു നാടിന്‍റെ സമധാനം തകര്‍ക്കുന്ന ഈ രണ്ട് സംഘടനകളെയും പൊതു സമൂഹം ഒറ്റപെടുത്തുക .കാരണം ഇവര്‍ ശക്തി പെട്ടാല്‍ അവിടെ നഷ്ട പെടുന്നത് സമധാനവും ,നാട്ടിലെ നന്മയും ,പരസ്പര സ്നേഹവുമായിരിക്കും ...മതേതരത്വം പുലരട്ടെ ..തീവ്രവാദവും വര്‍ഗീയതയും തുലയെട്ടെ ..ഫിറോസ്‌ കല്ലായ്‌















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ