2014, മാർച്ച് 9, ഞായറാഴ്‌ച

രാജാജി ഹാളില്‍ നിന്ന് തുടങ്ങി മുസ്ലീം ലീഗ് കേന്ദ്ര മന്ത്രി സഭയില്‍ എത്തിനില്‍ക്കുമ്പോള്‍ :::

1948 march പത്താം തിയ്യതി മദരാശിയിലെ രാജാജി ഹാളിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ് . മലബാറില്‍ നിന്ന് വന്ന മൊയ്ദീന്‍ കുട്ടി അവതരിപ്പിച്ച"മുസ്ലീം സമുദായത്തി ന്‍റെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ പുരോഗതിക്കായി മുസ്ലീം ലീഗ് ഉണ്ടാക്കുക എന്ന പ്രമേയത്തിന്‍റെ ചര്‍ച്ച നടക്കുയാണ്. "പത്ത് മണിക്കൂറോളം ചര്‍ച്ച നടന്നു .ചിലരില്‍ നിന്ന് അച്ചാരം വാങ്ങി വന്ന ചില നേതാക്കള്‍ മുസ്ലീം ലീഗ് പിരിച്ച് വിട്ടു ദേശീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കണം എന്ന് വാദിക്കുന്നു ,മറ്റു ചിലര്‍ മുസ്ലീം എന്ന പേര് മാറ്റി മറ്റ് പേരുകള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്നു ,ഒരു കൂട്ടര്‍ മുസ്ലീം ലീഗ് എന്ന സംഘടന രാഷ്ട്രീയം മാറ്റി നിര്‍ത്തി സാംസ്ക്കാരിക സംഘടനയായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു .ചര്‍ച്ചകള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് രാജാജി ഹാള്‍ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലകൊണ്ടു .അവസാനം എല്ലാവരും മഹാനായ നൂറ്റാണ്ട് കണ്ട മുസ്ലീം സമുദായത്തി ന്‍റെ നേതാവിലേക്ക് ഒറ്റുനോക്കുകയാണ്  തുറുക്കി തൊപ്പി വെച്ച കറുത്ത കോട്ടിട്ട വെളുത്ത താടിയുള്ള സ്വതന്ത്ര സമര സേനാനിയായ ഇസ്മായില്‍ സാഹിബ് എഴുനേറ്റു നിന്നു .

        അവിടെയുള്ള നേതാക്കളെ നോക്കി കൊണ്ട് മഹാനായ ഇസ്മായില്‍ സാഹിബ് പ്രസംഗിക്കാന് തുടങ്ങി .അല്ലെയോ സഹോദരന്മാരെ നിങ്ങള്‍ ഇവിടെ വന്നത് വല്ല സ്ഥാനങ്ങളും കിട്ടും എന്ന് കരുതിയാണങ്കില്‍ അവര്‍ക്ക് ഇവിടെ വിട്ടു പോകാം .കാരണം മുസ്ലീം ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കൊരു പഞ്ചായത്ത് മെമ്പര്‍ പോലും ആകും എന്ന്ള്ള ധാരണ ആര്‍ക്കും വേണ്ട ,അതെല്ല മുസ്ലീം സമുദായത്തിന് ജനാധിപത്യ മതേതര രീതിയില്‍ രാഷ്ട്രീയപരമായി സംഘടിച്ച് കൊണ്ട് അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം .എന്താണ് അഭിമാനകരമായ അസ്തിത്വംഇസ്മായില്‍ സാഹിബ് നോട് ചോദിക്കപെട്ടു മഹാനായ നേതാവ് പറഞ്ഞു  പിറന്ന മണ്ണില്‍ സര്‍വ അവകാശ സമത്വ തുല്ല്യ സ്വതന്ത്രത്തോട് കൂടി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതാണ് . പിന്നീട് മൊയ്തീന്‍കുട്ടി അവതരിപ്പിച്ച പ്രമേയം 9നെതിരെ 23വോട്ടുകള്‍ അനുകൂലമായി പ്രമേയം പാസക്കപെട്ടു .ഇസ്മായില്‍ സാഹിബ് പ്രസിഡന്റ് ,ജനറല്‍സെക്രട്ടറി മെഹബൂബ് അലി ഹാജി ,കജാഞ്ചി പി ഇബ്രാഹിം എന്നിവരെ തിരഞ്ഞെടുക്കുകയും പുതിയ ഭരണഘടന ഉണ്ടാക്കാന്‍ 15അംഗങ്ങള്‍ ഉള്ള ഭരണ സമതിയെ തിരഞ്ഞെടുത്തു .
     
                    ഉറങ്ങി കിടന്നിരുന്ന സമുദായത്തിന് ഉണര്‍ത്തുപാട്ടായി ,കൂരിരുട്ടില്‍ ഒരു വിളക്ക് മരമായി ,അവഗണിക്ക പെട്ട സമുദായത്തി ന്‍റെ അവകാശങ്ങള്‍ നേടികൊടുക്കുന്ന പാര്‍ട്ടി യായി എന്നും മുസ്ലീം ലീഗ് നിലകൊണ്ടു .ജനാധിപത്യ അധികാരം അതിവിദൂര മായ സ്വപനാമായി ഇന്നും സമുദായത്തിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ അവശേഷിക്കുമ്പോള്‍ കേരളത്തില്‍ മുസ്ലീം ലീഗ് ശക്തമായത് കൊണ്ട് തന്നെ അവര്‍ക്ക് മറ്റുള്ള സമുദയാവും ചേര്‍ന്ന് കൊണ്ട് തന്നെ മതേതര ജനാധിപത്യ രീതിയില്‍ ജനസംഖ്യടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം സമുദായത്തിന് നേടികൊടുക്കാന്‍ ലീഗിന് സാധിക്കുകയും അവര്‍ക്ക് സാമൂഹിക ,വിദ്യാഭ്യാസ,സാമൂഹിക ,ജനാധിപത്യ അധികാര പുരോഗതി ഉണ്ടാക്കി കൊടുക്കാനും സാധിച്ചു  .എത്രത്തോളമെന്നാല്‍ പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യ യുടെ അധികാര സിരാ കേന്ദ്രമായ അങ്ങ് ഡല്‍ഹിയില്‍ ഡോക്റ്റര്‍ മന്‍മോഹന്‍ സിംങ്ങ് ന്‍റെ വലതു വശത്ത്‌ നിന്ന് കൊണ്ട് അധികാരത്തി ന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ മാത്രം ഒരു സമുദായത്തെ രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചത് ഈ അര്‍ദ്ധ ചന്ദ്ര താരങ്കിത ഹരിത പതാകപിടിച്ച് കൊണ്ട് നമ്മുടെ പൂര്‍വികരായ നേതാക്കള്‍ നിസ്വാര്‍ത്ഥ സേവകരായി മുസ്ലീം ലീഗ് ഉണ്ടാക്കി ഊണും ഉറക്കവും ഒഴിഞ്ഞു പ്രവര്‍ത്തിച്ചത് കൊണ്ടാണ് .
              പൂര്‍വ കാല നേതാക്കള്‍ കൈമാറിയ ഈ മഹത്തായ ഹരിത പതാക ഏത് കാറ്റിലും കോളിലും പെട്ടാലും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പൂര്‍വാധികം ശക്തിപെടുത്തി കൊണ്ട് പുതിയ തലമുറയ്ക്ക് കൈമാറേണ്ടതുണ്ട് .വരുക സോദരരേ ആരുടേയും അവകാശം കവര്‍ന്നെടുക്കാനെല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ രീതിയില്‍ സമുദായത്തിന് നേടി കൊടുക്കാന്‍ നമുക്ക് മുസ്ലീം ലീഗി നെ ശക്തി പെടുത്താം ..........:::::::::::::::::::::::::::::::::::::::::::::ജയ് മുസ്ലീംലീഗ്  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ് :
                     
3 അഭിപ്രായങ്ങൾ:

 1. ഇന്ത്യൻ ഭരണ ഘടന നിര്മാണ സഭയിൽ ന്യുന പക്ഷ അവകാശങ്ങൾ എഴുതിചെര്ക്കാൻ മുന്നില് നിന്ന് പ്രവര്ത്തിച്ച മുസ്ലിം ലീഗ് അംഗങ്ങളായ ഇസ്മിൽ സാഹിബും അന്ജന്ഗങ്ങളും

  സ്പെഷ്യൽ മാര്യേജ് ആക്ട്‌ പരിധിയിൽ നിന്നും മുസ്ലിം സമുദായത്തെ ഒഴിവാക്കാൻ പ്രവര്ത്തിച്ച പോക്കര് സാഹിബ്‌

  മാപ്പിള ഔട്ട്‌ രേജെസ് ആക്ട്‌ പിൻവലിക്കാൻ മദിരാശി അസ്സെംബ്ലിയിൽ പോരാടിയ
  ഉപ്പി സാഹിബ്‌

  ജാമിയ മില്ലിയ അലിഗർ സർവ കലാശാലകളുടെ ന്യുന പക്ഷ സ്വഭാവം എടുത്ത് കളയാൻ ശ്രമിച്ചപോഴും മുസ്ലിം ജീവനാംശ ബില്ലിന്റെ മറവിൽ മുസ്ലിം വ്യക്തി നിയമത്തിനെതിരെ ഫസിസ്ടുകളും മര്ക്സിസ്ടുകളും ഹാലിലകിയപ്പോൾ ഉം , സൽമാൻ റുഷ്ദിയുടെ പ്രവാചക നിന്ദ പ്രകടമാക്കുന്ന ചെകുത്താന്റെ വചനങ്ങൾ എന്ന പുസ്തകം ഇന്ത്യയിൽ
  നിരോധിക്കാനും മുന്നണിയിൽ
  നിന്ന് ലോക്സഭയിലും പുറത്തും
  സിംഹ ഗര്ജ്ജനം നടത്തിയ സേട്ട് സാഹിബും ,ബനാത്ത് വാല സാഹിബും

  ഗുജറാത്തിലും കോയമ്പത്തൂരും
  കലാപ്പത്തിന്റെ നാളുകളിൽ ഓടിയെത്തിയ ഇ അഹമ്മദ് സാഹിബും
  വിചാരണ തടവിന്റെ പേരില്
  പീഡനം നേരിടുന്ന നിരപരാധികൾക്ക്‌ വേണ്ടി ശബ്ദിച്ച ഇ ടി മുഹമ്മദ്‌ ബഷീര് സാഹിബും

  കേരളത്തിന്റെ വിദ്യാഭ്യാസ ചക്രവാളത്തിൽ പൊന് വെളിച്ചം തൂകിയ സി എച്ചും , മലപ്പുറം ജില്ല ശില്പി ബാപ്പു കുരിക്കളും
  പഞ്ചായത്ത് രാജ് നിയമ നിര്മാനത്തിന്റെ കര്മികത്ത്വം
  വഹിച്ച സി ടി അഹമ്മദലി സാഹിബും ,ഐ ടി വിദ്യാഭ്യാസവും വ്യവസായവും
  കേരളത്തിന്‌ പരിചയപെടുത്തിയ കുഞ്ഞാലികുട്ടി സാഹിബും , സാമൂഹ്യ നീതിയുടെ പാത കാട്ടിയ എം കെ മുനീര് സാഹിബും ,പഞ്ചായത്തുകൾക്ക് ആശ്രയമേകിയ ചെർക്കളം അബ്ദുല്ല സാഹിബും ,മരാമത്ത് ഭരണത്തിൽ മാത്രക കാട്ടിയ ബാവ സാഹിബും ,ഇബ്രാഹിം കുഞ്ഞും ,
  ഭരണ രംഗത്ത് മികവു പുലര്ത്തിയ നഹ സാഹിബും ,ബീരാൻ സാഹിബും ,കുട്ടി അഹമ്മദ് കുട്ടിയും ,നാലകത്ത് സൂപിയും , തനതായ മുദ്ര ചാർത്തിയ ചാകീരി സാഹിബും ,മഞ്ഞളാം കുഴിയും
  എന്നിട്ടും ചോദ്യം ലീഗ് എന്ത് ചെയ്തു

  ലീഗിന്റെ നേട്ടങ്ങൾ എണ്ണി പറയാൻ എമ്പാടും ഉണ്ട്

  പക്ഷെ ചോദ്യം ചോദിക്കുന്ന മേസ്ഥിരിമാർ ഇക്കണ്ട കാലം എന്ത് നല്കി സമുദായത്തിനും സമൂഹത്തിനും  മുസ്തഫ മചിനടുക്കം

  മറുപടിഇല്ലാതാക്കൂ
 2. ഇന്ത്യൻ ഭരണ ഘടന നിര്മാണ സഭയിൽ ന്യുന പക്ഷ അവകാശങ്ങൾ എഴുതിചെര്ക്കാൻ മുന്നില് നിന്ന് പ്രവര്ത്തിച്ച മുസ്ലിം ലീഗ് അംഗങ്ങളായ ഇസ്മിൽ സാഹിബും അന്ജന്ഗങ്ങളും

 3. അതെ മുസ്തഫ സാഹിബ് നിങ്ങള്‍ പറഞ്ഞതാണ്‌ ശരി .അഭിമാനത്തോട് കൂടി പറയാന് ലീഗിന് ഒരു പാട് ഉണ്ട്

  മറുപടിഇല്ലാതാക്കൂ