2013, മേയ് 2, വ്യാഴാഴ്‌ച

അറബ് വസന്തവും ,മുസ്ലീംലീഗ് ന്‍റെ ആറര പതിറ്റാണ്ടും ;



അമേരിക്ക ഇറാഖ് നെ ആക്രമിച്ചു ,അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം ,ഫലസ്തീനില്‍ ഇസ്രായില്‍ കടന്ന് കയറ്റം ,ഇറാനില്‍ അമേരിക്കന്‍ ഉപരോധം മുസ്ലീംലീഗ് മന്ത്രിമാര്‍ രാജിവെക്കണം .അന്താരാഷ്ട്ര മുസ്ലീംങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ഒരു കാലത്ത് മുസ്ലീംലീഗ് മായി ബന്ധപെടുത്തി രാഷ്ട്രീയ പ്രചരണം നടത്തുന്ന മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടി യും ,ലീഗ് വിരോധികളും മുല്ലപ്പൂവിപ്ലവത്തിലൂടെ അറബ് നാട്ടില്‍ ജനാധിപത്യം സൃഷ്‌ടിച്ച അറബ് വസന്തത്തെ ഇത്തരം പാര്‍ട്ടി കള്‍ എന്തെ കേരളത്തില്‍ ചര്‍ച്ച ചെയ്യാതെ പോകുന്നത് ?.അറബ് വസന്തം ചര്‍ച്ച ചെയ്‌താല്‍ കാഹിദെ മില്ലത്ത്‌ ഇസ്മായില്‍ സാഹിബ് ഉണ്ടാക്കിയ മുസ്ലീംലീഗ് ആറര പതിറ്റാണ്ടുകാലം കൊണ്ട് ഇന്ത്യയിലെ ജനാധിപത്യ മാര്‍ഗത്തിലൂടെ പിന്നോക്കം നിന്നിരുന്ന ഒരു സമുദായത്തെ അധികാര പങ്കാളിത്തതോടെ , ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ മതേതരത്വത്തില്‍ ഊന്നി കൊണ്ട് സമുദായത്തിന് നേടികൊടുത്ത് അവര്‍ക്ക് അഭിമാനകരമായ അസ്തിത്വം ഉണ്ടാക്കി കൊടുത്ത ലീഗ് ന്‍റെ ജനാധിപത്യ വിജയം ഇവര്‍ക്ക് ചര്‍ച്ച ചെയ്യാതെ പോകാന് സാധിക്കില്ല .അതുകൊണ്ട് തന്നെയാണ് ലീഗ് വിരോധികള്‍ അറബ് വസന്തത്തെ കേരളത്തില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാത്തത് .

1948 march 10 ന് മദ് രാശിയിലെ രാജാജി ഹാളില്‍ മുസ്ലീംലീഗ് എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം രൂപീകൃതമായപ്പോള്‍ ലീഗ് നെ തകര്‍ക്കാന് പലരും പലവിധത്തിലും ശ്രമം നടത്തി .ജനാധിപത്യ മാര്‍ഗം അനിസ്ലാമികം ആണന്ന് ഒരു വിഭാഗം , ലീഗ് ഉള്ളത് കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ലന്നും ,അത് കൊണ്ട് സമുദായം ദേശീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കണം എന്ന് മറ്റൊരു വിഭാഗം ,ലീഗ് വര്‍ഗീയ പാര്‍ട്ടി യാണ് എന്ന് ലീഗ് വിരോധികള്‍ പ്രചരിപിച്ചു ,ഭരണകൂടം അറസ്റ്റ് ചെയ്തും ,തുറങ്കില്‍ അടച്ചും ലീഗ് നേതാക്കളുടെയും ,പ്രവര്‍ത്തകരുടെയും ആത്മ വീര്യം തകര്‍ക്കാന് നോക്കി .ലീഗ് ചത്ത കുതിരയന്നുള്ള പരിഹാസം ,ലീഗ് നെ ഭരണത്തില്‍ കൂട്ടില്ലന്നു ദേശീയ പാര്‍ട്ടി .പക്ഷെ ലീഗ് ക്ഷമയോടെ കാത്തിരുന്നു ,എതിരാളികള്‍ക്ക് അവരുടെ ഭാഷയില്‍ ലീഗ് മറുപടി പറഞ്ഞില്ല .ലീഗ് ക്ഷമയോടെ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിച്ചു .മുസ്ലീംലീഗ് ന് അറിയാമായിരുന്നു ഒരു "മുല്ലപൂവ് വിപ്ലവം ഇന്ത്യന്‍ ജനാധിപത്യ മാര്‍ഗത്തില്‍ "ലീഗ് ന് സൃഷ്ടിക്കാന് സാധിക്കുമെന്ന് .

എത്രയെത്ര ലീഗ് ന്റെ മഹാന്‍ മാരായ നേതാക്കള്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ പൊതു സമൂഹം അവരെ വിലയിരുത്തി "അവര്‍ കാലത്തിന് മുമ്പേ നടന്നവര്‍ "എന്ന് .ലീഗ് ന്‍റെ ആത്മാര്‍ത്ഥത യുള്ള പ്രവര്‍ത്തകരെ നിങ്ങള്‍ ലീഗ് ന് വേണ്ടി പോരാടുമ്പോള്‍ പരിഹാസവും ഭീഷണിയും ,ഏഷണിയും നേരിട്ടന്നു വരാം .പക്ഷെ അതെ മാര്‍ഗത്തില്‍ നിങ്ങള്‍ അവരോട് പ്രവര്‍ത്തിക്കരുത് .കാരണം ലീഗ് ന്‍റെ മഹാന്മാര്‍ കാണിച്ച് തന്ന സംയമനത്തിന്‍റെ പാത പിന്തുടരുക .കാരണം നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മൂല്യങ്ങളുടെയും ,നേരിന്‍റെ യും മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആണ് .അന്തിമ വിജയം മുസ്ലീംലീഗ് ന്‍റെ ത് ആണ് ..നമുക്ക് കൈകോര്‍ക്കാം മതേതരം ഉയര്‍ത്തി പിടിക്കാം ,മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ 

3 അഭിപ്രായങ്ങൾ:

  1. അഭിനന്ദനം ഫിരോസ്ക്ക .....ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. അപിപ്രായം പറഞ്ഞവര്‍ക്ക് നന്ദി രേഖ പെടുത്തുന്നു ..തെറ്റുകള്‍ ഉണ്ടങ്കില്‍ ചൂണ്ടി കാണിക്കുക

    മറുപടിഇല്ലാതാക്കൂ