2013, മേയ് 1, ബുധനാഴ്‌ച

എന്‍ ഡി എഫ് കാരെ സമുദായം നിങ്ങള്‍ക്ക് മാപ്പ് തരില്ല .;



എതിരാളികളുടെ ഇല്ലാത്ത ശക്തി കാണിച്ചുകൊണ്ടാകരുത്‌ ഏതൊരു സംഘടനയും ശക്തി പെടേണ്ടത് .അത് ഫാസിസം ആണ് .അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് ജനാധിപത്യ ,മതേതര മാര്‍ഗത്തിലായിരിക്കണം. ന്യുനപക്ഷ ങ്ങള്‍ എവിടെയങ്കിലും അവഗണ അനുഭവിക്കുന്നുണ്ടങ്കില്‍ ആ അവഗണ നേരിടേണ്ടത് ആയുദപരമായും ,വൈകാരികപരമായും സംഘടിച്ച് കൊണ്ടാകരുത്‌ .കാരണം ന്യുനപക്ഷ ങ്ങള്‍ക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച ഭരണഘടനയാണ് ഇന്ത്യന്‍ ഭരണ ഘടന .
നാറാത്ത് ഇരുപത്ത് ഒന്ന് യുവാക്കളെ പോലീസ് പിടിക്കപെട്ടപ്പോള്‍ അവരുടെ ഭാവി നഷ്ടപെടുന്ന രൂപത്തിലാണ് എന്‍ ഡി എഫ് കാര നിങ്ങള്‍ സമുദായത്തിനെ സംഘടിപ്പിക്കുന്നതങ്കില്‍ എവിടെയാണ് നിങ്ങള്ക്ക് സമുദായത്തിന് രക്ഷ കൊടുക്കാന്‍ കഴിയുന്നത് . ഒരു കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെ യും പ്രതീക്ഷയകുന്ന യുവാക്കളെ ആയുഷ് കാലം മുഴുവനും ജയില്‍ ലേക്ക് അയക്കുന്ന നിങ്ങളുടെ ഈ സംഘടന രീതി ഒരിക്കലും സമുദായത്തിനോ ,സമൂഹത്തിനോ ,രാജ്യത്തിനോ ഗുണകരമല്ല 
. മുസ്ലീം ചെറുപ്പക്കാരെ വൈകാരിക മായി സംഘടിപിച്ച് കൊണ്ട് ആര്‍ എസ് എസ് ആയുദ പരിശീലനം നടത്തുന്നത് കൊണ്ട് സമുദായവും അത്തരത്തില്‍ സംഘടിക്കണം എന്നുള്ള ചിന്താഗതി ഒരിക്കലും ഒരു മതേതര രാജ്യത്ത് ഗുണം ചെയ്യില്ല .അവര്‍ ട്രൌസര്‍ ഇടുന്നത് കൊണ്ട് ഞങ്ങളും അത്തരത്തില്‍ ട്രൌസര്‍ ഇടണം എന്നുള്ള പരിഹാസ നിലപാട് ഒരു മുസ്ലീം മിനും അംഗീകരിക്കാന് സാധിക്കില്ല .കാരണം ആര്‍ എസ് എസ് എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല സമുദായം നിലകൊള്ളുന്നത് .അത്തരത്തിലുള്ള വര്‍ഗീയ സംഘടനകള്‍ കേരളത്തില്‍ ശക്തി പെടാതെ പോകുന്നത് ന്യുനപക്ഷം ആയുദപരമായി സംഘടിച്ചത് കൊണ്ടല്ല .മറിച്ച് നല്ലവരയായ ഹിന്ദു സഹോദരങ്ങള്‍ തന്നെ ആര്‍ എസ് എസ് നെ ആശയപരമായി നേരിട്ട് പൊതു സമൂഹത്തില്‍ തുറന്ന് കാട്ടിയത് കൊണ്ടാണ് .

ഇവിടെയാണ്‌ മുസ്ലീംലീഗ് ന്‍റെ പ്രസക്തി പൊതു സമൂഹം കാണേണ്ടത് .നീണ്ട അറുപത്തിയഞ്ച് കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് ഒരു സമൂഹത്തെ ജനാധിപത്യ ,മതേതര മാര്‍ഗത്തില്‍ രാഷ്ട്രീയമായി സംഘടിപ്പിച്ചു കൊണ്ട് അവരെ സാമൂഹികപരമായും ,വിദ്യാഭ്യാസപരമായും ,അധികാരപരമായും രാജ്യത്തിന് ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കാന് കഴിഞ്ഞത് മുസ്ലീംലീഗ് ന്‍റെ രാഷ്ട്രീയ പരമായ വിജയമാണ് .നമുക്ക് ഭാരതത്തിന്‍റെ പുരോഗതിയില്‍ പങ്കാളികള്‍ ആകാം .ഭാരതത്തിന്‍റെ മതേതരത്വം ലോകത്തിന് മാതൃക ആകട്ടെ ..വരൂ സോദരരെ മതേതരത്വം മുറുകെ പിടിക്കാം ,മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌ ..

9 അഭിപ്രായങ്ങൾ:

  1. സ്വന്തം മക്കളുടെ മൃതദേഹംപോലും കാണേണ്ടെന്നു പറയുന്ന അമ്മമാര്‍ ഇനി ഉണ്ടാവരുത് എന്ന് നാം ആഗ്രഹിക്കുമ്പോള്‍ അത്തരമൊരവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാത്ത സങ്ങടനകളെ നിരോധിക്കുക തന്നെ വേണം ...
    യഥാര്‍ഥത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ശക്തിയും വാശിയും പകര്‍ന്നുകൊടുക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ പല സങ്ങടനകളും ഏറ്റെടുത്തിരിക്കുന്നത്. ....ഇത്തരം സങ്ങടനകള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളും അക്രമങ്ങളും ചൂണ്ടിയാണ് സംഘപരിവാര്‍ സ്വന്തം കൊടിക്കീഴിലേക്ക് ആളെ ക്ഷണിക്കുന്നത്. ഇരുകൂട്ടരും പരസ്പരം എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ത്തന്നെ ഒന്നിനെ ഒന്ന് വളര്‍ത്തുക എന്ന കൃത്യവും നിര്‍വഹിക്കുന്നുണ്ട്. ഒരു വര്‍ഗീയത കൊണ്ട് മറ്റൊന്നിനെ പ്രതിരോധിച്ച ചരിത്രം ലോകത്തൊരിടത്തുമില്ല......
    തീവ്രവാദികളും രാജ്യദ്രോഹികളുമായി മരണമടഞ്ഞ മക്കളെ ഓര്‍ത്ത് മനം നോവുമ്പോഴും അവരുടെ ജഡം തങ്ങള്‍ക്കുവേണ്ട എന്നുപറയാന്‍ മാതാപിതാക്കള്‍ തയ്യാറായത്, ഇത് പോലുള്ള വര്‍ഗീയ-തീവ്രവാദ സംഘടനകളോടും അവ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യദ്രോഹപരവും മനുഷ്യത്വരഹിതവുമായ നയങ്ങളോടുള്ള എതിര്‍പ്പും കൊണ്ടാണ് .....ഇനിയും പാവപ്പെട്ട ഉമ്മമാരുടെ കണ്ണുനീര്‍ ഈ മണ്ണില്‍ വീഴരുത് .....അത് എല്ലാവരും ആയുധ ബലം കൊണ്ട് സമുതായത്തെ സംരക്ഷിക്കാം എന്ന വര്‍ഗീയ വിജാരം പേറി നടകുന്നവരെ തിരിച്ചറിയുക ....ഇത്തരക്കാരുടെ ഒളിത്താവളങ്ങള്‍ അതികാരികള്‍ക്ക് കാണിച്ചു കൊടുക്കുക ...നാട്ടില്‍ മത സൌഹാര്ധം കാത്തു സൂക്ഷിക്കാന്‍ എല്ലാവരും അവനവനെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക .......

    മറുപടിഇല്ലാതാക്കൂ
  2. ഫിറോസ്‌ സാഹിബ് ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു ,ഇനിയും മെച്ചപെടുത്താന്‍ ശ്രമിക്കുക .ഹരിത രാഷ്ട്രീയത്തിന് കരുത്തു പകരാനും ,പുതു തലമുറയ്ക്ക് വഴി കാട്ടാനും സാധിക്കുമാറാകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ എടുക്കുന്ന ഏതു മാര്‍ഗവും സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്,തീവ്രവാതം ഈ സമൂഹത്തെ അത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ആയുധ പരിശീലനവും ഫ്ലാഗ് മാര്‍ച്ചും പ്രചരിപ്പിച്ചു ശത്രു പക്ഷത്തെ ശക്തിപ്പെടുത്തുകയും , പ്രശ്നമുണ്ടാക്കി സ്വന്തം കുടുമ്പത്തിനു പോലും സംരക്ഷണം കൊടുക്കാതെ ഓടി ഒളിക്കുകയും ചെയ്യുന്ന ഈ വിഭാഗം സമൂഹത്തിനു ഭീഷണി തന്നെയാണ് ..

    മറുപടിഇല്ലാതാക്കൂ
  4. ഫിറോസ്‌!! നിങളുടെ ഈ കാഴ്ചപാടിനെ അഭിനനിക്കുന്നു!! ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപെട്ട ഒരു മതം ആണ് ഇസ്ലാം!! അതിനെ പലപ്പോഴും തീവ്രവാദത്തിന്റെ വഴിയില്‍ നയിച്ച സംഘടനകല്‍ പോലപ്പോഴും അതിനു ഉത്തരവാദിത്തം ഉണ്ട്!! നമ്മള്‍ മുസ്ലിം എന്നും, ഹിന്ദു എന്നും, ക്രിസ്ത്യന്‍ എന്നും, ഒക്കേ കാണുന്നതിനു പകരം നമ്മള്‍ ഇന്ത്യന്‍ എന്ന് കാണുന്ന ഒരു ലോകംഉണ്ടാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു!!!

    മറുപടിഇല്ലാതാക്കൂ
  5. ഗുജറാത്തിന്റെ മണ്ണിൽ നിങ്ങൾ പറയും പോലുള്ള ഏതു "തീവ്രവാദ" പ്രസ്ഥാനം ഉള്ളത്കൊണ്ടാണ് അവിടുത്തെ 2000 ഓളം മുസ്ലിംകൾ ക്രൂരമായി കൊലചെയ്യപ്പെട്ടത്? അവിടുത്തെ RSS ന്റെ അതേ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലെ rss നും ഉള്ളത്. മുസ്ലിം ലീഗിന്റെ വേദികളിൽ വിശിഷ്ട അധിതിയായി ക്ഷണിക്കപ്പെടുന്ന BJP നേതാവ് അടക്കം...

    മറുപടിഇല്ലാതാക്കൂ
  6. ആര്‍ എസ് എസ് എന്ത് ചെയ്യുന്നുവോ അത് പോലെ മുസ്ലീം ങ്ങളും ചെയ്യണം എന്നത് തീര്‍ച്ചയായും ഒരു മുസ്ലീം അംഗീകരി ക്കില്ല .കാരണം ഇസ്ലാം പഠിപ്പിക്കുന്നത് സമാധാനമാണ്

    മറുപടിഇല്ലാതാക്കൂ
  7. RSS ചെയ്യുന്നത് പോലെയുള്ള അക്രമവും ഭീകരതയും ഇവിടെ ആരും ചെയ്യുന്നില്ല. അങ്ങനെയുള്ള പ്രവർത്തനങ്ങൾ ഇസ്ലാമിന് യോജിച്ചതുമല്ല. RSS ന്റെ അതിക്രമങ്ങളെ ജനകീയമായ രീതിയിൽ തടയുക എന്നത് ഒരിക്കലും ഭീകരതയോ അനിസ്ലാമികാമോ അല്ല..

    മറുപടിഇല്ലാതാക്കൂ
  8. അവര്‍ ട്രൌസര്‍ ഇടുന്നത് കൊണ്ട് ഞങ്ങളും അത്തരത്തില്‍ ട്രൌസര്‍ ഇടണം എന്നുള്ള പരിഹാസ നിലപാട് ഒരു മുസ്ലീം മിനും അംഗീകരിക്കാന് സാധിക്കില്ല"

    ഇവിടെ ആരാണ് സുഹൃത്തേ RSS കാരെപ്പൊലെ ട്രൌസർ ഇട്ടു നടക്കണം എന്ന് പറഞ്ഞത്? വിമർശിക്കാൻ വേണ്ടി സ്വന്തം ഭാവനയിൽ തോന്നുന്ന കാര്യങ്ങൾ അടിച്ചു വിടുകയാണോ...!!!

    മറുപടിഇല്ലാതാക്കൂ
  9. അതെ നിങ്ങള്‍ പിന്തുടരുന്നത് ആര്‍ എസ് എസ് ന്‍റെ അതെ നയങ്ങളാണ്

    മറുപടിഇല്ലാതാക്കൂ