2014, ജനുവരി 8, ബുധനാഴ്‌ച

ഫാസിസം തുലയെട്ടെ മതേതരത്വം പുലരട്ടെ .:


ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യക്ക് എന്നും തല ഉയര്‍ത്തി പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് മറ്റൊരു രാഷ്ട്രത്തിനും അവകാശപെടാന്‍ കഴിയാത്ത രൂപത്തില്‍ ഭാരതത്തിലെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കണാതെ അതിനെ അലങ്കാരമായി കൊണ്ട് നടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുന്നത് കൊണ്ടാണ് .
എന്നാല്‍ ഇന്ത്യന്‍ മതേതരത്വ ത്തിന്‍റെ തലയ്ക്കു മുകളില്‍ ടെമോക്ലാസി ന്‍റെ വാള്‍ പോലെ ഫാസിസവും ,വര്‍ഗീയതയും ഭാരതത്തെ വിഴ്ങ്ങാന്‍ തൂങ്ങിക്കിടക്കുന്നുണ്ട് .ഏകാധിപതികള്‍ക്ക് ഭരണം നേടിയെടുക്കാന്‍ അവര്‍ വര്‍ഗീയതയും ,ഫാസിസവും ഒരേ പോലെ ഉപയോഗപെടുത്തുകയാണ് .വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രണ്ട് ചോദ്യങ്ങളാണ് ഉള്ളത് .ഇന്ത്യകാലകലാങ്ങളായി മുറുകെ പിടിച്ച മതേതരത്വം സംരക്ഷിച്ചു കൊണ്ട് ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ മുന്നോട്ട് പോകണോ ,അതോ മോഡി നേത്രത്വം കൊടുക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ കൂട്ട് കെട്ടിനെ ഇന്ത്യ ഭരിക്കാന്‍ അനുവദിച്ചു ഇന്ത്യയുടെ മതേതര പൈതൃകം നഷ്ടപെടുത്തി ലോകത്തിന് മുമ്പില്‍ തലകുനിക്കണോ ?ഈ രണ്ട് ചോദ്യത്തിന് നാം ഉത്തരം കണ്ടത്തുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് ഇവിടെ രാമനും ,റഹീമും ,ജോസഫും ,ഹിന്ദു വും ,മുസ്ലിമും ,ക്രിസ്ത്യനും ,പാര്‍സിയും ,സിക്കും ,ജൈനനും ,ഭുദ്ധനും ,മതം ഉള്ളവനും ,ഇല്ലാത്തവനും ദേശ ,മത ,ഭാഷാ വ്യത്യാസമില്ലാതെ സഹോദരി ,സഹോദരന്മാരായി ഐക്യത്തോടെ മുന്നോട്ട്കൊ ണ്ട് പോകാന്‍ മതേതര പ്രസ്ഥാനങ്ങല്‍ക്കെ സാധിക്കൂ . അതെല്ല ഫാസിസ്റ്റ് വര്‍ഗീയ ശക്തികളുടെ കൈകളിലേക്ക് ഇന്ത്യ യുടെ അധികാരം കിട്ടിയാല്‍ ഗുജറാത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് വാദികള്‍ നടത്തിയത് പോലെ ഭാരതത്തിലെ പൗരന്മാരുടെ മനസില്‍ വര്‍ഗീയതയുടെ വിഷ തുള്ളികള്‍ കുത്തിവെച്ചു ജീവനോടെ മനുഷ്യരെ കത്തിച്ചു കൊല്ലുന്ന ഒരു അവസ്ഥ ഇന്ത്യയില്‍ അവര്‍ ശ്രിഷ്ടിചെടുക്കും .കാരണം അവരുടെ ലക്ഷ്യം ഇന്ത്യന് പൗരന്മാരെ പല തട്ടുകളിലാക്കി ഭരണം നിലനിര്‍ത്തുക എന്നത് മാത്രമാണ് . പോരാടാം മതേതര ഇന്ത്യക്ക് വേണ്ടി .മതേതര ഭാരതത്തില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി ഫേസ് ബുക്ക്‌ യൂത്ത് ലീഗ് കൂട്ടയമക്ക് അഭിവാദ്യം നല്‍കി കൊണ്ട് ഫിറോസ്‌ കല്ലായ് ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ