2014, ജനുവരി 12, ഞായറാഴ്‌ച

പി ടി എ റഹീം സാഹിബ് ആപ്പിന് കേരളത്തില്‍ സ്കോപ്പില്ല.

എല്ലാ കാലത്തും മുസ്ലീം ലീഗില്‍ നിന്ന് സ്ഥാനങ്ങള്‍ കിട്ടാതിരികുമ്പോള്‍ ചില സ്വാര്‍ത്ഥ താലപര്യമുള്ള നേതാക്കള്‍ മറുകണ്ടം ചാടാറുണ്ട് .അത്തരം നേതാക്കള്‍ ലീഗില്‍ പ്രവര്‍ത്തികുമ്പോള്‍ തന്നെ അവരുടെ ഉദ്ദേശം ലീഗ് നെ ശക്തി പെടുത്തുക എന്നതെല്ല മറിച്ച് അവനവന്‍റെ സ്ഥാനങ്ങള്‍ ഉറപ്പിക്കുക എന്നതാണ് .അത്തരം നേതാക്കളെ സിപിഎം ലീഗ് നെ അടിക്കാനുള്ള വടിയായി എല്ല...ാ കാലത്തും കൊണ്ട് നടക്കാറുണ്ട് .അതില്‍ പെട്ട നേതാക്കളാണ് റഹീം സാഹിബും ,ജലീല്‍ സാഹിബും .
സിപിഎം സ്വതന്ത്രനായി രണ്ട് വട്ടം ജയിച്ചിട്ടും തങ്ങള്‍ക്കു വേണ്ട പോലെ പരിഗണിക്കുന്നില്ല എന്ന തോനലില്‍ നിന്നും ,കൂടുതല്‍ നല്ല സ്ഥാങ്ങള്‍ക്ക് വേണ്ടിയും ഇന്ന് ആം ആത്മി പാര്‍ട്ടി യുമായി റഹീം സാഹിബ് ചര്‍ച്ച നടത്തിയത് .കാരണം മറു കണ്ടം ചാടിയാല്‍ വലിയ സ്ഥാനങ്ങള്‍ കിട്ടും എന്നുള്ള വ്യാമോഹമാണ് ഇത്തരം നേതാക്കളെ പല നാളില്‍ പല പാര്‍ട്ടി യിലായി ചേക്കേ റാന് കാരണം .
മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പ്രത്യേകിച്ച് മലപ്പുറം ജില്ല യില്‍ ലീഗ് നു ഒരു കൊട്ട് കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഈ നേതാക്കള്‍ ആദര്‍ശം മറന്ന് അത്തരക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാറുണ്ട് .എന്നാല്‍ ലീഗ് കാരായ ഞങ്ങള്‍ക്ക് ഒന്നേ പറയാന് ഒള്ളു ലീഗ് കേരള പൊതു സമൂഹത്തില്‍ പാറകെട്ടുകളില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസം നിങ്ങളുടെ അയഞ്ഞ പേശികള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല ....

(റഹീം സാഹിബ് ആപ്പിന് കേരളത്തില്‍ സ്കോപ്പില്ല )ഫിറോസ്‌ കല്ലായ് ...
See more

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ