നീണ്ടകാലം ഒരു രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ,ആ സംഘടനക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഒരു നേതാവിനും ,അതിലെ അണികള്‍ക്കും ആ സംഘടനകളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അപകടകരമാണ് എന്ന് മനസിലാക്കി തള്ളിപറയാത്ത കാലത്തോളം എത്ര സംഘടനകളില്‍ മാറി മാറി പ്രവര്‍ത്തിച്ചാലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ച സംഘടനയുടെപ്രവര്‍ത്തന ഉദ്ദേശ ലക്ഷ്യവും സ്വാദീനവും ഉണ്ടാകും എന്നുള്ളത് തീര്‍ച്ചയാണ് .
കണ്ണൂര്‍ ജില്ലയിലെ ബിജെപിയുടെ പ്രസിഡന്റ് മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ്ശ്രീ , ഒ കെ വാസു വിന്‍റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ നമോവിചാര്‍ മഞ്ച് രൂപീകരിച്ചു .ഭാരതത്തിലെ മതേതരത്വ ത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുമോ എന്ന് ഭാരതത്തിലെ മതേതര സമൂഹം ഭയപ്പെടുന്ന "മോഡിയുടെ "പേരിലാണ് ഇവര്‍ തിരുത്തല്‍ സംഘടന രൂപീകരിച്ചത് എന്ന് ഇവിടെ ശ്രദ്ദേയമാണ് .ആ നമോ സംഘടനയുടെ ലക്ഷ്യം തീര്‍ത്തും ജില്ലാ പ്രസിഡന്റ് ന്‍റെ മാറ്റുക എന്നതിലുപരി യാതൊരു മതേതര ,സാമൂഹിക ,രാഷ്ട്ര താലപര്യവും അവര്‍ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലന്ന് മാത്രമെല്ല ഇതിലെ നേതാക്കളും ,പ്രവര്‍ത്തകരും നിരന്തരം
കണ്ണൂരിലെ സഖാക്കളുമായി പോരാട്ടങ്ങളും .സംഘട്ടനങ്ങളും നടത്തുകയും ഇതിന്‍റെ ഫലമായി നിരവധി രക്ത സാക്ഷികള്‍ ഉണ്ടാകുകയും ചെയ്തു .തന്‍റെ പാര്‍ട്ടി ക്ക് വേണ്ടി ചുടു ചോര ചിന്തിയ പാര്‍ട്ടി സഖാക്കളേ മറന്ന് കൊണ്ടാണ് കേവലം വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു കാവി മങ്ങിയ ചെങ്കൊടി ക്ക് രൂപം നല്‍കാന്‍ കണ്ണൂര്‍ കമ്മ്യൂണിസ്റ്റുനേതാക്കള്‍ തുനിയുന്നത് .
സംഘ പരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായി പ്രവര്‍ത്തനം തുടങ്ങിയ നമോ യിലെ അംഗങ്ങള്‍ ഇതുവരെ തങ്ങള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി യിലെ ആശയങ്ങളെ തള്ളിപറയാതെ കമ്മ്യൂണിസവും കൂടി ചേരുമ്പോള്‍ സ്വാഭാവികമായും സംഘപരിവാര്‍ ആശയങ്ങള്‍ കമ്മ്യൂണിസത്തില്‍ കൂടി ചേരും എന്നത് സത്യമാണ് .സിപിഎം സ്ഥാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് സഖാവ് വിയെസ് ന്‍റെ വാക്കുകളെ അവഗണിച്ച് മുന്നോട്ടു പോകുന്ന അഭിനവ കമ്മ്യുണിസ്റ്റ് നേതൃത്വമേ കേരളത്തിലെ മതേതര ജനത ലോക സഭ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നല്‍കുക തന്നെ ചെയ്യും .
മങ്ങിയ കാവിയെ ചെങ്കൊടിയുമായി കൂട്ടികെട്ടിയാല്‍ രക്ത സാക്ഷിക്കളുടെ ചുടു ചോര കൊണ്ട് ചെഞ്ചായം തീര്‍ത്ത ചെങ്കൊടിയുടെ തിളക്കം കുറയും ............................................................................................................ഫിറോസ് കല്ലായ്
സഖാക്കളിപ്പോള്‍ ത്രിശങ്കുവിലാണ് ............
മറുപടിഇല്ലാതാക്കൂ