2013, മേയ് 11, ശനിയാഴ്‌ച

വിജയ കിരീടമണിഞ്ഞു പാവനമായ ഹരിത കൊടി



                            

ഉറങ്ങി  കിടക്കുകയായിരുന്നു സമുദായം .ഉണര്‍ത്ത് പാട്ടുമായി ആരും 

വന്നില്ല .കിട്ടേണ്ട അവകാശങ്ങള്‍ എല്ലാം ഹനിക്കപെട്ടിരുന്നു പക്ഷെ അവകാശങ്ങള്‍ നേടി കൊടുക്കാന്‍ ഒരാളെയും കണ്ടില്ല .ഇടയന്‍ ഇല്ലാത്ത ആട്ടിന്‍ പറ്റത്തെ പോലെ ദിശ തെറ്റി സഞ്ചരിച്ചുകൊണ്ടേയിരുന്നു സമുദായം .എന്നാല്‍ അവര്‍ക്ക് ദിശാബോധം നല്കാന് ആരും മുന്നോട്ട് വന്നില്ല !.
ഉണര്‍ത്ത് പാട്ടുമായി ,അര്‍ഹത പെട്ട അവകാശങ്ങള്‍ നേടികൊടുക്കാന് , ദിശ തെറ്റി സഞ്ചരിച്ചിരുന്ന സമുദായത്തിന് ദിശാബോധം നല്കാന് ഹരിത കൊടിയുമായി മദിരാശിയിലെ  ദയാ മന്‍സില്‍ നിന്ന് കറുത്ത കോട്ടിട്ട തുര്‍ക്കി തൊപ്പി വെച്ച ഒരു മനുഷ്യന്‍ നിസ്വാര്‍ത്ഥ സേവകനായി "പാവനമായ ഹരിത കൊടിഏന്തി  , നെഞ്ചോട്‌ ചേര്‍ത്ത് "ഒരാള്‍ മുന്നോട്ട് വരുകയാണ് .ആരാണ് ഈ മഹാന് എന്നറിയുമോ ?പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സമ്മതിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നിലപാടുകള്‍ ക്കെതിരെ പ്രധിശേതിക്കാന് വിദ്യാര്‍ത്ഥിക്കളോട് കോളേജ് ബഹിഷ്ക്കരിക്കാന് മഹാത്മാഗാന്ധിജിയും ,അലി സഹോദരന്മാരും ആവശ്യപെട്ട സമയത്ത്‌ തന്‍റെ ബി എ പഠനം വലിച്ചറിഞ്ഞു കൊണ്ട് സ്വാതന്ത്ര്യ സമരത്തിലേക്ക് ഇടുത്ത് ചാടി കൊണ്ട് തന്‍റെ ദേശകൂര്‍ വളരെ ചെറു പ്രായത്തില്‍ തന്നെ പ്രകടിപ്പിക്കുകയും ,ഇന്ത്യ സ്വതന്ത്ര മായ സമയത്ത്‌ ഇന്ത്യയുടെ ഭരണഘടന നിറമാണത്തില്‍ വലിയ പങ്കു വഹിച്ച ഉന്നത സ്ഥാനങ്ങള്‍ വഹിച്ച മഹാനായ ഇസ്മായില്‍ സാഹിബ്‌ ആയിരുന്നു ആ ഹരിത കൊടിയുമായി ജനങ്ങളിലേക്ക് ഇറങ്ങി വന്നത് .
                 ഈ ഹരിത കൊടി കണ്ട് അതിനെ തടയാന് ഭരണകൂടവും ,അധികാര സ്വാപനങ്ങളില്‍ വിരാജിക്കുന്നവരും ഇസ്മായില്‍ സാഹിബ് നെ തേടിയെത്തി മോഹവാഗ്ദാനങ്ങള്‍ നല്‍കി .ആ കൂട്ടരോട് കാഹിദെ മില്ലത്ത്‌ പറഞ്ഞു എനിക്ക് വല്ല ഉന്നതമായ സ്ഥാനം കിട്ടാന് വേണ്ടിയല്ല ഞാന്‍ ഈ ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ചത്‌ .മറിച്ച് മുസ്ലീംസമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ ഞാന്‍ ഈ കൊടിയെ ജനങ്ങളിലേക്ക് എത്തിച്ചേ മതിയാകു .വന്നവര്‍ ചോദിച്ചു എന്താണ് ഇസ്മായില്‍ സാഹിബ് അഭിമാനകരമായ അസ്ഥിത്വം ?"പിറന്ന മണ്ണില്‍ സമത്വ തുല്യമായ സ്വതന്ത്രത്തോട് കൂടി ജീവിക്കാനുള്ള അവകാശം ".ഈ നിസ്വാര്‍ത്ഥ സേവകന്‍റെ മുമ്പില്‍ അവര്‍ക്ക് അടിയറവ് പറഞ്ഞു പോകേണ്ടി വന്നു .
                 പാവനമായ കൊടിയുമായി കാഹിദെ മില്ലത്ത്‌ ഇന്ത്യ മുഴുവനും സഞ്ചരിച്ചു .പൂക്കള്‍ നിറഞ്ഞ വഴികലൂടെ ആയിരുന്നില്ല ,മറിച്ച് കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധി നിറഞ്ഞ ദുര്‍ഘട വഴികലൂടെയായിരുന്നു കാഹിദെ മില്ലത്ത്‌ സഞ്ചരിച്ചത് .പരിഹാസിച്ചും ,കരിങ്കൊടി കാണിച്ചും ഇസ്മായില്‍ സാഹിബ് നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് നോക്കി .ഉത്തര ഇന്ത്യയിലെ മുസ്ലീംങ്ങളോട് ഹരിത കൊടി വാങ്ങാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു തൊള്ളായിരം വര്‍ഷം ഇന്ത്യ ഭരിച്ച ,കുത്തബ് മിനാറും ,താജ്മഹലും ,ചെങ്കോട്ടയും പണിത മുകള്‍ ചക്രവര്‍ത്തിയുടെ പിന്മുറക്കാരയ ഞങ്ങള്‍ക്ക് വല്ലതും നേടിയെടുക്കണമെങ്കില്‍ ഈ ഹരിത കൊടിയുടെ ആവശ്യം ഇല്ല .ലോക പ്രശസ്തമായ വ്യാപാരം നടത്തുന്ന ഗുജറാത്തിലെ മുസ്ലീം ങ്ങളും ഇസ്മായില്‍ സാഹിബ് ന്‍റെ കൊടി നെഞ്ചിലേറ്റാന്‍ മുന്നോട്ടു വന്നില്ല !എല്ലാവരും ഒറ്റകെട്ടായി ഇസ്മായില്‍ സാഹിബ് ന്‍റെ ഹരിത കൊടിവാഹകരകാന് തെയ്യാറായില്ല .

   ഇന്ത്യയുടെ തെക്ക്‌ അറ്റത്തുള്ള മലബാറിലേക്ക് ഹരിത പതാകയുമായി വന്നു .മുസ്ലീം പ്രമാണിമാര്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം നഷ്ടപെടും എന്നുള്ള ഭയം മൂലം അവര്‍ ഇസ്മായില്‍ സാഹിബ് കൊണ്ട് വന്ന ആദര്‍ഷത്തെയും ,ഹരിതപതാകയേയും തള്ളി പറഞ്ഞു .അവര്‍ ഇസ്മായില്‍ സാഹിബ് നെ കരിങ്കൊടി യുമായി സ്വീകരിക്കാന് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നു .പക്ഷെ ഇസ്മായില്‍ സാഹിബ് പിന്മാറാന്‍ തെയ്യാര്‍ ആയിരുന്നില്ല ."നിനക്ക് ഇബ്രാഹിം നബിയുടെ (അ )ഇമാന് ഉണ്ടങ്കില്‍ നമ്രൂദ്‌ ന്‍റെ തീ കുണ്ടാരത്തിലേക്ക് കടന്ന് ചെല്ലാം തീ നിന്‍റെ മേല്‍ പരിക്കെല്‍പ്പിക്കില്ലന്നു "പാടിയ അല്ലാമ ഇക്ക്ബാല്‍ ന്‍റെ കാവ്യവാക്ക്യം ഇസ്മായില്‍ സാഹിബ് ലൂടെ പ്രാവര്‍ത്തികമാകുന്നത് ഇന്ത്യ ദര്‍ശിച്ചു .എല്ലാ പ്രതിസന്ധി കളെയും തരണം ചെയ്തു ഹരിത കൊടിയുമായി മലബാറില്‍ അദ്ദേഹം കാല്‍ കുത്തി .
          
          ആവേശ പൂര്‍വമായിരുന്നു ഇസ്മായില്‍ സാഹിബ് നെ മലബാറിലെ മുസ്ലീംങ്ങള്‍ എതിരേറ്റത്  .പാടത്തും പറമ്പത്തും പണിയെടുക്കുന്നവര്‍ ,മീന്‍ പിടിത്തക്കാര്‍ ,മല്‍സ്യ തൊഴിലാളികള്‍ ,ചുമട്ടുതൊഴിലാളി കള്‍ ,കൈ വണ്ടി വലിക്കുന്നവര്‍ ,റിക്ഷ വലിക്കുന്നവര്‍ അര്‍ദ്ധ പട്ടിണിക്കാര്‍ ,സമൂഹത്തില്‍ ഏറ്റവും താഴെ കിടയില്ലുള്ള പട്ടിണി പാവങ്ങള്‍ ഇസ്മായില്‍ സാഹിബ് കൊണ്ട് വന്ന "പാവനമായ ഹരിത കൊടി "നെഞ്ചേറ്റി ആദര്‍ശം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന് തുടങ്ങി .അവര്‍ക്ക് ഒന്നും നേടാനായിരുന്നില്ല ഹരിത കൊടിയെന്തിയത് .അവര്‍ക്ക് അവരുടെ നേതാക്കളില്‍ വിശ്വാസമായിരുന്നു .അജ്ഞതയുടെ അന്ധകാരത്തില്‍ ആണ്ട് കിടന്ന സമൂഹം ഹരിതകൊടി വാഹകര്‍ ആയപ്പോള്‍ അവര്‍ വിജഞാനതിന്റെ വെളിച്ചത്തിലേക്ക് മെല്ലെ മെല്ലെ നടന്ന് കയറി .പരിഹസിക്ക പെട്ടിരുന്ന ഒരു സമുദായത്തെ പ്രശംസിക്കാന് ആളുകള്‍ മുന്നോട്ടു വന്നു .അധികാരം വിദൂരമായ സ്വപ്നമായി കണ്ടവര്‍ അധികാരത്തിലേക്ക് കടന്ന് വരാന് തുടങ്ങി എത്രത്തോളം എന്നറിയുമോ "പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യയുടെ അധികാര സിരാകേന്ദ്രമായ അങ്ങ് ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ .മന്‍മോഹന്‍സിങ്‌ ന്‍റെ വലത് വശത്ത് ഇരുന്ന് അധികാര ത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന് ഒരു സമുദായത്തെ പ്രാപ്തരാക്കാന് ഈ പാവനമായ ഹരിത കൊടിക്ക് സാധിച്ചു .

ഇന്ത്യ സ്വതന്ത്ര മായ സമയത്ത്‌ മുസ്ലീം സമുദായം
വല്ലാത്തൊരു പ്രതിസന്ധി നേരിട്ടിരുന്നു . അതിനെ നേരിടാന് ഇസ്മായി സാഹിബ് 
സമുദായത്തോട്‌ ആയുദം കൊണ്ട് നടക്കാന് 
പറഞ്ഞില്ല .അവരെ ജനാധിപത്യ ത്തിന്‍റെ 
വജ്രായുധമായ വോട്ടു ഒരു കൊടികീഴില്‍ 
ഏകീകരിക്കാന്‍ പറഞ്ഞു .മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ മാര്‍ഗത്തില്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു .സമധാന ,സംയപന നിലപാടിനു ,നിലനിപ്പും ,ജനങ്ങളുടെ സ്വീകാര്യതയും ,ശക്തിയും ഉണ്ടാകുമെന്ന് ഈ ഹരിത പതാകയുടെ അറുപത്തിയഞ്ച് കൊല്ലത്തെ ചരിത്രം കൊണ്ട് തെളിയിക്കാന് സാധിച്ചു...ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട് .
              പാറി പറക്കട്ടെ ഹരിത പതാക വാനിലേക്ക് .....ഫിറോസ്‌ കല്ലായ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ