2013, മേയ് 12, ഞായറാഴ്‌ച

മുസ്ലീംലീഗും മഹാന്മാരായ നേതാക്കളും

                                                 
പൊതു  സമൂഹം സ്വീകരിക്കുന്ന സത്യസന്ധതരായിട്ടുള്ള  നേതാക്കള്‍ ഉണ്ടാകുക എന്നുള്ളത് ആ സംഘടനയുടെ വളര്‍ച്ചക്കും മഹത്വം വര്‍ദ്ധിപ്പിക്കാനും കാരണമാകും .മറ്റുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് മുസ്ലീംലീഗ് ന് അവകാശപെടാനുള്ളതും മഹാന്മാരായ ഒട്ടേറെ നേതാക്കള്‍ ലീഗ് ന് ഉണ്ടായിരുന്നു എന്നും ,ഇപ്പോള്‍ ഉണ്ടും എന്നുള്ളതാണ് .അത് കൊണ്ട് തന്നെയാണ് മുസ്ലീംലീഗ് തുടക്കത്തില്‍ ഉള്ളതിനേക്കാളും ശക്തമായി മുസ്ലീംലീഗ് കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് .

                                     ഉന്നതരായ നേതാക്കള്‍ അവരുടെ ജീവിതം മുഴുവനും മുസ്ലീംലീഗ് ന് വേണ്ടി ചിലവഴിച്ചു .ജീവിതത്തില്‍ വഹിച്ച വലിയ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചാണ് അവരല്ലാം മുസ്ലീംലീഗ് ന് വേണ്ടി പ്രവര്‍ത്തിച്ചത് .രാജാജി ഹാളില്‍ മുസ്ലീംലീഗ് ഉണ്ടാക്കുന്ന സമയത്ത് ചരിത്രത്തില്‍ അടയാളപെടുത്തിയ ഇസ്മായില്‍ സാഹിബ് ന്‍റെ ഒരു പ്രസംഗം ഉണ്ട് .ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ വല്ല സ്ഥാനങ്ങളും കിട്ടും എന്ന് കരുതിയാണ് ഇവിടെ നിങ്ങള്‍ വന്നതങ്കില്‍ അവര്‍ക്ക് ഇവിടെ വിട്ട് പോകാം .അതല്ല മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ നിസ്വാര്‍ത്ഥ സേവകരായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന് കഴിയും എന്നുള്ള വിശ്വാസത്തോടെയാണ് ഇവിടെ വന്നതങ്കില്‍ അവര്‍ക്ക് ഇവിടെ ഇരിക്കാം .രാവും പകലും അവര്‍ സമുദായത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചു .

                                  ഒരു പഞ്ചായത്ത് മെമ്പര്‍ ആകാന് പോലും കഴിയില്ല എന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു നേതാക്കള്‍ ലീഗില്‍ പ്രവര്‍ത്തിച്ചത് .പക്ഷെ അവര്‍ക്ക് ഒന്നറിയാമായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ  ലീഗ് ശക്തിപെട്ടാല്‍ സമുദായം ശക്തി പെടും എന്ന് .പീടിക കോലായില്‍ അന്തി ഉറങ്ങിയും ,വിശപ്പ്‌ സഹിച്ചും ,മൈലുകളോളം നടന്ന് കൊണ്ടും ,പ്രസംഗിച്ചും ,സമുദായത്തെ ബോധവല്‍ക്കരിച്ചും ത്യാഘോജ്ജലമായ ജീവിതം നയിച്ചുകൊണ്ട് മുസ്ലീം ലീഗ് എന്ന മഹത്തായ പ്രസ്ഥാനത്തെ അവര്‍ കെട്ടി പടര്‍ത്തി.

                                  ലീഗ് ന്‍റെ ആദികാല നേതാക്കള്‍ നമ്മളില്‍ നിന്ന് വിട്ട് പിരിഞ്ഞിട്ട് വര്‍ഷങ്ങളും ,പതിറ്റാണ്ടുകള്‍ ആയിട്ടും സമൂഹവും ,രാജ്യവും ,സമുദായവും ഇന്നും അവരെ ഓര്‍ക്കപെടുന്നു എന്നുള്ളത് അവരുടെ ,മഹത്വം കൂട്ടുന്നു.ആ നേതാക്കള്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമയത്തും മതേതരത്വം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന് കഴിഞ്ഞു എന്നതാണ് അവരില്‍ പൊതു സമൂഹം കാണുന്ന നന്മ .അവഗണിക്ക പെട്ട സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന് ഈ നേതാക്കള്‍ സാധിച്ചത് കൊണ്ട് തന്നെ സമുദായം ലീഗ് നേതാക്കളെ വിലയിരുത്തി "ഇവര്‍ കാലത്തിന് മുമ്പേ നടന്നവര്‍ "

                ഇസ്മാഹില്‍ സാഹിബ് ,ഉപ്പി സാഹിബ് ,പോക്കര്‍ സാഹിബ് ,ബാഫഖി തങ്ങള്‍ ,സീതി സാഹിബ് ,പാണക്കാട് പൂക്കോയ തങ്ങള്‍ ,സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ,ഉമര്‍ ബാഫഖി തങ്ങള്‍ ,ശിഹാബ് തങ്ങള്‍ ,സീതി ഹാജി ,കൊരമ്പയില്‍ അഹമെദ്‌ ഹാജി ,സേട്ട് സാഹിബ്‌ ,ബനാത്ത് വാല ...ഇങ്ങെനെ എത്രയത്ര മഹാനാമാരായ നേതാക്കന്മാരാണ് മുസ്ലീംലീഗ് ലൂടെ കടന്ന് പോയത് .ആ മഹാന്മാരായ നേതാക്കള്‍ അന്ന് സമുദായത്തിന് വേണ്ടി പാകിയ വിത്തുകളാണ് ഇന്ന് ഫലം കായ്ക്കുന്ന വന്‍മരങ്ങളായി സമുദായത്തിന് തണലേകി നിക്കുന്നത് .നാഥാ ഞങ്ങളുടെ മണ്മറഞ്ഞ നേതാക്കളുടെ കബറിടം നീ സ്വര്‍ഗ്ഗ പൂങ്കാവനം ആക്കണേ ..ആമീന്‍
                                            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ