2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

തുല്യത ഇല്ലാത്ത നേതാവ് സിഎച്ച്

തന്‍റെ ജീവിതം കൊണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വസന്തകാലം തീര്‍ത്ത മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ കോഴിക്കോട് നടക്കാവിലെ വസതി ക്രേസന്‍റെഹൗസാണ് ഇത് .രാഷ്ട്രീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മഹാനായ സിഎച്ച് ന്‍റെ വീട് ഈ വീടാണ് അദ്ദേഹത്തിന്‍റെ കാല ശേഷം ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് ഉദ്ദ്യോഗസ്ഥന്‍മാര്‍ വന്നത് . വരുമ്പോള്‍ അവരക്കരിയില്ലായിരുന്നു ഇത് കേരളത്തിന്‍റെ"മുഖ്യമന്ത്രി,അഭ്യന്തരം ,വിദ്യാഭ്യാസം ,പൊതുമരാമത്ത്,സ്പീക്കര്‍,........എം എല്‍ എ ,എം പി തുല്യതയില്ലാത്ത ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച മലയാള ക്കര സിഎച്ച് എന്ന ഓമന പ്പേരില്‍ വിളിച്ച മഹാന്‍റെ വീടായിരുന്നു എന്ന് .അഴിമതിയുടെ കറപുരളാത്ത മഹാന്‍ അതാണ്‌ സിഎച്ച് .

അതെ ആദ്യമായി 1967ഇ എം സ് മന്ത്രി സഭയില്‍ സിഎച്ച് ന്‍റെ പേര് മന്ത്രി സഭയില്‍ ഉണ്ടാകും എന്ന് ബാഫഖി തങ്ങള്‍ പ്രക്യാപിച്ചപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരെ നോക്കി കൊണ്ട് സിഎച്ച് പറഞ്ഞു "ഞങ്ങള്‍ ചിലപ്പോള്‍ മന്ത്രി എന്ന നിലയില്‍ അപ്രയോഗ്യര്‍ എന്ന് നിങ്ങള്‍ കേട്ടേക്കാം ,പക്ഷെ ഒരിക്കലും ഞങ്ങള്‍ അഴിമതിക്കാരെന്ന് കേട്ട് ലീഗ് പ്രവര്‍ത്തകര്‍ തല കുനിക്കേണ്ടി വരില്ലെന്ന് സിഎച്ച് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട് ജനങ്ങള്‍ ഇളകി മറിഞ്ഞു .

അതെ നേതാവേ അങ്ങ് മരണപെട്ടിട്ടും അങ്ങെയേ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ലന്നു മാത്രമെല്ല ഞങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും അഭിമാനം കൊള്ളാറുണ്ട്‌ അങ്ങ് നേതാവായിരുന്ന ഒരു പാര്‍ട്ടി യിലെ പ്രവര്‍ത്തകരാകാന്‍ സാധിച്ചതില്‍ .

തലമുറകള്‍ ഇനിയും വന്നേക്കാം ,മഹത്തായ ഇന്ത്യ ഇനിയും പുരോഗതി നേടിയേക്കാം ,ജനകീയ നേതാക്കള്‍ ഇനിയും ഉണ്ടായേക്കാം ,പക്ഷെ എന്‍റെ പൊന്ന് സിഎച്ച് ന് പകരം വെക്കാന്‍ സിഎച്ച് മാത്രം ...പ്രാര്‍ത്ഥനകളോടെ ഫിറോസ്‌ കല്ലായ്
 —

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ