2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

അണി ചേരൂ ഈ ഹരിത പടയണിയിൽ...

ഒരു കാലം വരും അന്ന് ഹിമാലയത്തിന്റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്റെ "മുസ്ലീം ലീഗ് " എന്ന് വിളിച്ചാല്‍ ,കന്യാകുമാരിയുടെ തീരത്ത് നിന്ന് മീന്‍ പിടിത്ത ക്കാര്‍ "സിന്ദാബാദ് "എന്ന് വിളിക്കും .
മഹനായ സിഎച്ച് പറഞ്ഞ വാക്കുകള്‍ സഫലമാക്കാന്‍ നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മക്ക് ഒരു പരിതി വരെ സാധിക്കും .മുസ്ലീം ലീഗ് നെ അറിഞ്ഞവര്‍ അറിയാത്തവര്‍ക്ക് എത്തിച്ച് കൊടുക്കുക .ലീഗ് നെ അറിയാത്തവര്‍ക്ക് അറിയാനുള്ള അവസരം നാം ഉണ്ടാക്കി കൊടുക്കുക .ലീഗ് ശക്തി പെടെണ്ടത് ഇന്ത്യക്ക് ആവശ്യമാണ്‌ .കാരണം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സമത്വ തുല്ല്യമായ ഭാരതം ഉണ്ടാകണമെങ്കില്‍ അവഗണിക്ക പെട്ട സമുദായത്തിന്‍റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഒരു സ്വതന്ത്ര ചിന്തയുള്ള ,രാജ്യ നന്മയക്ക്‌ വേണ്ടി നിലകൊള്ളുന്ന ,ഒരു മതേതര പാര്‍ട്ടി ആവശ്യമാണ് .അതാണ്‌ ഇന്ത്യന്‍ യുനിയന് മുസ്ലീം ലീഗ് .വിമര്‍ശകരെ നിങ്ങള്‍ വിലയിരുത്തുക ലീഗ് ശക്തിയുള്ള സ്ഥലങ്ങളില്‍ സമത്വ തുല്ല്യ അധികാരം നിലനികുന്നുണ്ടോ എന്ന് .അവിടെ മതേതരത്വം ഉണ്ടോ എന്ന് .അവിടെ വികസന മുന്നേറ്റം ഉണ്ടോ എന്ന് .അവിടെ മാനുഷ്യക മൂല്യങ്ങള്‍ സംരക്ഷിക്കുന്ണ്ടോ എന്ന് . നിങ്ങള്‍ ചിലപ്പോള്‍ പുറത്ത് പറയാന് മടിച്ചെക്കാം .പക്ഷെ നിങ്ങള്‍ മനസ്സില്‍ പറയും "അതെ മുസ്ലീം ലീഗ് ആണ് നൈതിക രാഷ്ട്രീയ ത്തിന്‍റെ "വക്താക്കള്‍ എന്ന് .

എന്‍റെ പ്രിയ ലീഗ് കര്‍മ ഭടന്മാരെ .നാം സ്വയം വിലയിരുത്തുക .നമുക്ക് കിട്ടിയ ഈ സോഷ്യല്‍ മീഡിയകളിലൂടെ കിട്ടിയ ശക്തി നാം എങ്ങെനെ വിനിയോഗിച്ചു എന്ന് .പുതിയ കാലഘട്ടത്തിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് ലീഗ് നെ ശക്തി പെടുത്താന്‍ പ്രവര്‍ത്തിച്ചാല്‍ നമുക്ക് വലിയ സ്ഥാനങ്ങളോ ,നേതാക്കളുടെയോ ,പാര്‍ട്ടി യുടെ യോ വലിയ അംഗീകാരം കിട്ടിയന്നു വരില്ല .പക്ഷെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരാള്‍ എങ്കിലും ഈ നേരിന്‍റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ലീഗ് ലെ ക്ക് വന്നാല്‍ അത് നിങ്ങള്‍ ഒരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ യായിരിക്കും .കാരണം രാമനും ,റഹീമും ,ജോസഫും ,ഹിന്ദുവും ,മുസ്ലീമും ,ക്രിസ്ത്യനും ,സിക്കും .ജൈനനും ,ഭുദ്ധനും ,ദളിതനും ,അവര്ണനും ,വിശ്വാസം ഉള്ളവനും ,ഇല്ലാത്തവനും ഒരേ പോലെ സാമൂഹിക അധികാര ,വിദ്യാഭ്യാസ മുന്നേറ്റം നടത്തെട്ടെ .അതാണ് നമ്മുടെ സ്വപ്ന സുന്ദര മായ ഭാരതം .അതിനാകട്ടെ നമ്മുടെ വരും കാലത്തെ പ്രവര്‍ത്തനം .

വരൂ സോദരരെ നമുക്ക് പ്രവര്‍ത്തിക്കാം മതേതര ഇന്ത്യ ക്ക് വേണ്ടി .സമത്വതുല്യമായ ഭാരതതിന് വേണ്ടി .നൈതിക രാഷ്ട്രീയ ത്തിന് വേണ്ടി .സാമൂഹിക നന്മയക്ക്‌ വേണ്ടി ,മാനുഷ്യക മൂല്യങ്ങള്‍ നിലനിര്‍ത്താന് വേണ്ടി ,ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി , സമൂഹത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ,അതെ അതിന് ഒരു ഉത്തരമേ സമൂഹത്തിന് നല്‍കാന് സാധിക്കു "ഇത് എല്ലാം ഉള്‍കൊള്ളുന്ന ഒരേയൊരു പാര്‍ട്ടി മുസ്ലീം ലീഗ് "....മുസ്ലീംലീഗ് നെ ശക്തിപെടുത്തെണ്ടത് ഓരോ മതേതര വാദിയുടെയും കടമയാണ് .നമുക്ക് കൈ കോര്‍ക്കാം ലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ