ഷേറെ മില്ലത്ത് ഷാജി സാഹിബ് അങ്ങേക്ക് യുത്ത് ലീഗ് പ്രവര്‍ത്തകരുടെ പൊന്‍ കിരീടം
മുസ്ലീം ലീഗ് എന്ന രാജകൊട്ടാരത്തിലെ സമുദായത്തിന്റെ ഗര്‍ജിക്കുന്ന സിംഹം ഷാജി സാഹിബ് അങ്ങേക്ക് ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നും സ്നേഹത്തില്‍ ചാലിച്ചെടുത്ത " ഷേറേ മില്ലത്ത്" എന്ന പൊന്‍കിരീടം ഞങ്ങള്‍ ഇതാ ചാര്‍ത്തി തരുന്നു .
അങ്ങെയേ പോലെയുള്ള ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഒരാള്‍ക്ക് എന്നെ പോലെയുള്ള ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് ന്റെ സാദാരണ പ്രവര്‍ത്തകര്‍ക്ക് അങ്ങേയുടെ ആത്മാര്‍ത്ഥയുള്ള,പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി ലീഗ് ന്റെ ആദര്‍ശം മുറകെ പിടിച്ചു പ്രവര്‍ത്തിക്കുന്ന അങ്ങേക്ക് അര്‍ഹിക്കുന്ന രൂപത്തില്‍ സമര്‍പ്പിക്കാന്‍ ഞങ്ങളുടെ കൈകളില്‍ ഒന്നുമില്ല .
പക്ഷെ വിലമതിക്കാന്‍ സാദിക്കാത്ത സ്നേഹം എന്ന് അമൃതം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കി ഇടുത്ത "ഷേറേ മില്ലത്ത് " എന്ന പൊന്‍കിരീടം ഞങ്ങള്‍ ഇതാ സ്നേഹപൂര്‍വം ചാര്‍ത്തി തരുന്നു .
വിടരും മുന്പേ വെട്ടേറ്റു വീണ ഞങ്ങളുടെ പ്രിയ സഹോദരന്‍ ശുക്കൂര്‍ ന്റെ വേര്‍പാട് ഞങ്ങളുടെ മനസില്‍ വല്ലത്തരു വേദനയാണ് .കോഴിക്കോട് യുത്ത് ലീഗ് ന്റെ ഐതിഹാസിക സമ്മേളനത്തില്‍ വെച്ച് ജയരാജനെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്നു കടുത്ത ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ആത്മാര്‍ത്ഥയോടെ വികാരപരമായി പറഞ്ഞപ്പോള്‍ അങ്ങേയുടെ ധീരത കണ്ടു ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് അറിയാതെ കണ്ണുനീര്‍ വന്നുപോയി .
കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ നിന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതക്കണമെങ്കില്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബ് ചെയ്തത്പോലെ "നരിയെ നരി മാടത്തില്‍ "പോയി നിയമത്തിന്റെ വെടി വെക്കാന്‍ ധീരാര യിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ ഇനിയുമുണ്ടാകണം .അങ്ങേയുടെ വാക്കുകളിലും ,പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ അങ്ങെയേ കാണുന്നത് ഞങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാദിക്കാതിരുന്ന സിഎച്ച് നെ യാണ് .
വാക്കുകള്‍ക്കു ഉരുക്കിന്റെ കാഠിന്യം ,പ്രസംഗങ്ങളില്‍ ലീഗ് ശത്രുക്കളുടെ മനസു പിളരുന്ന രൂപത്തില്‍ വജ്രം പോലെ മുര്ച്ചയുള്ള ആശയങ്ങള്‍ ,പ്രവര്‍ത്തികളില്‍ മൂല്യങ്ങള്‍ മുര്കെ പിടിച്ചുള്ള ആദര്‍ശം, പ്രവര്‍ത്തിക്കുന്നതെ പറയു പറയുന്നതെ പ്രവര്‍ത്തിക്കു ,നിങ്ങളെ പോലെയുള്ള നേതാക്കളെയാണ് കേരള രാഷ്ട്രീയത്തിന് ആവശ്യം .ഷാജി സാഹിബ് അങ്ങേയുടെ വാക്കുകലും ,പ്രവര്‍ത്തികളും ,പാറ കല്ലില്‍ കൊത്തിവെച്ചത് പോലെ ഞങ്ങള്‍ മനസുകളില്‍ സുക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും ....ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് ന്റെ പ്രവര്‍ത്തകരുടെ കൈകള്‍ വാനിലേക്ക് ഉയര്‍ത്തി മുഷ്ട്ടി ചുരുട്ടി ഒറ്റകെട്ടായി ഒരേ സ്വരത്തില്‍ വിളിക്കുന്നു "ഷേറേ മില്ലത്ത് ഷാജി സാഹിബ് " സിന്ദാബാദ് —
aankuttikal chilappol inganeyaanu
മറുപടിഇല്ലാതാക്കൂ