തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് വല്ല വൈകല്യവും ഉണ്ടങ്കില്‍ ആ കുട്ടി യോട് വല്ലത്തൊരു സ്നേഹവും ,പരിഗണയും ,ലാളനയും മാതാപിതാക്കളും ,കുടുംബവും ,സമൂഹവും കൊടുക്കും .അതിന്‍റെ കാരണം വൈകല്യമുള്ള കുട്ടി മറ്റുള്ളവരെ പോലെ ഉയര്‍ന്നുവരാനും അവന്‍റെ മനസില്‍ അപകര്‍ഷതബോധം ഉണ്ടാകതിരിക്കാന്മാണ് .ഇന്ത്യയിലെ വിവിധസമുദായക്കാര്‍ ചരിത്ര പരമായ കാരണത്താല്‍ വളരേയധികം വിദ്യാഭ്യാസ ,ഉദ്ദ്യോഗ മേഘലകളില്‍ പിന്നോക്കം പോയിട്ടുണ്ട് . അത്കൊണ്ട് തന്നെ ലോകത്തിന് മാതൃകയായ ഇന്ത്യയുടെ ഭരണഘടന അവരേയല്ലാം സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ട് വരുന്നതിന് അത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണ ആനുകൂല്യം നല്‍കിയിട്ടുണ്ട് .ഇത്രെയേറെ ന്യുനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ ഒരു ഭരണഘടന ലോകത്ത് മറ്റൊന്ന് കാണാന് സാധിക്കില്ല !പക്ഷെ ഖേദകരംമെന്ന് പറയട്ടെ ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെകിടയിലേക്ക് എത്താതിരിക്കുകയും അവകാശങ്ങള്‍ വെറും കടലാസ് രേഗയായി നിലനില്‍ക്കുകയും ചെയ്യുന്നു .
ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്തത് പ്രധാനമായും അവഗണിക്ക പെട്ട സമൂഹത്തിന് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന് സ്വതന്ത്രമായി അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതെ പോകുന്നത് കൊണ്ടാണ് .ഇവിടെയാണ് മുസ്ലീംലീഗ് ന്‍റെ പ്രസക്തി ജനാധിപത്യ സമൂഹം ആവേശ പൂര്‍വ്വം നോക്കി കാണുന്നത് .ലീഗ് ജനാധിപത്യ മാര്‍ഗത്തില്‍ മതേതര ചിന്താഗതിയോടെ ഒരളവോളം ഭരണഘടന നല്‍കിയ അവകാശങ്ങള്‍ അര്‍ഹത പെട്ടവര്‍ക്ക് നേടി കൊടുക്കാന്‍ സാധിച്ചു എന്നുള്ളത് ലീഗ് ന്‍റെ രാഷ്ട്രീയ വിജയമായാണ് പൊതു സമൂഹം കാണുന്നത് .
മഹാനായ സിഎച്ച് മുഹമ്മദ് കോയ സാഹിബ് ന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹം നല്ലൊരു സമയവും ചിലവയിച്ചത് അവഗണിക്ക പെട്ട സമൂഹത്തിന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടികൊടുക്കാനാണ് .അത്തോളിയെന്ന ഓണം കേറമൂലയില്‍ ജനിച്ച സിഎച്ച് ന്‍റെ ദീര്‍ഘവീക്ഷനതോടുള്ള പ്രവര്‍ത്തനഫലമായി പിന്നോക്കം നിന്ന സ്ഥലങ്ങളും സമുദായവും വിദ്യഭ്യാസ,ഉദ്ദ്യോഗ തലങ്ങളില്‍ മുന്നേറുകയുണ്ടായി.ഇതിനെ തടയിടാനു പലരൂപത്തിലും ശത്രുക്കള്‍ ആരോപണം ഉന്നയിച്ചു .പക്ഷെ കേരളം കണ്ട ഏറ്റവും ധീരനായ രാഷ്ട്രീയ നേതാവിനെ തടയിടാനു ശത്രുക്കളുടെ കുതന്ദ്രങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ സാധിച്ചില്ല .
വാദ്യമേളങ്ങള്‍ ,താലപ്പൊലിഏന്തിയ തരുണിമണികള്‍ ,കൊട്ടും കുരവയും എന്‍ എസ് എസ് ആസ്ഥാനത് ആഘോഷത്തിന്‍റെ പൊടിപൂരം.സിഎച്ച് നെ ഹൃദ്ദ്യമായ വരവേല്‍പ്പ് നല്‍കി സ്റ്റേജിലേക്ക് ആനയിച്ച് എന്‍ എസ് എസ് നേതാകള്‍ കൊണ്ട് പോയി .മഹാനായ സിഎച്ച് നെ ഭരണ കാര്യങ്ങളിലെ മികവിനെ പുകയ്ത്തി കൊണ്ടുള്ള സ്വാഗത പ്രസംഗം,സംവരണ വിഷയങ്ങളും എന്‍ എസ് എസ് നേതാക്കളുടെ പ്രസംഗത്തില്‍ കടന്ന് വന്നു .സിഎച്ച് നെ മൈകിലേക്ക് ക്ഷണിച്ചു .തന്‍റെ അനര്‍ഗം നിര്‍ഗളിക്കുന്ന വാക്കുകള്‍ കൊണ്ട് സദസിനെ നിശബ്ദമാക്കി .സദസിലും വേദിയിലും ഇരിക്കുന്നവര്‍ സിഎച്ച് ന്‍റെ പ്രസംഗം ആവേശ പൂര്‍വ്വം കേട്ട് കൊണ്ടിരുന്നു .മഹാനായ സിഎച്ച് പറഞ്ഞ് തുടങ്ങി .എനിക്ക് മനോഹരമായ വരവേല്‍പ്പ് ആണ് നിങ്ങള്‍ നല്‍കിയത് ഈ സ്നേഹത്തിനു ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു .നിങ്ങളുടെ ഈ സ്വീകരണം കൊണ്ടുള്ള ഉദ്ദേശം ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംവരണഅവകാശത്തില്‍ നിന്ന് എന്‍റെ പാര്‍ട്ടി യും ,ഞാനും പിന്മാറന് വേണ്ടിയാനങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു "എന്‍റെ സമുദായത്തിന് അര്‍ഹത പെട്ട അവകാശത്തിന്‍റെ ഒരു മുടി നാര് ഇഴവിട്ട് തരാന് ഞാന്‍ തെയ്യാര്‍ അല്ല ,അന്യ സമുദായത്തിന്‍റെ അവകാശങ്ങള്‍ ഒരു തല നാര് ഇഴ കവര്‍ന്നെടുക്കാനും ഞാന്‍ തെയ്യാര്‍ അല്ല "ഇത് പറഞ്ഞ് സിഎച്ച് പ്രസംഗം അവസനിപിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ