2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

മുസ്ലീം ലീഗ് നെ വര്‍ഗീയ പാര്‍ട്ടി എന്ന് വിളിക്കുന്നവരോട് .



"മുല്ലപൂവിനെ എന്ത് പേരിട്ട് വിളിച്ചാലും അതിന്‍റെ സൌന്ദര്യമോ ,സൌരഭ്യമോ നഷ്ടപെട്ട് പോകില്ല" .മുസ്ലീംലീഗ് ഉണ്ടായ കാലംമുതല്‍ ലീഗ് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതാണ് മുസ്ലീം എന്ന പേരുള്ളത്‌ കൊണ്ട് തന്നെ അത് വര്‍ഗീയ സംഘടനയാണ് എന്ന് .അത്തരക്കാരോട് ഞങ്ങള്‍ക്ക് വിനയപൂര്‍വ്വം പറയാനുള്ളത്‌ ഒരു സംഘടനയുടെ പേരില്‍ അല്ല സംഘടന വര്‍ഗീയമാണോ ,മതേതരമാണോ എന്ന് വിലയിരുത്തേണ്ടത് ,ആ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് ഏതു രൂപത്തിലുള്ള സംഘടനയാണ് എന്ന് വിലയിരുത്തേണ്ടത് .ലീഗ് വര്‍ഗീയ പാര്‍ട്ടി യാണ് എന്ന് വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ ലീഗ് ന്‍റെ അറുപത്തിയഞ്ച് കൊല്ലത്തെ ചരിത്രത്തിനടയില്‍ ഒരു പ്രാവശ്യമെങ്കിലും പാര്‍ട്ടി യോ ,ലീഗ് നേതാക്കളോ വര്‍ഗീയ പ്രവര്‍ത്തനം നടത്തിയെന്ന് ഇത് വരെ തെളിവ് സഹിതം ചൂണ്ടി കാണിക്കാന്‍ സാധിച്ചിട്ടില്ല !!.

"ദി ഹിന്ദു എന്ന ദേശീയ പത്രം" അതിന്‍റെ പേര് നോക്കി അത് വര്‍ഗീയ പത്രമാണ് എന്ന് ആരും വിലയിരുത്തുകയില്ല കാരണം ആ പത്രത്തിന്‍റെ പ്രവര്‍ത്തനം വര്‍ഗീയം അല്ലാത്തത് കൊണ്ട് തന്നെ .ആര്‍ എസ് എസും ,എന്ഡിഎഫ് വര്‍ഗീയ സംഘടനയന്നു പറയുന്നത് അത് ന്‍റെ പേരില്‍ വര്‍ഗീയത ഉണ്ടായത്‌ കൊണ്ടല്ല ,മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗീയത കാണുന്നത് കൊണ്ട് തന്നെയാണ്."വിരൂഭിയായ ഒരു പെണ്ണിനെ സുന്ദരി എന്ന പേരിട്ടാല്‍ അവളുടെ വൈരൂപ്യം മാറുകയില്ല "അത് കൊണ്ട് തന്നെ ഇത്തരം സംഘടനകള്‍ എത്ര മനോഹരമായ പേര് സ്വീകരിച്ചാലും ഇവരുടെ വര്‍ഗീയ കറകള്‍ മാറുകയില്ല .

ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ രാജ്യത്തിന്‍റെ ഐക്യം മുറുകെ പിടിച്ച് രാജ്യനമയില്‍ ഊന്നികൊണ്ട് വകാശപെട്ടത് നേടിയെടുക്കാനാണ് മുസ്ലീംലീഗ് എന്നും നിലകൊള്ളുന്നത് .അത് ആരുടേയും അവകാശം കവര്‍ന്നെടുക്കാനല്ല മറിച്ച് സമത്വ തുല്യമായ ഭാരതം കെട്ടിപടുക്കാന്‍ വേണ്ടി മാത്രം .നമുക്ക് പ്രവര്‍ത്തിക്കാം സമത്വതുല്യമായ ഒരു ഭാരതത്തിന് വേണ്ടി ..വരൂ സോദരരെ ലീഗ് നെ ശക്തി പെടുത്താം ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ