2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ദേശക്കൂര്‍ ചോദ്യം ചെയ്യുന്നവരോട് "


ഒരു മനോഹരമായ തടാകത്തില്‍ ഒരു ആട്ടിന്‍കുട്ടി വെള്ളം കുടിച്ചുകൊണ്ടിരികുമ്പോള്‍ ഒരു ചെന്നായ കടന്ന് വന്ന് പറഞ്ഞു ,നിന്നെ ആക്രമിച്ച്‌കൊലപെടുത്താന് പോകുകകയാണ് !ഇത് കേട്ട ആട്ടിന്‍കുട്ടി വളരെ ഭയന്ന് വിറച്ചുകൊണ്ട് ചെന്നായയോട് ചോദിച്ചു ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് ആക്രമിക്കുന്നതും,കൊലപെടുത്താന്‍ പോകുന്നതും !നീയല്ലേ ഈ തടാകം കലക്കിയത്‌ എന്ന ചെന്നായയുടെ ചോദ്യത്തിന് ഞാന്‍ വരുന്നതിനു മുമ്പേ നീയാണല്ലോ വെള്ളം കുടിച്ചു കൊണ്ടിരുന്നതന്ന ആട്ടിന്‍ കുട്ടി യുടെ മറുപടി കേട്ട ചെന്നായ ,എന്നാല്‍ നിന്‍റെ മുന്‍ഗാമികള്‍ ഈ തടാകം കലക്കിയതന്നു പറഞ്ഞു ആ ആട്ടിന്‍ കുട്ടിയെ ആക്രമിച്ചു കൊലപെടുത്തി !!!

ഇന്ന് നമ്മുടെ മഹത്തായ ഇന്ത്യയില്‍ എവിടെ കലാപമോ ,സ്ഫോടനമോ നടന്നാല്‍ ഒരു മുന്‍വിധിയോടെ (ചെന്നായ ആട്ടിന്‍കുട്ടി യോടെ പറഞ്ഞത്‌ പോലെ ) ഭരണാധികാരികളും ,വാര്‍ത്ത‍ മാധ്യമങ്ങളും ഒരു സമുദായത്തിന്‍റെ മേലേക്ക് കുറ്റം ആരോപിക്കുന്നത് വളരെ വേദനയുളവാക്കുന്നതാണ്.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അവരെ ഒറ്റകെട്ടായി എതിര്‍ക്കുന്നതിനു പകരം ,ഒരു മതത്തിന്‍റെ തലയിലേക്ക് കെട്ടി വെക്കുമ്പോള്‍ യഥാര്‍ത്ഥ തീവ്രവാദികള്‍ രക്ഷപെട്ടുപോകുകയാണ് ചെയ്യുന്നത് !തീവ്രവാദികള്‍ക്ക് ഒരു മതമേ ഒള്ളു അത് നിരപരാധികളെ കൊല്ലുക !!അത്തരം ആളുകളെ കണ്ടത്തി അവരെ സമുഹത്തില്‍ ഒറ്റപെടുത്തുകയും അവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുകയും വേണം ,തീവ്രവാദികള്‍ സമൂഹത്തിനും ,രാജ്യതിനുമെതിരെ ആയത് കൊണ്ട് തന്നെ പൊതു സമൂഹം അവരെ എതിര്‍ത്ത് തോല്‍പിക്കുകതന്നെ വേണം .ഇന്ത്യ യുടെ ആഭ്യന്തരമന്ത്രി പറഞ്ഞ ഭീകര സംഘടനകളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ട് വന്ന് അവരുടെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍ പുറത്ത്‌ കൊണ്ടുവരുക തന്നെ ചെയ്യണം .അതിനുള്ള ചങ്കൂറ്റം നമ്മുടെ ഭരണാധികാരികള്‍ കാണിക്കുമെന്ന് വിശ്വസിക്കുന്നു .

മുസ്ലീംലീഗ് ഉണ്ടായ കാലം മുതലേ ഈ മഹത്തായ പാര്‍ട്ടി യെ തകര്‍ക്കാന്‍ എതിരാളികള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് .ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് നടക്കുന്ന കാലം .എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും ഒറ്റകെട്ടായി ശത്രു രാജ്യത്തിനെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു .കലക്ക് വെള്ളത്തില്‍ മീന് പിടിക്കാന്‍ ചിലര്‍ ശ്രമം നടത്തി .അത്തരം ആളുകള്‍ക്ക് വേണ്ടത്‌ , ശത്രു രാജ്യത്തിനെതിരെ നടക്കുന്ന മഹത്തായ യുദ്ധം ലീഗ് നെ നോവിക്കാന്‍ സാധിക്കുമോ എന്നാണു !ലീഗ് ഈ യുദ്ധത്തില്‍ ആരുടെ കൂടെ നില്‍ക്കുമെന്നുള്ള ചോദ്യങ്ങള്‍ വന്നു . മുസ്ലീംലീഗ് നേതാവ് മഹാനായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ആ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ തുടങ്ങി .
"നമ്മുടെ രാജ്യം ഒരു പ്രതിസന്ധിയില്‍ അകപെടുമ്പോള്‍ ഒറ്റകെട്ടായി ഐക്യത്തോടെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം .ചില ആളുകള്‍ ഇവിടെ ചോദ്യച്ചത് കേട്ടു ലീഗ് ആരുടെ കൂടെയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്ന് .എനിക്ക് അത്തരക്കാരോട് പറയാനുള്ളത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ പകുതിയാണ് രാജ്യസ്നേഹം .ആ സ്നേഹമാണ് ഇന്ത്യ ചൈന യുദ്ധ സമയത്ത് തന്‍റെ ഒരേയൊരു മകന്‍ മിയാന്‍ ഖാനെ ശത്രു രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പട്ടാളത്തിലേക്ക് വിട്ട് തരാമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നഹറുവിന് കത്ത്‌ എഴുതാനും,തന്‍റെ ശമ്പളം പൊതു ഖജനാവിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപിച്ചതും .:ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു പാക്കിസ്ഥാനല്ല ലോക മുസ്ലീങ്ങളുടെ ആസ്ഥാനമായ മക്ക സ്ഥിതി ചെയ്യുന്ന സൗദിഅറേബ്യ തന്നെ ഇന്ത്യ യെ ആക്രമിച്ചാലും അവര്‍ക്കെതിരെ പോരാടാന്‍ ആദ്യം ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുന്നില്‍ ഉണ്ടാകും എന്നുള്ള സിഎച്ച് ന്റെ ഗര്‍ജ്ജനം കേട്ട് എതിരാളികള്‍ പോലും സിഎച്ച് ന്റെ ദേശ സ്നേഹത്തിനു മുമ്പില്‍ നിശബ്ദരായി ..
മറ്റൊരിക്കല്‍ സിഎച്ച് പറഞ്ഞു ;വര്‍ഗീയ മുദ്ര കുത്തിയും ,വൈദേശിക ക്കൂര്‍ ആരോപിച്ചും വിമര്‍ശിക്കുന്നവരെ നിങ്ങള്‍ ഏറ നാട്ടിലെയും ,വള്ളുവനാട്ടിലെയും വയലേലകളിലും ,കുന്നിന്‍ പ്രദേശങ്ങളിലുമുള്ള ഒരു പിടി മണ്ണ് വാരി മണത്ത് നോക്കുക ,സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പിറന്ന മണ്ണിന്‍റെ സ്വതന്ത്രത്തിനു വേണ്ടി സമരം ചെയ്ത് വീരമൃത്യവരിച്ച ധീര ദേശാഭിമാനികളായ മാപ്പിള മക്കളുടെ ചുടു ചോരയുടെ മണം അതില്‍ നിന്ന് കിട്ടും .ആ മഹാനയായ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ പാര്‍ട്ടി യുടെ പ്രവരതകനാകാന്‍ സാധിച്ചതില്‍ അഭിമാനത്തോടെ ഫിറോസ്‌ കല്ലായ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ