2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഷേര്‍ മില്ലത്ത്‌ ഷാജി സാഹിബ് അങ്ങേക്ക് പവിഴങ്ങളുടെ നാട്ടിലേക്ക് സ്വാഗതം

.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യതയില്ലാത്ത സംഭാവന നല്‍കിയ വയനാട് മുസ്ലീം യതീംഖാന ഈ മാസം ഒമ്പതിന് വിപുലമായ സമൂഹവിവാഹം നടത്തുകയാണ് .മാതാ പിതാക്കള്‍ നഷ്ടമായി ദാര...ിദ്ര്യത്തിന്റെ പട്കുഴിയില്‍ ജീവിതം കഴിച്ച്കൂട്ടേണ്ടി വരുമായിരുന്ന കുട്ടി കള്‍ക്ക് സംരക്ഷണം നല്‍കുകയും അവര്‍ക്ക് ഭൗതിക ആത്മീയ വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ട് വന്നു രാജ്യത്തിന് ഗുണകരമാകുന്ന രൂപത്തില്‍ അവരെ മാറ്റിയെടുക്കാന്‍ വയനാട് യത്തീംഖാന ക്ക് സാധിച്ചത് വളരെയധികം പ്രശംസ പിടിച്ച് പറ്റിയതാണ് .
സമൂഹത്തില്‍ വിവാഹ പ്രായം കഴിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹ ജീവിതം നിഷേധിക്കപെട്ട പെണ്‍കുട്ടികളെ കണ്ടത്തി അവര്‍ക്ക് വിവാഹ സഹായം നല്‍കി വൈവാഹിക ജീവിത സ്വപ്ന സാക്ഷാല്‍കാരം നല്‍കുന്ന സമൂഹ വിവാഹവും വയനാട് യത്തീംഖാന എട്ട് പ്രാവശ്യമായി വിജയകരമായിനടത്തി പോരുന്നു .രാഷ്ട്രീയ ജാതി മത ഭേതമന്യേ അഞ്ഞൂറ്റി എഴുപത്തി നാല് ജോടികളെ വിവാഹം നടത്താന്‍ വയനാട്‌ യത്തീംഖാനക്ക് സാധിച്ചത് ആ പ്രസ്ഥാനത്തിന്‍റെ മഹത്വം വിളിച്ചോതുന്നു.


ഈ വര്‍ഷവും വിപുലമായ രീതിയില്‍ മെയ്‌ ഒമ്പത് ന് സമൂഹ വിവാഹം നടത്താനു യത്തീംഖാന തീരുമാനിച്ചു .എണ്‍പതോളം പാവപെട്ട പെണ് കുട്ടി കളുടെ വിവാഹ സ്വപ്ന സാക്ഷാല്‍ക്കാരത്തിനു വേണ്ടി നമുക്കും പങ്കാളികള്‍ ആകാം .ഈ മഹത്തായ പരിപാടിയുടെ പ്രചരണാര്‍ത്ഥം ഏപ്രില്‍ ഇരുപത്തിഒമ്പതിന് ബഹ്‌റൈന്‍ ചാപ്റ്റര്‍ "സ്നേഹ സംഗമം "പാക്കിസ്ഥാന്‍ ക്ലബില്‍ വെച്ച് നടക്കുന്നു .

ബഹറിനില്‍ വെച്ച് നടക്കുന്ന സ്നേഹ സംഗമത്തിന് ഷാജി സാഹിബ് എം എല്‍ എ ,ഡബ്ലിയു എം ഒ ജനറല്‍സെക്രട്ടറി എം എ മുഹമ്മദ്‌ ജമാല്‍ ,മായന്‍ മണിമ ,പ്രൊഫസര്‍ നജ്മുദ്ദീന്‍ ബഹറൈനിലെ നിരവധി പൌരപ്രമുഖരും പങ്കെടുക്കുമെന്ന് സ്വാഗത കമ്മറ്റി അറിയിച്ചു .എല്ലാവരും ഈ നന്മയില്‍ പങ്കാളികള്‍ ആകാന്‍ അന്നെ ദിവസം പരിപാടിയില്‍ പങ്കെടുക്കണമെന്ന് കമ്മറ്റി അഭ്യര്‍ഥിച്ചു .
See more

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ