2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

മുസ്ലീംലീഗ് നെ ആക്ഷേപിക്കുന്നവരോട്



ങ്ങളുടെ നാട്ടിലെ കുഞ്ഞാക്ക അങ്ങെനെയാണ് !ഏത് കല്യാണത്തിനോ ,സല്‍ക്കാരത്തിനോ,പരിപാടിക്കോ പോയാല്‍ ആദ്ദേഹം എന്തങ്കിലും കുറ്റം കണ്ട് പിടിക്കും .കുഞ്ഞാക്ക വീട്ട്കുടില്‍ ന് വന്നതാണ് . മനോഹരമായ വീട് .നല്ല രുചിയുള്ള ഭക്ഷണം .ഭക്ഷണത്തിന് ശേഷം കഴിച്ച പൂവന്‍ പഴത്തിലും കുറ്റം പറയാന്‍ കഴിയുന്നില്ല .അവസാനം കുഞ്ഞാക്ക പല്ലില്‍ കുത്തി കൊണ്ട് പുതിയ വീട് നോക്കി കൊണ്ട് പറഞ്ഞു .ഈ വീട് ഉണ്ടാക്കിയ വീട്ടുക്കാരന്‍ ഇത്ര വിവരമില്ലാത്ത ആളായി പോയല്ലോ ?കുഞാക്കയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് എല്ലാവരും ഒന്ന് അമ്പരന്ന് ചോദിച്ചു !എന്താ കുഞ്ഞാക്ക !! "ഈ വീട് ഉണ്ടാക്കിയത് നോക്കു ,ഏതെങ്കിലും കാലത്ത് ഈ വീട് ഒന്ന് പൊളിക്കേണ്ടി വന്നാല്‍ എങ്ങെനെ പൊളിക്കും അത്രയ്ക്കും ഉറപ്പില്‍ അല്ലേ ഈ വീട് ഉണ്ടാക്കിയത് !!! "

അമേരിക്ക ഇറാക്കിനെ ആക്രമിച്ചു ,ഇസ്രായില്‍ ഫലസ്തീനിലെ നിരപരാധികളെ കൂട്ടകൊല ചെയ്യുന്നു ,അഫ്ഗാനിസ്ഥാനില്‍ ബോംബ്‌ സ്ഫോടനം ,പെട്രോളിന് വില വര്‍ദ്ധിപിച്ചു ,ഗുജറാത്തില്‍ കൂട്ടകൊല ,മദനിക്ക് ജാമ്യമില്ല ,അദ്ധ്യാപിക പച്ച ബ്ലൗസ്‌ ഇട്ടു !,എന്ന് വേണ്ട കല്ലായ്‌പുഴയില്‍ വെള്ളം വറ്റിയാല്‍ വരെ ലീഗ് ന്‍റെ മേല്‍ കുഞ്ഞാക്ക കണ്ട പോലെയുള്ള കുറ്റവുമായി ലീഗ് വിരോധികള്‍ വരും !

സമുദായത്തിലെ മേസ്തിരി പണിഎടുക്കുന്ന ചില സംഘടനകള്‍ ഉണ്ട് .അവര്‍ ലീഗ് എന്ത് ചെയ്യണം എന്ന് നിര്‍ദ്ദേശിക്കും ,ലീഗ് നോട് ചില ചോദ്യങ്ങള്‍ ചോദിക്കും ,ലീഗ് ന്‍റെ പ്രവര്‍ത്തനങ്ങളില്‍ കുറ്റങ്ങള്‍ മാത്രം കാണും !,ലീഗ് നെ എങ്ങേനെയല്ലാം തകര്‍ക്കാന്‍ കഴിയുമോ അതിനുള്ള ശ്രമം അവര്‍ നടത്തും ,ഇലക്ഷന്‍ വരുമ്പോള്‍ ലീഗ് നെ തോല്‍പ്പിക്കാന് പ്രവര്‍ത്തിക്കും .ലീഗ് ജയിച്ചാല്‍ പിന്നീട് കുഞ്ഞാക്ക കണ്ട് പിടിക്കുന്ന കുറ്റങ്ങള്‍ കണ്ടത്തി ലീഗ് ന്‍റെ പഞ്ചായത്ത് മെമ്പര്‍ മുതല്‍ ,കേന്ദ്ര മന്ത്രി വരെ രാജിവെക്കണമെന്ന് പറഞ്ഞ് പ്രസ്ഥാവന ഇറക്കും .എന്നാല്‍ അത്തരക്കാരോട് മുസ്ലീംലീഗ് മാന്യമായി "നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ രാജ്യത്തിനും ,സമൂഹത്തിനും ,സമുദായത്തിനും ചെയ്തത് എന്നുള്ള ചോദ്യം ഉന്നയിച്ചാല്‍ " അവര്‍ പൊട്ടന്‍ ആമയെ കണ്ട കളി കളിക്കും .അത്തരം സമുദായ മേസ്തിരിമാരോട് വിനയപൂര്‍വ്വം പറയാനുള്ളത്‌ "ലീഗ് എന്ത് ചെയ്യുന്നു എന്ന് അന്വേഷിച്ച് നടക്കുന്ന ഇത്തരം മേസ്തിരിമാരെ ലീഗ് ന് ആവശ്യമില്ല ".നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാണിക്കുക .നിങ്ങള്‍ എന്ത് നേട്ടങ്ങളാണ് പൊതു സമൂഹത്തിന് ഉണ്ടാക്കിയത് എന്ന് കാണിച്ച് തരുക .മേസ്തിരിമാരെ നിങ്ങള്‍ക്ക് മറുപടി പറയാന് ലീഗ് ന് സമയമില്ല .ലീഗ് ന്‍റെ മാതൃക പ്രവര്‍ത്തികളിലാണ് .കേരള പൊതു സമൂഹത്തില്‍ അറുപത്തിയഞ്ച് കൊല്ലാമായി ലീഗ് പ്രവര്‍ത്തിക്കുന്നു .പാര്‍ട്ടി യെ തകര്‍ക്കാമെന്ന് സോപ്പ് കുമിളകളുടെ ആയുസുള്ള പാര്‍ട്ടി കള്‍ സ്വപനം കാണേണ്ട .ലീഗ് ന്‍റെ ആദര്‍ശം പാറകെട്ടുകള്‍ പോലെ ഉറച്ചതാണ് ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീഗ്
..ഫിറോസ്‌ കല്ലായ്‌ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ