2013, ഏപ്രിൽ 28, ഞായറാഴ്‌ച

തീവ്രവാദവും ,വര്‍ഗീയ വാദവും സമുദായത്തിന് രക്ഷകയോ വിപത്തോ ?


" 'എന്‍ മലരേ നമ്മള്‍ എല്ലാം ഈ രാജ്യക്കാരല്ലേ ,എന്നൊരു വിജാരവും സന്തോഷവും നമുക്ക് ഇല്ലേ "

ഇന്ത്യയെ ലോകത്തിന് മുമ്പില്‍ മഹത്വമാക്കുന്നത് ലോകത്തിന് മാതൃക യായ മതേതരത്വവും ,ജനാധിപത്യവുമാണ് .കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചില വിള്ളലുകള്‍ ഉണ്ടായിട്ട് ഉണ്ടങ്കിലും ഇപ്പോളും ഭാരതത്തിന്‍റെ മുഖമുദ്ര മതേതരത്വവും ,ജനാധിപത്യ വും തന്നെയാണ് .ലോകത്തിന്‍റെ വിവിത ഭാഗങ്ങളില്‍ നിങ്ങള്‍ സഞ്ചരിച്ചാല്‍ ചിലപ്പോള്‍ പണം കൊണ്ട് അറ്മാധിക്കുന്ന ജനവിഭാഗങ്ങളെ കാണാന് സാധിക്കും .പക്ഷെ പട്ടിണി ആണങ്കിലും കൂരയില്ലാതെ മഴയും ,വെയിലും കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുനതങ്കിലും "റഹീമും ,രാമനും ,ജോസഫും ,ഹിന്ദുവും ,മുസല്‍മാനും ,ക്രിസ്ത്യനും ,പാര്സിയും ,ജൈനനും ,ബുദ്ധ ,സിക്കും ,മതം ഉള്ളവനും ഇല്ലാത്തവനും ഏക സഹോദരങ്ങളെ പോലെ കഴിയുന്നത് കാണണം എങ്കില്‍ അത് നമ്മുടെ ഇന്ത്യയില്‍ മാത്ര മാണ് .നമ്മള്‍ ദേശ മത രാഷ്ട്രീയ ഭാഷ വ്യത്യാസത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലുക യാണങ്കില്‍ നമ്മള്‍ മനസിലാകുക ,ലോകത്തിന് മാതൃകയായ ഭാരതത്തിന്‍റെ യശസ്സ് ഇല്ലാതാക്കുന്നവര്‍ ആണ് എന്ന് .

ആയുധമോ ,ആയുധ പരിശീലനമോ അല്ല സമുദായ രക്ഷക്ക് വേണ്ടത്‌ .ഓരോ ഇന്ത്യക്കാരന്റെയും,സമുദായത്തിന്റെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ മാര്‍ഗത്തില്‍ ,മതേതര ജിന്താഗതിയോടെ രാഷ്ട്രീയം മായി സംഘടിച്ച് കൊണ്ടാകണം .ബാബറിമസ്ജിദ് പോളിച്ചപ്പോളും ,ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായപ്പോളും ,അതിനെ ചെറുക്കാനും ,കൊലപാതകികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങള്‍ നടത്തിയ പോരാട്ടം പ്രശംസീനിയവും ,മതേതരത്വ ത്തിന് പൊന്‍തൂവലായി എന്ന് നിലനില്‍ക്കും .

ചരിത്ര പരമായ കാരണത്താല്‍ ഏറെ പിന്നോക്കം നിന്ന സമുദായമായിരുന്നു കേരളത്തിലെ മുസ്ലീം സമുദായം .എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന് ജനാധിപത്യ മാര്‍ഗത്തില്‍ മതേതര രീതിയില്‍ നേടിയെടുക്കാന്‍ സാധിച്ചു .ആയുധം കൊണ്ടായിരുന്നില്ല മുസ്ലീംലീഗ് ഇതല്ലാം നേടിയെടുത്തത്‌ .ഇതര സമുദായത്തെ കൂടി കുട്ടു പിടിച്ച് അവരെ സമൂഹത്തില്‍ വിദ്യാഭ്യാസ പരമായും ,സാമൂഹിക പരമായും ഉയര്‍ത്തി കൊണ്ട് വാരാന്‍ സാധിച്ചത് ലീഗ് ന്‍റെ ജനാധിപത്യ മതേതര വിജയമാണ് .ലീഗ് ന്‍റെ ലക്ഷ്യം ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സമത്വ തുല്യമായ സാമൂഹിക പുരോഗതി നേടികൊടുക്കുക എന്നതാണ് .അതില്‍ വലിയ ഒരു വിജയം ലീഗ് ന് ഉണ്ടാക്കാനും സാധിച്ചു .

മുസ്ലീംലീഗ് എല്ലാ അവകാശങ്ങളും നേടിയെടുത്തത്‌ ആയുധ പരമായോ ,കായിക പരമായോ സംഘടിച്ചത് കൊണ്ടല്ല .ജനധിപത്യ ത്തിന്‍റെ വജ്രായുധമായ വോട്ടിലൂടെ തിരഞെടുക്കപെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടി കൊണ്ടാണ് .എന്നാല്‍ ചിലര്‍ ശത്രുവിന്‍റെ ഇല്ലാത്ത ശക്തി പെരുപിച്ചു കാണിച്ചു ,വയ്കാരികമായി സംഘടിപ്പിച്ച് ,ആരോഗ്യ ക്ലാസുകളുടെ പേര് പറഞ്ഞ് ആയുധ പരിശീലനം നടത്തി സമൂഹത്തില്‍ സമാധാനം തകര്‍ക്കാന് നോക്കുകയാണ് .തീര്‍ച്ചയായും അതിനെ എതിര്‍ക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് .നാറത്തില്‍ ഇത്തരക്കാര്‍ ആയുധ ക്ലാസ്സ് നായി സംഘടിച്ചപ്പോള്‍ അതിനെ ലീഗ് നിയമ പരമായി എതിര്‍ക്കുക തന്നെ ചെയ്തു .അത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കടമയാണ് .ലീഗ് ന്‍റെ ചുണ കുട്ടി കള്‍ ഉണര്‍ന്നിരിക്കുന്നു .എന്‍ ഡി എഫ് കാര നിങ്ങള്‍ എവിടെ മതേതരത്വ ത്തിന് വിള്ളല്‍ ഉണ്ടാക്കുന്ന രൂപത്തില്‍ സംഘടിച്ചാല്‍ അവിടെ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന് ലീഗ് മുന്‍പന്തിയില്‍ ഉണ്ടാകും .അതിനെ നിങ്ങള്‍ ഞങ്ങളെ "ഒറ്റുകാര്‍ "എന്നാണു വിളിക്കുന്നതങ്കില്‍ ഞങ്ങള്‍ അത് സ്വീകരിക്കുന്നു .കാരണം വര്‍ഗീയതക്കും ,തീവ്രവാദ ത്തിനും കൂട്ട് നില്‍ക്കാന് മുസ്ലീംലീഗ് നോ ,പാര്‍ട്ടി യുടെ നേതാക്കള്‍ക്കോ ,പ്രവര്‍ത്തകര്‍ക്കോ ,സാധിക്കില്ല ..ഞങ്ങള്‍ മുഷ്ടി ചുരുട്ടി മാനത്തേക്ക് കൈ കള്‍ ഉയര്‍ത്തി വിളിക്കുന്നു "വര്‍ഗീയത തുലയെട്ടെ ,തീവ്രവാദം തകരട്ടെ "..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീം ലീഗ് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ