വിശക്കുന്നവന്റെ മുന്ബില്‍ അപ്പമായിട്ടാണ് ദൈവം വരിക എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട് എന്നാല്‍ രോഗിയുടെ മുന്ബില്‍ സിഎച്ച് സെന്റര്‍ ആയി വരുമെന്ന് ഞാന്‍ ഇപ്പോള്‍ കണ്ടറിയുകയുംചെയ്തു!! കേരളത്തിന്റെ മുന്‍ സ്പീക്കറും സിപിഎം ന്റെ സമുന്നത നേതാവുമായ സഖാവ് വിജയരാഘവന്‍ തിരുവനന്തപുരം സിഎച്ച് സെന്റെറിന്റെ ഉദ്ഘാടനത്തിന് പറഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തത് .കേവലം ഇലെക്ഷനില്‍ മത്സരിക്കുക എന്നുള്ളത് മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ കണ്ണീര്‍ ഒപ്പാനും കൂടി എന്ന് മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് മാതൃക കാണിക്കാന്‍ മുസ്ലീംലീഗ് നു സാദിച്ചു .വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു ബൈത്തുല്‍ റഹമ മാതൃക കാണിച്ചപ്പോള്‍ വീട് ഇല്ലാത്ത ഒരു കുടുംബം വീടിനു വേണ്ടി മലപ്പുറം ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത് ആ അപേക്ഷ മലപ്പുറം ജില്ല മുസ്ലീംലീഗ് ലേക്ക് കൈമാറ്റം ചെയ്യാന്‍ കലക്ടരെ പ്രേരിപിച്ചതും ലീഗ് ന്റെ സാമൂഹ്യക സേവനം അദ്ദേഹം മനസിലാക്കിയത് കൊണ്ടാണ് .ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് റഷ്യയിലേക്ക് നോക്ക് ചൈനയിലേക്കും ,ബംഗാളിലേക്കും ,പോളണ്ട് ലേക്ക് നോക്കാന്‍ പറഞ്ഞില്ല .ഞങ്ങളെ ലീഗ് പഠിപ്പിച്ചത് നിങ്ങളുടെ അയല്‍വാസി പട്ടിണി കിടക്കുന്നുണ്ടോ ,വീടില്ലാതെ വിഷമിക്കുനുണ്ടോ ,കുടിവെള്ളം കിട്ടാതെ നരകികുനുണ്ടോ മനുഷ്യ ജീവിതത്തില്‍ വല്ല പ്രയാസങ്ങളും അനുഭവിക്കുനുണ്ടാങ്കില്‍ അവര്‍ക്ക് നിങ്ങള്‍ പരിഹാരം ഉണ്ടാക്കികൊടുക്കാന്‍ ആഹ്ലാനം ചെയ്തപ്പോള്‍ സിഎച്ച് സെന്റെരുകളും ,ബൈത്തുല്‍ രഹമയും ,ആയിരം കിണര്‍ പദ്ധതിയും വിവാഹ സഹായങ്ങളും വാര്ദ്ധക്യത്തിലുള്ളവരെ ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്തി ലീഗ് പ്രവര്‍ത്തകര്‍ക്ക് മാത്രക കാണിക്കാന്‍ സാദിച്ചു .വരൂ സോദരരെ നമുക്ക് മുസ്ലീംലീഗ് ന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ജാതി മത ഭേദമന്യേ പങ്കാളിയാകാം .ജയ് ഹിന്ദ് ,ജയ് മുസ്ലീംലീഗ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ