2013, ഏപ്രിൽ 22, തിങ്കളാഴ്‌ച
വിടരും മുമ്പേ വെട്ടേറ്റു വീണ പ്രിയ ശുകൂര്‍
ആഫ്രിക്കന്‍ കൊടും കാടുകളില്‍ വസിക്കുന്ന നരഭോജികളെ പോലും നാണിപ്പിക്കുന്ന രൂപത്തില്‍ രക്ത ദാഹികളായ രാക്ഷസന്മാര്‍ ഉറഞ്ഞു തുള്ളിയ്യപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ട്ടപെട്ടത് ഞങ്ങളുടെ പ്രിയ സഹോദരനെയും ,കേരളത്തിനു നഷ്ട്മായാത് സമദാന രാഷ്ട്രീയം എന്നുള്ള നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് .ശുക്കൂര്‍ നീ ഒരു അക്രമകാരനോ ,കലാപത്തിനു നേത്രത്വം കൊടുത്തുവനോ ,ഒരു കേസിലെ പ്രതി പോലുമായിരുന്നില്ല എന്നിട്ടും നിന്നെ നിന്റെ പ്രദേശത്തെ മാര്‍കിസ്റ്റ് കാര്‍ നിന്നെ ഭയപെട്ടു .കാരണം നീ അരയില്‍ പ്രദേശത്ത് മുസ്ലീംലീഗ് ന്റെ ആദര്‍ശം മുറുകെ പിടിച്ചു കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹിക നമയക്ക് എന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രക പ്രവര്‍ത്തനം നടത്തിയപ്പോള്‍ നിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ യുവ ജനത മുന്നോട്ട് വന്നു നീ പഠിച്ച കോളജിലെ അധ്യാപകന്മാര്‍ പറയുന്നു നീ കാമ്പസില്‍ വൃക്ഷ തൈകള്‍ നട്ട് കൊണ്ട് നീ കാമ്പസിനെ ഹരിതമാകിയന്നു ,ചരല്‍ കല്ലുകള്‍ കൊണ്ട് നിറഞ്ഞ അരയില്‍ ഇടവഴികളില്‍ നീ ബദാം ,കാറ്റാടി തൈകളും നട്ട് വളര്‍ത്തി ഹരിത രാഷ്ട്രീയം നീ സ്ഥാപിച്ചു എന്ന് നിന്റെ നാട്ടുകാര്‍ പറയുന്നു ,പ്രദേശത്തെ എസ് എസ് എല്‍ സി ക്ക് നല്ല മാര്‍ക്കോട്കൂടി പാസ്സായ പാവപെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു ഞങ്ങള്‍ക്ക് സൌജന്യമായി ട്യുഷന്‍ ശുക്കൂര്‍ ന്റെ നേത്രത്തില്‍ കിട്ടിയത് കൊണ്ടാണ് ഉയര്‍ന്ന വിജയം നേടാന്‍ സാധിച്ചതന്നു ,ആ പ്രദേശത്തെ പാവപെട്ട ഇരുപത് കുടുംബങ്ങള്‍ നിന്നെ സ്മരിക്കുന്നത് നീ എല്ലാ മാസവും അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ നിന്റെ നേത്രത്വത്തില്‍ സ്വരൂപിച്ച പൈസയുമായി ഇളം പുഞ്ചിരി തൂങ്ങി വരുന്ന
സാമുഹിക പ്രവര്‍ത്തകനെയാണ് ശുകൂര്‍ നീ നാട്ടുകാരുടെ കണ്ണിലുണ്ണിയായിട്ടും നിന്നെ അവര്‍ ഭയപെട്ടു നീ വള്ളുവന് കടവിലൂടെ കടവ്കടന്നു പോകുമ്പോളും നീ അറിയാതെ അവര്‍ നിന്നെ പിന്തുടര്‍ന്ന് നിന്നെ പാടത്തിലൂടെ ഓടിച്ചു ഒളിഞ്ഞിരിക്കുന്ന ജഡ്ജിയുടെ വിധി നടപ്പിലാക്കാന്‍ എത്തിയ ആരാച്ചാരുടെ മുമ്പിലും ,നിന്നെ കത്തികൊണ്ട് കുത്തി ശരീരത്തില്‍ നിന്ന് പുറത്തേക്കു നിര്‍ഗളിക്കുന്ന ചുടു ചൂര കണ്ടു ആസ്വദിക്കാന്‍ വന്ന ഭീകരന്മാരുടെ മുമ്പിലും ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും നിനക്ക് ജീവന്‍ തിരിച്ചു തരാന്‍ മനുഷ്യത്വം ഇല്ലാത്ത കാപാലിക നരഭോജികളുടെ തെയ്യാരായില്ല .മാലാല യുസഫ് നു വേണ്ടി കവിത എഴുതിയ സാംസ്കാരിക നായകന്മാര്‍ നീ ഒരു വിധ്യാര്‍ത്ഥിയായിട്ടും നിനക്ക് വേണ്ടി തുലിക ചലിപ്പിക്കാന്‍ തെയ്യാരയില്ല അവര്‍ക്ക് സ്ഥാനങ്ങള്‍ നഷ്പെടും എന്നുള്ളത് കൊണ്ട് അവര്‍ നിനക്ക് വേണ്ടി ശബ്ദിക്കാന്‍ തെയ്യരല്ല .ഭീഷണിപെടുത്തി സാക്ഷികളെ കൂര്‍മാറ്റി രക്ഷപെടാന്‍ നോക്കുന്ന നേതാക്കളെ നിങ്ങളെ കേരള പൊതു സമൂഹം കാണുന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായിട്ടാണ് കേരള ജനത നിങ്ങള്ക്ക് ഇതിനുള്ള മറുപടി ജനാധിപത്യത്തിന്റെ വജ്രായുദമായ വോട്ടിലൂടെ നല്‍കുക തന്നെ ചെയ്യും .പ്രിയ ശുക്കൂര്‍ നീ ഞങ്ങളോട് വിട്ടു പിരിഞ്ഞു ഒരു വര്‍ഷമായി എന്നാലും നീ ജന ലക്ഷങ്ങളുടെ മനസ്സില്‍ എന്നന്നും ജീവിക്കുക തന്നെ ചെയ്യും .ഷുക്കൂറിന്റെ ഓര്‍മകള്‍ക്ക് മുമ്പില് കണ്ണീരോടെ മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഫിറോസ് കല്ലായ് ..ജയ് മുസ്ലീം ലീഗ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ