2013, ഡിസംബർ 22, ഞായറാഴ്‌ച

ഏഷ്യനെറ്റ് ന്‍റെ അസത്യ വാര്‍ത്തകള്‍

ബിജെപി അനുകൂല വാര്‍ത്ത ചാനലകളുടെ വാര്‍ത്തകള്‍ക്കനുസരിച്ചു ലീഗ് ന് നിലപാടുകള്‍ഇടുക്കാന്‍ സാധിക്കില്ല .കാരണം "പാറകെട്ടുകളില്‍ ലീഗ് നിര്‍മിച്ചെടുത്ത നിലപാടുകള്‍ ,ചില ലീഗ് വിരോധികളുടെ അയഞ്ഞ പേശികള്‍കൊണ്ട് തകര്‍ക്കാനാവില്ല .
വര്‍ഗീയ കലാപം മൂലം എല്ലാം നഷ്ടപെട്ട് അഭയാര്‍ഥികളായി കഴിയുന്ന യുപിയിലെ മുസാഫര്‍ബാദ് ലെ പാവപെട്ട ജനവിഭാഗത്തെ സംരക്ഷികേണ്ട ഭരണാധികാരികള്‍ അത് കണ്ടില്ലന്നു നടിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒട്ടേറെ പദ്ധതികള്‍ അഭയാര്‍ഥി കേമ്പില്‍ മുസ്ലീംലീഗ് നടത്തുകയുണ്ടായി .
എന്നാല്‍ സെന്‍ട്രല്‍ കമ്മറ്റി പിരിച്ച ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ,അഭയാര്‍ഥി കേമ്പില്‍ താല്‍കാലിക ആശ്വാസ നടപടികള്‍ ക്ക് വേണ്ടി ഉപയോഗിക്കാതെ എല്ലാം നഷ്ടപെട്ട പാവപെട്ട കുടുംബത്തിനു കൃത്യമായി പുനരധിവാസം ഉണ്ടാക്കി കൊടുക്കുക എന്നതാണ് .അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സാഹജര്യം മാറ്റികൊണ്ട് സ്വന്തം നാട്ടില്‍ തന്നെ കഴിയാനുള്ള ഒരു പുനരധിവാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഡിസംബര്‍ മാസം അവസാനം യോഗം വിളിച്ചു കൂട്ടാന്‍ തീരുമാനിക്കുകയും ,അത് നടക്കാന്‍ പോകുകയമാണ് .പക്ഷെ ഈ പദ്ധതിയെ തകര്‍ക്കുക എന്ന ഗൂഡാലോചനയുടെ ഭാഗമായാണോ ഇത്തരം അസത്യ വാര്‍ത്തകള്‍ ബിജെപി അനുകൂല ചാനല്‍ പുറത്ത് വിട്ടത് എന്ന് സമൂഹം സംശയിക്കുന്നു .

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ഞാന്‍ എന്തുകൊണ്ടാണ് ലീഗ് കാരനായത്?





എന്‍ ഡി എഫ് ക്കാരന്‍റെ തീവ്രത അല്ല! മുസ്ലീം ലീഗ് ന്‍റെ സംയമനമാണ് എനിക്ക് ഇഷ്ടം .
      സിപിഎം ന്‍റെ അക്രമ സമരം അല്ല !ലീഗ് ന്‍റെ സഹന സമരമാണ് എനിക്കിഷ്ടം .
         കോണ്‍ഗ്രസ്‌ ന്‍റെ ഗ്രൂപ്പ്‌ രാഷ്ട്രീയം അല്ല !ലീഗ് ന്‍റെ ഐക്യ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
        ബിജെപിയുടെ വര്‍ഗീയത അല്ല !മുസ്ലീംലീഗ് ന്‍റെ മതേതരത്വമാണ് എനിക്ക് ഇഷ്ടം .
     
          ജമാഹത്തെ ഇസ്ലാമിയുടെ കളങ്കിത രാഷ്ട്രീയം അല്ല !ലീഗ് ന്‍റെ നൈതിക രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
          മദനിയുടെ  വൈകാരിക പ്രസംഗരാഷ്ട്രീയം അല്ല !പാണക്കാട് തങ്ങളുടെ മൌനവാക്കുകളാണ് എനിക്ക് ഇഷ്ടം .
        തീവ്രവാദികളുടെ രാജ്യദ്രോഹം അല്ല !ലീഗ് ന്‍റെ രാജ്യ സ്നേഹമാണ് എനിക്ക് ഇഷ്ടം .
   നക്സലുകളുടെ വിപ്ലവ രാഷ്ട്രീയം  അല്ല !ലീഗ് ന്‍റെ ആദര്‍ശ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
           കവികളുടെ പാമ്പുകള്‍ക്ക് മാളമുണ്ട് മനുഷ്യ പുത്രന്‍ തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ല എന്ന വിലാപമെല്ല !പാവപെട്ട വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ബൈത്തുല്‍ രഹമ ലീഗ് രാ
ഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
           പാവപെട്ട രോഗികളെ കണ്ടു കണ്ണുനീര്‍ ഒഴുക്കുന്നതെല്ല !രോഗികള്‍ക്ക് ചികിത്സാ സാന്ത്വനം നല്‍കുന്ന ലീഗ് ന്‍റെ കാരുണ്യ രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
            ആക്രമ രാഷ്ട്രീയക്കാരുടെ കൈവെട്ട്,അമ്പത്ത് ഒന്ന് വെട്ട് അക്രമ രാഷ്ട്രീയമെല്ല  !ലീഗ് ന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .
             കമ്മ്യൂണിസ്റ്റ് ക്കാരുടെ ആഭാസ സമരമെല്ല !ലീഗ് ന്‍റെ അവകാശ സമര രാഷ്ട്രീയമാണ് എനിക്ക് ഇഷ്ടം .

ഞാന്‍ ഒരു മുസ്ലീംലീഗ് കാരനയതില്‍ അഭിമാനിക്കുന്നു ".കാരണം അതില്‍ എനിക്ക് നേരിന്‍റെ രാഷ്ട്രീയവും ,മതേതരത്വം ,ജീവകാരുണ്യ പ്രവര്‍ത്തനം,,മഹാന്മാരായ നേതാക്കള്‍ , മഹത്തായ പാരമ്പര്യം ,പ്രവര്‍ത്തനത്തിലുള്ള മികവ്,പരസ്പര സ്നേഹം ,നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം,ഉദ്ദേശ ലക്ഷ്യങ്ങലെക്കുള്ള പ്രവര്‍ത്തന ശൈലി ,എനിക്ക് കാണാന് സാധിക്കുന്നു







2013, ഡിസംബർ 15, ഞായറാഴ്‌ച

പൊങ്ങട്ടെ വിജയഹരിത കൊടിയേ .മുസ്ലീം ലീഗ് സിന്ദാബാദ്

ആശയറ്റും ,അസ്തശക്തരായി ആലസ്യത്തിന്‍റെയും അലംഭാവത്തി ന്‍റെയും താഴ്വരകളില്‍ ഉറക്കംപൂണ്ട് കിടന്ന് ആരാന്‍റെ വിറകുവെട്ടികളും ,വെള്ളം കോരികളുമായി കഴിഞ്ഞിരുന്ന ഒരു സമുദായത്തെതൊട്ടുണര്‍ത്തി  അവര്‍ക്ക് ആത്മാഭിമാനവും ,അസ്ഥിത്വബോധവും അഭിമാനകരമായ അധികാര പങ്കാളിത്വവും നേടികൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ലീഗ് ന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം .










             പിറന്ന് വീണ  മണ്ണി ന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നെഞ്ച് വിരിച്ച് നിര്‍ഭയമായി സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നിരന്തരം പോരാടുകയും ,സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്തുന്ന ബ്രിട്ടന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് "അവരുടെ ഭാഷയും ,സംസ്കാരവും ,വിദ്യാഭ്യാസവും "ബഹിഷ്കരിച്ച്‌ കൊണ്ട് ഒരു ജനത മുന്നോട്ട് പോയപ്പോള്‍ ചരിത്ര പരമായ കാരണങ്ങാല്‍ അവര്‍ പിന്നോക്കതിന്റെ പടുകുഴിലേക്ക് ആണ്ടിറങ്ങി . ഭാരതം സ്വാതന്ത്ര്യം നേടിയിട്ടും അവഗണിക്കപെട്ട സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ ,അവരുടെ ഹനിക്കപെട്ട അവകാശങ്ങള്‍ നേടികൊടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല .കാരണം വിഭജനത്തിന്‍റെ ഭാരം മുഴുവനും ഒരു സമുദായത്തി ന്‍റെ മേല്‍ ചുമത്തിയത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വര്‍ഗീയവാദികളായും ,വിഘടനവാദികളാ യും മുദ്ര കുത്തും എന്നുള്ള ഭയം കൊണ്ട് തന്നെ സംരക്ഷികേണ്ട നേതാക്കള്‍ മൌനംഭജിച്ചു !.
           കട്ടിക്കൂരിരുട്ടില്‍ ഒരു വെളിച്ചം നല്‍കാന്‍ ഒരു വിളക്ക് മരമില്ലാതെ ,വെള്ള പൊക്കത്തിലും ,തിരമാലകളിലും ,കൊടും കാറ്റിലും പെട്ട കപ്പിത്താന്‍ ഇല്ലാത്ത കപ്പല്‍ പോലെ സമുദായം ആടിയുലയുമ്പോള്‍ അതാ പ്രതീക്ഷക്ക് വക നല്‍കികൊണ്ട്  "കറുത്ത കോട്ട് ഇട്ട .തുര്‍ക്കി തൊപ്പി വെച്ച ,വെളുത്ത താടിയുള്ള മദരാശിയിലെ ദയാ മനസില്‍ നിന്ന് "ധീരനായ ഒരു നേതാവ് വരുന്നു !!!അതെ ഭാരത മുസ്ലീംങ്ങളുടെ നൂറ്റാണ്ടിന്‍റെ നായകന്‍ ,ഭാരത മുസ്ലീംങ്ങള്‍ കാഹിദെ മില്ലത്ത് എന്ന് നീട്ടിവിളിച്ച ഇസ്മായില്‍ സാഹിബ് സമുദായത്തിന് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കി സമുദായത്തെ മുന്നോട്ടു നയിക്കാന്‍ മുന്നോട്ടു വന്നു .പാവനമായ പച്ച കൊടിയേന്തി മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവകന്‍ ഇന്ത്യ മുഴുവനും ഓടി നടന്നു .പൂക്കള്‍ നിറഞ്ഞ വഴികളിലൂടെയെല്ല ഇസ്മായില്‍ സാഹിബ് ന് സഞ്ചരിക്കേണ്ടി വന്നത് .കല്ലും ,മുള്ളും നിറഞ്ഞ വഴികളിലൂടെ നിര്‍ഭയമായി മുന്നോട്ടു പോയപ്പോള്‍ പോയ സഞ്ചരിച്ച വഴികളില്‍ പൂക്കള്‍ വിരിയിക്കാന്‍ അദ്ദേഹത്തി ന് സാദിച്ചു .ആടിയുലയുന്ന കപ്പലിന്‍റെ കപ്പിത്താനായപ്പോള്‍ സമുദായത്തെ കാറ്റിലും ,കോളിലും അകപ്പെടാതെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടു പോകാന്‍ അദ്ദേഹം രൂപം നല്‍കിയ മുസ്ലീം ലീഗിന് സാധിച്ചു .ഇന്ത്യ സ്വതന്ത്രമായിട്ട് ആറര പതിറ്റാണ്ട് ആയിട്ടും സമുദായം ആദിവസികലെക്കാള്‍ പിന്നോക്കം എന്ന് സച്ചാര്‍ കമ്മറ്റി കണ്ടത്തിയപ്പോള്‍ മുസ്ലീം ലീഗ് എന്ന കപ്പലില്‍ കയറിയ കേരള മുസ്ലീംങ്ങള്‍ ലോക മുസ്ലീംങ്ങള്‍ക്കു മാതൃകയായി അഭിമാനത്തോടെ മുന്നോട്ടു നീങ്ങാന്‍ സാധിച്ചു .പാവനമായ ഹരിത കൊടിയേന്തുക എന്നാല്‍ നിങ്ങള്‍ നല്ലൊരു രാഷ്ട്രീയക്കാരന്‍ ,മതേതര വാദി ,രാജ്യ സ്നേഹി ,ജീവകാരുണ്യ പ്രവര്‍ത്തകന്‍ ,എന്ന് സമൂഹം നിങ്ങളെ വിലയിരുത്തും .കാരണം ലീഗ് മുന്നോട്ടുവെക്കുന്നത് ആരുടേയും അവകാശങ്ങള്‍ ഹനിക്കാനെല്ല .മറിച്ച് ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ നേടിയെടുക്കാന്‍ മാത്രമാണ് ലീഗ് നിലകൊള്ളുന്നത് .
     ഇനിയും ലക്ഷ്യത്തിലേക്ക് എത്താന്‍ ലീഗ് എന്ന  കപ്പലിന് ദൂരം സഞ്ചരിക്കാന്‍ ഉണ്ട് .ഏതു കൊടും കാറ്റില്‍ പെട്ടാലും ,ഏതു വലിയ തിരമാലകള്‍ അടിച്ചാലും മുന്‍കാല നേതാക്കള്‍ കൈമാറിയ പാവനമായ ഹരിത കൊടി ഒരു പോറലും ഏല്‍ക്കാതെ കരക്ക്‌ എത്തിക്കേണ്ട ബാദ്ധ്യത നമുക്ക് ഉണ്ട് .കാരണം ഈ പതാക ഏറ്റു വാങ്ങി കപ്പലില്‍ യാത്ര ചെയ്യാന്‍ പുതിയ വരാന്‍ പോകുന്ന തലമുറയുണ്ട് .അവര്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ നമുക്ക് ലീഗ് എന്ന കപ്പലിനെ ശക്തി പെടുത്താം .വരൂ സോദരരെ നാളയുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി ഉറക്കെ വിലിക്കൂ ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ...










         

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ആദ്ദ്രം അനുഗ്രഹമാകുമ്പോള്‍ .കെ എം ഷാജി എം എല്‍ എ യുടെ ,,

ആദ്രം അനുഗ്രഹമാകുമ്പോള്‍ .
        
        കുടുംബത്തിലെ ഒരു കുട്ടിക്ക് വല്ല വൈകല്യവും ഉണ്ടങ്കില്‍ ആ കുട്ടിയോട് മാതാ പിതാക്കള്‍ക്കും ,കുടുംബക്കാര്‍ക്കും ,അയല്‍വാസികള്‍ക്കെല്ലാം ഒരു പ്രത്യേക വാത്സല്യവും ,പരിഗണയും ഉണ്ടാകും .കാരണം വൈകല്യം അവരുടെ മനസിന് പ്രയാസം ഉണ്ടാക്കാതിരിക്കാന്‍ .ഇത് തന്നെയാണ് കെ എം ഷാജി എം എല്‍ എ തന്‍റെ മണ്ഡലത്തിലും നടപ്പിലാക്കുന്നത് .വൈകല്യമുള്ളവരെ കണ്ടത്തി അവര്‍ക്ക് പ്രത്യേക പരിഗണയും ,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുയും ചെയ്യപെടുന്ന പുതിയ ഒരു പദ്ധതി സംസ്ഥാനത്തില്‍ ആദ്യമായി അഴികോട് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ എം എല്‍ എ ക്ക് സാധിച്ചു .
         ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എം എല്‍ എ മാരെ സമൂഹം വിളിക്കുക ജനകീയ എം എല്‍ എ എന്നാണ് .കെ എം ഷാജി എന്ന യുവ എം എല്‍ എ തന്നെ വിജയിപ്പിച്ച അഴികോട് മണ്ഡലത്തിലെ പാവപെട്ട സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തിലെ മറ്റുള്ള എം എല്‍ എ മാര്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു .സര്‍ക്കാര്‍ പണം മാത്രം ആശ്രയിക്കാതെ സമൂഹത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം ശേകരിച്ചു അത് അര്‍ഹത പെട്ടവരുടെ കൈകളില്‍ എത്തിക്കാന്‍ കഴിയുന്നു എന്നത് ഈ എം എല്‍ എ യുടെ മേന്മയായി സമൂഹം കാണുന്നു .
             സമൂഹത്തിലെ വൈകല്യമുള്ളവരെ കണ്ടത്തി അവരവര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളും ,ധന സഹായവും നല്‍കുകയും ,സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ നേടികൊടുക്കാനും ഈ പദ്ധതിയിലൂടെ ജനകീയ എം എല്‍ എ ക്ക് സാധിച്ചു .അവഗണിക്കപെട്ട വിഭാഗത്തിന് അവര്‍ക്ക് അര്‍ഹത പെട്ടത് നേടികൊടുക്കുകയും ,അവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും,സര്‍ക്കാര്‍ ഈ പദ്ധതിയെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലേക്ക് കൊണ്ടുവരും എന്നുംകൂടി വ്യക്തമാക്കിയപ്പോള്‍ ഈ പദ്ധതിയുടെ മഹത്വം കൂടുകയും ചെയ്യുന്നു .ജനങ്ങള്‍ക്ക്‌ വേണ്ടി നിരന്ധരം തന്‍റെ എം എല്‍ എ സ്ഥാനം വിനിയോഗിച്ചപ്പോള്‍  അഴികോട് നിവാസികള്‍  ഒറ്റകെട്ടായി പറഞ്ഞു "അതെ ഷാജി താങ്കള്‍ ജനകീയ എം എല്‍ എ യാണ് എന്ന് "ജനാധിപത്യ സ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്ന് ഷാജി സാഹിബ് താങ്കള്‍ക്കു പ്രവര്‍ത്തിയിലൂടെ തെളിയിക്കാന്‍ സാധിച്ചു .ജയ് മുസ്ലീം ലീഗ് ..ജയ് ഷേര്‍ മില്ലത്ത് ...ഫിറോസ്‌ കല്ലായ് 

2013, നവംബർ 24, ഞായറാഴ്‌ച

അല്ല "വിയെസ് "ലീഗ് വര്‍ഗീയ സംഘടന അല്ല :::

"ഒരു വിഭാഗം അക്രമാസക്തമായി സംഘടിക്കുകയും ,അവര്‍ മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അവരെ വര്‍ഗീയ സംഘടന എന്ന് പറയാം "ഇത് പറഞ്ഞത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ....ജവഹര്‍ലാല്‍നഹ്രു........ലീഗ് നെ വര്‍ഗീയ സംഘടന എന്ന് ആക്ഷേപിക്കുന്നവരേ നിങ്ങളെ വെല്ലു വിളിക്കുന്നു ,ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരു പ്രാവശ്യം എങ്കിലും ലീഗ് വര്‍ഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് തെളിവ് സഹിതം കാണിച്ച് തരാന്‍ കഴിയുമോ ?നെഹ്രു വര്‍ഗീയതയെ നിര്‍വചിച്ചത് പോലെ ഒരിക്കല്‍ പോലും ലീഗ് ഇതര സമുദായത്തിന്‍റെ മേല്‍ ആക്രമാ സക്തമായി സംഘടിക്കുകയോ ,അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നോക്കുകയോ ചെയ്തിട്ടില്ലന്ന് മാത്രമെല്ല മതേതരത്വത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ലീഗ് നു സാധിച്ചിട്ടും ഉണ്ട് .


            വിയെസ് ന്‍റെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ആദര്‍ശത്തി ന്‍റെ പൊയ്മുഖം താഴെ വീണ സ്ഫടികം പോലെ പൊട്ടി പൊളിഞ്ഞു തരിപ്പണമാകുമ്പോള്‍ ലീഗ് നെതിരെയോ ,അല്ലങ്കില്‍ ലീഗ് നേതാക്കള്‍ക്കെതിരെയോ വിവാദ പ്രസ്താവനകള്‍ ഇറക്കി ജനശ്രദ്ധ തിരിച്ച് വിടാന്‍ എല്ലാ കാലത്തും ശ്രമിക്കാറുണ്ട് .അതിന് ഏറ്റവും വലിയ മാര്‍ഗം വിയെസ് ഉപയോഗിക്കല്‍ ലീഗ് നെതിരെ വര്‍ഗീയ ആരോപണം ഉപയോഗിക്കലാണ് .വിയെസ് നോട് വിനയപൂര്‍വ്വം ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് "ഇ എം എസ് കാണാത്ത എന്ത് വര്‍ഗീയതയാണ് വിയെസേ അങ്ങ് ലീഗില്‍ കാണുന്നത് "

ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ പോലും ലീഗ് നെ സിപിഎം നയിക്കുന്ന മുന്നണിയില്‍ എടുക്കണം എന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ അങ്ങോട്ട്‌ പോയിട്ടില്ല.എന്നാല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി യുടെ തലതൊട്ടപ്പന്‍ നേതാക്കളായ  "അഴികോടന്‍ രാഘവന്‍ മുതല്‍ സാക്ഷാല്‍ ഇ എം എസ് നമ്പൂതിരി പാട് വരെ ലീഗ് നേതാക്കളുടെ വീട്ടില്‍ വന്ന് ലീഗ് മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട് .അത് അറിയണമെങ്കില്‍ സഖാവ് വിയെസ് അങ്ങ് കേരള രാഷ്ട്രീയ ചരിത്രം ഒന്ന് ഓര്‍ക്കുക .
         
                          1966കാലഘട്ടം .ലീഗ് ഒരു മുന്നണിയിലും ഇല്ലാതെ ഒറ്റയക്ക് നിന്ന് രാഷ്ട്രീയ ശക്തി തെളിയിച്ചപ്പോള്‍ അതാ സാക്ഷാല്‍ ഇ എം സും ,അഴികോടന്‍ രാഘവനും ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .അത് ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാവായ ബി വി അബ്ദുള്ളകോയാ സാഹിബ് ന്‍റെ വീട്ടിലേക്കു{ (ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്താന്‍ അങ്ങോട്ട്‌ പോയതല്ല .മറിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലീഗ് നേതാക്കളെ കാണാന് ഇങ്ങോട്ട് വന്നു ചര്‍ച്ച നടത്തുകയാണ് ചെയ്തത് }}അഴികോടന്‍ രാഘവനും , ഇ എം എസും വരുകയും അവിടെ വെച്ചു മഹാനായ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും ,സിഎച്ച് മായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചര്‍ച്ച നടത്തി .ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .ആ കൂടി കാഴ്ച്ചയില്‍ തീരുമാനം ആകാത്തത് കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം  ഇതേ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വീണ്ടും ലീഗ് നേതാക്കളുടെ അടുത്തേക്ക്‌ വന്നു ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ലീഗ് ആ മുന്നണിയില്‍ ചേര്‍ന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും ചരിത്ര വിജയം ആ മുന്നണി കരസ്ഥമാക്കുകയും ചെയ്തു .സഖാവ് ഇ എം എസ് ലീഗ് ന്‍റെ പിന്തുണയോടെ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ .സിഎച്ചും സത്യപ്രതിജ്ഞ അള്ളാഹു വിന്‍റെ നാമത്തില്‍ ചെയ്തു .മാത്രമെല്ല ലീഗ് നേതാവായ അഹമെദ് കുരിക്കളും ,മന്ത്രിയാകുകയും ഡെപ്യുട്ടി സ്പീക്കറായി ലീഗ് ന്‍റെ എം പി എം ജാഫര്‍ ഖാനും സത്യപ്രതിജ്ഞ ചെയ്തു .ഒരേ മുന്നണിയില്‍ മത്സരിക്കുകയും ,അധികാരം കൈകാര്യം ചെയ്യുമ്പോളും ഇതേ കൊടിയില്‍ ,ഇതേ പേരില്‍ ,ഇതേ ആദര്‍ശത്തില്‍ ,ഇതേ ലക്ഷ്യത്തില്‍ തന്നെയായിരുന്നു മുസ്ലീം ലീഗ് . സാക്ഷാല്‍ ഇ എം സും ,എ കെ ജിയും ,അഴികോടന്‍ രാഘവനും എന്തിനേറെ വിയെസ് പോലും അന്ന് ലീഗില്‍ കാണാത്ത എന്ത് വര്‍ഗീയതയാണ് സഖാവ് വിയെസേ ഇപ്പോള്‍ നിങ്ങള്‍ ലീഗില്‍ കാണുന്നത് ?
                       അതിനു ശേഷവും ലീഗില്‍ നിന്ന് പിളര്‍ന്നു പോയ അഖിലേന്ത്യാ ലീഗ് നെയും ,ഐ എന്‍ എല്‍ നെയും ,ലീഗ് ന്‍റെ ലക്ഷ്യത്തെ ഇപ്പോളുംതള്ളി  പറയാത്ത കെ ടി ജലീലും ,പി ടി എ റഹീമും എല്ലാം സിപിഎം മായി കൂട്ട് കുടുമ്പോള്‍ ഒന്നും കാണാത്ത വര്‍ഗീയത എന്തെ ഇപ്പോള്‍ വിയെസ് ന് തോന്നാന്‍ കാരണം ?ഒരു സമുദായത്തില്‍ പെട്ടവര്‍ തിങ്ങി താമസിക്കുന്ന ജില്ലയില്‍ പെട്ടവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ അത് കോപ്പി അടിച്ചു ജയിച്ചതാണ് ,ആ ജില്ലയില്‍ പാസ്പോര്‍ട്ട് ഓഫീസോ ,എയര്‍ പോര്‍ട്ടോ ഉണ്ടായാല്‍ അത് മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ,പിന്നോക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ വല്ല പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അതിനെ മലപ്പുറം ബജറ്റ് എന്ന് പറഞ്ഞു ആക്ഷേപിക്കുക ഇതെല്ലാം ഒരു മതേതര നേതാവിന് യോജിച്ചതാണോ എന്ന് ആരങ്കിലും ആശങ്ക പെട്ടാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല .

               ലീഗ് നൊരു ലക്ഷ്യമുണ്ട് .അത് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യം വെക്കുന്നത് പോലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യമായ ജനാധിപത്യ അധികാരം നേടികൊടുക്കുക എന്നത് .അവഗണിക്കപെട്ട ഒരു വിഭാഗത്തിന് അര്‍ഹത പെട്ട അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ ,ഇന്ത്യന്‍ ഭരണഘടന മുറുകെ പിടിച്ച് ,രാജ്യ നനമയക്ക്‌ ഉതകുന്ന രൂപത്തില്‍ നേടി കൊടുക്കുക എന്നത് ലീഗ് ന്‍റെ ലക്ഷ്യമാണ്‌ .അതിനെ വര്‍ഗീയത എന്ന് വിളിക്കുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യന്‍ ഭരണ ഘടന ഒന്ന് മനസിലാക്കുക .അവകാശങ്ങള്‍ ചോദിക്കുന്നതോ ,നേടിയെടുക്കുന്നതോ വര്‍ഗീയത അല്ല .കാരണം അത് ഭരണ ഘടന നല്‍കുന്ന അവകാശമാണ് .

"മുല്ലപൂവ് നെ എന്ത് പേരിട്ടു വിളിച്ചാലും അതിന്‍റെ സൗന്ദര്യമോ ,സൌരഭ്യമോ ,നഷ്ടപെടില്ല .മുസ്ലീം ലീഗ് നെ എന്ത് പേരില്‍ ആക്ഷേപിച്ചാലും ആ മഹത്തായ പാര്‍ട്ടി യുടെ ജനകീയ അംഗീകാരമോ ,പ്രാധാന്യമോ നഷ്ടപെടില്ല ........ഫിറോസ്‌ കല്ലായ് ..ജയ് മുസ്ലീം ലീഗ് .







 

2013, നവംബർ 16, ശനിയാഴ്‌ച

ഉണ്ടോ സഖാക്കളേ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉമ്മന്‍ചാണ്ടി പോലെയുള്ള ജനനേതാവ് ?

ജനങ്ങളോടപ്പം ജനങ്ങള്‍ക്ക് വേണ്ടി
 പ്രവര്‍ത്തികുമ്പോള്‍ അവരെ ജനകീയ നേതാക്കള്‍ എന്നാണ് സമൂഹം വിളിക്കുക .
              ഇല്ല ഇതിന് മുമ്പ് ഇന്ത്യന്‍ ജനത കേട്ടിരുന്നില്ല ഇതുപോലെയൊരു മുഖ്യമന്ത്രിയെ .ഊണും ഉറക്കവും ഇല്ലാതെ നിരന്ധരം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന  ഒരു ജനകീയ മുഖ്യമന്ത്രി യെ ,എത്ര പ്രകോപനം എതിരാളികള്‍ ഉണ്ടാക്കിയാലും ,വ്യക്തിപരമായി ആരക്കെ ആക്ഷേപിച്ചാലും ആരോടും വിരോധം വെക്കാതെ ,നിറഞ്ഞ പുഞ്ചിരിയോടെ ശത്രുക്കളോട് പോലും സൌഹൃത നിലപാട് സ്വീകരിച്ചു കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂന് സാധിച്ചു .
             
             ലോക ഭരണാധികാരികള്‍ക്ക് തന്നെ മാത്രകയായി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചപ്പോള്‍ അത് കേരളത്തിലെ പാവപെട്ട സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന ജനതയക്ക്‌ നഷ്ടപെട്ട അവകാശങ്ങള്‍ തിരിച്ചു കിട്ടാന്‍ സാധിച്ചു .
                                     

ചന്ദ്രന്‍ ,ജിഷ ദമ്പതികളുടെ പുന്നാര മകളാണ് സാനിന.വികലാംഗ ആയത് കൊണ്ട് തന്നെ അമ്മ എപ്പോഴും കൂടെ വേണം .ഇപ്പോള്‍ കാഴച്ചകുറവും കൂടി ഈ മോള്‍ക്ക്‌ ഉണ്ട് .കൂടാതെ ഹൃദയത്തിന് തകരാറും .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടംബത്തിനു മകളുടെ തുടര്‍ ചികിത്സക്ക് വളരെ പ്രയാസകരമായി .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ ജനസമ്പര്‍ക്ക പരിപാടി ഉണ്ടന്നറിഞ്ഞു വനതാണ് മുഖ്യമന്ത്രി യെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാന്‍ .എന്നും പാവങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞ ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവ് തുടര്‍ ചികിത്സക്കുള്ള ഏര്‍പ്പാട് ചെയ്യുകയും ,അടിയന്തര സഹായമായി ഇരുപത്തിമുവായിരം രൂപ അനുവദിക്കുകയും ചെയ്തു .
                                 കോഴിക്കോട് നല്ലളം സ്വദേശികളുടെ മകളായ ശിഫാനയുടെ ജീവിതം വളരെ ദുസ്സഹമാണ് .മാതാവ് ന്‍റെ കൈകളിലാണ് ശിഫാന വന്നത് .ഏഴ് വയസ്സുണ്ടായിട്ടും അതിന് ശാരീരിക  വളര്‍ച്ച ഇല്ല ഈ കുട്ടിക്ക് .ഇവരുടെ മൂത്ത മകള്‍ പതിനാര്‍ വയസ് ഉണ്ടായിട്ടും തലച്ചോറിനു പൂര്‍ണ്ണ വളര്‍ച്ച ഇല്ല .സംസാര ശേഷിയും ,കാഴച്ച ശക്തിയും ഇല്ല .തുടര്‍ ചികിത്സക്ക് പണം കണ്ടത്താനാകാതെ വിഷമിക്കുന്ന ഈ കുടുംബത്തിനു മുഖ്യമന്ത്രി യുടെ ദുരിദാശ്വാസ നിധിയില്‍ നിന്ന് മുപ്പതിനായിരം അനുവദിച്ച് കിട്ടിയപ്പോള്‍ ആ കുടുംബത്തിനു അതൊരു വലിയ ആശ്വാസമായി .

             ജോണ്സണ് തന്‍റെ ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് ജീവിതത്തില്‍ പുതിയ വിജയങ്ങള്‍ നേടിയെടുത്തത് .ഇലക്ട്രിക്‌വ്യവസായത്തില്‍ പുതിയ മേഖലകള്‍ കണ്ടത്തുകയാണ് ജോണ്സണ് .അതിനു തന്‍റെ വീട്ടിനടുത്ത് ഒരു കൊച്ചു വ്യവസായ സംരംഭം ലോണ് ഇടുത്തു തുടങ്ങിയിരുന്നു ..നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോളാണ് അതിലെ യന്ത്രങ്ങള്‍ കത്തി നശിച്ചത് .ലോണ് തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുമ്പോള്‍ ആണ് മുഖ്യമന്ത്രി യുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജോണ്സണ് എത്തുന്നത് .ലോണ് എഴുതി തള്ളാനും ,ജോണ്സണ് വീണ്ടും തന്‍റെ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകാന് ഇരുപത്തിയ്യായിരം രൂപ അനുവദിക്കുകയും ചെയ്തു .രാവിലെ മുതല്‍ തുടങ്ങിയ ജന സമ്പര്‍ക്ക പരിപാടി രാത്രിയാലും തീരാത്ത കാഴച്ചയാണ് എല്ലാ ജില്ലകളിലെയും ജന സമ്പര്‍ക്ക പരിപാടിയില്‍ കാണാന് സാധിക്കുന്നത് .ഇത് പൊതു സമൂഹം സ്വീകരിച്ചതി ന്‍റെ ഏറ്റവും വലിയ തെളിവാണ്
               ഇത്തരത്തില്‍ തുല്യതയില്ലാത്ത ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്‍റെ ജനകീയ സ്വാദീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു .ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപെട്ട ജനലക്ഷങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയപ്പോള്‍ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അതിവേഗം ബഹുദൂരം വികസന നയങ്ങളുമായി മുന്നോട്ട് പോകുന്ന ജനകീയ മുഖ്യമന്ത്രി യുടെ ജന പിന്തുണ വര്‍ദ്ധിക്കുന്നത് കണ്ട് അസൂയ പൂണ്ട പ്രതിപക്ഷം നിരന്ധരം അപവാദപ്രചാരം നടത്തി ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വാദീനം ഇല്ലാതാക്കാന്‍ നോക്കിയിട്ടും ,അദ്ദേഹത്തിന്‍റെ ജനകീയ സ്വദീനത്തിനു ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ സാധിച്ചില്ലന്നു മാത്രമെല്ല ,കൂടുതല്‍ ശക്തിയോടെ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച് ജനകീയ മുഖ്യമന്ത്രി എന്ന അംഗീകാരവും കൂടി നേടിയിരിക്കുകയാണ് .


സഖാക്കളേ നിങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി യെ പരിഹസിക്കാനും ,കരിങ്കൊടി കാണിക്കാനും ,കല്ല്‌ എറിയാനും സാധിച്ചേക്കാം .പക്ഷെ ജന ലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ ഈ ജനകീയ മുഖ്യമന്ത്രി എന്ന ജന നേതാവിന്‍റെ ജനകീയ അംഗീകാരത്തിന് ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്സാ ധിക്കില്ല ...ഫിറോസ്‌ കല്ലായ് ..ജയ് യുഡിഎഫ് ,,








   





         









2013, നവംബർ 11, തിങ്കളാഴ്‌ച

വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലം.||||ചന്ദ്രിക

അവകാശങ്ങളെ പറ്റി ബോധവാന്മാരാകാതെ ഉറങ്ങി കിടന്നിരുന്ന സമുദായത്തിന് ഉണര്‍ത്ത് പാട്ടുമായി ,വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലവുമായി 1932ല്‍ തലശ്ശേരിയില്‍ നിന്ന് ചന്ദ്രികയുടെ ആദ്യ കിരണങ്ങള്‍ രൂപം കൊണ്ടു  .പിന്നീട് 1934 മാര്‍ച്ച് മാസം  10ന് ഒരു വലിയ പെരുന്നാള്‍ ദിനത്തില്‍ ചന്ദ്രിക  സ്വതന്ത്ര വാരികയായി പുറത്ത്ഇറങ്ങാന്‍ തുടങ്ങി .
                  ഒരു വര്‍ത്തമാന പത്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്‍റെ സാമൂഹിക ,വിദ്യാഭ്യാസം പുരോഗതിയില്‍ ,മുഖ്യ പങ്ക് വഹിക്കുകയും ,രാജ്യത്തിന്‍റെ നന്മയക്ക്‌ ഉതകുന്ന  മഹത്തായ ലക്ഷ്യങ്ങളോട് കൂടിയ ഒരു ജീവല്‍ പ്രസ്ഥാനമായിട്ടാണ് സമൂഹം ചന്ദ്രികയെ നോക്കികാണുന്നത് .

       അബ്ദുല്‍റഹിമാന്‍ സാഹിബ് ന്‍റെ അല്‍ അമീന്‍ പത്രത്തില്‍ വന്ന ചില തെറ്റായ വീക്ഷണങ്ങളെ എതിര്‍ക്കാന്‍ വേണ്ടി തലശ്ശേരിയിലെ ചില യുവാക്കള്‍ ഒരു വാരിക തുടങ്ങാന്‍ തീരുമാനിച്ചു .അതിന് വേണ്ടി അഞ്ച് രൂപ വീതം  നൂര്‍ പേരില്‍ നിന്ന് ശേകരിച്ചു ഒരു ഫണ്ട് ഉണ്ടാക്കുകയും,വാരികയുടെ അധിപരായി  തൈല കണ്ടി മുഹമ്മദ്‌ സാഹിബ് നെ തീരുമാനിക്കുകയും ചെയ്തു .വാരികക്ക് എന്ത് പേരിടണം എന്നുള്ള ആലോചനകള്‍ വന്നു .പല പേരുകളും ഓരോര്‍ത്തര്‍ നിര്‍ദ്ദേശിച്ചു .അവസാനം സെയ്ദ് മുഹമ്മദ്‌ സാഹിബ് നിര്‍ദ്ദേശിച്ച "ചന്ദ്രിക "എന്ന പേര് കൊടുക്കാന്‍ തീരുമാനിച്ചു .
                     തുടക്കത്തില്‍ തന്നെ ഒട്ടേറെ പ്രയാസങ്ങള്‍ ചന്ദ്രികക്ക് നേരിടേണ്ടി വന്നു .ഒരു ഭാഗത്ത് പത്ര വാര്‍ത്ത നിഷിദ്ധമാണ് എന്ന് പറഞ്ഞു ഒരു കൂട്ടര്‍ .മറു ഭാഗത്ത് അല്‍ അമീന്‍ എന്ന പത്രം ഉള്ളപ്പോള്‍ മറ്റൊരു പത്രം മുസ്ലീങ്ങള്‍ക്ക് ആവശ്യം ഇല്ലന്ന് പറഞ്ഞ് ചന്ദ്രികയെ എതിര്‍ത്തു ,അതിനപ്പുറം സാമ്പത്തിക ഭുദ്ധിമുട്ടുകള്‍ എല്ലാം തരണം ചെയ്തു ചന്ദ്രിക മെല്ലെ മെല്ലെ ശക്തി പ്രാപിക്കാന്‍ തുടങ്ങി .
     


1946ല്‍ ചന്ദ്രിക ചരിത്രം ഉറങ്ങുന്ന കോഴിക്കോട് പട്ടണത്തിലേക്ക് മാറ്റപെട്ടു .പിന്നീട് ഇങ്ങോട്ട് ചന്ദ്രിക വളരുകയായിരുന്നു .എത്രയെത്ര എഴുത്തുക്കാര്‍ ,കവികള്‍ ,നിരീക്ഷകര്‍ ,പത്ര പ്രവര്‍ത്തകര്‍ ചന്ദ്രികയിലൂടെ വളര്‍ന്നു .ആദ്യകാലങ്ങളില്‍ മുസ്ലീംലീഗ് ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളെ ശക്തമായ ഭാഷയിലൂടെ ചന്ദ്രിക എതിര്‍ത്ത് തോല്‍പ്പിച്ചു .സാക്ഷാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്രു മുതല്‍ സുകുമാരന്‍ നായര്‍ക്കു വരെ ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കാന്‍ ചന്ദ്രിക ക്ക് കഴിഞ്ഞു .ഇ എം എസ് ദേശാഭിമാനിയിലൂടെ ലീഗ് നെതിരെ എഴുതുന്ന ലേഖന പര മ്പരക്ക് സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ശക്തമായ തൂലിക പടവാള്‍ ആക്കി കൊണ്ട് ഇ എം സിന് മറുപടി ചന്ദ്രികയിലൂടെ കൊടുത്തു .സിഎച്ച് ന്‍റെ ലേഖനങ്ങളുടെ മികവ് മനസിലാക്കി ലീഗ് ന്‍റെ ശക്തമായ വിരോധികള്‍ പോലും ചന്ദ്രിക വാങ്ങി വായിക്കാന്‍ തുടങ്ങി .
                    സമുദായം അവകാശങ്ങളെ കുറിച്ച് ബോധാവാന്‍മാര്‍ ആയിരുന്നീല്ല .അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു വാര്‍ത്തമാധ്യമവും ഉണ്ടായിരുന്നില്ല .സമുദായം ആശയറ്റും അസ്ഥശക്തരായി ആലസ്യത്തിന്‍റെ തായ് വരകളില്‍  ഉറക്കം പൂണ്ടിരുന്ന സമുദായത്തെ തൊട്ടുണര്‍ത്തി കൊണ്ട് അവര്‍ക്ക് ആതാമാഭിമാനത്തിന്‍റെയും ,അഭിമാനകരമായ അസ്ഥിത്വത്തിന്‍റെയും ജീവ രക്തം കുത്തി വെക്കാനും ,മുസ്ലീം സമുദായത്തെ രാഷ്ട്രീയപരമായി ഉയര്‍ത്തി കൊണ്ട് വരാനും  ചന്ദ്രികക്ക് ഏഴ് പതിറ്റാണ്ട് കാലം കൊണ്ട് സാധിച്ചു . ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനെല്ല ,മറിച്ച് ഇന്ത്യ യുടെ മഹത്തായ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് ശക്തിപെടുത്താം ഈ അക്ഷരങ്ങളുടെ പടവാളിനെ അതെ "വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലമായ ചന്ദ്രികയെ "വായിക്കുക വളരുക ,നേരിന്‍റെ പക്ഷം പിടിക്കുക ....ഫിറോസ്‌ കല്ലായ് 
     (ഈ ഫോട്ടോയില്‍ ഉള്ളത് എന്‍റെ ഉപ്പയുടെ ഉമ്മ ..വെല്ലിഉമ്മ ...)