ആശയറ്റും ,അസ്തശക്തരായി ആലസ്യത്തിന്‍റെയും അലംഭാവത്തി ന്‍റെയും താഴ്വരകളില്‍ ഉറക്കംപൂണ്ട് കിടന്ന് ആരാന്‍റെ വിറകുവെട്ടികളും ,വെള്ളം കോരികളുമായി കഴിഞ്ഞിരുന്ന ഒരു സമുദായത്തെതൊട്ടുണര്‍ത്തി അവര്‍ക്ക് ആത്മാഭിമാനവും ,അസ്ഥിത്വബോധവും അഭിമാനകരമായ അധികാര പങ്കാളിത്വവും നേടികൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ലീഗ് ന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം .
പിറന്ന് വീണ മണ്ണി ന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നെഞ്ച് വിരിച്ച് നിര്‍ഭയമായി സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നിരന്തരം പോരാടുകയും ,സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്തുന്ന ബ്രിട്ടന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് "അവരുടെ ഭാഷയും ,സംസ്കാരവും ,വിദ്യാഭ്യാസവും "ബഹിഷ്കരിച്ച് കൊണ്ട് ഒരു ജനത മുന്നോട്ട് പോയപ്പോള്‍ ചരിത്ര പരമായ കാരണങ്ങാല്‍ അവര്‍ പിന്നോക്കതിന്റെ പടുകുഴിലേക്ക് ആണ്ടിറങ്ങി . ഭാരതം സ്വാതന്ത്ര്യം നേടിയിട്ടും അവഗണിക്കപെട്ട സമുദായത്തിന് വേണ്ടി ശബ്ദിക്കാന്‍ ,അവരുടെ ഹനിക്കപെട്ട അവകാശങ്ങള്‍ നേടികൊടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല .കാരണം വിഭജനത്തിന്‍റെ ഭാരം മുഴുവനും ഒരു സമുദായത്തി ന്‍റെ മേല്‍ ചുമത്തിയത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ വര്‍ഗീയവാദികളായും ,വിഘടനവാദികളാ യും മുദ്ര കുത്തും എന്നുള്ള ഭയം കൊണ്ട് തന്നെ സംരക്ഷികേണ്ട നേതാക്കള്‍ മൌനംഭജിച്ചു !.
കട്ടിക്കൂരിരുട്ടില്‍ ഒരു വെളിച്ചം നല്‍കാന്‍ ഒരു വിളക്ക് മരമില്ലാതെ ,വെള്ള പൊക്കത്തിലും ,തിരമാലകളിലും ,കൊടും കാറ്റിലും പെട്ട കപ്പിത്താന്‍ ഇല്ലാത്ത കപ്പല്‍ പോലെ സമുദായം ആടിയുലയുമ്പോള്‍ അതാ പ്രതീക്ഷക്ക് വക നല്‍കികൊണ്ട് "കറുത്ത കോട്ട് ഇട്ട .തുര്‍ക്കി തൊപ്പി വെച്ച ,വെളുത്ത താടിയുള്ള മദരാശിയിലെ ദയാ മനസില്‍ നിന്ന് "ധീരനായ ഒരു നേതാവ് വരുന്നു !!!അതെ ഭാരത മുസ്ലീംങ്ങളുടെ നൂറ്റാണ്ടിന്‍റെ നായകന്‍ ,ഭാരത മുസ്ലീംങ്ങള്‍ കാഹിദെ മില്ലത്ത് എന്ന് നീട്ടിവിളിച്ച ഇസ്മായില്‍ സാഹിബ് സമുദായത്തിന് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കി സമുദായത്തെ മുന്നോട്ടു നയിക്കാന്‍ മുന്നോട്ടു വന്നു .പാവനമായ പച്ച കൊടിയേന്തി മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവകന്‍ ഇന്ത്യ മുഴുവനും ഓടി നടന്നു .പൂക്കള്‍ നിറഞ്ഞ വഴികളിലൂടെയെല്ല ഇസ്മായില്‍ സാഹിബ് ന് സഞ്ചരിക്കേണ്ടി വന്നത് .കല്ലും ,മുള്ളും നിറഞ്ഞ വഴികളിലൂടെ നിര്‍ഭയമായി മുന്നോട്ടു പോയപ്പോള്‍ പോയ സഞ്ചരിച്ച വഴികളില്‍ പൂക്കള്‍ വിരിയിക്കാന്‍ അദ്ദേഹത്തി ന് സാദിച്ചു .ആടിയുലയുന്ന കപ്പലിന്‍റെ കപ്പിത്താനായപ്പോള്‍ സമുദായത്തെ കാറ്റിലും ,കോളിലും അകപ്പെടാതെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടു പോകാന്‍ അദ്ദേഹം രൂപം നല്‍കിയ മുസ്ലീം ലീഗിന് സാധിച്ചു .ഇന്ത്യ സ്വതന്ത്രമായിട്ട് ആറര പതിറ്റാണ്ട് ആയിട്ടും സമുദായം ആദിവസികലെക്കാള്‍ പിന്നോക്കം എന്ന് സച്ചാര്‍ കമ്മറ്റി കണ്ടത്തിയപ്പോള്‍ മുസ്ലീം ലീഗ് എന്ന കപ്പലില്‍ കയറിയ കേരള മുസ്ലീംങ്ങള്‍ ലോക മുസ്ലീംങ്ങള്‍ക്കു മാതൃകയായി അഭിമാനത്തോടെ മുന്നോട്ടു നീങ്ങാന്‍ സാധിച്ചു .പാവനമായ ഹരിത കൊടിയേന്തുക എന്നാല്‍ നിങ്ങള്‍ നല്ലൊരു രാഷ്ട്രീയക്കാരന്‍ ,മതേതര വാദി ,രാജ്യ സ്നേഹി ,ജീവകാരുണ്യ പ്രവര്‍ത്തകന്‍ ,എന്ന് സമൂഹം നിങ്ങളെ വിലയിരുത്തും .കാരണം ലീഗ് മുന്നോട്ടുവെക്കുന്നത് ആരുടേയും അവകാശങ്ങള്‍ ഹനിക്കാനെല്ല .മറിച്ച് ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ നേടിയെടുക്കാന്‍ മാത്രമാണ് ലീഗ് നിലകൊള്ളുന്നത് .
ഇനിയും ലക്ഷ്യത്തിലേക്ക് എത്താന്‍ ലീഗ് എന്ന കപ്പലിന് ദൂരം സഞ്ചരിക്കാന്‍ ഉണ്ട് .ഏതു കൊടും കാറ്റില്‍ പെട്ടാലും ,ഏതു വലിയ തിരമാലകള്‍ അടിച്ചാലും മുന്‍കാല നേതാക്കള്‍ കൈമാറിയ പാവനമായ ഹരിത കൊടി ഒരു പോറലും ഏല്‍ക്കാതെ കരക്ക് എത്തിക്കേണ്ട ബാദ്ധ്യത നമുക്ക് ഉണ്ട് .കാരണം ഈ പതാക ഏറ്റു വാങ്ങി കപ്പലില്‍ യാത്ര ചെയ്യാന്‍ പുതിയ വരാന്‍ പോകുന്ന തലമുറയുണ്ട് .അവര്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ നമുക്ക് ലീഗ് എന്ന കപ്പലിനെ ശക്തി പെടുത്താം .വരൂ സോദരരെ നാളയുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടി ഉറക്കെ വിലിക്കൂ ജയ് മുസ്ലീം ലീഗ് ..ഫിറോസ് കല്ലായ് ...

ജയ് മുസ്ലിം ലീഗ് ......
മറുപടിഇല്ലാതാക്കൂ