2014, മാർച്ച് 8, ശനിയാഴ്‌ച

വികസന നായകനും ,ജനകീയ നേതാവമായ ഇ ടി ക്കൊരു വോട്ട്

 .

              സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ് മ പദ്ധതിക്കും  നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന പാവപെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സക്കും ,താമസത്തിനും ,ഭക്ഷണത്തിനും എല്ലാം സൗകര്യം ചെയ്തു കൊടുക്കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നതും ,സാധാരാണക്കാരായ പാവപെട്ട ജനങ്ങളുടെ ഇടയിലേക്ക് നിഷ്കളങ്കമായപുഞ്ചിരിയുമായിഇറങ്ങി ചെന്നുകൊണ്ടും  നൈതിക ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന    ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ്  നെ കേരള ജനത ജനകീയ നേതാവ് എന്ന് വിളിക്കുന്നു .
            എം പി എന്ന നിലയില്‍ തന്‍റെ നിരന്ധരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ എം പി ഫണ്ട് പൂര്‍ണമായി ചിലവയിക്കുക മാത്രമെല്ല പുതിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാനും സാധിച്ചു .വികസന പ്രവര്‍ത്തനങ്ങളിലെ വന്‍കുതിച്ചുചാട്ടം പൊന്നാനി മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും നല്ല എം പി ക്കുള്ള ഓണ്‍ലൈന് പുരസ്ക്കാരം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ തേടിയെത്തി .
        തെന്നിന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി  നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ തന്‍റെ എം പി ഫണ്ടില്‍ നിന്ന് 22ലക്ഷം അനുവദിക്കുകയും തിരുന്നാവാഴ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു .അതുപോലെ കേരളത്തിലെ ആദ്യത്തെ CHC തല ഡയാലിസ് സെന്റെര്‍ ചാലിശ്ശേരി ആശുപത്രിയില്‍ എം പി ഫണ്ടും ,തൃത്താല എം എല്‍ എ ബാലറാം ന്‍റെ എം എല്‍ എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ഉപയോഗപെടുത്തി തുടങ്ങാന്‍ സാധിച്ചു .പ്രാദേശിക റോഡുകള്‍ ,സ്കൂള്‍ കെട്ടിടങ്ങള്‍ ,സ്കൂള്‍ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍കള്‍ ,ഫുട്പാത്ത് നിര്‍മാണം തുടങ്ങിയ ചെറുതും വലുതമായ ഒട്ടേറെ പ്രാദേശിക വികസന പദ്ധതികള്‍ എം പി ഫണ്ട് ഉപയോഗപെടുത്തി നടത്തുകയും ചെയ്തു .

        പൊന്നാണി തുറമുഖംത്തിന് രണ്ടായിരം കോടിയുടെ പദ്ധതിയും തീരദേശ ഹൈവേക്ക്‌ 117കോടി ചിലവാക്കി ഒന്നാം ഘട്ടം പൂര്‍ത്തികരിക്കാന്‍ സാധിച്ചതും ,പൊന്നാണി ഫിഷിങ്ങ് ഹാര്‍ബര്‍ 35കോടി രൂപ ചിലവാക്കി നിര്‍മാണം പൂര്‍ത്തികരിച്ചതും ,താനൂരില്‍ ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മാണം 44കോടി രൂപചിലവയിച്ചു തുടങ്ങിയതും പുതിയ എഫ് സി ഐ ഗോഡൌണിന്48കോടി അനുവദിച്ചതും വിവിത പ്രദേശങ്ങളിലെ കുടി വെള്ള പദ്ധതിക്ക് 58കോടിയും ,അതോടപ്പം തന്നെ പൊന്നാണി നഗര സഭയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 62.5കോടി യും ,വിദ്യാഭ്യാസ മേഘലകളില്‍ 6.5കോടിയും കോട്ടക്കല്‍ ആധുനിക രീതിയിലുള്ള ബസ്റ്റാണ്ടും,ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മാണത്തിന് 70കോടി മൈനോറിട്ടി ഡവലപ്പ്‌മെണ്ട് 10കോടി ,കടല്‍ ഭിത്തി നിര്‍മാണത്തിന് 4.5കോടിയുടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വികസന നായകനായ  എം പി എന്ന നിലയില്‍ തന്‍റെ  മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍  എം പിക്ക്  സാധിച്ചു.
 .     അതോടപ്പം തന്നെ റെയില്‍വേ വികസനത്തിലും വലിയൊരു കുതിച്ചുചാട്ടം നടത്താനും സാധിച്ചത് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തന മികവ് ന്‍റെ ഉദാഹരണമാണ് .8.18കോടി ചിലവഴിച്ചു കൊണ്ട്തിരൂര്‍ ,പരപ്പനങ്ങാടി ,കുറ്റിപ്പുറം ,താനൂര്‍ ,തിരുന്നാവാഴ ,പേരശുന്നൂര്‍ പള്ളിപ്പുറം പ്ലാറ്റ്ഫോം ഉയര്‍ത്തുകയും ,പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ നിര്‍മാണവും ,യാത്ര ക്കാരുടെ സൌകാര്യാര്‍ഥം പ്ലാറ്റ്ഫോം നീട്ടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയും 1.32കോടി ചിലവഴിച്ചു യാത്ര സൗകര്യം വര്‍ദ്ധിപ്പികുകയും ചെയ്തു .അതുകൂടാതെ പുതിയ റെയില്‍വേ കെട്ടിട നിര്‍മാണം ,തിരൂര്‍ സ്റ്റെഷനുകളില്‍ രണ്ടാമത്തെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ,അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള സൈന്‍ ബോര്‍ഡ് സ്ഥാപിച്ചു റെയില്‍വേയാത്രക്കാരുടെ വിശ്രമ മുറികള്‍ നവീകരിച്ചും ,പരപ്പനങ്ങാടി റെയില്‍വേ മേല്‍ പാലത്തിനു 13.5കോടി അനുവദിക്കുകയും തിരുന്നാവഴ സ്റ്റേഷന് 16.83കോടി തിരൂര്‍ പതിനൊന്ന് കോടി വിവിധ റെയില്‍വേ സ്റ്റെഷനുകളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും കഴിഞ്ഞത് റെയില്‍ വെ മേഘലകളില്‍ വലിയ വികസനം നടാത്തനും സാധിച്ചു .അതോടപ്പം തന്നെ യശ്വന്തപുരം എക്സ്പ്രസ് നു കുറ്റിപുറവും ,മരുസാഗര്‍ അജ്മീര്‍ എക്സ്പ്രസ് തിരൂരും കണ്ണൂര്‍ എറണാകുളം ഇന്റെ സിറ്റി എക്സ്പ്രസ് ന് താനൂരിലും കോയമ്പത്തൂര്‍ മംഗാലപുരം ഇന്റര്‍ സിറ്റി ക്ക് പരപ്പനങ്ങാടി സ്റ്റോപ്പ് അനുവദിക്കാന്‍ കഴിഞ്ഞതും റെയില്‍വേയില്‍ നടന്നിട്ടുള്ള ശ്രദ്ദേയമായ നേട്ടങ്ങളാണ് .അതോടപ്പം റെയില്‍വേ ബജറ്റ് അവതര വേളയില്‍ റെയില്‍വേ ജീവനക്കാരില്‍ മുസ്ലീം സമുദായത്തിലെ പ്രാധിനിധ്യം മൂന് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നലകണം എന്നുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതും ,മുസ്ലീം യുവാക്കളെ അകാരണമായി വിജാരണ കൂടാതെ ജയില്‍ അടക്കുനതിനു ചോദ്യം ചെയ്തു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചതും ,മദനിക്ക് മാന്യമായ ചികിത്സാ സൗകര്യം കിട്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെല്ലാം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ എം പി എന്ന നിലയിലെ പ്രവര്‍ത്തനത്തി ന്‍റെ മികവായി സമൂഹം കണക്കാക്കുന്നു .സമൂഹത്തിനും ,നാടിനും ,സമുദായത്തിനും ഗുണകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നന്നും ജന മനസുകളില്‍ നിലനില്‍ക്കുക തന്നെ ചെയ്യും .
വികസനവും ,സമാധാനവും ,മതേതരത്വവും ,നൈതിക രാഷ്ട്രീയവും നിങ്ങള്‍ ആഗ്രഹിക്കുന്നുങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന് ആകെട്ടെ .................................................................................ഫിറോസ്‌ കല്ലായ് :::











2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ബഹ്‌റൈന്‍ കോഴിക്കോട് കെ എം സി സി സമ്മേളനം

ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ സമ്മേളനം ജനബാഹുല്യംകൊണ്ട് ശ്രദ്ദേയമായി .
"പാണക്കാട് ന്‍റെ തിരുമുറ്റത്ത് നിന്ന് മുസ്ലീം ലീഗി ന്‍റെ ആദരണീയനായ പ്രസിഡന്റ് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ പവിഴ ദ്വീപായ ബഹ്‌റൈനില്‍ നിന്ന് സിന്ദാബാദ് എന്ന് പതിനായിരങ്ങള്‍ വിളിക്കാനും ,ലോകത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആയിരങ്ങളുടെ സദസ് സംഘടിപ്പിക്കാനും ശക്തിയായിരിക്കുന്നു ഇന്ന് മുസ്ലീം ലീഗ്" .
ഇത് നാട്ടില്‍ നടന്ന മുസ്ലീം ലീഗ് ജില്ലാ സമ്മേളനം അല്ല .ബഹ്‌റൈന്‍ എന്ന ഒരു കൊച്ചുരാജ്യത്തെ കെ എം സി സി യുടെ പതിനാല്‍ ജില്ലാ കമ്മറ്റി യില്‍ ഒരു ജില്ലാ കമ്മറ്റിയായ കോഴിക്കോട് കമ്മറ്റി നടത്തിയ കെ എം സി സി സമ്മേളനമാണ് .ആയിരങ്ങള്‍ തിങ്ങി നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മന്ത്രി എം കെ മുനീര്‍ സാഹിബ് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു .
തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഈ മഹത്തായ സമ്മേളനം സംഘടിപ്പിച്ച കോഴിക്കോട് കെ എം സി സി യെ അഭിനന്ദിക്കുകയും "പൂഴി വിതറിയാല്‍ താഴെ പതിക്കാത്ത വണ്ണം നിറഞ്ഞ ഈ സദസ് കാണുമ്പോള്‍ നാട്ടില്‍ നടക്കുന്ന മുസ്ലീം ലീഗ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണോ എന്ന്‍ തോനി പോകുന്നു "എന്ന് മുനീര്‍ സാഹിബ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയോട് കൂടിയാണ് സദസ് എതിരേറ്റത് .
ഒരു മാസകാലത്തോളം തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ,മറ്റ് ജനകീയ സംഗമം ങ്ങളും നടത്തി കോഴിക്കോട് കെ എം സി സി ഏതൊരു പ്രവാസ സംഘടനകള്‍ക്കും മാതൃകയായിരിക്കുകയാണ് .നിരന്ധരം പ്രവര്‍ത്തകരുമായും ,സമൂഹവുമായി ബന്ധപെടുന്ന ഒരു കൂട്ടം നേതാക്കളാണ് കോഴിക്കോട് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് വലിയ സ്വീകാര്യത കിട്ടുന്നതി ന്‍റെ പ്രധാന കാരണം .കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ടി പി മുഹമ്മദ്‌ അലി സാഹിബ് ന്‍റെ നേതൃത്വ പ്രവര്‍ത്തന കരുത്തും ,നിരന്ധരം ഓടി നടന്ന് പ്രവര്‍ത്തകരും ,സമൂഹവുമായി ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞ എ പി ഫൈസല്‍ ന്‍റെ ജനകീയതയും ,വിനയം കൊണ്ടും ,സംഘടന പ്രവര്‍ത്തന ശൈലി കൊണ്ടും തിളങ്ങുന്ന മുഹമ്മദ്‌ മാഷും ,ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഷംസു വെള്ളികുലങ്ങരുടെയും ,ഓ കെ കാസിം ,അഷറഫ്‌ യുംകാട്ടില പീടിക എന്നിവരുടെ സംഘടന പ്രവര്‍ത്തന പരിജയവും ,എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകരാന്‍ കൂടെ നില്‍ക്കുന്ന ,റിയാസ്‌ ,അബ്ദുല്‍ റഹ്മാന്‍ ,അബൂബക്കര്‍ ഹാജി ,ഹമീദ്‌ ,റഷീദ്‌ ,അഷ്‌റഫ്‌ തോടഞ്ഞൂര്‍ ,ഫൈസല്‍ കോട്ടപള്ളി ,അസ് ലം എന്നിവരും പിന്നെ നിസ്വാര്‍ത്ഥ സേവകരായ കോഴിക്കോട് കെ എം സി സി പ്രവര്‍ത്തകരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും ,ബഹ്‌റൈന്‍ കെ എം സി സി യുടെ ശക്തമായ പിന്തുണയും കൂടിയായപ്പോള്‍ ഒരു മാസം നീണ്ടു നിന്ന പ്രവാസം സമൂഹ നമയക്ക്‌ പ്രവാസ സംഘടനകളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുന്ന രൂപത്തില്‍ വിജയകരമാക്കാന്‍ കഴിഞ്ഞത് .
ബഹ്‌റൈന്‍ പ്രവാസ സമൂഹം എന്നും ഓര്‍ക്കപെടുന്ന രൂപത്തില്‍ മഹത്തായ ജനകീയ പരിപാടികള്‍ നടത്തിയ ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കെ എം സി സി ക്ക് ഫേസ് ബുക്ക്മുസ്ലീം ലീഗ് കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ പോലും നിന്‍റെ കൊലയാളികള്‍ക്ക് ഭയമാണ് .


എന്‍റെ പൊന്ന്മോന് ശുക്കൂര്‍ കൊല്ലപെട്ടതിന് ശേഷം എനിക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് ഉണ്ടായത് :ശുക്കൂര്‍ ന്‍റെ മാതാവ് ആത്തിക്ക ഉമ്മ .::::.

                ഇതൊരു കഥയെല്ല .ആഫ്രിക്കന്‍ കൊടും കാടുകളില്‍ രക്തം ഊറ്റികുടിക്കുന്ന രക്ത രാക്ഷസന്‍ മാരുടെ കഥകള്‍ വായിച്ചു കുട്ടികാലത്ത് ഭീകര സ്വപ്‌നങ്ങള്‍ നാം കണ്ടിട്ടുണ്ടങ്കില്‍ വായിച്ച കഥയിലെ ഭീകരതയെക്കാളും വെല്ലുന്ന ഭീകര രക്ത രാക്ഷസന്‍ മാരാണ് പാവപെട്ട വിദ്യാര്‍ഥിയായാ ശുക്കൂര്‍ ന്‍റെ രക്തം ഊറ്റികുടിച്ച ഭീകരനമാരേ കേരള സമൂഹം കണ്ടത് !!!!

           ക്രിക്കറ്റ് കളികുമ്പോള്‍ പരിക്ക് പറ്റിയ സക്കറിയയെ ആശുപത്രിയില്‍ കാണിക്കാന്‍   കുതിരപ്പുറം കടവില്‍ നിന്ന് ഒരു കൊച്ചു തോണിയില്‍ ശുക്കുറൂം സുഹൃത്തുക്കളായ ,ഹാരിസ് ,അയ്യൂബ് ,സലാം വള്ളുവന്‍ കടവിലേക്ക് വരുകയാണ് . വള്ളം ഇറങ്ങി വയലിലൂടെ അവര്‍ സഞ്ചരിച്ചു കുറച്ച് നേരം മുന്നോട്ട് പോയപ്പോള്‍ ആരോ തങ്ങളെ പിന്തുടരുന്നു എന്ന് അവര്‍ മനസിലാക്കി തിരിഞ്ഞു നോക്കിയപോള്‍ മാരകായുധങ്ങളുമായി പത്തോളം ആളുകള്‍ പിന്തുടര്‍ന്ന് വരുന്നതായി അവര്‍ കണ്ടു .ഭയം കൊണ്ട് വിറച്ച് അവര്‍ തൊട്ടടുത്തുള്ള വീട്ടിലേക്കു ഓടി കയറി ആ ചെറുപ്പക്കാര്‍
ഗില്സ് അടച്ചു .പക്ഷെ ഇരയെ ഓടിച്ച് കെണിയില്‍ കയറ്റുന്ന വന്യ മൃഗ വേട്ടയാടല്‍ പോലെ രക്ത രക്ഷസന്മാരായ ഭീകര വാദികള്‍ ആ വീട് വളഞ്ഞു .വീട് ഉടമസ്ഥരായ  ആ വൃദ്ധദമ്പതികള്‍ ആ ഭീകരന്മാരുടെ പോര്‍വിളി കേട്ട് വിറങ്ങലിച്ച് പോയി .വീടി ന്‍റെ അടച്ചിട്ട വാതിലുകള്‍ തുറന്നുകൊണ്ട് ഒരു നേതാവും ,അനുയായിയും അകത്തേക്ക് കടന്നു .ഭീകരനായ നേതാവ് ആ പാവപെട്ട ചെറുപ്പക്കാരെ വിചാരണ ചെയ്യാന്‍ തുടങ്ങി .ചെറുപ്പക്കാരോട് ഓരോര്‍ത്തരുടെ പേരും ,ഉപ്പയുടെ പേര് ,വീട്ടുപേര് ,ജോലി ,ഫോണ് നമ്പറുകള്‍ എല്ലാം കുറിച്ച് എടുക്കുകയും ഓരോര്ത്തരുടെ ഫോട്ടോ എടുത്തുകൊണ്ടു അവര്‍ വീടി ന്‍റെ പുറത്തേക്ക് പോയി . അവിടെ കൂടിയ ഭീകരമാരുടെ തലവന്‍ താന്‍ ശേകരിച്ച വിവരങ്ങള്‍ അജ്ഞാത കേന്ദ്രത്തിലേക്ക് എത്തിച്ചു .കുറച്ചു നേരം കഴിഞ്ഞ് അജ്ഞാത ജഡ്ജി യുടെ വിധി നടപ്പിലാക്കാന്‍ ആരാച്ചാര്‍ എത്തി .ഹാരിസ്നേയും ,അയ്യൂബ് ,സലാമിനെയും പുറത്തേക്ക് കൊണ്ട് പോയി മാരകമായി പരിക്കേല്‍പ്പിച്ചു തിരികെ പറഞ്ഞയച്ചു .അപ്പോളും ഷുക്കൂറും ,സക്കറിയയും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയന്ന് നില്‍ക്കുകയാണ് .ബലംപ്രയോഗിച്ച് ശുക്കൂര്‍ നെയും ,സക്കറിയെയും അവര്‍ പുറത്തുകൊണ്ടുപോയി സക്കറിയയെ നീളം ഉള്ള പ്രത്യേകം തെയ്യാറക്കിയ കുറുവടി കൊണ്ട് മാരകമായി അടിച്ചു കത്തികൊണ്ട് കുത്താന്‍ പോകുന്നതില്‍ നിന്ന് കുതറി മാറി സക്കറിയ ഓടി രക്ഷപെട്ടു .

               പാവം ശുക്കൂര്‍ അവന് അറിയില്ലായിരുന്നു എന്തിനാണ് അവനെ തടഞ്ഞ് വെക്കുന്നത് എന്ന് .കാരണം അവന്‍ ഇതുവരെ ഒരു ആക്രമ ത്തിനും കൂട്ട് നിന്നവനോ ,ഏതങ്കിലും കേസിലെ പ്രതിയോ ആയിരുന്നില്ല .ശുക്കൂര്‍ ന്‍റെ നാട്ടുക്കാര്‍ പറയുന്നു രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമെല്ല നല്ലൊരു സാമൂഹിക പ്രവര്‍ത്തകനും ,അതോടപ്പം പ്രകൃതി സ്നേഹിയും കൂടിയായിരുന്നു ശുക്കൂര്‍ .അവന് നട്ട കാറ്റാടി മരങ്ങളും ,ബദാം മരങ്ങളും ഇന്നും അവന്‍ പഠിച്ച കോളേജിലും ,അവന്‍റെ നാട്ടിലും കാണാം .പാവപെട്ട വിദ്യര്‍ത്ഥികള്‍ ക്ക് സൗജന്യമായി ട്യുഷന്‍ നല്‍കിയും ,പട്ടിണി പാവങ്ങളായ കുടുംബങ്ങള്‍ക്ക് മാസത്തില്‍ ഭക്ഷണ സാധനം വാങ്ങാല്‍ ധന സഹായം നല്‍കിയും എല്ലാം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് അവന് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് .പക്ഷെ ആരാച്ചാറുടെ മുമ്പില്‍ തന്‍റെ ജീവന് വേണ്ടി അപേക്ഷിച്ചിട്ടും രക്തം ഊറ്റി കുടിക്കുന്ന ഭീകര രാക്ഷസന്‍ മാര്‍ മനസ് അലിഞ്ഞിരുന്നില്ല .കടലാസ് പൊതിഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോ ലിക് സംവിധാനമുള്ള കത്തികൊണ്ട് ശുക്കൂര്‍ ന്‍റെ മൃദുലമായ വയറ്റിലേക്ക് കുത്തിയറക്കി .വേദന കൊണ്ട് പുളയുന്ന ശുക്കൂര്‍ നെ കണ്ടു മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത സ്ത്രീകള്‍ അടക്കമുള്ള സഖാക്കള്‍ കണ്ടു രസിച്ചു .ശുക്കൂര്‍ ന്‍റെ മൃദുലമായ ശരീരത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന രക്തം കണ്ടു പൂത്തുലയുന്ന നെല്‍വയല്‍ പോലും വിറങ്ങലിച്ച് പോയി .ഉമ്മക്ക്‌ കണ്ണുനീര്‍ മാത്രം നല്‍കി ,ശുക്കൂര്‍ ന്‍റെ കഥ കേട്ടവര്‍ക്കു ഒരു പോരാട്ടത്തിന്‍റെ ഉജ്ജല ഊര്‍ജമായി ശുക്കൂര്‍ ഈ ലോകത്തോട് വിട പറഞ്ഞു .
         അക്രമ കാരികളുടെ മനസ്സില്‍ അല്ലാഹു എന്നും ഭയം നിറയ്ക്കും .ഇന്ന് ശുക്കൂര്‍ ന്‍റെ ഫോട്ടോയും ,ഓര്‍മകള്‍ പോലും ആ കൊലയാളികള്‍ക്ക് ഭയമാണ് .മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇതി ന്‍റെ പേരില്‍ കത്തിയെടുക്കുന്നവര്‍ അല്ല .കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് സമാധാനത്തിലും ,ജനാധിപത്യ ത്തിലുമാണ് .കൊലയാളികളെ നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ കഴിയില്ല ,കാരണം നിങ്ങളെ പിടി കൂടാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ തൊട്ട് പിന്നില്‍ തന്നെയുണ്ട്‌ .ഇന്ത്യയുടെ മഹത്തായ നിയമ വ്യവസ്ഥ നിയമത്തിലെ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കും എന്ന വിശ്വാസത്തോടെ ശുക്കൂര്‍ ന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ കണ്ണുനീര്‍ വാര്‍ന്ന്  കൊണ്ട് പ്രാര്‍ഥനയോടെ ഫിറോസ്‌ കല്ലായ് ,..














2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

വര്‍ഗീയ വാദിയോടു വിനയപൂര്‍വ്വം .:::::

മത സൗഹാര്‍ത്തത്തില്‍ ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ ചിലര്‍ വന്നു ഇവിടെയുള്ള സ്നേഹ അന്തരീക്ഷം മലീമാസമാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .
കേരളത്തി ന്‍റെ ഏറ്റവും വലിയ നന്മയെന്നു പറയുന്നത് എല്ലാ ജാതി ,മത ,ദേശ വിഭാഗകങ്ങള്‍ക്കും ജനാധിപത്യ അധികാരവും ,സാമൂഹിക മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചു എന്നതാണ് .അതുകൊണ്ട് തന്നെ എന്തെക്കെ അഭിപ്രായ വ്യത്യാസങ്ങളും ചില സമയങ്ങളില്‍ കേരളത്തിലെ സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായാലും അവര്‍ ഏക സഹോദരങ്ങളെ പോലെ കഴിയുന്നു .മത വിശ്വാസം ഒരിക്കലും കേരളജനതയുടെ മനസുകളെ തമ്മില്‍ അകറ്റിയിട്ടില്ല .കാരണം അവര്‍ക്ക് മത ബോധവും ,അതോടപ്പം മനുഷ്യ ബോധവും ഉണ്ട് .ഇന്ത്യന്‍ പൗരന്‍ മാരെ തമ്മിലടുപിച്ചു ചോരകുടിക്കാന്‍ ഉറഞ്ഞു തുള്ളുന്ന വര്‍ഗീയവാധിയുടെ പ്രസ്ഥാവന കേട്ട് തമ്മിലടിക്കുന്നവര്‍ അല്ല കേരളജനത .മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് ഒരു സമൂഹം പോകണം എന്ന് പറയുന്ന ഇത്തരം ആളുകളെയാണ് ആദ്യം നാട് കടത്തെണ്ടത് എന്നാലെ നമ്മുടെ ഭാരതത്തില്‍ സമാധാനവും ,ഐശര്യവും ,പുരോഗതിയും ഉണ്ടാകുക .

ഒരു മാലയില്‍ കോര്‍ത്ത പവിഴ മുത്തുകളെ പോലെ സ്നേഹ മാലയില്‍ കോര്‍ത്ത കേരളത്തിലെ വിവിധ മത ജാതിയില്‍ പെട്ടവര്‍ ഏക സഹോദരി ,സഹോദരന്‍ മാരായി കഴിയുന്ന ദൈവത്തി ന്‍റെ സ്വന്തം നാടാണ് കേരളം .ആ കേരളത്തില്‍ വന്ന് മതത്തി ന്‍റെ പേരില്‍ തമ്മിലടിപ്പിക്കാന്‍ നോക്കിയാല്‍ അത് കേരള ജനത തള്ളികളയും .കാരണം ഇവിടെ ഏതങ്കിലും ഒരാള്‍ക്ക്‌ വല്ല പ്രശ്നങ്ങളും വന്നാല്‍ ഈ വര്‍ഗീയ വാദികള്‍ ഒന്നും സഹായിക്കാന്‍ ഉണ്ടാകില്ലെന്ന് മാത്രമെല്ല ഇവിടെ മതം നോക്കാതെ തമ്മില്‍ പരസ്പരം സഹായിക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ ഉള്ളതെന്ന് ദൈവത്തി ന്‍റെ സ്വന്തം നാട്ടിലുള്ളവര്‍ക്ക് അറിയാം .അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രസംഗം ജലരേഖയായി മാറി കഴിഞ്ഞു .അധ്യാപിക പച്ച ബ്ലൗസ്‌ ഇട്ടപ്പോള്‍ വിവാദമാക്കിയവര്‍ വാര്‍ത്ത ചാനലുകള്‍ എന്തുകൊണ്ടാണ് തൊഗാഡിയയുടെ വര്‍ഗീയ കൊലവിളി എന്ത് കൊണ്ട് കണ്ടില്ലെന്നു നടിക്കുന്നത് ?
ഒരു ആഘോഷത്തി ന്‍റെ ഭാഗമായി യുവാക്കള്‍ പട്ടാള വേഷം ധരിച്ചതിന്‌ കേസ് എടുത്ത നിയമം എന്തുകൊണ്ടാണ് വര്‍ഗീയവാദി ഒരു ജനതയക്കെതിരെ കൊലവിളി നടത്തിയിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസ് എടുക്കാത്തത്‌ ?
കേരള സമൂഹത്തിന് മത ബോധമുണ്ട് ,അതോടപ്പം ഞങ്ങള്‍ക്ക് മനുഷ്യ ബോധവും ഉണ്ട് .മതങ്ങള്‍ മനുഷ്യ ന്‍റെ നന്മയെ ഉണര്‍ത്താനാണ് അല്ലാതെ മതത്തി ന്‍റെ പേരില്‍ തമ്മില്‍ തല്ലാന് അല്ല .ഞങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ട് അതോടപ്പം രാഷ്ട്ര ബോധവും .അതുകൊണ്ട് തന്നെ ഭാരത പൗരന്മാരെ മതത്തി ന്‍റെ പേരില്‍ പല തട്ടുകളിലായി കാണാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല .കാരണം ഞങ്ങള്‍ പഠിച്ചത് എല്ലാ ഇന്ത്യ ക്കാരും എന്‍റെ സഹോദരി ,സഹോദരന്‍ മാര്‍ ആണ് എന്നാണ് .
ഒരു പൂങ്കാവനത്തിലെ വിവിധ നിറത്തിലുള്ള പൂക്കളെ പോലെയാണ് കേരളത്തിലെ വിവിധ മതക്കാര്‍ .ആ പൂക്കളില്‍ ഒന്നിന് വാട്ടം വന്നാല്‍ പൂങ്കാവനത്തിന്‍റെ ഭംഗിക്ക് കോട്ടം തട്ടും .കേരള ജനത ലോകത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ പൂങ്കാവനത്തിലെ വിവിധ നിറത്തിലുള്ള പൂക്കളെ സംരക്ഷിച്ചു പോന്നു .ദൈവ് ചെയ്തു അതി ന്‍റെ സൗന്ദര്യം നഷ്ടപെടുന്ന വിഷ തുള്ളികളുമായി കേരളത്തിലേക്ക്ആരും വരരുത് .കാരണം ഇത് നന്മയുടെയും ,സ്നേഹത്തിന്‍റെയും സൗന്ദര്യമാണ് .വരുന്ന തലമുറകള്‍ക്കും കൂടി കൈമാറാന്‍ ഞങ്ങള്‍ ഈ പൂന്തോട്ടത്തെ സംരക്ഷിച്ചു പോകുകയാണ് .വരൂ മനുഷ്യ കുലമേ നമുക്ക് കൈകോര്‍ക്കാം വിഷ തുള്ളികളെ നീക്കം ചെയ്ത് പുതിയൊരു ഭാരതം സൃഷ്ടിക്കാന്‍ ...ജയ് ഭാരത്‌ ..:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ്







2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

രാജ്യഭരണം എന്നത് ചൂല്‍ കൊണ്ട് വൃത്തിയാക്കല്‍ അല്ല ::::::::

            ഏതു പ്രതിസന്ധി കളെയും തരണം ചെയ്തുകൊണ്ട് സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച്ചവെക്കുകയും ആ ഭരണത്തില്‍ രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ട് ഒരു ഭരണാധികാരി രാജ്യം ഭരിച്ചാല്‍ അദ്ദേഹത്തെ ശക്തനായ ഭരണാധികാരി എന്ന് ചരിത്രം രേഖപെടുത്തും .
            ഇന്ത്യയിലെ മുതുമുത്തഷി പാര്‍ട്ടി കളെ അത്ഭുതപെടുത്തി കൊണ്ടാണ് കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള കെജരിവാള്‍ ന്‍റെ പാര്‍ട്ടി യായ ആം ആത്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയത് .അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയപരമായ യോചിപ്പില്ലാത്തവര്‍ പോലും  കെജരിവാള്‍ മുഖ്യമന്ത്രി പഥം ഏറ്റെടുത്തപ്പോള്‍ മനസുകൊണ്ട് അഭിനന്ദിച്ചു .കാരണം അദ്ദേഹവും ,അദ്ദേഹത്തി ന്‍റെ പാര്‍ട്ടി യും നല്‍കിയ വാഗ്ദാനങ്ങള്‍ സമൂഹത്തെ അത്രത്തോളം സ്വാദീനിക്കുന്ന രൂപത്തില്‍ ഉള്ളതായിരുന്നു .പക്ഷെ കെജരി വാള്‍ അധികാരം ഏറ്റെടുത്തത് മുതല്‍  ഞാന്‍ ഇപ്പോള്‍ രാജിവെക്കും ,ഇപ്പോള്‍ രാജിവെക്കും എന്ന് മിഥുനം സിനിമയിലെ ഒരു രംഗം പോലെ കെജരി വാള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .അഴിമതി ചിലപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചുവൃത്തിയാക്കാന്‍ സാധിച്ചെന്ന് വന്നേക്കാം .പക്ഷെ രാജ്യം നേരിടുന്ന ഭീഷണി അഴിമതി മാത്രമെല്ല പട്ടിണി ,വീട് ഇല്ലാതെ തെരുവുകളില്‍ കഴിയുന്ന ജനകൂട്ടം ,വിദ്യാഭ്യാസം ,തൊഴില്‍ ഇല്ലായ്മ ,വര്‍ഗീയത ,രാജ്യ സുരക്ഷ ,പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഭരണാധികാരികള്‍ക്ക് ഭരണം നടത്തികൊണ്ട് കഴിവ് തെളിയിക്കേണ്ടത് ഉണ്ട് .അവിടെയാണ് കെജരി വാള്‍ എന്ന നേതാവിന്‍റെ യും ,മുഖ്യമന്ത്രി എന്ന ഭരണാധികാരിയുടെ പരാജയം ഇന്ത്യന്‍ ജനത കണ്ടത് .
             രാജ്യനന്മയക്ക്‌ വേണ്ടിയുള്ള നയപരമായ തീരുമാനങ്ങള്‍ എടുകുമ്പോള്‍ പ്രതിപക്ഷത്തി ന്‍റെയും കൂടി അംഗീകാരം നേടിയെടുക്കുക എന്നത് ജനാധിപത്യത്തിന്‍റെ മര്യാദ യാണ് .ഇന്ന് ഡല്‍ഹി നിയമ സഭയില്‍ അവതരിപ്പിച്ച ലോകപാല്‍ ബില്‍ പാസാകണം എന്ന് ആത്മാര്‍ഥത ആം ആത്മി പാര്‍ട്ടി ക്ക് ഉണ്ടായിരുന്നങ്കില്‍ അവര്‍ ആദ്യം അവര്‍ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ്‌ ന്‍റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യ മാര്‍ഗങ്ങള്‍ സ്വീകരിക്കുമായിരുന്നു .അതില്‍ നിന്ന് തന്നെ മനസിലാക്കാം നമുക്ക് അവരുടെ ഉദ്ദേശം ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ രാജിവെച്ചു പോകാനുള്ള അവസരങ്ങള്‍ അവര്‍ സ്വയം ഉണ്ടാക്കിയെടുക്കുക എന്ന നാടകമാണ് ഇന്ന് ഡല്‍ഹി നിയമ സഭയില്‍ ഇന്ത്യന്‍ ജനത കണ്ടെത് .ഇന്ത്യന്‍ സമൂഹത്തിന് വിനയപൂര്‍വ്വം പറയാനുള്ളത് വാഗ്ദാനങ്ങള്‍ അല്ല ഞങ്ങള്‍ക്ക് വേണ്ടത് .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി സ്ഥിരതയുള്ള ഭരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളും ,നേതാക്കളുമാണ് ഭാരതത്തിന്‌ ആവശ്യം .
"ഭരണത്തില്‍ കയറാന്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചവര്‍ എന്തുകൊണ്ടാണ് രാജിവെക്കാന്‍ അവരുടെ ഡല്‍ഹി ജനതയുടെ അഭിപ്രായം തെടാതിരുന്നത് "ഇതിനുള്ള ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ് :::::

















2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ചങ്കരന്‍ വക്കീലി ന്‍റെ ചാനല്‍ ബഹളം !!!!!


                  ചിലര്‍ അങ്ങനെയാണ് സമൂഹത്തില്‍ യാതൊരു സ്വാദീനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല .അങ്ങനെയുള്ളവര്‍ക്ക് സമൂഹത്തില്‍ സ്വാദീനം ഉള്ളവരെ പുച്ഛമായിരിക്കും .കാരണം അവര്‍ക്ക് കിട്ടാത്ത സ്വാദീനം മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കൊണ്ട്തന്നെ  .അതിനെ പച്ച മലയാളാത്തില്‍ പറഞ്ഞാല്‍ അസൂയ എന്ന് പറയാം .
                 അങ്ങനെയുള്ള ഒരു അഭിനവ ചാനല്‍ ജീവിയാണ് ചങ്കരന്‍ വക്കീല്‍ .അദ്ദേഹത്തി ന് മുസ്ലീം ലീഗിനെയും ,ലീഗ് നേതാക്കളെയും പുച്ഛമാണ് .പ്രത്യേകിച്ച് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ .കാരണം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് വര്‍ഗീയ വാദിയാണ് എന്നാണ് മഹാ ന്‍റെ വാദം .പ്രിയ വക്കീലെ ധീരത ഒരു വര്‍ഗീയത അല്ല മറിച്ച് അതൊരു ചങ്കൂറ്റത്തി ന്‍റെ ലക്ഷണമാണ് .മുസ്ലീം ലീഗി ന്‍റെ ന്യായമായ രാഷ്ട്രീയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ നേതൃത്വത്തില്‍ നേടിയെടുകുമ്പോള്‍ ചില മാടമ്പി നേതാക്കള്‍ക്കും ,ചില ചാനല്‍ പാര്‍ട്ട് ടൈം പ്രവര്‍ത്തകര്‍ക്കും സഹിക്കുന്നില്ല .കാരണം എല്ലാ കാലത്തും അവരുടെ മാടമ്പിത്തരത്തിന്  മുമ്പില്‍ കൈ കൂപ്പി നില്‍ക്കണം എന്ന വ്യാമോഹമാണ് ഇത്തരക്കാര്‍ക്ക് .ബ്രിട്ടീഷ് ക്കാരുടെ ചീറിപാഞ്ഞു വരുന്ന വെടിയുണ്ടകള്‍ക്കു മുമ്പില്‍ വിരി മാര്‍ കാണിച്ച് ചങ്കൂറ്റത്തോടെ പോരാടിയ വരുടെ  പിന്മുറക്കാര്‍ ക്ക് ഈ മാടമ്പി കളുടെ ഓല പാമ്പ് കണ്ടു പേടിക്കുന്നവര്‍ അല്ല മുസ്ലീം ലീഗ് കാര്‍ .
                         വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ എം എസ് എഫി ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ,പിന്നീട് മാവൂര്‍ ഗോളിയോര്‍നസ് ന്‍റെ ഭൂര്‍ഷാ മുതലാളിയുടെ തൊഴില്‍ ചൂഷണത്തിനെതിരെ പാവപെട്ട തൊഴിലാളികളെ സംഘടിപിച്ചു കൊണ്ട് അവരുടെ അവകാശങ്ങള്‍ നേടികൊടുത്തുകൊണ്ട് മുസ്ലീം ലീഗി ന്‍റെ തൊഴിലാളി സംഘടനയായ എസ് ടി യു വി ന്‍റെ നേതാവായി പിന്നീട് എം എല്‍ എ യും ,മന്ത്രി യായും ,ഇപ്പോള്‍ എം പി ആയി സമൂഹത്തില്‍ പാവപെട്ട ജനങ്ങലോടപ്പം നിരന്ധരം പ്രവര്‍ത്തിച്ചു ജനങ്ങളുടെ കണ്ണിലുണ്ണിയായി നേതാവായി മഹാനായ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് മാറി .കേരളം കണ്ട ഏറ്റവും നല്ല വിദ്യഭ്യാസ മന്ത്രി എന്ന പേര് എടുക്കാന്‍ സാധിച്ചതും ,കണ്ണൂര്‍ സര്‍വകലാശാല ,സംസ്കൃത സര്‍വകലാശാല ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം താന് മന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്ന സമയത്ത് തുടങ്ങാന്‍  സാധിച്ചതും ഈ നേതാവി ന്‍റെ മഹത്വമായി ജനം വിലയിരുത്തുന്നു .എം പി എന്ന നിലയില്‍ പാര്‍ലമെന്‍റെ ല്‍ നടത്തിയ ശ്രദ്ദേയമായ ഇടപെടലുകള്‍ രാഷ്ട്രീയ ഭേതമന്യേ പ്രശംസ പിടിച്ച് പറ്റാന് സാധിച്ചു .
                           രാഷ്ട്രീയ പാര്‍ട്ടി യും ,   നേതാക്കളും എന്ന് പറയുന്നത് വെറും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് മാത്രമെല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത് മറിച്ച് സമൂഹത്തില്‍ ഉണ്ടാകുന്നജനങ്ങളുടെ  പ്രയാസങ്ങള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അവരെ ജനം ജനകീയ നേതാക്കള്‍ എന്ന് വിളിക്കും.അത്തരം ഒരു നേതാവ് ആണ് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ്  .മാറാരോഗം ബാദിച്ച പാവപെട്ട രോഗികള്‍ക്ക് ഒരു നേരത്തെ ചികിത്സാ നേടാന്‍ കഴിയാതെ വിഷമിക്കുന്ന ആയിരകണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ,തല ചായ്ക്കാന്‍  ഇടമില്ലാതെ പ്രയാസം അനുഭവിക്കുന്ന പാവപെട്ട ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത് ,കുടിവെള്ളം കിട്ടാതെ പ്രയാസം അനുഭവിക്കുന്ന ആയിര കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ആയിരക്കണക്കിന്  കിണര്‍ പദ്ധതി ,കേരളം മുഴുവനുംതുല്യതയില്ലാത്ത  ശിഹാബ് തങ്ങള്‍ റിലീഫ് പദ്ധതി ഇതല്ലാം ചെയ്യുന്ന മുസ്ലീം ലീഗും ,ഇതിനു നേതൃത്വം കൊടുക്കുന്ന ലീഗ് ന്‍റെ നേതാക്കളില്‍ ഒരാളായ ഇ ടിയും ചെയ്യുന്ന ചങ്കരന്‍ വക്കീലി ന്‍റെ വീക്ഷണത്തിലുള്ള വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ .

               എന്നാല്‍ ചങ്കരന്‍ വക്കീലേ അങ്ങയെ വെല്ലു വിളിക്കുന്നു ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നടത്തിയതിന്‍റെ നൂറില്‍ ഒന്ന് പോലും വേണ്ട ,മുസ്ലീം ലീഗി ന്‍റെ ഒരു വാര്‍ഡു നേതാവ് നടത്തിയ ഒരു സാമൂഹിക പ്രവര്‍ത്തനത്തി ന്‍റെ ,ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ആയിരത്തില്‍ ഒരു അംശം എങ്കിലും താങ്കള്‍ ചെയ്തതായിട്ടു കാണിച്ച് തരാന്‍ സാധിക്കുമോ ?.ഒരു ചാനലില്‍ ന്‍റെ മുന്നില്‍ ഇരുന്നു ആരെയും ,ആര്‍ക്കും എന്ത് പറയാം എന്നൊരു അവസ്ഥ ചാനല്‍ കാരും ഉണ്ടാക്കരുത് .അങ്ങനെ വന്നാല്‍ അത്തരം ചാനലുകളെ സമൂഹം പീറ ചാനല്‍ എന്ന് വിലയിരുത്തും .ചില വര്‍ഗീയ വാദികളുടെ അച്ചാരം വാങ്ങി മുസ്ലീം ലീഗി ന്‍റെ സമുന്നതരായ നേതാക്കള്‍ക്കെതിരെ കള്ള പ്രചാരണം നടത്തുന്ന അഭിനവ ചാനല്‍ ജീവികളെ നിങ്ങളെ സമൂഹം കാണുന്നത് ഗീബല്സ് ന്‍റെ പിന്മുറക്കാരായിട്ടാണ് .

          മഹാനായ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് അങ്ങ് ധീരമായി മുന്നോട്ടു പോകുക .അവഗണിക്കപെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ പാവപെട്ട ജനതയക്ക്‌ നേടികൊടുക്കാന്‍ അങ്ങ് ചങ്കൂറ്റത്തോടെ മുന്നോട്ട് പോകുക .അങ്ങയുടെ കൈകള്‍ക്ക് ശക്തി പകരാന് ലക്ഷ കണക്കിന് ലീഗ് പ്രവര്‍ത്തകര്‍ മാത്രമെല്ല ,സമൂഹത്തിലെ അശരണരും ,പാവപെട്ടവരെയും സ്നേഹിക്കുന്ന ജനലക്ഷങ്ങള്‍ ഉണ്ട് അങ്ങയോടപ്പം.കാരണം അങ്ങ് പ്രവര്‍ത്തിക്കുന്നത് പാവപെട്ട ജനതയുടെ കണ്ണുനീര്‍ ഒപ്പാനാണ്  ..ജയ് മുസ്ലീം ലീഗ് ..ജയ് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::






2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കമ്മ്യൂണിസ്റ്റ് രക്ഷാ മാര്‍ച്ച് .നല്‍കുന്ന പാഠം

മതേതര ഇന്ത്യക്കും ,വികസിത കേരളത്തിനും വേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് രക്ഷാ മാര്‍ച്ച് .

മതേതര ഇന്ത്യക്ക് ഒട്ടേറെ സംഭാവന നല്‍കിയ മോഡി ഫാന്‍സ്‌ കണ്ണൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് മായുള്ള അഭിപ്രായ വ്യത്യാസത്തില്‍ നമോ രൂപീകരിക്കുകയും നമോയിലെ നേതാക്കളെയും ,പ്രവര്‍ത്തകരെയും കേവലം ലോക സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാര്‍കിസ്റ്റ് പാര്‍ട്ടി യില്‍ ഇടുത്തപ്പോള്‍ കേരള ജനത മനസിലാക്കി മതേതര ഇന്ത്യക്ക് വേണ്ടിയുള്ള ഈ രക്ഷാ മാര്‍ച്ചി ന്‍റെ പ്രാധാന്യം .

കേരളത്തി ന്‍റെ വികസനത്തി ന് വലിയ സംഭാവനകള്‍ നല്‍കിയ ചാക്കിന് പാര്‍ട്ടി പത്രത്തിന്‍റെ സ്ഥലം ചുളിവ് വിലക്ക് നല്‍കുകയും ,പ്ലീനത്തിന് അഭിവാദ്യം തന്‍റെ ഫോട്ടോ വെച്ച പരസ്യം പാര്‍ട്ടി പത്രത്തി ന്‍റെ ആദ്യ പേജില്‍ തന്നെ കൊടുക്കുകയും ചെയ്തപ്പോള്‍ കേരള ജനത മനസിലാക്കി വികസിത കേരള ത്തിനുള്ള രക്ഷാ മാര്‍ച്ചി ന്‍റെ പ്രാധാന്യം .
നമ്മുടെ സഖാക്കളും പുരോഗമിക്കുന്നുണ്ട് ..