2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ചങ്കരന്‍ വക്കീലി ന്‍റെ ചാനല്‍ ബഹളം !!!!!


                  ചിലര്‍ അങ്ങനെയാണ് സമൂഹത്തില്‍ യാതൊരു സ്വാദീനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല .അങ്ങനെയുള്ളവര്‍ക്ക് സമൂഹത്തില്‍ സ്വാദീനം ഉള്ളവരെ പുച്ഛമായിരിക്കും .കാരണം അവര്‍ക്ക് കിട്ടാത്ത സ്വാദീനം മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കൊണ്ട്തന്നെ  .അതിനെ പച്ച മലയാളാത്തില്‍ പറഞ്ഞാല്‍ അസൂയ എന്ന് പറയാം .
                 അങ്ങനെയുള്ള ഒരു അഭിനവ ചാനല്‍ ജീവിയാണ് ചങ്കരന്‍ വക്കീല്‍ .അദ്ദേഹത്തി ന് മുസ്ലീം ലീഗിനെയും ,ലീഗ് നേതാക്കളെയും പുച്ഛമാണ് .പ്രത്യേകിച്ച് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ .കാരണം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് വര്‍ഗീയ വാദിയാണ് എന്നാണ് മഹാ ന്‍റെ വാദം .പ്രിയ വക്കീലെ ധീരത ഒരു വര്‍ഗീയത അല്ല മറിച്ച് അതൊരു ചങ്കൂറ്റത്തി ന്‍റെ ലക്ഷണമാണ് .മുസ്ലീം ലീഗി ന്‍റെ ന്യായമായ രാഷ്ട്രീയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ നേതൃത്വത്തില്‍ നേടിയെടുകുമ്പോള്‍ ചില മാടമ്പി നേതാക്കള്‍ക്കും ,ചില ചാനല്‍ പാര്‍ട്ട് ടൈം പ്രവര്‍ത്തകര്‍ക്കും സഹിക്കുന്നില്ല .കാരണം എല്ലാ കാലത്തും അവരുടെ മാടമ്പിത്തരത്തിന്  മുമ്പില്‍ കൈ കൂപ്പി നില്‍ക്കണം എന്ന വ്യാമോഹമാണ് ഇത്തരക്കാര്‍ക്ക് .ബ്രിട്ടീഷ് ക്കാരുടെ ചീറിപാഞ്ഞു വരുന്ന വെടിയുണ്ടകള്‍ക്കു മുമ്പില്‍ വിരി മാര്‍ കാണിച്ച് ചങ്കൂറ്റത്തോടെ പോരാടിയ വരുടെ  പിന്മുറക്കാര്‍ ക്ക് ഈ മാടമ്പി കളുടെ ഓല പാമ്പ് കണ്ടു പേടിക്കുന്നവര്‍ അല്ല മുസ്ലീം ലീഗ് കാര്‍ .
                         വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ എം എസ് എഫി ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ,പിന്നീട് മാവൂര്‍ ഗോളിയോര്‍നസ് ന്‍റെ ഭൂര്‍ഷാ മുതലാളിയുടെ തൊഴില്‍ ചൂഷണത്തിനെതിരെ പാവപെട്ട തൊഴിലാളികളെ സംഘടിപിച്ചു കൊണ്ട് അവരുടെ അവകാശങ്ങള്‍ നേടികൊടുത്തുകൊണ്ട് മുസ്ലീം ലീഗി ന്‍റെ തൊഴിലാളി സംഘടനയായ എസ് ടി യു വി ന്‍റെ നേതാവായി പിന്നീട് എം എല്‍ എ യും ,മന്ത്രി യായും ,ഇപ്പോള്‍ എം പി ആയി സമൂഹത്തില്‍ പാവപെട്ട ജനങ്ങലോടപ്പം നിരന്ധരം പ്രവര്‍ത്തിച്ചു ജനങ്ങളുടെ കണ്ണിലുണ്ണിയായി നേതാവായി മഹാനായ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് മാറി .കേരളം കണ്ട ഏറ്റവും നല്ല വിദ്യഭ്യാസ മന്ത്രി എന്ന പേര് എടുക്കാന്‍ സാധിച്ചതും ,കണ്ണൂര്‍ സര്‍വകലാശാല ,സംസ്കൃത സര്‍വകലാശാല ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം താന് മന്ത്രി സ്ഥാനം കൈകാര്യം ചെയ്യുന്ന സമയത്ത് തുടങ്ങാന്‍  സാധിച്ചതും ഈ നേതാവി ന്‍റെ മഹത്വമായി ജനം വിലയിരുത്തുന്നു .എം പി എന്ന നിലയില്‍ പാര്‍ലമെന്‍റെ ല്‍ നടത്തിയ ശ്രദ്ദേയമായ ഇടപെടലുകള്‍ രാഷ്ട്രീയ ഭേതമന്യേ പ്രശംസ പിടിച്ച് പറ്റാന് സാധിച്ചു .
                           രാഷ്ട്രീയ പാര്‍ട്ടി യും ,   നേതാക്കളും എന്ന് പറയുന്നത് വെറും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് മാത്രമെല്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത് മറിച്ച് സമൂഹത്തില്‍ ഉണ്ടാകുന്നജനങ്ങളുടെ  പ്രയാസങ്ങള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അവരെ ജനം ജനകീയ നേതാക്കള്‍ എന്ന് വിളിക്കും.അത്തരം ഒരു നേതാവ് ആണ് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ്  .മാറാരോഗം ബാദിച്ച പാവപെട്ട രോഗികള്‍ക്ക് ഒരു നേരത്തെ ചികിത്സാ നേടാന്‍ കഴിയാതെ വിഷമിക്കുന്ന ആയിരകണക്കിന് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ,തല ചായ്ക്കാന്‍  ഇടമില്ലാതെ പ്രയാസം അനുഭവിക്കുന്ന പാവപെട്ട ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത് ,കുടിവെള്ളം കിട്ടാതെ പ്രയാസം അനുഭവിക്കുന്ന ആയിര കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ആയിരക്കണക്കിന്  കിണര്‍ പദ്ധതി ,കേരളം മുഴുവനുംതുല്യതയില്ലാത്ത  ശിഹാബ് തങ്ങള്‍ റിലീഫ് പദ്ധതി ഇതല്ലാം ചെയ്യുന്ന മുസ്ലീം ലീഗും ,ഇതിനു നേതൃത്വം കൊടുക്കുന്ന ലീഗ് ന്‍റെ നേതാക്കളില്‍ ഒരാളായ ഇ ടിയും ചെയ്യുന്ന ചങ്കരന്‍ വക്കീലി ന്‍റെ വീക്ഷണത്തിലുള്ള വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ .

               എന്നാല്‍ ചങ്കരന്‍ വക്കീലേ അങ്ങയെ വെല്ലു വിളിക്കുന്നു ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നടത്തിയതിന്‍റെ നൂറില്‍ ഒന്ന് പോലും വേണ്ട ,മുസ്ലീം ലീഗി ന്‍റെ ഒരു വാര്‍ഡു നേതാവ് നടത്തിയ ഒരു സാമൂഹിക പ്രവര്‍ത്തനത്തി ന്‍റെ ,ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ആയിരത്തില്‍ ഒരു അംശം എങ്കിലും താങ്കള്‍ ചെയ്തതായിട്ടു കാണിച്ച് തരാന്‍ സാധിക്കുമോ ?.ഒരു ചാനലില്‍ ന്‍റെ മുന്നില്‍ ഇരുന്നു ആരെയും ,ആര്‍ക്കും എന്ത് പറയാം എന്നൊരു അവസ്ഥ ചാനല്‍ കാരും ഉണ്ടാക്കരുത് .അങ്ങനെ വന്നാല്‍ അത്തരം ചാനലുകളെ സമൂഹം പീറ ചാനല്‍ എന്ന് വിലയിരുത്തും .ചില വര്‍ഗീയ വാദികളുടെ അച്ചാരം വാങ്ങി മുസ്ലീം ലീഗി ന്‍റെ സമുന്നതരായ നേതാക്കള്‍ക്കെതിരെ കള്ള പ്രചാരണം നടത്തുന്ന അഭിനവ ചാനല്‍ ജീവികളെ നിങ്ങളെ സമൂഹം കാണുന്നത് ഗീബല്സ് ന്‍റെ പിന്മുറക്കാരായിട്ടാണ് .

          മഹാനായ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് അങ്ങ് ധീരമായി മുന്നോട്ടു പോകുക .അവഗണിക്കപെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ പാവപെട്ട ജനതയക്ക്‌ നേടികൊടുക്കാന്‍ അങ്ങ് ചങ്കൂറ്റത്തോടെ മുന്നോട്ട് പോകുക .അങ്ങയുടെ കൈകള്‍ക്ക് ശക്തി പകരാന് ലക്ഷ കണക്കിന് ലീഗ് പ്രവര്‍ത്തകര്‍ മാത്രമെല്ല ,സമൂഹത്തിലെ അശരണരും ,പാവപെട്ടവരെയും സ്നേഹിക്കുന്ന ജനലക്ഷങ്ങള്‍ ഉണ്ട് അങ്ങയോടപ്പം.കാരണം അങ്ങ് പ്രവര്‍ത്തിക്കുന്നത് പാവപെട്ട ജനതയുടെ കണ്ണുനീര്‍ ഒപ്പാനാണ്  ..ജയ് മുസ്ലീം ലീഗ് ..ജയ് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::






3 അഭിപ്രായങ്ങൾ:

  1. ശങ്കരന്മാര്‍ കുരച്ചുകൊണ്ടെയിരിക്കും അതു കാര്യമാക്കേണ്ട ...ജയ് മുസ്ലീംലീഗ് ...

    മറുപടിഇല്ലാതാക്കൂ
  2. ചങ്കരന്റെ ഹ്രിദയതിനെറ്റ വര്ഘീയത എന്നാ ക്യാന്സര് രോഗം സുഖപ്പെടനം എങ്കില് തിരുവനന്തപുരത്തുള്ള സി എച്ച് സെന്റര് വരെ ഒന്ന് പോയാല് മതി...
    ചങ്കരാ, സി എച്ച് സെന്ററില് സംഭാവന കൊടുക്കുന്ന എം എല് എ മാരുടെയും എം പി മാരുടെ യും രാഷ്ട്രീയ നേതാക്കളുടെയും പട്ടിക പരിശോധിച്ചാല് ചങ്കരനു മനസ്സിലാവും ആരൊക്കെയാണ് ഇ ടി യെ സഹായികുന്നതു എന്ന്.

    മറുപടിഇല്ലാതാക്കൂ
  3. ചങ്കരന്‍ പിന്നേം തെങ്ങില്‍ തന്നെ...

    മറുപടിഇല്ലാതാക്കൂ