2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ പോലും നിന്‍റെ കൊലയാളികള്‍ക്ക് ഭയമാണ് .


എന്‍റെ പൊന്ന്മോന് ശുക്കൂര്‍ കൊല്ലപെട്ടതിന് ശേഷം എനിക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് ഉണ്ടായത് :ശുക്കൂര്‍ ന്‍റെ മാതാവ് ആത്തിക്ക ഉമ്മ .::::.

                ഇതൊരു കഥയെല്ല .ആഫ്രിക്കന്‍ കൊടും കാടുകളില്‍ രക്തം ഊറ്റികുടിക്കുന്ന രക്ത രാക്ഷസന്‍ മാരുടെ കഥകള്‍ വായിച്ചു കുട്ടികാലത്ത് ഭീകര സ്വപ്‌നങ്ങള്‍ നാം കണ്ടിട്ടുണ്ടങ്കില്‍ വായിച്ച കഥയിലെ ഭീകരതയെക്കാളും വെല്ലുന്ന ഭീകര രക്ത രാക്ഷസന്‍ മാരാണ് പാവപെട്ട വിദ്യാര്‍ഥിയായാ ശുക്കൂര്‍ ന്‍റെ രക്തം ഊറ്റികുടിച്ച ഭീകരനമാരേ കേരള സമൂഹം കണ്ടത് !!!!

           ക്രിക്കറ്റ് കളികുമ്പോള്‍ പരിക്ക് പറ്റിയ സക്കറിയയെ ആശുപത്രിയില്‍ കാണിക്കാന്‍   കുതിരപ്പുറം കടവില്‍ നിന്ന് ഒരു കൊച്ചു തോണിയില്‍ ശുക്കുറൂം സുഹൃത്തുക്കളായ ,ഹാരിസ് ,അയ്യൂബ് ,സലാം വള്ളുവന്‍ കടവിലേക്ക് വരുകയാണ് . വള്ളം ഇറങ്ങി വയലിലൂടെ അവര്‍ സഞ്ചരിച്ചു കുറച്ച് നേരം മുന്നോട്ട് പോയപ്പോള്‍ ആരോ തങ്ങളെ പിന്തുടരുന്നു എന്ന് അവര്‍ മനസിലാക്കി തിരിഞ്ഞു നോക്കിയപോള്‍ മാരകായുധങ്ങളുമായി പത്തോളം ആളുകള്‍ പിന്തുടര്‍ന്ന് വരുന്നതായി അവര്‍ കണ്ടു .ഭയം കൊണ്ട് വിറച്ച് അവര്‍ തൊട്ടടുത്തുള്ള വീട്ടിലേക്കു ഓടി കയറി ആ ചെറുപ്പക്കാര്‍
ഗില്സ് അടച്ചു .പക്ഷെ ഇരയെ ഓടിച്ച് കെണിയില്‍ കയറ്റുന്ന വന്യ മൃഗ വേട്ടയാടല്‍ പോലെ രക്ത രക്ഷസന്മാരായ ഭീകര വാദികള്‍ ആ വീട് വളഞ്ഞു .വീട് ഉടമസ്ഥരായ  ആ വൃദ്ധദമ്പതികള്‍ ആ ഭീകരന്മാരുടെ പോര്‍വിളി കേട്ട് വിറങ്ങലിച്ച് പോയി .വീടി ന്‍റെ അടച്ചിട്ട വാതിലുകള്‍ തുറന്നുകൊണ്ട് ഒരു നേതാവും ,അനുയായിയും അകത്തേക്ക് കടന്നു .ഭീകരനായ നേതാവ് ആ പാവപെട്ട ചെറുപ്പക്കാരെ വിചാരണ ചെയ്യാന്‍ തുടങ്ങി .ചെറുപ്പക്കാരോട് ഓരോര്‍ത്തരുടെ പേരും ,ഉപ്പയുടെ പേര് ,വീട്ടുപേര് ,ജോലി ,ഫോണ് നമ്പറുകള്‍ എല്ലാം കുറിച്ച് എടുക്കുകയും ഓരോര്ത്തരുടെ ഫോട്ടോ എടുത്തുകൊണ്ടു അവര്‍ വീടി ന്‍റെ പുറത്തേക്ക് പോയി . അവിടെ കൂടിയ ഭീകരമാരുടെ തലവന്‍ താന്‍ ശേകരിച്ച വിവരങ്ങള്‍ അജ്ഞാത കേന്ദ്രത്തിലേക്ക് എത്തിച്ചു .കുറച്ചു നേരം കഴിഞ്ഞ് അജ്ഞാത ജഡ്ജി യുടെ വിധി നടപ്പിലാക്കാന്‍ ആരാച്ചാര്‍ എത്തി .ഹാരിസ്നേയും ,അയ്യൂബ് ,സലാമിനെയും പുറത്തേക്ക് കൊണ്ട് പോയി മാരകമായി പരിക്കേല്‍പ്പിച്ചു തിരികെ പറഞ്ഞയച്ചു .അപ്പോളും ഷുക്കൂറും ,സക്കറിയയും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയന്ന് നില്‍ക്കുകയാണ് .ബലംപ്രയോഗിച്ച് ശുക്കൂര്‍ നെയും ,സക്കറിയെയും അവര്‍ പുറത്തുകൊണ്ടുപോയി സക്കറിയയെ നീളം ഉള്ള പ്രത്യേകം തെയ്യാറക്കിയ കുറുവടി കൊണ്ട് മാരകമായി അടിച്ചു കത്തികൊണ്ട് കുത്താന്‍ പോകുന്നതില്‍ നിന്ന് കുതറി മാറി സക്കറിയ ഓടി രക്ഷപെട്ടു .

               പാവം ശുക്കൂര്‍ അവന് അറിയില്ലായിരുന്നു എന്തിനാണ് അവനെ തടഞ്ഞ് വെക്കുന്നത് എന്ന് .കാരണം അവന്‍ ഇതുവരെ ഒരു ആക്രമ ത്തിനും കൂട്ട് നിന്നവനോ ,ഏതങ്കിലും കേസിലെ പ്രതിയോ ആയിരുന്നില്ല .ശുക്കൂര്‍ ന്‍റെ നാട്ടുക്കാര്‍ പറയുന്നു രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമെല്ല നല്ലൊരു സാമൂഹിക പ്രവര്‍ത്തകനും ,അതോടപ്പം പ്രകൃതി സ്നേഹിയും കൂടിയായിരുന്നു ശുക്കൂര്‍ .അവന് നട്ട കാറ്റാടി മരങ്ങളും ,ബദാം മരങ്ങളും ഇന്നും അവന്‍ പഠിച്ച കോളേജിലും ,അവന്‍റെ നാട്ടിലും കാണാം .പാവപെട്ട വിദ്യര്‍ത്ഥികള്‍ ക്ക് സൗജന്യമായി ട്യുഷന്‍ നല്‍കിയും ,പട്ടിണി പാവങ്ങളായ കുടുംബങ്ങള്‍ക്ക് മാസത്തില്‍ ഭക്ഷണ സാധനം വാങ്ങാല്‍ ധന സഹായം നല്‍കിയും എല്ലാം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് അവന് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് .പക്ഷെ ആരാച്ചാറുടെ മുമ്പില്‍ തന്‍റെ ജീവന് വേണ്ടി അപേക്ഷിച്ചിട്ടും രക്തം ഊറ്റി കുടിക്കുന്ന ഭീകര രാക്ഷസന്‍ മാര്‍ മനസ് അലിഞ്ഞിരുന്നില്ല .കടലാസ് പൊതിഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോ ലിക് സംവിധാനമുള്ള കത്തികൊണ്ട് ശുക്കൂര്‍ ന്‍റെ മൃദുലമായ വയറ്റിലേക്ക് കുത്തിയറക്കി .വേദന കൊണ്ട് പുളയുന്ന ശുക്കൂര്‍ നെ കണ്ടു മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത സ്ത്രീകള്‍ അടക്കമുള്ള സഖാക്കള്‍ കണ്ടു രസിച്ചു .ശുക്കൂര്‍ ന്‍റെ മൃദുലമായ ശരീരത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന രക്തം കണ്ടു പൂത്തുലയുന്ന നെല്‍വയല്‍ പോലും വിറങ്ങലിച്ച് പോയി .ഉമ്മക്ക്‌ കണ്ണുനീര്‍ മാത്രം നല്‍കി ,ശുക്കൂര്‍ ന്‍റെ കഥ കേട്ടവര്‍ക്കു ഒരു പോരാട്ടത്തിന്‍റെ ഉജ്ജല ഊര്‍ജമായി ശുക്കൂര്‍ ഈ ലോകത്തോട് വിട പറഞ്ഞു .
         അക്രമ കാരികളുടെ മനസ്സില്‍ അല്ലാഹു എന്നും ഭയം നിറയ്ക്കും .ഇന്ന് ശുക്കൂര്‍ ന്‍റെ ഫോട്ടോയും ,ഓര്‍മകള്‍ പോലും ആ കൊലയാളികള്‍ക്ക് ഭയമാണ് .മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇതി ന്‍റെ പേരില്‍ കത്തിയെടുക്കുന്നവര്‍ അല്ല .കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് സമാധാനത്തിലും ,ജനാധിപത്യ ത്തിലുമാണ് .കൊലയാളികളെ നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ കഴിയില്ല ,കാരണം നിങ്ങളെ പിടി കൂടാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ തൊട്ട് പിന്നില്‍ തന്നെയുണ്ട്‌ .ഇന്ത്യയുടെ മഹത്തായ നിയമ വ്യവസ്ഥ നിയമത്തിലെ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കും എന്ന വിശ്വാസത്തോടെ ശുക്കൂര്‍ ന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ കണ്ണുനീര്‍ വാര്‍ന്ന്  കൊണ്ട് പ്രാര്‍ഥനയോടെ ഫിറോസ്‌ കല്ലായ് ,..














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ