2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ബഹ്‌റൈന്‍ കോഴിക്കോട് കെ എം സി സി സമ്മേളനം

ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ സമ്മേളനം ജനബാഹുല്യംകൊണ്ട് ശ്രദ്ദേയമായി .
"പാണക്കാട് ന്‍റെ തിരുമുറ്റത്ത് നിന്ന് മുസ്ലീം ലീഗി ന്‍റെ ആദരണീയനായ പ്രസിഡന്റ് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ പവിഴ ദ്വീപായ ബഹ്‌റൈനില്‍ നിന്ന് സിന്ദാബാദ് എന്ന് പതിനായിരങ്ങള്‍ വിളിക്കാനും ,ലോകത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആയിരങ്ങളുടെ സദസ് സംഘടിപ്പിക്കാനും ശക്തിയായിരിക്കുന്നു ഇന്ന് മുസ്ലീം ലീഗ്" .
ഇത് നാട്ടില്‍ നടന്ന മുസ്ലീം ലീഗ് ജില്ലാ സമ്മേളനം അല്ല .ബഹ്‌റൈന്‍ എന്ന ഒരു കൊച്ചുരാജ്യത്തെ കെ എം സി സി യുടെ പതിനാല്‍ ജില്ലാ കമ്മറ്റി യില്‍ ഒരു ജില്ലാ കമ്മറ്റിയായ കോഴിക്കോട് കമ്മറ്റി നടത്തിയ കെ എം സി സി സമ്മേളനമാണ് .ആയിരങ്ങള്‍ തിങ്ങി നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മന്ത്രി എം കെ മുനീര്‍ സാഹിബ് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു .
തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഈ മഹത്തായ സമ്മേളനം സംഘടിപ്പിച്ച കോഴിക്കോട് കെ എം സി സി യെ അഭിനന്ദിക്കുകയും "പൂഴി വിതറിയാല്‍ താഴെ പതിക്കാത്ത വണ്ണം നിറഞ്ഞ ഈ സദസ് കാണുമ്പോള്‍ നാട്ടില്‍ നടക്കുന്ന മുസ്ലീം ലീഗ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണോ എന്ന്‍ തോനി പോകുന്നു "എന്ന് മുനീര്‍ സാഹിബ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയോട് കൂടിയാണ് സദസ് എതിരേറ്റത് .
ഒരു മാസകാലത്തോളം തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ,മറ്റ് ജനകീയ സംഗമം ങ്ങളും നടത്തി കോഴിക്കോട് കെ എം സി സി ഏതൊരു പ്രവാസ സംഘടനകള്‍ക്കും മാതൃകയായിരിക്കുകയാണ് .നിരന്ധരം പ്രവര്‍ത്തകരുമായും ,സമൂഹവുമായി ബന്ധപെടുന്ന ഒരു കൂട്ടം നേതാക്കളാണ് കോഴിക്കോട് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് വലിയ സ്വീകാര്യത കിട്ടുന്നതി ന്‍റെ പ്രധാന കാരണം .കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ടി പി മുഹമ്മദ്‌ അലി സാഹിബ് ന്‍റെ നേതൃത്വ പ്രവര്‍ത്തന കരുത്തും ,നിരന്ധരം ഓടി നടന്ന് പ്രവര്‍ത്തകരും ,സമൂഹവുമായി ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞ എ പി ഫൈസല്‍ ന്‍റെ ജനകീയതയും ,വിനയം കൊണ്ടും ,സംഘടന പ്രവര്‍ത്തന ശൈലി കൊണ്ടും തിളങ്ങുന്ന മുഹമ്മദ്‌ മാഷും ,ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഷംസു വെള്ളികുലങ്ങരുടെയും ,ഓ കെ കാസിം ,അഷറഫ്‌ യുംകാട്ടില പീടിക എന്നിവരുടെ സംഘടന പ്രവര്‍ത്തന പരിജയവും ,എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകരാന്‍ കൂടെ നില്‍ക്കുന്ന ,റിയാസ്‌ ,അബ്ദുല്‍ റഹ്മാന്‍ ,അബൂബക്കര്‍ ഹാജി ,ഹമീദ്‌ ,റഷീദ്‌ ,അഷ്‌റഫ്‌ തോടഞ്ഞൂര്‍ ,ഫൈസല്‍ കോട്ടപള്ളി ,അസ് ലം എന്നിവരും പിന്നെ നിസ്വാര്‍ത്ഥ സേവകരായ കോഴിക്കോട് കെ എം സി സി പ്രവര്‍ത്തകരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും ,ബഹ്‌റൈന്‍ കെ എം സി സി യുടെ ശക്തമായ പിന്തുണയും കൂടിയായപ്പോള്‍ ഒരു മാസം നീണ്ടു നിന്ന പ്രവാസം സമൂഹ നമയക്ക്‌ പ്രവാസ സംഘടനകളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുന്ന രൂപത്തില്‍ വിജയകരമാക്കാന്‍ കഴിഞ്ഞത് .
ബഹ്‌റൈന്‍ പ്രവാസ സമൂഹം എന്നും ഓര്‍ക്കപെടുന്ന രൂപത്തില്‍ മഹത്തായ ജനകീയ പരിപാടികള്‍ നടത്തിയ ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കെ എം സി സി ക്ക് ഫേസ് ബുക്ക്മുസ്ലീം ലീഗ് കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ