2013 നവംബർ 7, വ്യാഴാഴ്‌ച

ശുക്കൂരിനെ കൊന്നവര്‍ കുത്തബ്ദ്ധീന്‍ അന്‍സാരിയെ അവതരിപ്പിക്കുന്നത് എന്തിന്?

കുത്തബ്ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ കണ്ട് ലോകം വിറങ്ങലിച്ച് നിന്നു!തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ കൈകൂപ്പി ,തുടുത്ത കണ്ണുകളുമായി വളരെ ദൈനീയമായി അപേക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ  അപേക്ഷ കണ്ട് ഗുജറാത്തിലെ നരഭോജികളായിട്ടുള്ള കലാപകാരികളില്‍ നിന്ന് ജീവന്‍ രക്ഷപെടുത്താന്‍ ആളുകള്‍ ഉണ്ടായി .മതമോ ,രാഷ്ട്രീയമോ ,ദേശമോ ,വര്‍ണമോ തമ്മിലുള്ള വ്യത്യാസം കൊണ്ട് മനുഷ്യ ന്‍റെ ജീവന്‍ അപഹരിക്കാന്‍ മനുഷ്യത്വം ഉള്ള ആര്‍ക്കും സാധ്യമല്ല .മനുഷ്യ ജീവന്‍റെ വിലയറിയാതെ മത ,രാഷ്ട്രീയ അഭിപ്രയവ്യത്യസത്തിന്‍റെ പേരില്‍ ജീവന്‍ ഇടുക്കുന്നവരെ നരഭോജികലായിട്ടാണ് സമൂഹം കാണുന്നത് .

ആ വാര്‍ത്ത കേട്ട് കേരള ജനത ഞെട്ടിപ്പോയി .കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് .ഇതിന് മുമ്പ് ഇത്തരം ഒരു വാര്‍ത്ത കേരളജനത കേട്ടിരുന്നില്ല .സ്ത്രീകള്‍അടക്കമുള്ള ജനകൂട്ടതിനിടയില്‍ രണ്ട് മണിക്കൂറോളം വിജാരണ ചെയ്ത് പാര്‍ട്ടി കോടതിയുടെ വിധിപ്രകാരം ആരാച്ചാര്‍ വന്ന് പാവപെട്ട ,കുട്ടിത്തം മാറാത്ത നിഷ്കളങ്കനായ ശുക്കൂര്‍ എന്ന  വിദ്യാര്‍ഥിയുടെ മൃതുലമായ ശരീരത്തിലേക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കത്തി കൊണ്ട് കുത്തി കുത്തി കൊലപെടുത്തി !!!ശുക്കൂരിനെ അറിയാത്തവരും ,കേള്‍ക്കാത്തവരും ,കാണാത്തവരും എല്ലാം ആ കൊലപാതകം കേട്ട് അന്ധാളിച്ചു നിന്ന് പോയി !!
        കണ്ണൂരിലെ   പാര്‍ട്ടി യുടെ ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനത്തിന് ആരോ കല്ലറിഞ്ഞ് എന്ന് പറഞ്ഞാണ് ഒരു കേസിലും പെടാത്ത നിഷ്കളങ്കനായ ശുക്കൂര്‍ നെ നരഭോജികള്‍ കൊലപെടുത്തിയത് .കേരളത്തില്‍ ഇതിനു മുമ്പ്നടന്ന രാഷ്ട്രീയ  കൊലപാതക ചരിത്രത്തില്‍ മരണ പെടുന്ന വ്യക്തി ഏതങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയോ ,അല്ലങ്കില്‍ രാഷ്ട്രീയ ഗുണ്ടയോ ആയിരിക്കും .പക്ഷെ ശുക്കൂര്‍ ഒരു കേസിലെയും പ്രതിയായിരുന്നില്ലന്നു മാത്രമെല്ല ആ പ്രദേശത്തെ ജനങ്ങളുടെ കണ്ണിലുണ്ണികൂടിയായിരുന്നു .ആ പ്രദേശ വാസികള്‍ രാഷ്ട്രീയ ,മത വ്യത്യസഭേതമന്യേ പറയുന്നു ശുക്കൂര്‍ സാമൂഹിക ,ജീവകാരുണ്യ ,രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്ന് .ശുക്കൂര്‍ മുറുകെ പിടിച്ച ആദര്‍ശത്തെ ആദര്‍ശം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശത്രുക്കള്‍ ആയുധം ഇടുത്ത് ശുക്കൂര്‍ നെ കൊലപെടുത്തുകയാണ് ചെയ്തത് .
     
       കുത്ത്ബ്ദ്ധീ ന്‍ അന്‍സാരിയെ ലോകം കാണുന്നത് ഗുജറാത്ത്‌ കലാപത്തില്‍ നടന്ന മനുഷ്യ കുരുതിയുടെ ജീവിക്കുന്ന അടയാളമായ്ട്ടാണ് .തന്‍റെ ജീവന് വേണ്ടി കേണ അപേക്ഷിച്ചപ്പോള്‍ അന്‍സാരിയുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ കലപാകാരികള്‍ തെയ്യാറായി. എന്നാല്‍തന്‍റെ ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും ജീവന്‍ തിരിച്ചു കൊടുക്കാതെ ശുക്കൂര്‍ നെ കൊലപെടുത്തിയവര്‍  . പേറ്റുനോവ് അനുഭവിച്ച അമ്മമാര്‍ നോക്കിനിന്ന് കൊണ്ട് ,ഫുട്ബോള്‍കളി കാണുന്ന ഹരത്തോട് കൂടി ഒരു പിഞ്ച്ഓമന പൈതലിനെകുത്തികൊല്ലുന്നത് കണ്ടുനിന്ന് ആസ്വദിച്ചവരുടെ പാര്‍ട്ടി ഇന്ന് ഗുജറാത്ത് കലാപത്തി ന്‍റെ ജീവിക്കുന്ന അടയാളം ആയിട്ടുള്ള കുത്തുബ് ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ വെച്ച് സംഗമം നടത്തുമ്പോള്‍ സമൂഹം അതിനെ പരിഹാസാത്തോടെയാണ് കാണുന്നത് .കാരണം ഇലക്ഷന്‍ അടുത്താല്‍ ന്യുനപക്ഷത്തിന്‍റെ വോട്ട് നേടിയെടുക്കാന്‍ എല്ലാ കാലത്തും ഇത്തരം നാടകങ്ങള്‍ സിപിഎം നടത്തുന്നത് കേരള ജനത കണ്ടിട്ടുള്ളതാണ് .
      മുസ്ലീം സമുദായത്തിന്റെ അവശതകള്‍ പരിഹരിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു കൂട്ടുന്ന കണ്‍വെന്ഷനുകളില്‍ നിസ്കാര പടം ഇടാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്ന സഖാക്കളേ നിങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് "നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നും അഞ്ച് നേരെത്തെ നിസ്കാരം ജമാഹത്തായി പള്ളി ഇല്ലാത്തത് കൊണ്ട് നിസ്കരിക്കാന്‍ കഴിയാത്തവര്‍ ഉണ്ട് "സാധിക്കുമെങ്കില്‍ നിങ്ങളുടെ തടസ്സം മൂലം പള്ളി നിര്‍മാണം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലെ തടസ്സങ്ങള്‍ നീക്കുക .അല്ലാതെ വോട്ടിനു വേണ്ടി നിസ്കാര പായ വിരിച്ച് സമൂഹത്തില്‍ പരിഹാസ്യകരകുകയെല്ല ചെയ്യേണ്ടത് .....
   പ്രിയ ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ ഞങ്ങളില്‍ നിന്ന് മായില്ല .ഇന്ത്യയുടെ മഹത്തായ നിയമ കോടതിയില്‍ അവര്‍ക്ക്അര്‍ഹമായ  ശിക്ഷ ഉണ്ടാക്കുക തന്നെ ചെയ്യും .
                                                                                          ഫിറോസ്‌ കല്ലായ് ..





2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

നിര്‍ത്തൂ സഖാക്കളെ ഈ റൌഡിസം !!!!!

അധികാരമില്ലങ്കില്‍ കമ്മ്യൂണിസം തകരുമെന്നുള്ള ഭയമാണ് അധികാരം നഷ്ടപെടുമ്പോള്‍ സഖാക്കളേ അക്രമം ചെയ്യാന്‍ നേതാക്കള്‍ പ്രേരിപ്പിക്കുന്നത് !!!!
പോലീസ് കായിക മേളയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രിയെ ഒരു കൂട്ടം സഖാക്കള്‍ മുഖ്യമന്ത്രി സഞ്ചരിച്ച കാര്‍ എറിഞ്ഞ്തകര്‍ക്കുകയും ,കല്ലേറില്‍ മുഖ്യമന്ത്രിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു .ലോക സഭ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ഇത്തരം ആക്രമം നടത്തി കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കൂത്തുപറമ്പ് മോഡല്‍ രക്ത സാക്ഷികളെ ഉണ്ടാക്കാനുള്ള ഗൂഡശ്രമം ഈ ആക്രമത്തിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന് കേരള സമൂഹം സംശയിക്കുന്നു.

        എല്ലാ കാലത്തും അധികാരം നഷ്ടപെടുമ്പോള്‍ സിപിഎം ഇത്തരം അക്രമ സമരങ്ങള്‍ നടത്താറുണ്ട്‌ .അധികാരമില്ലങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കില്ലന്നുള്ള ഭയമാണ് ഇത്തരം ആക്രമ സമരങ്ങളിലേക്ക് നയിക്കുന്നത് .ഏഴ്പതിറ്റാണ്ട് കാലത്തോളം റഷ്യഅടക്കി ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പൊടിപോലും ഇല്ല കണ്ട്പിടിക്കാന്‍ എന്ന രൂപത്തില്‍ മാറ്റപെട്ടു,ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി യായും ,ബംഗാളില്‍ നാല്‍ പതിറ്റാണ്ട് കാലത്തോളം അടക്കി ഭരിച്ചിട്ടും അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാംകമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തുടച്ച് നീക്കപെട്ടു .ഈ തിരിച്ചറിവില്‍ നിന്നാണ് എല്ലാ കാലത്തും സിപിഎം പ്രതിപക്ഷമാകുമ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന രൂപത്തില്‍ വലിയ ആക്രമ സമരങ്ങള്‍ നടത്തുന്നത് .




പാവപെട്ട ജനങ്ങലോടപ്പമാണ് എപ്പോഴും ജനകീയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി യെ കേരള ജനത കാണാറുള്ളത്.പതിനാല്‍ജില്ലയില്‍ ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചപ്പോള്‍  ഐക്യരാഷ്ട്രസഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അത് കേരളത്തിന് മാത്രമെല്ല ഇന്ത്യക്കും കൂടി ലോകത്തിന്മുമ്പില്‍  അഭിമാനം നല്‍കി .ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വീകാര്യത ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു എന്ന് മനസിലാക്കിയ എല്‍ ഡി എഫ് യുഡിഎഫ്‌ ന്അധികാരം കിട്ടയത് മുതല്‍  ഒട്ടേറെ ജനദ്രോഹ സമരങ്ങള്‍ നടത്തുകയും അതിന് പൊതുസമൂഹത്തില്‍ നിന്ന് പിന്തുണ കിട്ടാതിരുന്നപ്പോള്‍ സമരങ്ങള്‍ പരാജയപെടുകയും ചെയ്തു .ആദ്യകാലങ്ങളില്‍ സിപിഎം നടത്തുന്ന സമരങ്ങളില്‍ ജനകീയ പിന്തുണ കിട്ടിയിരുന്നു .അതിനു കാരണം അവര്‍ നടത്തിയിരുന്ന സമരങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു .എന്നാല്‍ ഈ അടുത്ത കാലത്ത് ആ പാര്‍ട്ടിയിലെ നേത്രത്വം അധികാരത്തിനും ,പണത്തിനും വേണ്ടി ആദര്‍ശം മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ആ പാര്‍ട്ടി പാവപെട്ടവരുടെ സാധാരണപ്രശ്നങ്ങളില്‍ നിന്ന് അകന്ന് ഭൂര്‍ഷാമുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി യെ ബലികയിപ്പിച്ചു.
        സഖാക്കളേ നിങ്ങള്‍ മനസിലാക്കുക ഒരു കല്ല്‌ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതെല്ല ശ്രീമാന്‍ ,ഉമ്മന്‍ചാണ്ടി യുടെ ജനപിന്തുണയും ,നിശ്ചയദാര്‍ഢ്യവും .ജനകീയ നേതാക്കള്‍ക്കെതിരെ നിങ്ങള്‍ എറിയുന്ന കല്ലുകള്‍ ജനാധിപത്യത്തിന്‍റെ വജ്രായുധമായ "വോട്ടിലൂടെ " ജനങ്ങള്‍ നിങ്ങള്‍ക്ക് ശക്തമായ മറുപടി നല്കപെടുക തന്നെ ചെയ്യും ....ഫിറോസ്‌ കല്ലായ് ..









2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

തുല്യത ഇല്ലാത്ത നേതാവ് സിഎച്ച്

തന്‍റെ ജീവിതം കൊണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വസന്തകാലം തീര്‍ത്ത മഹാനായ സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് ന്‍റെ കോഴിക്കോട് നടക്കാവിലെ വസതി ക്രേസന്‍റെഹൗസാണ് ഇത് .രാഷ്ട്രീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മഹാനായ സിഎച്ച് ന്‍റെ വീട് ഈ വീടാണ് അദ്ദേഹത്തിന്‍റെ കാല ശേഷം ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് ഉദ്ദ്യോഗസ്ഥന്‍മാര്‍ വന്നത് . വരുമ്പോള്‍ അവരക്കരിയില്ലായിരുന്നു ഇത് കേരളത്തിന്‍റെ"മുഖ്യമന്ത്രി,അഭ്യന്തരം ,വിദ്യാഭ്യാസം ,പൊതുമരാമത്ത്,സ്പീക്കര്‍,........എം എല്‍ എ ,എം പി തുല്യതയില്ലാത്ത ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച മലയാള ക്കര സിഎച്ച് എന്ന ഓമന പ്പേരില്‍ വിളിച്ച മഹാന്‍റെ വീടായിരുന്നു എന്ന് .അഴിമതിയുടെ കറപുരളാത്ത മഹാന്‍ അതാണ്‌ സിഎച്ച് .

അതെ ആദ്യമായി 1967ഇ എം സ് മന്ത്രി സഭയില്‍ സിഎച്ച് ന്‍റെ പേര് മന്ത്രി സഭയില്‍ ഉണ്ടാകും എന്ന് ബാഫഖി തങ്ങള്‍ പ്രക്യാപിച്ചപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരെ നോക്കി കൊണ്ട് സിഎച്ച് പറഞ്ഞു "ഞങ്ങള്‍ ചിലപ്പോള്‍ മന്ത്രി എന്ന നിലയില്‍ അപ്രയോഗ്യര്‍ എന്ന് നിങ്ങള്‍ കേട്ടേക്കാം ,പക്ഷെ ഒരിക്കലും ഞങ്ങള്‍ അഴിമതിക്കാരെന്ന് കേട്ട് ലീഗ് പ്രവര്‍ത്തകര്‍ തല കുനിക്കേണ്ടി വരില്ലെന്ന് സിഎച്ച് പറഞ്ഞപ്പോള്‍ ആവേശം കൊണ്ട് ജനങ്ങള്‍ ഇളകി മറിഞ്ഞു .

അതെ നേതാവേ അങ്ങ് മരണപെട്ടിട്ടും അങ്ങെയേ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടില്ലന്നു മാത്രമെല്ല ഞങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും അഭിമാനം കൊള്ളാറുണ്ട്‌ അങ്ങ് നേതാവായിരുന്ന ഒരു പാര്‍ട്ടി യിലെ പ്രവര്‍ത്തകരാകാന്‍ സാധിച്ചതില്‍ .

തലമുറകള്‍ ഇനിയും വന്നേക്കാം ,മഹത്തായ ഇന്ത്യ ഇനിയും പുരോഗതി നേടിയേക്കാം ,ജനകീയ നേതാക്കള്‍ ഇനിയും ഉണ്ടായേക്കാം ,പക്ഷെ എന്‍റെ പൊന്ന് സിഎച്ച് ന് പകരം വെക്കാന്‍ സിഎച്ച് മാത്രം ...പ്രാര്‍ത്ഥനകളോടെ ഫിറോസ്‌ കല്ലായ്
 —

നിര്‍ത്തു സുടാപ്പികളെ ഷേറെ മില്ലത്തിനെത്തിരെയുള്ള വ്യാജ പ്രചരണങ്ങള്‍!!!

യോഗ്യന്മാരായ നേതാക്കളാണ് എല്ലാ കാലഘട്ടത്തിലും ലീഗ് ന്‍റെ ശക്തി .അവര്‍ സമൂഹത്തില്‍ നിരന്തരം പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാക്കള്‍ എന്ന് .അത്തരം നേതാക്കളുടെ ആയുധം എന്ന് പറയുന്നത് ആദര്‍ശംമായിരിക്കും .വാള്‍കൊണ്ട് വെട്ടാന്‍ പോകുന്നവരെ പോലും ആദര്‍ശം കൊണ്ട് നേരിടാന്‍ അത്തരം നേതാക്കള്‍ക്ക് സാധിക്കും .

            സമുദായത്തിലെ ക്ഷുഭിതയൌവ്വനം ചൂഷണം ചെയ്യാന്‍ ചില തീവ്രവാദ സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍ ആ സംഘടനകളെ  ഷേര്‍ മില്ലത്ത്ഷാജി സാഹിബ് തന്‍റെ  നാവ്കൊണ്ട് തകര്‍ത്ത്തരിപ്പണമാക്കി അറബി കടലിന്‍റെ ആഴങ്ങളിലേക്ക് താഴ്ത്തികെട്ടിയപ്പോള്‍  അദ്ദേഹത്തെ തകര്‍ക്കാന്‍ ഇത്തരം സംഘടനകള്‍ നിരന്തരം ശ്രമം നടത്തി കൊണ്ടേ ഇരുന്നു .അതിന് സിഎച്ച് ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കല്ല്‌ കരട് കാഞ്ഞിരകുറ്റി മുതല്‍ ,മുള്ള് മുരട്‌ മൂര്‍ക്കന്‍ പാമ്പ് വരെ അവര്‍ കൂട്ട് പിടിച്ചു.പക്ഷെ അതിനെയല്ലാം നേരിടാന്‍,അതിലെ സത്യാവസ്ഥ പൊതു സമൂഹത്തെ ഭോദ്യപെടുത്താന്‍  മുസ്ലീം ലീഗ് ന്‍റെ ചുണകുട്ടികള്‍ക്ക് സാധിക്കുന്നത് കൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ നിമിഷ നേരെത്തെ ആയുസേ ഉണ്ടാവുക .

                എല്ലാ വര്‍ഷത്തിലും നിയമ സഭ കമ്മറ്റി കള്‍  വര്‍ഷത്തില്‍ സര്‍ക്കാര്‍ യാത്രകള്‍ നടത്തും .ജോസഫന്‍ വാഴക്കന്‍ ചെയര്‍മാനായ വെല്‍ഫയര്‍ ഓഫ് യൂത്ത് ,യൂത്ത് അഫയെരെസ് കമ്മറ്റി നടത്തിയൊരു യാത്രയില്‍ കെ എം ഷാജി സാഹിബ് ,ഷാഫി പറമ്പില്‍ ,ആര്‍ രാജേഷ്‌ ,ടിവി രാജേഷ്‌ ,അന്‍വര്‍ സാദത്ത്‌,എന്നിവരാണ്‌ ഇതിലെ അംഗങ്ങളും ,യാത്രയില്‍ ഉണ്ടായവരും .
ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന നാഷണല്‍ ഗയിംസ്മായി ഭന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹിമാജല്‍ പ്രദേശ്‌ ,ഹരിയാന ,പഞ്ചാബ് എന്നി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി .സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഹിമാജല്‍ കമ്മറ്റി യുമായി ചര്‍ച്ച നടത്താന്‍ ട്രെയിന്‍ യാത്രയില്‍ കുറച്ചു നേരം വിശ്രമിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഇരുന്നപ്പോള്‍ ഇടുത്ത ഒരു ഫോട്ടോ യാണ് ലീഗ് ,ഷാജി വിരോധികള്‍ വിവാധമാക്കുന്നത് .

ഈ വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം ഷാജി സാഹിബ് നെ കല്ലരിഞ്ഞു ലീഗ് നെ തകര്‍ക്കുക എന്നതാണ് .എന്നാല്‍ ലീഗ് വിരോധികളെ നിങ്ങള്‍ മനസിലാക്കുക ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ മേലെ എറിയുന്ന കല്ലുകള്‍ തടുക്കാന്‍ ചൈനാ വന്മതിലിനേക്കാള്‍ ശക്തിയോടെ ലക്ഷ കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരുടെ വലയം ഈ നേതാക്കള്‍ക്ക് ഉണ്ട് എന്ന് .
           രാഷ്ട്രീയം എന്ന് പറയുന്നത് കണ്ടാല്‍ മിണ്ടരുത് എന്നോ ,കൂടെ ഇരിക്കരുത് എന്നോ എന്നെല്ല .മറിച്ച് താന്‍ മുറുകെ പിടിച്ച ആദര്‍ശം എത്ര എതിര്‍പ്പുകള്‍ നേരിട്ടാലും അതില്‍ അണുമണി തൂക്കം വിട്ടു വീഴ്ച ചെയ്യാതെ പ്രവര്‍ത്തിക്കുക എന്നതാണ് .കേരള രാഷ്ട്രീയ ചരിത്രര്‍ത്തില്‍ ആദ്യമായി സിപിഎം എന്‍റെ ജില്ലാ സെക്രട്ടറി(അതും കണ്ണൂര്‍ ന്‍റെ )യെയും ,അവരുടെ എം എല്‍ എ യെയും 27ദിവസം ജയിലില്‍ അടക്കാന്‍ സാധിച്ചത് ഷാജി സാഹിബ് ന്‍റെയും ലീഗ് നേതാക്കളുടെയും ശക്തമായ  നീതി മുറുകെ പിടിച്ചുള്ള നിയമ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് .ഷാജി സാഹിബ് ന്‍റെ ആ ധീരതയക്ക്‌ മലയാള ക്കര യിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്‍ കിരീടം ചാര്‍ത്തി "സമുദായത്തി ന്‍റെ ഗര്‍ജ്ജിക്കുന്ന സിംഹം ..ഷേര്‍ മില്ലത്ത് എന്ന് "

ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ കള്ള പ്രചാരണ ങ്ങളുമായി മുന്നോട്ടു പോകുക .അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലീഗ് ചുണ കുട്ടികള്‍ ലൈവായി ഉണ്ട് ..ജയ് മുസ്ലീം ലീഗ് ...ഫിറോസ്‌ കല്ലായ് ..






2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

വിദ്യാഭ്യാസം വന്നാല്‍ ലീഗ് തകരും എന്ന് സ്വപനം കണ്ടവരോട് .!!

തലേകെട്ട്ന്‍റെയും ,പച്ചബെല്‍റ്റും ,കാച്ചിയുടെയും കാലം കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരും എന്ന് ചില രാഷ്ട്രീയവ്യാജപ്രവാചകന്‍മാര്‍ ഒരു കാലത്ത് പറഞ്ഞ് നടക്കുകയും ,ദിവാസ്വപനം കണ്ട്നടക്കുകയും ചെയ്തിരുന്നു .വിദ്യാഭ്യാസം വന്നു കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരുമെന്ന് കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി യുടെ താത്ത്വിക ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാട്‌ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ്നടക്കുകയും അദ്ദേഹത്തിന്‍റെ തൂലികയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു .
 കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ന്ന വിദ്യാഭ്യാസം നേടി .പഞ്ചായത്തുകള്‍ ത്തോറുംഹൈ സ്കൂള്‍കളും ,മണ്ഡലങ്ങള്‍ത്തോറും കോളേജുകള്‍ വന്നു , എല്ലാ ജില്ലകളിലുംഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നു .ഇന്ത്യ യിലെ ഏറ്റവും വിദ്യാഭ്യാസ പുരോഗതി നേടിയ മുസ്ലീം സമുദായമായി കേരളത്തിലെ സമുദായം മാറി .ഐ എ സും,ഐ പി എസും ,ഐ എഫ് സും ,ഐ ടി മേഖലകിലും ,എം ബി  ബിസും ,എല്‍ എല്‍ ബിയും  തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസ മേഘലകളില്‍  സമുദായം വളരെയേറെ പ്രാധിനിത്യം ഈ കാലഘട്ടത്തില്‍ നേടി   ,.....മുസ്ലീം സമുദായം വളരെ  വിദ്യാഭ്യാസമുന്നേറ്റം ഉണ്ടാക്കിയ  ഈ കാലഘട്ടത്തില്‍ മുസ്ലീം ലീഗ് തകര്‍ന്നില്ലന്നു മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ സംഘടനയായി മുസ്ലീം ലീഗ് മാറുകയും ചെയ്തു .
       ഇന്ന് ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഒട്ടേറെ മുന്നോട്ട് പോയി .ലോകം മുഴുവനും ഇന്റര്‍നെറ്റ് കൊണ്ട് ബന്ധിപ്പിക്കപെട്ടു.ഏറ്റവും പ്രജുരപ്രചാരം നേടിയ നവ മാധ്യമമായി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സംവിധാനങ്ങള്‍  മാറി .പാര്‍ട്ടി യുടെയോ സര്‍ക്കുല റോ ,നേതാക്കളുടെ ആഹ്ലാനമോ ഇല്ലാതെ തന്നെ സൈബര്‍ മേഖലകില്‍ ലീഗ് ചുണകുട്ടികള്‍ കീഴടക്കി .ഇന്ത്യയില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി ക്ക് വേണ്ടി സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പോരാടുന്നുണ്ടെങ്കില്‍ അത് ലീഗ് സൈബൈര്‍ പോരാളികളാണ് .ലീഗ്  വിരോധികളെ നിങ്ങള്‍ ലീഗ് നെതിരെ കള്ള പ്രചാരണവുമായി മുന്നോട്ടു പോകുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ സൈബര്‍ ലീഗ് പോരാളികള്‍ ഇരുപത്തിന്നാല്‍ മണിക്കൂറും ലൈവായി ഉണ്ടന്ന് മനസിലാക്കുക .

          "ഒരു കാലം വരും .ആ കാലത്ത് ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്‍റ് ഹിമാലയത്തി ന്‍റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ കന്ന്യാകുമാരിയുടെ തീരത്ത്‌ നിന്ന് പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന കാലം സിഎച്ച് സ്വപ്നം കണ്ടിരുന്നു .
                                    മഹാനായ സിഎച്ച് അങ്ങയുടെ സ്വപനം ഇതാ സൈബര്‍ ലോകത്തിലൂടെ ലീഗ് പ്രവര്‍ത്തകര്‍ പൂവണിയിച്ചിരിക്കുന്നു.ബഹുമാന്യനായ മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദര്‍ അലി തങ്ങള്‍ പാണക്കാടിന്‍റെ തിരു മുറ്റത്ത് നിന്ന് മുസ്ലീം ലീഗ് എന്ന് ബയലക്സ് നെറ്റ് സോണിലൂടെ വിളിച്ചാല്‍ ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ,പാതിരാ സൂര്യ ന്‍റെ നാടായ നോറവയില്‍ നിന്നും ,കംഗാരുകളുടെ നാടായ ഓസ്ട്രേലിയലില്‍ നിന്നും ,പവിഴ ങ്ങളുടെ നാടായ അങ്ങ് ബഹ്‌റൈന്‍ല്‍ നിന്നും നെറ്റ് സോണിലൂടെ  ലീഗ്സി പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കാം മാത്രം ലീഗ് വളര്‍ന്നിരിക്കുന്നു ."
     വരൂ സോദരരെ നമുക്ക് സൈബര്‍ ലോകത്തിലൂടെ ലീഗ് നെ ശക്തി പെടുത്താം .മതേതരത്വം സംരക്ഷിക്കാന്‍ ,രാജ്യ സ്നേഹം കൂട്ടിയുറപ്പിക്കാന്‍ ,സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന്‍ നമുക്ക് ഈ മുന്നേറ്റത്തില്‍ പങ്കാളികള്‍ ആകാം ..ജയ് മുസ്ലീം ലീഗ് ...ഫിറോസ്‌ കല്ലായ് ..


       
                         








2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

മോഡിയല്ല ഇന്ത്യ .മതേതരത്വമാണ് ഭാരതം



ലോകം ആ ഫോട്ടോ കണ്ട് വിറങ്ങലിച്ചു നിന്നുപോയി .പുറത്തേക്ക് കൃഷ്ണമണികള്‍ തള്ളി നിന്നുകൊണ്ട് കണ്ണിലൂടെ ചോരതുടിച്ചു വിറങ്ങലിച്ച്ശരീരവുമായി കൈകൂപ്പി കൊണ്ട് തന്‍റെയും,കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ കേണഅപേക്ഷിക്കുന്ന കുത്തുബ്ദീന്‍ അന്‍സാരിയുടെ ആ ചിത്രം ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മുഴുവന്‍ നേര്‍ രേഗ ചിത്രമായിരുന്നു .
             
             ഒരു സമുദായത്തില്‍ പെട്ടുപോയി എന്ന ഒറ്റ കാരണത്താല്‍ പാവപെട്ട പട്ടിണി പാവങ്ങളെ അര്‍കൊല ചെയ്തും ,ചുട്ടു കരിച്ചും ,ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കുത്തി കത്തിച്ച് ഒരു സമുദായത്തി ന്‍റെ സാമ്പത്തിക ,സാമൂഹിക ,വിദ്യാഭ്യാസ പുരോഗതി തകര്‍ക്കാന്‍ നടന്ന ഒരു കലാപത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കിയില്ലന്നു മാത്രമെല്ല കലപാകാരികള്‍ക്ക് ആക്രമവും ,കൊള്ളയും നടത്താന്‍ ഭരണകൂടം കൂട്ട് നില്‍ക്കുകയും ചെയ്തു .കലാപ കാരികള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ എല്ലാവിത ഒത്താശയും ഗുജറാത്ത്‌ ഭരണകൂടം ചെയ്തു കൊടുക്കയും ചെയ്തു എന്ന് മുന്‍ ഗുജറാത്ത്‌ ഡിജിപി ശ്രീകുമാര്‍ തന്നെ വെളിപെടുത്തുകയും ചെയ്തു .
              ഇന്ത്യ എന്നും ലോകത്തിന്മാത്രകയാണ് .വൈവിധ്യങ്ങങ്ങളാണ് ഇന്ത്യയുടെ സൌന്ദര്യം.ലോകത്ത്  ഒരു രാഷ്ട്രത്തിലും കാണാന് കഴിയാത്ത നന്മകള്‍ കാണമെങ്കില്‍ ഇന്ത്യയിലേക്ക്‌ നോക്കുക .ഇവിടെ രാമനും ,റഹീമും ,ജോസഫും ,ഹിന്ദു വും ,മുസല്‍മാനും ,ക്രിസ്ത്യനും ,പാര്‍സിയും,ജൈനനും ,സിക്കും ,ബുദ്ധനും ,മതം ഉള്ളവനും ,മതം ഇല്ലാത്തവനും ഏക സഹോദരങ്ങളെ പോലെ സ്നേഹത്തോടെ ജീവിക്കുന്നു .പക്ഷെ ചിലപ്പോള്‍ എല്ലാം വര്‍ഗീയ ,ഫാസിസ്റ്റ് സംഘടനകളുടെ അധികാരത്തിലേക്ക് എത്താന് മതത്തെ കൂട്ട് പിടിച്ച് കലാപം ഉണ്ടാക്കാനുള്ള ഗൂഡാലോചന നടത്താറുണ്ട് .ചിലപ്പോള്‍ എല്ലാം അത് വിജയിചിട്ടുണ്ടന്കിലും അതല്ലാം താല്കാലികമാത്രമാണ്‌...
               ന്യുനപക്ഷങ്ങള്‍ക്ക്‌ ഇത്രെയേറെ അവകാശങ്ങള്‍ നല്‍കിയ ഒരു ഭരണ ഘടന ഇന്ത്യ അല്ലാതെ ലോകത്ത് മറ്റൊന്ന് കാണാന് സാധിക്കില്ല.ഭൂരിപക്ഷ സമുദായത്തി ന്‍റെ പേര് പറഞ്ഞു പലപ്പോഴുംസംഘപരിവാര്‍ വര്‍ഗീയത ഇളക്കി വിടാറ്ഉണ്ടങ്കിലും അതിനെയല്ലാം നല്ലവരായ മതേതര ഹിന്ദു സഹോദര,സഹോദരി മാര്‍ വളര്‍ത്താന്‍ അനുവദിക്കാറില്ല .കാരണം അവര്‍ എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്നു .

ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍ നെ പോലെയുള്ള ഭൂരിപക്ഷ സമുദായത്തില്‍ പെട്ട വ്യകതിയാണ് മോഡി യെ പോലെയ്യുള്ളവരുടെ തനി നിറം സമൂഹത്തിന് തുറന്ന് കാണിച്ച് കൊടുത്തത് .ടീസ്റ്റ അഗര്‍ വാളിനെ പോലെയുള്ള മഹിളാരത്നം ഗുജറാത്തില്‍ വര്‍ഗീയ കാലപത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നിയമ പരിരക്ഷ കിട്ടാന് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നു .
          ആറരപതിറ്റാണ്ട് കാലം ഇന്ത്യ ലോകത്ത് ഉയര്‍ത്തി പിടിച്ച ആ മതേതരത്വം നഷ്ടപെടാന് പാടില്ല .ഇന്ത്യയിലുള ഭൂരിപക്ഷവും ,ന്യുനപക്ഷവും എല്ലാം ഈ ഭാരതത്തിന്‍റെ മക്കളാണ് .ഒരു പൂങ്കാവനത്തിലെ വിവിത നിറത്തിലുള്ള പൂക്കള്‍ പോലെയാണ് ഭാരതത്തിലെ വിവത മതക്കാര്‍ .ഈ പൂങ്കാവനത്തി ന്‍റെ സൌന്ദര്യം നഷ്ടപെടാന് പാടില്ല .എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്ന മതേതര നേതാക്കളാണ് ഇന്ത്യയെ നയികേണ്ടത്.അവര്‍ക്കെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്താന് സാദിക്കുക.അല്ലാതെ ലോക രാഷ്ട്രങ്ങളില്‍ സന്ദര്‍ശിക്കാന് വിസപോലും കിട്ടാത്ത ,പാവപെട്ടവന്റെ ജീവന്‍റെ വിലയറിയാത്ത ,ചോരപുരണ്ട വര്‍ഗീയ വാദികളായ നേതാക്കള്‍ അല്ല .മതേതര ഇന്ത്യക്ക് വേണ്ടിയാകട്ടെ അടുത്ത നിങ്ങളുടെ വോട്ടുകള്‍ ..ജയ് ഹിന്ദ്‌..ഫിറോസ്‌ കല്ലായ്







കുട്ടികാലത്തെ ഓണം .:

തൊടികള്‍ മുഴുവനും തുമ്പയും ,മൂക്കുറ്റിയും ,തെച്ചിയും ,ചെമ്പരത്തിയും ,വടാര്‍ മല്ലിയും കാക്ക പൂവ്മെല്ലാം നിറഞ്ഞ് നില്‍ക്കുന്നു .അതിരാവിലെ എണീറ്റ്‌ പൂ പറിക്കാന്‍ പോകണം .ഞങ്ങള്‍ എല്ലാം സ്നേഹത്തോടെ അമ്മേ എന്ന് കൂട്ടി വിളിക്കുന്ന ജെമേന്ധി അമ്മയുടെ വീട്ടില്‍ പൂക്കളം തീര്‍ക്കാന്‍ കുട്ടികളായ ഞങ്ങളായിരുന്നു പൂ പറിക്കാന്‍ പോകാറുള്ളത് .എല്ലാ കുട്ടികളും പൂക്കളുമായി വരുന്നത് കൊണ്ട് തന്നെ ചെമേന്ധിയമ്മയുടെ വീട്ടിലെ പൂക്കളം വളരെ വലുതാണ്‌ .






ഇന്നും മനസില്‍ മായതിരിക്കുകയാണ് തിരുവോണ നാളില്‍ ജെമേന്ധിയമ്മ വിളമ്പിയ ഓണസദ്യ.ഇരുപത്തിയഞ്ചോളം മുസ്ലീം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഒരു പറമ്പില്‍ അയല്‍വാസിയായി ഒരു ഹിന്ദു കുടുംബംമാത്രം ഉള്ളത് കൊണ്ട് തന്നെ എല്ലാ വീട്ടിലെയും കുട്ടികളെ ഓണസദ്യ ഉണ്ണാന്‍ ചെമേന്ധിയമ്മ അവരുടെ വീട്ടിലേക്കു വിളിക്കും .ഞാനും ,സാദത്തും ,ഹബീബും ,ഹാരിസും ,ആസിഫും ,പുട്ട് ബഷീറും എല്ലാം ആദ്യമേ കോലായില്‍ സ്ഥാനം പിടിക്കും .എല്ലാവരും നീളമുള്ള കോലായില്‍ നിരനിരയായി ഇരിക്കും .ഇന്ന് അംഗന്‍വാടിയിലെ കുട്ടികളെ ബഹളം പോലെയായിരുന്നു അന്ന് ഞങ്ങള്‍ എല്ലാവരും കോലായില്‍ ഇല ഇടുന്നത് വരെ ബഹളം വെക്കാര്‍ ഉള്ളത് . മതുഏട്ടന്‍ ഇലയുമായി വരുന്നുണ്ട് 
ആദ്യം ഇല ഇടും .അതിന് ശേഷം അമ്മയുടെ മക്കള്‍ ഓരോര്ത്തരായിശര്‍ക്കര ഉപ്പേരി ,വര്‍ത്ത ഉപ്പേരി പിന്നെ പുളി (പുളി ചോറ് ഇടുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ എല്ലാവരും തൊട്ട്തീര്‍ക്കും )പച്ചടി ,അതിന് ശേഷം അവീല്‍ ,കുട്ട് കറി,കിച്ചടി ,കാളന്‍ ,ഓലന്‍ ,അച്ചാര്‍ ,പപ്പടം ,പഴം എല്ലാം വെച്ചതിനു ശേഷം അവസാനം വലിയ വട്ട പാത്രത്തില്‍ ചോറുമായി ചെമേന്ധിയമ്മ വരും .എല്ലാ കുട്ടികളുടെ ഇലയിലും നിറയെ ചോറ് ഇട്ടു കൊടുക്കും .കുട്ടികള്‍ മതി എന്ന് പറഞ്ഞാലും അങ്ങോട്ട്‌ കഴിക്കുക എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഇല നിറയുന്നത് വരെ ചോറ് വിളമ്പും .പിന്നെ സാമ്പാറും ,കുറച്ചു മോരും ,രസവും വിളമ്പും .ചെമേന്ധിയമ്മയുടെ ആ സ്നേഹത്തോടെയുള്ള നിരബന്ധകൊണ്ട് വയറു നിറഞ്ഞാലും കുട്ടികള്‍  ഇലയില്‍ വിളമ്പിയ ചോറ് മുഴുവനും തിന്നതിന് ശേഷമേ കുട്ടികള്‍ ഇലയുടെ മുമ്പില്‍ നിന്ന് എഴുനെല്‍ക്കാര്‍ ഒള്ളു .അവസാനം ശര്‍ക്കര പായസം കൂടി കുടിച്ച് അവരുടെ മുറ്റത്ത് ഓടി കളിക്കും ,മുറ്റത്തെ പൂക്കളം എല്ലാം ഞങ്ങളുടെ ഓട്ടത്തില്‍ ചവിട്ടി പോയിട്ട് ഉണ്ടാകും .എന്നാലും ചെമേന്ധിയമ്മ ഒന്നും പറയില്ല .കാരണം അവര്‍ക്ക് കുട്ടികളെ അത്രക്കും ഇഷ്ടവും സ്നേഹവുമായിരുന്നു .
             കാലം കുറെ കഴിഞ്ഞു.സ്നേഹം മാത്രം കൊണ്ട് നടന്ന ആ അമ്മ ഓര്‍മകള്‍ മാത്രമായി അവശേഷിച്ചു ഈ ഭൂമിയില്‍ നിന്ന് യാത്രയായി .കല്ലായ് പുഴയിലൂടെ വെള്ളം പിന്നെയും എത്രയോ ഒഴുകിപോയി .മനുഷ്യന്‍റെ നന്മയും ,സ്നേഹവും ,ബന്ധങ്ങള്‍ എല്ലാം ആ ഒഴുക്കില്‍ ഒലിച്ചുപോയി  .ഇന്നും ആ കോലായി കാണാം .പക്ഷെ ............!!!!!!ഫിറോസ്‌ കല്ലായ്