2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

വിദ്യാഭ്യാസം വന്നാല്‍ ലീഗ് തകരും എന്ന് സ്വപനം കണ്ടവരോട് .!!

തലേകെട്ട്ന്‍റെയും ,പച്ചബെല്‍റ്റും ,കാച്ചിയുടെയും കാലം കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരും എന്ന് ചില രാഷ്ട്രീയവ്യാജപ്രവാചകന്‍മാര്‍ ഒരു കാലത്ത് പറഞ്ഞ് നടക്കുകയും ,ദിവാസ്വപനം കണ്ട്നടക്കുകയും ചെയ്തിരുന്നു .വിദ്യാഭ്യാസം വന്നു കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരുമെന്ന് കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി യുടെ താത്ത്വിക ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാട്‌ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ്നടക്കുകയും അദ്ദേഹത്തിന്‍റെ തൂലികയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു .
 കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ന്ന വിദ്യാഭ്യാസം നേടി .പഞ്ചായത്തുകള്‍ ത്തോറുംഹൈ സ്കൂള്‍കളും ,മണ്ഡലങ്ങള്‍ത്തോറും കോളേജുകള്‍ വന്നു , എല്ലാ ജില്ലകളിലുംഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നു .ഇന്ത്യ യിലെ ഏറ്റവും വിദ്യാഭ്യാസ പുരോഗതി നേടിയ മുസ്ലീം സമുദായമായി കേരളത്തിലെ സമുദായം മാറി .ഐ എ സും,ഐ പി എസും ,ഐ എഫ് സും ,ഐ ടി മേഖലകിലും ,എം ബി  ബിസും ,എല്‍ എല്‍ ബിയും  തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസ മേഘലകളില്‍  സമുദായം വളരെയേറെ പ്രാധിനിത്യം ഈ കാലഘട്ടത്തില്‍ നേടി   ,.....മുസ്ലീം സമുദായം വളരെ  വിദ്യാഭ്യാസമുന്നേറ്റം ഉണ്ടാക്കിയ  ഈ കാലഘട്ടത്തില്‍ മുസ്ലീം ലീഗ് തകര്‍ന്നില്ലന്നു മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ സംഘടനയായി മുസ്ലീം ലീഗ് മാറുകയും ചെയ്തു .
       ഇന്ന് ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഒട്ടേറെ മുന്നോട്ട് പോയി .ലോകം മുഴുവനും ഇന്റര്‍നെറ്റ് കൊണ്ട് ബന്ധിപ്പിക്കപെട്ടു.ഏറ്റവും പ്രജുരപ്രചാരം നേടിയ നവ മാധ്യമമായി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സംവിധാനങ്ങള്‍  മാറി .പാര്‍ട്ടി യുടെയോ സര്‍ക്കുല റോ ,നേതാക്കളുടെ ആഹ്ലാനമോ ഇല്ലാതെ തന്നെ സൈബര്‍ മേഖലകില്‍ ലീഗ് ചുണകുട്ടികള്‍ കീഴടക്കി .ഇന്ത്യയില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി ക്ക് വേണ്ടി സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പോരാടുന്നുണ്ടെങ്കില്‍ അത് ലീഗ് സൈബൈര്‍ പോരാളികളാണ് .ലീഗ്  വിരോധികളെ നിങ്ങള്‍ ലീഗ് നെതിരെ കള്ള പ്രചാരണവുമായി മുന്നോട്ടു പോകുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ സൈബര്‍ ലീഗ് പോരാളികള്‍ ഇരുപത്തിന്നാല്‍ മണിക്കൂറും ലൈവായി ഉണ്ടന്ന് മനസിലാക്കുക .

          "ഒരു കാലം വരും .ആ കാലത്ത് ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്‍റ് ഹിമാലയത്തി ന്‍റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ കന്ന്യാകുമാരിയുടെ തീരത്ത്‌ നിന്ന് പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന കാലം സിഎച്ച് സ്വപ്നം കണ്ടിരുന്നു .
                                    മഹാനായ സിഎച്ച് അങ്ങയുടെ സ്വപനം ഇതാ സൈബര്‍ ലോകത്തിലൂടെ ലീഗ് പ്രവര്‍ത്തകര്‍ പൂവണിയിച്ചിരിക്കുന്നു.ബഹുമാന്യനായ മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദര്‍ അലി തങ്ങള്‍ പാണക്കാടിന്‍റെ തിരു മുറ്റത്ത് നിന്ന് മുസ്ലീം ലീഗ് എന്ന് ബയലക്സ് നെറ്റ് സോണിലൂടെ വിളിച്ചാല്‍ ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ,പാതിരാ സൂര്യ ന്‍റെ നാടായ നോറവയില്‍ നിന്നും ,കംഗാരുകളുടെ നാടായ ഓസ്ട്രേലിയലില്‍ നിന്നും ,പവിഴ ങ്ങളുടെ നാടായ അങ്ങ് ബഹ്‌റൈന്‍ല്‍ നിന്നും നെറ്റ് സോണിലൂടെ  ലീഗ്സി പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കാം മാത്രം ലീഗ് വളര്‍ന്നിരിക്കുന്നു ."
     വരൂ സോദരരെ നമുക്ക് സൈബര്‍ ലോകത്തിലൂടെ ലീഗ് നെ ശക്തി പെടുത്താം .മതേതരത്വം സംരക്ഷിക്കാന്‍ ,രാജ്യ സ്നേഹം കൂട്ടിയുറപ്പിക്കാന്‍ ,സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന്‍ നമുക്ക് ഈ മുന്നേറ്റത്തില്‍ പങ്കാളികള്‍ ആകാം ..ജയ് മുസ്ലീം ലീഗ് ...ഫിറോസ്‌ കല്ലായ് ..


       
                         








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ