2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

മോഡിയല്ല ഇന്ത്യ .മതേതരത്വമാണ് ഭാരതംലോകം ആ ഫോട്ടോ കണ്ട് വിറങ്ങലിച്ചു നിന്നുപോയി .പുറത്തേക്ക് കൃഷ്ണമണികള്‍ തള്ളി നിന്നുകൊണ്ട് കണ്ണിലൂടെ ചോരതുടിച്ചു വിറങ്ങലിച്ച്ശരീരവുമായി കൈകൂപ്പി കൊണ്ട് തന്‍റെയും,കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ കേണഅപേക്ഷിക്കുന്ന കുത്തുബ്ദീന്‍ അന്‍സാരിയുടെ ആ ചിത്രം ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മുഴുവന്‍ നേര്‍ രേഗ ചിത്രമായിരുന്നു .
             
             ഒരു സമുദായത്തില്‍ പെട്ടുപോയി എന്ന ഒറ്റ കാരണത്താല്‍ പാവപെട്ട പട്ടിണി പാവങ്ങളെ അര്‍കൊല ചെയ്തും ,ചുട്ടു കരിച്ചും ,ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കുത്തി കത്തിച്ച് ഒരു സമുദായത്തി ന്‍റെ സാമ്പത്തിക ,സാമൂഹിക ,വിദ്യാഭ്യാസ പുരോഗതി തകര്‍ക്കാന്‍ നടന്ന ഒരു കലാപത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കിയില്ലന്നു മാത്രമെല്ല കലപാകാരികള്‍ക്ക് ആക്രമവും ,കൊള്ളയും നടത്താന്‍ ഭരണകൂടം കൂട്ട് നില്‍ക്കുകയും ചെയ്തു .കലാപ കാരികള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ എല്ലാവിത ഒത്താശയും ഗുജറാത്ത്‌ ഭരണകൂടം ചെയ്തു കൊടുക്കയും ചെയ്തു എന്ന് മുന്‍ ഗുജറാത്ത്‌ ഡിജിപി ശ്രീകുമാര്‍ തന്നെ വെളിപെടുത്തുകയും ചെയ്തു .
              ഇന്ത്യ എന്നും ലോകത്തിന്മാത്രകയാണ് .വൈവിധ്യങ്ങങ്ങളാണ് ഇന്ത്യയുടെ സൌന്ദര്യം.ലോകത്ത്  ഒരു രാഷ്ട്രത്തിലും കാണാന് കഴിയാത്ത നന്മകള്‍ കാണമെങ്കില്‍ ഇന്ത്യയിലേക്ക്‌ നോക്കുക .ഇവിടെ രാമനും ,റഹീമും ,ജോസഫും ,ഹിന്ദു വും ,മുസല്‍മാനും ,ക്രിസ്ത്യനും ,പാര്‍സിയും,ജൈനനും ,സിക്കും ,ബുദ്ധനും ,മതം ഉള്ളവനും ,മതം ഇല്ലാത്തവനും ഏക സഹോദരങ്ങളെ പോലെ സ്നേഹത്തോടെ ജീവിക്കുന്നു .പക്ഷെ ചിലപ്പോള്‍ എല്ലാം വര്‍ഗീയ ,ഫാസിസ്റ്റ് സംഘടനകളുടെ അധികാരത്തിലേക്ക് എത്താന് മതത്തെ കൂട്ട് പിടിച്ച് കലാപം ഉണ്ടാക്കാനുള്ള ഗൂഡാലോചന നടത്താറുണ്ട് .ചിലപ്പോള്‍ എല്ലാം അത് വിജയിചിട്ടുണ്ടന്കിലും അതല്ലാം താല്കാലികമാത്രമാണ്‌...
               ന്യുനപക്ഷങ്ങള്‍ക്ക്‌ ഇത്രെയേറെ അവകാശങ്ങള്‍ നല്‍കിയ ഒരു ഭരണ ഘടന ഇന്ത്യ അല്ലാതെ ലോകത്ത് മറ്റൊന്ന് കാണാന് സാധിക്കില്ല.ഭൂരിപക്ഷ സമുദായത്തി ന്‍റെ പേര് പറഞ്ഞു പലപ്പോഴുംസംഘപരിവാര്‍ വര്‍ഗീയത ഇളക്കി വിടാറ്ഉണ്ടങ്കിലും അതിനെയല്ലാം നല്ലവരായ മതേതര ഹിന്ദു സഹോദര,സഹോദരി മാര്‍ വളര്‍ത്താന്‍ അനുവദിക്കാറില്ല .കാരണം അവര്‍ എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്നു .

ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍ നെ പോലെയുള്ള ഭൂരിപക്ഷ സമുദായത്തില്‍ പെട്ട വ്യകതിയാണ് മോഡി യെ പോലെയ്യുള്ളവരുടെ തനി നിറം സമൂഹത്തിന് തുറന്ന് കാണിച്ച് കൊടുത്തത് .ടീസ്റ്റ അഗര്‍ വാളിനെ പോലെയുള്ള മഹിളാരത്നം ഗുജറാത്തില്‍ വര്‍ഗീയ കാലപത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നിയമ പരിരക്ഷ കിട്ടാന് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നു .
          ആറരപതിറ്റാണ്ട് കാലം ഇന്ത്യ ലോകത്ത് ഉയര്‍ത്തി പിടിച്ച ആ മതേതരത്വം നഷ്ടപെടാന് പാടില്ല .ഇന്ത്യയിലുള ഭൂരിപക്ഷവും ,ന്യുനപക്ഷവും എല്ലാം ഈ ഭാരതത്തിന്‍റെ മക്കളാണ് .ഒരു പൂങ്കാവനത്തിലെ വിവിത നിറത്തിലുള്ള പൂക്കള്‍ പോലെയാണ് ഭാരതത്തിലെ വിവത മതക്കാര്‍ .ഈ പൂങ്കാവനത്തി ന്‍റെ സൌന്ദര്യം നഷ്ടപെടാന് പാടില്ല .എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്ന മതേതര നേതാക്കളാണ് ഇന്ത്യയെ നയികേണ്ടത്.അവര്‍ക്കെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്താന് സാദിക്കുക.അല്ലാതെ ലോക രാഷ്ട്രങ്ങളില്‍ സന്ദര്‍ശിക്കാന് വിസപോലും കിട്ടാത്ത ,പാവപെട്ടവന്റെ ജീവന്‍റെ വിലയറിയാത്ത ,ചോരപുരണ്ട വര്‍ഗീയ വാദികളായ നേതാക്കള്‍ അല്ല .മതേതര ഇന്ത്യക്ക് വേണ്ടിയാകട്ടെ അടുത്ത നിങ്ങളുടെ വോട്ടുകള്‍ ..ജയ് ഹിന്ദ്‌..ഫിറോസ്‌ കല്ലായ്അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ