2014, മാർച്ച് 15, ശനിയാഴ്‌ച

വികസന നായകനും ,ജനകീയ നേതാവുമായ ഇ ടി ക്കൊരു വോട്ട് :::


സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ് മ പദ്ധതിക്കും നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന പാവപെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സക്കും ,താമസത്തിനും ,ഭക്ഷണത്തിനും എല്ലാം സൗകര്യം ചെയ്തു കൊടുക്കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നതും ,സാധാരാണക്കാരായ പാവപെട്ട ജനങ്ങളുടെ ഇടയിലേക്ക് നിഷ്കളങ്കമായപുഞ്ചിരിയുമായിഇറങ്ങി ചെന്നുകൊണ്ടും നൈതിക ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ കേരള ജനത ജനകീയ നേതാവ് എന്ന് വിളിക്കുന്നു .
എം പി എന്ന നിലയില്‍ തന്‍റെ നിരന്ധരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ എം പി ഫണ്ട് പൂര്‍ണമായി ചിലവയിക്കുക മാത്രമെല്ല പുതിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാനും സാധിച്ചു .വികസന പ്രവര്‍ത്തനങ്ങളിലെ വന്‍കുതിച്ചുചാട്ടം പൊന്നാനി മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും നല്ല എം പി ക്കുള്ള ഓണ്‍ലൈന് പുരസ്ക്കാരം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ തേടിയെത്തി .
തെന്നിന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ തന്‍റെ എം പി ഫണ്ടില്‍ നിന്ന് 22ലക്ഷം അനുവദിക്കുകയും തിരുന്നാവാഴ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു .അതുപോലെ കേരളത്തിലെ ആദ്യത്തെ CHC തല ഡയാലിസ് സെന്റെര്‍ ചാലിശ്ശേരി ആശുപത്രിയില്‍ എം പി ഫണ്ടും ,തൃത്താല എം എല്‍ എ ബാലറാം ന്‍റെ എം എല്‍ എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ഉപയോഗപെടുത്തി തുടങ്ങാന്‍ സാധിച്ചു .പ്രാദേശിക റോഡുകള്‍ ,സ്കൂള്‍ കെട്ടിടങ്ങള്‍ ,സ്കൂള്‍ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍കള്‍ ,ഫുട്പാത്ത് നിര്‍മാണം തുടങ്ങിയ ചെറുതും വലുതമായ ഒട്ടേറെ പ്രാദേശിക വികസന പദ്ധതികള്‍ എം പി ഫണ്ട് ഉപയോഗപെടുത്തി നടത്തുകയും ചെയ്തു .

പൊന്നാണി തുറമുഖംത്തിന് രണ്ടായിരം കോടിയുടെ പദ്ധതിയും തീരദേശ ഹൈവേക്ക്‌ 117കോടി ചിലവാക്കി ഒന്നാം ഘട്ടം പൂര്‍ത്തികരിക്കാന്‍ സാധിച്ചതും ,പൊന്നാണി ഫിഷിങ്ങ് ഹാര്‍ബര്‍ 35കോടി രൂപ ചിലവാക്കി നിര്‍മാണം പൂര്‍ത്തികരിച്ചതും ,താനൂരില്‍ ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മാണം 44കോടി രൂപചിലവയിച്ചു തുടങ്ങിയതും പുതിയ എഫ് സി ഐ ഗോഡൌണിന്48കോടി അനുവദിച്ചതും വിവിത പ്രദേശങ്ങളിലെ കുടി വെള്ള പദ്ധതിക്ക് 58കോടിയും ,അതോടപ്പം തന്നെ പൊന്നാണി നഗര സഭയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 62.5കോടി യും ,വിദ്യാഭ്യാസ മേഘലകളില്‍ 6.5കോടിയും കോട്ടക്കല്‍ ആധുനിക രീതിയിലുള്ള ബസ്റ്റാണ്ടും,ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മാണത്തിന് 70കോടി മൈനോറിട്ടി ഡവലപ്പ്‌മെണ്ട് 10കോടി ,കടല്‍ ഭിത്തി നിര്‍മാണത്തിന് 4.5കോടിയുടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വികസന നായകനായ എം പി എന്ന നിലയില്‍ തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ എം പിക്ക് സാധിച്ചു.
. അതോടപ്പം തന്നെ റെയില്‍വേ വികസനത്തിലും വലിയൊരു കുതിച്ചുചാട്ടം നടത്താനും സാധിച്ചത് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തന മികവ് ന്‍റെ ഉദാഹരണമാണ് .8.18കോടി ചിലവഴിച്ചു കൊണ്ട്തിരൂര്‍ ,പരപ്പനങ്ങാടി ,കുറ്റിപ്പുറം ,താനൂര്‍ ,തിരുന്നാവാഴ ,പേരശുന്നൂര്‍ പള്ളിപ്പുറം പ്ലാറ്റ്ഫോം ഉയര്‍ത്തുകയും ,പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ നിര്‍മാണവും ,യാത്ര ക്കാരുടെ സൌകാര്യാര്‍ഥം പ്ലാറ്റ്ഫോം നീട്ടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയും 1.32കോടി ചിലവഴിച്ചു യാത്ര സൗകര്യം വര്‍ദ്ധിപ്പികുകയും ചെയ്തു .അതുകൂടാതെ പുതിയ റെയില്‍വേ കെട്ടിട നിര്‍മാണം ,തിരൂര്‍ സ്റ്റെഷനുകളില്‍ രണ്ടാമത്തെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ,അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള സൈന്‍ ബോര്‍ഡ് സ്ഥാപിച്ചു റെയില്‍വേയാത്രക്കാരുടെ വിശ്രമ മുറികള്‍ നവീകരിച്ചും ,പരപ്പനങ്ങാടി റെയില്‍വേ മേല്‍ പാലത്തിനു 13.5കോടി അനുവദിക്കുകയും തിരുന്നാവഴ സ്റ്റേഷന് 16.83കോടി തിരൂര്‍ പതിനൊന്ന് കോടി വിവിധ റെയില്‍വേ സ്റ്റെഷനുകളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും കഴിഞ്ഞത് റെയില്‍ വെ മേഘലകളില്‍ വലിയ വികസനം നടാത്തനും സാധിച്ചു .അതോടപ്പം തന്നെ യശ്വന്തപുരം എക്സ്പ്രസ് നു കുറ്റിപുറവും ,മരുസാഗര്‍ അജ്മീര്‍ എക്സ്പ്രസ് തിരൂരും കണ്ണൂര്‍ എറണാകുളം ഇന്റെ സിറ്റി എക്സ്പ്രസ് ന് താനൂരിലും കോയമ്പത്തൂര്‍ മംഗാലപുരം ഇന്റര്‍ സിറ്റി ക്ക് പരപ്പനങ്ങാടി സ്റ്റോപ്പ് അനുവദിക്കാന്‍ കഴിഞ്ഞതും റെയില്‍വേയില്‍ നടന്നിട്ടുള്ള ശ്രദ്ദേയമായ നേട്ടങ്ങളാണ് .അതോടപ്പം റെയില്‍വേ ബജറ്റ് അവതര വേളയില്‍ റെയില്‍വേ ജീവനക്കാരില്‍ മുസ്ലീം സമുദായത്തിലെ പ്രാധിനിധ്യം മൂന് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നലകണം എന്നുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതും ,മുസ്ലീം യുവാക്കളെ അകാരണമായി വിജാരണ കൂടാതെ ജയില്‍ അടക്കുനതിനു ചോദ്യം ചെയ്തു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചതും ,മദനിക്ക് മാന്യമായ ചികിത്സാ സൗകര്യം കിട്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെല്ലാം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ എം പി എന്ന നിലയിലെ പ്രവര്‍ത്തനത്തി ന്‍റെ മികവായി സമൂഹം കണക്കാക്കുന്നു .സമൂഹത്തിനും ,നാടിനും ,സമുദായത്തിനും ഗുണകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നന്നും ജന മനസുകളില്‍ നിലനില്‍ക്കുക തന്നെ ചെയ്യും .
വികസനവും ,സമാധാനവും ,മതേതരത്വവും ,നൈതിക രാഷ്ട്രീയവും നിങ്ങള്‍ ആഗ്രഹിക്കുന്നുങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന് ആകെട്ടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ