2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

കോഴി മുട്ടയിലൂടെ വിപ്ലവം ഉണ്ടാക്കാന്‍ നോക്കുകയാണ് അഭിനവ സി പി എം നേതാക്കള്‍ .

ലോകത്ത് ഇന്നുവരെ കാണാത്ത ഒരു സമര മാര്‍ഗമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചി രിക്കുന്നത് .പോഷകാഹാരം കുറവ് മൂലം ആദിവാസികള്‍ പട്ടിണി കിടന്ന് മരികുമ്പോള്‍ സഖാക്കളെ നിങ്ങള്‍ എറിയുന്ന മുട്ടകള്‍ ആ പാവപെട്ടവര്‍ ക്ക് എത്തിച്ചു കൊടുത്തിരുന്നങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല സമൂഹം നിങ്ങളെ പൂമാല ഇട്ടു സ്വീകരിക്കുമായിരുന്നു .എന്നാല്‍ ജനങ്ങളില്‍ നിന്ന് അകന്ന് തികച്ചും ഫാസിസ്റ്റ് രൂപത്തിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചു ,ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ കയറിയ യുഡിഎഫ് സര്‍ക്കാരിനെ അധികാരം തലയ്ക്കു പിടിച്ച അഭിനവ എല്‍ ഡി എഫ് നേതാക്കള്‍ പ്രാകൃതമായ സമര മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .



         വിശക്കുന്നവന് കോഴി മുട്ട നല്ലൊരു ആഹാരമാണ് .നിറയെ പോഷക മൂല്യം ഉള്ളത് കൊണ്ട് തന്നെ കോഴിമുട്ട മലയാളിയുടെ നിത്യ ആഹാരത്തില്‍ പെടുന്നു .എന്നാല്‍ മുട്ട കെട്ടുകഴിഞ്ഞാല്‍ അതിനോളം ദുര്‍ഗന്ധം പിടിച്ച മറ്റൊരു വസ്തു ഭൂമിയില്‍ ഇല്ല .അത് പോലെ തന്നെയാണ് സമരവും .ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ തീര്‍ത്തും ഭരണ കര്‍ത്താക്കളുടെ കണ്ണ് തുറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് .എന്നാല്‍ ജനാധിപത്യ രീതിയില്‍ നിന്ന് മാറി ഫാസിസ്റ്റ് രീതിയിലുള്ള സമര മാര്‍ഗം സ്വീകരിച്ചാല്‍ അതിനോളം സമൂഹത്തിന് ഭുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റൊരു കാര്യം ലോകത്തില്ല .
      ഒരു കാലത്ത് നിരാഹാര സമരം നടത്തിയും ,ജനാധിപത്യ രീതിയിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചും ജനകീയ പ്രശ്നങ്ങളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആദ്യകാല മാര്‍കിസ്റ്റ് നേതാക്കള്‍ക്ക് സാധിച്ചിരുന്നു .ആ കാലത്ത് നടത്തിയ സമരങ്ങള്‍ വിജയിക്കാന്‍ പ്രധാന കാരണം രാഷ്ട്രീയ ഭേതമന്യേ സമൂഹം സമരങ്ങള്‍ക്ക് പിന്തുണ കൊടുത്തിരുന്നു .കാരണം അന്ന് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പാവപെട്ടവരുടെ ഉയര്‍ച്ചക്ക് വേണ്ടിയായിരുന്നു .എന്നാല്‍ ഇന്ന് സരിതാ നായരുടെ പേരും പറഞ്ഞു ധനാഢ്യനായ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരത്തിലേക്ക് സഖാക്കളേ പറഞ്ഞയക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മനസിലാക്കുക നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ലക്ഷ്യം മറന്നിരിക്കുന്നു .നിങ്ങള്‍ സാന്ദിയാഗോ മാര്‍ട്ടിനും ,ഫാരിസ്‌ അബൂബക്കര്‍നും ,ശ്രീധരന്‍നായര്‍ക്കും ,മറ്റുള്ള ഭൂര്‍ഷമുതാളിമാര്‍ക്കും കുട പിടിക്കുന്നവര്‍ ആയാല്‍ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്ന് പാര്‍ട്ടി ഉപ്പ് വെച്ച കലംപോലെയാകും .

         പ്രതിപക്ഷം ഒരു പ്രാധാന പക്ഷമാണ് എന്ന് സ്വയം തിരിച്ചറിയുക .ജനകീയ വിഷയങ്ങളി ലുള്ള ഭരണ പോരായ്മകള്‍ നികത്താനുള്ള ജനാധിപത്യ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുക .അല്ലാതെ സോളാര്‍ ല്‍ പണം നിക്ഷേപിച്ച ധനാഢ്യന് മാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരങ്ങളില്‍ ഏര്‍പെട്ടാല്‍ സമൂഹം നിങ്ങളെ മുദ്ര കുത്തും വര്‍ഗ വഞ്ചകര്‍ എന്ന് ...ഫിറോസ്‌ കല്ലായ് .

1 അഭിപ്രായം: