2013, ജൂൺ 3, തിങ്കളാഴ്‌ച

പച്ചയും ഒരു നിറം അല്ലേ!!!!!!!!! ?


അദ്ധ്യാപിക പച്ച ബ്ലൗസ് ഇട്ടു ,സ്കൂള്‍ ന് പച്ച പെയിന്‍റ് അടിച്ചു ,വിദ്യാര്‍ഥികള്‍ക്ക് പച്ചകുട കൊടുത്തു,ടീച്ചര്‍ പച്ചവെള്ളം കുടിച്ചു ,വിദ്യര്‍ത്ഥികള്‍ പച്ച മാങ്ങക്ക് കല്ല്‌ എറിഞ്ഞു ,സ്കൂളിലെ ഓടിനു പച്ച പൂപ്പല്‍ വന്നു ,സ്കൂളില്‍ പച്ച കറി കൃഷി തുടങ്ങി വിദ്യാഭ്യാസ മന്ത്രി യുടെ വിദ്യാഭ്യാസ പച്ച വല്കരണം അബ്ദുല്‍ റബ്ബ് രാജിവെക്കണം .

         വിദ്യാഭ്യാസമന്ത്രിയുടെ ചുമതലകള്‍ എന്താണ് എന്നരിയത്തവരാണോ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ,സാമൂഹിക ,സാംസാരികപ്രവര്‍ത്തകരും ,വാര്‍ത്താ മാധ്യമങ്ങളും എന്ന് സംശയികേണ്ടിയിരിക്കുന്നു.അതല്ലങ്കില്‍ പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസവകുപ്പിനെ തന്‍റെ മൗനപ്രവര്‍ത്തനത്തിലൂടെ വിവാദങ്ങള്‍ അവസാനിപിച്ചു ശ്രദ്ദേയമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍റബ് സാഹിബ്നെ സമൂഹത്തില്‍ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ഇവരുടെയല്ലം ഭാഗത്ത് നിന്ന് ഒരു ഗൂഡാലോചന നടക്കുന്നതായി ഈ അടുത്ത കാലത്തേ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കാം .

         രണ്ടാം മുണ്ടശ്ശേരി യന്ന് പറഞ്ഞ് വന്ന എം എ ബേബി വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍മാത്രമാക്കി വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്ത്  കുളമാക്കി ഒന്നാം മണ്ടശ്ശേരി  എന്ന പേര് സമ്പാദിച്ചു പുറത്ത് പോയ ബേബിയില്‍ നിന്ന് വകുപ്പ് ഏറ്റു എടുത്തു മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാര്‍ ന്‍റെ കിരീടത്തില്‍ പൊന്‍തൂവലായി മാറാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .അതില്‍ അസൂയ പൂണ്ടവര്‍ക്ക് വകുപ്പിനെതിരെയും മന്ത്രി ക്കെതിരെയും ഒന്നും പറയാന് സാധിക്കാത്തത് കൊണ്ട് തന്നെ നിരന്തരം വ്യക്തി ഹത്യ നടത്തുകയും ,വിലകുറഞ്ഞ പച്ചവലകരണം എന്ന ആരോപണം നിരന്തരം ഉന്നയിക്കുകയും ചെയ്യുന്നു .

            കേരളത്തെ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ വിദ്യാഭ്യാസ പുരോഗതിയുള്ള സംസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത ലീഗ് നേതാക്കളായ വിദ്യാഭ്യാസ മന്ത്രി മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .കേരള സംസ്ഥാനം ഉണ്ടായതിനു ശേഷം ഉണ്ടായ ആദ്യ സര്‍വകലാശാല (ഒന്നുള്ളത് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുമ്പാണ് )കാലിക്കറ്റ്‌ സര്‍വകലാശാല മുതല്‍ അവസാനം ഉണ്ടായ മലയാള സര്‍വകലാശാല വരെ ഉണ്ടായത് ലീഗ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആണ് .

             ഇന്ത്യയുടെ പാവനമായ ത്രിവര്‍ണപതാകയുടെ ഒരു നിറം പച്ചയാണ്‌ ,കേരളത്തിന്റെ മനോഹാര്യത ഹരിത വര്‍ണ്ണം തന്നെയാണ് ,കണ്ണിനും ,മനസിനും കുളിര്‍ നല്‍കുന്ന നിറവും പച്ചതന്നെയാണ് .പച്ച  ആരുടെയങ്കിലും ഒരു നിറമായി ആരും കരുതുകയില്ല .കാരണം രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് അവരവരുടെ കോടികള്‍ക്കു ഓരോ നിറം ഉണ്ടാകും .എന്ന് കരുതി ആ നിറം ആ പാര്‍ട്ടി ക്ക് മാത്രം അവകാശപെട്ടതാണ് എന്ന് ആരും വിലയിരുത്താറില്ല.ട്രാഫിക് സിഗനലില്‍ ചുകപ്പ് നിറം വരുമ്പോള്‍ കാമ്മുണിസത്തെ എതിര്‍ക്കുന്നവര്‍ ആരും ആ നിറത്തോട് വിയോജിപ്പ് ഉണ്ടന്ന് പറഞ്ഞ് വാഹനങ്ങള്‍ നിര്‍ത്താതെ പോകാറില്ല .ലീഗ് കാര്‍ അല്ല എന്ന് കരുതി ആരും പച്ച മാങ്ങയെ ചുകപ്പു മാങ്ങ എന്ന് വിളിക്കാറില്ല .
        ലീഗ് പ്രവര്‍ത്തകര്‍ ജൂണ് അഞ്ചിന് പരിസ്ഥിതിദിന ഭാഗമായി ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുന്നുണ്ട് .ലീഗ് വിരോധം തലക്കു കയറി ലീഗ് പച്ച വല്കരണം നടത്താന് പോകുകയാണ് എന്ന് പറയാതിരുന്നാല്‍ മതി .ലീഗ് പാര്‍ട്ടി യെ വളര്‍ത്തുന്നത് ഏതങ്കിലും അടയാളങ്ങളോ ,നിറമോ ,ഫോട്ടോയോ ,സ്മാരകങ്ങലോ കാട്ടിയല്ല .മറിച്ച് ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് .അതുകൊണ്ട് തന്നെ ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ ആരോപണങ്ങളുമായി മുന്നോട്ട് പോകുക .ഞങ്ങള്‍ക്ക് സമയമില്ല മറുപടി പറയാന് .ലീഗ് ന് പാവപെട്ടവര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന് ഉണ്ട് . ഞാന്‍ ആഗ്രഹിച്ചു പോകുയാണ് ലീഗ് ഒരിക്കലും ജലസേജന വകുപ്പ് കൈകാര്യം ചെയ്യാതിരിന്നാല്‍ മതിയായിരുന്നു .അല്ലങ്കില്‍ ഇത്തരകാര്‍ പറയും"പച്ച വെള്ളം "കുടിക്കാന്‍ പാടില്ലന്ന് .ജയ് മുസ്ലീംലീഗ്..ഫിറോസ്‌ കല്ലായ് 
           











4 അഭിപ്രായങ്ങൾ:

  1. അദ്ധ്യാപിക പച്ച ബ്ലൗസ് ഇട്ടു ,സ്കൂള്‍ ന് പച്ച പെയിന്‍റ് അടിച്ചു ,വിദ്യാര്‍ഥികള്‍ക്ക് പച്ചകുട കൊടുത്തു,

    തികച്ചും യാദ്രിശ്ചികമായ കാര്യങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പച്ച പ്രകൃതിയുടെ നിറം ആണ്!! പക്ഷേ ആ നിറത്തെ പ്രാകൃതം ആക്കിയ ഒരു രാഷ്ട്രിയ പാര്‍ട്ടി ആണ് ലീഗ്!! ഇലയ്ക്ക് പച്ച നിറവും, പൂപ്പലിനു പച്ച നിറവും പ്രകൃതിയുടെ നിയമങ്ങള്‍ ആണ്!! പക്ഷേ ലഡ്ഡു പച്ച നിറത്തില്‍ ഉണ്ടാക്കി, പായസം പച്ച നിറത്തില്‍ വെച്ച് ലീഗിന്‍റെ അണികള്‍ ആ നിറത്തിന്റെ മഹത്വം കളഞ്ഞുകുളിച്ചു!!! ഇപ്പോള്‍ 'പച്ചയും ഒരു നിറമാണ്‌' എന്ന ഒരു ലേഘനം വരെ എഴുതേണ്ട അവസ്ഥയില്‍ ആ നിറത്തെ എത്തിച്ചു!! ശരിക്കും ചിന്ധികേണ്ട വിഷയം ആണ്‌!! എങ്ങിനെ പവിത്രം ആയആ നിറം ലോകത്തിനു മുന്‍പില്‍ വെറുപ്പിന്റെയും ഭയത്തിന്റെയുംനിറമായി മാറി, അല്ലെങ്കില്‍ ആര് മാറ്റി????

      ഇല്ലാതാക്കൂ
  2. ലീഗ് ചെയേണ്ടത് ലീഗിന്‍റെ എല്ലാ ഓഫീസിന്റെ മേല്കൂരയ്ക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും നിറമായ കാവി നിറമാക്കി ലോകത്തിനു മാതൃക ആക്കുക!! അന്ന് മുതല്‍ പച്ച നിറത്തിന് അതിന്‍റെ നഷ്ടപ്പെട്ട മഹത്വം തിരികെകിട്ടും!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2015, മാർച്ച് 31 5:24 AM

      ഒരുമാതിരി ഊളത്തരമൊക്കെ ഈ പച്ചകൾ ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ.. എന്നുകരുതി ആരെങ്കിലും തന്തയില്ല എന്ന് നെറ്റിയിൽ എഴുതി വെക്കുമോ??

      ഇല്ലാതാക്കൂ