2013 ഏപ്രിൽ 18, വ്യാഴാഴ്‌ച

ഷേറെ മില്ലത്ത് ഷാജി സാഹിബ് അങ്ങേക്ക് യുത്ത് ലീഗ് പ്രവര്‍ത്തകരുടെ പൊന്‍ കിരീടം

മുസ്ലീം ലീഗ് എന്ന രാജകൊട്ടാരത്തിലെ സമുദായത്തിന്റെ ഗര്‍ജിക്കുന്ന സിംഹം ഷാജി സാഹിബ് അങ്ങേക്ക് ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ നിന്നും സ്നേഹത്തില്‍ ചാലിച്ചെടുത്ത " ഷേറേ മില്ലത്ത്" എന്ന പൊന്‍കിരീടം ഞങ്ങള്‍ ഇതാ ചാര്‍ത്തി തരുന്നു .

അങ്ങെയേ പോലെയുള്ള ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഒരാള്‍ക്ക് എന്നെ പോലെയുള്ള ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് ന്റെ സാദാരണ പ്രവര്‍ത്തകര്‍ക്ക് അങ്ങേയുടെ ആത്മാര്‍ത്ഥയുള്ള,പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി ലീഗ് ന്റെ ആദര്‍ശം മുറകെ പിടിച്ചു പ്രവര്‍ത്തിക്കുന്ന അങ്ങേക്ക് അര്‍ഹിക്കുന്ന രൂപത്തില്‍ സമര്‍പ്പിക്കാന്‍ ഞങ്ങളുടെ കൈകളില്‍ ഒന്നുമില്ല .

പക്ഷെ വിലമതിക്കാന്‍ സാദിക്കാത്ത സ്നേഹം എന്ന് അമൃതം കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കി ഇടുത്ത "ഷേറേ മില്ലത്ത് " എന്ന പൊന്‍കിരീടം  ഞങ്ങള്‍ ഇതാ സ്നേഹപൂര്‍വം ചാര്‍ത്തി തരുന്നു  .

വിടരും മുന്പേ വെട്ടേറ്റു വീണ ഞങ്ങളുടെ പ്രിയ സഹോദരന്‍ ശുക്കൂര്‍ ന്റെ വേര്‍പാട് ഞങ്ങളുടെ മനസില്‍ വല്ലത്തരു വേദനയാണ് .കോഴിക്കോട് യുത്ത് ലീഗ് ന്റെ ഐതിഹാസിക സമ്മേളനത്തില്‍ വെച്ച് ജയരാജനെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്നു കടുത്ത ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ആത്മാര്‍ത്ഥയോടെ വികാരപരമായി പറഞ്ഞപ്പോള്‍ അങ്ങേയുടെ ധീരത കണ്ടു ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് അറിയാതെ കണ്ണുനീര്‍ വന്നുപോയി .

കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ നിന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതക്കണമെങ്കില്‍ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ചെയ്തത്പോലെ "നരിയെ നരി മാടത്തില്‍ "പോയി നിയമത്തിന്റെ വെടി വെക്കാന്‍ ധീരാര യിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ ഇനിയുമുണ്ടാകണം .അങ്ങേയുടെ വാക്കുകളിലും ,പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ അങ്ങെയേ കാണുന്നത് ഞങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാദിക്കാതിരുന്ന സിഎച്ച് നെ യാണ് . 

വാക്കുകള്‍ക്കു ഉരുക്കിന്റെ കാഠിന്യം ,പ്രസംഗങ്ങളില്‍ ലീഗ് ശത്രുക്കളുടെ മനസു പിളരുന്ന രൂപത്തില്‍ വജ്രം പോലെ മുര്ച്ചയുള്ള ആശയങ്ങള്‍ ,പ്രവര്‍ത്തികളില്‍ മൂല്യങ്ങള്‍ മുര്കെ പിടിച്ചുള്ള ആദര്‍ശം, പ്രവര്‍ത്തിക്കുന്നതെ പറയു പറയുന്നതെ പ്രവര്‍ത്തിക്കു ,നിങ്ങളെ പോലെയുള്ള നേതാക്കളെയാണ് കേരള രാഷ്ട്രീയത്തിന് ആവശ്യം .ഷാജി സാഹിബ് അങ്ങേയുടെ വാക്കുകലും ,പ്രവര്‍ത്തികളും ,പാറ കല്ലില്‍ കൊത്തിവെച്ചത് പോലെ ഞങ്ങള്‍ മനസുകളില്‍ സുക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും ....ലക്ഷ കണക്കിന് വരുന്ന യുത്ത് ലീഗ് ന്റെ പ്രവര്‍ത്തകരുടെ കൈകള്‍ വാനിലേക്ക് ഉയര്‍ത്തി മുഷ്ട്ടി ചുരുട്ടി ഒറ്റകെട്ടായി ഒരേ സ്വരത്തില്‍ വിളിക്കുന്നു "ഷേറേ മില്ലത്ത് ഷാജി സാഹിബ് " സിന്ദാബാദ് —

ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ്


ഇന്ന് കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത രൂപത്തില്‍ മുസ്ലീംലീഗ് ശക്തി പെട്ടിരിക്കുന്നു .എന്നാല്‍ മുസ്ലീംലീഗ് ന്‍റെ ആവിര്‍ഭാവകാലം വളരെ പ്രതിസന്ധിനിറഞ്ഞതായിരുന്നു.ശത്രുക്കളുടെ യുദ്ധസമാനമായ ആക്രമങ്ങളെ ക്ഷമയോടെ അതിജീവിച്ച്കൊണ്ടാണ് മുസ്ലീംലീഗ് ശക്തി പെട്ട് വന്നത് .
മുസ്ലീംലീഗ് ചത്ത കുതിരയാണ്എന്ന് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹറുവിന്‍റെ പരിഹാസം . മുസ്ലീംലീഗില്‍ നിന്നാല്‍ ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമാകില്ലന്നു ഇന്ത്യയുടെ പ്രഥമഅഭ്യന്തരമന്ത്രി ഉരുക്ക് മനുഷ്യന്‍ സര്‍ദാര്‍വല്ല ഭായ് പട്ടേലിന്‍റെ പ്രക്യാപനം.എന്‍റെ ശരീരത്തില്‍ ഒരു തുള്ളി ചോരയുള്ള കാലത്തോളം ഞാന്‍ മുസ്ലീംലീഗ് ശക്തിപെടുത്താന്‍ അനുവധിക്കില്ലന്നു മദരാസിസംസ്ഥാനത്തിന്‍റെ അഭ്യന്തര മന്ത്രി സുബ്ബരായന്‍.വിഘടനവാധികലായും ,വര്‍ഗീയ വാദികളായും,പച്ച ബെല്‍ട്ടു കാക്കമാരുടെ പാര്‍ട്ടി എന്നും ,കൈ വണ്ടി ലീഗ് എന്നും കളിയാക്കി കൊണ്ട് സമൂഹത്തില്‍ നിന്ന് മുസ്ലീംലീഗ് നെ മാറ്റി നിര്‍ത്താന്‍ ലീഗ് ശത്രുക്കള്‍ നിരന്തരം ശ്രമം നടത്തി .ശത്രുക്കളുടെ ഉദ്ദേശം ലീഗ് പ്രവര്‍ത്തകരെ നിരന്തരം ആക്ഷേപിച്ചു അവരെ മാനസികമായി തകര്‍ക്കുക എന്നതായിരുന്നു .പക്ഷെ ലീഗ് പ്രവര്‍ത്തകര്‍ ഭരണകൂടത്തിന്‍റെ ഭീകരതയ്ക്ക് മുമ്പിലും ,വെടിയുടെയും ,അടിയുടെയും ,ഇടിയുടെയും ,പരിഹാസത്തിന്‍റെയും മുമ്പില്‍ അവര്‍ പിന്മാറാന്‍ തെയ്യാരയിരുന്നില്ല .കാരണം അവര്‍ക്ക് പ്രതീക്ഷ കൊടുത്ത് കൊണ്ട് മുസ്ലീംലീഗ് ന്‍റെ സമുന്നതരനേതാക്കള്‍ പ്രവര്‍ത്തകരോടപ്പം തോളോട് തോള്‍ ചേര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചു.അത് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും നാളയുടെ സങ്കല്‍പ്പങ്ങളും,പോരാടാനുള്ള ആവേശം നല്‍കി .

സിഎച്ച് ന്‍റെ പ്രസംഗം ങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് .ലീഗ് പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിവരെ തങ്ങളുടെ നേതാവിന്‍റെ പ്രസംഗം കേള്‍ക്കാം ക്ഷമയോടെ കാത്തിരിക്കും .മഹാനായ സിഎച്ച് അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാറുള്ളത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷയുണ്ടാക്കുക എന്നതാണ് .അദ്ദേഹം തുടരരെ തുടരെ പ്രവര്‍ത്തകരെ നോക്കി പറയുമായിരുന്നു നിങ്ങള്‍ ഈ നാട്ടില്‍ നിന്നോ അധികാര സ്ഥാനങ്ങളില്‍ നിന്നോ മാറി നില്കെണ്ടവര്‍ അല്ല .നിങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷ് കാര്‍ക്കെതിരെ നിരന്തരം പോരാടി ചുടു ചോര ചിന്തിയ മണ്ണ്‍ആണ് .നിങ്ങള്‍ പിന്നോക്കം പോകേണ്ടവര്‍ അല്ല .നിങ്ങള്‍ ഈ നാടിന്‍റെ മക്കളാണ് . .

ഒരിക്കല്‍ എം എസ് എഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു മഹാനായ സിഎച്ച് പറഞ്ഞു.നിങ്ങള്‍ പഠിക്കുക ,നിങ്ങളാണ് ഈ സമുദായത്തിന്‍റെ പ്രതീക്ഷ .മക്കളെ "മുസ്ലീംലീഗ് ന് ഒരു കാലം വരും അന്ന് ആദരണീയനായ മുസ്ലീംലീഗ് ന്‍റെ പ്രസിഡന്റ് ഹിമാലയത്തിന്റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ കന്ന്യാകുമാരിയുടെ തീരത്ത് നിന്ന് മീന്‍ പിടിത്തകാര്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന കാലം "

വരൂ സോദരരെ സിഎച്ച് കണ്ട ആ സ്വപ്ന കാലം പൂവണിയിക്കാന്‍ നമുക്ക് മതേതര ജിന്താഗതിയോടെ പ്രവര്‍ത്തിക്കാം ..മുസ്ലീംലീഗ് സിന്ദാബാദ്..ഫിറോസ്‌ കല്ലായ്