2013 ഓഗസ്റ്റ് 21, ബുധനാഴ്‌ച

രൂപയുടെ മൂല്യവും പ്രവാസിയുടെ ആശ്വാസവും ..

എല്ലാവരും നാട്ടിലേക്ക് പൈസ അയക്കാനുള്ള തിരക്കിലാണ് .എക്സ്ചേഞ്ച്ല്‍ നല്ല നീണ്ട വരിയാണ് .കുറെ നേരം വരിയില്‍ നിന്നതിന് ശേഷമാണു മൊയ്തു പൈസ അയക്കുന്ന കൌണ്ടര്‍ അടുത്ത് എത്തിയത് .പക്ഷെ പിന്നെയും ആദ്യം ചെയ്തത് പോലെ മൊയ്തു വീണ്ടും വരിയുടെ പിന്നിലേക്ക്‌ നീങ്ങി നിന്ന് .ഇത് തുടരെ തുടരെ ആവര്‍ത്തിക്കുനത് കണ്ടപ്പോള്‍ മൊയ്തു വിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ആണ് കാര്യം മനസിലായത് .ഓരോ മണിക്കൂര്‍ കഴിയുമ്പോളും രൂപയുടെ മൂല്യം ഇടിയുന്നത് കൊണ്ട് തന്നെ കുറച്ചു കാത്തു നിന്നാല്‍ നാട്ടിലേക്ക് കൂടുതല്‍ പൈസ അയക്കമെല്ലോ !!!

2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

കരികൊടി കാണിച്ച് ചെങ്കൊടി മറക്കുന്ന സഖാക്കള്‍ .


അധികാരമില്ലങ്കില്‍ കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ നിലനിക്കില്ലന്നുള്ള തിരിച്ചറിവാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനകീയ ഭരണകൂടങ്ങളെ താഴെ ഇറക്കാനുള അക്രമ ജനദ്രോഹ സമരങ്ങളിലേക്ക് കമ്യുണിസ്റ്റ്,മാര്‍കിസ്റ്റ് പാര്‍ട്ടി കളെ നയിക്കുന്നത് .

                 എഴുപത് വര്‍ഷത്തോളം അടക്കി ഭരിച്ച സോവിയറ്റ് റഷ്യയില്‍ ഭരണം നഷ്ട പെട്ടപോള്‍ കണ്ടു പിടിക്കാന് പൊടിപോലും ഇല്ല എന്ന രൂപത്തില്‍ കമ്യുണിസം ആ മണ്ണില്‍ നിന്ന് തുടച്ചു നീക്കപെട്ടു !!.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആദ്യ കാലങ്ങളില്‍ ഈ കാലഹരണ പെട്ട പ്രത്യയശാസ്ത്ര പാര്‍ട്ടി ഉണ്ടായിട്ടും ഇന്ന് ന്‍റെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേരളത്തിലും ,ത്രിപുരയിലും മാത്രം ഈ പാര്‍ട്ടി ഒതുങ്ങി പോയതും ,നീണ്ട മൂനര പതിറ്റാണ്ട് കാലം അതി ശക്തമായ ഭൂരിപക്ഷത്തില്‍ അടക്കി ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപെട്ടപ്പോള്‍ കമ്യുണിസ്റ്റ് നേതാക്കളെ കണ്ടാല്‍ ജനം ഓടിച്ചു അടിക്കുന്ന രൂപത്തിലേക്ക് ബംഗാള്‍ ജനത മാറിയതും ഇവര്‍ അധികാരത്തിലിരികുമ്പോള്‍ ജനദ്രോഹ നടപടിയെടുത്തതിന്റെ ഫലമാണ്‌ .ബംഗാളില് നീണ്ട മുനര പതിറ്റാണ്ട് കാലം അടക്കി ഭരിച്ച പാര്‍ട്ടി ,കേവലം അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാം ആ പാര്‍ട്ടി ഇല്ലാതകുന്നതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ബംഗാളില്‍ ഈ അടുത്ത് കഴിഞ്ഞ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത് .

         കേരളത്തില്‍ ഒരു ജനകീയ മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഇല്ലാത്ത രൂപത്തില്‍ അതിവേഗം ബഹുദൂരം ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി ,നാടിന്‍റെ വികസനത്തിന് ഉതകുന്ന രൂപത്തില്‍ ഭരണം നടത്തി പോകുമ്പോള്‍ അവിടെങ്ങളില്‍ എല്ലാം മുടന്തന്‍ വാദങ്ങളുമായി വരും നമ്മുടെ എല്‍ ഡി എഫ് .ഇതല്ലാം കേരള പൊതു സമൂഹം തള്ളികളയുന്നത് കണ്ടപ്പോളാണ് മാണിയെ പിടിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇടാനുള്ള കളികള്‍ എല്‍ ഡി എഫിലെ ചില അധികാര ഭ്രമം ഉള്ള നേതാക്കള്‍ ശ്രമിച്ചത് .പക്ഷെ എന്നും യുഡിഎഫ് ന്‍റെ ശക്തിക്ക് വേണ്ടി പ്രവര്‍ത്തിച്ചുള്ള മാണി സാര്‍ അത് തള്ളി കളയുകയാണ് ചെയ്തത് .ജനം പ്രതിപക്ഷത്ത് ഇരുത്തിയ എല്‍ ഡി എഫ് ന് അഞ്ച്കൊല്ലം പ്രതിപക്ഷത്ത് ഇരുന്നു ജനകീയ പ്രശനങ്ങളെ സര്‍ക്കാര്‍ ന്‍റെ മുമ്പില്‍ കൊണ്ട് വന്നു പരിഹാരം ഉണ്ടാക്കുന്നതിനു പകരം , ജനകീയ പ്രശ്നങ്ങള്‍ മറന്ന്പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നതു കേരള ജനത പരിഹാസ രൂപത്തിലാണ് നോക്കികാണുന്നത്.ജ നകീയ മുഖ്യമന്ത്രിയെയും ,മന്ത്രി മാരെയും പൊതു സ്ഥലങ്ങളില്‍ കരികൊടി കാണിച്ച് പൊതു സമൂഹത്തിനടയില്‍ പരിഹാസ്യകരകുകയാണ് .
   
          കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയ  സിപിഎം എല്ലാ സമരങ്ങളിലും അവരുടെ ചെങ്കൊടിയുമായിയാണ് സമരങ്ങളില്‍ പങ്കെടുക്കാറുള്ളത് .എന്നാല്‍ ഈ അടുത്ത കാലത്തായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയ അഭിനവ നേതാക്കള്‍ ചെങ്കൊടിയുടെ മഹത്വം മറന്ന് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരെ തെരുവില്റക്കി കരികൊടി വാഹകരായി സഖാക്കളേ മാറ്റി കളഞ്ഞു !!! കമ്യുണിസ്റ്റ് ,മാര്‍കിസ്റ്റ് നേതാക്കളോട് ഞങ്ങള്‍ക്ക് വിനയപൂര്‍വ്വം പറയാനുള്ളത് പ്രത്യയ ശാസ്ത്രം വില്പനയ്ക്ക് വെച്ച് അധികാരങ്ങളിലേക്ക് വരാന് കരികൊടി വാഹകരായി സഖാക്കളേ മാറ്റുമ്പോള്‍ ആദ്യ കാല നേതാക്കളുടെയും ,സഖാക്കളുടെയും ചുടു ചോര കൊണ്ട് ചെഞ്ചായം പൂശിയ ചെങ്കൊടി മറക്കരുതേ ...ഫിറോസ്‌ കല്ലായ് 










2013 ജൂലൈ 31, ബുധനാഴ്‌ച

ശിഹാബ്തങ്ങള്‍ എന്ന ജന നേതാവ്

പ്രതിഷേധത്തിന്‍റെ ഒരു തീപൊരി  വീണാല്‍ പോലും നാട് കത്തിച്ചാമ്പലാകുമായിരുന്ന കാലത്ത് സംയമന നിലപാട് സ്വീകരിച്ചു മനുഷ്യമനസുകളെ സ്നേഹം കൊണ്ട് കോര്‍ത്തിണക്കിയ മഹാന്‍ .വിദ്വേഷത്തിന്‍റെ വിഷ തുള്ളികള്‍ ചിന്താനല്ല,മത മൈത്രിയും ,സമുദായീക സഹിഷ്ണതയും കാത്തു സുക്ഷിക്കാനാണ് അങ്ങ് അങ്ങെയുടെ ജീവിതം കൊണ്ട് ചരിത്രം ശ്രിഷ്ടിച്ചത് .

മരിച്ചിട്ടും മരിക്കാത്ത  പാണക്കാട് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി ഓഗസ്റ്റ്‌ ഒന്ന് വീണ്ടും വരവായി .മൂന് പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന മഹാനായ നേതാവ് ആയിരുന്നു പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ .
                               രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് .തങ്ങളുടെ മുന്നില്‍ പരാധി പറയാന്‍ എത്തിയ മുസ്ലീംങ്ങള്‍ തങ്ങളോടു പരാധി ബോധിപ്പിക്കുകയാണ് .തങ്ങളെ ഇയാളുടെ വീട് പള്ളിക്ക് അടുത്താണ് .ഇദ്ദേഹത്തിന്‍റെ സ്ഥലത്തുള്ള ഒരു തെങ്ങ് പള്ളിയുടെ മുകളിലേക്ക് ചാരിനില്‍ക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങില്‍ നിന്ന് വീഴുന്ന തേങ്ങയും ,ഓലയുമെല്ലാം പള്ളിയുടെ ഓടിനു മുകളിലേക്കാണ് വീഴുന്നത് .അത് പള്ളിയുടെ മേല്കുര തകരാന്‍ കാരണമാകുന്നു . വലിയ  പ്രയാസം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ആ തെങ്ങ് മുറിക്കാന്‍ ഇദ്ദേഹത്തോട് ആവശ്യ പെട്ടിട്ടും ഈ സഹോദരന്‍ തെയ്യാര്‍കുന്നില്ല .ഇത് ഞങ്ങളുടെ നാട്ടില്‍ വലിയ പ്രശനങ്ങള്‍ക്ക് കാരണമാകുന്നു .(ആ തെങ്ങ് ഒരു ഹിന്ദു സഹോദരന്‍റെ തായിരുന്നു ).തങ്ങള്‍ ആ തെങ്ങിന്‍റെ ഉടമയായ ആ ഹിന്ദു സഹോദരനോട് കാര്യങ്ങള്‍ ചോദിച്ചു .അദ്ദേഹം പറഞ്ഞു എന്‍റെ സ്ഥലത്ത് ഒരു തെങ്ങ് മാത്രമാണുള്ളത് .അത് കൊണ്ട് തന്നെ എനിക്ക് ആ തെങ്ങ് മുറിക്കാന്‍ പ്രയാസമാണ് തങ്ങളെ എന്ന് ആ സഹോദരന്‍ പറഞ്ഞു .കുറച്ചു നേരം തങ്ങള്‍ ആലോചിച്ചു നിന്നു.രണ്ട് കൂട്ടരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങളുടെ തീരുമാനം എന്താകും എന്ന് കരുതി .
       
                                               അതാ തങ്ങള്‍  തീരുമാനത്തിനായി രണ്ട്പ കൂട്ടരെയും അടുത്തേക്ക്ള്ളി വിളിച്ചു . കമ്മറ്റി യുടെ  ആളുകളോട്പ റഞ്ഞു .നിങ്ങള്‍ ആ സഹോദരന്‍റെ തെങ്ങ് മുറിക്കാന്‍ ആവശ്യ പെടേണ്ട .കാരണം അദ്ദേഹത്തിന് ഒരു തെങ്ങ് മാത്രമേയുള്ളൂ.അത് കൊണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം .പള്ളിയുടെ മേല്കുര പൊളിച്ചു അത് വാര്‍പ്പ്ആക്കാം .അതിലേക്കുള്ള ചെലവ് ന്‍റെ ഒരു വിഹിതം ഞാന്‍ വഹിക്കാം എന്ന് തങ്ങളുടെ തീരുമാനം പറഞ്ഞപ്പോള്‍ രണ്ട് കൂട്ടരും നിറഞ്ഞ സന്തോഷത്തോടെ സ്നേഹത്തോടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് പടിയിറങ്ങി .ഇങ്ങെനെ എത്രയത്ര ഉദാഹരണങ്ങള്‍ ഉണ്ട് കൊടപ്പനക്കല്‍ തറവാടിന്റെ തിരു മുറ്റത്തിന് പറയാന്‍ .

1990 കളില്‍ സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യയിലെ ന്യുനപക്ഷ ജനവിഭാഗത്തെ വേട്ടയാടാന്‍ തുടങ്ങി ,1992ഡിസംബര്‍ ആറിനു ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്തി കൊണ്ട് വര്‍ഗീയ വാദികള്‍ ബാബര്‍ മസ്ജിദ് പൊളിച്ചപ്പോള്‍ ഇന്ത്യ മുഴുവനും വര്‍ഗീയ കലാപങ്ങള്‍ നടമാടി .ക്ഷുഭിത യൌവനങ്ങളെ ചൂഷണം ചെയ്ത് ചില സംഘടനകളും ,നേതാക്കളും യുവാക്കളെ കലാപത്തിലേക്ക് നയിച്ചു.കേരളത്തിലെ സ്ഥിതിയും  മറിച്ചായിരുന്നില്ല .സമാധാനത്തിന്‍റെ താരാട്ട് പാട്ട് കേട്ട് ഉറങ്ങാന്ഉള്ളതല്ല മുസ്ലീം സമൂഹം എന്ന് ഒരു വിഭാഗം ,മറ്റൊരു വിഭാഗം മുസ്ലീം സമൂഹത്തിന്റെ വൈകാരിക വിഷയങ്ങളെ ചൂഷണം ചെയ്തു തങ്ങള്‍ക്കു അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു !!കേരള ജനത പാണക്കാട് തങ്ങളുടെ  വാക്കുകള്‍ക്കു വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് .നാല്‍ നൂറ്റാണ്ടു കാലം സുജൂദ് ചെയ്ത ബാബര്‍ മസ്ജിദ് വര്‍ഗീയ വാദികള്‍ പൊളിച്ചിരിക്കുന്നു .എന്തും സംഭവിക്കുന്ന അന്തരീക്ഷം .അതാ മുത്തു മൊഴികള്‍ തങ്ങളില്‍ നിന്ന് വരവായി "സമാധാനം പാലിക്കുക പള്ളികള്‍ തര്‍ന്ന് വീണാലും ഒരറ്റ അമ്പലങ്ങളുക്കും 
കേടുപാടുകള്‍ സംഭവിക്കരുത്"   
       വര്‍ഗീയതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ,മരിക്കുന്നവരും എന്നില്‍ പെട്ടവരല്ലന്നു പറഞ്ഞ നബി (സ ) പരമ്പരയില്‍ പെട്ട തങ്ങള്‍ കേരള മതേതര ചരിത്രത്തില്‍ സുല്‍ത്താനായി കേരള പൊതു സമൂഹം വിലയിരുത്തി .മുത്തു തങ്ങള്‍ ഒരു പ്രാസംഗികന്‍ ആയിരുന്നില്ല .പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഏറ്റെടുക്കാന്‍ ജനലക്ഷങ്ങള്‍ ഉണ്ടായിരുന്നു .പറയുന്നതിലെ ആത്മാര്‍ത്ഥത,പറഞ്ഞ വാക്കുകളെ കൂര്‍പുലര്‍ത്തിയിട്ടുള്ള അദ്ദേഹത്തി ന്‍റെ ജീവിത രീതി പാണക്കാട് തങ്ങളെ ജാതി, രാഷ്ട്രീയ, ഭാഷ ,മത ഭേതമന്യേ ജനങ്ങള്‍ സ്വീകരിച്ചു .പാവപെട്ടവരുടെ പ്രയാസങ്ങള്‍ നീക്കാന്‍ ആദേഹത്തിനു സാധിച്ചു ,എത്രയത്ര തര്‍ക്കങ്ങള്‍ക്ക് പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു ,നിഷ്കളങ്കമായ ആ പുഞ്ചിരി കൊണ്ട് ശത്രുക്കളുടെ സ്നേഹം പോലും പിടിച്ച് പറ്റാന്‍ സാധിച്ചു .
      
        യാ സയ്യിദ് രേ ഞങ്ങള്‍ കരുതിയത് അങ്ങ് ഞങ്ങളുടെ മാത്രം നേതാവായിരുന്നു എന്നാണ്.അങ്ങയുടെ മരണ ശേഷം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു അല്ല അങ്ങ് ഞങ്ങളുടേത് മാത്രമല്ല അങ്ങ് ഈ രാജ്യത്തിലെ എല്ലാജന വിഭാഗത്തിന്‍റെയും നേതാവായിരുന്നു എന്ന് അവരുടെ അങ്ങേയോടുള്ള സ്നേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു .
                 .  മഹാനായ മര്‍ഹൂം പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണുനീരോടെ ..ഫിറോസ്‌ കല്ലായ് 







2013 ജൂലൈ 29, തിങ്കളാഴ്‌ച

സഖാക്കളേ!!! സരിതയക്ക്‌ എന്താ കൊമ്പ് ഉണ്ടോ ?

കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് ചരിത്രത്തില്‍ ഒട്ടേറെ  സമരങ്ങള്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .സമരങ്ങള്‍ ഇല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ലന്നുള്ള തിരിച്ചറിവാണ് പലപ്പോഴും സമരങ്ങിലേക്ക് പാര്‍ട്ടി യെ നയിക്കുന്നത് !അങ്ങെനെയാണങ്കിലും സമരങ്ങളില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാവപെട്ടവരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയായിരുന്നു .എന്നാല്‍ ഇപ്പോള്‍ നടക്കുന്ന എല്‍ ഡി എഫ് ന്‍റെ സോളാര്‍ സമരങ്ങള്‍ തികച്ചും രാഷ്ട്രീയ തലപര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് എന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത് .

യുഡിഎഫ് ന്‍റെ കഴിഞ്ഞു പോയ രണ്ട് വര്‍ഷങ്ങള്‍ അവകാശപെടാന്‍ ഒട്ടേറെ നേട്ടങ്ങളുഉണ്ടാകിയാണ് കടന്നു പോയത് .മുടങ്ങി കിടന്നിരുന്ന മെട്രോ ,സ്മാര്‍ട്ട്‌സിറ്റി,വന്‍കിട പദ്ധതികള്‍ ,കുളമായി കിടന്ന റോഡുകളുടെ നവീകരണം ,പുതിയ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്,അപേക്ഷിച്ച അന്ന് തന്നെ റേഷന്‍കാര്‍ഡ്,മോണോ ട്രെയിന്‍ ,മലയാളം സര്‍വകലാശാല,ഒരു രൂപയക്കുള്ള അരി ,മാരക രോഗം ബാധിച്ച കുട്ടികള്‍ക്കുള്ള ചികിത്സാ സഹായം ,എമര്‍ജിംഗ്കേരള ,സമരങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ,പതിനാല് ജില്ലകളില്‍ ജന സമ്പര്‍ക്ക പരിപാടി തുടങ്ങിയ എണ്ണിയാല്‍ ഒതുങ്ങാത്ത ജനോപകാരപ്രദമായ പലപ്രവര്‍ത്തികളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോയപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയെ തെടിയത്തിയപ്പോള്‍ എല്‍ ഡി എഫ് നു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
ഉമ്മന്‍ചാണ്ടിയുടെ ജനകീയ സര്‍ക്കാരിനു എതിരെ പല കള്ളആരോപണങ്ങള്‍ എല്‍ ഡി എഫ് ആരോപിച്ചങ്കിലും എല്ലാം കേരള പൊതു സമൂഹം തള്ളിക്കളഞ്ഞു.അപ്പോളാണ് സുര്യ താപം പോലെ ഒരു പുതിയ കഥാ പാത്രം വരുന്നത് .എല്ലാ കാലത്തും പെണ് വിഷയങ്ങള്‍ വരുമ്പോള്‍ എല്‍ ഡി എഫ് നും ,അതിലെ ചില നേതാക്കള്കും ആരോപണങ്ങള്‍ഉന്നയിക്കാന്‍ എന്നും ഊര്‍ജ്ജം കൂടുതലാണ് .നമ്മുടെ കഥയിലെ വില്ലത്തിയായിട്ടുള്ള സരിതാ നായര്‍ സമൂഹത്തിലെ പണചാക്കുകളെ വലയില്‍ വീശി സോളാര്‍ പാനല്‍ പേരും പറഞ്ഞു പണം തട്ടിയെടുത്തു .!!!അതില്‍ മുഖ്യമന്ത്രിയുടെ ചില സ്റ്റാഫും ഉണ്ടന്ന് അറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തു ,പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ചെയ്തു .കേരളത്തില്‍ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ ഒട്ടേറെ നടന്നത് കൊണ്ട് തന്നെ കേരള ജനതയക്ക്‌ ഇത്തരം വാര്‍ത്തകള്‍ വലിയ നെട്ടലുകള്‍ ഉണ്ടാക്കാറില്ല .പക്ഷെ എല്‍ ഡി എഫ് നിരന്തരം സമരങ്ങള്‍ നടത്തുകയും ,നിയമസഭ കൂടുമ്പോള്‍ പാവപെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാതെ നിരന്തരം സോളാര്‍ വിഷയത്തില്‍ സഭമുടക്കുയാണ് ചെയ്തത് .കേരളത്തിലെ പൊതു സമൂഹത്തിനെ ബാധിക്കാത്ത പ്രശനമായിട്ടു പോലും സോളാറിന്റെ പേരില്‍ ഹര്‍ത്താലുകള്‍ നടത്തിയും ,പൊതുമുതല്‍ നശിപിച്ചും ,യുവാക്കളെ തെരിവില്‍ ഇറക്കിയും ,രാപകല്‍ സമരം നടത്തിയും എല്‍ ഡി എഫ് സമരം ചെയ്യുമ്പോള്‍ ഭൂരിപക്ഷംസഖാക്കള്‍ ചോദിച്ചു പോകുന്നു  ഈ സമരം ആര്‍ക്കു വേണ്ടുയാണ് ?സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടി ആളുകളെ പറ്റിച്ചു നടന്ന സരിതയക്ക്‌ വേണ്ടിയോ !അതോ പണം പെട്ടന്ന് ഇരട്ടിപ്പിക്കം എന്ന് കരുതി സോളാറില്‍ പണം നിക്ഷേപിച്ച ഭൂര്‍ഷ മുതലാളിമാര്‍ക്ക് വേണ്ടിയോ ?സരിതാ നായര്‍ വിഷയത്തില്‍ ഇത്രെയേറെ ചാനല്‍ ചര്‍ച്ചകളും ,സമരങ്ങളും .അവര്‍ക്ക് വേണ്ടിയുള്ള രാപ്പകല്‍ സമരങ്ങളും കാണുമ്പോള്‍ പാവം ജനം അറിയാതെ ചോദിച്ചു പോകുന്നു "സരിതയ്ക്ക് എന്താ കൊമ്പ് ഉണ്ടോ ?





















2013 ജൂൺ 6, വ്യാഴാഴ്‌ച

തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കം പൊളിച്ചു കളഞ്ഞു .




കാത്ത് കാത്തു നില്‍ക്കുകയാണ് സീതി സാഹിബ് .കാണുന്നില്ല എന്ന ദുഃഖം അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു .മദിരാശി തീവണ്ടി ആപ്പീസില്‍   തീ വണ്ടി എത്തിയിരിക്കുകയാണ് .ഇവിടെ നിന്ന് കൂടെ ഉണ്ടാകും എന്ന് ഇസ്മായില്‍ സാഹിബ് സീതി സാഹിബ് നോട് പറഞ്ഞിരുന്നു .വണ്ടി യുടെ ചൂളം വിളി വന്നു .വണ്ടി പുറപ്പെടാന്‍ പോകുകയാണ് .ഒരിക്കല്‍ കൂടി സീതി സാഹിബ് തീ വണ്ടിയില്‍ നിന്ന് പുറത്തേക്ക് നോക്കി .അതെ  ആ ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ അതി വേഗത്തില്‍ തീ വണ്ടിയുടെ അടുത്തേക്ക്‌ നടന്ന് വരുകയാണ് .ആരാണ് ആ ആള്‍ എന്നറിയുമോ ,തുറുക്കി തൊപ്പി വെച്ച കറുത്ത കൊട്ട് ഇട്ട വെളുത്ത താടി രോമങ്ങള്‍ ഉള്ള ദയാ മനസിലെ സമുദായം സ്നേഹത്തോടെ വിളിച്ച "കാഹിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് "

            സമയം വൈകിയത്തിയ ഇസ്മായില്‍ സാഹിബ് നോട് കുറച്ച് മനപ്രയാസം സീതിസാഹിബ് ന് ഉണ്ടന്ന് ഇസ്മായില്‍ സാഹിബ് മനസിലാക്കിയിരുന്നു .കാരണം ഈ സമയത്ത് എത്താന്‍ സാധിച്ചില്ലായിരുന്നങ്കില്‍ ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വതിനുവേണ്ടി പ്രവര്‍ത്തിക്കാന് ഇന്ത്യയില്‍ ഒരു സംഘടന ഇല്ലാതെ പോകുമായിരുന്നു .കാരണം  സുഹ്രവതി മുസ്ലീം ലീഗിനെ പിരിച്ച് വിടാന് കല്‍കട്ടയില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട് .ആ യോഗത്തില്‍ പങ്കെടുക്കാനാണ് മലബാറില്‍ നിന്ന് സീതിസാഹിബും ,മദരാശിയില്‍ നിന്ന് ഇസ്മായില്‍ സാഹിബും തീ വണ്ടിയില്‍ യാത്ര പുറപ്പെടാന് തീരുമാനിച്ചത് .വണ്ടി മദരാശി സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന് തുടങ്ങിയിട്ടും സീതി സാഹിബ് ന്‍റെ മനപ്രയാസം മാറിയില്ല എന്ന് മനസിലാക്കിയ ഇസ്മായില്‍ സാഹിബ് പറഞ്ഞു.ഞാന്‍ മനപൂര്‍വം വൈകിയതല്ല വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ സമയത്ത് എന്‍റെ പ്രിയ ഭാര്യ വീണു സാരമായ പരിക്ക് പറ്റി അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന് അയല്‍വാസിയെ എറുപാട് ചെയ്തതിനു ശേഷമാണു ഞാന്‍ ഇങ്ങോട്ട് വന്നത് .അതുകൊണ്ടാണ് വൈകി പോയത് എന്ന് ഇസ്മായില്‍ സാഹിബ് പറഞ്ഞപ്പോള്‍ സമുദായതോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കണ്ട് സീതി സാഹിബ് ന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു .

      ലീഗ് നെ പിരിച്ച് വിടാന്      സുഹ്രവതി വിളിച്ചു കൂട്ടിയ യോഗം മഹാന്മാരായ ഇസ്മായില്‍ സാഹിബും ,സീതി സാഹിബും പൊളിച്ചു കളഞ്ഞു .യോഗം കഴിഞ്ഞു പുറത്തേക്കു വന്ന സുഹ്രവതി പത്രക്കാരുടെ ചോദ്യത്തിന് പറഞ്ഞു "തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കത്തെ പൊളിച്ചു കളഞ്ഞു "
                 
      ആരുടേയും അവകാശം കവര്‍ന്നെടുക്കനല്ല മറിച്ച് സമത്വ തുല്യമായ അവകാശം നേടി പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ .അതിനു വേണ്ടിയാണു മഹാന്മാരായ നേതാക്കള്‍  നിസ്വാര്‍ത്ഥ സേവകരായി കൊണ്ട് ലീഗ് എന്ന മഹത്തായ രാഷ്ട്രീയ സംഘടനയെ ഉണ്ടാക്കിയത് .രാജാജി ഹാളില്‍ വെച്ചു കൊണ്ട് ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള യോഗത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ് .ഈ സംഘടനയുടെ ആവശ്യമില്ലന്ന് ഒരു കൂട്ടര്‍ .ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ ഇസ്മായില്‍ സാഹിബ് സംസാരിക്കാന് തുടങ്ങി.അദ്ദേഹം പറഞ്ഞു :"ആരങ്കിലും വല്ല സ്ഥാനങ്ങള്‍ കിട്ടും എന്ന് കരുതിയാണ് ഈ യോഗത്തിന് വന്നതങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ഇവിടെ വിട്ട് പോകാം ,അതല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം മതേതര ,രാഷ്ട്രീയ മാര്‍ഗത്തില്‍ ഉണ്ടാക്കാന് ആണ് ഇവിടെ കൂടിയതങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം . അതെ ഇസ്മായില്‍ സാഹിബ് അങ്ങ് പറഞ്ഞത് പോലെ സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലൂടെ  ലീഗ് നെ ശക്തി പെടുത്തുന്നു .ആ മഹാന്‍റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് തന്നെയാണ് ഇന്നും ലീഗ് ന് വേണ്ടി നിസ്വാര്‍ത്ഥ സേവകരായി സ്യ്ബ്ര്‍ ലോകത്ത് ലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജ സ്വലരായി പോരാടുന്നത് .അതെ നമുക്ക് കൈകോര്‍ക്കാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് മതേതരത്വം സംരക്ഷിക്കാം ,വര്‍ഗീയത തുടച്ചു മാറ്റം ,സമത്വതുല്യമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാം,ജനാധിപത്യം സംരക്ഷിക്കാം വരൂ സോദരരെ അതിനു മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ..










2013 ജൂൺ 3, തിങ്കളാഴ്‌ച

പച്ചയും ഒരു നിറം അല്ലേ!!!!!!!!! ?


അദ്ധ്യാപിക പച്ച ബ്ലൗസ് ഇട്ടു ,സ്കൂള്‍ ന് പച്ച പെയിന്‍റ് അടിച്ചു ,വിദ്യാര്‍ഥികള്‍ക്ക് പച്ചകുട കൊടുത്തു,ടീച്ചര്‍ പച്ചവെള്ളം കുടിച്ചു ,വിദ്യര്‍ത്ഥികള്‍ പച്ച മാങ്ങക്ക് കല്ല്‌ എറിഞ്ഞു ,സ്കൂളിലെ ഓടിനു പച്ച പൂപ്പല്‍ വന്നു ,സ്കൂളില്‍ പച്ച കറി കൃഷി തുടങ്ങി വിദ്യാഭ്യാസ മന്ത്രി യുടെ വിദ്യാഭ്യാസ പച്ച വല്കരണം അബ്ദുല്‍ റബ്ബ് രാജിവെക്കണം .

         വിദ്യാഭ്യാസമന്ത്രിയുടെ ചുമതലകള്‍ എന്താണ് എന്നരിയത്തവരാണോ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ,സാമൂഹിക ,സാംസാരികപ്രവര്‍ത്തകരും ,വാര്‍ത്താ മാധ്യമങ്ങളും എന്ന് സംശയികേണ്ടിയിരിക്കുന്നു.അതല്ലങ്കില്‍ പാരാവാരം പോലെ പരന്നുകിടക്കുന്ന വിദ്യാഭ്യാസവകുപ്പിനെ തന്‍റെ മൗനപ്രവര്‍ത്തനത്തിലൂടെ വിവാദങ്ങള്‍ അവസാനിപിച്ചു ശ്രദ്ദേയമായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍റബ് സാഹിബ്നെ സമൂഹത്തില്‍ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ഇവരുടെയല്ലം ഭാഗത്ത് നിന്ന് ഒരു ഗൂഡാലോചന നടക്കുന്നതായി ഈ അടുത്ത കാലത്തേ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസിലാക്കാം .

         രണ്ടാം മുണ്ടശ്ശേരി യന്ന് പറഞ്ഞ് വന്ന എം എ ബേബി വിദ്യാഭ്യാസവകുപ്പില്‍ വിവാദങ്ങള്‍മാത്രമാക്കി വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്ത്  കുളമാക്കി ഒന്നാം മണ്ടശ്ശേരി  എന്ന പേര് സമ്പാദിച്ചു പുറത്ത് പോയ ബേബിയില്‍ നിന്ന് വകുപ്പ് ഏറ്റു എടുത്തു മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാര്‍ ന്‍റെ കിരീടത്തില്‍ പൊന്‍തൂവലായി മാറാന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .അതില്‍ അസൂയ പൂണ്ടവര്‍ക്ക് വകുപ്പിനെതിരെയും മന്ത്രി ക്കെതിരെയും ഒന്നും പറയാന് സാധിക്കാത്തത് കൊണ്ട് തന്നെ നിരന്തരം വ്യക്തി ഹത്യ നടത്തുകയും ,വിലകുറഞ്ഞ പച്ചവലകരണം എന്ന ആരോപണം നിരന്തരം ഉന്നയിക്കുകയും ചെയ്യുന്നു .

            കേരളത്തെ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രൂപത്തില്‍ വിദ്യാഭ്യാസ പുരോഗതിയുള്ള സംസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത ലീഗ് നേതാക്കളായ വിദ്യാഭ്യാസ മന്ത്രി മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ് .കേരള സംസ്ഥാനം ഉണ്ടായതിനു ശേഷം ഉണ്ടായ ആദ്യ സര്‍വകലാശാല (ഒന്നുള്ളത് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുമ്പാണ് )കാലിക്കറ്റ്‌ സര്‍വകലാശാല മുതല്‍ അവസാനം ഉണ്ടായ മലയാള സര്‍വകലാശാല വരെ ഉണ്ടായത് ലീഗ് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആണ് .

             ഇന്ത്യയുടെ പാവനമായ ത്രിവര്‍ണപതാകയുടെ ഒരു നിറം പച്ചയാണ്‌ ,കേരളത്തിന്റെ മനോഹാര്യത ഹരിത വര്‍ണ്ണം തന്നെയാണ് ,കണ്ണിനും ,മനസിനും കുളിര്‍ നല്‍കുന്ന നിറവും പച്ചതന്നെയാണ് .പച്ച  ആരുടെയങ്കിലും ഒരു നിറമായി ആരും കരുതുകയില്ല .കാരണം രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് അവരവരുടെ കോടികള്‍ക്കു ഓരോ നിറം ഉണ്ടാകും .എന്ന് കരുതി ആ നിറം ആ പാര്‍ട്ടി ക്ക് മാത്രം അവകാശപെട്ടതാണ് എന്ന് ആരും വിലയിരുത്താറില്ല.ട്രാഫിക് സിഗനലില്‍ ചുകപ്പ് നിറം വരുമ്പോള്‍ കാമ്മുണിസത്തെ എതിര്‍ക്കുന്നവര്‍ ആരും ആ നിറത്തോട് വിയോജിപ്പ് ഉണ്ടന്ന് പറഞ്ഞ് വാഹനങ്ങള്‍ നിര്‍ത്താതെ പോകാറില്ല .ലീഗ് കാര്‍ അല്ല എന്ന് കരുതി ആരും പച്ച മാങ്ങയെ ചുകപ്പു മാങ്ങ എന്ന് വിളിക്കാറില്ല .
        ലീഗ് പ്രവര്‍ത്തകര്‍ ജൂണ് അഞ്ചിന് പരിസ്ഥിതിദിന ഭാഗമായി ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുന്നുണ്ട് .ലീഗ് വിരോധം തലക്കു കയറി ലീഗ് പച്ച വല്കരണം നടത്താന് പോകുകയാണ് എന്ന് പറയാതിരുന്നാല്‍ മതി .ലീഗ് പാര്‍ട്ടി യെ വളര്‍ത്തുന്നത് ഏതങ്കിലും അടയാളങ്ങളോ ,നിറമോ ,ഫോട്ടോയോ ,സ്മാരകങ്ങലോ കാട്ടിയല്ല .മറിച്ച് ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് .അതുകൊണ്ട് തന്നെ ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ ആരോപണങ്ങളുമായി മുന്നോട്ട് പോകുക .ഞങ്ങള്‍ക്ക് സമയമില്ല മറുപടി പറയാന് .ലീഗ് ന് പാവപെട്ടവര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന് ഉണ്ട് . ഞാന്‍ ആഗ്രഹിച്ചു പോകുയാണ് ലീഗ് ഒരിക്കലും ജലസേജന വകുപ്പ് കൈകാര്യം ചെയ്യാതിരിന്നാല്‍ മതിയായിരുന്നു .അല്ലങ്കില്‍ ഇത്തരകാര്‍ പറയും"പച്ച വെള്ളം "കുടിക്കാന്‍ പാടില്ലന്ന് .ജയ് മുസ്ലീംലീഗ്..ഫിറോസ്‌ കല്ലായ് 
           











2013 ജൂൺ 1, ശനിയാഴ്‌ച

ജനകീയ നേതാവ് ഉമ്മന്‍‌ചാണ്ടി സാര്‍ സാമുദായിക നേതാവോ ?


ആരും നേതാവ് ജനിക്കുന്നില്ല .ജനങ്ങളിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവരവരെ നേതാവായി ജനങ്ങള്‍ ഉയര്‍ത്തുന്നത് .വിദ്യാര്‍ഥിയായിരികുമ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ദേയമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി രാഷ്ട്രീയത്തിന് അതീതമായതന്നെ പൊതു സമൂഹത്തില്‍ വലിയ സ്ഥാനം നേടിയ ജനകീയനായ നേതാവാണ്‌ ശ്രീ ഉമ്മന്‍‌ചാണ്ടി.

         കേരളത്തില്‍ ഉന്നതരായ നേതാക്കള്‍ മുഖ്യമന്ത്രിയായിട്ടു ഉണ്ടങ്കിലും ഉമ്മന്‍‌ചാണ്ടി സാറിനെ പോലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് പരിഹാരം അതിവേഗം ബഹുദൂരം ഉണ്ടാക്കിയ ഒരു മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അല്ലാതെ മറ്റൊരു ആളും ഉണ്ടായിട്ടില്ല .നിസ്വാര്‍ത്ഥമായ സേവനം നടത്തിയാല്‍ അംഗീകാരങ്ങള്‍ തേടിയത്തും എന്ന് പറഞ്ഞത് പോലെ ഇന്ത്യയില്‍ ആദ്യമായി ഐക്യരാഷ്ട്രസംഘടനയുടെ പബ്ലിക് സര്‍വീസ് ന് നല്‍കുന്ന ഉന്നതമായ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി .രണ്ട് വര്‍ഷം കൊണ്ട് തന്നെ അഞ്ചര ലക്ഷം പരാധികള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് കേട്ട് തീര്‍പ്പ് കല്പിച്ചത്തിനാണ്ഏഷ്യ പെസവിക് മേഖലകളില്‍ നിന്ന് കേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് .

           യുഡിഎഫ് ന് അഭിമാനമായ നിരന്തരം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നതിനു പകരം ,മുഖ്യമന്ത്രിയുടെ പാര്‍ട്ടി യില്‍ പെട്ടവര്‍ തന്നെ അദ്ദേഹം ഒരു ന്യുനപക്ഷ സമുദായത്തില്‍ പെട്ട ആളായി പൊയന്നുകരുതി ,ഉമ്മന്‍‌ചാണ്ടി സാറിനെ ഒരു മതത്തിന്‍റെ വക്താവായി ചിത്രീകരിക്കുന്നത് ഏറെ ഖേദകരമാണ് . മുമ്പും ഒട്ടേറെ പേര്‍ കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനങ്ങള്‍ വഹിചിട്ടുണ്ടങ്കിലും അന്നൊനും അവര്‍ ഏതു മതത്തില്‍ പെട്ടവര്‍ ആണന്നുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല . എന്നാല്‍ ഈ അടുത്തകാലത്തായി തനിക്ക് മന്ത്രി സഭയിലേക്ക് കടന്ന് കയറാന് സാമുദായിക നേതാക്കളെ വെച്ചു കളിക്കുന്ന നേതാക്കള്‍ ആ പാര്‍ട്ടി യില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ,തികച്ചും മതേതര നേതാവായ ഉമ്മന്‍‌ചാണ്ടി സാര്‍ പോലും ഏതു സമുദായത്തില്‍ പെട്ട ആളണന്നുള്ള ചര്‍ച്ചകളില്‍ വലിച്ചിയക്കപെട്ടു.

           



സാമുദായിക നേതാക്കളുടെ പിന്‍ബലത്തില്‍ ഉയര്‍ന്നു വന്ന നേതാവ് അല്ല ശ്രീ .ഉമ്മന്‍ ചാണ്ടി .വര്‍ഷങ്ങളോളം പാര്‍ട്ടി ക്കും ,സമൂഹത്തിനും വേണ്ടി ഊണും ,ഉറക്കവും ഒയിഞ്ഞുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപെട്ടത് .ഇപ്പോള്‍ ചില നേതാക്കള്‍ തങ്ങളുടെ ജാതി രാഷ്ട്രീയം കളിച്ചു മന്ത്രി സ്ഥാനത്തേക്ക് വരാനുള്ള നാടകങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ ലീഗ് കാരായ ഞങ്ങള്‍ക്ക് ഒന്നേ പറയാന്‍ ഒള്ളു .അങ്ങേയുടെ പ്രവര്‍ത്തനങ്ങളാണ് അങ്ങെയേ യുഡിഎഫ് നേതാവായി ഉയര്‍ത്തപെട്ടത് .അങ്ങേയുടെ സ്ഥാനത്തേക്ക് അവര്‍ വന്നാല്‍ അവര്‍ക്ക് കേരള സമൂഹത്തിന്‍റെ നേതാവായി ഉയരാന് സാധിക്കില്ല .കാരണം അവരുടെ വളര്‍ച്ചക്ക് സമുദായത്തിന്‍റെ പിന്‍ബലം വേണ്ടി വരുന്നു .ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട് അങ്ങെയേ പോലെയുള്ള ഒരു നേതാവിനെ യുഡിഎഫ് നേതാവായി കിട്ടിയതില്‍ .ധീരമായി കേരള സമൂഹത്തിന് വേണ്ടി അങ്ങ് പ്രവര്‍ത്തിക്കുക .അങ്ങേയോടപ്പം  ഏതങ്കിലും സമുദായം അല്ല ഉള്ളത് .കേരളത്തിലെ നല്ലവരായ ലക്ഷകണക്കിന് വരുന്ന പൊതു സമൂഹമാണ്‌ ,അതിവേഗം ബഹുദൂരം മുന്നോട്ടു പോകുക ..ജയ് മുസ്ലീം ലീഗ് ,ജയ് യുഡിഎഫ് ..ഫിറോസ്‌  കല്ലായ്