2013 മേയ് 30, വ്യാഴാഴ്‌ച

ഉപമുഖ്യമന്ത്രി സ്ഥാനവും ഒളിഞ്ഞിരിക്കുന്ന അജണ്ടകളും



പണ്ട് പണ്ട് ഒരു രാജാവിന്‍റെ മുന്നിലേക്ക്‌ വളരെ വിവാദമായ ഒരു പരാധിവന്നു . .രണ്ട് സ്ത്രീകളും അവരവരുടെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു .അതില്‍ ഒരു സ്ത്രീ രാജാവിനെ ബോധിപിച്ചു ഈ കുട്ടി തന്‍റെതാണ്.ആ വാദത്തെ ചോദ്യം ചെയ്തു കൊണ്ട് മറ്റേസ്ത്രീയും പറഞ്ഞു ഈ കുട്ടി  തന്‍റെതാണ് .രണ്ട് കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നിന്നു.കൊട്ടാരത്തില്‍ ഉണ്ടായിരുന്ന പണ്ഡിതന്‍മാര്‍ അടങ്ങിയ രാജ സദസിന് ഇവരുടെ വാദങ്ങളില്‍ ഒരു തീരുമാനം പ്രക്യാപിക്കാന്‍ കഴിയുന്നില്ല .എല്ലാവരും രാജവിലേക്ക് ഉറ്റു നോക്കുകയാണ് .എന്താകും രാജാവ്‌ വിധി പറയുക .രാജാവ് വിധിപറയാന്‍ തീരുമാനിച്ചു .രണ്ട് സ്ത്രീകളോടും അടുത്ത് വരാന്‍ പറഞ്ഞു .രണ്ട് സ്ത്രീകളോടും രാജാവ് ചോദിച്ചു,നിങ്ങള്‍ രണ്ടാളും കുട്ടിയുടെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നത് കൊണ്ട് തന്നെ ഞാന്‍ ഈ കുട്ടി യെ രണ്ടായി മുറിക്കാന്‍ പോകുകയാണ് .രണ്ട് പേരും തുല്യമായി ഓരോ  കഷ്ണം ഇടുക്കുക .ഈ വിധി കേട്ടപ്പോള്‍ പരാധിയുമായി വന്ന ഒരു സ്ത്രീ ഈ തീരുമാനത്തെ അംഗീകരിച്ചു .എന്നാല്‍ മറ്റൊരു സ്ത്രീ രാജാവിന്‍റെ ഈ തീരുമാനം കേട്ട് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു കുട്ടി യെ രണ്ടായി മുറികേണ്ട.കുഞ്ഞിനെ മറ്റേ സ്ത്രീക്ക് കൊടുക്കാന്‍ രാജാവിനോട് പറഞ്ഞു.രാജാവ്‌ ഈ സ്ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കുട്ടി യുടെ യഥാര്‍ത്ഥ അവകാശി ആരാണന്നു തിരിച്ചറിയുകയും കുട്ടി യെ മുറിക്കരുത് എന്ന് പറഞ്ഞ സ്ത്രീക്ക് കുഞ്ഞിനെ വിട്ട് കൊടുക്കാന്‍ രാജാവ്‌ ഉത്തരവ് ഇടുകയും ചെയ്തു .

  38എം എല്‍ എ ഉള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടി മുഖ്യമന്ത്രിയും ,സ്പീക്കറും ,ഡെപ്യുട്ടി സ്പീകര്‍,പകുതി മന്ത്രി സ്ഥാനവും ഉണ്ടായിട്ടും 20 എം എല്‍ എ മാര്‍ ഉള്ള ലീഗ് ന് അവകാശപെട്ട ഉപ മുഖ്യമന്ത്രി സ്ഥാനവും ചോദിച്ച് വരുന്ന ചിലരോട് വിനയപൂര്‍വ്വം പറയാനുള്ളത് കുട്ടി യെ നെടുകെ പിളര്‍ക്കാന്‍ പറഞ്ഞ സ്ത്രീയെ പോലെയാകരുത്  . ഇന്ന് കേരള രാഷ്ട്രീയത്തില്‍ വളരെ വിവാദമാകുകയാണ് ശ്രീ രമേശ്‌ ചെന്നിത്തലയുടെ മന്ത്രി പ്രവേശനത്തിലുള്ള കളികള്‍ .കെ പി സി സി യുടെ ആദരണീയനായ പ്രസിഡന്റ് മന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില്‍ സാമുദായിക നേതാക്കളുടെ വര്‍ഗീയ പ്രസ്ഥാവനവേണം എന്നുള്ള രൂപത്തിലേക്ക് രാഷ്ട്രീയത്തെ മാറ്റിയത് ഏറെ ദുഃഖകരമാണ്.ലീഗ് ന്‍റെ തീര്‍ത്തും രാഷ്ട്രീയ അവകാശമായ അഞ്ചാം മന്ത്രി സ്ഥാനത്തെ കേരളത്തില്‍ ഇന്ന് വരെ ഇല്ലാത്ത രൂപത്തില്‍ മന്ത്രിയുടെ സമുദായം നോക്കി ലീഗ് ന് സമൂഹത്തില്‍ ഒറ്റപെടുത്താന്‍ നോക്കിയവര്‍ ഇപ്പോള്‍ പുതിയ വിവാദവുമായി വന്നിരിക്കുകയാണ് .മുഖ്യമന്ത്രി സ്ഥാനം മുന്നണിയിലെ ഒന്നാം കക്ഷി മുഖ്യമന്ത്രി സ്ഥാനം കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി മുന്നണിയിലെ രണ്ടാം കക്ഷി ക്കാണ് ഉപമുഖ്യ മന്ത്രി സ്ഥാനം ഉണ്ടങ്കില്‍ കിട്ടേണ്ടത്.അതാണ്‌ മുന്‍കാലങ്ങളിലെ കേരള രാഷ്ട്രീയ ചരിത്രം .എന്നാല്‍ മുഖ്യമന്ത്രിയുടെ മതം നോക്കി തൊട്ടു താഴെ സമുദായത്തിന്‍റെ പേര് പറഞ്ഞ് സ്ഥാനങ്ങള്‍ നേടി എടുത്താല്‍ കാലം നിങ്ങളെ മുദ്ര കുത്തും .സ്ഥാനങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ സാമുദായിക നേതാക്കളെ കൊണ്ട് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കിയ നേതാവ് എന്ന് .നമുക്ക് പ്രവര്‍ത്തിക്കാം മതേതര കേരളത്തിന്‌ വേണ്ടി .മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

    

2013 മേയ് 27, തിങ്കളാഴ്‌ച

ആരാണ് യഥാര്‍ത്ഥ മുസ്ലീം ലീഗ് കാരന്‍

         











,സമുദായത്തിനും ,പാവപെട്ടവര്‍ക്കും വേണ്ടി നിങ്ങള്‍ പ്രവര്‍ത്തികുമ്പോള്‍ സമൂഹം നിങ്ങളെ വിളിക്കും മുസ്ലീംലീഗ് ന്‍റെ പ്രവര്‍ത്തകന്‍ എന്ന് .
           ഏതങ്കിലും നാട്ടില്‍ വല്ലവരും നിങ്ങള്‍ തേടി സഹായം അഭ്യര്‍ഥിച്ചു നിങ്ങള്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്‌താല്‍ അവര്‍ പറയും നിങ്ങള്‍ നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ ആണ് എന്ന് .
               സമൂഹം  നിങ്ങളോട് മാത്രം ഒരു സഹായം തേടി സമീപിക്കുകായണങ്കില്‍ സഹായം ആവശ്യപെട്ടാല്‍ നിങ്ങള്‍ അത് നിറവേറ്റി കൊടുക്കും എന്നുള്ള പ്രതീക്ഷ സമൂഹം നിങ്ങളില്‍ പുലര്‍ത്തുകയും ചെയ്‌താല്‍ സമൂഹം വിലയിരുത്തും അദ്ദേഹം ലീഗ് ന്‍റെ നേതാവാണ്‌ എന്ന് .
              നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ എന്ന് ലീഗ് നിങ്ങളെ വിലയിരുത്തണമെങ്കില്‍ നിങ്ങള്‍ നല്ലൊരു രാജ്യ സ്നേഹിയാകണം ,നല്ലൊരു മതേതര വാദിയാകണം,കുടുംബത്തിനും ,സമൂഹത്തിനും നന്മ ചെയ്യുന്നവന്‍ ആകണം ,സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നവന്‍ ആകണം ,പാവാപെട്ടവന്റെ കണ്ണീര്‍ ഒപ്പാന്‍ കഴിയണം ,ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവന്‍ ആകണം ,സമൂഹത്തില്‍ മാതൃക യുള്ള വ്യക്തിത്വം ആകണം ,സംയമന,വിട്ട് വീഴ്ച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നവന്‍ ആകണം .അപ്പോള്‍ പാര്‍ട്ടി നിങ്ങളെ വിലയിരുത്തും അതെ നിങ്ങള്‍ നല്ലൊരു ലീഗ് പ്രവര്‍ത്തകന്‍ ആണ് എന്ന് .

         അതെ നിങ്ങളെ സമൂഹം ലീഗ് കാരന്‍ എന്ന് വിലയിരുത്തിയാല്‍ പിന്നെ നിങ്ങള്‍ ക്ക് അഭിമാനത്തോടെ നടക്കാം .കാരണം നിങ്ങള്‍ പിന്നെ രാജ്യ സ്നേഹിയാണ് ,മതേതര വാദിയാണ് ,ജീവകാരുണ്യ പ്രവര്‍ത്തകനാണ് ,സമുദായ സ്നേഹിയാണ് ,വിട്ട് വീഴച്ചയോടെ പ്രവര്‍ത്തിക്കുന്നവനാണ്,നിങ്ങളെ സമൂഹം പ്രതീക്ഷയോടെ കാണുന്ന വ്യക്തിത്വം ആണ് .ഇനി നിങ്ങള്‍ തീരുമാനിക്കുക നിങ്ങള്‍ രാജ്യ സ്നേഹിയാണോ ,മതേതരവാദിയാണോ ,ജീവകാരുണ്യ പ്രവര്‍ത്തകനാണോ,സമൂഹം നിങ്ങളില്‍ പ്രതീക്ഷ അറുപ്പിക്കണോ ഈ എല്ലാ ഗുണങ്ങളും നിങ്ങളില്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ വരുക .ഈ ഹരിത കൊടിയേന്തി സമൂഹത്തില്‍ പ്രവര്‍ത്തിക്കുക .സമൂഹം നിങ്ങളെ വിലയിരുത്തും അതെ നമയുടെ രാഷ്ട്രീയ കാരന്‍ അവനാണ് ലീഗ് കാരന്‍ ..വരൂ സോദരരെ നമുക്ക് പ്രവര്‍ത്തിക്കാം അഭിമാനത്തോടെ മുസ്ലീം ലീഗില്‍ ..ജയ് മുസ്ലീംലീഗ് ..ഫിറോസ്‌ കല്ലായ് ..

2013 മേയ് 23, വ്യാഴാഴ്‌ച

മുസ്ലീം ലീഗ് സമുദായത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോടുള്ള വിനയ പൂര്‍വമുള്ള മറുപടി


ഇന്ത്യയില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടി ക്കും അതിന്‍റെതായ മഹത്വവും ,പ്രാധാന്യവുമുണ്ട് .മുസ്ലീംലീഗും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരേ പേരില്‍,കൊടി നിറം ,അടയാളം ,ആദര്‍ശം ,ഉദ്ദേശം മാറാതെ അറുപത്തിയഞ്ച് കൊല്ലമായി  പ്രവര്‍ത്തിക്കുന്നു .അത് കൊണ്ട് തന്നെ എതിരാളികള്‍  ലീഗ് കാരോട് ചോദിക്കുന്ന  ചോദ്യമാണ് നിങ്ങള്‍ സമുദായത്തിനുംഎന്ത് ചെയ്തു എന്ന് .

1.ലോകത്തിലെ ഏതൊരു ന്യുനപക്ഷതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുമോ എന്നുള്ള ഒരു ഭയപാട് ഉണ്ടാകും .അതില്‍ നിന്ന് മോജനം കിട്ടണമെങ്കില്‍ അവര്‍ക്ക് ജനസംഖ്യ അടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം കിട്ടണം .ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അവസ്ഥ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായ സ്ഥാനങ്ങളില്‍ വളരെ പിന്നോക്കമാണ് എന്ന്മാത്രമല്ല അധികാരം എന്നത് അവര്‍ക്ക് വിദൂര സ്വപനം മാത്രമാണ് എന്ന് .എത്രത്തോളം എന്നാല്‍ ആന്ധ്രാപ്രദേശ് ,അരുണാചല്‍ ,ചത്തീസ്ഗഡ് ,ഗോവ ,ഗുജറാത്ത്‌ ജാര്‍ഘണ്ട് ,കര്‍ണാടക ,മധ്യപ്രദേശ്,ഹിമാജല്‍ പ്രദേശ്‌  ,മഹാരാഷ്ട്ര ,മണിപ്പൂര്‍ ,മേഗാലയ,മിസോറം ,ഒറീസ്സ ,പഞ്ചാബ് ,രാജസ്ഥാന്‍ ,സിക്കിം ,തമിഴ്നാട് ,ത്രിപുര ,ഉത്തരാഞ്ചല്‍ ,ഡല്‍ഹി ,...തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളുടെയും ,കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  ലിസ്റ്റ് നോക്കിയാല്‍ (337എം പി മാരില്‍ വെറും രണ്ട് പേര് മാത്രമാണ് ഉള്ളത് ) മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള എണ്ണം നോകിയാല്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഉള്ളത് .എന്നാല്‍ കേരളത്തില്‍ മുസ്ലീംലീഗ് ഉള്ളത് കൊണ്ട് തന്നെ ഭരണ ഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം മുസ്ലീം സമൂഹത്തിന് കേരളത്തില്‍ കിട്ടുന്നുണ്ട്‌ .എത്രത്തോളം എന്നാല്‍ പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യയുടെ അധികാര സിരാ കേന്ദ്രമായ അങ്ങ് ദല്‍ഹിയില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ്‌ ന്‍റെ വലത് വശത്തിരുന്നു അധികാരത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ ഈ സമുദായത്തിന് സാധിക്കുകയും ചെയ്തു .

2.ഏതൊരു സമൂഹത്തിന്‍റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് എവിടെ സ്കൂള്‍ അവസാനിക്കുന്നുവോ അവിടെ മുസ്ലീം ഗ്രാമം തുടങ്ങുകയായി എന്നാണ് .എന്നാല്‍ കേരളത്തില്‍ ലീഗ് വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലം കൈകാര്യം ചെയ്തത് കൊണ്ടുതന്നെ അവര്‍ക്കു അര്‍ഹത പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയും ,പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുകയും ചെയ്തു .അത് കൊണ്ട് തന്നെ കേരളത്തിലെ എല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലീംങ്ങളും വിദ്യാഭ്യാസ പുരോഗതി നേടി .സച്ചാര്‍ കമ്മറ്റി കണ്ടത്തിയ കാര്യം കേരളത്തില്‍ ഇല്ലന്ന് മാത്രമല്ല എവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണുന്നുവോ അവിടെ എല്ലാ സമുദായവും താമസിക്കുന്നു എന്ന് പറയേണ്ടി വരും .

3.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം റോഡ്‌ ,വൈദ്യുതി ,വെള്ളം ,ആശുപത്രി ,സ്കൂള്‍ ,മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുസ്ലീംങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളില്‍ വളരെ കുറവാണ് എന്ന് .എന്നാല്‍ കേരളത്തില്‍ ലീഗ് അത്തരം സ്ഥലങ്ങളില്‍ ശക്തമായത്‌ കൊണ്ട് തന്നെ അവിടെയങ്ങളില്‍ എല്ലാം വികസന കുതിച്ച് ചാട്ടം ഉണ്ട് .അതുകൊണ്ട് തന്നെ മറ്റുള്ള സമൂഹത്തെ പോലെ വളരെ നല്ല രീതിയില്‍ അടിസ്ഥാന സൗകര്യത്തോടെ അവര്‍ക്കും ജീവിക്കാന്‍ സാധിക്കുന്നു .

4.സച്ചാര്‍ കമ്മറ്റി കണ്ടത്തിയ മറ്റൊരു കാര്യം ഉദ്ദ്യോഗ തലങ്ങളിലുള്ള മുസ്ലീം പ്രാധിനിത്യം വളരെ ആശങ്ക പൂര്‍വമാണ് എന്ന് .എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ സാമുദായിക സംവരണം ലീഗ് ന്‍റെ ശ്രമ ഫലമായി കേരളത്തില്‍ കൊണ്ട് വരാന് സാധിച്ചത് കൊണ്ട് തന്നെ ഉദ്ദ്യോഗ തലങ്ങളില്‍ മാന്യമായ പ്രാധിനിത്യം കേരളത്തില്‍ കിട്ടുന്നുണ്ട്‌ .

5.എല്ലാ സംസ്ഥാനങ്ങളിലും തോല്പ്പിക്കാനുള്ള വോട്ട് ബാങ്കായി മുസ്ലീംങ്ങളെ കാണുമ്പോള്‍ കേരളത്തില്‍ അവരെ ജനാധിപത്യ മാര്‍ഗത്തില്‍ സംഘടിപ്പിച്ചത് കൊണ്ട് തന്നെ അവരെ വിജയിപ്പിക്കാനുള്ള വോട്ട് ബാങ്കായി മാറ്റപെട്ടു .അതുകൊണ്ട് തന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന് എല്ലാ കാലത്തും എല്ലാ പാര്‍ട്ടി കളും നിര്‍ബന്ധിതമായി .

6.ഏതൊരു സമൂഹത്തിനും സ്വീകാര്യരായ ,പക്കതയുള്ള നേതൃത്വം വേണം .എന്നാല്‍ വൈകര്യമായി സംഘടിക്കുക എന്നതല്ലാതെ ക്രിയതമാകമായി സാമുദായിക പുരോഗതിക്ക് കൊണ്ട് വരാനും ,അവരുടെ അവകാശങ്ങള്‍ സംരക്ഷിക്ക പെടാനും മറ്റുള്ള സംസ്ഥാന മുസ്ലീം നേതാക്കള്‍ക്ക് സാധിക്കുന്നില്ല .എന്നാല്‍ കേരളത്തില്‍ ലീഗ് ന്‍റെ നേതാക്കള്‍ ഉള്ളത കൊണ്ട് തന്നെ ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ എല്ലാ അവകാശങ്ങളും ലീഗ് നേതാക്കള്‍ക്ക് നേടിയെടുക്കാന് സാധിക്കുകയും ,സമുദായത്തിന് ഒരു ദിശാബോധം നല്‍കാനുള്ള നേത്രത്വം ലീഗിലൂടെ ഉണ്ടാകുകയും ചെയ്തു .അത് കൊണ്ട് തന്നെ ആശയപരമായി ഭിന്നിച്ചു നില്‍ക്കുന്ന സംഘടനകളെ പോലും പൊതു കാര്യങ്ങളില്‍ ഒരു കുട കീഴില്‍ കൊണ്ട് വരാന് ലീഗ് നു സാധിച്ചു .

7.ലീഗ് സമുദായത്തിന് വേണ്ടി ഗര്‍ജ്ജിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ള പാര്‍ട്ടി കള്‍ സമുദായത്തിന് വേണ്ടി ശബ്ദിക്കുകയങ്കിലും ചെയ്യുന്നത് .അത് കൊണ്ട് തന്നെ അര്‍ഹത പെട്ട അവകാശങ്ങള്‍ വക വെച്ച് കൊടുക്കാന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും നിര്‍ബന്ധിതമാകുന്നു .
8.ഇന്ത്യയിലെ വിവിത സംസ്ഥാനങ്ങളിലെ മുസ്ലീംങ്ങള്‍ ജനാധിപത്യപരമായി വളരെ ശക്തമായി ഇടപെട്ടു ജീവിക്കുനില്ല .എന്നാല്‍ സമുദായത്തെ ശരീരത്തില്‍ മാംസവും ,രക്തവും ഇടകലര്‍ന്നത് പോലെ കേരളത്തിലെ മുസ്ലീം സമുദായത്തെ ജനാധിപത്യ സംവിധാനത്തില്‍ കൂട്ടിയോജിപ്പിക്കാന്‍ ലീഗ് ന് സാധിച്ചു .

8.ലോക സഭയില്‍ പല കാലഘട്ടങ്ങളില്‍ മുസ്ലീംങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുന്ന രൂപത്തില്‍ പല നിയമങ്ങളും കൊണ്ട് വരാനുള്ള ശ്രമം നടന്നു (സ്പെഷല്‍ മാരേജ് ആക്റ്റ്‌ ,ഏക സിവില്കോട് ,ആരാധനാലയങ്ങളുടെ സ്റ്റാറ്റ്സ്കോ ,ശരിയത്ത്‌ നിയമ വിവാദം ,ഈ അടുത്ത കാലത്തായി നടന്ന മുസ്ലീം ചെറുപ്പക്കാര്‍ ആകരാനമായി ജയിലില്‍ കഴിയേണ്ടി വരുന്ന അവസ്ഥ ..ഇങ്ങേനെ ഒട്ടേറെ കാര്യങ്ങളില്‍ )എന്നാല്‍ അതിനെ ലീഗ് ന്‍റെ എം പി മാര്‍ക്ക് തടയാനു സാധിച്ചു .അത് അംഗ ബലം കൊണ്ടല്ല ,മറിച്ചു ലീഗ് ന്‍റെ ശബ്ദം ഇന്ത്യയിലെ മുസ്ലീം ങ്ങളുടെ ശബ്ദമാണ് എന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞത്‌ കൊണ്ടും ,നമുടെ മഹത്തായ മതേതരത്വം സംരക്ഷിക്കാന് ഭരണ കൂടങ്ങള്‍ ബാധ്യസ്ഥരായത് കൊണ്ടും ,ലീഗ് ന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കുകയും ,ഉചിതമായ തീരുമാനം ഭരണാധികാരികള്‍ കൈ കൊള്ളുകയും ചെയ്തു .

9.ഒരു സമുദായത്തിന്‍റെ അവകാശങ്ങള്‍ പറയുമ്പോള്‍ അവിടെ വര്‍ഗീയ ദൃവീകാരണം നടക്കാന് സാധ്യതയുണ്ട് .മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം അവസ്ഥയില്‍ വര്‍ഗീയ കലാപങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് .എന്നാല്‍ കേരളത്തില്‍ മുസ്ലീംങ്ങളുടെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലീഗ് ശ്രമികുംബോളും ഇതര സമുദായത്തെ ബോദ്ധ്യപെടുത്തിയതിനു ശേഷമാണു ലീഗ് അവകാശങ്ങള്‍ നേടിയെടുക്കുന്നത് .അത് കൊണ്ട് തന്നെ കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ സമുദായം മുന്നോട്ടു പോകുമ്പോളും വര്‍ഗീയ ദൃവീകരണം ഇല്ലാതെ ജീവിക്കുന്നു സമൂഹമായി കേരളം മാറ്റ പെട്ടു 
 .
10.മുസ്ലീം സമൂഹത്തെ വൈകാര്യകമായി ബാധിക്കുന്ന വിഷയങ്ങളില്‍ നേതൃത്വ ത്തിന്‍റെ പോരയമകൊണ്ട് ചില സമയങ്ങളില്‍ അതിര്‍ വിടുമ്പോള്‍ കേരളത്തില്‍ മുസ്ലീം സമൂഹം അതിനെ വിവേക പൂര്‍വം കൈകാര്യം ചെയ്യാനു സാധിക്കുന്നത് ലീഗ് നേത്രത്വ ത്തിന്‍റെ സംയമന പാത സ്വീകരിക്കുന്നത് കൊണ്ടാണ് .ഇത്തരം വിഷയങ്ങളില്‍ ലീഗ് പ്രതികരിക്കാരുല്ലത് ജനാധിപത്യ ,മതേതര മാര്‍ഗത്തിലാണ് .മതേതരം നഷ്ട പെടാതെ മുസ്ലീം സമൂഹത്തിന്‍റെ അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന് സാധിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങള്‍ക്കും മാതൃകയായി കേരളം മതേതരത്വത്തില്‍ മുന്നിട്ട് നില്‍കുന്നു .

11.ഒരു വാഹനം സുകരമായി സഞ്ചരിക്കണം എങ്കില്‍ അതിന്‍റെ എല്ലാ ചക്രവും ഒരു പോലെ ശക്തവും ,പ്രവര്‍ത്തിക്കുന്നതും ആകണം .ഏതങ്കിലും ഒന്നിന് കോട്ടം തട്ടിയാല്‍ ആ വാഹനത്തിന്‍റെ സുകരമായ യാത്രക്ക് തടസം നേരിടും .ഇന്ത്യ ഇന്ന് വളരെയതികം പുരോഗതിയില്‍ കുതിക്കുന്ന രാജ്യമാണ്.എല്ലാ വിഭാഗങ്ങളും ഒരു പോലെ സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായാലേ പൂര്‍ണതയിലുള്ള മുന്നേറ്റം നടത്താനു ഇന്ത്യക്ക് സാധിക്കു  .എന്നാല്‍ സച്ചാര്‍ കമ്മറ്റി കണ്ടത്തിയത് മുസ്ലീംങ്ങള്‍ ആദിവാസികളെ ക്കാളും പിന്നോക്കമാണ് എന്നാണ് .എന്നാല്‍ കേരളത്തിലെ മുസ്ലീംങ്ങള്‍ അഭിമാന ബോധത്തോടെ ,അഭിമാനകരയമായ അസ്തിത്വം മുറുകെ പിടിച്ച് അന്തസായി ,വിദ്യാഭ്യാസ,സാമൂഹിക ,സാമ്പത്തിക മേഗലകളില്‍ സമൂഹത്തിലെ  മറ്റുള്ള വരെ പോലെ അന്തസോടെ ജീവിക്കുന്നു .തീര്‍ച്ചയായും അത് ലീഗ് നേടികൊടുത്ത ഒരു രാഷ്ട്രീയ മുന്നേറ്റത്തിലാണ് .

 നമുക്ക് മതേതരത്വം ശക്തി പെടുത്താം ,ഇന്ത്യയുടെ ഭരണഘടന പറയുന്ന സമത്വ തുല്യമായ അധികാര പങ്കാളിത്വം നേടിയെടുക്കാം ,സമുദായത്തിന് അഭിമാനകരമായ അസ്ഥിത്വം നേടി കൊടുക്കാം അതിനു വരൂ സോദരരെ മുസ്ലീം ലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ്‌ 

2013 മേയ് 19, ഞായറാഴ്‌ച

2006ലെ തോല്‍വിയും മുസ്ലീംലീഗും .(ഫിനിക്സ് പക്ഷി )


രണ്ട് ചിറകും അറിഞ്ഞ് തീയില്‍ ഇട്ട് ദഹിപ്പിച്ച് ചാരമാക്കിയാലും ആ ചാരത്തില്‍ നിന്ന് പൂര്‍വ്വധിക്യം ശക്തിയോടെ പറന്ന് ഉയരുന്ന ഈജിപ്ഷന്‍ ഇതിഹാസത്തിലെ "ഫിനിക്സ് "പക്ഷി യെ പോലെ 2006ലെ ലീഗ് ന്‍റെ  ചരിത്രത്തില്‍ ഇല്ലാത്ത തോല്‍‌വിയില്‍ നിന്ന് തുല്യതയില്ലാത്ത ശക്തിയോടെ മുസ്ലീംലീഗ് ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത രൂപത്തില്‍ ശക്തമായി തിരിച്ച് വന്നു .

           സിദ്ധീക്ക് കാക്ക (കല്ലായ്  മുന്‍ മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ്)അബുദാബി റോഡിലൂടെ വണ്ടി ഓടിച്ചു പോകുകയാണ് .ജോലി തേടി അബുദാബിയില്‍ എത്തിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി .എന്നാലും ലീഗ് എന്ന് പറഞ്ഞാല്‍ ഇന്നും അദ്ദേഹത്തിന്(എല്ലാ ലീഗ് പ്രവര്‍ത്തകരെയുംപോലെ )ആവേശമാണ് .വണ്ടി ഓടിക്കുമ്പോളുംനാട്ടിലെ തിരഞ്ഞെടുപ്പ് ഫലം  റേഡിയോവാര്‍ത്ത യിലൂടെ കേള്‍ക്കുകയാണ് . 2006ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആകെ തകര്‍ന്ന് വലിയ തോല്‍വികള്‍ ഏറ്റു വാങ്ങുന്നു .എല്‍ ഡി എഫ് ശക്തമായി വിജയം കൈ വരിക്കുന്നു.മുനീര്‍ സാഹിബും ,ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബും തോറ്റു .സിദ്ധീക്ക് കാക്ക ആകെ അസ്വസ്ഥനായി .അടുത്തത് കുറ്റിപ്പുറം മണ്ഡലം .അവിടെയും വോട്ട് എണ്ണല്‍ പുരോഗമിക്കുന്നു .അതാ കേരള ജനതയെ അമ്പരിപ്പിച്ചു കൊണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ പുലി കുട്ടി കുറ്റിപ്പുറം മണ്ഡലത്തില്‍ തോറ്റിരിക്കുന്നു.സിദ്ദീക്ക് കാക്ക്‌ സഹിക്കാവുന്നതിലും അപ്പുറം മായിരുന്നു .വണ്ടി നിയന്ദ്രണം വിട്ടു.ആക്സിടണ്ട് ആയി .(അള്ളാഹു വിന്‍റെ അനുഗ്രഹം കൊണ്ട് അദ്ദേഹത്തിന്  പരിക്കുകള്‍ ഇല്ലാതെ രക്ഷ പെട്ടു ).

        കേരളത്തിലെ ലീഗ് പ്രവര്‍ത്തകരുടെ മനസില്‍ വല്ലാത്ത ദുംക്കം .ലീഗ് വിരോധികളുടെ പരിഹാസം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു .ലീഗ് ന്‍റെ കോട്ട കൊത്തളങ്ങളെ തരിപ്പണമാക്കി എല്‍ ഡി എഫ് മലപ്പുറം ജില്ലയില്‍ വലിയ വിജയങ്ങള്‍ നേടി .കല്ല്‌ കരട്,കാഞ്ഞിര കുറ്റി മുതല്‍ ,മുള്ള് മുരട്‌ മൂര്‍ക്കന് പാമ്പ് വരെ ലീഗ് നെ തോല്‍പ്പിക്കാന് ഒറ്റകെട്ടായി കൈ കോര്‍ത്തപ്പോള്‍ ലീഗ് ന് പരാജയം സമ്മതിക്കേണ്ടി വന്നു .
                   

    മുസ്ലീംലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ആകെ പ്രയാസത്തില്‍ ആയിരുന്നു .അവര്‍ ജീവതുല്ല്യം  സ്നേഹിക്കുന്ന തങ്ങളുടെ നേതാക്കള്‍ എല്ലാം പരാജയപെട്ടു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതാക്കളുടെ തീരുമാനത്തിനായി കാത്തിരിക്കുയാണ് .പത്ര ക്കാരെ കാണാന് കുഞ്ഞാപ്പയും,ഇ ടി യും പ്രത്യക്ഷപെട്ടു .നേതാക്കളുടെ  മുഖത്ത് നിരാശ കാണാമായിരുന്നു .പക്ഷെ ആ കണ്ണുകളില്‍ ഉറച്ച വിശ്വാസത്തിന്‍റെ തിളക്കം കാണാമായിരുന്നു .അതെ ഞങ്ങള്‍ തിരിച്ച് വരും ,പൂര്‍വാധികം ശക്തിയോടെ മുസ്ലീംലീഗ് തിരിച്ച് വരും എന്ന് നേതാക്കള്‍ സംശയത്തിന് ഇടയില്ലാതെ പറഞ്ഞു.പ്രവര്‍ത്തകര്‍ക്ക് അത് മതിയായിരുന്നു .അവര്‍ക്ക് നേതാക്കളുടെ വാക്കുകളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു .നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് ചിട്ടയോടെ പ്രവര്‍ത്തിച്ചു .നേതാക്കളും ,പ്രവര്‍ത്തകരും തോളോട് തോള്ചേര്‍ന്ന് പ്രവര്‍ത്തിച്ച് താഴെകിടയില്‍ നിന്ന് തന്നെ ലീഗ് നെ ശക്തി പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടാത്തി .പഞ്ചായത്ത് ,മുനിസിപ്പല്‍ തിരഞ്ഞടുപ്പില്‍ ലീഗ് ന് ചരിത്രത്തില്‍ ഇല്ലാത്ത വിജയങ്ങള്‍ ഉണ്ടായി .ലീഗ് ന്‍റെ അറുപത്തിയഞ്ച്‌ കൊല്ലത്തെ ചരിത്രത്തിനടയില്‍ ഇല്ലാത്ത വലിയ വിജയങ്ങള്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ കേരള ജനത ലീഗ് ന് സമ്മാനിച്ചു.

       ഇല്ല ലീഗ് വിരോധികളെ നിങ്ങള്‍ക്ക് ആകില്ല മുസ്ലീംലീഗ് നെ തകര്‍ക്കാന് കഴിയില്ല .കാരണം ലീഗ് പ്രവര്‍ത്തിക്കുന്നത് സ്മാരകങ്ങളിലോ,സമരങ്ങളിലോ അല്ല .മറിച്ച്‌ കേരളത്തിലെ ജനലക്ഷങ്ങളുടെ മനസിലാണ് .ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് 
          

2013 മേയ് 16, വ്യാഴാഴ്‌ച

ഞാന്‍ ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുന്നു


  1. ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായ ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രമാണ് .അത് കൊണ്ട് തന്നെ ഞാന്‍ ഒരു ഇന്ത്യ ക്കാരന്‍ ആയതില്‍ അഭിമാനിക്കുന്നു .
    ജനാധിപത്യത്തെ പ്രാവര്‍ത്തികമാക്കുന്നത് തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് .അത് കൊണ്ട് തന്നെ ഓരോ വ്യക്തിയും അവരവരുടെ കണ്ടത്തലുകള്‍ക്ക് അനുസരിച്ച് ഓരോ പാര്‍ട്ടി യിലും പ്രവര്‍ത്തിക...
    ്കുന്നു .അത് മറ്റുള്ള പാര്‍ട്ടി മോശമായത് കൊണ്ടല്ല .വ്യക്തി പരമായ ചിന്തകള്‍ പലത് ആയത് കൊണ്ടാണ് പലരും പല പാര്‍ട്ടി യില്‍ പ്രവര്‍ത്തിക്കുന്നത്‌ .ഓരോ രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും അതിന്‍റെതായ പ്രത്യേകതകളും ,മഹത്വവും ഉണ്ട് .

    എല്ലാ മത വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന് സാധിക്കുന്ന രാജ്യമാണ് ഇന്ത്യ .ഇന്ത്യയെ പോലെ മത സ്വതന്ത്രവും ,മതേതരത്വവും ഉള്ള ഒരു രാജ്യം ലോകത്ത്‌ മറ്റൊന്ന് ഉണ്ട് എന്ന് എനിക്ക് മനസിലാക്കാന് സാധിച്ചിട്ടില്ല .ജനസംഖ്യയില്‍ വെറും ഒന്നര ശതമാനം വരുന്ന ഒരു സമുദായത്തില്‍ നിന്ന് ഇന്ത്യയെ ഭരിക്കാന്‍ സാധിക്കുന്ന പ്രധാനമന്ത്രി യായി മന്‍മോഹന്‍സിങ്‌ ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കാന് സാധിച്ചിട്ടുണ്ടങ്കില്‍ അത് ഇന്ത്യയില്‍ അല്ലാതെ ലോകത്ത്‌ മറ്റൊരു രാഷ്ട്രത്തും കാണാന്‍ സാധിക്കില്ല .

    രാമനും ,റഹീമും ,ജോസഫും ,സിക്കും ,പാര്‍സിയും ,ഭുദ്ധനും ,ജൈനനും ,വിശ്വാസമുള്ളവനും ,വിശ്വാസം ഇല്ലാത്തവനും ദാരിദ്രനനും ,പണക്കാരനും ,വിദ്യാഭ്യാസം ഉള്ളവനും ,ഇല്ലാത്തവനും ,പണ്ഡിതനും ,പാമരനും ,പുരുഷനും ,സ്ത്രീക്കും ,സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ നിയമപരമായ പരിരക്ഷ കിട്ടുന്ന രാജ്യം ഏതാണ് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് എന്‍റെ ഇന്ത്യയാണ് .

    "എന്മലരേ നമ്മള്‍ എല്ലാം ഒരു രാജ്യക്കാരല്ലേ ,എന്നൊരു വിജാരവും സന്തോഷവും നമുക്ക് ഇല്ലേ "

    "ഒരു പൂങ്കാവനത്തിലെ വിവിത നിറത്തിലുള്ള പൂക്കള്‍ ആ ഉദ്യാനത്തിന് എത്ര മനോഹാരിത നല്‍കുന്നുവോ അതിനേക്കാള്‍ മനോഹരമാണ് ഇന്ത്യയുടെ വൈവിധ്യങ്ങളും ,വിവിത മതക്കാരും "

    സാരെ ജഗാസേ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാര ...ഫിറോസ്‌ കല്ലായ്‌

2013 മേയ് 14, ചൊവ്വാഴ്ച

മുസ്ലീംലീഗ് എന്ന നൗക




അവര്‍  ആരാന്‍റെ വിറക് വെട്ടികളും ,വെള്ളം കോരികളുമായി കാലം കഴിച്ച് കൂട്ടി .അവര്‍ക്ക് ജീവിതങ്ങളെ കുറിച്ച് ഒരു സ്വപനങ്ങളും ഇല്ലായിരുന്നു .സമൂഹത്തില്‍ സമുദായത്തെ അപരിഷ്കൃതരായി ചിത്രീകരിക്ക പെട്ടു.സിനിമയിലെ കഥാപാത്രങ്ങളില്‍ അവര്‍ സ്ഥാനം പിടിച്ചത് എഴുതാനും ,വായിക്കാനും അറിയാത്തവനായി ,നേരാ വണ്ണം അക്ഷരങ്ങള്‍ ഉച്ചരിക്കാന് കഴിയാത്തവരായി ,കൊള്ളക്കാരനായി ,ക്രൂരനായിട്ടുള്ള ഒരു വിഭാഗമായിട്ടാണ് .നോവലുകളിലും ,നാടകങ്ങളിലും മുസ്ലീം കഥാപാത്രങ്ങളെ സാഹിത്യ കാരനമാര്‍ സംസ്കാര ശൂന്യരായി  ബോധ പൂര്‍വ്വം ചിത്രീകരിക്കപെട്ടു .എല്ലാ കാലത്തും അവരുടെ മേലില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് അവരെ ഇത്തരത്തില്‍ പരിഹസിക്കുക എന്നത് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്  അവരുടെ തൂലികയും ,സാഹിത്യവും ,സര്‍ഗാത്മകത കഴിവുകളും വിനിയോഗിച്ചു .

                        താജ്മഹലും,കുത്തബ്മിനാറും ,ചെങ്കോട്ടയും , പടുത്തുയര്‍‍ത്തിയവരുടെ പിന്മുറക്കാര്‍ ,ക്ലോക്കും ,കടലാസും കണ്ട് പിടിച്ചവരുടെ മക്കള്‍ ,ലോകം അന്ധകാരത്തില്‍ ആണ്ട്കിടന്ന സമയത്ത് അവര്‍ക്ക് വിജ്ഞാനത്തിന്‍റെ വെളിച്ചം നല്കിയ ഉത്തമ  സമുദായത്തിന്‍റെ വക്താക്കള്‍ അജഞ്ഞതയുടെ ചളികുണ്ടില്‍,ദാരിദ്ര്യത്തി ന്‍റെ അഴുക്ക് ചാലില്‍ പുഴുക്കളെ പോലെ കഴിഞ്ഞ്കൂടുകയായിരുന്നു .അവര്‍ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു .വെള്ള പൊക്കത്തില്‍ പൊങ്ങി കിടക്കുന്ന മരത്തടികളെ പോലെ ഒഴുകി പോകുകയാണ് .



            അവിടെ യാണ് സമുദായ സ്നേഹികളായ ,നിസ്വാര്‍ത്ഥ സേവകരായ നേതാക്കള്‍   ഒരു പ്രതീക്ഷയുടെ  നൗകയുമായി  പ്രത്യക്ഷപെട്ടത് .കപ്പിത്താനും ,നൗകയിലെ ജീവനക്കാരുംആ നൗകയിലേക്ക് സമുദായത്തിലെ എല്ലാവരെയും   ക്ഷണിച്ചു .    പക്ഷെ പ്രമാണിമാര്‍ അതില്‍ കയറാന് വന്നില്ല  .കാരണം അവര്‍ സുഖലോലുപരായി കഴിയുകയായിരുന്നു .അവര്‍ പാവപെട്ടവരെ ആഴ കടലില്‍ നിന്ന് രക്ഷപെടുത്താന് വന്ന നൗക യില്‍ കയറാന് തെയ്യാര്‍ ആയിരുന്നില്ല .പക്ഷെ സമുദായത്തിലെ  ഏറ്റവും താഴെകിടയിലുള്ള പട്ടിണി പാവങ്ങള്‍ നൗകയില്‍ കയറാന് മുന്നോട്ട് വന്നു .അവര്‍ക്ക് അറിയാമായിരുന്നു നൗകയെ ശരിയായ രൂപത്തില്‍ കൊണ്ട് പോകാന് ഇവര്‍ക്ക് സാധിക്കും എന്ന് .കൊടുകാറ്റുകളും,വെള്ള പൊക്കവും ,ആര്‍ത്തിഇരുമ്പി വരുന്ന തിരമാലകളിലും പെട്ടു നൗക ആടിഉലയുന്നത് കണ്ട് ചിലര്‍ നൗകയില്‍ നിന്ന് രക്ഷ പെട്ടു .പക്ഷെ ജീവിതത്തില്‍ ഏറ്റവും താഴെകിടയില്‍ ഉള്ളവര്‍ അവര്‍ സ്വയം നൗകയില്‍ നിന്ന് രക്ഷപെടാന് തെയ്യാര്‍ ആയിരുന്നില്ല .അവര്‍ക്ക് അവരുടെ നേതാക്കളെ വിശ്വാസമായിരുന്നു .അവര്‍ക്ക് അറിയാമായിരുന്നു ഈ നൗകയില്‍ അടിയുറച്ചു നിന്നാല്‍ തങ്ങളുടെ അടുത്ത തലമുറക്ക്ങ്കിലും രക്ഷ പെടാന് സാധിക്കും എന്ന് .

                        കാറ്റിലും,കോളിലും പെടാതെ നൗകയെ പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ നൗകയെ നയിച്ചവര്‍ക്ക് സാധിച്ചു .അവര്‍ക്കും ,അവരുടെ തലമുറക്കും സമത്വ തുല്ല്യമായ അംഗീകാരം വാങ്ങികൊടുക്കാന്‍ നൗകയെ നയിച്ചവര്‍ക്ക് സാധിച്ചപ്പോള്‍ സമുദായം നൗകയെ "മുസ്ലീംലീഗ് "എന്ന് വിളിച്ചു .അവര്‍ക്ക് നഷ്ട പെട്ട അഭിമാനം വീണ്ട്കിട്ടി .അഭിമാനകരമായ അസ്ഥിത്വം ഉണ്ടായി .അവര്‍ക്ക് അര്‍ഹത പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു .അധികാരം സ്വപ്നമായി കൊണ്ട് നടന്നവര്‍ അധികാരത്തിന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി .അവര്‍ ക്ക് ഇന്ത്യയുടെ അധികാരസിംഹാസനത്തില്‍ ഇരിക്കാന് സാധിച്ചു .നൗകയില്‍ കയറിയവര്‍ സമുദായത്തില്‍ വിദ്യാഭ്യാസ ,സാമൂഹിക ,സാംസ്‌കാരിക ,ജനാധിപത്യ ,മതേതര വിപ്ലവം ഉണ്ടാക്കി .ലോക മുസ്ലീംങ്ങള്‍ക്ക് മാത്രകയാകുന്ന രൂപത്തില്‍ കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ത്ത പെട്ടു .സമുദായം അറുപത്തിയഞ്ചു കൊല്ലമായി ഈ നൗകയില്‍ യാത്ര ചെയ്യുകയാണ് .ഈ നൗകയെ നശിപ്പിക്കാന് ശത്രുക്കള്‍ സുന്ദരമായ കപ്പലുകള്‍ മായി വന്നു .അവരോട് സമുദായം പറഞ്ഞു ഞങ്ങളുടെ പൂര്‍വികരെ കാറ്റിലും ,കോളിലും പെടാതെ സംരക്ഷിച്ച ഈ മുസ്ലീംലീഗ് എന്ന നൗകയില്‍ അല്ലാതെ മറ്റൊന്നിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല .കാണാന് സുന്ദരമാണങ്കിലും അത് പൊള്ളയായ പുറം മോടിമാത്രമാണ് ആ കപ്പലില്‍ കയറിയാല്‍ ആഴകടലിലേക്ക് മുങ്ങി പോകും എന്ന് സമുദായം തിരിച്ചറിഞ്ഞത് കൊണ്ട് മുസ്ലീം ലീഗ് എന്ന ശക്തമായ നൗകയെ തകര്‍ക്കാനു വന്ന പുറം മോടി യുമായി വന്ന പൊള്ളയായ കപ്പലില്‍ കയറാന് സമുദായം തെയ്യാര്‍ അല്ല .

                                     പൂര്‍വികരായ മഹാന്മാരായ നേതാക്കള്‍ ശരിയായ ദിശയിലേക്കു നയിച്ച്‌ കൊണ്ട് പോയ മുസ്ലീംലീഗ് എന്ന നൗകയില്‍ കയറാം നമുക്ക് .ഓരോ കാലത്തും കപ്പിത്താന്‍ മാറി മാറി വരും .പക്ഷെ അവര്‍ക്കല്ലാം സമുദായത്തെ ശരിയായ ദിശയിലേക്കു നയിക്കാന് സാധിക്കും .കാറ്റും ,കോളും,വെള്ളപോക്കവും ,ഇനുയുമുണ്ടാകാം.പക്ഷെ പരിക്ക് പറ്റാതെ ,ആടി ഉലയാതെ ,സമുദായത്തെ സംരക്ഷിക്കാന് മുസ്ലീംലീഗ് ന്‍റെ നൗക ക്ക് മാത്രമേ സാധിക്കു .വരൂ സോദരരെ നമുക്ക് ഈ നൗകയില്‍ കയറാം ..മുസ്ലീംലീഗ് സിന്ദാബാദ്..ഫിറോസ്‌ കല്ലായ് ...

                  

                                         

                           

2013 മേയ് 13, തിങ്കളാഴ്‌ച

മുസ്ലീംലീഗും സാമൂഹിക സംസ്കാരവും

 


ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സംഘടനകള്‍ ഉള്ള രാജ്യമാണ് നമ്മുടെ മഹത്തായ ഇന്ത്യ .എല്ലാ സംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന് കഴിയുന്നതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ മഹത്വം .

       
           മുസ്ലീംലീഗും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന് തുടങ്ങിയിട്ട് ആറര പതിറ്റാണ്ട് പിന്നിടുകയാണ് .കേരളത്തിലെ രാഷ്ട്രീയ സംഘടനകളില്‍ മുനാമത്തെ ശക്തിയായി ലീഗ് നിലകൊള്ളുന്നു .ലീഗിനെ മറ്റുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് ലീഗ് നെ വ്യത്യസ്ഥമാക്കുന്നത് ലീഗ് കേവലം ഒരു രാഷ്ട്രീയ ബോധം മാത്രം പാര്‍ട്ടി  പ്രവര്‍ത്തകരില്‍  ഉണ്ടാക്കുന്നു എന്നതല്ല ,മറിച്ച് അവരില്‍ ഒരു മഹത്തായ ജീവകാരുണ്യ സംസ്കാരം കൂടി ഉണ്ടാക്കുന്നു എന്നതാണ് ലീഗ് നെ മറ്റുള്ള പാര്‍ട്ടി കളില്‍ നിന്ന് മഹത്വ പെടുത്തുന്നത് .അത് കൊണ്ട് തന്നെ ലീഗ് പ്രവര്‍ത്തകര്‍ നിരന്തരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ഇരിക്കുന്നു.

               അവരവരുടെ പ്രയാസങ്ങള്‍ തീര്‍ക്കാന് മലയാളികള്‍ പ്രവാസ ജീവിതം തേടി ലോകത്തിന്‍റെ വിവിത ഭാഗങ്ങളില്‍ ജോലി തേടി പോയി .ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇങ്ങെനെ പ്രവാസ ജീവിതം നയിക്കുനുണ്ടങ്കിലും ,ജോലി പരമായ പ്രയാസത്തിനടയിലും ലീഗ് പ്രവര്‍ത്തകര്‍ വിദേശത്ത് മാതൃക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി .വിദേശ രാജ്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന ജോലി ഉണ്ടായത് കൊണ്ടല്ല ,മറിച്ച് കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പാവപെട്ടവരുടെ നാണയ തുട്ടുകള്‍ ശേകരിച്ചു അവര്‍ മഹത്തായ തുല്യതയില്ലാത്ത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി .പാവപെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സഹായങ്ങള്‍ ,പാര്‍പ്പിട നിര്‍മാണം ,കിണര്‍ നിര്‍മിച്ച് കൊടുക്കല്‍ ,വിവാഹ സഹായം ,പാവപെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സഹായം ,സ്വയം തൊഴില്‍ കണ്ടത്തല്‍ പദ്ധതികള്‍ ഇങ്ങെനെ സമൂഹത്തില്‍ അനുഭവിക്കുന്ന അവശതകള്‍ക്ക് പരിഹാരം ഉണ്ടാക്കി കൊടുക്കാന് ലീഗ് പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് ലീഗ് അവരില്‍ ഉണ്ടാക്കിയ സംസ്കാരമാണ് .
                                  
                                   മത രാഷ്ട്രീയ  ജാതി ഭേതമന്യേ ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് ലീഗ് ന്‍റെ രാഷ്ട്രീയ മഹത്വം .ലീഗ് ആര്‍ക്കങ്കിലും സഹായം ചെയ്യുന്നത് അവരുടെ വോട്ട് കിട്ടും എന്ന് നോക്കിയല്ല .മറിച്ച് അവന് സഹായം വാങ്ങാന് അര്‍ഹത ഉണ്ടോ എന്ന് നോക്കിയാണ് .
സിഎച്ച് നാമത്തിലുള്ള സൗജന്യ ടയാലിസ് സെന്‍ററുകള്‍ ,കുടി വെള്ള പദ്ധതികള്‍ ,ബൈത്തുല്‍ രഹമ ,പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍...ഇങ്ങെനെയുള്ള ഒട്ടേറെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായതും ലീഗ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉണ്ടാക്കി ഇടുത്ത സംസ്കാരമാണ് .ലീഗില്‍ ഏറ്റവും നല്ല പാര്‍ട്ടി നേതാവോ ,പ്രവര്‍ത്തകനോ ആകുന്നതിന്‍റെ യോഗ്യത  അവന് നല്ല ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആകുമ്പോ ള്‍ മാത്രമാണ് .

                              മറ്റൊന്ന് ലീഗ് പ്രവര്‍ത്തകരില്‍ പാര്‍ട്ടി ഉണ്ടാക്കിയ മാറ്റം സംയമനം മാര്‍ഗം സ്വീകരിക്കുക എന്നതാണ് .ഏതു വൈകാരികമായ പ്രശ്നങ്ങളിലും പ്രവര്‍ത്തകരും ,ലീഗ് നേതാക്കളും സമാധാനത്തിന്‍റെ വെള്ള പതാക അവിടെ കൊണ്ട് വരും .അത് നാടിന്‍റെ സമാധാനത്തിനും ,രാജ്യ ത്തിന്‍റെ നമയക്കും ഗുണം ചെയ്യും .നൈതിക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ലീഗ് ആ പാര്‍ട്ടി യുടെ പ്രവര്‍ത്തകരിലും ആ മാറ്റം ഉണ്ടാക്കി എന്നതും കൂടി ലീഗ് നെ ഇതര രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്ത മാക്കുന്നു .തുല്യതയില്ലാത്ത ജീവകാരുണ്യ ,സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്ലീംലീഗ് നെ സമൂഹം ഒറ്റ കെട്ടായി പറയുന്നു ലീഗ് വെറും രാഷ്ട്രീയ സംഘടന മാത്രമല്ല .ലീഗ് നല്ലൊരു സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടി നടത്തുന്ന മഹത്തായ നൈതിക രാഷ്ട്രീയ സംഘടനയാണ് എന്ന് ....ജയ് മുസ്ലീംലീഗ് ....ഫിറോസ്‌ കല്ലായ്