2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

കുട്ടികാലത്തെ ഓണം .:

തൊടികള്‍ മുഴുവനും തുമ്പയും ,മൂക്കുറ്റിയും ,തെച്ചിയും ,ചെമ്പരത്തിയും ,വടാര്‍ മല്ലിയും കാക്ക പൂവ്മെല്ലാം നിറഞ്ഞ് നില്‍ക്കുന്നു .അതിരാവിലെ എണീറ്റ്‌ പൂ പറിക്കാന്‍ പോകണം .ഞങ്ങള്‍ എല്ലാം സ്നേഹത്തോടെ അമ്മേ എന്ന് കൂട്ടി വിളിക്കുന്ന ജെമേന്ധി അമ്മയുടെ വീട്ടില്‍ പൂക്കളം തീര്‍ക്കാന്‍ കുട്ടികളായ ഞങ്ങളായിരുന്നു പൂ പറിക്കാന്‍ പോകാറുള്ളത് .എല്ലാ കുട്ടികളും പൂക്കളുമായി വരുന്നത് കൊണ്ട് തന്നെ ചെമേന്ധിയമ്മയുടെ വീട്ടിലെ പൂക്കളം വളരെ വലുതാണ്‌ .






ഇന്നും മനസില്‍ മായതിരിക്കുകയാണ് തിരുവോണ നാളില്‍ ജെമേന്ധിയമ്മ വിളമ്പിയ ഓണസദ്യ.ഇരുപത്തിയഞ്ചോളം മുസ്ലീം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഒരു പറമ്പില്‍ അയല്‍വാസിയായി ഒരു ഹിന്ദു കുടുംബംമാത്രം ഉള്ളത് കൊണ്ട് തന്നെ എല്ലാ വീട്ടിലെയും കുട്ടികളെ ഓണസദ്യ ഉണ്ണാന്‍ ചെമേന്ധിയമ്മ അവരുടെ വീട്ടിലേക്കു വിളിക്കും .ഞാനും ,സാദത്തും ,ഹബീബും ,ഹാരിസും ,ആസിഫും ,പുട്ട് ബഷീറും എല്ലാം ആദ്യമേ കോലായില്‍ സ്ഥാനം പിടിക്കും .എല്ലാവരും നീളമുള്ള കോലായില്‍ നിരനിരയായി ഇരിക്കും .ഇന്ന് അംഗന്‍വാടിയിലെ കുട്ടികളെ ബഹളം പോലെയായിരുന്നു അന്ന് ഞങ്ങള്‍ എല്ലാവരും കോലായില്‍ ഇല ഇടുന്നത് വരെ ബഹളം വെക്കാര്‍ ഉള്ളത് . മതുഏട്ടന്‍ ഇലയുമായി വരുന്നുണ്ട് 
ആദ്യം ഇല ഇടും .അതിന് ശേഷം അമ്മയുടെ മക്കള്‍ ഓരോര്ത്തരായിശര്‍ക്കര ഉപ്പേരി ,വര്‍ത്ത ഉപ്പേരി പിന്നെ പുളി (പുളി ചോറ് ഇടുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ എല്ലാവരും തൊട്ട്തീര്‍ക്കും )പച്ചടി ,അതിന് ശേഷം അവീല്‍ ,കുട്ട് കറി,കിച്ചടി ,കാളന്‍ ,ഓലന്‍ ,അച്ചാര്‍ ,പപ്പടം ,പഴം എല്ലാം വെച്ചതിനു ശേഷം അവസാനം വലിയ വട്ട പാത്രത്തില്‍ ചോറുമായി ചെമേന്ധിയമ്മ വരും .എല്ലാ കുട്ടികളുടെ ഇലയിലും നിറയെ ചോറ് ഇട്ടു കൊടുക്കും .കുട്ടികള്‍ മതി എന്ന് പറഞ്ഞാലും അങ്ങോട്ട്‌ കഴിക്കുക എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഇല നിറയുന്നത് വരെ ചോറ് വിളമ്പും .പിന്നെ സാമ്പാറും ,കുറച്ചു മോരും ,രസവും വിളമ്പും .ചെമേന്ധിയമ്മയുടെ ആ സ്നേഹത്തോടെയുള്ള നിരബന്ധകൊണ്ട് വയറു നിറഞ്ഞാലും കുട്ടികള്‍  ഇലയില്‍ വിളമ്പിയ ചോറ് മുഴുവനും തിന്നതിന് ശേഷമേ കുട്ടികള്‍ ഇലയുടെ മുമ്പില്‍ നിന്ന് എഴുനെല്‍ക്കാര്‍ ഒള്ളു .അവസാനം ശര്‍ക്കര പായസം കൂടി കുടിച്ച് അവരുടെ മുറ്റത്ത് ഓടി കളിക്കും ,മുറ്റത്തെ പൂക്കളം എല്ലാം ഞങ്ങളുടെ ഓട്ടത്തില്‍ ചവിട്ടി പോയിട്ട് ഉണ്ടാകും .എന്നാലും ചെമേന്ധിയമ്മ ഒന്നും പറയില്ല .കാരണം അവര്‍ക്ക് കുട്ടികളെ അത്രക്കും ഇഷ്ടവും സ്നേഹവുമായിരുന്നു .
             കാലം കുറെ കഴിഞ്ഞു.സ്നേഹം മാത്രം കൊണ്ട് നടന്ന ആ അമ്മ ഓര്‍മകള്‍ മാത്രമായി അവശേഷിച്ചു ഈ ഭൂമിയില്‍ നിന്ന് യാത്രയായി .കല്ലായ് പുഴയിലൂടെ വെള്ളം പിന്നെയും എത്രയോ ഒഴുകിപോയി .മനുഷ്യന്‍റെ നന്മയും ,സ്നേഹവും ,ബന്ധങ്ങള്‍ എല്ലാം ആ ഒഴുക്കില്‍ ഒലിച്ചുപോയി  .ഇന്നും ആ കോലായി കാണാം .പക്ഷെ ............!!!!!!ഫിറോസ്‌ കല്ലായ് 






1 അഭിപ്രായം: