2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന സാമുദായിക നേതാക്കളുടെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍

പണ്ടൊരു വൃദ്ധന്‍ ചന്തയില്‍ നിന്ന് ഒരു ആടിനെ വാങ്ങി വഴിയിലുടെ വരുന്നത് കണ്ട കവലച്ചട്ടംബികള്‍ ആ ആടിനെ പിടിച്ചെടുക്കാന്‍ തീരുമാനിച്ചു .വഴിയിലുടെ ആടുമായി പോകുന്ന നിഷ്കളങ്കനായ വൃദ്ധനോട് ഒരു സ്ഥലത്ത് വെച്ച് ഒരു ചട്ടമ്പി ചോദിച്ചു അപ്പൂപ്പാ ഈ പട്ടിയെ എവിടെ കൊണ്ടുപോകുന്നു ?അടുത്ത കവലയില്‍ എത്തിയപ്പോള്‍ പിന്നെയും മറ്റ്‌ ഒരു ചട്ടമ്പി ചോദിച്ചു "അല്ല പട്ടിയെ കൊണ്ട് എവിടെക്കാ 'കവലയുടെ മറ്റെരു ദിക്കിലെത്തിയപ്പോള്‍ മുനാമാത്തെ ചട്ടമ്പി ചോദിച്ചു 'എന്തിനാ പട്ടിയെ കാവല്‍ നിര്‍ത്താനാണോ ?ഈ ചോദ്യങ്ങള്‍ പലരില്‍ നിന്നും ആവര്‍ത്തിച്ചപ്പോള്‍ സാധുവായ വൃദ്ധന്‍ തന്റെ കൈലുള്ള ആട് പട്ടിയാനന്നു കരുതി ആടിനെ അഴിച്ചു വിട്ടു .കവല ചട്ടമ്പികള്‍ ആ ആടിനെ അറുത്ത് തിന്നുകയും ചെയ്തു .

           താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ചില സാമുദായിക നേതാക്കളുടെ പ്രസ്താവന കാണുമ്പോള്‍ നിഷ്പക്ഷമതികള്‍ മനസിലാക്കുന്നത് അവര്‍ക്ക്ചട്ടമ്പികള്‍ വൃദ്ധന്‍റെ ആടിനെ തട്ടി ഇടുക്കാന് വേണ്ടി നടത്തിയ ഒരു ഗൂഡാലോചന ഇവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടന്നാണ് .ഒരു സമുദായ  നേതാവ് തന്‍റെ മകളെ വി സി യാക്കാന്‍ ശ്രമം നടത്തി പരാജയപെട്ട് പൊതു സമൂഹത്തിനിടയില്‍ പരാജയപെട്ടത് കേരള സമൂഹം കണ്ടതാണ് .ഇത്തരം വ്യക്തി താല്‍പ്പര്യം  നേടിയെടുക്കാനകരുത് തങ്ങളുടെ സ്ഥാനങ്ങള്‍ ഉപയോഗിക്കേണ്ടത് .അതത് സമുദായത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അതത് സമുദായ സംഘടനകള്‍ക്ക് കേരളത്തില്‍ സാധിച്ചിരുന്നു .എന്നാല്‍ അഭിനവ സാമുദായിക നേതാക്കള്‍ അവരവരുടെ സമുദായത്തെ വഞ്ചിച്ച് സ്വന്തം താല്പര്യങ്ങള്‍ക്ക് തങ്ങളുടെ ശക്തി ഉപയോഗിക്കുന്നത് കേരള ജനത പരിഹാസത്തോടെ യാണ് നോക്കി കാണുന്നത്  .

. സാമുദായിക നേതാക്കളുടെ മതേതരത്വത്തിനു വിള്ളല്‍ ഉണ്ടാക്കുന്ന പ്രസ്ഥാവനകള്‍ നിരന്തരം നടത്തുന്നത് കൊണ്ട് തന്നെ ഇവര്‍ വായ തുറക്കുന്നത് തന്നെ ഇപ്പോള്‍ കേരള സമൂഹം ഭയത്തോടെ യാണ് വീക്ഷിക്കുന്നത്  .എല്ലാ സാമുദായിക സംഘടനകളും നിലകൊള്ളുന്നത് അവരവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരിക്കണം അല്ലാതെ മറ്റുള്ളവര്‍ക്ക് കിട്ടേണ്ട അവകാശത്തെ അനര്‍ഹമായി നേടുന്നു എന്ന് പറഞ്ഞു അവരുടെ അവകാശങ്ങള്‍ തടയലാകരുത് ." ജനകീയ പാര്‍ട്ടി കളും ജന നേതാക്കളും അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ജാതി പറഞ്ഞു ഭരിക്കാനുള്ള ഭരണഘടനാ അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന സാമുദായിക നേതാക്കളെ സമൂഹത്തില്‍ ഒറ്റപെടുത്തുക തന്നെ വേണം എന്നാലെ ഗാന്തിജി സ്വപ്നം കണ്ട ഭാരതത്തെ പടുത്തയുര്‍ത്താന്‍ സാധിക്കു .ഭാരത മതേതരത്വത്തിന് കേരളം മാതൃക താമരപൂവിന്റെ തേന്‍ നുകരാന്‍ ദൂരെ ദിക്കില്‍ നിന്നുപോലും ആളുകള്‍ വരുമ്പോള്‍ താമരപൂവിന്റെ ചുവട്ടില്‍ കിടക്കുന്ന തവളകള്‍ക്ക് അത് നുകരാന്‍ സാധ്യക്കാതെ വരുന്നത് നിര്‍ഭാഗ്യമാന് ".നമുക്ക് കൈകോര്‍ക്കാം ഒറ്റകെട്ടായി ജനാധ്യപത്യ മതേതര ജിന്ധാഗതിക്കായി ..ഭാരതമാകുന്ന പൂങ്കാവനത്തിലെ റോസാ പൂവായി കേരളം നിലനില്കെട്ടെ ..ജയ് ഹിന്ദ്‌ ..ജയ് മുസ്ലീംലീ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ